Showing posts with label Wayanadu. Show all posts
Showing posts with label Wayanadu. Show all posts

Monday, 14 July 2025

മഹാരാഷ്ട്രയിൽ നിന്ന് മലയാളി സംഘം തട്ടിയത് ഒന്നരക്കോടി

മഹാരാഷ്ട്രയിൽ നിന്ന് മലയാളി സംഘം തട്ടിയത് ഒന്നരക്കോടി

കൽപ്പറ്റ: മഹാരാഷ്ട്രയില്‍ നിന്ന് കവർച്ച നടത്തി കടന്നുകളഞ്ഞ മലയാളി സംഘത്തെ പൊലീസ് സാഹസികമായി പിടികൂടി. മഹാരാഷ്ട്രയില്‍ നിന്ന് കവർച്ച നടത്തി കടന്നുകളഞ്ഞ മലയാളി സംഘത്തെ വയനാട്ടിൽ വച്ചാണ് പിടികൂടിയത്. വയനാട് കൈനാട്ടിയില്‍ വച്ചാണ് ആയുധങ്ങളുമായി യാത്ര ചെയ്യുകയായിരുന്ന സംഘത്തെ പൊലീസ് കീഴടക്കിയത്. ഇവരെ പിന്തുടർന്ന് മഹാരാഷ്ട്ര പൊലീസ് സംഘവും വയനാട്ടില്‍ എത്തിയിരുന്നു.കുമ്മാട്ടര്‍മേട് ചിറക്കടവ് ചിത്തിര വീട്ടില്‍ നന്ദകുമാര്‍(32), കാണിക്കുളം കഞ്ഞിക്കുളം അജിത്കുമാര്‍(27), പോല്‍പുള്ളി പാലാനംകൂറിശ്ശി സുരേഷ്(47), കാരെക്കാട്ട്പറമ്പ് ഉഷ നിവാസ് വിഷ്ണു(29), മലമ്പുഴ കാഞ്ഞിരക്കടവ് ജിനു(31), വാവുല്യപുരം തോണിപാടം കലാധരന്‍(33) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

മഹാരാഷ്ട്രയിലെ ഭൂയിഞ്ചില്‍ ഇന്നലെ പുലർച്ച കാറില്‍ കൊണ്ടുപോകുകയായിരുന്ന ഒന്നരക്കോടി രൂപയാണ് ഈ സംഘം കവർച്ച ചെയതത്. രണ്ട് വാഹനങ്ങളിലായി എത്തിയ സംഘം കാറിലുണ്ടായിരുന്നവരെ ആക്രമിച്ച് പണം തട്ടിയെടുക്കുകയായിരുന്നു. കേരള രജിസ്ട്രേഷ‌ൻ വാഹനങ്ങളായിരുന്നു കവർച്ച ചെയ്തവർ ഉപയോഗിച്ചത്. ഒപ്പം വാഹനങ്ങള്‍ കേരളത്തിലേക്ക് കടക്കുന്നുവെന്നും മഹാരാഷ്ട്ര പൊലീസ് കണ്ടെത്തി. വിവരം കേരള പൊലീസിന് കൈമാറിയ മഹാരാഷ്ട്ര പൊലീസ് സംഘം കവർച്ച സംഘത്തെ പിന്തുടർന്നു. ഒടുവില്‍ ഇവരില്‍ ഒരു സംഘത്തെ കല്‍പ്പറ്റയിലെ കൈനാട്ടിയില്‍ വച്ചാണ് ഹൈവേ പൊലീസും കല്‍പ്പറ്റ പൊലീസ് സ്ക്വാഡും ചേർന്ന് സാഹസികമായി പിടികൂടിയത്. പാലക്കാട് സ്വദേശികളായ ആറ് പേരാണ് പിടിയിലായിരിക്കുന്നത്.

ഇവരില്‍ നിന്ന് ഉളി, കോഡലസ് കട്ടർ, ചുറ്റിക തുടങ്ങിയ ആയുധങ്ങളും കണ്ടെടുത്തു. ആറ് പേരും മുൻപ് ലഹരിക്കടത്ത്, വധശ്രമം തുടങ്ങിയ ക്രിമിനില്‍ കേസുകളില്‍ പ്രതികള്‍ ആയവരാണെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ മോഷ്ടാക്കളുടെ വാഹനത്തില്‍ നിന്ന് എഴുപതിനായിരം രൂപ മാത്രമാണ് കണ്ടെത്തിയിരിക്കുന്നത്. ബാക്കിയുള്ള കവർച്ച പണത്തിനായും മറ്റ് പ്രതികള്‍ക്കായും രണ്ടാമത്തെ വാഹനവും പൊലീസ് അന്വേഷിക്കുകയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ മഹാരാഷ്ട്ര പൊലീസിന് കൈമാറി.  

Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Thursday, 10 July 2025

വയനാട് ചീരാലില്‍ വീണ്ടും പുലി: വളര്‍ത്തുനായയെ കടിച്ചുകൊന്നു..

വയനാട് ചീരാലില്‍ വീണ്ടും പുലി: വളര്‍ത്തുനായയെ കടിച്ചുകൊന്നു..

വയനാട്: വയനാട് സുല്‍ത്താന്‍ ബത്തേരി ചീരാലില്‍ വീണ്ടും പുലി. കരിങ്കാളിക്കുന്ന് ഉന്നതിയിലെ നാരായണിയുടെ വളര്‍ത്തു നായയെയാണ് പുലി ആക്രമിച്ചു കൊന്നത്. നായയുടെ ജഡം പകുതി ഭക്ഷിച്ച് ഉപേക്ഷിച്ച നിലയില്‍ വീടിനു സമീപത്തെ കൃഷിയിടത്തിലാണ് കണ്ടെത്തിയത്. ഏറെ നാളായി ചീരാല്‍ മേഖലയില്‍ പുലിയുടെ ശല്യം രൂക്ഷമാണ്. രണ്ടാഴ്ച്ചയ്ക്കു മുന്‍പ് ചീരാലിനടുത്ത് നമ്പ്യാര്‍കുന്നില്‍ മറ്റൊരു പുലി കൂട്ടില്‍ കുടുങ്ങിയിരുന്നു.

അതേസമയം, വാകേരി മൂടിക്കൊല്ലിയില്‍ കാട്ടാന ഇറങ്ങി. പ്രദേശത്ത് കാട്ടാനകള്‍ ജനവാസമേഖലയില്‍ ഇറങ്ങുന്ന സാഹചര്യമുണ്ട്. ഇന്നലെ പ്രദേശവാസിയായ അഭിലാഷിനെ കാട്ടാന ആക്രമിച്ചിരുന്നു. അത്ഭുതകരമായി രക്ഷപ്പെട്ട യുവാവിനെ സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അഭിലാഷിൻ്റെ രണ്ട് കൈകള്‍ക്കും കാലിനും ഇടുപ്പിനും പരിക്കേറ്റു. ദൗത്യത്തിനായി കുങ്കിയാനയെ സ്ഥലത്തെത്തിച്ചിട്ടുണ്ട്. മുത്തങ്ങ ആനപന്തിയില്‍ നിന്നുളള പ്രമുഖ എന്ന കുങ്കിയാനയെയാണ് എത്തിച്ചിരിക്കുന്നത്. ഒരു കുങ്കിയാനയെക്കൂടി എത്തിച്ച ശേഷം ദൗത്യം ആരംഭിക്കുമെന്നാണ് വിവരം. ഈ മേഖലയില്‍ കടുവയുടെ ആക്രമണവുമുണ്ടായിരുന്നു. കഴിഞ്ഞ വർഷം പ്രജീഷ് എന്നൊരു യുവാവ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.

Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Saturday, 5 July 2025

വയനാട് സ്വദേശി ഇസ്രയേലിൽ മരിച്ച നിലയിൽ; ജോലി ചെയ്തിരുന്ന വീട്ടിലെ സ്ത്രീയെ കൊന്ന ശേഷം ജീവനൊടുക്കിയതെന്ന് സംശയം..

വയനാട് സ്വദേശി ഇസ്രയേലിൽ മരിച്ച നിലയിൽ; ജോലി ചെയ്തിരുന്ന വീട്ടിലെ സ്ത്രീയെ കൊന്ന ശേഷം ജീവനൊടുക്കിയതെന്ന് സംശയം..

കല്‍പറ്റ: വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശിയെ ഇസ്രയേലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കെയര്‍ ഗിവറായി ജോലി ചെയ്തിരുന്ന കോളിയാടി സ്വദേശി ജിനേഷ് പി സുകുമാരനെയാണ് റുസലേമിലെ സീയോനിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജോലി ചെയ്തിരുന്ന വീട്ടിലെ സ്ത്രീയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയതാണെന്നാണ് വിവരം.

ഒരു മാസം മുന്‍പാണ് കെയര്‍ ഗിവർ ജോലിക്കായി ജിനേഷ് ഇസ്രയേലില്‍ എത്തിയത്. എണ്‍പതുകാരിയെ പരിചരിക്കുന്നതായിരുന്നു ജോലി. ഇവരെ കൊലപ്പെടുത്തിയ ശേഷം ജിനേഷ് ആത്മഹത്യ ചെയ്തുവെന്നാണ് പ്രാഥമിക നിഗമനം. ശരീരമാസകലം കുത്തേറ്റ് മരിച്ച നിലയില്‍ എണ്‍പതുകാരിയെ കണ്ടെത്തുകയായിരുന്നു. തൊട്ടടുത്ത മുറിയില്‍ തൂങ്ങി മരിച്ചനിലയിലായിരുന്നു ജിനേഷിന്റെ മൃതദേഹം കണ്ടെത്തിയത്.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

കെ എച്ച് ആർ എ ഭവൻ കോഴിക്കോട് 
ഉദ്ഘാടനം ജൂലൈ ഏഴിന് , സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ ജി.ജയപാൽ നിർവ്വഹിക്കുന്നു 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Thursday, 19 June 2025

സുഹൃത്തിന് വേണ്ടി ഇടപെട്ട യുവാവിനെയും മര്‍ദിച്ചു; രണ്ട് പേര്‍ക്കെതിരെ നടപടി..

സുഹൃത്തിന് വേണ്ടി ഇടപെട്ട യുവാവിനെയും മര്‍ദിച്ചു; രണ്ട് പേര്‍ക്കെതിരെ നടപടി..

യുവാവിനെ മാരകായുധം കൊണ്ട് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. കുപ്പാടി കൊടുപ്പാറ വീട്ടില്‍ കെ. മുഹമ്മദ് നാസിം(28), കോളിയാടി വട്ടപറമ്പില്‍ വീട്ടില്‍ ബി.പി നിഷാദ്(20) എന്നിവരെയാണ് ബത്തേരി ഇന്‍സ്പെക്ടര്‍ സ്റ്റേഷൻ ഹൗസ് ഓഫീസർ രാഘവന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. നാസിം ബത്തേരി സ്റ്റേഷനില്‍ 2020-ല്‍ പോക്‌സോ കേസിലും 2024 ല്‍ കവര്‍ച്ച കേസിലും പ്രതിയാണ്. സംഭവത്തില്‍ ബത്തേരി പള്ളിക്കണ്ടി ചെരിവ്പുരയിടത്തില്‍ വീട്ടില്‍ അമാന്‍ റോഷനെ(25) കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇയാളും വിവിധ കേസുകളില്‍ പ്രതിയാണ്.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

   ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Saturday, 11 January 2025

കുന്നിടിച്ചു മണ്ണു നിരത്തിയതിനെതിരെ നടപടി.  മണ്ണുമാന്തികളും ടിപ്പറുകളും  പിടിച്ചെടുത്തു

കുന്നിടിച്ചു മണ്ണു നിരത്തിയതിനെതിരെ നടപടി. മണ്ണുമാന്തികളും ടിപ്പറുകളും പിടിച്ചെടുത്തു

പുൽപള്ളി : താന്നിത്തെരുവിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലം വാങ്ങിയവർ സ്ഥലത്തിനു രൂപമാറ്റം വരുത്തുകയും മരങ്ങളും കൃഷികളും വെട്ടിമാറ്റി കുന്നിടിച്ചും കുഴിച്ചും മണ്ണു നിരത്തിയതിനെതിരെ നടപടി. സ്ഥലത്തുണ്ടായിരുന്ന മണ്ണുമാന്തികളും ടിപ്പറുകളും പൊലീസ് പിടിച്ചെടുത്തു സ്റ്റേഷനിലേക്കു മാറ്റി. പ്രദേശവാസികളുടെ പരാതിയെ തുടർന്നാണ് പൊലീസ് നടപടി. ഭൂമി മുറിച്ചു വിൽക്കുന്നതിന് സ്ഥലത്തിനു നടുവിലൂടെയുള്ള നീർച്ചാൽ നികത്തി മണ്ണിട്ട് ഉയർത്തിയതായി പരാതിയിൽ പറയുന്നു. ഒരു വകുപ്പിന്റെയും അനുമതിയില്ലാതെയാണ് ആഴ്ചകളായി പ്രദേശത്ത് അനധികൃത നിർമാണങ്ങൾ നടക്കുന്നത്.  അടുത്തിടെ, ഈ സ്ഥലം വാങ്ങിയ റിയൽ എസ്റ്റേറ്റ് ഏജൻസിയാണ് കുന്നിടിച്ചതും നീർച്ചാൽ നികത്തിയതും. ഉദ്യോഗസ്ഥരെയും രാഷട്രീയ നേതാക്കളെയും സ്വാധീനിച്ചാണ്  അനധികൃത നിർമാണം നടത്തുന്നതെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. സ്ഥലത്തിനരികിൽ താമസിക്കുന്നവരുടെ വീടുകളിലേക്കുള്ള മൺറോഡുകളും അപകടാവസ്ഥയിലാണെന്നു പ്രദേശവാസികളും പൊലീസിൽ പരാതി നൽകി.  