Thursday, 4 December 2025

കുളിക്കുന്നതിനിടെ ഹീറ്ററില്‍ നിന്നുള്ള വിഷവാതകം ശ്വസിച്ചു; 24കാരിക്ക് ദാരുണാന്ത്യം

കുളിക്കുന്നതിനിടെ ഹീറ്ററില്‍ നിന്നുള്ള വിഷവാതകം ശ്വസിച്ചു; 24കാരിക്ക് ദാരുണാന്ത്യം

ബെംഗളുരു: കുളിക്കുന്നതിനിടെ ഹീറ്ററില്‍ നിന്നുള്ള വിഷവാതകം ശ്വസിച്ച് 24കാരിക്ക് ദാരുണാന്ത്യം. നവംബര്‍ 29 ന് മദനായകനഹള്ളി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ തോട്ടടഗുഡ്ഡദഹള്ളിയിലാണ് സംഭവം നടന്നത്. ഹാസന്‍ സ്വദേശിനിയായ ഭൂമികയാണ് മരിച്ചത്. നാല് മാസം മുമ്പായിരുന്നു കൃഷ്ണമൂര്‍ത്തിയും ഭൂമികയും വിവാഹം കഴിച്ചത്. സംഭവം നടക്കുന്നതിന് 15 ദിവസം മുമ്പാണ് ദമ്പതികള്‍ വാടക വീട്ടിലേക്ക് താമസം മാറിയത്.

കുളിക്കുന്നതിനിടെ ഗ്യാസ് ഗീസറില്‍ നിന്ന് ചോര്‍ന്ന വിഷാംശമുള്ള കാര്‍ബണ്‍ മോണോക്‌സൈഡ് വാതകം ശ്വസിച്ചായിരുന്നു മരണം. പീനിയയിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനാണ് ഭൂമികയുടെ ഭര്‍ത്താവ്. വെള്ളിയാഴ്ച രാവിലെ ഇയാള്‍ ജോലിക്ക് പോയ ശേഷമായിരുന്നു സംഭവമെന്ന് പൊലീസ് പറഞ്ഞു.

വൈകുന്നേരം വീട്ടില്‍ തിരിച്ചെത്തിയ കൃഷ്ണമൂര്‍ത്തി വാതിലില്‍ മുട്ടിയിട്ടും ഫോണ്‍ വിളിച്ചിട്ടും ഭൂമിക പ്രതികരിച്ചില്ല. തുടര്‍ന്ന് അയല്‍ക്കാരുടെ സഹായത്തോടെ വാതില്‍ തുറന്നപ്പോഴാണ് കുളിമുറിയില്‍ അബോധാവസ്ഥയില്‍ ഭൂമികയെ കണ്ടെത്തിയത്. സംഭവസ്ഥലത്ത് വെച്ച് തന്നെ യുവതി മരിച്ചതായി സ്ഥിരീകരിച്ചു. മദനായകനഹള്ളി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

30-40 വയസിലെത്തിയവരിലെ വന്‍കുടല്‍ കാന്‍സറിന്റെ 4 ലക്ഷണങ്ങള്‍

30-40 വയസിലെത്തിയവരിലെ വന്‍കുടല്‍ കാന്‍സറിന്റെ 4 ലക്ഷണങ്ങള്‍

30 കളിലെത്തിയവരില്‍ വന്‍കുടല്‍ കാന്‍സറിന്റെ ലക്ഷണങ്ങള്‍ വര്‍ധിച്ചുവരികയാണെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഫ്‌ളോറിഡയില്‍നിന്നുള്ള ഗ്യാസ്‌ട്രോ എന്‍ട്രോളജിസ്റ്റ് ഡോ. ജോസഫ് സല്‍ഹാബ് 30 വയസിനും 40 വയസിനും ഇടയിലുള്ള വന്‍കുടല്‍ കാന്‍സറിന്റെ ലക്ഷണങ്ങളെക്കുറിച്ച് സൂചനകള്‍ നല്‍കുകയാണ്. ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെയാണ് ഇക്കാര്യത്തെക്കുറിച്ച് അദ്ദേഹം വിശദീകരിക്കുന്നത്. സാധാരണ ഗതിയില്‍ വയറിനുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ദഹന പ്രശ്‌നങ്ങളായി തള്ളിക്കളയുകയാണ് പലരും ചെയ്യുന്നത്. എന്നാല്‍ ഇനി പറയാന്‍ പോകുന്ന ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ഡോക്ടറുടെ സഹായം തേടണമെന്ന് പറയുകയാണ് ഡോ. സല്‍ഹാബ്.

കാരണമില്ലാത്ത ക്ഷീണം

പതിവിലും കൂടുതല്‍ ക്ഷീണം തോന്നുകയും ഉറങ്ങണമെന്ന തോന്നല്‍ ഉണ്ടാവുകയും ചെയ്യുക. കാന്‍സര്‍ ലക്ഷണമുണ്ടാകുമ്പോള്‍ രക്തസ്രാവം ഉണ്ടാവുകയും ഇരുമ്പിന്റെ കുറവ് മൂലമുളള വിളര്‍ച്ചയ്ക്കും രക്തത്തിന്റെ അളവ് കുറയുന്നതിനും കാരണമാകുമെന്നതിനാല്‍ ക്ഷീണമുണ്ടാകാന്‍ സാധ്യതയുണ്ട്.

രാത്രിയിലുണ്ടാകുന്ന വിയര്‍പ്പ്

രാത്രിയിലെ വിയര്‍പ്പ് വന്‍കുടല്‍ കാന്‍സറിന്റെ ഒരു സാധാരണ ലക്ഷണമാണ്. ഗ്യാസ്‌ട്രോ എന്‍ട്രോളജിസ്റ്റ് ഇതിനെ കാന്‍സര്‍ കോശങ്ങള്‍ പുറത്തുവിടുന്ന വീക്കം ഉണ്ടാക്കുന്ന പ്രോട്ടീനുകളുമായി ബന്ധിപ്പിച്ചിരിക്കുന്നു. അതിനാല്‍ രാത്രിയിലെ വിയര്‍പ്പിന് കാരണം കാന്‍സര്‍ കോശങ്ങള്‍ പുറത്തുവിടുന്ന വീക്കം ഉണ്ടാക്കുന്ന പ്രോട്ടീനുകളാണ്. ഇത് രാത്രിയില്‍ പനിയും വിറയലും ഉണ്ടാകാന്‍ കാരണമാകുന്നു.

മലവിസര്‍ജ്ജന ശീലങ്ങളിലെ മാറ്റം

ഡോ. സല്‍ഹാബ് പറയുന്നത് വന്‍കുടല്‍ കാന്‍സറിന്റെ ആദ്യ മുന്നറിയിപ്പ് ലക്ഷണം പലപ്പോഴും മലവിസര്‍ജ്ജന ശീലങ്ങളിലെ മാറ്റമാണ്. ചിലപ്പോള്‍ അത് മലബന്ധമോ അനിയന്ത്രിതമായ മലവിസര്‍ജനമോ ആകാം.

രക്തം കലര്‍ന്ന മലം

മലത്തില്‍ രക്തം കാണുന്നത് വന്‍കുടല്‍ കാന്‍സറിന്റെ ഏറ്റവും പ്രകടമായ ലക്ഷണങ്ങളിലൊന്നാണ്. രക്തസ്രാവം തുടരുകയാണെങ്കില്‍ ഉടന്‍തന്നെ വൈദ്യസഹായം തേടേണ്ടതാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇന്ത്യയുടെ സമുദ്രോത്പന്ന കയറ്റുമതിയില്‍ 11.6 ശതമാനം വര്‍ദ്ധന; കൂടുതല്‍ പോകുന്നത് യൂറോപ്പിലേക്ക്

ഇന്ത്യയുടെ സമുദ്രോത്പന്ന കയറ്റുമതിയില്‍ 11.6 ശതമാനം വര്‍ദ്ധന; കൂടുതല്‍ പോകുന്നത് യൂറോപ്പിലേക്ക്

 ഇന്ത്യയില്‍ നിന്നുള്ള സമുദ്രോത്പന്നങ്ങളുടെ കയറ്റുമതിയില്‍ 11.6 ശതമാനം വാര്‍ഷിക വര്‍ദ്ധന രേഖപ്പെടുത്തിയതായി കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. നടപ്പു സാമ്പത്തിക വര്‍ഷം (2025-26) ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള ഏഴ് മാസക്കാലയളവില്‍ രേഖപ്പെടുത്തിയ വളര്‍ച്ചാ നിരക്കാണിത്. 460 കോടി ഡോളറിന്റെ സമുദ്രോത്പന്നങ്ങളാണ് ഈ കാലയളവില്‍ രാജ്യത്തുനിന്നും കയറ്റി അയച്ചത്. തൊട്ടു മുന്‍ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 420 കോടി ഡോളറിന്റെ ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്ത സ്ഥാനത്താണിത്.

ഇന്ത്യയില്‍ നിന്നും ഏറ്റവും കൂടുതല്‍ സമുദ്രോത്പന്നങ്ങള്‍ കയറ്റുമതി ചെയ്തിട്ടുള്ളത് യൂറോപ്യന്‍ യൂണിയനിലേക്കാണ്. ചൈന, വിയറ്റ്‌നാം, റഷ്യ, യുകെ എന്നിവയാണ് ഇന്ത്യന്‍ സമുദ്രോത്പന്നങ്ങളുടെ കയറ്റുമതിയില്‍ മുന്നിലുള്ള മറ്റ് വിപണികള്‍. യുഎസില്‍ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് ഉയര്‍ന്ന തീരുവ ഏര്‍പ്പെടുത്തിയതിന്റെ ഫലമായുണ്ടായ കയറ്റുമതിയിലെ കുറവ് ഇത് നികത്തിയതായും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഈ വര്‍ഷം ഓഗസ്റ്റ് മുതലാണ് യുഎസ് ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് ഉയര്‍ന്ന തീരുവ ഏര്‍പ്പെടുത്തി തുടങ്ങിയത്.

ഇന്ത്യയില്‍ നിന്നും യൂറോപ്യന്‍ യൂണിയനിലേക്കുള്ള കയറ്റുമതി മൂല്യത്തില്‍ 40 ശതമാനം വര്‍ദ്ധനയാണ് നടപ്പുസാമ്പത്തിക വർഷം ആദ്യ ഏഴ് മാസത്തിനുള്ളിൽ രേഖപ്പെടുത്തിയിട്ടുള്ളത്. മേഖലയിലേക്കുള്ള ചെമ്മീന്‍ കയറ്റുമതിയില്‍ മാത്രം 57 ശതമാനം വര്‍ദ്ധനയുണ്ടായി. സമുദ്രോത്പന്നങ്ങളും രാജ്യത്തെ മത്സ്യ കൃഷിയില്‍ നിന്നുള്ള കയറ്റുമതിയും ഇതില്‍ ഉള്‍പ്പെടുന്നു. രാജ്യത്തെ 102 പുതിയ മത്സ്യബന്ധന യൂണിറ്റുകള്‍ കൂടി ഇന്ത്യയില്‍ നിന്ന് യൂറോപ്യന്‍ യൂണിയനിലേക്ക് കയറ്റുമതി ആരംഭിച്ചതോടെയാണിത്. അതേസമയം, ഒക്ടോബര്‍ മാസത്തെ മാത്രം കണക്ക് പരിശോധിക്കുമ്പോള്‍ യൂറോപ്യന്‍ യൂണിയനിലേക്കുള്ള ചെമ്മീന്‍ കയറ്റുമതി 14.64 ശതമാനം കുറവുണ്ടായിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഒടുവിൽ പിന്മാറ്റം; സഞ്ചാർ സാഥി നിർബന്ധമാക്കിയ ഉത്തരവ് പിൻവലിച്ച് കേന്ദ്ര ടെലികോം മന്ത്രാലയം

ഒടുവിൽ പിന്മാറ്റം; സഞ്ചാർ സാഥി നിർബന്ധമാക്കിയ ഉത്തരവ് പിൻവലിച്ച് കേന്ദ്ര ടെലികോം മന്ത്രാലയം

ന്യൂഡല്‍ഹി: സഞ്ചാര്‍ സാഥി ആപ്പില്‍ നിലപാട് തിരുത്തി കേന്ദ്രം. സഞ്ചാര്‍ സാഥി ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് കേന്ദ്ര ടെലികോം മന്ത്രാലയം പിൻവലിച്ചു. ആപ്ലിക്കേഷന്‍ പ്രീ ഇന്‍സ്റ്റാള്‍ ചെയ്യേണ്ട കാര്യമില്ല എന്നാണ് കേന്ദ്രത്തിന്റെ പുതിയ അറിയിപ്പ്. ആപ്ലിക്കേഷന്റെ സ്വീകാര്യത വര്‍ദ്ധിച്ച് വരുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനാലാണ് ഉത്തരവ് പിന്‍വലിച്ചതെന്ന് ടെലികോം മന്ത്രാലയം വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കി. സഞ്ചാര്‍ സാഥി ആപ്പിലൂടെ പൗരന്മാരെ സഹായിക്കുകയാണ് ലക്ഷ്യമെന്ന് കേന്ദ്ര ടെലികോം മന്ത്രാലയം അറിയിച്ചു.

സഞ്ചാര്‍ സാഥി ആപ്പ് നിര്‍ബന്ധമാക്കുന്നതിനെതിരെ വലിയ പ്രതിഷേധമായിരുന്നു ഉയര്‍ന്നത്. ഇതിനിന് പിന്നാലെയാണ് ആപ്പ് നിര്‍ബന്ധമല്ല എന്ന് കേന്ദ്രം വ്യക്തമാക്കിയത്. പ്രതിപക്ഷ നേതാക്കളില്‍ പലരും ആപ്പ് നിര്‍ബന്ധമാക്കിയതിനെതിരെ രംഗത്തെത്തിയിരുന്നു. പൊതുജനങ്ങളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ് ഇതെന്നാണ് കെ സി വേണുഗോപാലും പ്രിയങ്ക ഗാന്ധിയും ഉള്‍പ്പെടെയുള്ള നേതാക്കള്‍ വിമര്‍ശിച്ചത്. എല്ലാം നിരീക്ഷിക്കാനുള്ള ബിഗ് ബ്രദറിന്റെ നീക്കമാണിതെന്നും വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞിരുന്നു. പെഗാസെസ് അടക്കമുള്ളവ നമുക്ക് മുന്നിലുള്ള ഉദാഹരണമാണെന്നും കെ സി വേണുഗോപാല്‍ വ്യക്തമാക്കിയിരുന്നു.

സഞ്ചാര്‍ സാഥി ആപ്പ് എല്ലാ ഫോണുകളിലും പ്രീ ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന് കഴിഞ്ഞ ദിവസമാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. മൂന്ന് മാസത്തിനുള്ളില്‍ ഈ പദ്ധതി നടപ്പിലാക്കാനായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ഫോണ്‍ നിര്‍മാതാക്കോളോട് ആവശ്യപ്പെട്ടിരുന്നത്. ആപ്പിള്‍, സാംസങ്, വിവോ, ഓപ്പോ, ഷവോമി എന്നീ കമ്പനികൾക്ക് മുന്നിലായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ആവശ്യം മുന്നോട്ടുവച്ചത്. സൈബര്‍ തട്ടിപ്പുകളെ പ്രതിരോധിക്കാനാണ് ഈ ആപ്പ് എന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പൂനെയിലെ ഓഫീസിൽ നിന്ന് 365 പേരെ പുറത്താക്കി ടിസിഎസ്; ലേബർ കമ്മീഷണർക്ക് പരാതി നൽകി ജീവനക്കാർ

പൂനെയിലെ ഓഫീസിൽ നിന്ന് 365 പേരെ പുറത്താക്കി ടിസിഎസ്; ലേബർ കമ്മീഷണർക്ക് പരാതി നൽകി ജീവനക്കാർ

ദില്ലി: പ്രമുഖ ഐടി കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവീസസ്, തങ്ങളുടെ പൂനെ കമ്പനിയിൽ നിന്ന് ജീവനക്കാരോട് ജോലിയിൽ നിന്ന് പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടതായി റിപ്പോർട്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി നൂറുകണക്കിന് ജീവനക്കാർക്കാണ് ടിസിഎസ് പിരിച്ചുവിടൽ നോട്ടീസ് നൽകിയതെന്നാണ് റിപ്പോർട്ട്. ജോലിയിൽ നിന്ന് തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ചില ജീവനക്കാർ ലേബർ കമ്മീഷണർക്ക് പരാതി നൽകിയിട്ടുണ്ട്. പ്രസവാവധിക്കിടെ തങ്ങളെ രാജിവയ്ക്കാൻ നിർബന്ധിതരാക്കിയതായി ചില വനിതാ ജീവനക്കാരും പരാതി നൽകിയിട്ടുണ്ട്.

ബാധിതരായ ജീവനക്കാർക്ക്, ശരിയായ പിരിച്ചുവിടൽ നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും മതിയായ നഷ്ടപരിഹാരം നൽകിയിട്ടില്ലെന്നും പരാതിയുണ്ട്. ഈ വർഷം ആദ്യം, 12,000-ത്തിലധികം ജീവനക്കാർക്ക് ഈ വർഷം ജോലി നഷ്ടപ്പെടുമെന്ന് ടിസിഎസ് പ്രഖ്യാപിച്ചിരുന്നു, ഈ വർഷം തങ്ങളുടെ ആഗോള ജീവനക്കാരുടെ രണ്ട് ശതമാനം പിരിച്ചുവിടുമെന്നാണ് ടിസിഎസ് പ്രഖ്യാപിച്ചത്. ഇത് പ്രകാരം കമ്പനി 12,261 ജീവനക്കാരെ പിരിച്ചുവിട്ടേക്കും. ഇന്ത്യയിലുടനീളമുള്ള എല്ലാ ഓഫീസുകളും ഇപ്പോൾ അതിന്റെ ആഘാതം നേരിടുകയാണ്. കഴിഞ്ഞ കുറച്ച് ദിവസത്തിനുള്ളിൽ കമ്പനി പൂനെ ഓഫീസിൽ നിന്ന് 365 ജീവനക്കാരെ പിരിച്ചുവിട്ടതായുള്ള പുതിയ റിപ്പോർട്ട് ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കെഎച്ച്ആർഎ കൊല്ലം ജില്ലാ കൺവെൻഷനിൽ 20 ലക്ഷത്തിന്റെ  സുരക്ഷാഫണ്ട് വിതരണം  കൊല്ലം ജില്ലാ കളക്ടർ ദേവീദാസ് കൈമാറി..

കെഎച്ച്ആർഎ കൊല്ലം ജില്ലാ കൺവെൻഷനിൽ 20 ലക്ഷത്തിന്റെ സുരക്ഷാഫണ്ട് വിതരണം കൊല്ലം ജില്ലാ കളക്ടർ ദേവീദാസ് കൈമാറി..

കേരള ഹോട്ടൽ ആൻഡ് റസ്‌റ്ററന്റ് അസോസിയേഷൻ (കെഎച്ച്ആർഎ) കൊല്ലം ജില്ലാ കൺവൻഷനും കുടുംബ സംഗമവും സുരക്ഷാ ഫണ്ട് വിതരണവും നടത്തി. കെഎച്ച്ആർഎ സംസ്‌ഥാന ജനറൽ സെക്രട്ടറി ജി.ജയപാൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്റ് ആർ.ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. സംസ്‌ഥാന വൈസ് പ്രസിഡന്റും ജില്ലാ രക്ഷാധികാരിയുമായ സി.എ സ്.ബാഹുലേയൻ പതാക ഉയർത്തി. ജില്ലാ സെക്രട്ടറി ഇ.ഷാജഹാൻ, സംസ്ഥാന ട്രഷറർ മുഹമ്മദ് ഷെരീഫ്, ജില്ലാ ട്രഷറർ  ഷിഹാസ്, സംസ്‌ഥാന വർക്കിങ് പ്രസിഡൻ്റ് പ്രസാദ് ആനന്ദഭവൻ, സംസ്ഥാന വൈസ് പ്രസിഡന്റ് കെ എം രാജ, അബ്ദുൽ സമദ്, സംസ്ഥാന സെക്രട്ടറിമാരായ  വീരഭദ്രൻ, റോയി മഡോണ  ജില്ലാ വർക്കിങ് പ്രസിഡന്റ് എം.എ. റഷീദ്, കാസർഗോഡ് ജില്ലാ സെക്രട്ടറി ബിജു തോമസ്, പത്തനംതിട്ട ജില്ല വർക്കിംഗ് പ്രസിഡണ്ട് ആയ സുനിത ചന്ദ്രശേഖരന്റെ പറഞ്ഞു  യൂണിറ്റ്  പ്രസിഡന്റുമാരായ ഇഞ്ചക്കൽ ഫസിലുദ്ദീൻ, ബി.ജയൻ, എം.അസ്ഹർ, നവാസ്, എം.നൗഷാദ്, രാജേഷ് പാപ്പച്ചൻ, പി.അഖിലേഷ്, അശോകൻ, ഷഹാൽ എന്നിവർ പ്രസംഗിച്ചു. കെഎച്ച്ആർഎ സുരക്ഷാ പദ്ധതിയിൽ അംഗമായിരിക്കെ മരിച്ച 2 അംഗങ്ങളുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ Shri. Devidas. N  IAS വിതരണം ചെയ്തു.
KHRA സുരക്ഷാ അംഗങ്ങളായിരുന്ന ലൈല ബീവി, ഷിറാസ് എന്നിവരുടെ സുരക്ഷാ പദ്ധതിയുടെ തുകയായ 20 ലക്ഷം രൂപ കൊല്ലം ജില്ലാ കളക്ടർ ദേവീദാസ്  നോമിനികൾക്ക്   കൈമാറുന്നു

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഡോളറിന് മുൻപിൽ മുട്ടുകുത്തി ഇന്ത്യൻ രൂപ; മൂല്യം എക്കാലത്തെയും താഴ്ന്ന നിലവാരമായ 90.43 ൽ

ഡോളറിന് മുൻപിൽ മുട്ടുകുത്തി ഇന്ത്യൻ രൂപ; മൂല്യം എക്കാലത്തെയും താഴ്ന്ന നിലവാരമായ 90.43 ൽ

ദില്ലി: ഇന്ന് വ്യാപാരം ആരംഭിച്ചപ്പോൾ, യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 28 പൈസ ഇടിഞ്ഞ് എക്കാലത്തെയും താഴ്ന്ന നിരക്കായ 90.43 എന്ന നിലയിലെത്തി. ഇന്നലെ 18 പൈസയുടെ ഇടിവിന് ശേഷം 90.14 എന്ന റെക്കോർഡ് നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

രൂപയുടെ മൂല്യം 90 കടന്നതോടെ, കൂടുതൽ നഷ്ടം ഒഴിവാക്കാൻ ഇറക്കുമതിക്കാർ ഡോളർ വാങ്ങാൻ തിടുക്കം കാട്ടിയതായി ബാങ്കുകൾ റിപ്പോർട്ട് ചെയ്തു. ഇതേസമയം, ക.റ്റുമതിക്കാരാണെങ്കിൽ രൂപ കൂടുതൽ ദുർബലമാകുന്നത് നോക്കി മികച്ച നിരക്കുകൾ നേടാനാകുമെന്നും പ്രതീക്ഷിച്ച് മടിച്ചുനിൽക്കുകയാണ്. രൂപ 90 എന്ന ചരിതരത്തിലെ ഏറ്റവും വലിയ ഇടിവിലെത്തിയത് ഇന്നലെയാണ്. ഇന്ത്യ-യുഎസ് വ്യാപാര കരാറിൽ പുരോഗതിയില്ലാത്തത് രൂപയെ ദോഷകരമായി ബാധിക്കുന്നുണ്ട്.

രൂപയുടെ മൂല്യം ഒരു നിശ്ചിത നിലവാരത്തിന് മുകളിൽ 2-3 ദിവസം നിലനിന്നാൽ, അത് പുതിയ മാനദണ്ഡമായി മാറുമെന്ന് ബാങ്ക് ഓഫ് ബറോഡയിലെ ചീഫ് ഇക്കണോമിസ്റ്റ് മദൻ സബ്നാവിസ് മാധ്യമങ്ങളോട് പറഞ്ഞു. അതായത് 90 എന്നത് ഇപ്പോൾ ആശങ്ക സൃഷ്ടിക്കുന്ന നിലവാരമാണെങ്കിൽ ഇനി അത് രു സാധാരണ നിലവാരമായി മാറിയേക്കുമെന്ന് അദ്ദേഹം പറഞ്ഞു. യുഎസ് ഡോളർ സൂചിക സ്ഥിരതയുള്ളതാണെങ്കിലും രൂപയുടെ മൂല്യം ഇടിയുന്നു, ഇത് കാണിക്കുന്നത് ഇന്ത്യയുടെ സ്വന്തം സാമ്പത്തിക ഘടകങ്ങളാണ്, പ്രത്യേകിച്ച് ഡോളറിനുള്ള ആവശ്യകത വർദ്ധിക്കുന്നതാണ് ഈ ബലഹീനതയ്ക്ക് കാരണമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ വ്യാപാരക്കമ്മി വർദ്ധിക്കുന്നതും വിദേശ നിക്ഷേപം ദുർബലമാകുന്നതും രൂപയെ തളർത്തുന്നുണ്ട്. ആർബിഐ ഇടപെട്ടില്ലെങ്കിൽ, കമ്പനികൾ സാധാരണ ഡോളർ വാങ്ങുന്നത് പോലും രൂപയെ താഴേക്ക് തള്ളിവിടുന്ന ഒരു സാഹചര്യം ഉണ്ടാക്കിയേക്കുമെന്ന് മദൻ സബ്നാവിസ് പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സ്കൂൾ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം; വിദ്യാർത്ഥികൾ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്ക്, കാര്‍ യാത്രികരുടെ നില ഗുരുതരം

സ്കൂൾ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം; വിദ്യാർത്ഥികൾ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്ക്, കാര്‍ യാത്രികരുടെ നില ഗുരുതരം

തൃശൂർ: തൃശൂർ കുന്നംകുളം ചൂണ്ടലിൽ സ്കൂൾ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം. വിദ്യാർത്ഥികൾ ഉൾപ്പെടെ അഞ്ച് പേർക്ക് അപകടത്തില്‍ പരിക്കേറ്റു. ഇന്ന് രാവിലെ 9 മണിയോടെ ചൂണ്ടൽ പാലത്തിന് സമീപത്താണ് അപകടം ഉണ്ടായത്. കുന്നംകുളം ഭാഗത്ത് നിന്ന് തൃശ്ശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാറും എതിർ ദിശയിൽ വരികയായിരുന്ന സ്കൂൾ ബസ്സും കൂട്ടിയിടിച്ചായിരുന്നു അപകടം. അപകടത്തിൽ ഇരുവാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. പരിക്കേറ്റ സ്കൂൾ വിദ്യാർത്ഥിനികളെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലും കാർ യാത്രക്കാരെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കാർ യാത്രക്കാരുടെ നില ഗുരുതരമാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വംശനാശ ഭീ‌ഷണി നേരിടുന്ന 14 പക്ഷികളെ കടത്താൻ ശ്രമം; മലപ്പുറം സ്വദേശിയും കുടുംബവും നെടുമ്പാശ്ശേരിയിൽ‌ കസ്റ്റഡിയിൽ

വംശനാശ ഭീ‌ഷണി നേരിടുന്ന 14 പക്ഷികളെ കടത്താൻ ശ്രമം; മലപ്പുറം സ്വദേശിയും കുടുംബവും നെടുമ്പാശ്ശേരിയിൽ‌ കസ്റ്റഡിയിൽ

കൊച്ചി: നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളം വഴി പക്ഷിക്കടത്ത്. തായ്ലൻഡിൽ നിന്ന് എത്തിയ കുടുംബമാണ് പക്ഷികളുമായി എത്തിയത്. വംശനാശ ഭീഷണി നേരിടുന്ന 14 പക്ഷികളെയാണ് കസ്റ്റംസ് കണ്ടെത്തിയത്. മലപ്പുറം സ്വദേശിയായ മർവാനും ഭാര്യയും 7 വയസുള്ള മകനുമാണ് പക്ഷികളുമായി എത്തിയത്.

പിടിച്ചെടുത്ത പക്ഷികളെയും കുടുംബത്തെയും വനംവകുപ്പിന് കൈമാറി. ഇവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. കച്ചവട ലക്ഷ്യങ്ങളുമായിട്ടാണോ ഇവയെ കൊണ്ടുവന്നതെന്നും പരിശോധിക്കുന്നുണ്ട്. പക്ഷികളെ തിരികെ തായ്‍ലൻ‌ഡിലേക്ക് തന്നെ അയക്കും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പാലക്കാട് മനുഷ്യന്‍റെ തലയോട്ടിയും അസ്ഥികളും ഉപേക്ഷിക്കപ്പെട്ട നിലയിൽ; കണ്ടെത്തിയത് മാലിന്യക്കൂമ്പാരത്തിൽ

പാലക്കാട് മനുഷ്യന്‍റെ തലയോട്ടിയും അസ്ഥികളും ഉപേക്ഷിക്കപ്പെട്ട നിലയിൽ; കണ്ടെത്തിയത് മാലിന്യക്കൂമ്പാരത്തിൽ

പാലക്കാട്: പാലക്കാട് മനുഷ്യന്റെ അസ്ഥികൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. പാലക്കാട് സ്റ്റേഡിയത്തിന് സമീപത്താണ് സംഭവം. ഇന്ന് രാവിലെയാണ് മാലിന്യക്കൂമ്പാരത്തിന് സമീപം തലയോട്ടിയും അസ്ഥികളും കണ്ടെത്തിയത്. പാലക്കാട് ടൗൺ സൗത്ത് പൊലീസിന്റെ നേതൃത്വത്തിൽ പ്രദേശത്ത് പരിശോധന നടത്തുകയാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സ്വർണ വിലയില്‍ ഇന്ന് നേരിയ ഇടിവ്; കൂടുതല്‍ കുറഞ്ഞേനെ; പക്ഷെ തിരിച്ചടിയായി രൂപയുടെ മൂല്യം

സ്വർണ വിലയില്‍ ഇന്ന് നേരിയ ഇടിവ്; കൂടുതല്‍ കുറഞ്ഞേനെ; പക്ഷെ തിരിച്ചടിയായി രൂപയുടെ മൂല്യം

കൊച്ചി: സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്ന് നേരിയ ഇടിവ്. 22 കാരറ്റ് സ്വർണത്തില്‍ പവന് 160 രൂപയാണ് കുറഞ്ഞിരിക്കുന്നത്. രാജ്യാന്തര വിപണിയില്‍ വിലയില്‍ വലിയ ഇടിവ് രേഖപ്പെടുത്തിയെങ്കിലും അതിന് അനുസൃതമായ ഇടിവ് ആഭ്യന്തര വിപണയില്‍ ഉണ്ടായില്ലെന്നതാണ് ശ്രദ്ധേയം. രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞതാണ് ഇതിന്‍റെ പ്രധാന കാരണം. കഴിഞ്ഞ ദിവസം 520 രൂപയുടെ വർധനവോടെ ഒരു പവന്‍ 22 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 95760 രൂപയിലേക്ക് എത്തിയിരുന്നു. കഴിഞ്ഞ ഒരു മാസത്തിന് ഇടയില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്കായിരുന്നു ഇത്.

160 രൂപ കുറഞ്ഞതോടെ കേരള വിപണിയില്‍ പവന്‍റെ നിരക്ക് 95600 ലേക്ക് താഴ്ന്നു. ഗ്രാമിന് 20 രൂപയോടെ ഇടിവോടെ വില 11950 ലേക്കും എത്തി. വില്‍പ്പന വില 95600 രൂപയാണെങ്കിലും ഒരു പവന്‍ സ്വർണം ആഭരണമായി വാങ്ങണമെങ്കില്‍ ഏറ്റവും കുറഞ്ഞത് 1.05 ലക്ഷത്തില്‍ അധികം നല്‍കേണ്ടി വരും. പണിക്കൂലിയാണ് ആഭരണങ്ങളുടെ വില വർധിപ്പിക്കുന്ന പ്രധാന ഘടകം. അഞ്ച് ശതമാനാണ് അടിസ്ഥാന പണിക്കൂലി നിരക്കെങ്കിലും ഡിസൈനുകള്‍ക്ക് അനുസരിച്ച് ഇത് 25-30 ശതമാനമായി ഉയരാം. ഇതിന് പുറമെ ജിഎസ്ടി, ഹാള്‍മാർക്കിങ് ചാർജ് എന്നിവയും നല്‍കേണ്ടി വരും.

22 കാരറ്റിന് സമാനമായ ഇടിവ് 18 കാരറ്റിലും 14 കാരറ്റിലും ഒമ്പത് കാരറ്റിലും രേഖപ്പെടുത്തിയിട്ടുണ്ട്. 18 കാരറ്റിന് പവന് 78600 രൂപയും ഗ്രാമിന് 9825 രൂപയുമാണ് വില. 14 കാരറ്റ് സ്വർണം വാങ്ങണമെങ്കില്‍ ഇന്നത്തെ നിരക്ക് അനുസരിച്ച് പവന് 61240 രൂപയും ഗ്രാമിന് 7655 രൂപയും നല്‍കണം. 39520 രൂപ മുടക്കിയാല്‍ ഇന്ന് ഒരു പവന്‍ ഒമ്പത് കാരറ്റ് സ്വർണം സ്വന്തമാക്കാം. ഗ്രാംവില-4940.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മലപ്പുറത്ത് പ്രചാരണത്തിനിടെ വീണ് സ്ഥാനാർത്ഥിയുടെ കാലൊടിഞ്ഞു

മലപ്പുറത്ത് പ്രചാരണത്തിനിടെ വീണ് സ്ഥാനാർത്ഥിയുടെ കാലൊടിഞ്ഞു

എടപ്പാൾ : തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വീണ് യുഡിഎഫ് സ്ഥാനാർത്ഥിയുടെ കാലൊടിഞ്ഞു. യുഡിഎഫ് തുയ്യം ഡിവിഷൻ സ്ഥാനാർഥി അഡ്വ. കവിത ശങ്കറിനാണ് പരിക്കേറ്റത്. കാലിലെ അസ്ഥിക്ക് പൊട്ടലേറ്റിട്ടുണ്ട്. ബുധനാഴ്ച രാവിലെ പ്രചാരണ പ്രവർത്തനങ്ങൾക്കിടെയാണ് വീണ് പരിക്കേറ്റത്.

പ്രചാരണയോഗസ്ഥലത്തേക്ക് പോകുന്നതിനിടയിൽ കാൽവഴുതി വീഴുകയായിരുന്നു. ഉടൻ ശുകപുരം ആശുപത്രിയിൽ ചികിത്സതേടി. കവിതയുടെ ഇടത്തെ കാലിനും പൊട്ടലുണ്ട്. ഒരുമാസത്തെ വിശ്രമം നിർദേശിച്ചിട്ടുണ്ട്. കോൺഗ്രസ്‌ നേതാക്കളായ അഡ്വ എഎം രോഹിത്, ഇപി രാജീവ്‌, സി രവീന്ദ്രൻ തുടങ്ങിയവർ സ്ഥാനാർത്ഥിക്കൊപ്പമുണ്ടായിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

140 കി.മീ. സ്പീഡിൽ ബൈക്ക് ഓടിക്കുന്നതിനിടെ അപകടത്തിൽ യുവ വ്ലോഗർക്ക് ദാരുണാന്ത്യം; തല വേർപ്പെട്ടു

140 കി.മീ. സ്പീഡിൽ ബൈക്ക് ഓടിക്കുന്നതിനിടെ അപകടത്തിൽ യുവ വ്ലോഗർക്ക് ദാരുണാന്ത്യം; തല വേർപ്പെട്ടു

 ഹെൽമറ്റ് ധരിക്കാതെ അമിതവേഗതയിൽ ബൈക്കോടിക്കുന്നതിനിടെ അപകടത്തിൽ യുവ വ്ലോഗർക്ക് ദാരുണാന്ത്യം. ‘പികെആർ ബ്ലോഗർ’ എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ അറിയപ്പെടുന്ന പ്രിൻസ് പട്ടേൽ (18) ആണ് മരിച്ചത്. അപകടത്തെ തുടർന്ന് തല വേർപ്പെട്ട നിലയിലാണ് പ്രിൻസിന്റെ ശരീരം കണ്ടെത്തിയത്.

ഗുജറാത്ത് സൂറത്തിലെ ഗ്രേറ്റ് ലൈനർ ബ്രിഡ്ജിലൂടെ മണിക്കൂറിൽ 140 കി.മീ. വേഗത്തിൽ പ്രിൻസ് ബൈക്ക് ഓടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് അപകടം. ബൈക്ക് നിയന്ത്രണംവിട്ട് റോഡിൽ വീഴുകയായിരുന്നു. വീണിടത്തു നിന്ന് 100 മീറ്ററോളം നിരങ്ങി മുന്നോട്ടുപോയാണ് ബൈക്ക് നിന്നത്. റോഡിൽ ഉരുണ്ട് മുന്നോട്ടുപോയ പ്രിൻസിന്റെ തല ഉടലിൽ നിന്നു വേർപ്പെട്ടു. ഹെൽമറ്റ് ധരിക്കാത്തത് അപകടത്തിന്റെ ആഘാതം വർധിപ്പിച്ചുവെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.