പല്ലുതേച്ചതിന് ശേഷം അല്ലെങ്കിൽ പല്ലുകളിൽ ഫ്‌ളോസിങ്(നൂലുകൾ കൊണ്ട് പല്ലുകൾ വൃത്തിയാക്കുന്ന പ്രക്രിയ) ചെയ്തതിന് ശേഷമോ രക്തത്തിന്റെ സാന്നിധ്യം നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? പലരും വായകഴുകി വൃത്തിയാക്കിയ ശേഷം ഇക്കാര്യം അങ്ങ് മറക്കും. ബ്ലീഡ് ചെയ്യുന്ന മോണകൾ ചിലപ്പോൾ കാര്യമായി തന്നെ ശ്രദ്ധിക്കേണ്ട ചില അവസ്ഥകളുടെ ലക്ഷണമാകാം. ഇത് അവഗണിച്ചാൽ ചിലപ്പോൾ വലിയ വില നൽകേണ്ടിയും വരും.
തിരക്കുള്ള ജീവിതത്തിൽ സമ്മർദം, കുടുംബത്തിന്റെ ഉത്തരവാദിത്തം, ദൈന്യദിന ജീവിതത്തിലെ പ്രശ്‌നങ്ങൾ എന്നിവയെല്ലാം ചേർന്ന് ആകെ ക്ഷീണിച്ചിരിക്കുമ്പോൾ പല്ലുകളുടെയും മോണകളുടെയും ആരോഗ്യത്തെ കുറിച്ചൊന്നും ചിന്തിക്കാൻ പലപ്പോഴും ആർക്കും കഴിയാറില്ല. രക്തത്തിന്റെ ചെറിയൊരു പാട് പലപ്പോഴും മോണ സംബന്ധമായ ജിൻജിവൈറ്റിസ് അല്ലെങ്കിൽ പീരിയോഡോൺട്ടിട്ടിസ് എന്നീ അസുഖങ്ങളുടെ ആദ്യഘട്ടത്തിലെ അടയാളമായിരിക്കും.
ഈ അവസ്ഥയെ അവഗണിച്ചാൽ ചിലപ്പോൾ പല്ലുകൾ നഷ്ടപ്പെടാം. തീർന്നില്ല, നീർവീക്ക മുതലുള്ള മറ്റ് ആരോഗ്യപ്രശ്‌നങ്ങളും ഇതിന് പിന്നാലെ വരും. മോണകളിൽ ബ്ലീഡിങ് സംഭവിക്കുമ്പോൾ എന്താണ് യഥാർത്ഥത്തിൽ നടക്കുന്നത് എന്നറിയണം.
ഹിമാലയ വെൽനെസ് കമ്പനിയില സീനിയർ റിസർച്ച് സയന്റിസ്റ്റായ ഡോ ഹരിപ്രസാദ് വി ആർ പറയുന്ന ചില കാര്യങ്ങൾ ശ്രദ്ധിക്കാം. ബ്ലീഡിങ് ഗമ്മുകൾക്ക് പ്രധാന കാരണം പല്ലുകൾക്ക് വൃത്തിയില്ലാത്തതാണ്. നന്നായി ബ്രഷ് ചെയ്തില്ലെങ്കിൽ പല്ലുകൾക്കും മോണകൾക്കും മുകളിൽ ബാക്ടീരിയയുടെ സാന്നിധ്യമുണ്ടാകും. ഇത് ക്രമേണ കട്ടിയാകും. ഈ സാഹചര്യം മോണകളിലെ കലകളെ അസ്വസ്ഥമാക്കും. പിന്നാലെ നീർവീക്കവും ബ്ലീഡിങും ഉണ്ടാകും.
പ്ലാക്കുകൾ അടിഞ്ഞുകൂടി ഉണ്ടാകുന്ന മോണ രോഗത്തിന്റെ ആദ്യ ഘട്ടത്തെയാണ് ജിൻജിവിറ്റിസ് എന്ന് പറുന്നത്. മോണ ചുവന്ന് വീർക്കും. ഈ ഘട്ടത്തിൽ ബ്രഷ് ചെയ്യുമ്പോഴും ഫ്‌ളോസിംഗ് ചെയ്യുമ്പോഴും ബ്ലീഡിങ് ഉണ്ടാകും. ഈ അവസ്ഥയിൽ ചികിത്സ തേടിയില്ലെങ്കിൽ കൂടുതൽ ഗുരുതരമായ പീരിയോഡോൻട്ടിട്ടിസ് എന്ന അവസ്ഥയിലേക്ക് മാറും. ഗം റിസഷൻ എന്ന അവസ്ഥയും പല്ലുകളുമായി ബന്ധപ്പെട്ട എല്ലുകൾക്കും പ്രശ്‌നമുണ്ടാകുന്ന സാഹചര്യത്തിലെത്തും. ഈ അവസരത്തിൽ ദന്തഡോക്ടറിനെ സമീപിച്ചേ തീരു.
വിറ്റാമിന്റെ കുറവും പല്ലുകളുടെ ആരോഗ്യത്തെ ബാധിക്കാം. കൊളാജൻ ഉത്പാദിപ്പിക്കുന്നതിന് സഹായകമാകുന്ന വിറ്റാമിൻ സി ശക്തമായ മോണകൾക്ക് ഒഴിച്ചുകൂടാനാവാത്തതാണ്. അതേസമയം വിറ്റാമിൻ കെ രക്തം കട്ടപിടിക്കാൻ സഹായിക്കും. ഇതിലേതെങ്കിലും ഒന്നിന്റെ കുറവ് മോണയിലെ കലകളെ ദുർബലമാക്കും പിന്നാലെ ബ്ലീഡിങ് ഉണ്ടാവുകയും ചെയ്യും. സിട്രസ് പഴങ്ങൾ, ഇലക്കറിക്കൾ, ബെറികൾ, പച്ചക്കറികൾ എന്നിവ മോണ സംബന്ധമായ പ്രശ്‌നങ്ങൾ പ്രതിരോധിക്കാൻ കഴിയുന്നവയാണ്. ഇവയിലൂടെ മതിയായ അളവിൽ വിറ്റാമിൻ സി, വിറ്റാമിൻ കെ എന്നിവ ലഭിക്കും.
ഹോർമോണുകളിൽ ഉണ്ടാകുന്ന വ്യതിയാനം ഒരു പ്രശ്‌നമാണ്. ഗർഭാവസ്ഥ, ആർത്തവം, ആർത്തവവിരാമം എന്നീ അവസ്ഥകളിലുണ്ടാകുന്ന ഹോർമോൺ വ്യതിയാനം മോണകളെ സെൻസിറ്റീവാക്കും. ഇതും ബ്ലീഡിങിലേക്ക് നയിക്കും. വൃത്തിയില്ലായ്മ, ഡയറ്റിലുണ്ടാകുന്ന മാറ്റം(അമിതമായി കാർബോ ഹൈഡ്രേറ്റുകൾ കഴിക്കുന്നത്), മോർണിങ് സിക്ക്‌നസ് എന്നിവയെല്ലാം അവസ്ഥ കൂടുതൽ വഷളാക്കും. 60 മുതൽ 75 ശതമാനത്തോളം ഗർഭിണികളെ ബാധിക്കുന്ന പ്രശ്‌നമാണ് പ്രഗ്നൻസി ജിൻജിവിറ്റിസെന്ന് അമേരിക്കൻ ഡെന്റൽ അസോസിയേഷൻ റിപ്പോർട്ടിൽ പറയുന്നു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
പ്രായവ്യത്യാസമില്ലാതെ ഏവരും ഇഷ്ടത്തോടെയും രുചി ആസ്വദിച്ചും കഴിക്കുന്ന ഒന്നാണ് ചിക്കന്‍ വിഭവങ്ങള്‍. പ്രോട്ടീനിന്റെ കലവറയെന്നാണ് കോഴിയുടെ ഇറച്ചിയെ അറിയപ്പെടുന്നത് പോലും. ആരോഗ്യ സംരക്ഷണത്തിന് ജിമ്മില്‍ പതിവായി വ്യായാമം ചെയ്യുന്നവരുടെയും ഇഷ്ട ഭക്ഷണമാണ് ചിക്കന്‍. എന്നാല്‍ അമിതമായി ചിക്കന്‍ കഴിക്കുന്നത് ഗുണത്തേക്കാള്‍ ദോഷമാണ് ഉണ്ടാക്കുക. പൊതുവേ ആരോഗ്യകരമായ ഭക്ഷണായിട്ടാണ് ചിക്കനെ കണക്കാക്കുന്നതെങ്കിലും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്.
കോഴിയിറച്ചിയുടെ ഒരു ഭാഗം ശരീരത്തിന് ദോഷകരമാണെന്ന് പലര്‍ക്കും അറിയില്ല. അത് കോഴിയിറച്ചിയുടെ തൊലിയാണ്. പാകം ചെയ്യുമ്പോള്‍ സ്വാദ് കൂട്ടുമെങ്കിലും ഇവ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാണ്. കോഴിയിറച്ചിയുടെ തൊലി കഴിക്കുന്നത് കൊണ്ട് പ്രധാനമായുമുള്ള പ്രശ്‌നം അമിതവണ്ണമുണ്ടാകുമെന്നതാണ്. ധാരാളം ദോഷകരമായ കൊഴുപ്പ് അടങ്ങിയ ഭാഗമാണ് കോഴിയുടെ തൊലി. അതുകൊണ്ടാണ് കടകളില്‍ നിന്ന് ഇറച്ചി വാങ്ങുമ്പോള്‍ ഇവയുടെ തൊലി മാറ്റാന്‍ പലരും ആവശ്യപ്പെടുന്നത്
കോഴിയിറച്ചിയില്‍ പോഷകങ്ങളില്ലാത്ത ഭാഗമാണ് അവയുടെ തൊലി. കോഴിയുടെ തൊലി കഴിക്കുന്നതിലൂടെ അനാരോഗ്യകരമായ കൊഴുപ്പ് വര്‍ദ്ധിക്കുകയും ക്രമേണ ശരീരത്തിലെ കൊഴുപ്പിന്റെ അളവ് വര്‍ദ്ധിക്കുകയും ചെയ്യുന്നതാണ് സംഭവിക്കുന്നത്. രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കുക, ഹൃദയാഘാതം, ഹൃദ്രോഗം എന്നീ പ്രശ്‌നങ്ങളിലേക്ക് നയിക്കുകയും ചെയ്യും.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ധാരാളം പോഷകഘടകങ്ങളുടെ ഉറവിടമാണ് മുട്ട. നിര്‍ബന്ധമായും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടവയുമാണ് ഇവ. ജനപ്രിയ വിഭവമായ മുട്ടയെ സംബന്ധിച്ച് പലര്‍ക്കുമുളള സംശയമാണ് മുട്ട എത്രകാലം കേടുകൂടാതിരിക്കും, പാകം ചെയ്ത ശേഷം എത്ര സമയമാണ് ഇവ കഴിക്കാന്‍ അനുയോജ്യമായുള്ളത് എന്നിങ്ങനെയൊക്കെ. ഏറ്റവും പ്രധാനപ്പെട്ട കാര്യം മുട്ട സൂക്ഷിക്കുമ്പോള്‍ അവ ശരിയായി സൂക്ഷിക്കണം എന്നതാണ്. തെറ്റായ രീതിയില്‍ സൂക്ഷിക്കുന്ന മുട്ട ആരോഗ്യത്തിന് വളരെയധികം ദോഷം ചെയ്യും.
പുഴുങ്ങിയ മുട്ടകള്‍ ഫ്രിഡ്ജില്‍ എത്ര ദിവസം സൂക്ഷിക്കാം
പാചകം ചെയ്യുന്ന ഏതൊരാള്‍ക്കുമുള്ള സംശയമാണ് പുഴുങ്ങിയ മുട്ട എത്രനാള്‍ റഫ്രിഡ്ജറേറ്ററില്‍ സൂക്ഷിക്കാം എന്നുള്ളത്. യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് അഗ്രികള്‍ച്ചര്‍ റിപ്പോര്‍ട്ടുകള്‍ പ്രകാരം പുഴുങ്ങിയ മുട്ട , തോട് കളഞ്ഞതായാലും അല്ലെങ്കിലും ഏഴ് ദിവസംവരെ ഫ്രിഡ്ജില്‍ സൂക്ഷിക്കാവുന്നതാണ്. ശ്രദ്ധിക്കേണ്ട കാര്യം പുഴുങ്ങിയ മുട്ട ഒരിക്കലും രണ്ട് മണിക്കൂറില്‍ കൂടുതല്‍ മുറിയിലെ താപനിലയില്‍ വയ്ക്കരുത്. ഫ്രിഡ്ജില്‍ സൂക്ഷിക്കണമെങ്കില്‍ രണ്ട് മണിക്കൂറിന് മുന്‍പ് വയ്ക്കാവുന്നതാണ്. തോട് നീക്കാതെ സംരക്ഷിക്കുന്നതാണ് ഏറ്റവും ഗുണകരം. തുറക്കുമ്പോള്‍ താപനിലയില്‍ വ്യത്യാസം ഉണ്ടുന്നതുകൊണ്ട് ഫ്രിഡ്ജിന്റെ ഡോറില്‍ മുട്ട സൂക്ഷിക്കുന്നത്.
പുഴുങ്ങിയ മുട്ട വേഗം ചീത്തയാകുമോ?
മുട്ട പുഴുങ്ങികഴിയുമ്പോള്‍ അതിന് പുറമെയുളള സംരക്ഷണ പാളി ഇല്ലാതാകുന്നു. അതിനാല്‍ ബാക്ടീരിയകള്‍ മുട്ടയിലേക്ക് പ്രവേശിക്കാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് അധിക സമയം മുറിയിലെ താപനിലയില്‍ വച്ചാല്‍ അവ കേടാകാന്‍ ഇടയാകും. വാട്ടിയെടുത്തതോ പുഴുങ്ങിയതോ ആയ മുട്ടകള്‍ എത്രയും പെട്ടെന്ന് തന്നെ ഉപയോഗിക്കുന്നതാണ് ഉത്തമം.
പുഴുങ്ങിയ മുട്ട കേടായാല്‍ എങ്ങനെ തിരിച്ചറിയാം
വേവിച്ചെടുത്ത മുട്ട കേടായോ എന്ന് എങ്ങനെ അറിയാം എന്നുള്ളത് പലരെ സംബന്ധിച്ചുമുള്ള സംശയമാണ്. മുട്ടയില്‍നിന്ന് ദുര്‍ഗന്ധം വരിക, നിറം മാറിയിരിക്കുക, ഒട്ടിപിടിക്കുന്നതുപോലെ തോന്നുക ഇവയെല്ലാം അത് കേടായി എന്നതിനുള്ളതിനുള്ള സൂചനകളാണ്. മുട്ട കേടായാല്‍ അത് ബാക്ടീരിയകളുടെ പ്രജനന കേന്ദ്രമായി മാറുന്നു. ഇവ ആരോഗ്യത്തിന് വളരെയധികം ദോഷം ചെയ്യും.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
വൃക്ക കാന്‍സര്‍ ആഗോള തലത്തില്‍ത്തന്നെ ഗുരുതരമായ ആരോഗ്യപ്രശ്‌നമായി ഉയര്‍ന്നുവരികയാണ്. പ്രതിവര്‍ഷം 4,00,000 പുതിയ കേസുകളാണ് രേഖപ്പെടുത്തുന്നത്. ഏകദേശം 1,75,00 മരണങ്ങളും കണക്കുകളനുസരിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. പ്രധാനമായും 50 വയസിന് മുകളിലുള്ളവരെയാണ് വൃക്കകാന്‍സര്‍ കൂടുതലായും ബാധിക്കുന്നത്. പുരുഷന്മാരിലാണ് രോഗം കൂടുതലായും കാണപ്പെടുന്നത്.
വൃക്ക കാന്‍സറും രക്തസമ്മര്‍ദ്ദം അഥവാ ബ്ലഡ് പ്രഷറും തമ്മില്‍ വളരെയധികം ബന്ധമുണ്ട്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം(hypertension) വൃക്ക കാന്‍സര്‍ വരാനുളള സാധ്യത വര്‍ധിപ്പിക്കുന്നുവെന്ന് പഠനങ്ങള്‍പറയുന്നു. ദീര്‍ഘകാലമായുള്ളതും അനിയന്ത്രിതവുമായുള്ള രക്തസമ്മര്‍ദ്ദം വൃക്കയിലെ രക്തക്കുഴലുകളെ തകരാറിലാക്കുകയും കാലക്രമേണ വൃക്കകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുകയും കാന്‍സറിലേക്ക് നയിക്കുകയും ചെയ്യും. സിസ്റ്റോളിക് രക്തസമ്മര്‍ദ്ദത്തിലെ ഓരോ 10 mm Hg വര്‍ധനവിനും 10 ശതമാനം അപകടസാധ്യതയുണ്ട്. പലപ്പോഴും പ്രാരംഭ ഘട്ടത്തില്‍ ശ്രദ്ധേയമായ ലക്ഷണങ്ങളില്ലാതെ നിശബ്ദമായാണ് കാന്‍സര്‍ വികസിക്കുന്നത്. Times Now ല്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിലാണ് ഇക്കാര്യത്തെക്കുറിച്ച് പറയുന്നത്.
അനിയന്ത്രിതമായ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം വൃക്കകളിലെ അതിലോലമായ രക്തക്കുഴലുകളെ തകരാറിലാക്കുന്നു.ഇത് വൃക്കയുടെ കേടുപാടുകള്‍ക്കും പ്രവര്‍ത്തന വൈകല്യത്തിനും കാരണമാവുകയും കാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും. കൂടാതെ പലപ്പോഴും പൊണ്ണത്തടിയുമായി ബന്ധപ്പെട്ടിരിക്കുന്ന ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹോര്‍മോണ്‍ അളവ് മാറ്റുകയും, വൃക്കകളില്‍ മുഴകള്‍ രൂപപ്പെടുന്നതിന് കാരണമാവുകയും ചെയ്യുന്നു. ചികിത്സിച്ചില്ലെങ്കില്‍ ഈ ട്യൂമര്‍ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വളരും. മൂത്രത്തില്‍ രക്തം, പുറം വേദന, ശരീരഭാരം കുറയുക എന്നിവയൊക്കെയാണ് ലക്ഷണങ്ങള്‍.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ബാക്ടീരിയയുടെ സാന്നിധ്യമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് നെസ്ലെയുടെ ഒരു ഉത്പ്പന്നം കൂടി യുഎഇ വിപണിയില്‍ നിന്ന് പിന്‍വലിച്ചു. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം മാത്രം ഉപയോഗിക്കേണ്ട എസ്- 26 എ.ആര്‍ എന്ന ഉത്പ്പന്നത്തിന്റെ മൂന്ന് ബാച്ചുകളാണ് പിന്‍വലിച്ചത്. ഉത്പ്പന്നങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിച്ച അസംസകൃത വസ്തുക്കളില്‍ ബാസിലസ് സെറിയസ് എന്ന ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയനിതെ തുടര്‍ന്നാണ് നടപടിയെന്ന് എമിറേറ്റ്‌സ് ഡ്രഗ് എസ്റ്റാബ്ലിഷ്‌മെന്റ് അറിയിച്ചു.
ഈ ബാക്ടീരിയ സിറിയുലൈഡ് എന്ന വിഷാംശം ഉത്പ്പാദിപ്പിക്കാന്‍ സാധ്യതയുള്ളതണ്. കുട്ടികളില്‍ ഛര്‍ദി, വയറുവേദന, ഓക്കാനം എന്നിവക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ഇത് കാരണമാകുമെന്നും ആരോഗ്യ വിദഗ്ധര്‍ ചൂട്ടിക്കാട്ടി. എന്നാല്‍ യുഎഇയില്‍ ഇതുവരെ ഇത്തരം കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. ബാക്ടീരയുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നേരത്തെയും നെസ്ലെയുടെ ഏതാനും ഉത്പ്പന്നങ്ങള്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ചിരുന്നു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
70 വയസ് പ്രായമുളള ഒരാളുടെ തലച്ചോറിന് സമമമായിരുന്നു ആന്‍ഡ്രെ യാര്‍ഹാം എന്ന 24 വയസുള്ള യുവാവിന്റെ തലച്ചോറ്. യുകെയിലാണ് അപൂര്‍വ്വ ഡിമെന്‍ഷ്യരോഗം ബാധിച്ച ഈ യുവാവ് ജീവിച്ചിരുന്നത്. തന്റെ 24 ാം വയസില്‍ മരിച്ച ഈ ചെറുപ്പക്കാരന്‍ യുകെയിലെ ഏറ്റവും പ്രായംകുറഞ്ഞ ഡിമെന്‍ഷ്യ രോഗിയായിരുന്നു.
SWNS(south west news service) പ്രകാരം നോര്‍ഫോക്കിലെ ഡെറെഹാമില്‍ നിന്നുള്ള യാര്‍ഹാമിന് ഒരുമാസം മുന്‍പ് 23ാം ജന്മദിനത്തിലാണ് ഫ്രണ്ടോടെമ്പറല്‍ ഡിമെന്‍ഷ്യ(FTD) എന്ന അപൂര്‍വ്വ രോഗം ഉണ്ടെന്ന് കണ്ടെത്തിയത്. പ്രോട്ടീന്‍ മ്യൂട്ടേഷന്‍ മൂലമുണ്ടാകുന്ന ഫ്രണ്ടോടെമ്പറല്‍ ഡിമെന്‍ഷ്യ സാധാരണയായി 45 നും 65 നും ഇടയില്‍ പ്രായമുള്ളവരെ ബാധിക്കുന്ന ഒരു അപൂര്‍വ്വ രോഗമാണ്. ഇത് വളരെ അപൂര്‍വ്വമായി മാത്രമേ പ്രായം കുറഞ്ഞ ആളുകളെ ബാധിക്കാറുള്ളൂ. യുകെയില്‍ ഡിമെന്‍ഷ്യ ബാധിച്ച 30 പേരില്‍ ഒരാള്‍ക്ക് ഈ അവസ്ഥ കാണപ്പെടുന്നുണ്ട്. എം ആര്‍ ഐ സ്‌കാനിലൂടെയാണ് ആന്‍ഡ്രെ യാര്‍ഹാമിന്റെ തലച്ചോറിന് 70 വയസുള്ള ഒരാളുടെ തലച്ചോറിനോട് സാമ്യമുള്ളതായി ഡോക്ടര്‍മാര്‍ കണ്ടെത്തിയത്.
അസുഖത്തിന് മുന്‍പ് വളരെ സാധാരണ ജീവിതം ജീവിച്ചിരുന്ന ആളായിരുന്നു ആന്‍ഡ്രെ. സ്‌കൂളില്‍ ഫുട്‌ബോള്‍ പ്ലയറും ഗുസ്തി താരവുമായിരുന്ന യാര്‍ഹാം കുറച്ചുകാലം ജോലിയും ചെയ്തിരുന്നു.എന്നാല്‍ സ്വയം എന്തോ കുഴപ്പം തോന്നിയതിനാല്‍ ആറ് മാസങ്ങള്‍ക്ക് ശേഷം ജോലി ഉപേക്ഷിക്കുകയായിരുന്നു. 2022 ലാണ് യാര്‍ഹാമിന്റെ കുടുംബം ആദ്യമായി അയാളില്‍ മാറ്റങ്ങള്‍ ശ്രദ്ധിച്ചുതുടങ്ങിയത്. 23ാം പിറന്നാളിന് തൊട്ടുമുന്‍പാണ് രോഗനിര്‍ണയം നടത്തിയത്.ആ സമയത്ത് സംസാരശേഷി പൂര്‍ണമായി ഇല്ലാതാവുകയും ചലനശേഷി കുറയുകയും ചെയ്തു. ഭക്ഷണം കഴിക്കാനും കുളിക്കാനും വസ്ത്രം മാറാനും ആരുടെയെങ്കിലും സഹായം വേണ്ടിവന്നു. ആറ് മാസത്തിനിടയില്‍ പൂര്‍ണമായും അവശനാവുകയും ഡിസംബര്‍ 27 ന് അണുബാധയെത്തുടര്‍ന്ന് മരിക്കുകയുമായിരുന്നു. ആന്‍ഡ്രെയുടെ മരണശേഷം കുടുംബം അയാളുടെ തലച്ചോര്‍ മെഡിക്കല്‍ ഗവേഷണത്തിനായി ദാനം ചെയ്തതായി മാതാവ് പ്രസില്ല ബേക്കണ്‍ പറഞ്ഞു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
വിറ്റാമിൻ ഡി കുറഞ്ഞാല്‍ ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങളെ പരിചയപ്പെടാം.
അസ്ഥി വേദന, പേശികള്‍ക്ക് ബലക്ഷയം
അസ്ഥി വേദന, എല്ലുകളിലും പേശികളിലും വേദന അനുഭവപ്പെടുന്നത്, പേശികള്‍ക്ക് ബലക്ഷയം, കൈ - കാലു വേദന, പല്ലുവേദന, നടുവേദന തുടങ്ങിയവ വിറ്റാമിന്‍ ഡി കുറവിന്‍റെ ലക്ഷണങ്ങളാണ്.
അമിത ക്ഷീണം
ആവശ്യത്തിന് വിശ്രമം എടുത്തതിന് ശേഷവും അനുഭവപ്പെടുന്ന അമിത ക്ഷീണവും തളര്‍ച്ചയും വിറ്റാമിന്‍ ഡിയുടെ കുറവാകാം സൂചിപ്പിക്കുന്നത്.
പ്രതിരോധശേഷി കുറയുക
എപ്പോഴും തുമ്മലും ജലദോഷവും പനിയും പ്രതിരോധശേഷി കുറവിന്‍റെ ലക്ഷണമാണ്. വിറ്റാമിന്‍ ഡിയുടെ കുറവ് മൂലം പ്രതിരോധശേഷി കുറവിവിന് കാരണമാകും.
മുറിവുകള്‍ ഉണങ്ങാന്‍ സമയമെടുക്കുക
മുറിവുകള്‍ ഉണങ്ങാന്‍ സമയമെടുക്കുന്നത് വിറ്റാമിന്‍ ഡിയുടെ കുറവിനെ സൂചിപ്പിക്കുന്ന ഒരു ലക്ഷണമാണ്.
ചര്‍മ്മം ചൊറിയുക
ചര്‍മ്മം ചൊറിയുക, ചര്‍മ്മം കണ്ടാല്‍ കൂടുതല്‍ പ്രായം തോന്നിക്കുക തുടങ്ങിയവയൊക്കെ വിറ്റാമിൻ ഡിയുടെ കുറവ് മൂലമാകാം.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
അമേരിക്കയിലെ ഒറിഗോൺ ഹെൽത്ത് ആൻഡ് സയൻസ് സർവകലാശാല ഗവേഷകർ നടത്തിയ പഠനമാണ് രാത്രിയിൽ ഉറക്കം കുറയുന്നതുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന അപകടത്തെ കുറിച്ച് വിശദീകരിക്കുന്നത്. ഉറക്കം കുറയുന്നത് ആയൂർദൈർഘ്യം ചുരുങ്ങാൻ വഴിവെയ്ക്കും. 2019 മുതൽ 2025 വരെയുള്ള കാലങ്ങളിൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് പഠനം നടത്തിയിരിക്കുന്നത്. സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനാണ് സർവേ നടത്തിയത്.
പഠനം പറയുന്നത് നന്നായി ഉറങ്ങുന്നവരിൽ ആയുസ് വർധിക്കുമെന്നാണ് ഉറക്കം കുറയുന്നവരിൽ നേരെ തിരിച്ചും. ആയൂർദൈർഘ്യവുമായി ബന്ധപ്പെടുത്തുന്ന ജീവിതശൈലീ ഘടകങ്ങളെ വിലയിരുത്തിയാൽ ഏറ്റവും പ്രാധാന്യം നൽകുന്നത് ഉറക്കത്തിനാണ്. ഇതിനൊപ്പം തന്നെ മറ്റ് ചില ഘടകങ്ങളും സ്വാധീനം ചെലുത്തുന്നുണ്ട്. ഭക്ഷണരീതി, വ്യായാമം, സാമൂഹിക സമ്പർക്കമെന്നിവയാണ് അവയെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.
ഇനി മറ്റൊരു പ്രധാനകാര്യം ഉറക്കത്തേക്കാൾ ആയൂർദൈർഘ്യത്തെ ബാധിക്കുന്ന മറ്റൊരു ഘടകമുണ്ട്. അത് പുകവലിയാണ്. ആരോഗ്യവും ഉറക്കവുമായി ബന്ധമുണ്ടെന്ന് മുൻപ് തന്നെ മനസിലാക്കിയിട്ടുള്ളതാണ്. എന്നാൽ ആയുസും ഉറക്കവും തമ്മിലുള്ള ആഴമുള്ള ബന്ധം വ്യക്തമായ ആദ്യ പഠനമാണ് പുറത്ത് വന്നിരിക്കുന്നത്. ഏഴ് മുതൽ എട്ട് മണിക്കൂർ വരെ ഉറങ്ങണമെന്നതാണ് കണക്ക്.
ഹൃദയാരോഗ്യം, പ്രതിരോധശേഷി, വൈജ്ഞാനിക പ്രവർത്തനങ്ങൾ എന്നിവയെല്ലാം ഉറക്കവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇവ ആയൂർദൈർഘ്യത്തെ സ്വാധീനിക്കും. ഭക്ഷണവും വ്യായാമവും ഉറക്കവും ഒരേ പോലെ പ്രധാനപ്പെട്ടതാണ്. മാനസികാരോഗ്യവും മികച്ച ഉറക്കം മൂലം മെച്ചപ്പെടും. ഇതും നിങ്ങൾ എത്രകാലം ജീവിക്കുമെന്നത് നിശ്ചയിക്കും.
ഉറക്കത്തിന് മുമ്പ് വയറുനിറയെ വെള്ളം കുടിക്കരുത്. അത്താഴം കഴിക്കുന്നത് തന്നെ ഉറക്കത്തിന് രണ്ട് മണിക്കൂർ മുമ്പായിരിക്കണം. ചായ, കാപ്പി, കോള എന്നിവ ഉത്തേജന സ്വഭാവമുള്ള പാനീയങ്ങളാണ്, ഇവ രാത്രി കുടിക്കാതിരിക്കാൻ ശ്രദ്ധിക്കണം. പ്രകാശം ഉറക്കത്തെ തടസപ്പെടുത്തും, ഇരുണ്ടതും തണുത്തതുമായ അന്തരീക്ഷത്തിൽ ഉറങ്ങാൻ ശ്രമിക്കുക. പ്രധാനകാര്യങ്ങളിലൊന്ന് ഉറക്കത്തിന് ഒരു മണിക്കൂർ മുമ്പെങ്കിലും സ്‌ക്രീൻ ഉപയോഗം അവസാനിപ്പിക്കുക എന്നതാണ്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
തിരുവനന്തപുരം • ക്രിസ്മസ് -ന്യൂ ഇയർ ആഘോഷങ്ങൾ കഴിഞ്ഞിട്ടും സംസ്ഥാനത്ത് കോഴി വില കുതിക്കുന്നു. ഇറച്ചിക്കോഴിക്ക് (ലൈവ് ചിക്കൻ) കിലോഗ്രാമിന് 160 മുതൽ 190 രൂപ വരെയാണ് വില. കോഴിയിറച്ചി കിലോയ്ക്ക് 235 മുതൽ 290 രൂപ വരെയായി. 300 രൂപയിൽ കൂടുതൽ വിൽക്കുന്ന സ്ഥലങ്ങളുമുണ്ട്. മുന്നാഴ്ചയ്ക്കിടെയാണു വില കുത്തനെ കൂടിയത്. മൃഗസംരക്ഷണ വകുപ്പിനു കീഴിലുള്ള കെപ്കോയിൽ ഒരു കിലോ ഫ്രഷ് ചിക്കന് 240 രൂപയാണ് വില, ശീതീകരിച്ചതിന് (ഫ്രോസൻ) 252 രൂപയും.കുടുംബശ്രീയുടെ കീഴിലുള്ള കേരള ചിക്കനിൽ ഇറച്ചിക്കോഴിക്ക് കിലോഗ്രാമിന് 168 രൂപയാണ് തിരുവനന്തപുരം ജില്ലയിലെ ഇന്നലത്തെ വില. ക്രിസ്മസിനു മുൻപ് ഇറച്ചിക്കോഴിക്ക് കിലോക്ക് 140 രൂപയിൽ താഴെ മാത്രമായിരുന്നു.
ചിക്കൻ ഉത്പന്നങ്ങൾ ബഹിഷ്കരിക്കേണ്ട അവസ്ഥയിലേക്ക് ഹോട്ടൽ മേഖല മാറേണ്ടി വരുമെന്ന് പല ഹോട്ടൽ ഉടമകളും പറഞ്ഞു
കോഴിയിറച്ചിക്ക് 210- 220 രൂപയും. തമിഴ്‌നാട്ടിൽ നിന്നുള്ള കോഴിവരവിന് കൃത്രിമ നിയന്ത്രണം ഏർപ്പെ ടുത്തിയതാണ് വില വർധനയ്ക്ക് കാരണമെന്ന് വ്യാപാരികൾ. ശബരിമല സീസൺ സമയത്ത് ചിക്കന് പൊതുവേ വില കുറയുന്ന പതിവ് ഇത്തവണ തെറ്റി. തിരുവനന്തപുരത്തെ സൂപ്പർ മാർക്കറ്റുകളിൽ കോഴിയിറച്ചിക്ക് 275 മുതൽ 280 രൂപ വരെയാണ് ഈടാക്കുന്ന ത്. വില കൂട്ടാൻ കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിലെ ഫാം ഉട മകൾ വിപണിയിൽ കൃത്രിമക്ഷാമം സൃഷ്ടിക്കുന്നതായും ആരോപണമുണ്ട്. വില നിയന്ത്രിക്കാൻ സർക്കാർ ഇടപെടുന്നില്ലെന്നും
ജില്ലകളിൽ കിലോഗ്രാമിന് കോഴി വില (ബ്രോയ്‌ലർ ചിക്കൻ), കോഴിയിറച്ചി, ഇറച്ചി ക്കോഴി (ബ്രാക്കറ്റിൽ പുതിയ വില) എന്നീ ക്രമത്തിൽ: (പ്രാദേ ശികമായി വ്യത്യാസം വരാം )
തിരുവനന്തപുരം: 160-180 (250-270)
കൊല്ലം : 175-180 (260-270)
പത്തനംതിട്ട 160-185(220-260)
ആലപ്പുഴ: 185 (280)
കോട്ടയം: 170-180(270-290)
ഇടുക്കി: 170 (278)
എറണാകുളം: 190 (300-305)
തൃശൂർ : 187 (300)
പാലക്കാട്: 170 (270 മുതൽ)
മലപ്പുറം: 160-180 (235-280)
കോഴിക്കോട്: 190 (290)
വയനാട്: 190 (280)
കണ്ണൂർ: 186 (290)
കാസർകോട്: 170-180 (300)
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഹൃദ്രോഗികള്‍ക്ക് ആശ്വാസ വാര്‍ത്തയുമായി യുഎഇ ഭരണകൂടം. ഹൃദയസ്തംഭന ചികിത്സയ്ക്കുള്ള നൂതന മരുന്നായ 'ഇന്‍പെഫ' രാജ്യത്ത് ഉപയോഗിക്കാന്‍ എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്മെന്റ് അംഗീകാരം നല്‍കി. അമേരിക്കയ്ക്ക് ശേഷം ഈ അത്യാധുനിക ചികിത്സയ്ക്ക് അനുമതി നല്‍കുന്ന ലോകത്തിലെ രണ്ടാമത്തെ രാജ്യമാണ് യുഎഇ.
ഹൃദയത്തിന്റെയും വൃക്കകളുടെയും സംരക്ഷണത്തിനൊപ്പം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്ന ഗുളികയാണിത്. ടൈപ്പ് 2 പ്രമേഹം, വിട്ടുമാറാത്ത വൃക്കരോഗം എന്നിവയുള്ള ഹൃദ്രോഗികളില്‍ ഹൃദയാഘാതം മൂലമുള്ള മരണസാധ്യത ഗണ്യമായി കുറയ്ക്കാന്‍ ഈ മരുന്ന് സഹായിക്കും.
ഹൃദയസ്തംഭനം മൂലം ഇടയ്ക്കിടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടേണ്ടി വരുന്ന സാഹചര്യം കുറയ്ക്കാനും അടിയന്തര മെഡിക്കല്‍ സഹായം തേടേണ്ടി വരുന്ന അവസ്ഥ ഒഴിവാക്കാനും ഇന്‍പെഫ ഫലപ്രദമാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Kerala Hotel News is a News and Infotainment Media owned by Kerala Hotel and Restaurant Association (KHRA). It has over 50,000 members including restaurants, hotels, cafes, bakeries, lodges, tourist homes, resorts etc. The organizational structure of KHRA includes district and regional committees all over KERALA. We welcome the members and the public to use this digital platform to be in touch with KHRA.
Register Vacancies
For the Members of Kerala Hotel News those who need labors and those who need Jobs can register here
Kerala Hotel News Logo Inauguration
Logo inauguration in KERALA HOTEL & RESTAURANT ASSOCIATION Annual meeting on 2023 feb 12