Wednesday, 6 May 2026

ഇന്ത്യയിൽ കാൻസർ കേസുകൾ വർധിക്കുന്നതായി റിപ്പോർട്ട്; നിത്യോപയോഗ സാധനങ്ങൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കുക

SHARE



ഇന്ത്യയില്‍ കാന്‍സര്‍ കേസുകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കണക്കുകള്‍ പ്രകാരം 2026 അവസാനം ആകുമ്പോഴേക്കും പ്രതിവര്‍ഷം 15 ലക്ഷത്തിലധികം പുതിയ കേസുകള്‍ പ്രതീക്ഷിക്കുന്നതായാണ് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നത്. ജീവിത ശൈലിയും ജനിതകമായ കാരണങ്ങളും ഇക്കാര്യത്തില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെങ്കിലും നമ്മുടെ വീടുകളില്‍ ഉപയോഗിക്കുന്ന ചില നിത്യോപയോഗ വസ്തുക്കളും ആരോഗ്യ അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. അത്തരത്തില്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട വസ്തുക്കള്‍ എന്തൊക്കെയാണെന്നറിയാം.

പാത്രം കഴുകുന്ന സ്‌പോഞ്ച്



പാത്രം കഴുകുന്ന സ്‌പോഞ്ച് എങ്ങനെയാണ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതെന്നാവും നിങ്ങള്‍ ആലോചിക്കുന്നത്. സ്‌പോഞ്ചുകളില്‍ സൂക്ഷ്മ ബാക്ടീരിയകള്‍ ഉണ്ടാകാം. അവ പാത്രങ്ങളില്‍ പറ്റിപ്പിടിച്ചിരിക്കുകയും അതുവഴി ശരീരത്തില്‍ എത്തുകയും നമ്മുടെ രോഗ പ്രതിരോധ ശേഷിയെ ദുര്‍ബലമാക്കുകയും ചെയ്യും.

പായ്ക്ക് ചെയ്ത ലഘുഭക്ഷണങ്ങള്‍


സംസ്‌കരിച്ചതും വറുത്തതും പൊരിച്ചതുമൊക്കെയായ ലഘുഭക്ഷണങ്ങളുടെ പതിവ് ഉപയോഗം ആരോഗ്യത്തിന് ഹാനികരമാണ്. ഈ ഭക്ഷണങ്ങളില്‍ രാസവസ്തുക്കളും പ്രിസര്‍വേറ്റീവുകളും മറ്റും അടങ്ങിയിട്ടുണ്ടാവും. ഇത് കാലക്രമേണ കാന്‍സറിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.

ഫാസ്റ്റ് ഫുഡും പഞ്ചസാര കൂടുതലുളള ഭക്ഷണ പദാര്‍ഥങ്ങളും

പഞ്ചസാര കൂടുതലുള്ള ഭക്ഷണ പാനിയങ്ങള്‍ പ്രത്യേകിച്ച് ഫാസ്റ്റ് ഫുഡ് മിതമായി കഴിക്കണം. അമിതമായി പഞ്ചസാര കഴിക്കുന്നത് പ്രമേഹം പോലെയുള്ള അസുഖങ്ങള്‍ വരാന്‍ കാരണമാകും. ചില പഠനങ്ങള്‍ പ്രകാരം ഇത് കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്.

പ്ലാസ്റ്റിക് പാത്രങ്ങള്‍ അലുമിനിയം ഫോയിലുകള്‍



അടുക്കളകളില്‍ ഭക്ഷണവസ്തുക്കള്‍ ഇട്ട് വയ്ക്കാനും മറ്റും പ്ലാസ്റ്റിക് പാത്രങ്ങള്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. പക്ഷേ അവ അത്ര സുരക്ഷിതമായിരിക്കില്ല. ദോഷകരമായ രാസവസ്തുക്കള്‍ ഭക്ഷണത്തിലേക്ക് ഒഴുകിയെത്തിയേക്കാം. പ്രത്യേകിച്ച് ഭക്ഷണം ചൂടായിരിക്കുന്ന അവസ്ഥയില്‍. അതുകൊണ്ടുതന്നെ മൈക്രോപ്ലാസ്റ്റിക്കുകളും വിഷവസ്തുക്കളും ശരീരത്തില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ പ്ലാസ്റ്റിക് പാത്രത്തില്‍ ഭക്ഷണം സൂക്ഷിക്കുന്നത് ഒഴിവാക്കണം. പ്രത്യേകിച്ച് ചൂടുള്ള ഭക്ഷണങ്ങള്‍.

പ്ലാസ്റ്റിക് പാത്രങ്ങള്‍ പോലെതന്നെ അലുമിനിയം ഫോയിലുകളും അപകടകാരികളാണ്. ഭക്ഷണം പൊതിയാനോ പാചകം ചെയ്യുന്ന ആവശ്യങ്ങളിലേക്കോ ഇവ ഉപയോഗിക്കാറുണ്ട്. അസിഡിറ്റി ഉള്ളതോ ഉപ്പിലിട്ടതോ ആയ ഭക്ഷണങ്ങള്‍ അലുമിനിയം ഫോയില്‍ ഉപയോഗിച്ച് പൊതിയുന്നത് ലോഹ കണികകള്‍ ഭക്ഷണത്തിലേക്ക് ഒഴുകാന്‍ കാരണമാകുന്നു.ഇത് അരോഗ്യത്തിന് വളരെയധികം ദോഷം ചെയ്യും. 

നോണ്‍സ്റ്റിക് പാത്രങ്ങള്‍

നോണ്‍-സ്റ്റിക് പാത്രങ്ങള്‍ ഉപയോഗിക്കുന്നത് സൗകര്യപ്രദമാണ്. എന്നാല്‍ അതുപോലെതന്നെ ദോഷകരവുമാണ്. അമിതമായി ചൂടാകുമ്പോള്‍ നോണ്‍സ്റ്റികിലെ കോട്ടിംഗ് വിഷാംശമുള്ള രാസവസ്തുക്കള്‍ പുറത്തുവിടുന്നു.ഇത് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. നോണ്‍ സ്റ്റിക് പാത്രങ്ങള്‍ ഉപയോഗിക്കുമ്പോള്‍ അവയിലെ കോട്ടിംഗിന് പോറലോ കേടുപാടുകളോ സംഭവിച്ചിട്ടുണ്ടെങ്കില്‍ ഒരുകാരണവശാലും അവ ഉപയോഗിക്കരുത്. കേടുപാടുകള്‍ സംഭവിച്ച കോട്ടിംഗുകള്‍ ഭക്ഷണവുമായി കലരുകയും കരള്‍, ശ്വാസകോശം തുടങ്ങിയ അവയവങ്ങളെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു.














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.