മുംബൈ : മഹാരാഷട്രയിലെ പൂനെയിൽ ഹെലിക്കോപ്റ്റർ തകർന്ന്
വീണ് 3 മരണം. ഇന്നു രാവിലെ 6.45നാണ് സംഭവം. പുണെയിലെ
ബവ്ധാന്‍ ബുദ്ദുക്ക് പ്രദേശത്താണ് ഹെലികോപ്റ്റര്‍ തകര്‍ന്നു
വീണത്
അപകടത്തിനു പിന്നിലെ കാരണം വ്യക്തമല്ല. ഹെലികോപ്റ്റര്‍
പൂര്‍ണമായും കത്തിനശിച്ചു. മരിച്ചവരില്‍ ഒരാള്‍ പൈലറ്റാണ്.
ഇവരെപ്പറ്റിയുടെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. ഹെലികോപ്റ്റര്‍
സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഉള്ളതാണോ സ്വകാര്യ
വ്യക്തിയുടേതാണോ എന്നത് അന്വേഷിക്കുകയാണെന്ന് പൊലീസ്
ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക