Showing posts with label Kasargod. Show all posts

Thursday, 1 January 2026

ഫ്രൈഡ് ചിക്കൻ ഓർഡർ ചെയ്തു, 20 മിനിറ്റ് കാത്തിരിക്കാൻ പറഞ്ഞു, 15 മിനിറ്റ് കഴിഞ്ഞപ്പോൾ ക്ഷമകെട്ടു; പുതുവത്സരത്തലേന്ന് ഹോട്ടൽ തകർത്ത് യുവാക്കൾ

കാസർകോട്: ഭക്ഷണം ലഭിക്കാൻ വൈകിയതോടെ തൃക്കരിപ്പൂരിൽ ഹോട്ടൽ യുവാക്കൾ തല്ലിതകർത്തു. പോഗോ ഹോട്ടലിൽ ഇന്നലെ രാത്രിയാണ് ആക്രമണം. ഫ്രൈഡ് ചിക്കൻ ആയിരുന്നു യുവാക്കൾ ആവശ്യപ്പെട്ടത്. എന്നാൽ ഫ്രെഡ് ചിക്കന് കുറച്ചധികം സമയം വേണമെന്ന് ഹോട്ടൽ ജീവക്കാർ പറഞ്ഞു. 20 മിനുട്ട് സമയം ചോദിപ്പോൾ യുവാക്കൾ സമ്മതിച്ചു. എന്നാൽ 15 മിനുട്ട് കഴിഞ്ഞപ്പഴേക്കും യുവാക്കൾ പ്രശ്നം ഉണ്ടാക്കിയാതായി ഹോട്ടൽ ഉടമ പറയുന്നു .വാക്കു തർക്കം രൂക്ഷമായതോടെ ഹോട്ടൽ ഉടമ പൊലീസിനെ വിളിച്ചു. പൊലീസ് യുവാക്കളെ കസ്റ്റഡിയിൽ എടുത്ത് പിന്നീട് വിട്ടയച്ചു. എന്നാൽ പുറത്തിറങ്ങിയ ശേഷം യുവാക്കൾ ഹോട്ടൽ തല്ലി തകർക്കുകയായിരുന്നു. പയ്യന്നൂർ സ്വദേശികളുടെ നേതൃത്വത്തിലാണ് ആക്രമണം നടത്തിയതെന്ന് ഹോട്ടലുടമ പറയുന്നു. സംഭവത്തിൽ ചന്തേര പൊലീസ് അന്വേഷണം തുടങ്ങി. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Wednesday, 31 December 2025

കുടുംബ പ്രശ്‌നം: കാസര്‍കോട് ഭാര്യയുടെ ദേഹത്ത് ഭര്‍ത്താവ് ആസിഡ് ഒഴിച്ചു

കാസര്‍കോട്: കാസര്‍കോട് ബേഡകത്ത് ഭാര്യയുടെ ദേഹത്ത് ഭര്‍ത്താവ് ആസിഡ് ഒഴിച്ചു. ബേഡകം ചെമ്പക്കാട് സ്വദേശി ജാനകിയ്ക്ക് നേരെയാണ് ആക്രമണം. സംഭവത്തില്‍ ഭര്‍ത്താവ് രവീന്ദ്രനെ അറസ്റ്റ് ചെയ്തു. പ്രതി മദ്യ ലഹരിയില്‍ ആയിരുന്നെന്ന് പൊലീസ് പറഞ്ഞു. കുടുംബ പ്രശ്‌നമാണ് ആക്രമണത്തിന് കാരണമെന്നാണ് വിവരം. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Tuesday, 30 December 2025

പുത്തൻ ബൈക്ക് ഓഫാകുന്നത് പതിവ്, കമ്പനിയുടെ പരിഹാരമൊക്കെ പാളി, ഹീറോയോട് ഒറ്റയ്ക്ക് ഏറ്റുമുട്ടി ഗിരീശൻ, നഷ്ടപരിഹാരം നൽകാൻ കോടതി

കാസർകോട്: ഏറെ ആഗ്രഹിച്ച് വാങ്ങിയ ബൈക്ക് ഒരു ആഴ്ചയ്ക്കുള്ളിൽ തകരാറിലായി. കമ്പനി കൈ ഒഴിഞ്ഞതോടെ യുവാവ് കോടതിയിലേക്ക്. അഭിഭാഷകൻ പോലുമില്ലാതെ കേസ് വാദിച്ച് ജയിച്ച യുവാവിന് ഹീറോ ഷോ റൂം നഷ്ടപരിഹാരം നൽകണം. ഒരു ലക്ഷം രൂപയോളം ചെലവിൽ ഉദുമ സ്വദേശി വാങ്ങിയ ഹീറോ പാഷൻ പ്ലസ് പ്രോ ബൈക്കാണ് വാങ്ങിയ ആഴ്ച തന്നെ തകരാറിലായത്.പുതിയ ബൈക്ക് വാങ്ങി ഒരാഴ്ച്ചക്കുള്ളിൽ തകരാറിലായി. തകരാറ് ബൈക്ക് വാങ്ങിയ ഷോറൂമിൽ അറിയിച്ചെങ്കിലും പരിഹരിക്കാൻ കഴിഞ്ഞില്ല.ഇതോടെ കോടതിയെ സമീപിച്ച ബൈക്ക് ഉടമയ്ക്ക് അനുകൂല വിധി. ബൈക്കിന്റെ വിലയായ പണം തിരികെ നൽകാനാണ് കോടതി വിധിച്ചത്.2023 ഡിസംബർ 20നാണ് ഉദുമ സ്വദേശി ഗിരീശൻ ഒരു ലക്ഷത്തിലധികം രൂപയ്ക്ക് ഹീറോ മോട്ടോർസിന്റെ കാസർകോട്ടെ ഡീലർഷിപ്പിൽ നിന്നും ബൈക്ക് വാങ്ങിയത്. ജോലിക്ക് കൃത്യസമയത്ത് എത്താനാവുമെന്ന കരുതലിൽ വാങ്ങിയ ബൈക്ക് മൂലം യുവാവിന് ജോലിയും നഷ്ടമായിരുന്നു.

ജോലി നഷ്ടമാകാനും കാരണമായി ബൈക്ക്

വണ്ടി ഓടിക്കാൻ തുടങ്ങിയപ്പോൾ കുറച്ചു ദൂരം പിന്നിട്ടാൽ വണ്ടി ഓഫാകുന്നത് പതിവാകുന്നതായിരുന്നു തകരാറെന്നാണ് ഗിരീശൻ പറയുന്നത്.സെൽഫ് സ്റ്റാർട്ടും, കിക്കർ അടിച്ചാലും വണ്ടി സ്റ്റാർട്ട്‌ ആകില്ല. പിന്നീട് വണ്ടി സ്റ്റാർട്ട്‌ ആകണമെങ്കിൽ ഒരു മണിക്കൂറോളം വേണ്ടിവരും. ഇത് ഷോറൂം മാനേജരെ അറിയിച്ചെങ്കിലും ബാറ്ററി പ്രശ്നം ആണെന്ന് പറഞ്ഞു രണ്ടു തവണ ബാറ്ററി മാറ്റി. എന്നാൽ തകരാർ സ്ഥിരമായി. തുടർന്ന് വീണ്ടും സർവീസ് സെന്ററിൽ എത്തിയപ്പോൾ മൂന്ന് ലിറ്റർ പെട്രോൾ സ്ഥിരമായി വേണമെന്നും ചിലപ്പോൾ അത് ഇല്ലാത്തതു കൊണ്ടാകും ഈ പ്രശ്നമെന്നും പറഞ്ഞു. അങ്ങനെ ഫുൾ ടാങ്ക് എണ്ണ അടിച്ച് വീണ്ടും വണ്ടിയുമായി യാത്ര തുടർന്നെങ്കിലും പകുതിക്ക് വെച്ച് വണ്ടി ഓഫായി.വീണ്ടും മാനേജറെ അറിയിച്ചെങ്കിലും മാനേജർ കൈ മലർത്തി. ജോലി സമയത്ത് എത്താൻ കഴിയാത്തതിനാൽ തന്റെ ജോലി പോയെനും ഗിരീശൻ പറയുന്നു.

ഇതോടെയാണ് ഗിരീശൻ കാസർകോട് ഉപഭോക്തൃ കോടതിയെ സമീപിച്ചത്. പുത്തൻ ബൈക്ക് സർവീസ് ചെയ്ത കാര്യങ്ങളും വണ്ടി ഓഫായതിന്റെ വീഡിയോ അടക്കം കോടതിയിൽ ഹാജരാക്കി. അഭിഭാഷകൻ ഇല്ലാതെ ആണ് ഗിരീഷ് കേസ് വാദിച്ചത്. അങ്ങനെ രണ്ടു വർഷത്തെ നിയമ പോരാട്ടത്തിന് ശേഷം ഗിരീശനെ തേടി അനുകൂല വിധി എത്തി.ബൈക്കിന് സർവീസ് നൽകാത്ത കമ്പനി ഡീലർഷിപ്പിനെതിരെയായിരുന്നു കോടതി വിധി.ബൈക്കിന്റെ വിലയ്ക്ക്‌ പുറമെ, നഷ്ടപരിഹാരവും കോടതി ചിലവും ഗിരീശന് ലഭിക്കും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കാസർഗോഡ് വേടന്റെ സംഗീതപരിപാടി തിക്കുംതിരക്കും മൂലം തടസ്സപ്പെട്ടു; 19-കാരൻ ട്രെയിനിടിച്ച് മരിച്ചു; നിരവധി പേർക്ക് പരിക്ക്

കാസർഗോഡ്: ബേക്കൽ ബീച്ച് ഫെസ്റ്റിന്റെ ഭാഗമായി നടന്ന റാപ്പർ വേടന്റെ സംഗീതപരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് കുട്ടികൾ ഉൾപ്പെടെ നിരവധിപേർക്ക് പരിക്ക്. തിരക്ക് നിയന്ത്രിക്കാനാവാതെ പരിപാടി നിർത്തിവെച്ചതിന് പിന്നാലെ മടങ്ങിപ്പോകുകയായിരുന്ന യുവാവ് ട്രെയിൻ തട്ടി മരിച്ചു. പൊയിനാച്ചി സ്വദേശിയായ ശിവാനന്ദ് (19) ആണ് മരിച്ചത്. മംഗളൂരു ഭാഗത്തേക്കു പോകുകയായിരുന്ന തിരുനെൽവേലി ജാംനഗർ എക്സ്പ്രസ് ഇടിച്ചെന്നാണു സൂചന. രാത്രി പത്തോടെ ഇതുവഴി പോയ ട്രെയിനിലെ ലോക്കോപൈലറ്റാണ് മൃതദേഹം കണ്ടത്.

അതേസമയം, വേടൻ എത്താൻ വൈകിയതിനാൽ പറഞ്ഞതിലും ഒന്നരമണിക്കൂർ വൈകിയാണു പരിപാടി ആരംഭിച്ചത്. പരിപാടി തുടങ്ങി അധികം വൈകാതെ തന്നെ ജനക്കൂട്ടം നിയന്ത്രണാതീതമായി. തിരക്കിൽപ്പെട്ട് പലരും ബോധരഹിതരായി വീണു. പരിഭ്രാന്തി പടർന്നതോടെ അധികൃതർ ഇടപെട്ട് സംഗീതപരിപാടി നിർത്തിവെപ്പിച്ചു. തിരക്കിൽ പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രികളിൽ പ്രവേശിപ്പിച്ചെങ്കിലും ആരുടെയും പരിക്ക് ഗുരുതരമല്ല.

പരിപാടി നിർത്തിവെച്ചതിനെത്തുടർന്ന് മടങ്ങിപ്പോകാൻ റെയിൽവേ പാളം മുറിച്ചുകടക്കുന്നതിനിടെയാണ് ശിവാനന്ദിനെയും മറ്റൊരു യുവാവിനെയും ട്രെയിൻ ഇടിച്ചത്. ശിവാനന്ദ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയും കൂടെയുണ്ടായിരുന്ന യുവാവിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. നേരത്തെ കാസർകോട് തന്നെ നടന്ന ഹനാൻ ഷായുടെ പരിപാടിക്കിടെയും സമാനമായ രീതിയിൽ തിരക്ക് മൂലം അപകടമുണ്ടായിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Saturday, 27 December 2025

വീട്ട് മുറ്റത്ത് കളിക്കുന്നതിനിടെ 2 വയസുകാരൻ അബദ്ധത്തിൽ കിണറ്റിൽ വീണു, നാടിനെ വേദനയിലാഴ്ത്തി ദാരുണാന്ത്യം

കാഞ്ഞങ്ങാട്: കാസർകോട് എരിയാൽ ബ്ലാർകോട് രണ്ട് വയസുകാരൻ കിണറ്റിൽ വീണു മരിച്ചു. ഇക്ബാൽ- നുസൈബ ദമ്പതികളുടെ മകൻ മുഹമ്മദ് സ്വാലിഹ് ആണ് മരിച്ചത്. വീട്ടിൽ കളിക്കുന്നതിനിടെ കാൽ വഴുതി കിണറ്റിൽ വീഴുകയായിരുന്നു. ശനിയാഴ്ചയാണ് നാടിനെ വേദനയിലാഴ്ത്തിയ സംഭവമുണ്ടായത്. കളിക്കുന്നതിനിടെ വീടിന് സമീപത്തെ കിണറ്റിൽ കുട്ടി അബദ്ധത്തില്‍ വീഴുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് ഉടന്‍ തന്നെ കുട്ടിയെ പുറത്തെടുക്കുകയും കാസര്‍കോട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കാസര്‍കോട് ടൗണ്‍ പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കളിക്കുന്നതിനിടെ അബദ്ധത്തിൽ കിണറ്റിൽ വീണു; കാസർകോട് മൂന്ന് വയസുകാരന് ദാരുണാന്ത്യം

കാസർകോട്: മൂന്ന് വയസുകാരൻ കിണറ്റിൽ വീണ് മരിച്ചു. ഇഖ്ബാൽ - നുസൈബ ദമ്പതികളുടെ മകൻ മുഹമ്മദ്‌ സ്വാലിഹ് ആണ് മരിച്ചത്. കാസർകോട് ബ്ലാർകോടാണ് സംഭവം. കളിക്കുന്നതിനിടെ അബദ്ധത്തിൽ കിണറ്റിൽ വീഴുകയായിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കാസര്‍കോട് ഗുഡ്‌സ് ട്രെയിന്‍ തട്ടി കര്‍ണാടക സ്വദേശി മരിച്ചു

കാസര്‍കോട്: കാസര്‍കോട് റെയില്‍വെ സ്റ്റേഷനില്‍ ഗുഡ്‌സ് ട്രെയിന്‍ തട്ടി കര്‍ണാടക സ്വദേശി മരിച്ചു. കുടക് സ്വദേശി രാജേഷ് (35) ആണ് മരിച്ചത്. ട്രെയിന്‍ ഇറങ്ങി ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെയായിരുന്നു അപകടം. മംഗളുരു ഭാഗത്തേക്ക് പോവുകയായിരുന്ന ഗുഡ്‌സ് ട്രെയിനാണ് ഇടിച്ചത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Friday, 19 December 2025

മരിച്ചുപോയ അച്ഛൻ പണയംവച്ച സ്വര്‍ണമെടുക്കാൻ മകൻ ബാങ്കിൽ ചെന്നു, 28 പവൻ സ്വർണ്ണം മുക്കുപണ്ടമായി, സംഭവം കാസർകോട്

കാസർകോട്: ബാങ്കിൽ പണയംവെച്ച 28 പവനോളം തൂക്കം വരുന്ന സ്വർണം മുക്കുപണ്ടമായി മാറി. കർണാടക ബാങ്ക് മംഗൽപ്പാടി ശാഖയിൽ 2024ൽ പണയംവെച്ച സ്വർണ്ണങ്ങളിൽ ചിലതാണ് മുക്കുപണ്ടമായി മാറിയത്. സംഭവത്തിൽ മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സ്വർണം പണയംവെച്ച മഞ്ചേശ്വരം സ്വദേശി മരണപ്പെട്ടിരുന്നു. ഇയാളുടെ മകൻ ആണ് സ്വർണം തിരിച്ചെടുക്കാൻ ബാങ്കിൽ എത്തിയത്. 15 ഓളം ബാങ്കുകളിൽ അന്വേഷണം നടത്തിയാണ് മകൻ മംഗൽപാടി ശാഖയിൽ എത്തിയത്. സ്വർണം കണ്ടെത്തിയെങ്കിലും നെക്ലേസ് അടക്കമുള്ള മാലയിൽ സംശയം തോന്നി.

തുടർന്നു ബാങ്ക് അധികൃതർക്ക് പരാതി നൽകി. ഇവരുടെ അന്വേഷണത്തിലാണ് 227 ഗ്രാം സ്വർണം മുക്കുപണ്ടം ആണെന്ന് കണ്ടെത്തിയത്. തുടർന്നാണ് ബാങ്ക് അധികൃതർ പോലീസിൽ പരാതി നൽകിയത്. പണയം വെച്ച സ്വർണത്തിലും ഇപ്പോഴുള്ള സ്വർണത്തിലും ഗ്രാമിൽ വ്യത്യാസം ഉണ്ടെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പണയം വെച്ചയാൾ മരണപ്പെട്ടതിനാൽ കൂടുതൽ അന്വേഷണം നടത്തേണ്ടി വരുമെന്ന് മഞ്ചേശ്വരം സി ഐ അജിത് പറഞ്ഞു. ഫോൺ രേഖകളും മറ്റും പരിശോധിക്കുകയാണ് പൊലീസ്. ബാങ്ക് ജീവനക്കാരെയും ചോദ്യം ചെയ്തു വരികയാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വോട്ടെണ്ണല്‍ ദിനത്തില്‍ മുസ്ലിം പള്ളിക്ക് നേരെ ആക്രമണമെന്ന് വ്യാജസന്ദേശം; മുസ്ലിം ലീഗ് വനിതാ നേതാവിനെതിരെ കേസ്

കാസര്‍ഗോഡ് ചെറുവത്തൂര്‍ മടക്കരയിലെ മുസ്‌ലിം പള്ളിക്ക് നേരെ ആക്രമണം നടക്കുന്നുവെന്ന വ്യാജ സന്ദേശം അയച്ച് കലാപമുണ്ടാക്കാന്‍ ശ്രമിച്ച മുസ്‌ലിം ലീഗ് വനിതാ നേതാവ് നഫീസത്തിനെതിരെ പോലീസ് കേസെടുത്തു. തുരുത്തി സ്വദേശിയായ ഇ വി ഷാജി നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. ചന്തേര പോലീസിന്റെയാണ് നടപടി.
മനഃപൂര്‍വം സോഷ്യല്‍മീഡിയ വഴി കലാപമുണ്ടാക്കാന്‍ ശ്രമിച്ചെന്നും നാടിന്റെ സമാധാനന്തരീക്ഷം തകര്‍ക്കാന്‍ ശബ്ദസന്ദേശം പ്രചരിപ്പിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്.
‘എല്ലാവരും മടക്കരയിലേക്ക് വരണം. ജമാഅത്ത് പള്ളിയുടെ അവിടെ കല്ലെറിയുകയാണ്. നമ്മുടെ പള്ളി പൊളിക്കണമെന്ന് പറഞ്ഞ് കല്ലേറ് നടക്കുകയാണ്,’ എന്ന് നഫീസത്ത് പറയുന്ന വോയിസ് ക്ലിപ്പ് പ്രദേശത്തെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
വോട്ടെണ്ണല്‍ ദിനത്തില്‍ പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനിടെയായിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന നഫീസത്തിന്റെ ഓഡിയോ സന്ദേശം പുറത്തെത്തിയത്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ ചെറുവത്തൂര്‍ പഞ്ചായത്തില്‍ എല്‍ഡിഎഫ് ഭരണം നേടിയിരുന്നു. തുടര്‍ന്ന് നടത്തിയ വിജയാഘോഷത്തിനിടെ എല്‍ഡിഎഫ്- യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതിനിടെയെത്തിയ നഫീസത്തിന്റെ വോയിസ് മെസേജ് കാരണം സംഘര്‍ഷം രൂക്ഷമായെന്നാണ് പരാതി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Wednesday, 17 December 2025

കാസർഗോഡ് സ്വദേശിയായ മൂന്നു വയസുകാരൻ ഹാസനിൽ വീട്ടുമുറ്റത്തെ വെള്ളം നിറഞ്ഞ ടാങ്കിൽ വീണ് മരിച്ചു

കാസർഗോഡ്: ചിറ്റാരിക്കാൽ സ്വദേശികളായ ദമ്പതികളുടെ മൂന്നു വയസ്സുള്ള മകൻ കർണാടകയിലെ ഹാസനിൽ വെള്ളം നിറഞ്ഞ ടാങ്കിൽ വീണ് മരിച്ചു. ചിറ്റാരിക്കാൽ കാനാട്ട് രാജീവ്- ഒഫീലിയ ദമ്പതികളുടെ മകൻ ഐഡൻ സ്റ്റീവ് (3) ആണ് മരിച്ചത്. രാജീവ് ഹാസനിലെ സ്കൂളിൽ പ്രധാന അധ്യാപകനായി ജോലി ചെയ്തുവരികയായിരുന്നു. കുടുംബ സമേതം ഹാസനിലെ വീട്ടിലായിരുന്നു താമസം.

തിങ്കളാഴ്ച വൈകിട്ട് വീട്ടുമുറ്റത്തെ ടാങ്കിലെ വെള്ളത്തിൽ കുട്ടി അബദ്ധത്തിൽ വീഴുകയായിരുന്നു. ഉടൻ തന്നെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹോദരൻ: ഓസ്റ്റിൻ. മൃതദേഹം ചൊവ്വാഴ്ച വൈകിട്ട് ചിറ്റാരിക്കാലിലെത്തിച്ച് രാത്രി തോമാപുരം സെയ്ന്റ് തോമസ് ഫൊറോന പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു.