Saturday, 29 November 2025

നടിയെ ആക്രമിച്ച കേസിലെ മൂന്നാം പ്രതി മണികണ്ഠൻ ആത്മഹത്യക്ക് ശ്രമിച്ചു; ആശുപത്രിയിൽ ചികിത്സ തേടി

നടിയെ ആക്രമിച്ച കേസിലെ മൂന്നാം പ്രതി മണികണ്ഠൻ ആത്മഹത്യക്ക് ശ്രമിച്ചു; ആശുപത്രിയിൽ ചികിത്സ തേടി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മൂന്നാം പ്രതി മണികണ്ഠൻ ആത്മഹത്യക്ക് ശ്രമിച്ചു. ഇന്ന് പുലർച്ചെ മദ്യ ലഹരിയിലാണ് ഇയാൾ കൈ ഞെരമ്പ് മുറിച്ചത്. മദ്യപിച്ച് പ്രശ്നമുണ്ടാക്കിയതിനെ തുടർന്ന് പാലാരിവട്ടം പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. അറസ്റ്റ് ചെയ്ത് വിട്ടയച്ചതിന് പിന്നാലെ കടയിൽ നിന്ന് ബ്ലേഡ് വാങ്ങി കൈ ഞരമ്പ് മുറിക്കുകയായിരുന്നു. ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം ഇയാളെ പൊലീസ് വീട്ടിലേക്ക് പറഞ്ഞു വിട്ടു.

അതേസമയം, നടിയെ ആക്രമിച്ച കേസില്‍ ഡിസംബര്‍ എട്ടിന് വിധി പറയും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജിയാണ് കേസിൽ വിധി പറയുന്നത്. പൾസർ സുനി ഒന്നാം പ്രതിയായ കേസിൽ, നടൻ ദിലീപാണ് എട്ടാം പ്രതി. 28 സാക്ഷികളാണ് കേസില്‍ കൂറുമാറിയത്.

2017 ഫെബ്രുവരിയിലാണ് കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ നടി ക്രൂരമായി ആക്രമിക്കപ്പെട്ടത്. നടൻ ദിലീപ് ഉൾപ്പെടെ ഒമ്പത് പേരാണ് കേസിൽ പ്രതികൾ. ജയിലിലായിരുന്ന ദിലീപും പൾസർ സുനിയുമടക്കമുള്ളവ‍ർ ഇപ്പോൾ ജാമ്യത്തിലാണ്. ആദ്യഘട്ടത്തില്‍ പ്രതി ചേര്‍ക്കാതിരുന്ന നടന്‍ ദിലീപിനെ തെളിവുകളുടെ അടിസ്ഥാനത്തില്‍ ജൂലൈ 10ന് അറസ്റ്റ് ചെയ്തു. 85 ദിവസത്തിന് ശേഷം, 2017 ഒക്ടോബര്‍ മൂന്നിന് എട്ടാം പ്രതിയായ ദിലീപിന് ജാമ്യം ലഭിച്ചു. 2017 ഫെബ്രുവരിയിൽ അറസ്റ്റിലായ പൾസർ സുനിക്ക് കഴിഞ്ഞ വർഷം സെപ്റ്റംബറിൽ സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു. വിചാരണ നടപടി വൈകുന്നതിൽ കടുത്ത അതൃപ്തി അറിയിച്ചാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

റോഡിന് നടുവിൽ കടുവ, ഒരടി മുന്നോട്ട് പോവാനാവാതെ വാഹനങ്ങൾ, ഗതാഗതം സ്തംഭിച്ചത് മണിക്കൂറുകൾ

റോഡിന് നടുവിൽ കടുവ, ഒരടി മുന്നോട്ട് പോവാനാവാതെ വാഹനങ്ങൾ, ഗതാഗതം സ്തംഭിച്ചത് മണിക്കൂറുകൾ

മഹാരാഷ്ട്രയിലെ താഡോബയിൽ റോഡിന്റെ നടുവിൽ ഇരുന്ന കടുവക്കുട്ടി കാരണം ​ഗതാ​ഗതസ്തംഭനം. റോഡിന്റെ നടുവിൽ ശാന്തനായി ഇരിക്കുകയായിരുന്നു കടുവക്കുട്ടി. പിന്നാലെ മണിക്കൂറുകളോളമാണ് ഇവിടെ ഗതാഗതം സ്തംഭിച്ചത്. താഡോബ കടുവാ സങ്കേതത്തിലെ ചന്ദ്രപൂർ –മോഹർലി റോഡിൽ നിന്നുള്ള ഈ വീഡിയോ ദിവസങ്ങൾക്കുള്ളിൽ കണ്ടത് നിരവധി പേരാണ്. പ്രദേശവാസിയായ ആകാശ് ആലമാണ് ദൃശ്യങ്ങൾ പകർത്തി സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചത്. വിനോദ സഞ്ചാരികളുടെയും ഗ്രാമവാസികളുടേതുമായ വാഹനങ്ങൾ കടുവക്കുട്ടി മാറിയതിന് ശേഷം റോഡ് തുറക്കാനായി ശാന്തമായി കാത്തിരിക്കുന്നത് കാണാം.

എന്നാൽ, ടാർ ചെയ്ത റോഡിൽ മണിക്കൂറുകളോളമാണ് കടുവക്കുട്ടി ഇരുന്നത്. ദൃശ്യങ്ങളിൽ ഉള്ളത് കടുവാ സങ്കേതത്തിലെ മധു എന്ന കടുവയുടെ കുട്ടിയാണെന്നാണ് കരുതപ്പെടുന്നത്. ചന്ദ്രപൂർ–മോഹർലി പാത കടന്നുപോകുന്നത് താഡോബയുടെ ബഫർ സോണിലൂടെയാണ്. ഇടതൂർന്ന വനമേഖലയും മൃഗങ്ങളുടെ സഞ്ചാരപാതകളും കാരണം വന്യജീവികൾ ഇവിടെ റോഡ് മുറിച്ചുകടക്കുന്നത് പതിവ് കാഴ്ചയാണ്. പ്രത്യേകിച്ച് അതിരാവിലെയും വൈകുന്നേരങ്ങളിലും നിരവധി വന്യമൃഗങ്ങൾ റോഡ് മുറിച്ച് കടക്കുന്നത് കാണാനാകും.

വന്യമൃഗങ്ങളെ കണ്ടാൽ സാവധാനം വാഹനമോടിക്കാനും ഹോൺ മുഴക്കാതിരിക്കാനും വാഹനങ്ങളിൽ നിന്ന് പുറത്തിറങ്ങാതിരിക്കാനും വനം വകുപ്പ് അധികൃതർ യാത്രക്കാർക്ക് ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മൃഗങ്ങൾ അപ്രതീക്ഷിതമായി റോഡ് മുറിച്ചു കടക്കുന്നതിനാൽ ഇരുചക്രവാഹന യാത്രക്കാർക്ക് അപകട സാധ്യത കൂടുതലാണെന്നും അവർ പറയുന്നു. കൂടാതെ പല ഗ്രാമങ്ങളെയും ബന്ധിപ്പിക്കുന്ന ഈ പാതയിൽ മുൻപത്തേക്കാളും അപകടസാധ്യത കൂടിയതായും അധികൃതർ പറയുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

താടി നീട്ടി വളർത്തി അബ്​ദുൾ റഹീമായി, മുസ്ലിം സ്ത്രീയെ വിവാഹവും കഴിച്ചു, 36 വർഷം പൊലീസിന്റെ മൂക്കിൻതുമ്പിൽ, കൊലക്കേസ് പ്രതിയെ പിടികൂടി പൊലീസ്

താടി നീട്ടി വളർത്തി അബ്​ദുൾ റഹീമായി, മുസ്ലിം സ്ത്രീയെ വിവാഹവും കഴിച്ചു, 36 വർഷം പൊലീസിന്റെ മൂക്കിൻതുമ്പിൽ, കൊലക്കേസ് പ്രതിയെ പിടികൂടി പൊലീസ്

 ബറേലി (യുപി): കൊലക്കേസിൽ പരോളിലിറങ്ങി മുങ്ങിയ പ്രതിയെ 36 വർഷങ്ങൾക്ക് ശേഷം പൊലീസ് പിടികൂടി. ഉത്തർപ്രദേശിലെ ബറേലിയിൽ നിന്നുള്ള പ്രദീപ് സക്‌സേനയാണ് തന്റെ സഹോദരനെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടതിനെത്തുടർന്ന് പൊലീസ് വലയിൽ നിന്ന് രക്ഷപ്പെട്ടത്. തുടർന്ന് മതം, പേര്, രൂപം എന്നിവ മാറ്റി വെറും 100 കിലോമീറ്റർ അകലെ 36 വർഷം ജീവിച്ചു.

1987-ൽ സഹോദരൻ കൊല്ലപാതകത്തിൽ ഇയാൾ പ്രതിയായി. 1989-ൽ അദ്ദേഹം കുറ്റക്കാരനാണെന്ന് കണ്ടെത്തി. സക്‌സേന പരോളിലിറങ്ങി രക്ഷപ്പെട്ടു. ഏകദേശം 100 കിലോമീറ്റർ അകലെയുള്ള മൊറാദാബാദിലേക്ക് രക്ഷപ്പെട്ട സക്സേന പുതിയ പേരും മതവും സ്വീകരിച്ചു. താടിനീട്ടി വളർത്തി അബ്ദുൾ റഹീം എന്ന പേര് സ്വീകരിച്ചു. ഡ്രൈവറായി ജോലി ചെയ്യാൻ തുടങ്ങി. പതിറ്റാണ്ടുകൾ കടന്നുപോയപ്പോൾ, തന്റെ ഭൂതകാലം ഇയാൾ തന്നെ മറന്ന മട്ടായി. എന്നാൽ സക്സേനയെ വെറുതെ വിടാൻ പൊലീസ് തീരുമാനിച്ചിരുന്നില്ല. ഒക്ടോബർ 16-ന് അലഹബാദ് ഹൈക്കോടതി സക്‌സേനയെ നാല് ആഴ്ചയ്ക്കുള്ളിൽ ഹാജരാക്കാൻ പൊലീസിനോട് ഉത്തരവിട്ടു. പൊടിപിടിച്ച കേസ് ഫയലുകളിലേക്ക് പോലീസ് വീണ്ടും പോയി, കാണാതായ പ്രതിയെ കണ്ടെത്താനായി സംഘം രൂപീകരിച്ചു.

ബറേലിയിൽ താമസിക്കുന്ന സക്സേനയുടെ സഹോദരൻ സുരേഷിനെ പൊലീസ് ബന്ധപ്പെട്ടപ്പോൾ, സക്സേന തന്റെ മതവും വ്യക്തിത്വവും മാറ്റിയതായി അവർ മനസ്സിലാക്കി. കൂടുതൽ അന്വേഷണത്തിൽ, പൊലീസ് തന്നെ മറന്നു എന്ന ആത്മവിശ്വാസത്തിൽ ജീവിക്കുകയായിരുന്നു. എന്തോ ആവശ്യത്തിനായി ബറേലിയിൽ വന്നുവെന്ന് പൊലീസ് മനസ്സിലാക്കി. ഉടൻ പിടികൂടി കോടതിയിൽ ഹാജരാക്കുകയും ചെയ്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ജാർഖണ്ഡിൽ മാവോയിസ്റ്റുകൾ സ്ഥാപിച്ച ഐഇഡി പൊട്ടിത്തെറിച്ചു: വനമേഖലയിൽ വിറക് ശേഖരിക്കാൻ പോയ യുവതി കൊല്ലപ്പെട്ടു

ജാർഖണ്ഡിൽ മാവോയിസ്റ്റുകൾ സ്ഥാപിച്ച ഐഇഡി പൊട്ടിത്തെറിച്ചു: വനമേഖലയിൽ വിറക് ശേഖരിക്കാൻ പോയ യുവതി കൊല്ലപ്പെട്ടു

റാഞ്ചി: ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റുകള്‍ സ്ഥാപിച്ച ഐഇഡി (ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ്) അബദ്ധത്തില്‍ പൊട്ടിത്തെറിച്ച് യുവതിയ്ക്ക് ദാരുണാന്ത്യം. രണ്ടുപേര്‍ക്ക് പരിക്കേറ്റു. ജരൈകല പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന സരാന്ത വനമേഖലയിലാണ് സംഭവം. വനമേഖലയിലേക്ക് വിറക് ശേഖരിക്കാന്‍ പോയ സ്ത്രീയാണ് കൊല്ലപ്പെട്ടത്.

യുവതി അപകടസ്ഥലത്തുവെച്ച് തന്നെ മരിച്ചു. ഇവരുടെ പേര് വിവരങ്ങള്‍ സംബന്ധിച്ച് സ്ഥിരീകരണമായിട്ടില്ല. ശാലിനി കണ്ടുല്‍ന (30), ബിര്‍സി ഘാന്‍വര്‍ (35) എന്നിവര്‍ക്കാണ് സ്‌ഫോടനത്തില്‍ പരിക്കേറ്റത്. ഇവരെ മനോഹര്‍പൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെത്തിച്ച് ചികിത്സ നല്‍കി. ഇവരുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെങ്കിലും ഗുരുതരാവസ്ഥയില്‍ തന്നെ തുടരുകയാണെന്നും റാഞ്ചിയിലെ മികച്ച സൗകര്യങ്ങളുളള ആശുപത്രിയിലേക്ക് മാറ്റേണ്ടിവരുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം സായുധപോരാട്ടം അവസാനിപ്പിച്ച് കീഴടങ്ങാന്‍ മാവോയിസ്റ്റുകള്‍ സമയം തേടിയെന്നുളള റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. നിരോധിത മാവോയിസ്റ്റ് സംഘടനയായ സിപി ഐ മാവോയിസ്റ്റ് കീഴടങ്ങാന്‍ മൂന്നുമാസം സമയം തേടി മൂന്ന് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് കത്ത് നല്‍കിയിരുന്നു. മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര പ്രത്യേക മേഖലാ കമ്മിറ്റിയുടെ പേരിലാണ് കത്ത് പുറത്തുവന്നത്.

2026 മാര്‍ച്ച് മാസത്തോടെ ഇന്ത്യയില്‍ നിന്ന് മാവോയിസ്റ്റുകളെ പൂര്‍ണമായും തുടച്ചുനീക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ നേരത്തെ പറഞ്ഞിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ മഹാരാഷ്ട്രയിലും ഛത്തീസ്ഗഡിലും മഹാരാഷ്ട്രയിലുമുള്‍പ്പെടെ മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷനുകളും ശക്തമാക്കിയിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ക്രിസ്മസ് ഡെലിവറിക്കായി സൂക്ഷിച്ച 93ലക്ഷം വിലമതിക്കുന്ന ഒച്ചുകൾ മോഷ്ടിക്കപ്പെട്ടു; മോഷണം ഒഴിയാതെ ഫ്രാൻസ്

ക്രിസ്മസ് ഡെലിവറിക്കായി സൂക്ഷിച്ച 93ലക്ഷം വിലമതിക്കുന്ന ഒച്ചുകൾ മോഷ്ടിക്കപ്പെട്ടു; മോഷണം ഒഴിയാതെ ഫ്രാൻസ്

പാരിസ്: ലോക പ്രശസ്തമായ ലൂവ്ര് മ്യൂസയത്തിൽ നിന്നും കോടികൾ വിലമതിക്കുന്ന ആഭരണങ്ങളും രത്‌നങ്ങളും മോഷ്ടിക്കപ്പെട്ടതിന് പിന്നാലെ മറ്റൊരു മോഷണ വിവരം കൂടി ഫ്രാൻസിൽ നിന്നും പുറത്ത് വരുന്നു. ഇത്തവണ ലക്ഷങ്ങൾ വിലയുള്ള ഒച്ചുകളാണ് മോഷ്ടിക്കപ്പെട്ടത്. എസ്‌കാർഗോട്ട് ഡെസ് ഗ്രാൻസ്ഡ് എന്ന ഫാമിൽ നിന്നും 90,000 യൂറോ വിലമതിക്കുന്ന ഒച്ചുകളാണ് മോഷ്ടിക്കപ്പെട്ടത്. ഇത് ഇന്ത്യൻ രൂപയിൽ 93ലക്ഷം രൂപയോളം വരും. മോഷണത്തെ കുറിച്ചറിഞ്ഞതിന്റെ അമ്പരപ്പിൽ നിന്നും മുക്തമായിട്ടില്ലെന്നാണ് ഫാം അധികൃതർ പ്രതികരിച്ചത്. ഫ്രാൻസിലെ ഷാംപെയിൻ പ്രദേശത്ത് നിന്നും ഏകദേശം 450കിലോയോളം ഒച്ചുകളെയാണ് ഞായറാഴ്ച രാത്രി മോഷ്ടിച്ചിരിക്കുന്നത്.

പതിനായിരം ആളുകൾക്ക് ഭക്ഷണമുണ്ടാക്കാൻ കഴിയുന്നത്ര ഒച്ചുകളെയാണ് ഫാമിന് നഷ്ടമായിരിക്കുന്നതെന്നും ഇത് കനത്ത ആഘാതമാണ് ഈ അവധിദിനങ്ങളിൽ ഉണ്ടാക്കിയിരിക്കുന്നതെന്നും ഫാം അധികൃതർ ഫേസ്ബുക്കിലൂടെ അറിയിച്ചു. പ്രമുഖമായ റെസ്റ്റോറന്റുകളിൽ വിതരണം ചെയ്യാനായി ശുദ്ധമായ ഒച്ചുകളെ ശീതികരിച്ച് സൂക്ഷിച്ചിരുന്നു. വേലികൾ അറുത്ത് മറ്റ് സുരക്ഷാ സംവിധാനം തകർത്ത് ഫാമിനുള്ളിലെത്തി കോൾഡ് സ്റ്റോറേജ് റൂമുകളിൽ നിന്നാണ് ഒച്ചുകളെ മോഷ്ടിച്ചിരിക്കുന്നതെന്ന് ഫാം നടത്തിപ്പുകാരനായ ജീൻ മാത്യു ഡോവേൻ വിശദീകരിച്ചു. ഏറ്റവും അമ്പരപ്പിക്കുന്നത് ഒച്ച് മാംസമാണ് ഇവർ മോഷ്ടിച്ചതെന്നാണ്. ഇതിന് പിന്നിൽ സംഘടിതമായ ഒരു ശൃംഖലയുണ്ടെന്നാണ് സംശയിക്കുന്നതെന്നും അദ്ദേഹം ആരോപിക്കുന്നുണ്ട്.

ക്രിസ്മസ് ഡെലിവറിയായി കരുതിയിരുന്ന ഈ ഒച്ചുകൾ പഫ് പേസ്ട്രിയിലെ പ്രധാന ചേരുവകളിലൊന്നാണ്. ചേമ്പേഴ്‌സ് ഒഫ് അഗ്രികൾച്ചറിന്റെ വിവര പ്രകാരം, 14, 300 ടൺ ഒച്ചുകളെയാണ് ഫ്രാൻസുകാർ കഴിക്കുന്നത്. 95 ശതമാനവും ഇറക്കുമതി ചെയ്യുന്നതാണ്. ഉടൻ തന്നെ ഇവയെ റീസ്റ്റോക്ക് ചെയ്യാനുള്ള നടപടികൾ ആരംഭിക്കാനാണ് ഉത്പാദകരുടെ തീരുമാനം. 271ഓളം ഒച്ചു ഫാമുകളാണ് ഫ്രാൻസിലുള്ളത്. തന്റെ ഫാമിനെ തന്നെ ലക്ഷ്യമിട്ടത് അതിന്റെ ഉന്നതനിലവാരം മനസിലാക്കിയാണെന്നും ഫാം ഉടമ കൂടിയായ ജീൻ മാത്യു ആരോപിക്കുന്നു.

ഫാം ഒരു വർഷം കൊണ്ട് ഉത്പാദിപ്പിക്കുന്ന ഒച്ചുകളാണ് മോഷ്ടിക്കപ്പെട്ടിരിക്കുന്നത്. 350,000 ഒച്ചുകളെയാണ് ഇവിടെ വർഷാവർഷം ബ്രീഡ് ചെയ്യുന്നത്. മോഷ്ടിക്കപ്പെട്ട ഒച്ചുകളുടെ സ്റ്റോക്കിൽ ചിലത് കഴിക്കാൻ കഴിയാത്തവയാണെന്നും ഫാം അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഇവ സൂക്ഷിച്ചിരുന്ന ഒഴിഞ്ഞ നിലയിലുള്ള റെഫ്രിജറേറ്റുകളുടെ ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മുൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പുറപ്പെടുവിച്ച ഉത്തരവുകൾ റദ്ദാക്കി ട്രംപ്

മുൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പുറപ്പെടുവിച്ച ഉത്തരവുകൾ റദ്ദാക്കി ട്രംപ്

മുൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പുറപ്പെടുവിച്ച 92 ശതമാനം എക്‌സിക്യൂട്ടീവ് ഉത്തരവുകളും റദ്ദാക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. വായിച്ചുനോക്കാതെ, ഓട്ടോപെൻ സംവിധാനം ഉപയോഗിച്ചാണ് ബൈഡൻ ഉത്തരവുകൾ ഒപ്പിട്ടതെന്നും റാഡിക്കൽ ഇടതുപക്ഷക്കാരാണ് ബൈഡനെ നിയന്ത്രിച്ചിരുന്നതെന്നും ട്രംപ് വ്യക്തമാക്കി. സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ പ്രതികരണം.

പ്രസിഡന്റിന്റെ അനുമതിയോടെയല്ലാതെ ഓട്ടോപെൻ സംവിധാനം ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നും ഓട്ടോപെൻ പ്രക്രിയയിൽ ബൈഡന് അറിവുണ്ടായിരുന്നില്ലെന്നും ട്രംപ് പറഞ്ഞു. തന്റെ അറിവോടെയായിരുന്നു ഒപ്പിട്ടതെന്ന് ബൈഡൻ അവകാശപ്പെട്ടാൽ അദ്ദേഹത്തിനെതിരെ കള്ളസാക്ഷ്യത്തിന് കേസെടുക്കും. അമേരിക്കൻ ദേശീയ ഗാർഡുകൾക്കെതിരെ നടന്ന വെടിവയ്പിൽ 2021ൽ അമേരിക്കയിലേക്ക് കൊണ്ടുവന്ന അഫ്ഗാൻ പൗരൻ അറസ്റ്റിലായതിനെ തുടർന്നാണ് ട്രംപിന്റെ പ്രതികരണം. ബൈഡൻ ഒപ്പിട്ട എല്ലാ കുടിയേറ്റ പദ്ധതികളും റദ്ദാക്കും. മൂന്നാം ലോക രാഷ്ട്രങ്ങളിൽ നിന്നുള്ള കുടിയേറ്റം എക്കാലത്തുമായി നിർത്തുമെന്നും ഡൊണൾഡ് ട്രംപ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അമ്മയുടെ കൈയിലിരുന്ന കുഞ്ഞിനെ പുലി കൊണ്ടുപോയി; ഒരു വയസുകാരിക്ക് ദാരുണാന്ത്യം

അമ്മയുടെ കൈയിലിരുന്ന കുഞ്ഞിനെ പുലി കൊണ്ടുപോയി; ഒരു വയസുകാരിക്ക് ദാരുണാന്ത്യം

ഗുജറാത്തിൽ പുലിയുടെ ആക്രമണത്തിൽ ഒരു വയസുകാരി കൊല്ലപ്പെട്ടു. വ്യാഴാഴ്ച വൈകുന്നേരം 6 മണിയോടെ ട്രാംബക്പൂർ ഗ്രാമത്തിലാണ് സംഭവം നടന്നതെന്ന് സംസ്ഥാന വനം വകുപ്പിന്റെ പ്രസ്താവനയിൽ പറയുന്നു.

അർജുൻ നിനാമയുടെ മകളാണ് കൊല്ലപ്പെട്ടത്. വീട്ടിൽ പാചകം ചെയ്തുകൊണ്ടിരുന്ന അമ്മയുടെ അരികിൽ ഇരിക്കുകയായിരുന്നു കുട്ടിയെ പുള്ളിപ്പുലി വലിച്ചിഴച്ചുകൊണ്ടുപോയി. അമ്മ മൃഗത്തെ ഓടിക്കാൻ ശ്രമിച്ചെങ്കിലും, സാധിച്ചല്ല. അമ്രേലി വന്യജീവി സങ്കേതത്തിൽ നിന്ന് ഏകദേശം മൂന്ന് കിലോമീറ്റർ അകലെയുള്ള വീടിനടുത്താണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

വനവകുപ്പും പോലീസും സ്ഥലത്തെത്തി കൂടുതൽ അന്വേഷണം ആരംഭിച്ചു. പുള്ളിപ്പുലിയെ കുടുക്കാൻ ദൽഖാനിയ റേഞ്ച് പ്രദേശത്ത് ഏഴ് കൂടുകൾ വിന്യസിച്ചിട്ടുണ്ട്. മധ്യപ്രദേശ് സ്വദേശിയായ അർജുൻ നിനാമ ട്രാംബക്പൂർ ഗ്രാമത്തിൽ കർഷകത്തൊഴിലാളിയായി ജോലി ചെയ്യുന്നയാളാണ്. ബുധനാഴ്ച, ഗിർ സോമനാഥ് ജില്ലയിലെ ഗിർ ഗധാഡ താലൂക്കിൽ രണ്ട് വയസ്സുള്ള ഒരു പെൺകുട്ടിയെ സിംഹം ആക്രമിച്ച് കൊലപ്പെടുത്തി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സ്വർണക്കൊള്ള കേസ്: മുൻ തിരുവാഭരണ കമ്മീഷണർ കെ എസ് ബൈജു എസ്ഐടി കസ്റ്റഡിയിൽ

സ്വർണക്കൊള്ള കേസ്: മുൻ തിരുവാഭരണ കമ്മീഷണർ കെ എസ് ബൈജു എസ്ഐടി കസ്റ്റഡിയിൽ

ശബരിമല സ്വർണ്ണക്കൊള്ളയിൽ മുൻ തിരുരഭാവരണ കമ്മീഷണർ കെ എസ് ബൈജു വീണ്ടും എസ് ഐ ടി കസ്റ്റഡിയിൽ. പുതിയ കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയിൽ വാങ്ങിയത്. അതേസമയം കട്ടിളപ്പാളിലെ സ്വർണ്ണം കടത്തിയ കേസിൽ കെ എസ് ബൈജുവിന്റെ ജാമ്യപേക്ഷ തള്ളി.

ശബരിമല സ്വർണ്ണക്കടത്തു കേസിലാണ് ഏഴാം പ്രതിയായ മുൻ തിരുരഭാവരണ കമ്മീഷണർ കെ എസ് ബൈജുവിനെ പ്രത്യേക അന്വേഷണ സംഘം വീണ്ടും കസ്റ്റഡിയിൽ വാങ്ങിയത്.പുതിയ കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിൽ കെ എസ് ബൈജുവിൻ്റെ മൊഴി എടുക്കേണ്ടത് അനിവാര്യമെന്ന് എസ്.ഐ.ടി കോടതിയിൽ വാദിച്ചു. പ്രോസിക്യൂഷൻ വാദം അംഗീകരിച്ച കോടതി ഒരു ദിവസത്തേക്ക് കസ്റ്റഡിയിൽ വിടുകയായിരുന്നു.ദ്വാരപാലക ശിൽപ്പകങ്ങളിലെ സ്വർണ്ണം കടത്തിയ കേസിലാണ് കെ എസ് ബൈജുവിനെ കസ്റ്റഡിയിൽ വിട്ടത്.

അതേസമയം കട്ടിളപ്പാളിയിലെ സ്വർണ്ണക്കടത്തിയ കേസിൽ കെ എസ് ബൈജുവിൻ്റെ ജാമ്യപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളി.കേസിൽ മുന്‍ എക്‌സിക്യുട്ടീവ് ഓഫീസര്‍ ഡി. സുധീഷ് കുമാറിൻ്റെ ജാമ്യാപേക്ഷ പരിഗണിച്ച കോടതി വിശദമായ വാദം കേൾക്കാൻ അടുത്ത മാസം 3 ലേക്ക് മാറ്റി. ഡിസംബർ 3ന് മുൻ ദേവസ്വം കമ്മീഷണർ എൻ വാസുവിൻ്റെ ജാമ്യാപേക്ഷയിലും കോടതി വിധി പറയും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തൃശ്ശൂരിലെ പുലികളി സംഘങ്ങള്‍ക്ക് ധനസഹായം വൈകാൻ കാരണം ടൂറിസം വകുപ്പിന്‍റെ അനാസ്ഥ,ചെലവ് കണക്ക് സംസ്ഥാന ടൂറിസം വകുപ്പ് നൽകിയില്ലെന്ന് സുരേഷ് ഗോപി

തൃശ്ശൂരിലെ പുലികളി സംഘങ്ങള്‍ക്ക് ധനസഹായം വൈകാൻ കാരണം ടൂറിസം വകുപ്പിന്‍റെ അനാസ്ഥ,ചെലവ് കണക്ക് സംസ്ഥാന ടൂറിസം വകുപ്പ് നൽകിയില്ലെന്ന് സുരേഷ് ഗോപി

തൃശ്ശൂര്‍:  സംസ്ഥാന ടൂറിസം വകുപ്പിനെതിരെ കേന്ദ്രമന്ത്രി സുരേഷ് ഗോപി. പുലിക്കളിക്ക് ധനസഹായം വൈകാൻ കാരണം ടൂറിസം വകുപ്പിന്‍റെ  അനാസ്ഥയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.പുലിക്കളി സംഘങ്ങളുടെ ചെലവ് കണക്ക് സംസ്ഥാന ടൂറിസം വകുപ്പ് നൽകിയില്ല.പുലിക്കളി സംഘങ്ങൾക്ക് ധനസഹായം ഇനിയും ലഭിക്കാത്തത് വിവാദമായിരുന്നു.ഓരോ പുലിക്കളി സംഘത്തിനും മുന്നു ലക്ഷം രൂപയായിരുന്നു കേന്ദ്ര ധനസഹായം..സ്വന്തം ഇടപെടലിലൂടെയാണ് കേന്ദ്രത്തിൽ നിന്ന് പണം വാങ്ങി നൽകിയതെന്നും സുരേഷ് ഗോപി വിശദീകരിച്ചു

കരുവന്നൂർ കൊണ്ട് അവസാനിച്ചു എന്ന് ആരും കരുതേണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.കലുങ്ക് സദസ്സിൽ വെച്ച് ചോദ്യം ഉന്നയിച്ച് ആനന്ദവല്ലി ചേച്ചിയോട് മുഖ്യമന്ത്രിയോട് ചോദിക്കാൻ തന്നെയാണ് പറഞ്ഞത്.300 ഓളം സഹകരണ ബാങ്കുകളിൽ ഇത്തരത്തിൽ അഴിമതികൾ നടക്കുന്നുണ്ട്.ജനങ്ങൾ ചർച്ച ചെയ്യേണ്ട വിഷയം ഇതൊക്കെയാണ്.കേരളത്തിൽ എത്ര സ്കൂളുകൾ തകർന്ന് വീണു.കുട്ടികൾ അറിഞ്ഞിരിക്കേണ്ട ചരിത്രമാണ് പി.എം.ശ്രീയിൽ ഉൾപ്പെടുത്തുന്നത്.അങ്ങനെ പഠിപ്പിക്കുന്നത് കൊണ്ട് ആർക്കാണ് ഭയമെന്നും അദ്ദേഹം ചോദിച്ചു

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ബഹിരാകാശ റോക്കറ്റ് വിക്രം- I പ്രധാനമന്ത്രി പുറത്തിറക്കി

ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ബഹിരാകാശ റോക്കറ്റ് വിക്രം- I പ്രധാനമന്ത്രി പുറത്തിറക്കി

ഇന്ത്യയിലെ ആദ്യത്തെ  സ്വകാര്യ ബഹിരാകാശ റോക്കറ്റ് വിക്രം- I പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച പുറത്തിറക്കി. ഹൈദരാബാദിലെ സ്‌കൈറൂട്ട് എയറോസ്‌പേസിന്റെ ഇന്‍ഫിനിറ്റി ക്യാംപസും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. സ്വകാര്യമായി വികസിപ്പിച്ചെടുത്ത രാജ്യത്തെ ആദ്യത്തെ ഓര്‍ബിറ്റല്‍ ലോഞ്ച് വെഹിക്കിളാണ് വിക്രം- I. ഒറ്റവിക്ഷേപണത്തില്‍ തന്നെ ഒന്നിലധികം ഉപഗ്രഹങ്ങളെ ഇതിന് ഭ്രമണപഥത്തില്‍ എത്തിക്കാന് കഴിയും.

''ലോകത്തില്‍ ചുരുക്കും ചില രാജ്യങ്ങള്‍ സ്വന്തമാക്കിയ നേട്ടങ്ങളാണ് ഇന്ത്യ ബഹിരാകാശ മേഖലയില്‍ നേടിയിരിക്കുന്നത്. കഴിഞ്ഞ ആറ് മുതല്‍ ഏഴ് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ അതിന്റെ ബഹിരാകാശ മേഖലയെ തുറന്നതും സഹകരണം നിലനില്‍ക്കുന്നതും നൂതനവുമായ ഒരു ആവാസവ്യവസ്ഥയാക്കി മാറ്റി,'' പ്രധാനമന്ത്രി മോദി പറഞ്ഞു.

ചെറിയ ഉപഗ്രഹ വിപണിയെയാണ് താരതമ്യേന ചെലവ് കുറഞ്ഞ വിക്ഷേപണങ്ങളിലൂടെ വിക്രം-ഐ ലക്ഷ്യമിടുന്നത്. 20 മീറ്റര്‍ ഉയരവും 1.7 മീറ്റര്‍ വ്യാസവുമുള്ള വിക്രം- I ഒരു മള്‍ട്ടി-സ്റ്റേജ്(4 ഘട്ടങ്ങള്‍) ബഹിരാകാശ വിക്ഷേപണ വാഹനമാണ്.

ലളിതവും സ്ഥിരതയുള്ളതും വേഗത്തിലുള്ള ടേണ്‍എറൗണ്ട് എന്നിവയ്ക്ക് പ്രാധാന്യം നല്‍കുന്ന വിധത്തിലാണ് റോക്കറ്റിന്റെ രൂപകല്‍പ്പന. ഇത് ഏത് സ്ഥലത്തുനിന്നും 24 മണിക്കൂറിനുള്ളില്‍ അസംബ്ലിൾ ചെയ്യാനും (കൂട്ടിച്ചേര്‍ക്കല്‍) വിക്ഷേപണവും സാധ്യമാക്കുന്നു. ഇതിന്റെ ത്രീഡി പ്രിന്റഡ് എഞ്ചിനുകള്‍ ഭാരം 50 ശതമാനവും നിര്‍മാണ സമയം 80 ശതമാനവും  കുറയ്ക്കുന്നു. കൂടാതെ, അള്‍ട്രാ ലോ ഷോക്ക് ന്യൂമാറ്റിക് സെപ്പറേഷന്‍ സിസ്റ്റങ്ങള്‍, തത്സമയ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനായുള്ള അഡ്വാന്‍സ്ഡ് ഏവിയോണിക്‌സ് എന്നിവ വിക്രം- Iന്റെ നൂതനമായ പ്രത്യേകതകളാണ്.

വിക്രം- I റോക്കറ്റിന് താഴ്ന്ന ഭ്രമണപഥത്തില്‍(low earth orbit)350 കിലോഗ്രാം വരെ ഭാരം വഹിക്കാന്‍ കഴിയും. അല്ലെങ്കില്‍ സണ്‍-സിന്‍ക്രണയസ് ഭ്രമണപഥത്തിലേക്ക്(SSO) 260 കിലോഗ്രാം വരെ ഭാരം വഹിക്കാന് കഴിയും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അജ്ഞാതന്‍റെ ആക്രമണം; കത്രികയടക്കം ഉപയോഗിച്ച് ആക്രമിച്ചതായി വിദ്യാർത്ഥികൾ

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അജ്ഞാതന്‍റെ ആക്രമണം; കത്രികയടക്കം ഉപയോഗിച്ച് ആക്രമിച്ചതായി വിദ്യാർത്ഥികൾ

തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ അജ്ഞാതന്റെ ആക്രമണമെന്ന് പരാതി. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തിയ അജ്ഞാതന്‍ വിദ്യാര്‍ത്ഥികളെ കടന്ന് പിടിക്കാന്‍ ശ്രമിച്ചതായും പരാതിയിൽ പറയുന്നു. കത്രികയും കസേരയും ഉപയോഗിച്ച് ആക്രമിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിനാണ് വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കിയത്. ഡയാലിസിസ് ടെക്‌നോളജി നാലാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയാണ് അതിക്രമം നടന്നത്. ഇന്ന് പുലര്‍ച്ചെയാണ് അജ്ഞാതന്‍ അതിക്രമം നടത്തിയത്. സെക്യൂരിറ്റിയെ അറിയിച്ചിട്ടും വേണ്ട സഹായങ്ങള്‍ ലഭിച്ചില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കെ.എസ് ബൈജുവിനെ കസ്റ്റഡിയിൽ വാങ്ങും; സ്വർണക്കൊള്ളയിൽ നിർണ്ണായക നീക്കവുമായി എസ്ഐടി

കെ.എസ് ബൈജുവിനെ കസ്റ്റഡിയിൽ വാങ്ങും; സ്വർണക്കൊള്ളയിൽ നിർണ്ണായക നീക്കവുമായി എസ്ഐടി

ശബരിമല സ്വർണക്കൊള്ളയിൽ നിർണ്ണായക നീക്കവുമായി പ്രത്യേക അന്വേഷണ സംഘം. മുൻ തിരുവാഭരണം കമ്മീഷണർ കെ.എസ് ബൈജുവിനെ കസ്റ്റഡിയിൽ വാങ്ങും. ഒരു ദിവസത്തേക്ക് കെ എസ് ബൈജുവിനെ ആവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയെ സമീപിച്ചു. പുതിയ കണ്ടെത്തലിൽ കെ എസ് ബൈജുവിൻ്റെ മൊഴി എടുക്കേണ്ടത് അനിവാര്യമാണെന്നാണ് എസ്ഐടി സംഘത്തിന്റെ വിലയിരുത്തൽ.

അതേസമയം കെ.എസ് ബൈജുവിൻ്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. തനിക്ക് സ്വർണ്ണക്കൊള്ളയിൽ പങ്കില്ലെന്നും ഉദ്യോഗസ്ഥർ തയ്യാറാക്കിയ ഫയൽ ദേവസ്വം ബോർഡിൻ്റെ പരിഗണനയ്ക്ക് അയക്കുക മാത്രമാണ് ചെയ്തതെന്നുമാണ് എൻ വാസുവിൻ്റെ വാദം.

അതേസമയം, സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് ഹൈക്കോടതിയിൽ മൂന്നാം തീയതി സമർപ്പിക്കും. സ്വര്‍ണപ്പാളികള്‍ ഔദ്യോഗിക രേഖയില്‍ ചെമ്പെന്ന് എഴുതിയത് മനഃപൂര്‍വമെന്നാണ് എസ്‌ഐടി കണ്ടെത്തിയത്. മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പം മുരാരി ബാബു ഗൂഢാലോചന നടത്തി. ബോധപൂര്‍വം തട്ടിപ്പുകള്‍ക്ക് കൂട്ടുനിന്നു. തട്ടിപ്പിലൂടെ ശബരിമല ക്ഷേത്ര വിശ്വാസികളുടെ വികാരത്തെ വൃണപ്പെടുത്തിയെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയുടെ ആരോഗ്യനില അതീവ ഗുരുതരം

ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയുടെ ആരോഗ്യനില അതീവ ഗുരുതരം

ധാക്കോ: ബംഗ്ലാദേശിന്റെ മുന്‍ പ്രധാനമന്ത്രിയും ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി ചെയര്‍പേഴ്‌സണുമായ ഖാലിദ സിയയുടെ ആരോഗ്യനില അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ടുകള്‍. ധാക്കയിലെ മാധ്യമപ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെ ബിഎന്‍പി സെക്രട്ടറി ജനറലാണ് ഖാലിദ സിയയുടെ ആരോഗ്യനില സംബന്ധിച്ച വിവരം പുറത്തുവിട്ടത്.

ഹൃദയത്തിലും ശ്വാസകോശത്തിലും അണുബാധ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. മെഡിക്കല്‍ ബോര്‍ഡിന്റെ ഉപദേശത്തെ തുടര്‍ന്ന് നവംബര്‍ 23നാണ് ഖാലിദ സിയയെ ധാക്കയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ന്യുമോണിയ ബാധിച്ച ഖാലിദ സിയയെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം ഖാലിദ സിയയെ പരിശോധിക്കുന്നതിനായി ധാക്കയില്‍ എത്തിയതായി അധികൃതര്‍ അറിയിച്ചു.