Showing posts with label Eranakulan. Show all posts
Showing posts with label Eranakulan. Show all posts

Thursday, 21 November 2024

ജയില്‍ ചപ്പാത്തിക്കും വില കൂടുന്നു; ഇനി മുതല്‍ പുതിയ നിരക്ക്, വില വർധന 13 വര്‍ഷത്തിന് ശേഷം

ജയില്‍ ചപ്പാത്തിക്കും വില കൂടുന്നു; ഇനി മുതല്‍ പുതിയ നിരക്ക്, വില വർധന 13 വര്‍ഷത്തിന് ശേഷം



തൃശൂര്‍: സംസ്ഥാനത്ത് ജയിൽ ചപ്പാത്തിയ്ക്ക് വില കൂടുന്നു. ചപ്പാത്തിയുടെ വില രണ്ടു രൂപയില്‍ നിന്ന് മൂന്ന് രൂപയാക്കിയാണ് ഉയര്‍ത്തുന്നത്. ഉപ്പ് തൊട്ട് കര്‍പ്പൂരം വരെയുള്ള സാധനങ്ങള്‍ക്ക് വില കൂടുമ്പോഴും വര്‍ഷങ്ങളായി വില കൂടാത്ത ഒരു ഉത്പ്പന്നമായിരുന്നു ജയിൽ ചപ്പാത്തി. 2011ലുണ്ടായിരുന്ന വിലയാണ് 13 വര്‍ഷത്തിന് ശേഷം കൂട്ടുന്നത്. 

ചപ്പാത്തിയുണ്ടാക്കുന്നതിന് ആവശ്യമായി വരുന്ന ഗോതമ്പുപൊടിയുടെയും വെളിച്ചെണ്ണയുടെയും പാചകവാതകത്തിന്റെയും പായ്ക്കിം​ഗ് കവറിന്റെയും പാം ഓയിലിന്റെയുമൊക്കെ വിലയിലുണ്ടായ വര്‍ധനവും വേതനത്തിലുണ്ടായ വര്‍ധനവുമൊക്കെയാണ് ചപ്പാത്തിയുടെ വില ഒരു രൂപ വര്‍ധിപ്പിക്കാന്‍ കാരണമെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു.

തിരുവനന്തപുരം, വിയ്യൂര്‍, കണ്ണൂര്‍ സെന്‍ട്രല്‍ പ്രിസണ്‍ ആന്‍ഡ് കറക്ഷണല്‍ ഹോമുകള്‍, ചീമേനി തുറന്ന ജയില്‍ ആന്‍ഡ് കറക്ഷണല്‍ ഹോം, കൊല്ലം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലെ ജയിലുകളിലാണ് ചപ്പാത്തിയുണ്ടാക്കി വില്‍പ്പന നടത്തുന്നത്. പത്ത് ചപ്പാത്തികളുടെ ഒരു പാക്കറ്റിന് ഇനി മുതൽ 30 രൂപയാണ് ഈടാക്കുക.







ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




Thursday, 22 August 2024

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാർ നിലപാട് വ്യക്തമാക്കണം; ഹർജി ഫയലിൽ സ്വീകരിച്ച് ഹൈക്കോടതി

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാർ നിലപാട് വ്യക്തമാക്കണം; ഹർജി ഫയലിൽ സ്വീകരിച്ച് ഹൈക്കോടതി



എറണാകുളം: ജസ്‌റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നിലപാട് വ്യക്തമാക്കാൻ ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ക്രിമിനൽ നടപടി ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാത്പര്യ ഹർജി ഫയലിൽ സ്വീകരിച്ച് കൊണ്ടായിരുന്നു കോടതിയുടെ ഇടപെടൽ. തിരുവനന്തപുരം സ്വദേശി പായ്‌ചിറ നവാസ് ആണ് ഹർജി സമർപ്പിച്ചത്.
ചലച്ചിത്ര മേഖലയിലെ ലൈംഗിക കുറ്റകൃത്യങ്ങൾ വെളിപ്പെടുത്തുന്ന റിട്ട. ജസ്‌റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കേസെടുത്തുള്ള അന്വേഷണം സാധ്യമാണോയെന്ന് സർക്കാർ അറിയിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ പൂർണ്ണ രൂപം മുദ്ര വച്ച കവറിൽ ഹാജരാക്കാനും സർക്കാരിന് നിർദേശം നൽകിയിട്ടുണ്ട്.
ഹർജിയിൽ വനിത കമ്മിഷനെ ഹൈക്കോടതി സ്വമേധയ കക്ഷി ചേർത്തു. ഗുരുതരമായ കുറ്റകൃത്യങ്ങൾ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വെളിപ്പെട്ടിട്ടുണ്ടോയെന്ന് സർക്കാരിനോട് ചോദിച്ച കോടതി, റിപ്പോർട്ടിലെ കണ്ടെത്തലുകൾ ഒഴിവാക്കിയേക്കുമെന്നാണ് പലരും ഉന്നയിക്കുന്ന ആശങ്കയെന്നും കൂട്ടിചേർത്തു. സമൂഹത്തെ ബാധിക്കുന്ന വിഷയമാണ്. പാർശ്വവൽക്കരിക്കപ്പെട്ടവരാണ് ഇരകളാക്കപ്പെട്ടവർ. പരാതിയുമായി അവർ മുന്നോട്ടു വരേണ്ടതില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
എന്നാൽ, രഹസ്യാത്മകത സൂക്ഷിക്കുമെന്ന ഉറപ്പിന്‍റെ അടിസ്ഥാനത്തിലാണ് കമ്മിറ്റി മുൻപാകെ ഇരകൾ മൊഴി നൽകിയത് എന്നായിരുന്നു എ.ജിയുടെ (അറ്റോർണി ജനറൽ) മറുപടി. അതിനാൽ നേരിട്ട് പരാതി നൽകിയാൽ മാത്രമേ നടപടിയെടുക്കാനാകൂ, പക്ഷേ പോക്സോയിൽ കേസെടുക്കാനാകുമെന്നും എ.ജി സൂചിപ്പിച്ചു. ഇക്കാര്യത്തിൽ വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ ഹൈക്കോടതി ഡിവിഷൻ ബഞ്ച് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



Saturday, 8 June 2024

വേൾഡ് ഫുഡ് സേഫ്റ്റി ഡേ    " അപ്രതീക്ഷിതമായതിന് തയ്യാറെടുക്കുക " ( Prepare For The Unexpected) KHRA കോട്ടയം

വേൾഡ് ഫുഡ് സേഫ്റ്റി ഡേ " അപ്രതീക്ഷിതമായതിന് തയ്യാറെടുക്കുക " ( Prepare For The Unexpected) KHRA കോട്ടയം


ഹോട്ടൽ രുചികളിൽ ശുദ്ധി ഉറപ്പാക്കാനും, അപ്രതീക്ഷിത ദുരന്തങ്ങൾക്കെതിരെ വിവേകപൂർണമായ മുന്നൊരുക്കം  നടത്തുവാനും  അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജ് ഡിപ്പാർട്ട്മെന്റ് ഓഫ് ഫുഡ് ടെക്നോളജിയും KHRA കോട്ടയം യും വേൾ ഫുഡ് സേഫ്റ്റി ഡേയോടനുബന്ധിച്ച്  ഫുഡ് സേഫ്റ്റി അവയർനസ് ക്ലാസ് നടത്തി.
 ജൂൺ 7 വേൾഡ് ഫുഡ് സേഫ്റ്റി ഡേhttps://youtube.com/shorts/zerVAfJapaM?si=Pim9XNNh_zc2RGj_
KHRA പാലാ യൂണിറ്റിലെ  ഹോട്ടൽ തൊഴിലാളികളെ സജ്ജരാക്കി അരുവിത്തുറ സെൻ്റ് ജോർജസ്സ് കോളേജ്. ക്യാംപസ്സിലെ ഫുഡ് സയൻസ്സ് വിഭാഗവും കേരളാ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷനും ചേർന്ന് പാലായിലെ ഹോട്ടൽ ജീവനക്കാർക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു. അപ്രതീക്ഷിത ദുരന്തങ്ങൾക്കെതിരെ വിവേകപൂർണ്ണമായ മുന്നൊരുക്കം എന്ന സന്ദേശവുമായാണ് ബോധവൽകരണ പരിപാടി സംഘടിപ്പിച്ചത്. കോളേജ് പ്രിൻസിപ്പൽ പ്രൊഫ ഡോ. സിബി ജോസഫ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കേരളാ ഹോട്ടൽ അൻഡ് റസ്റ്റോറൻ്റ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കെ.കെ ഫിലിപ്പുകുട്ടി പരിപാടി ഉദ്ഘാടനം ചെയ്തു.

 കോളേജ് ബർസാർ റവ ഫാ ബിജു കുന്നക്കാട്ട്, അസോസിയേഷൻ ഭാരവാഹികളായ ആർ സി നായർ, ഷാഹു ഹമിദ്.റ്റി.സി അൻസാരി, ബിജോയി വി. ജോർജ്, ബിബിൻ തോമസ്, തുടങ്ങിയവർ സംസാരിച്ചു.  അദ്ധ്യാപകരായ അഞ്ജു ജെ കുറുപ്പ്‌, അനഘ ആർ, വീണ വിശ്വനാഥ് എന്നിവർ ക്ലാസുകൾ  നയിച്ചു. പരിപാടികൾക്ക് ഫുഡ് സയൻസ്സ് വിഭാഗം മേധാവി മിനി മൈക്കിൾ, ബിൻസ് കെ തോമസ് തുടങ്ങിയവർ നേതൃത്വം നൽകി.

KHRA നേതൃത്വത്തിൽ നടക്കുന്ന വിവിധ പദ്ധതികളെ പറ്റിയും..KHRA യുടെ മെമ്പർമാർക്കും തൊഴിലാളികൾക്കുമായി  നടത്തുന്ന പത്തു ലക്ഷത്തിന്റെ സുരക്ഷാ പദ്ധതിയെപ്പറ്റിയും KHRA ഓൺലൈൻ ചാനൽ  അസോസിയേറ്റ് എഡിറ്റർ  ബിപിൻ തോമസ് (KHRA പാലാ യൂണിറ്റ് സെക്രട്ടറി)വിവരിച്ചു.

 കേരളത്തിലെ വിവിധ ജില്ലകളിലായി ജൂൺ 7  KHRA സംസ്ഥാന നേതൃത്വത്തിന്റെ ആഹ്വാനപ്രകാരം ജില്ലാ, യൂണിറ്റ് തലങ്ങളിൽ ഭക്ഷ്യസുരക്ഷാ ദിനമായി ആചരിച്ചു. 

എറണാകുളം KHRA ഭവനിൽ 2024 ലോക ഭക്ഷ്യ സുരക്ഷാ ദിനം   സെമിനാർ, ജില്ലാ ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണർ ശ്രീ.ജോൺ വിജയകുമാർ അദ്ധ്യക്ഷനായ യോഗത്തിൽ ബഹു:MLA ശ്രീ.ടി.ജെ.വിനോദ് ഉദ്ഘാടനം ചെയ്തു. 

KHRA ജില്ലാ രക്ഷാധികാരി ബഹു:ചാർളി സാർ, സെക്രട്ടറി ശ്രീ.കെ.ടി.റഹീം എന്നിവർ സംസാരിച്ചു.

       *"PREPARE FOR THE UNEXPECTED"* എന്ന വിഷയത്തിൽ നടന്ന സെമിനാർ, അരുവിത്തറ സെന്റ് ജോർജ്ജ് കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ശ്രീ. ബിൻസ്.കെ.തോമസ്സ് നയിച്ചു.....