Showing posts with label Eranalukam. Show all posts
Showing posts with label Eranalukam. Show all posts

Thursday, 28 November 2024

കോതമംഗലത്ത് അനധികൃതമായി പ്രവർത്തിക്കുന്ന തട്ടുകടകൾ ഒഴിവാക്കി തരണമെന്ന് ആവശ്യം

കോതമംഗലത്ത് അനധികൃതമായി പ്രവർത്തിക്കുന്ന തട്ടുകടകൾ ഒഴിവാക്കി തരണമെന്ന് ആവശ്യം

കോതമംഗലത്ത് അനധികൃതമായി പ്രവർത്തിക്കുന്ന തട്ടുകടകൾ ഒഴിവാക്കി തരണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോതമംഗലം മുനിസിപ്പൽ ചെയർമാൻ ശ്രീ KK ടോമി അവർകൾക്ക് യൂണിറ്റ് പ്രസിഡൻറ് ശ്രീ വി റ്റി ഹരിഹരൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ സാന്നിധ്യത്തിൽ നിവേദനം നൽകുന്നു.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Monday, 25 November 2024

പൊലീസിന് രഹസ്യ വിവരം ലഭിച്ചു, പരിശോധനയില്‍ നടൻ ഗണപതിക്ക്‌ പിടിവീണു.

പൊലീസിന് രഹസ്യ വിവരം ലഭിച്ചു, പരിശോധനയില്‍ നടൻ ഗണപതിക്ക്‌ പിടിവീണു.

കൊച്ചിയില്‍ മദ്യ ലഹരിയില്‍ അമിത വേഗത്തില്‍ കാർ ഓടിച്ചതിന് നടൻ ഗണപതി അറസ്റ്റില്‍. കേസെടുത്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി പിന്നീട് നടനെ ജാമ്യത്തില്‍ വിട്ടു.കളമശ്ശേരി പൊലീസാണ് താരത്തിനെതിരെ കേസെടുത്തത്.  ശനിയാഴ്ച രാത്രി എട്ട് മണിയോടെ കളമശ്ശേരി ഗണപതി ക്ഷേത്രത്തിന് സമീപത്തു നിന്നാണ് ഗണപതിയെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്നത്. ആലുവ ഭാഗത്തുനിന്ന് അമിതവേഗത്തില്‍ കാര്‍ വരുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കളമശ്ശേരി പൊലീസ് എത്തി കാര്‍ തടഞ്ഞ് പരിശോധിച്ചു. പരിശോധനയിലാണ് നടൻ ഗണപതി കുടുങ്ങിയത്.  വാഹനത്തില്‍ ഗണപതിയെ കൂടാതെ മൂന്ന് പേർ കൂടിയുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ഇവർ മൂന്നുപേരും തിരുവനന്തപുരം സ്വദേശികള്‍ ആണെന്നും പൊലീസ് പറഞ്ഞു.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Thursday, 14 November 2024

ബ്ലൂടൈഗേഴ്സ് കേരളാ ഫിലിം പ്രൊഡ്യൂസേഴ്സ് പ്രീമിയർ ലീഗ് : ക്വാർട്ടർ  ഫൈനൽ ഇന്ന് (വ്യാഴം )

ബ്ലൂടൈഗേഴ്സ് കേരളാ ഫിലിം പ്രൊഡ്യൂസേഴ്സ് പ്രീമിയർ ലീഗ് : ക്വാർട്ടർ ഫൈനൽ ഇന്ന് (വ്യാഴം )

*ബ്ലൂടൈഗേഴ്സ് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് പ്രീമിയര്‍ ലീഗ്: ക്വാര്‍ട്ടര്‍ ഫൈനല്‍ ഇന്ന് (വ്യാഴം)* 

കൊച്ചി: ബ്ലൂടൈഗേഴ്‌സ് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് പ്രീമിയര്‍ ലീഗ് മത്സരത്തിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ ഇന്ന് (വ്യാഴം). ലീഗ് മത്സരത്തില്‍ നിന്ന് യോഗ്യത നേടിയ എട്ട് ടീമുകളാണ് ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടുന്നത്. രാജഗിരി കോളജ് ഗ്രൗണ്ടില്‍ ആദ്യം നടക്കുന്ന മത്സരത്തില്‍ കിംഗ് മേക്കേഴ്‌സ്, മില്ലേനിയം സ്റ്റാര്‍സിനെ നേരിടും. തുടര്‍ന്ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ ക്ലബ് ടീം പ്രൊഡ്യൂസേഴ്‌സും വിഫ്റ്റ് കേരള ഡയറട്‌കേഴ്‌സും തമ്മില്‍ ഏറ്റുമുട്ടും. ഉച്ചയ്ക്ക് ശേഷം നടക്കുന്ന മൂന്നാം ക്വാര്‍ട്ടര്‍ ഫൈനലില്‍ കൊറിയോഗ്രാഫേഴ്‌സ്, മാസ്റ്റര്‍ ബ്ലാസ്റ്റേഴ്‌സിനെ നേരിടും. അവസാന മത്സരം കൊച്ചിന്‍ സൂപ്പര്‍ കിങ്ങും മാ ഫൈറ്റേഴ്‌സും തമ്മിലാണ്. മത്സരത്തില്‍ ജയിക്കുന്ന നാല് ടീമുകള്‍ 15 ന് നടക്കുന്ന സെമിയില്‍ കൊമ്പുകോര്‍ക്കും. 16നാണ് ബ്ലൂടൈഗേഴ്‌സ് കെ.എഫ്.പി.പി ലീഗ് മത്സരത്തിന്റെ ഫൈനല്‍. ലീഗ് തലത്തിലെ അവസാന ദിനമായ ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ പ്ലേ വെല്‍ സ്‌പോര്‍ട്‌സിനെതിരെ മാസ്റ്റര്‍ ബ്ലാസ്റ്റേഴ്സ് 10 വിക്കറ്റിന് വിജയിച്ചു. രണ്ടാം മത്സരത്തില്‍ കിംഗ് മേക്കേഴ്സ് എട്ട് വിക്കറ്റിന് ജയിച്ച് ലീഗ് ഘട്ടത്തിലെ അവരുടെ നില മെച്ചപ്പെടുത്തി. മൂന്ന് സിക്‌സറുകളും ഏഴ് ബൗണ്ടറികളും ഉള്‍പ്പടെ 37 പന്തില്‍ നിന്ന് 61 റണ്‍സ് നേടിയ രമേശ് ബാബുവാണ് കളിയിലെ താരം. മൂന്നാമത്തെ മത്സരത്തില്‍ മോളിവുഡ് സൂപ്പര്‍ ജയന്റ്‌സ്, സുവി സ്‌ട്രൈക്കേഴ്‌സിനെ 11 റണ്‍സിന് പരാജയപ്പെടുത്തി. ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ഓണ്‍ലൈന്‍ റൈഡേഴ്‌സിനെ മില്ലേനിയം സ്റ്റാര്‍സ് പരാഡയപ്പെടുത്തി.  26 പന്തില്‍ എട്ട് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടെ 71 റണ്‍സ് നേടിയ മഹാഫൂസാണ് കളിയിലെ താരം.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Wednesday, 30 October 2024

വാഹനം പൊളിക്കൽ കേന്ദ്രങ്ങൾ ; കേരളത്തിൽ മൂന്നു കേന്ദ്രങ്ങൾ ഉടൻ ആരംഭിക്കും

വാഹനം പൊളിക്കൽ കേന്ദ്രങ്ങൾ ; കേരളത്തിൽ മൂന്നു കേന്ദ്രങ്ങൾ ഉടൻ ആരംഭിക്കും

എറണാകുളം : വാഹനം പൊളിക്കൽ കേന്ദ്രങ്ങൾക്കായി മോട്ടോർ വാഹനവകുപ്പ്‌  ഉടൻ ടെൻഡർ വിളിക്കും. സംസ്ഥാനത്തെ മൂന്നു സോണുകളായി തിരിച്ചാണ്‌ അംഗീകൃത സെന്ററുകൾ ആരംഭിക്കുക. സൗത്ത്‌ സോണിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകൾ ഉൾപ്പെടും. സെൻട്രൽ സോണിൽ എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, പാലക്കാട് ജില്ലകളും. നോർത്ത് സോണിൽ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളും ഉൾപ്പെടും. ഇതിൽ കെഎസ്‌ആർടിസിയും കേന്ദ്ര സർക്കാർ സ്ഥാപനമായ ബ്രത്ത്‌വെയ്റ്റും ചേർന്ന് തുടങ്ങുന്ന വാഹന പൊളിക്കൽ കേന്ദ്രം സെൻട്രൽ സോണിൽ ഉൾപ്പെടുന്ന മലപ്പുറം ജില്ലയിലെ എടപ്പാളിലാണ് നിർമിക്കുക. നോർത്ത് സോണിലും സൗത്ത് സോണിലും നിർമിക്കുന്ന കേന്ദ്രങ്ങൾക്കായാണ് ടെൻഡർ ക്ഷണിക്കുക.

അംഗീകൃത വാഹന പൊളിക്കൽ കേന്ദ്രങ്ങൾ നൽകുന്ന സർട്ടിഫിക്കറ്റ് വച്ച് പുതിയ വാഹനം വാങ്ങുമ്പോൾ 10 മുതൽ 15 ശതമാനം വരെ വാഹന ഉടമയ്‌ക്ക് നികുതി ഇളവ് ലഭിക്കും. സർക്കാരുമായി കൂടുതൽ വരുമാന വിഹിതം പങ്കുവയ്‌ക്കാൻ ധാരണയാകുന്ന കമ്പനികൾക്കാണ്‌ ടെൻഡർ ലഭിക്കുക.

15 വർഷം പഴക്കമുള്ള വാഹനങ്ങൾ ഉപേക്ഷിക്കാനുള്ള കേന്ദ്രനയം അനുസരിച്ചാണ്​ സംസ്ഥാനങ്ങളിൽ അംഗീകൃത പൊളിക്കൽ കേന്ദ്രങ്ങൾ ആരംഭിക്കുന്നത്‌. വെഹിക്കിൾ ഇൻസ്‌പെക്ടർ പരിശോധിച്ച് സാക്ഷ്യപ്പെടുത്തിയാണ്‌ രജിസ്‌ട്രേഷൻ റദ്ദാക്കി വാഹനം പൊളിക്കുന്നത്‌.- അംഗീകൃത പൊളിക്കൽ കേന്ദ്രങ്ങൾ വരുന്നതോടെ  ഉടമയ്ക്ക് രേഖകൾ സഹിതം വാഹനം കൊടുക്കാം.- ഉടൻ  സാക്ഷ്യപത്രവും ലഭിക്കും.- ഈ സാക്ഷ്യപത്രം  ഹാജരാക്കിയാൽ പുതിയ വാഹനങ്ങൾക്ക് നികുതി ഇളവ്‌ ലഭിക്കും.- ഫിറ്റ്‌നസ് പരിശോധനയിൽ പരാജയപ്പെടുന്ന സ്വകാര്യ വാഹനങ്ങളും പൊളിക്കണം.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Saturday, 3 February 2024

 എ​റ​ണാ​കു​ള​ത്ത് മ​ഴ​ക്കാ​ല​പൂ​ർ​വ ത​യാ​റെ​ടു​പ്പു​ക​ൾ ഉ​ട​ൻ തു​ട​ങ്ങ​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി

എ​റ​ണാ​കു​ള​ത്ത് മ​ഴ​ക്കാ​ല​പൂ​ർ​വ ത​യാ​റെ​ടു​പ്പു​ക​ൾ ഉ​ട​ൻ തു​ട​ങ്ങ​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി:​എ​റ​ണാ​കു​ളം ന​ഗ​ര​ത്തി​ൽ മ​ഴ​ക്കാ​ല​പൂ​ർ​വ ത​യാ​റെ​ടു​പ്പു​ക​ൾ ഉ​ട​ൻ തു​ട​ങ്ങ​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി. ന​ഗ​ര​ത്തി​ലെ വെ​ള്ള​ക്കെ​ട്ട് ത​ട​യാ​ൻ മു​ല്ല​ശേ​രി ക​നാ​ൽ പു​നഃ​സ്ഥാ​പ​ന​മാ​ണ് അ​ടി​യ​ന്ത​ര​മാ​യി വേ​ണ്ട​തെ​ന്നും ജ​സ്റ്റീ​സ് ദേ​വ​ൻ രാ​മ​ച​ന്ദ്ര​ൻ നിർദ്ദേശം നൽകി.  ന​ഗ​ര​ത്തി​ലെ വെ​ള്ള​ക്കെ​ട്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ർ​ജി​യി​ലാ​ണ് ഉ​ത്ത​ര​വ്. മേ​യ് 31 വ​രെ സ​മ​യം വേ​ണ​മെ​ന്ന് സ​ർ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും എ​ത്ര​യും വേ​ഗം ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ കോ​ട​തി നി​ർ​ദേ​ശി​ച്ചു.  

കൂടാതെ മു​ല്ല​ശേ​രി ക​നാ​ലി​ന്‍റെ പു​ന​രു​ദ്ധാ​ര​ണം വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കി​യി​ല്ലെ​ങ്കി​ൽ വ​രു​ന്ന വ​ർ​ഷ​കാ​ല​ത്തും കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ന്‍റ് ഉ​ൾ​പ്പെ​ടെ വെ​ള്ള​ത്തി​ലാ​കു​മെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു.

    ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

     യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

     ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 
    https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ