Wednesday, 12 November 2025

അജിത് കുമാറിന്റെ ചെന്നൈയിലെ വസതിയിക്ക് നേരെ ബോംബ് ഭീഷണി

നടൻ അജിത് കുമാറിന്റെ വീടിന് നേരെ ഉണ്ടായ ബോംബ് ഭീഷണി വ്യാജമെന്ന് പൊലീസ്. കഴിഞ്ഞ ദിവസമാണ് അജിത്തിന്റെയും നടി രമ്യ കൃഷണന്റെയും വീടിന് നേരെ ബോംബ് ഭീഷണി സന്ദേശം പൊലീസിന് ലഭിക്കുന്നത്. പരിശോധനയ്ക്ക് ശേഷം സന്ദേശം വ്യാജമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. അഭിനേതാക്കളുടെ വീടിനുള്ളിൽ നടത്തിയ പരിശോധനയിൽ സ്ഫോടകവസ്തുക്കളൊന്നും കണ്ടെത്തിയില്ല. പൊലീസിന് ഭീഷണി സന്ദേശം അയച്ചയാളെക്കുറിച്ചുള്ള വിവരങ്ങൾ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.

അടുത്തിടെ തമിഴ് സിനിമയിലെ അഭിനേതാക്കളായ വിജയ്, തൃഷ, നയൻ‌താര, രജനീകാന്ത്, തുടങ്ങിയ താരങ്ങളുടെ വീടിന് നേരെയും പൊലീസിന് വ്യാജ ബോംബ് സന്ദേശം ലഭിച്ചിരുന്നു. ഈ ഭീഷണികളുടെ ഉത്ഭവം കണ്ടെത്താനുള്ള ശ്രമങ്ങൾ അധികൃതർ ഊർജിതമാക്കിയിട്ടുണ്ട്. കഴിഞ്ഞ മാസം ഒക്ടോബറിൽ, സംഗീതസംവിധായകൻ ഇളയരാജയുടെ ടി നഗർ സ്റ്റുഡിയോയിലും വ്യാജ ബോംബ് ഭീഷണി ഉണ്ടായിരുന്നു. അഭിനേതാക്കൾക്ക് പുറമെ രാഷ്ട്രീയ നേതാക്കളുടെ വീടിന് നേരെയും ബോംബ് ഭീഷണി ലഭിച്ചരുന്നു. നഗരത്തിൽ സുരക്ഷ ശക്തമാക്കാനുള്ള നടപടിയും സ്വീകരിച്ചിട്ടുണ്ടെന്നാണ് വിവരം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പട്ടാമ്പിയിൽ ഭാര്യയെയും മകനെയും യാത്രയാക്കാന്‍ വന്നയാൾ ട്രെയിനിന് അടിയില്‍പ്പെട്ടു;UP സ്വദേശിക്ക് ദാരുണാന്ത്യം

പാലക്കാട്: ഭാര്യയെയും മകനെയും യാത്രയാക്കാന്‍ വന്നയാള്‍ ട്രെയിനിന്റെ അടിയില്‍പ്പെട്ട് മരിച്ചു. പട്ടാമ്പി റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ഉത്തര്‍പ്രദേശ് സ്വദേശി ഇക്ബാല്‍ ഖാന്‍ ആണ് മരിച്ചത്. ഇന്ന് വൈകുന്നേരമാണ് ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ അപകടമുണ്ടായത്. എറണാകുളം - നിസാമുദ്ദീന്‍ മംഗള എക്‌സ്പ്രസിന് അടിയില്‍പ്പെട്ടാണ് അപകടമുണ്ടായത്.

ഭാര്യയെയും മകനെയും ട്രെയിന്‍ കയറ്റി, ലഗേജുകളും കയറ്റിയ ശേഷമാണ് അപകടമുണ്ടായത്. ട്രെയിന്‍ നീങ്ങിയ ശേഷം ഇയാള്‍ വീഴുന്നത് കണ്ട് കുടുംബം ബഹളം വയ്ക്കുകയും യാത്രക്കാര്‍ ചെയിന്‍ വലിച്ച് ട്രെയിന്‍ നിര്‍ത്തുകയും ആയിരുന്നു. ട്രെയിനിന്റെ എസ് - വണ്‍ കമ്പാര്‍ട്ട്‌മെന്റിലാണ് ഭാര്യയെയും മകനെയും കയറ്റിവിട്ടത്. പട്ടാമ്പി പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ശബരില സ്വര്‍ണക്കൊള്ള: എന്‍ വാസു ജയിലിലേക്ക്; റിമാന്‍ഡ് ചെയ്തു

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ അറസ്റ്റിലായ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസുവിനെ റിമാന്‍ഡ് ചെയ്തു. ഈ മാസം 24 വരെയാണ് റിമാന്‍ഡ് ചെയ്തത്. വാസുവിനെ പത്തനംതിട്ടയില്‍ നിന്നും കൊട്ടാരക്കര സബ് ജയിലിലേക്ക് കൊണ്ടുപോകും. കസ്റ്റഡി അപേക്ഷ പിന്നീട് സമര്‍പ്പിക്കും. വാസുവിനെതിരെ ഗുരുതര കാര്യങ്ങളാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ചേര്‍ത്തിരിക്കുന്നത്.

ചെമ്പ് പാളികള്‍ എന്ന് രേഖപ്പെടുത്തി നവീകരണത്തിന് ശുപാര്‍ശ നല്‍കിയെന്നും രേഖകളില്‍ സ്വര്‍ണ്ണം പൊതിഞ്ഞ പാളികള്‍ എന്നത് ഒഴിവാക്കിയെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈവശം പാളി കൊടുത്തുവിടാന്‍ ഇടപെടല്‍ നടത്തിയെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ഇതര പ്രതികളുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തി. ബോര്‍ഡിന് നഷ്ടമുണ്ടായെന്നും പ്രതികള്‍ക്ക് അന്യായമായി ലാഭമുണ്ടായെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ഇന്ന് വൈകിട്ടാണ് എന്‍ വാസു അറസ്റ്റിലാകുന്നത്. തുടര്‍ച്ചയായ രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ് ചെയ്തത്. ക്രൈം ബ്രാഞ്ച് ഓഫീസില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍. ശബരിമല ശ്രീകോവിലിലെ കട്ടിളപ്പാളിയിലെ സ്വര്‍ണം ചെമ്പെന്ന് രേഖപ്പെടുത്തിയത് വാസുവിന്റെ നിര്‍ദേശപ്രകാരമാണെന്ന വിവരം എസ്‌ഐടിക്ക് ലഭിച്ചിരുന്നു. പിന്നാലെയായിരുന്നു വാസുവിനെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്. ദേവസ്വം ബോര്‍ഡ് മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാറും ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുമായ മുരാരി ബാബുവുമാണ് വാസുവിനെതിരെ മൊഴി നല്‍കിയത്. സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എന്‍ വാസുവിന് അറിയാമായിരുന്നു എന്നായിരുന്നു സുധീഷ് കുമാര്‍ എസ്‌ഐടിക്ക് നല്‍കിയ മൊഴി.

2019 നവംബര്‍ മുതല്‍ രണ്ടുവര്‍ഷമാണ് എന്‍ വാസു ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി പ്രവര്‍ത്തിച്ചത്. ഇതിന് മുമ്പ് 2018 ഫെബ്രുവരി മുതല്‍ 2019 മാര്‍ച്ച് വരെ ദേവസ്വം കമ്മീഷണറായും പ്രവര്‍ത്തിച്ചു. പി കെ ഗുരുദാസന്‍ എക്‌സൈസ് മന്ത്രിയായിരുന്ന സമയത്ത് വാസു പേഴ്‌സണല്‍ സ്റ്റാഫ് അംഗമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Tuesday, 11 November 2025

കലാമണ്ഡലത്തിൽ വിദ്യാർഥികൾക്ക് നേരെ ലൈംഗികാതിക്രമം; അധ്യാപകനെതിരെ പോക്സോ കേസ്

തൃശൂരിലെ കേരള കലാമണ്ഡലത്തിൽ വിദ്യാർത്ഥികൾക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി. ദേശമംഗലം സ്വദേശിയായ അധ്യാപകൻ കനകകുമാറിനെതിരെ പോക്സോ കേസെടുത്തു. പരാതിയുടെ അടിസ്ഥാനത്തിൽ അധ്യാപകനെ വൈസ് ചാൻസലർ സസ്പെൻഡ് ചെയ്തു.

   ദേശമംഗലം സ്വദേശിയായ അധ്യാപകൻ കുട്ടികളോട് ലൈംഗികാതിക്രമം നടത്തുകയായിരുന്നു എന്നാണ് പരാതി. സംഭവത്തിൽ കലാമണ്ഡലം പ്രാഥമിക അന്വേഷണം നടത്തി. പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതോടെ ചെറുതുരുത്തി പോലീസിന് പരാതി കൈമാറുകയായിരുന്നു. കേരള കലാമണ്ഡലം കൈമാറിയ പരാതിയിന്മേലാണ് അധ്യാപകനെതിരെ പോക്സോ കേസെടുത്തത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സ്‌ഫോടനത്തിന് അമോണിയം നൈട്രേറ്റ്, ഇന്ധനം, ഡിറ്റണേറ്ററുകള്‍ എന്നിവ ഉപയോഗിച്ചതായി കണ്ടെത്തൽ

ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് (Red Fort) സമീപം തിങ്കളാഴ്ച വൈകിട്ടുണ്ടായ കാർ സ്‌ഫോടനത്തിൽ അമോണിയം നൈട്രേറ്റ്, ഇന്ധന എണ്ണ, സ്‌ഫോടനത്തിന് ഉപയോഗിക്കുന്ന ഡിറ്റണേറ്ററുകൾ എന്നിവ ഉപയോഗിച്ചതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. എന്നാൽ, ഫൊറൻസിക് ലാബിൽനിന്നും അന്തിമ റിപ്പോർട്ട് ഫലം പുറത്തുവന്നാൽ മാത്രമേ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കാൻ കഴിയൂ.

ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്‌ഫോടനത്തിൽ ഒൻപത് പേരാണ് മരിച്ചത്. സംഭവത്തിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം (യുഎപിഎ), സ്‌ഫോടക വസ്തു നിയമം എന്നിവ പ്രകാരം ഡൽഹി പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഭീകരാക്രമണ അന്വേഷണത്തിന്റെ ഭാഗമായി നഗരത്തിലുടനീളം ഒന്നലധികം ഇടങ്ങളിൽ റെയ്ഡുകൾ നടക്കുന്നുണ്ട്. സ്‌ഫോടനത്തിന് പിന്നാലെ ഡൽഹിയിൽ അതീവജാഗ്രത തുടരുകയാണ്. വിമാനത്താവളങ്ങൾ, റെയിൽവെ സ്റ്റേഷനുകൾ, ബസ് ടെർമിനലുകൾ എന്നിവടങ്ങളിൽ സുരക്ഷ കർശനമാക്കിയിട്ടുണ്ട്.

 ഭീകരപ്രവർത്തനങ്ങൾക്കുള്ള ശിക്ഷയും ഗൂഢാലോചനയും കൈകാര്യം ചെയ്യുന്ന യുഎപിഎ നിയമത്തിന്റെ 16, 18 വകുപ്പുകൾ പ്രകാരം കോട് വാലി പോലീസ് സ്‌റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. സ്‌ഫോടക വസ്തു നിയമത്തിലെയും ഭാരതീയ ന്യായ സംഹിതയിലെയും വകുപ്പുകളും ചേർത്തിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അബുദാബി കിരീടാവകാശിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി

അബുദാബി കിരീടാവകാശിയും അബുദാബി എക്സിക്യൂട്ടീവ് കൗൺസിലിന്റെ ചെയർമാനുമായ ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാനുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി. കേരളവും യുഎഇയും തമ്മില്‍ പലമേഖകളിലും പരസ്പര സഹകരണം ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ടും സാമ്പത്തിക-വികസന പങ്കാളിത്തങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നത് സംബന്ധിച്ചും കൂടിക്കാഴ്ചയില്‍ ചര്‍ച്ച നടന്നു. കൂടുതൽ നിക്ഷേപ പദ്ധതികൾക്ക് വഴി തുറക്കുന്ന ചർച്ചകളും നടന്നു.

അബുദാബി സാമ്പത്തിക വികസന വകുപ്പിന്റെ ചെയർമാൻ അഹമ്മദ് ജാസിം അൽ സാബി, അബുദാബി എക്സിക്യൂട്ടീവ് കൗൺസിലിന്റെ സെക്രട്ടറി ജനറലും കിരീടാവകാശിയുടെ ഓഫീസ് ചെയർമാനുമായ സൈഫ് സഈദ് ഘോബാഷ്, അബുദാബി മീഡിയ ഓഫീസിന്റെ ചെയർപേഴ്‌സൺയും ക്രൗൺ പ്രിൻസ് കോടതിയുടെ സ്ട്രാറ്റജിക് റിലേഷന്‍ ഉപദേഷ്ടാവുമായ മരിയം ഈദ് അൽ മെഹിരി, മന്ത്രി സജി ചെറിയാൻ, യുഎഇയിലെ ഇന്ത്യൻ അംബാസഡർ ദീപക് മിത്തൽ, ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി, ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ചക്രവാതച്ചുഴി: സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് തെക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മുന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് മഴമുന്നറിയിപ്പുള്ളത്. തെക്കന്‍ കേരളത്തിന് സമീപം പുതിയ ചക്രവാതച്ചുഴി രൂപപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് കലാവസ്ഥാ വകുപ്പ് മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇടിമിന്നല്‍ അപകടകാരിയായതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

തെക്കന്‍ ജില്ലകളില്‍ ഉച്ചക്ക് ശേഷവും രാത്രിയും ഇടി മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി മുന്നറിയിപ്പ്. തുലാവര്‍ഷം സജീവമായതോടെ മധ്യ കേരളത്തിലും തെക്കന്‍ ജില്ലകളിലും മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തദ്ദേശ തിരഞ്ഞെടുപ്പ്: മോണിറ്ററിംഗ് സമിതി രൂപീകരിച്ചു

പത്തനംതിട്ട: തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ പ്രവര്‍ത്തനം സംബന്ധിച്ചും സ്ഥാനാര്‍ത്ഥികള്‍, പൊതുജനങ്ങള്‍. ഉദ്യോഗസ്ഥര്‍ എന്നിവരുടെ സംശയ നിവാരണത്തിനും പരാതി പരിഹാരത്തിനും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടര്‍ ചെയര്‍മാനായി ജില്ലാ തലത്തില്‍ മോണിറ്ററിംഗ് സമിതി രൂപീകരിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടറാണ് കണ്‍വീനര്‍. ജില്ലാ പൊലിസ് മേധാവി, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്നിവരാണ് അംഗങ്ങള്‍.

പെരുമാറ്റചട്ടവുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികള്‍ക്ക് പരിഹാരം കാണുന്നതിന് കമ്മിറ്റി പ്രത്യേകം ശ്രദ്ധിക്കും. കുറ്റക്കാര്‍ക്കെതിരെ ആവശ്യമെങ്കില്‍ നിയമനടപടി സ്വീകരിക്കും. ഏതെങ്കിലും വിഷയം സംബന്ധിച്ച് കമ്മീഷന്റെ ഇടപെടല്‍ ആവശ്യമുള്ള പക്ഷം റിപ്പോര്‍ട്ട് സഹിതം കമ്മീഷനിലേക്ക് അയയ്ക്കും.

ജില്ലാ മോണിറ്ററിംഗ് സമിതിയുടെ യോഗം രണ്ട് ദിവസത്തില്‍ ഒരിക്കല്‍ ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി കമ്മീഷനില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അടിയന്തര പ്രാധാന്യം ഉള്ള സന്ദര്‍ഭങ്ങളില്‍ ഉടന്‍ തന്നെ യോഗം ചേരും.

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് 2025 ഡിസംബര്‍ 9. 11 തീയതികളിലാണ് തിരഞ്ഞെടുപ്പ്. പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാതൃകാപെരുമാറ്റചട്ടം 2025 നവംബര്‍ 10 മുതല്‍ പ്രാബല്യത്തില്‍ വന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വിനോദയാത്ര കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവാവ് ബൈക്ക് അപകടത്തിൽ മരണപ്പെട്ടു.

കരുവാരക്കുണ്ട്: വിനോദയാത്ര കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവാവ് ബൈക്ക് അപകടത്തിൽ മരണപ്പെട്ടു.കരുവാരക്കുണ്ട് തരിശ് സ്വദേശി മുഹമ്മദ് സനത് (18 ) ആണ് മരിച്ചത് .കൂട്ടുകാരോടൊത്ത് വിനോദയാത്ര കഴിഞ്ഞ് തിരിച്ചെത്തി ബൈക്കിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് പൂക്കോട്ടുംപാടം പായമ്പാടത്ത് നിന്നും  അപകടം സംഭവിക്കുന്നത്. ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്ക് പറ്റിയ യുവാവിനെ നാട്ടുകാർ ഉടൻ പൂക്കോട്ടുംപാടം ഹോസ്പിറ്റലിലും നിലമ്പൂർ ഗവ: ഹോസ്പിറ്റലിലും എത്തിച്ചെങ്കിലും മരണപ്പെട്ടു. മൃതദേഹം നിലമ്പൂർ ഹോസ്പിറ്റലിൽ മോർച്ചറിയിലേക്ക് മാറ്റി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

 അവധിക്ക് നാട്ടിലെത്തിയ യുവതിയെ ഹോട്ടലില്‍ എത്തിച്ച് പീഡിപ്പിച്ച സുഹൃത്ത് പിടിയില്‍

കോഴിക്കോട്: അബുദാബിയില്‍ നിന്ന് അവധിക്ക് നാട്ടിലെത്തിയ യുവതിയെ ഹോട്ടലില്‍ എത്തിച്ച് പീഡിപ്പിച്ച സുഹൃത്ത് പിടിയില്‍. പാലക്കാട് ആലത്തൂര്‍ എരിമയൂര്‍ സ്വദേശി പുത്തന്‍ വീട്ടില്‍ ഷാജഹാനെ(40) ആണ് കോഴിക്കോട് കസബ പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ സ്വദേശിനിയായ യുവതി ജോലി ചെയ്തിരുന്ന അബുദാബിയിലെ ഫ്‌ളാറ്റിനടുത്തെ താമസക്കാരനും സുഹൃത്തുമാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.

യുവതിയുടെ പക്കല്‍ നിന്ന് ഷാജഹാന്‍ മുന്‍പ് 1,15,000 രൂപ വിലവരുന്ന ഐ ഫോണും 33,600 രൂപയുടെ ഹെഡ്‌സെറ്റും ലാപ്‌ടോപ്പും വാങ്ങിയിരുന്നു. കോഴിക്കോട് വിമാനത്താവളത്തില്‍ വച്ച് ഇവ തിരിച്ചു തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇയാൾ യുവതിയെ കാണാനെത്തിയത്. എന്നാൽ സാധനങ്ങള്‍ ഹോട്ടലിലാണെന്ന് പറഞ്ഞ് അവിടേക്ക് വരുത്തിയ ശേഷം പീഡിപ്പിച്ചുവെന്നാണ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.

സംഭവത്തിന് പിന്നാലെ ഇയാൾ മുങ്ങി. പരാതിയുടെ അടിസ്ഥാത്തിൽ സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ പ്രതി പാലക്കാടുണ്ടെന്ന് മനസ്സിലാക്കി. തുടർന്ന് ഇന്‍സ്‌പെക്ടര്‍ ജിമ്മിയുടെ നേതൃത്വത്തില്‍ എഎസ്‌ഐ സജേഷ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ദീപു എന്നിവര്‍ ചേര്‍ന്നാണ് ഷാജഹാനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ബന്ധുക്കളായ രണ്ട് കുട്ടികളെ കിണറ്റിലെറിഞ്ഞ് 13കാരി

റായ്പൂർ: കള്ളിയെന്ന വിളി കേട്ട് മടുത്ത് 13 വയസ്സുകാരി രണ്ട് കുട്ടികളെ കിണറ്റിൽ എറിഞ്ഞു കൊന്നു. മുതിർന്നവർ കളിയാക്കുന്നത് കേട്ട് നാല് വയസ്സുകാരനും അത് ആവർത്തിച്ചതാണ് പ്രകോപനമായതെന്ന് പൊലീസ് പറഞ്ഞു. ബന്ധുക്കളായ നാല് വയസ്സുകാരനെയും രണ്ട് വയസ്സുകാരിയെയുമാണ് പെണ്‍കുട്ടി കിണറ്റിൽ എറിഞ്ഞത്. ഛത്തീസ്ഗഡിലാണ് സംഭവം.

തന്‍റെ ഗ്രാമത്തിലുള്ളവർ നിരന്തരം കള്ളി എന്ന് വിളിക്കുന്നത് കേട്ടതോടെ ദേഷ്യത്തിലായിരുന്നു പെണ്‍കുട്ടി. ഞായറാഴ്ച രാവിലെയാണ് രണ്ട് കുട്ടികളെയും കാണാതായത്. തുടർന്ന് കുടുംബാംഗങ്ങളും ഗ്രാമീണരും ചേർന്ന് അവരെ തിരയാൻ തുടങ്ങി.പച്ചക്കറിത്തോട്ടത്തിലെ കിണറ്റിലാണ് കുട്ടികളിലൊരാളുടെ മൃതദേഹം കണ്ടത്. കിണറ്റിലെ വെള്ളം വറ്റിച്ചപ്പോൾ രണ്ടാമത്തെ കുട്ടിയുടെ മൃതദേഹവും കണ്ടെത്തി.

കുട്ടികളെ കാണാതാകുന്നതിന് തൊട്ടുമുമ്പ് ഇരുവരെയും 13 വയസ്സുകാരിക്കൊപ്പം കണ്ടിരുന്നു. ഇതോടെയാണ് സംശയം പെണ്‍കുട്ടിയിലേക്ക് തിരിഞ്ഞത്. തുടർന്ന് പൊലീസ് ചോദ്യംചെയ്തപ്പോൾ കുട്ടികളെ കിണറ്റിലെറിഞ്ഞത് താനാണെന്ന് 13കാരി സമ്മതിച്ചതായി പൊലീസ് പറഞ്ഞു. നാല് വയസ്സുകാരൻ തന്നെ കള്ളി എന്ന് വിളിച്ച് കളിയാക്കിയതിനാലാണ് താനിങ്ങനെ ചെയ്തതെന്നും കുട്ടി പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ക്ഷേത്രത്തിലെ സുരക്ഷാജീവനക്കാരെ വെട്ടിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി

ചെന്നൈ: തമിഴ്നാട് വിരുദുനഗറിലെ ക്ഷേത്രത്തിൽ രണ്ട് സുരക്ഷാ ജീവനക്കാരെ വെട്ടിക്കൊന്നു. രാജപാളയം ദേവദാനത്ത് ദേവസ്വം വകുപ്പിന്റെ കീഴിലുള്ള ക്ഷേത്രത്തിൽ ആണ് സംഭവം. രാവിലെ പൂജയ്ക്കായി എത്തിയ പൂജാരിമാർ ആണ് മൃതദേഹം കണ്ടെത്തിയത്. രണ്ട് പേരെയും വെട്ടിക്കോലപ്പെടുത്തിയ നിലയിൽ ആണ് കണ്ടെത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. മോഷണശ്രമത്തിനിടെ ഉള്ള കൊല‌പാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. ക്ഷേത്ര ഭണ്ഡാരം തുറക്കാനുള്ള ശ്രമം തടയുന്നതിനിടെ വെട്ടേറ്റെന്നാണ് പൊലീസിന്റെ വിശദീകരണം. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ദില്ലി സ്ഫോടനം: 'കുറ്റക്കാരെ വെറുതെ വിടില്ല, ഇരകള്‍ക്ക് നീതി ഉറപ്പാക്കും'; മോദി

ദില്ലി സ്ഫോടനം ഉള്ളുലച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നലെ രാത്രി മുഴുവൻ സ്ഥിതിഗതികള്‍ വിലയിരുത്തി. ഉറ്റവരെ നഷ്ടമായവരുടെ വേദന മനസിലാക്കുന്നു. അന്വേഷണ ഏജൻസികള്‍ ആഴത്തിൽ പരിശോധിക്കും. കുറ്റക്കാരെ വെറുതെ വിടില്ലെന്നും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും പറഞ്ഞ പ്രധാനമന്ത്രി ഇരകൾക്ക് നീതി ഉറപ്പാക്കുമെന്നും  ഉറപ്പ് നൽകി.  ഭൂട്ടാൻ സന്ദര്‍ശനത്തിനിടെ ആയിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. ദുരന്തത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും വ്യക്തമാക്കി. ഒരു സാഹചര്യത്തിലും അവരെ വെറുതെ വിടില്ലെന്ന് രാഷ്ട്രത്തിന് ഉറപ്പ് നൽകുന്നുവെന്നും രാജ് നാഥ് സിംഗ് പറഞ്ഞു. 

‘സ്ഫോടനത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കരുത്ത് നൽകണം എന്ന് പ്രാര്‍ത്ഥിക്കുന്നു. ദുരന്തത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരും. ഒരു സാഹചര്യത്തിലും അവരെ വെറുതെ വിടില്ലെന്ന് ഉറപ്പ് നൽകുന്നു.’ രാജ്നാഥ് സിംഗ് പറഞ്ഞു. അതേ സമയം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ചു ചേര്‍ത്ത ഉന്നത തലയോഗം പുരോഗമിക്കുകയാണ്.