Showing posts with label Alapuzha. Show all posts
Showing posts with label Alapuzha. Show all posts

Saturday, 30 August 2025

നെഹ്‌റു ട്രോഫി വള്ളംകളിക്ക് എത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു;തുഴച്ചില്‍ക്കാര്‍ക്ക് പരിക്കില്ല

നെഹ്‌റു ട്രോഫി വള്ളംകളിക്ക് എത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു;തുഴച്ചില്‍ക്കാര്‍ക്ക് പരിക്കില്ല

ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളംകളിക്ക് എത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു. കുമരകം ഇമ്മാനുവൽ ബോട്ട് ക്ലബ്‌ തുഴയുന്ന നടുവിലെപറമ്പൻ വള്ളം ആണ് വേമ്പനാട് കായലിൽ കുടുങ്ങിയത്. ശക്തമായ കാറ്റിൽ വള്ളം വലിച്ചു കൊണ്ടുവന്ന ബോട്ടിന്റെ നിയന്ത്രണം വിടുകയായിരുന്നു. ബോട്ടിന്റെ യന്ത്രം തകരാറിലായി ടീം വേമ്പനാട് കായലിൽ കുടുങ്ങുകയായിരുന്നു. അപകടത്തിൽ തുഴച്ചിൽക്കാർക്ക് ആർക്കും പരിക്കില്ല. കുമരകത്ത്‌ നിന്ന് മറ്റൊരു ബോട്ട് എത്തിച്ച് ടീമിനെ പുന്നമടയിലേക്ക് കൊണ്ടുവന്നു. ചുണ്ടൻ വള്ളത്തിന് കെടുപാടുകളില്ല.

അതേസമയം, പുന്നമടക്കായലിൽ ആവേശത്തിരകളുയർത്തി 71ാമത് നെഹ്റു ട്രോഫി വള്ളംകളിക്ക് തുടക്കമായി. ഇരുട്ടുകുത്തി വള്ളങ്ങളുടെ ഹീറ്റ്സ് തുടങ്ങി. 21 ചുണ്ടൻ വള്ളങ്ങൾ അടക്കം 75 വള്ളങ്ങളാണ് മത്സരത്തിനിറങ്ങുന്നത്. ഉച്ചക്ക് 2 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. മന്ത്രി പിഎ മുഹമ്മദ് റിയാസ് ചടങ്ങിൽ അധ്യക്ഷത വഹിക്കും. സിംബാബ്‌വെ ഡപ്യൂട്ടി മന്ത്രി രാജേഷ് കുമാർ ഇന്ദുകാന്ത് മോദിയും പങ്കെടുക്കും. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ചുണ്ടൻ വള്ളങ്ങളുടെ പ്രാഥമിക മത്സരം. വൈകിട്ട് അഞ്ചരയോടെ ഫൈനൽ മത്സരങ്ങൾ നടക്കും. കുറ്റമറ്റ സ്റ്റാർട്ടിങ്ങും ഫിനിഷിങ്ങും ഉറപ്പാക്കുന്നതിന് വേണ്ടിയുള്ള സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഫലപ്രഖ്യാപനത്തെ കുറിച്ചുള്ള പരാതികൾ ഒഴിവാക്കാൻ ഇത്തവണ വെർച്ചൽ ലൈനോടുകൂടിയ ഫിനിഷിംഗ് സംവിധാനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

നിലവിലെ ജേതാക്കളായ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന് ഇത്തവണ ജയിച്ചാൽ ഡബിൾ ഹാട്രിക്ക് നേട്ടമാകും. കഴിഞ്ഞ തവണ നിസ്സാര സമയത്തിന് ട്രോഫി നഷ്ടപ്പെട്ട വില്ലേജ് ബോട്ട് ക്ലബ് കൈനകരി ഇത്തവണ വീണ്ടും വിയപുരം ചുണ്ടനിൽ ആണ് തുഴയുന്നത്. യു ബി സി കൈനകരി, നിരണം ബോട്ട് ക്ലബ്, കുമരകം ടൗൺ ബോട്ട് ക്ലബ്, ഇമ്മാനുവൽ ബോട്ട്ക്ല ബ്, തുടങ്ങിയ പ്രമുഖ ടീമുകളെല്ലാം മത്സരത്തിൽ ഇറങ്ങുന്നതോടെ ഇന്ന് പുന്നമടയിൽ തീപാറും. ആവേശക്കാഴ്ചകൾ പ്രേക്ഷകരിലേക്കെത്തിക്കാൻ സർവ്വസജ്ജമായി ഏഷ്യാനെറ്റ് ന്യൂസ് സംഘവുമുണ്ട്.

Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

Monday, 25 August 2025

ആലപ്പുഴ ചേർത്തലയിൽ വയോധികനായ പിതാവിന് മകന്റെ ക്രൂരമർദനം

ആലപ്പുഴ ചേർത്തലയിൽ വയോധികനായ പിതാവിന് മകന്റെ ക്രൂരമർദനം

ആലപ്പുഴ: ആലപ്പുഴ ചേർത്തലയിൽ പിതാവിനെ അതിക്രൂരമായി മർദിച്ച് മകൻ. 75കാരനായ പിതാവിനാണ് മകന്റെ മർദനമേറ്റത്. ചേർത്തല പുതിയകാവ് സ്വദേശി ചന്ദ്രനെയാണ് മകൻ അഖിൽ അതിക്രൂരമായി മർദിച്ചത്. മദ്യലഹരിയിലാണ് ആക്രമണം നടത്തിയത്.

അമ്മയുടെയും സഹോദരങ്ങളുടെയും മുന്നിൽ വെച്ചായിരുന്നു ആക്രമണം. മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടായിരുന്നു മർദനം. അവശനിലയിലായ പിതാവിന്റെ കഴുത്ത് ഞെരിക്കുകയും തലക്കടിക്കുകയും ചെയ്തു. അയൽവാസികൾ അറിയിച്ചതിനെ തുടർന്ന് പൊലീസെത്തി അഖിലിനെ കസ്റ്റഡിയിലെടുത്തു.

Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

Wednesday, 26 February 2025

പ​ക്ഷി​പ്പ​നി​  സാ​മ്പി​ളു​ക​ള്‍ പ​രി​ശോ​ധ​ന പൂ​ര്‍​ത്തി​യാ​ക്കാ​ത്ത​തി​നാ​ല്‍ താ​റാ​വ് ക​ര്‍​ഷ​ക​ര്‍ ദു​രി​ത​ത്തി​ല്‍

പ​ക്ഷി​പ്പ​നി​ സാ​മ്പി​ളു​ക​ള്‍ പ​രി​ശോ​ധ​ന പൂ​ര്‍​ത്തി​യാ​ക്കാ​ത്ത​തി​നാ​ല്‍ താ​റാ​വ് ക​ര്‍​ഷ​ക​ര്‍ ദു​രി​ത​ത്തി​ല്‍

 തി​രു​വ​ല്ല:  അ​പ്പ​ര്‍​കു​ട്ട​നാ​ട്ടി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി ക​ഴി​ഞ്ഞ​വ​ർ​ഷം ഉ​ണ്ടാ​യ പ​ക്ഷി​പ്പ​നി​യേ തു​ട​ര്‍​ന്ന് ശേ​ഖ​രി​ച്ച സാ​മ്പി​ളു​ക​ള്‍ പ​രി​ശോ​ധ​ന പൂ​ര്‍​ത്തി​യാ​ക്കാ​ത്ത​തി​നാ​ല്‍ താ​റാ​വ് ക​ര്‍​ഷ​ക​ര്‍ ദു​രി​ത​ത്തി​ല്‍. പ​ക്ഷി​പ്പ​നി പൊ​ട്ടി​പ്പു​റ​പ്പെ​ട്ട 38 പ്ര​ഭ​വ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​ന്ന് ശേ​ഖ​രി​ച്ച സാ​മ്പി​ളു​ക​ളു​ടെ പ​ഠ​ന​വും പ​രി​ശോ​ധ​ന​യും ഭോ​പ്പാ​ലി​ലെ നാ​ഷ​ണ​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഹൈ​സെ​ക്യൂ​രി​റ്റി അ​നി​മ​ല്‍ ഡി​സീ​സ​സ് ലാ​ബി​ല്‍ പൂ​ര്‍​ത്തി​യാ​യി​ട്ടി​ല്ല.  ഇ​തോ​ടെ അ​പ്പ​ർ​കു​ട്ട​നാ​ട​ൻ മേ​ഖ​ല​ക​ളാ​യ  നി​ര​ണം, ക​ട​പ്ര, വീ​യ​പു​രം, നെ​ടു​മ്പ്രം പ്ര​ദേ​ശ​ങ്ങ​ളി​ലെ  ക​ര്‍​ഷ​ക​രാ​ണ് ദു​രി​ത​ത്തി​ലാ​യ​ത്. പ​ക്ഷി​പ്പ​നി​യേ തു​ട​ര്‍​ന്ന് പ​ത്തു​മാ​സം മു​മ്പ് അ​ട​ച്ചു​പൂ​ട്ടി​യ നി​ര​ണം ഡ​ക്ക് ഫാം ​തു​റ​ന്നു പ്ര​വ​ര്‍​ത്തി​പ്പി​ക്കാ​നും ഇ​തു​മൂ​ലം സാ​ധി​ച്ചി​ട്ടി​ല്ല.   പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​തി​നു പി​ന്നാ​ലെ അ​പ്പ​ർ​കു​ട്ട​നാ​ട് മേ​ഖ​ല​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് കോ​ഴി​ക​ളെ​യും താ​റാ​വു​ക​ളെ​യും കൊ​ന്നൊ​ടു​ക്കി​യി​രു​ന്നു.  ദേ​ശാ​ട​ന​പ​ക്ഷി​ക​ളു​ടെ സീ​സ​ണ്‍ ക​ഴി​യു​മ്പോ​ള്‍ പ്ര​വ​ര്‍​ത്ത​നം പു​ന​രാ​രം​ഭി​ക്കാ​നാ​കു​മെ​ന്നാ​ണ് ജീ​വ​ന​ക്കാ​രു​ടെ പ്ര​തീ​ക്ഷ. ക​ർ​ഷ​ക​രു​ടെ ജീ​വി​ത​മാ​ർ​ഗം നി​ല​ച്ചു ഡ​ക്ക്ഫാ​മി​ലെ ഹാ​ച്ച​റി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ നി​ർ​ത്തി​യ​തും താ​റാ​വ് ക​ര്‍​ഷ​ക​രെ​യും ദു​രി​ത​ത്തി​ലാ​ക്കി. മു​മ്പ് മു​ട്ട​വി​രി​ഞ്ഞ് ഒ​രു​ദി​വ​സ​മാ​യ കു​ഞ്ഞു​ങ്ങ​ളെ​യാ​ണ് ക​ര്‍​ഷ​ക​ര്‍​ക്ക് ന​ല്‍​കി​യി​രു​ന്ന​ത്. ഇ​ങ്ങ​നെ മാ​സം​തോ​റും 20,000ത്തോ​ളം താ​റാ​വ് കു​ഞ്ഞു​ങ്ങ​ളെ​വ​രെ വി​ല്പ​ന ന​ട​ത്തി​യി​രു​ന്നു.   ഗു​ണ​മേ​ന്മ​യു​ള്ള​തും കു​റ​ഞ്ഞ​വി​ല​യി​ലും ല​ഭി​ച്ചി​രു​ന്ന താ​റാ​വ് കു​ഞ്ഞു​ങ്ങ​ളെ വ​ള​ര്‍​ത്തി മു​ട്ട​യും ഇ​റ​ച്ചി​യും വി​ല്പ​ന​ന​ട​ത്തി നൂ​റു​ക​ണ​ക്കി​ന് ക​ര്‍​ഷ​ക​രാ​ണ് ഉ​പ​ജീ​വ​നം ന​ട​ത്തി​യി​രു​ന്ന​ത്.​ 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Tuesday, 14 January 2025

മോഷ്ടിച്ച വീട്ടിൽ കിടന്നുറങ്ങിയ കള്ളൻ പോലീസ് പിടിയിൽ

മോഷ്ടിച്ച വീട്ടിൽ കിടന്നുറങ്ങിയ കള്ളൻ പോലീസ് പിടിയിൽ

ചെങ്ങന്നൂർ : ആൾത്താമസമില്ലാത്ത വീടെന്ന് കണ്ടാണു മുംബൈ സ്വദേശിയായ കള്ളൻ മോഷ്ടിക്കാൻ കയറിയത്. മോഷണത്തിനു ശേഷം വിശ്രമിക്കാനായി അതേ വീട്ടിൽ കിടന്നുറങ്ങിപ്പോയി. ഉറക്കമുണർന്നപ്പോൾ കണി കണ്ടതു പൊലീസുകാരെ. മുംബൈ ഭഗത്‌സിങ് നഗറിൽ താമസക്കാരനായ അജയ് മൊഹന്തയാണ് (39) അറസ്റ്റിലായത്.പൊലീസ് പറയുന്നത്: നഗരസഭ രണ്ടാം വാർഡിൽ മുളമൂട്ടിൽ പറമ്പിൽ രാജന്റെ വീടിനുള്ളിൽ നിന്നാണു പ്രതിയെ പിടികൂടിയത്. രാജൻ മകളുടെ വീട്ടിലേക്കു പോയതിനാൽ 2 മാസത്തോളമായി വീട് അടച്ചിട്ടിരിക്കുകയാണ്.കഴിഞ്ഞ ദിവസം രാജന്റെ സഹോദരൻ പുരയിടത്തിലെ കപ്പക്കൃഷി നോക്കുന്നതിനായി എത്തിയപ്പോഴാണു വീടിനുള്ളിൽ ഒരാൾ പുതച്ചു മൂടി കിടക്കുന്നതായി കണ്ടത്. തുറന്നു കിടന്ന ജനാല വഴി പല തവണ വിളിച്ചിട്ടും പ്രതികരണം ഉണ്ടാകാതിരുന്നതിനാൽ സംശയം തോന്നി പൊലീസിനെ വിവരം അറിയിച്ചു. 

പൊലീസ് എത്തി വീടിനുള്ളിൽ കടന്നു തട്ടിവിളിച്ചതോടെ ഉറക്കമുണർന്ന അജയ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. പിന്തുടർന്നു പിടികൂടിയ ശേഷം ഇയാളുമായി നടത്തിയ പരിശോധനയിൽ ബാഗിനുള്ളിൽ കട്ടർ, ഹാക്സോ ബ്ലേഡ്, കത്തി, കൊടുവാൾ എന്നിവ കണ്ടെത്തി. വിശദമായി ചോദ്യം ചെയ്തതോടെ  ഇയാൾ സ്ഥിരം മോഷ്ടാവാണെന്നു തെളിഞ്ഞത്.  മുളമൂട്ടിൽ പറമ്പിൽ വീട്ടിലെ നിരവധി വീട്ടുപകരണങ്ങളും കവർച്ച നടത്തി ഒളിപ്പിച്ചിരുന്നു. വാതിൽ കുത്തിത്തുറന്ന് അകത്തുകടന്ന പ്രതി രണ്ട് ഓട്ടുനിലവിളക്കുകൾ, ഓടിൽ തീർത്ത വാൽക്കിണ്ടി, സേവനാഴി , ഇലക്ട്രിക് മോട്ടർ തുടങ്ങിയവ മോഷ്ടിച്ചു. പൊലീസ് നടത്തിയ തെളിവെടുപ്പിൽ തൊണ്ടിമുതൽ കണ്ടെടുത്തു. അടഞ്ഞു കിടക്കുന്ന വീടുകൾ പകൽ നിരീക്ഷിച്ച ശേഷം രാത്രി മോഷണം നടത്തുന്ന രീതിയാണ് പ്രതിയുടേതെന്നു പൊലീസ് പറഞ്ഞു.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Wednesday, 18 December 2024

മലിനജലം നീക്കംചെയ്യൽ: സ്‌ഥിരം സംവിധാനം വേണമെന്ന് ഹോട്ടലുടമകൾ.

മലിനജലം നീക്കംചെയ്യൽ: സ്‌ഥിരം സംവിധാനം വേണമെന്ന് ഹോട്ടലുടമകൾ.

ആലപ്പുഴ: മലിനജലം ശേഖരിച്ചു കൊണ്ടു പോകുന്നതിനായി അധികൃതർ സ്ഥിരം സംവിധാനം ഒരുക്കി നൽകണമെന്നു കേരള ഹോട്ടൽ ആൻഡ് റസ്‌റ്ററന്റ് അസോസിയേഷൻ ജില്ലാവാർഷിക സമ്മേളനം ആവശ്യപ്പെട്ടു. ഹോട്ടലുകളിൽ വെള്ളം ശുദ്ധീകരിക്കുന്ന സംവിധാനങ്ങൾക്ക് മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ അനുമതി ലഭ്യമാ ക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ഉദ്ഘാടനം ചെയ്തു. ഹോട്ടൽ ഉടമകളുടെയും തൊഴിലാളികളുടെയും സുരക്ഷയ്ക്കായി ആരംഭിച്ച കെ.എച്ച്.ആർ.എ സുരക്ഷാ പദ്ധതി ധനസഹായ വിതരണം എച്ച്. സലാം എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മനാഫ് എസ്. കുബാബ അധ്യക്ഷതവഹിച്ചു. KHRA സംസ്ഥാന ട്രഷറർ
മുഹമ്മദ് ഷെരീഫ് മുഖ്യപ്രഭാക്ഷണം നടത്തി, വിദ്യാഭ്യാസ അവാർഡ് വിതരണം സംസ്ഥാന വർക്കിങ് പ്രസിഡൻ്റ് പ്രസാദ് ആനന്ദഭവൻ നിർവഹിച്ചു. കലക്ടർ അലക്സ് വർഗീസ്, സംസ്‌ഥാന സെക്രട്ടറി സമദ്, സംസ്‌ഥാന ചെയർമാൻ ഹരിഹരൻ, പ്രജീഷ്, സംസ്‌ഥാന സെക്രട്ടറി ജെ. റോയി, സുഗുണൻ, നാസർ ബി. താജ്, ലക്ഷ്മി നാരായണൻ, എ.എ. കരീം, എന്നിവർ പ്രസംഗിച്ചു.