Tuesday, 5 August 2025

സർക്കാർ വിപണിയിൽ ഇടപ്പെട്ടിലെങ്കിൽ ഭക്ഷണ വില ഹോട്ടലിൽ വർദ്ധിപ്പിക്കും.......

SHARE
 
കാസർഗോഡ്. നിത്യാപയോഗ സാധനങ്ങളുടെ വിലക്കയറ്റം ഭക്ഷ്യ മേഖല ഒന്നാകെ പ്രതിസന്ധിയിലാക്കി. വിലക്കയറ്റം തുടർന്നാൽ ഹോട്ടൽ ഭക്ഷണ വില വർദ്ധിപ്പിക്കേണ്ടിവരുമെന്ന് കേരള ഹോട്ടൽ & റെസ്റ്റോറൻ്റ് അസോസിയേഷൻ കാസർഗോഡ് ജില്ലാ കമ്മിറ്റി അറിയിച്ചു.

വെളിച്ചണ്ണ , തേങ്ങാ, ബിരിയാണി അരി ഉൾപ്പെടെ നിത്യാപയോഗ സാധനങ്ങളുടെ വില കുതിച്ച് ഉയരുകയാണ്. സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനം അനുസരിച്ച് ജില്ലയിൽ രണ്ട് മേഖലകളായി തിരിച്ച്  5/8/25 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കുമ്പള പഞ്ചായത്തിലേയ്ക്കു പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിച്ചു..

1.   PCB യുടെ പേരിലുള്ള പീഡനം അവസാനിപ്പിക്കുക
 2 . ഉറവിട മാലിന്യ സംസ്ക്കരണത്തിന് പൊതു സംവിധാനം ഏർപ്പെടുത്തുക
3 .  അനധികൃത സമാന്തര ഹോട്ടൽ തട്ടുകൾക്കെതിരെ നടപടി സ്വികരിക്കുക. തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് കുമ്പള പഞ്ചായത്ത് ഓഫിസിലേയ്ക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് നാരായണ പൂജാരി ധർണ്ണ ഉൽഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ബിജു ചുള്ളിക്കര മുഖ്യപ്രഭാഷണം നടത്തി , മുഹമ്മദ് ഗസാലി, രാജൻ കളക്കര , സത്യൻ ഇരിയണ്ണി , അജേഷ് നുള്ളിപ്പാടി , നാരായണൻ ഊട്ടുപുര എന്നിവർ സംസാരിച്ചു. രക്ഷാധികാരി അബ്ദുള്ള താജ് അധ്യക്ഷത വഹിച്ചു, മമ്മു മുമ്പാറക്ക്  സ്വാഗതവും , യൂണിറ്റ് സെക്രട്ടറി സവാദ് താജ് നന്ദിയും പറഞ്ഞു 



Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 


SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.