ദില്ലി: ഹിമാചൽ പ്രദേശിൽ റീൽ ഷൂട്ട് ചെയ്യുന്നതിനിടെ യുവതി കൊക്കയിലേക്ക് വീണു. ഹിമാചൽ പ്രദേശിലെ ചമ്പ ജില്ലയിലാണ് സംഭവം. പർവതങ്ങൾക്കിടയിലുള്ള ഒരു മലയിടുക്കിൽ നിന്ന് ഒരു റീൽ ഷൂട്ട് ചെയ്യുന്നതിനിടെ യുവതി കാൽ തെറ്റി വീഴുകയായിരുന്നു. പൂജ എന്ന യുവതിയാണ് വീണത്. ‘ബേപനാ പ്യാർ ഹേ’ എന്ന ബോളിവുഡ് ഗാനത്തിന് ചുവടുവെക്കുന്നതിനിടെയാണ് അപകടം. ഇതിനിടെ കാൽതെറ്റി ആഴത്തിലേക്ക് ഉരുണ്ട് വീണു. പെൺകുട്ടി സുരക്ഷിതയാണെന്നാണ് റിപ്പോർട്ടുകൾ.
നിറയെ പുല്ലുണ്ടായിരുന്നതിനാൽ നിസാരമായ പരിക്കേയുള്ളൂവെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. താൻ സുഖമായിരിക്കുന്നുവെന്ന് സ്ഥിരീകരിക്കാൻ പൂജ മറ്റൊരു വീഡിയോ പുറത്തുവിട്ടതായി റിപ്പോർട്ടുണ്ട്. വഴുതിവീണാണ് വീണതെന്ന് അവർ പറഞ്ഞു. പരിക്കേൽക്കാതെ പരിക്കേൽക്കാതെ രക്ഷപ്പെട്ടത് വലിയ ഭാഗ്യമാണെന്നും അവൾ പറഞ്ഞു.
ജൂലൈയിൽ, മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ കുംഭെ വെള്ളച്ചാട്ടത്തിൽ ഇൻസ്റ്റാഗ്രാം റീൽ ചിത്രീകരിക്കാൻ ശ്രമിക്കുന്നതിനിടെ ട്രാവൽ ഇൻഫ്ലുവൻസർ മരിച്ചിരുന്നു. ചിത്രീകരണത്തിനിടെ 300 അടി താഴ്ചയിലേക്ക് വീണായിരുന്നു ദാരുണാന്ത്യം.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക