Wednesday, 16 July 2025

കാസര്‍കോട് മഞ്ചേശ്വരത്തുണ്ടായ വാഹനാപകടത്തില്‍ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

SHARE

 
കാസര്‍ഗോഡ് : കാസര്‍കോട് മഞ്ചേശ്വരത്തുണ്ടായ വാഹനാപകടത്തില്‍ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. രാജസ്ഥാന്‍ സ്വദേശി അമിത്(25), ഡല്‍ഹി സ്വദേശി രാജ (26) എന്നിവരാണ് മരിച്ചത്. പത്താം മൈലില്‍ ദേശീയപാത 66ൽ ഇന്നലെ  വൈകിട്ട് ആറരയോടെയായിരുന്നു സംഭവം.

ദേശീയപാതാ നിര്‍മ്മാണ കരാര്‍ കമ്പനിയായ യുഎല്‍സിസി ജീവനക്കാര്‍ സഞ്ചരിച്ച വാഹനത്തില്‍ മറ്റൊരു ലോറി ഇടിച്ചാണ് അപകടമുണ്ടായത്. അപകടം നടന്നയുടനെ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി. പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user