Showing posts with label Thiruvanthpuram. Show all posts
Showing posts with label Thiruvanthpuram. Show all posts

Tuesday, 8 October 2024

"കൂളിങ് പേപ്പർ റോഡില്‍ വച്ച് വലിച്ചുകീറരുത്,ആളുകളെ ബുദ്ധിമുട്ടിക്കാതെ നടപടിയെടുക്കണം" ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാര്‍..

"കൂളിങ് പേപ്പർ റോഡില്‍ വച്ച് വലിച്ചുകീറരുത്,ആളുകളെ ബുദ്ധിമുട്ടിക്കാതെ നടപടിയെടുക്കണം" ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാര്‍..


തിരുവനന്തപുരം : വാഹനങ്ങളില്‍ നിയമപരമായ രീതിയില്‍ കൂളിങ്‌
പേപ്പര്‍ ഉപയോഗിക്കാന്‍ ഹൈക്കോടതി അനുമതി
നല്‍കിയിട്ടുണ്ടെന്നും മോട്ടര്‍ വാഹനവകുപ്പ്‌ ഉദ്യോഗസ്ഥരും
പൊലിസ്‌ ഉദ്യോഗസ്ഥരും ഈ വിധി കൃത്യമായി പാലിക്കണമെന്നും
ഗതാഗത മന്തി കെ.ബി.ഗണേഷ്‌ കുമാര്‍. കോടതി വിധിയെ സ്വാഗതം
ചെയ്യുന്നു. വഴിയില്‍ വാഹനം തടഞ്ഞുനിര്‍ത്തി കൂളിങ്‌ ഫിലിം
വലിച്ചുകീറുന്ന നടപടികള്‍ മുന്‍പ്‌ ഉണ്ടായിട്ടുണ്ടെന്നും ഇത്‌ വാഹന
ഉടമകളെ അപമാനിക്കുന്നതിനു തുല്യമാണെന്നും മന്ത്രി പറഞ്ഞു


മൂന്‍ ഗ്ലാസില്‍ 70 ശതമാനവും സൈഡ്‌ ഗ്ലാസിൽ 50 ശതമാനവും
വിസിബിലിറ്റി മതി എന്നാണു കോടതി പറഞ്ഞിരിക്കുന്നത്‌. ഇതു
കൃത്യമായി പാലിക്കണം. ഇതിന്റെ പേരില്‍ ഇനി ആളുകളെ
ബുദ്ധിമുട്ടിക്കരുത്‌. കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്നവര്‍, കാന്‍സര്‍
രോഗികള്‍ എന്നിവര്‍ക്ക്‌ ഇപ്പോഴത്തെ ചൂട്‌ അസഹനീയമാണ്‌
നിയമം പാലിക്കാതെ കട്ടി കൂടിയ ഫിലിo ഒട്ടിച്ചിട്ടുണ്ടെങ്കിൽ
ആളുകളെ ബുദ്ധിമൂട്ടിക്കാതെ നടപടി എടുക്കാം. ഫൈന്‍ അടിച്ച്‌
ഫിലിം മാറ്റി വാഹനം കൊണ്ടുവന്ന്‌ കാണിക്കാന്‍ ആവശ്യപ്പെടാം.
റോഡില്‍ വച്ച്‌ ഒരു കാരണവശാലും ഉദ്യോഗസ്ഥര്‍ ഫിലിം
വലിച്ചുകീറരുതെന്നും മന്ത്രി പറഞ്ഞു

                      



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



2.17 കോടി മൊബൈൽ കണക്ഷനുകൾ പൂർണ്ണമായി  വിച്ഛേദിക്കുന്നു,വ്യാജ വിദേശ കമ്പനികള്‍ ഇന്ത്യക്കാരെ 'കുടുക്കുന്നത്' ഇങ്ങനെ

2.17 കോടി മൊബൈൽ കണക്ഷനുകൾ പൂർണ്ണമായി വിച്ഛേദിക്കുന്നു,വ്യാജ വിദേശ കമ്പനികള്‍ ഇന്ത്യക്കാരെ 'കുടുക്കുന്നത്' ഇങ്ങനെ


217 കോടി മൊബൈല്‍ കണക്ഷനുകള്‍ വില്ലേദിക്കാന്‍ ഒരുങ്ങി കേന്ദ്ര
ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രാലയം. വ്യാജരേഖകളുണ്ടാക്കുകയോ സൈബര്‍
കുറ്റകൃത്യങ്ങളില്‍ ദുരൂപയോഗം ചെയ്യുകയോ ചെയ്ത കണക്ഷനുകളാണ്‌
വില്ലേദിക്കുന്നത്‌. 2.26 ലക്ഷം മൊബൈല്‍ ഹാന്‍ഡ്‌സെറ്റുകള്‍ ബ്ലോക്ക്‌ ചെയ്യുമെന്നും
മന്ത്രാലയം ഉന്നതതല ഇന്റര്‍ മിനിസ്റ്റീരിയൽ പാനലിനെ അറിയിച്ചു.

സിം കാര്‍ഡുകള്‍ വാങ്ങുന്നതിനായി ചെല്ലുമ്പോൾ ഉപഭോക്താവിനെ അറിയുക
(കെ.വൈ.സി) രേഖകൾ കൂടുതല്‍ ശക്തമായി നടപ്വാക്കാ൯ ഒരുങ്ങുകയാണ്‌
ടെലികമ്മ്യൂണിക്കേഷന്‍സ്‌ വകുജ്‌ (ഡി.ഒ.ടി).

മൊബൈല്‍ നമ്പറുകള്‍ പ്രദര്‍ശിഭിക്കുന്ന എല്ലാ ഇന്‍കമിംഗ്‌ അന്തര്‍ദേശീയ സ്പൂഫ്‌
കോളുകളും തടയാന്‍ ടെലികമ്മ്യൂണിക്കേഷന്‍സ്‌ വകൂജ്‌ മെയ്‌ മാസത്തില്‍
ടെലികോം ഓചലറ്റേര്‍മാര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന്‌ ഇപ്പോള്‍ 35
ശതമാനം ഇന്റര്‍നാഷണല്‍ സ്പൂഫ്‌ കോളുകൾ തടയാന്‍ സാധിച്ചിട്ടുണ്ട്‌. ഈ വര്‍ഷം
ഡിസംബര്‍ 31 നകം ഇത്‌ പൂര്‍ണ്ണമായും നടപ്കിലാക്കാനാണ്‌ ടെലികോം മന്ത്രാലയം
ലക്ഷ്യമിടുന്നത്‌.

തട്ടിടുകള്‍ തെക്കുകിഴക്കന്‍ ഏഷ്യന്‍ മേഖലയിൽ നിന്ന്‌

5,000 ത്തിലധികം ഇന്ത്യക്കാര്‍ കംബോഡിയയിൽ തടവിലാക്കല്ചെട്ട്‌ സൈബര്‍
തട്ടിഭുകൾ നടത്താന്‍ നിര്‍ബന്ധിതരാകുന്ന സാഹചര്യവും ഉണ്ട്‌. കുറഞ്ഞത്‌ 500 കോടി
ഭൂപയെങ്കിലും ഇത്തരത്തില്‍ സൈബര്‍ കുറ്റകൃത്യങ്ങളിലൂടെ തട്ടിയെടുത്തതായും
കണക്കാക്കുന്നു.
തെക്കുകിഴക്കന്‍ ഏഷ്യന്‍ മേഖലയില്‍ നിന്നാണ്‌ ഇപ്പോള്‍ പ്രധാനമായും അന്താരാഷ്ട്ര
സൈബര്‍ തട്ടിടുകള്‍ നടക്കുന്നത്‌. കംബോഡിയ, ലാവോസ്‌, ഫിലിീ൯സ്‌, മ്യാന്‍മര്‍
തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ്‌ തട്ടിടുകൾ റിപോര്‍ട്ട്‌ ചെയ്യുന്നത്‌.

ഹോങ്കോങ്ങില്‍ റോമിംഗ്‌ സംകര്യമൂള്ള ഇന്ത്യന്‍ മൊബൈല്‍ നമ്പറുകള്‍ സംബന്ധിച്ച്‌
ഓരോ ആഴ്ചയും ഡാറ്റ നൽകാൻ എല്ലാ ടെലികോം സേവന ദാതാക്കളോടും ടെലികോം
മന്ത്രാലയം ആവശ്യപ്െട്ടിരിക്കുകയാണ്‌. ഏകദേശം 45 ശതമാനം സൈബര്‍
തട്ടിഭുകളും വരുന്നത്‌ തെക്കുകിഴക്കന്‍ ഏഷ്യന്‍ മേഖലയില്‍ നിന്നാണ്‌.
തെക്കുകിഴക്കന്‍ ഏഷ്യന്‍ മേഖലയിൽ വോമിംഗ്‌ ചെയ്യുന്ന ഇന്ത്യന്‍ സിം കാർഡുകൾ 6
ലക്ഷത്തിലേറെയാണ്‌. ഇന്ത്യയിലുടനീളം ഈ സിം കാര്‍ഡുകള്‍ വിൽക്കുന്നതില്‍ 1.4
ലക്ഷത്തിലധികം പോയിന്റ്‌ ഓഫ്‌ സെയില്‍ (595) ഏജന്റുമാര്‍ ഉൾടെട്ടിട്ടുളളതായാണ്‌
കണക്കാക്കുന്നത്‌.

യുവാക്കളെ പ്രലോഭിചിച്ച്‌ കടത്തുന്നു

ഇന്ത്യക്കാരെ ലക്ഷ്യമിട്ടുള്ള അന്താരാഷ്ര സൈബര്‍ കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍
വലിയ വര്‍ധനവാണ്‌ രേഖപെടുത്തുന്നത്‌. നാഷണല്‍ സൈബർ ക്രൈം റിപോര്‍ട്ടിംഗ്‌
പോര്‍ട്ടലില്‍ ഒരു ലക്ഷത്തോളം സൈബര്‍ പരാതികളാണ്‌ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്‌.
ലാഭകരമായ ഡാറ്റാ എന്‍ട്രി ജോലികൾ ലഭിക്കുമെന്ന്‌ ഇന്ത്യയിലെ യുവാക്കളെ
പ്രലോഭിഭിച്ച ശേഷം തെക്ക്‌ കിഴക്കന്‍ ഏഷ്യന്‍ രാബ്യങ്ങളിലേക്ക്‌ ഇവരെ
എത്തിക്കുകയാണ്‌ ചെയ്യുന്നത്‌. തുടര്‍ന്ന്‌ യുവാക്കളെ സൈബര്‍ തട്ടിടുകള്‍ നടത്താന്‍
നിര്‍ബന്ധിതരാക്കുന്നതാണ്‌ ഇവരുടെ രീതി.

ക്രിപ്റ്റേകറന്‍സി ആഭില്‍ നിക്ഷേപിക്കുന്നതിനും വ്യത്യസ്ത രീതിയിലുളള വ്യാഇ
നിക്ഷേപ ഫണ്ടുകളില്‍ ചേരുന്നതിനും ഇന്ത്യയിലെ ആളുകളെ പ്രലോഭിദിക്കാന്‍ ഈ
സ്കാമിംഗ്‌ കമ്പനികള്‍ യുവാക്കളെ ഉപയോഗിക്കുന്നു. ആളുകള്‍ നിക്ഷേപം
നടത്തിയാല്‍ ഉടനെ ഈ വ്യാജ കമ്പനികള്‍ എല്ലാ ആശയവിനിമയങ്ങളും നിർത്തി
മുങ്ങുകയാണ്‌ ചെയ്യുന്നത്‌.





 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



Sunday, 28 January 2024

 ഇലക്ട്രിക് ഡബിൾ ഡക്കർബസ് ഇനി തലസ്ഥാനത്തും ;ബസോടിച്ച് ഗണേഷ് കുമാർ

ഇലക്ട്രിക് ഡബിൾ ഡക്കർബസ് ഇനി തലസ്ഥാനത്തും ;ബസോടിച്ച് ഗണേഷ് കുമാർ


ഇലക്ട്രിക് ഡബിള്‍ ഡക്കർ ബസിന്‍റെ ട്രയൽ റണ്‍ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ നടത്തി. KSTC ഔദ്യോഗിക ഫേസ്ബുക്കിലൂടെയാണ് വിവരം പങ്കുവച്ചത്. ഗണേഷ് കുമാർ ഓടിച്ച ബസിൽ കെഎസ്ആർടിസിയിലെ ജീവനക്കാരും ഉദ്യോഗസ്ഥരുമായിരുന്നു യാത്രക്കാർ. ഈ മാസം അവസാനത്തോടെ ബസ് നിരത്തിലിറങ്ങും എന്ന്പ്രതീക്ഷിക്കുന്നു.

തിരുവനന്തപുരത്തെ നഗര കാഴ്ചകൾ കാണാനാണ് ഈ ഇലക്ട്രിക് ഡബിൾ ഡക്കർ ബസ് ഉപയോഗിക്കുക. ബജറ്റ് ടൂറിസത്തിന് വേണ്ടി കെഎസ്ആർടിസി വാങ്ങിയ രണ്ട് ഓപ്പൺ ബസുകളിലൊന്നാണ് തലസ്ഥാനത്തെത്തിയത്. നവകേരള ബസിന്റെ നിറമാണ് ഈ ബസ്സിന്.

അതിഗംഭീരമായി രൂപകല്‍പ്പന ചെയ്ത ബസ് മുംബൈയില്‍ നിന്നാണ് എത്തിയത്. സൗകര്യപ്രദമായ സീറ്റിംഗ് ആണ് ബസിന്‍റെ ഒരു പ്രത്യേകത. യാത്രക്കാര്‍ക്ക് ടിവി കാണാം, പാട്ട് കേള്‍ക്കാം. അഞ്ച് ക്യാമറകള്‍ ബസിനകത്തുണ്ട്. താഴത്തെ നിലയില്‍ 30 സീറ്റുകളാണുള്ളത്. മുകളിലാകട്ടെ 35 സീറ്റുകളുണ്ട്.
പത്മനാഭസ്വാമിക്ഷേത്രം, ഭീമാപള്ളി, ശംഖുമുഖം, പാളയം തുടങ്ങി തിരുവനന്തപുരത്തെ പ്രധാന സ്ഥലങ്ങളിലൂടെയൊക്കെ ബസ് പോകും.

  കെഎസ്ആര്‍ടിസി സ്വിഫ്റ്റിന്‍റെ ഉടമസ്ഥതയിലാണ് ബസ്. ഓപ്പറേറ്റ് ചെയ്യുന്നതും സ്വിഫ്റ്റാണ്.

കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ്റെ ( കെഎസ്ആർടിസി ) ദീർഘദൂര ബസുകൾ പ്രവർത്തിപ്പിക്കുന്നതിനായി രൂപീകരിച്ച ഒരു ഇന്ത്യൻ ട്രാൻസ്പോർട്ട് കമ്പനിയാണ് കെ-സ്വിഫ്റ്റ് എന്നറിയപ്പെടുന്ന കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ സ്വിഫ്റ്റ് (കെഎസ്ആർടിസി സ്വിഫ്റ്റ്). [1] [2] കെഎസ്ആർടിസി നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കുക എന്ന ലക്ഷ്യത്തോടെ 2021 നവംബർ 9 നാണ് കമ്പനി രൂപീകരിച്ചത്. കെ-സ്വിഫ്റ്റ് കെഎസ്ആർടിസിയിൽ സ്വതന്ത്രമായി പ്രവർത്തിക്കുന്നു, കമ്പനി പിരിച്ചുവിടുകയും ആസ്തികൾ 2031-ൽ കെഎസ്ആർടിസിയിൽ ലയിപ്പിക്കുകയും ചെയ്യും .

⭕🔴⭕🔴⭕🔴🔴⭕🔴⭕🔴⭕🔴⭕🔴⭕🔴⭕🔴🔴⭕🔴⭕🔴⭕🔴⭕🔴⭕🔴⭕🔴⭕🔴🔴⭕

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ