Tuesday, 16 December 2025

ചലച്ചിത്ര മേളയിൽ 19 ചിത്രങ്ങൾക്ക് പ്രദർശനാനുമതി നിഷേധിച്ചത് ബ്യൂറോക്രാറ്റിക് ജാഗ്രത, നടപടി പരിഹാസ്യമെന്ന് ശശി തരൂർ

മലപ്പുറം: പണിയര്‍ വിഭാഗത്തില്‍ നിന്നുള്ള ഇന്ത്യയിലെ ആദ്യ വനിതാ പ്രസിഡന്റായി മലപ്പുറം സ്വദേശിനി അനുശ്രീ സുരേഷ്. ചാലിയാര്‍ ഗ്രാമപഞ്ചായത്തിലേക്കായിരുന്നു അനുശ്രീ മത്സരിച്ച് ജയിച്ചത്. മലപ്പുറം ജില്ലയിലെ ആദ്യ ആദിവാസി വനിതാ പ്രസിഡന്റ് എന്ന നേട്ടവും അനുശ്രീക്കാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്നു അനുശ്രീ മത്സരിച്ച് ജയിച്ചത്.

2020 ല്‍ ചാലിയാര്‍ പഞ്ചായത്തില്‍ പ്രസിഡന്റ് സ്ഥാനം പട്ടിക വര്‍ഗ ജനറല്‍ വിഭാഗത്തിനായിരുന്നു. അന്ന് പണിയര്‍ വിഭാഗത്തില്‍ നിന്നുള്ള സിപിഐഎമ്മിലെ പി മനോഹരനായിരുന്നു പ്രസിഡൻ്റ് സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഇതോടെ പണിയര്‍ വിഭാഗത്തില്‍ നിന്നുള്ള രാജ്യത്തെ ആദ്യ പ്രസിഡന്റായി മനോഹരന്‍ മാറി. 2025 ല്‍ പഞ്ചായത്തിലെ പ്രസിഡന്റ് സ്ഥാനം പട്ടിക വര്‍ഗ വനിതാ സംവരണമാക്കി. ഇതോടെയാണ് അനുശ്രീക്ക് നറുക്കുവീണത്. പി മനോഹരനായിരുന്നു അനുശ്രീയുടെ പ്രധാന എതിരാളി. മനോഹരനെ 384 വോട്ടുകള്‍ക്കാണ് അനുശ്രീ പരാജയപ്പെടുത്തിയത്. ജില്ലയിലെ 94 ഗ്രാമപഞ്ചായത്തുകളില്‍ പട്ടികവര്‍ഗ വനിതയ്ക്ക് സംവരണ വാര്‍ഡ് നല്‍കിയതും ചാലിയാറിനാണ്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ആലപ്പുഴയിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് നേരെ ആക്രമണം; 6 ബിജെപി പ്രവർത്തകർക്കെതിരെ കൊലപാതകശ്രമത്തിന് കേസ്

ആലപ്പുഴ: ആലപ്പുഴയിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് നേരെയുണ്ടായ ‌ആക്രമണത്തിൽ 6 ബിജെപി പ്രവർത്തകർക്കെതിരെ കേസെടുത്തു. കൈനടി പൊലീസ് ആണ് കൊലപാതകശ്രമത്തിന് കേസെടുത്തത്. എൽഡിഎഫിൽ നിന്ന് ബിജെപി ഭരണം പിടിച്ച നീലംപേരൂർ പഞ്ചായത്തിലാണ് സംഭവം. ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ച ഡിവൈഎഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറി കൂടിയായ രാംജിത്തിന്റെ തല അടിച്ചു തകർക്കുകയായിരുന്നു ബിജെപി പ്രവർത്തകർ. ആക്രമണത്തിൽ രാംജിത്തിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഫലം വന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ ബിജെപി പ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ട്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'ഞാൻ പറയാത്ത വാക്കുകൾ അവർ എന്റെ വായിൽ കുത്തിക്കയറ്റി, ഉടൻ കേസ് നൽകും'; ബിബിസിക്കെതിരെ നിയമ നടപടിക്കൊരുങ്ങി ട്രംപ്

വാഷിംഗ്ടൺ: ബിബിസിക്കെതിരെ നിയമ നടപടിക്കൊരുങ്ങി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ബിബിസിക്കെതിരെ ഉടൻ തന്നെ കേസ് ഫയൽ ചെയ്യുമെന്ന് ട്രംപ്. ഇന്ന് വൈകിട്ട് അല്ലെങ്കിൽ നാളെ രാവിലെ തന്നെ കേസ് നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിബിസിയിൽ നിന്ന് ഒരു ബില്യൺ ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് നൽകുമെന്ന് അദ്ദേഹം ആദ്യം ഭീഷണി മുഴക്കിയതിന് ഒരു മാസം കഴിഞ്ഞാണ് പുതിയ പ്രതികരണം. അവർ വാക്കുകൾ എന്റെ വായിൽ കുത്തിവെച്ചു. എഐ പോലുള്ള എന്തെങ്കിലും ഉപയോഗിച്ചാണ് അത് ചെയ്തതെന്ന് തോന്നുന്നുവെന്നും ട്രംപ് പറഞ്ഞു. തെറ്റിദ്ധാരണയുണ്ടാക്കുന്ന രീതിയിൽ എഡിറ്റ് ചെയ്ത പ്രസംഗം ഉൾപ്പെടുത്തിയതിനാണ് മടപടി.

സംഭവത്തിന് പിന്നാലെ ഇക്കഴി‌ഞ്ഞ നവംബറിൽ ബിബിസി ട്രംപിനോട് മാപ്പ് പറഞ്ഞിരുന്നു. എന്നാൽ, അപകീർത്തിക്കേസിന് അടിസ്ഥാനമില്ലെന്ന് പറഞ്ഞ് ട്രംപിന്‍റെ നഷ്ടപരിഹാര ആവശ്യം ബിബിസി തള്ളി. ട്രംപിന്‍റെ പ്രസംഗം എഡിറ്റ് ചെയ്തതിന്‍റെ പേരിൽ കോർപ്പറേഷൻ ചെയർമാൻ സമീർ ഷാ വൈറ്റ് ഹൗസിലേക്ക് ഒരു വ്യക്തിഗത കത്തയച്ചു എന്നും മാപ്പ് ചോദിച്ചു എന്നും ബിബിസി പ്രസ്താവനയിലൂടെയാണ് അറിയിച്ചത്.

Panorama documentary -യുടെ സീരീസ് സംപ്രേഷണം ചെയ്തതിലാണ് ബിബിസിക്ക് ഈ പിഴവ് പറ്റിയത്. 2024 -ലെ 'A 2nd Chance' എന്നുപേരിട്ട ഡോക്യുമെന്‍ററിയിലാണ് പ്രസംഗം എഡിറ്റ് ചെയ്ത് സംപ്രേഷണം ചെയ്തത്. കാപ്പിറ്റോൾ കലാപത്തെ പ്രോത്സാഹിപ്പിക്കുന്ന മട്ടിലായിരുന്നു പ്രസംഗം. "We're going to walk down to the Capitol, and we're going to cheer on our brave senators and congressmen and women." എന്ന് പറഞ്ഞ് പ്രസംഗം തുടർന്ന ട്രംപ്, 50 മിനിറ്റിന് ശേഷം അമേരിക്കയിലെ തെരഞ്ഞെടുപ്പുകളിൽ അഴിമതിയാണ്, അതിനെതിരായി യുദ്ധം ചെയ്യണമെന്ന് പറഞ്ഞു. "We are going to fight like hell", എന്നായിരുന്നു പിന്നീടുള്ള വാക്കുകൾ. പക്ഷേ, ഇതിനിടയിലെ വാചകങ്ങൾ എഡിറ്റ് ചെയ്ത് ഡോക്യുമെന്‍ററിയിൽ. ഇത് കൂട്ടിച്ചേർത്തപ്പോൾ 'കാപ്പിറ്റോളിലേക്ക് നടക്കുക, എന്നിട്ട് യുദ്ധം ചെയ്യുക' എന്നായി. കലാപത്തിന് ആഹ്വാനം എന്നായി അർത്ഥം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മലപ്പുറം വേങ്ങരയിൽ യുവതിയെ ഭർത്താവിൻ്റെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പൊലീസ് അന്വേഷണം

മലപ്പുറം: വേങ്ങരയിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചേറൂർ മിനി കാപ്പ് സ്വദേശി നിസാറിൻ്റെ ഭാര്യ ജലീസ ആണ് മരിച്ചത്. 31 വയസ്സായിരുന്നു. ഭര്‍ത്താവിൻ്റെ വീട്ടിൽ വച്ചാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. വീടിൻ്റെ അടുക്കളയോട് ചേര്‍ന്നുള്ള ഷെഡിലാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കാരാത്തോട് അപ്പക്കാട് സ്വദേശി ഉത്തമാവുങ്ങൽ ആലി - സുലൈഖ ദമ്പതികളുടെ മകളാണ് ജലീസ. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. അതേസമയം, സംഭവത്തിൽ പൊലീ‌സ് അന്വേഷണം തുടങ്ങി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പണിയര്‍ വിഭാഗത്തില്‍ നിന്നുള്ള ഇന്ത്യയിലെ ആദ്യ വനിതാ പഞ്ചായത്ത് പ്രസിഡന്റായി അനുശ്രീ സുരേഷ്

പണിയര്‍ വിഭാഗത്തില്‍ നിന്നുള്ള ഇന്ത്യയിലെ ആദ്യ വനിതാ പഞ്ചായത്ത് പ്രസിഡന്റായി അനുശ്രീ സുരേഷ്

മലപ്പുറം: പണിയര്‍ വിഭാഗത്തില്‍ നിന്നുള്ള ഇന്ത്യയിലെ ആദ്യ വനിതാ പ്രസിഡന്റായി മലപ്പുറം സ്വദേശിനി അനുശ്രീ സുരേഷ്. ചാലിയാര്‍ ഗ്രാമപഞ്ചായത്തിലേക്കായിരുന്നു അനുശ്രീ മത്സരിച്ച് ജയിച്ചത്. മലപ്പുറം ജില്ലയിലെ ആദ്യ ആദിവാസി വനിതാ പ്രസിഡന്റ് എന്ന നേട്ടവും അനുശ്രീക്കാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്നു അനുശ്രീ മത്സരിച്ച് ജയിച്ചത്.

2020 ല്‍ ചാലിയാര്‍ പഞ്ചായത്തില്‍ പ്രസിഡന്റ് സ്ഥാനം പട്ടിക വര്‍ഗ ജനറല്‍ വിഭാഗത്തിനായിരുന്നു. അന്ന് പണിയര്‍ വിഭാഗത്തില്‍ നിന്നുള്ള സിപിഐഎമ്മിലെ പി മനോഹരനായിരുന്നു പ്രസിഡൻ്റ് സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഇതോടെ പണിയര്‍ വിഭാഗത്തില്‍ നിന്നുള്ള രാജ്യത്തെ ആദ്യ പ്രസിഡന്റായി മനോഹരന്‍ മാറി. 2025 ല്‍ പഞ്ചായത്തിലെ പ്രസിഡന്റ് സ്ഥാനം പട്ടിക വര്‍ഗ വനിതാ സംവരണമാക്കി. ഇതോടെയാണ് അനുശ്രീക്ക് നറുക്കുവീണത്. പി മനോഹരനായിരുന്നു അനുശ്രീയുടെ പ്രധാന എതിരാളി. മനോഹരനെ 384 വോട്ടുകള്‍ക്കാണ് അനുശ്രീ പരാജയപ്പെടുത്തിയത്. ജില്ലയിലെ 94 ഗ്രാമപഞ്ചായത്തുകളില്‍ പട്ടികവര്‍ഗ വനിതയ്ക്ക് സംവരണ വാര്‍ഡ് നല്‍കിയതും ചാലിയാറിനാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സരോവരത്തെ ചതുപ്പിൽ കണ്ടെത്തിയ മൃതദേഹഭാഗങ്ങൾ വിജിലിൻ്റേത്; തിരോധാന കേസിൽ നിർണായക കണ്ടെത്തൽ

കോഴിക്കോട് വെസ്റ്റ്ഹിൽ വിജിൽ തിരോധാന കേസിൽ നിർണായക കണ്ടെത്തൽ. സരോവരത്തെ ചതുപ്പിൽ കണ്ടെത്തിയ മൃതദേഹഭാഗങ്ങൾ വിജിലിൻ്റേത് തന്നെയെന്ന് ഡിഎൻഎ പരിശോധനയിൽ സ്ഥിരീകരിച്ചു. അമ്മയുടെയും സഹോദരൻ്റെയും ഡിഎൻഎ സാംപിളുകളുകളുമായി സാമ്യമെന്ന് കണ്ടെത്തി. കണ്ണൂരിലെ റീജിണൽ ഫോറൻസിക് ലാബിലെ പരിശോധനാ ഫലം എലത്തൂർ പൊലിസിന് ലഭിച്ചു.

2019 മാര്‍ച്ച് 24ന് വിജില്‍ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയത്. ഒരു മിസ്സിങ് കേസായി തുടങ്ങിയ അന്വേഷണമാണ് കൊലപതാകമാണെന്ന് കണ്ടെത്തിയത്. ആറ് വര്‍ഷത്തിന് ശേഷമായിരുന്നു വിജില്‍ കൊല്ലപ്പെട്ടതായി കണ്ടെത്തിയത്. കേസില്‍ മൂന്ന് പ്രതിളാണ് അറസ്റ്റിലായത്. വിജിലിന്റെ സുഹൃത്തുക്കളായ ഒന്നാം പ്രതി നിഖില്‍, രണ്ടാം പ്രതി രഞ്ജിത്ത്, മൂന്നാം പ്രതി ദീപേഷ് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ചോ​ദ്യം ചെയ്തതിൽ നിന്നായിരുന്നു വിജിൽ കൊല്ലപ്പെട്ടെന്ന് കണ്ടെത്തിയത്.

വിജിൽ മയക്കുമരുന്ന് ഉപയോ​ഗിച്ചതിനെ തുടർന്ന് ബോധം നഷ്ടപ്പെടുകയും സുഹൃത്തുക്കൾ സരോവരത്തെ ചതുപ്പിൽ കുഴിച്ചുമൂടിയെന്ന വെളിപ്പെടുത്തൽ പ്രതികൾ നടത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ഒരാഴ്ചയിലധികം നടത്തിയ തിരച്ചിലിലാണ് സരോവരത്തെ ചതുപ്പിൽ നിന്ന് വിജിലിന്റെ മൃതദേഹാവശിഷ്ടങ്ങൾ ലഭിച്ചത്. മൃതദേഹങ്ങൾ കെട്ടിത്താഴ്ത്താനുപയോഗിച്ച കല്ലുകളും കണ്ടെത്തിയിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തിരുനെല്ലിയിലെ സിപിഎം പ്രവർത്തകരുടെ വർഗീയ മുദ്രാവാക്യം: പരാതി നൽകി മുസ്ലീം ലീഗ്, മുദ്രാവാക്യം വിളിച്ച പ്രവർത്തകരോട് ഹാജരാകാൻ പൊലീസ്

 വയനാട്: തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ സിപിഎം പ്രവർത്തകർ വർഗീയ മുദ്രാവാക്യം വിളിച്ച വിഷയത്തിൽ മുദ്രാവാക്യം വിളിച്ച പ്രവർത്തകരോട് ഹാജരാകാൻ പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് പൊലീസിൽ പരാതി നൽകിയിരുന്നു. തിരുനെല്ലി നരിക്കല്ലിലെ സിപിഎം ആഹ്ലാദപ്രകടനത്തിനിടെയാണ് സംഭവം. നെറികെട്ട വർഗീയ രാഷ്ട്രീയം സിപിഎമ്മിനെ കൊണ്ടുപോകുമെന്നും ലീഗ് ജനറൽ സെക്രട്ടറി ടി മുഹമ്മദ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. അതേ സമയം, ഇത് ഏതെങ്കിലും സമുദായത്തിന് നേരെ വിളിച്ച മുദ്രാവാക്യമല്ലെന്നും ഒരു വ്യക്തിയെ പരാമർശിച്ചാണെന്നുമാണ് സിപിഎമ്മിന്റെ പ്രതികരണം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അപകടത്തിൽ പരിക്കേറ്റ രോഗിയുടെ ഛർദ്ദി വൃത്തിയാക്കാതെ ആശുപത്രിയിലെത്തിക്കില്ലെന്ന് ആംബുലൻസ് ഡ്രൈവർ

അപകത്തിൽ പരിക്കേറ്റയാൾ ആംബുലൻസിൽ വേദന കൊണ്ട് കരയുമ്പോൾ, അദ്ദേഹത്തിന്‍റെ ഛർദ്ദി വൃത്തിയാക്കാതെ ആശുപത്രിയിലേക്ക് പോകാന്‍ പറ്റില്ലെന്ന് വാശി പിടിച്ച് ആംബുലന്‍സ് ഡ്രൈവർ. മധ്യപ്രദേശിലെ ഭോപാലിലെ സത്‌നയിലാണ് സംഭവമെന്ന് സമൂഹ മാധ്യമങ്ങളിലെ വിവരങ്ങളിൽ പറയുന്നു. പരിക്കേറ്റ ഭർത്താവ് ആംബുലന്‍സിൽ കിടക്കുമ്പോൾ ഭാര്യ വാഹനം കഴുകി വൃത്തിയാക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. സത്നയിലാണ് സംഭവമെന്ന് പറയുന്നുണ്ടെങ്കിലും ആംബുലന്‍സിന്‍റെ നമ്പർ പ്ലേറ്റ് ഛത്തീസ്ഗഢിന്‍റെതായിരുന്നു.

ആംബുലൻസ് വൃത്തിയാക്കണം

അപകടത്തിൽ പരിക്കേറ്റ രാംനഗർ സ്വദേശിയായ കമലേഷ് റാവത്തും ഭാര്യയുമാണ് ആശുപത്രിയിലേക്ക് പോകാനായി ആംബുലന്‍സ് വിളിച്ചത്. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ കമലേഷ് ആംബുലന്‍സിലൂടെ പുറത്തേക്ക് ഛർദ്ദിച്ചു. ആംബുലൻസ് ജില്ലാ ആശുപത്രിയുടെ പ്രധാന ഗേറ്റിൽ എത്തിയപ്പോൾ, വാഹനം കഴുകി വൃത്തിയാക്കാതെ ആശുപത്രിയിലേക്ക് കയറാൻ പറ്റില്ലെന്ന് ആംബുലൻസ് ഡ്രൈവർ വാശിപിടിക്കുകയായിരുന്നെന്ന് സമൂഹ മാധ്യമങ്ങളിൽ പറയുന്നു. ഇതേതുർന്ന് കമലേഷിന്‍റെ ഭാര്യ വാഹനം കഴുകി വൃത്തിയാക്കി. ഈ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Monday, 15 December 2025

ദുബൈയിലെ പാം ജബൽ അലി പള്ളിയുടെ രൂപരേഖ പുറത്തിറക്കി

ദുബൈ: പാം ജബൽ അലിയിലെ പുതിയ ലാൻഡ്മാർക്കായ ഫ്രൈഡേ മസ്ജിദിന്‍റെ രൂപരേഖ ഡെവലപ്പർമാരായ നഖീൽ പുറത്തിറക്കി. ഈ ദ്വീപ് വികസനത്തിന്റെ ‘ആത്മീയ-സാംസ്കാരിക ഹൃദയമായി’ ഈ പള്ളി പ്രവർത്തിക്കും. 1,000 പേർക്ക് നമസ്‌കരിക്കാൻ സൗകര്യമുള്ള രീതിയിലാണ് പള്ളിയുടെ രൂപകൽപ്പന.

ദ്വീപിന്‍റെ മധ്യഭാഗത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. ആർക്കിടെക്ചർ സ്ഥാപനമായ സ്കിഡ്മോർ, ഓവിംഗ്സ് & മെറിൽ ആണ് മസ്ജിദ് രൂപകൽപ്പന ചെയ്തത്. മസ്ജിദിന്‍റെ മിനാരത്തിന് 40 മീറ്റർ ഉയരമുണ്ടാകും. ഇസ്ലാമിക വാസ്തുവിദ്യയിൽ സാധാരണയായി കാണപ്പെടുന്ന ജ്യാമിതീയ രൂപങ്ങളാണ് ഇതിന് നൽകിയിരിക്കുന്നത്. പരമ്പരാഗത ഇസ്‌ലാമിക വാസ്തുവിദ്യാ ഘടകങ്ങൾ ഉൾക്കൊണ്ട് സമകാലിക രൂപത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് നഖീൽ അറിയിച്ചു.

മേൽക്കൂരയിൽ നിന്ന് മുറ്റത്തേക്ക് നീളുന്ന, തുണികൊണ്ടുള്ളതുപോലെ തോന്നിക്കുന്ന ഒരു മേലാപ്പ് തണൽ നൽകുകയും കെട്ടിടത്തെ ചുറ്റുപാടുമായി ദൃശ്യപരമായി ബന്ധിപ്പിക്കുകയും ചെയ്യുന്നു. മസ്ജിദിന്‍റെ അകത്ത് പ്രാർത്ഥനാ സ്ഥലങ്ങളിലേക്ക് പ്രകൃതിദത്തമായ വെളിച്ചം ലഭിക്കുന്ന രീതിയിൽ സജ്ജീകരിച്ചിരിക്കുന്നു. ലാൻഡ്‌സ്‌കേപ്പ് ചെയ്ത നടപ്പാതകൾ, സഞ്ചാര മാർഗ്ഗങ്ങൾ, അംഗശുദ്ധി വരുത്തുന്നതിനുള്ള പ്രത്യേക സ്ഥലങ്ങൾ എന്നിവയും ഇതിന്‍റെ രൂപരേഖയിൽ ഉൾപ്പെടുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ദേശീയ ദിനാഘോഷ നിറവിൽ ബഹ്റൈൻ; ചുവപ്പിലും വെള്ളയിലും നിറഞ്ഞ് നാടും ന​ഗരവും

ദേശീയ ദിനാഘോഷ നിറവിൽ ബഹ്റൈൻ. രാജ്യമെങ്ങും സ്വദേശികളുടെയും വിദേശികളുടെയും നേതൃത്വത്തിൽ വിവിധ ആഘോഷ പരിപാടികൾ തുടരുകയാണ്. ആഘോഷങ്ങളുടെ ഭാ​ഗമായി ദേശീയ പതാകയുടെ നിറങ്ങളായ ചുവപ്പും വെള്ളയും കലർന്ന വർണങ്ങൾ കൊണ്ട് നഗരങ്ങളും തെരുവുകളും അലങ്കരിച്ചിട്ടുണ്ട്.

ഡിസംബർ 16നാണ് ബഹ്റൈന്റെ 54-ാമത് ദേശീയ ദിനം. ഇതിന്റെ ഭാ​ഗമായി നാടെങ്ങും ആഘോഷ ലഹരിയിലാണ്. രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫ അധികാരമേറ്റതിൻറെ വാർഷിക ആഘോഷവും കൂടിയാണ് ദേശീയ ദിനാഘോഷത്തിനൊപ്പം രാജ്യം കൊണ്ടാടുന്നത്. വിവിധ ഇടങ്ങളിൽ കരിമരുന്ന് പ്രകടനം നടക്കും. ബഹ്റൈനിലെ വിവിധ പ്രവാസി സംഘടനകളും ദേശീയ ദിനാഘോഷത്തിൻറെ ഭാഗമാകും. ദേശീയ ദിനം പ്രമാണിച്ച് ഡിസംബർ 16, 17 തീയതികളിൽ രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രവാസി സംഘടനകളുടെ നേതൃത്വത്തിൽ മെഡിക്കൽ, രക്തദാന ക്യാംപുകൾ, വിനോദ പരിപാടികൾ മത്സരങ്ങൾ എന്നിവ നടക്കും. ദേശീയ ദിനം പ്രമാണിച്ച് 896 തടവുകാർക്ക് രാജാവ് മാപ്പ് നൽകിയിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ശരീരമാകെ മുറിവേറ്റ പാടുകൾ; ഹോളിവുഡ് സംവിധായകൻ റോബ് റെയ്‌നറും ഭാര്യ മിഷേലും വീട്ടിനുള്ളിൽ മരിച്ച നിലയിൽ; ദുരൂഹത

ലോസ് ആഞ്ചല്‍സ്: പ്രമുഖ ഹോളിവുഡ് സംവിധായകനും നടനുമായ റോബ് റെയ്‌നറെയും ഭാര്യ മിഷേലിനെയും മരിച്ച നിലയില്‍ കണ്ടെത്തി. ലോസ് ആഞ്ചല്‍സിലെ വീട്ടില്‍ ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സമീപവാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്. പൊലീസ് എത്തി നടത്തിയ പരിശോധനയിലാണ് മരിച്ചത് സംവിധായകന്‍ റോബ് റെയ്‌നറും ഭാര്യയുമാണെന്ന് വ്യക്തമായത്.

ലോസ് ആഞ്ചല്‍സ് നഗരത്തിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള ബ്രെന്റ്‌വുഡ് പരിസരത്താണ് ഇവരുടെ വീട്. നിരവധി സെലിബ്രിറ്റികള്‍ താമസിക്കുന്ന സ്ഥലമാണിത്. പൊലീസ് നടത്തിയ പരിശോധനയില്‍ ഇരുവരുടെയും ശരീരത്തില്‍ കത്തികൊണ്ട് മുറിവേറ്റ പാടുകളുണ്ട്. ഇരുവരുടെയും കൊലപാതകമാണെന്ന നിഗമനത്തിലാണ് പൊലീസ്. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

ഹോളിവുഡിലെ മികച്ച സംവിധായകരില്‍ ഒരാളായാണ് റോബ് റെയ്‌നര്‍ വിലയരുത്തപ്പെടുന്നത്. 1980-90 കളില്‍ റോബിന്റേതായി നിരവധി സിനിമകള്‍ പിറന്നു. 'ദിസ് ഈസ് സ്‌പൈനല്‍ ടാപ്പ്, എ ഫ്യൂ ഗുഡ് മെന്‍, വെന്‍ ഹാരി മെറ്റ് സാലി, ദി പ്രിന്‍സസ് ബ്രൈഡ്, സ്റ്റാന്‍ഡ് ബൈ മി, എ ഫ്യൂ ഗുഡ് മെന്‍, ദി ബക്കറ്റ് ലിസ്റ്റ്, ഫ്‌ളിപ്പഡ്, ദി അമേരിക്കന്‍ പ്രസിഡന്റ് തുടങ്ങി നിരവധി ചിത്രങ്ങളാണ് റോബ് സംവിധാനം ചെയ്തത്. 1970കളില്‍ നടനായും ഇദ്ദേഹം തിളങ്ങിയിരുന്നു. രണ്ട് എമ്മി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. കോമഡി ഇതിഹാസം കാള്‍ റെയ്‌നറുടെ മകനാണ് റോബ് റെയ്‌നര്‍, ഭാര്യ മിഷേല്‍ ഫോട്ടോഗ്രാഫറാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സെൻസർ എക്സംഷൻ സർട്ടിഫിക്കറ്റ് കിട്ടിയില്ല; അന്താരാഷട്ര ചലച്ചിത്രമേളയിൽ മുടങ്ങിയത് ഏഴ് സിനിമകളുടെ പ്രദർശനം

 തിരുവനന്തപുരം: തിരുവനന്തപുരത്ത് നടക്കുന്ന അന്താരാഷട്ര ചലച്ചിത്രമേളയിൽ പ്രതിസന്ധി. ചില സിനിമകളുടെ പ്രദർശനത്തിന് അനുമതി ലഭിക്കാത്തതോടെയാണ് പ്രതിസന്ധി ഉണ്ടായിരിക്കുന്നത്. 19 സിനിമകളുടെ പ്രദർശനത്തിനാണ് അനുമതിയില്ലാത്തത്. ഇതോടെ ഇന്നും ഇന്നലെയുമായി ഏഴ് സിനിമകളുടെ പ്രദർശനം മുടങ്ങി. സെൻസർ എക്സംഷൻ സർട്ടിഫിക്കറ്റ് കിട്ടാത്തതാണ് പ്രതിസന്ധി.

ചലച്ചിത്ര മേളയിൽ സെൻസർ സർട്ടിഫിക്കറ്റ് കിട്ടാത്ത സിനിമകൾ എക്സംഷൻ സർട്ടിഫിക്കറ്റോട് കൂടിയാണ് സാധാരണ പ്രദർശിപ്പിക്കാറുള്ളത്. ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിങ് മന്ത്രാലയമാണ് സർട്ടിഫിക്കറ്റ് നൽകേണ്ടത്. `ബാറ്റിൽഷിപ്പ് പൊട്ടംപ്കിൻ' അടക്കമുള്ള സിനിമകളുടെ പ്രദർശനം പ്രതിസന്ധിയിലാണ്. അതേസമയം, സിനിമകൾ പ്രദർശിപ്പിക്കാൻ അനുമതി നൽകാത്ത കേന്ദ്രസർക്കാർ ഇടപെടൽ ഭയാനകമാണെന്ന് എം എ ബേബി പറഞ്ഞു. രാജ്യം എത്ര അപകടരമായ അവസ്ഥയിലാണ് എന്ന് ഇത് വ്യക്തമാകുന്നു. ചലച്ചിത്രമേളയെ അട്ടിമറിക്കാനുള്ള ശ്രമമാണിതെന്നും അദ്ദേഹം പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സയന്‍സ് ഫിക്ഷന്‍ കോമഡി ചിത്രം 'പ്ലൂട്ടോ' ഷൂട്ടിംഗ് പൂര്‍ത്തിയാക്കി

 നീരജ് മാധവ്, അൽത്താഫ് സലിം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്യുന്ന പ്ലൂട്ടോ എന്ന സയൻസ് ഫിക്ഷൻ കോമഡി ചിത്രത്തിൻ്റെ ചിത്രീകരണം പൂര്‍ത്തിയായി. ഓർക്കിഡ് ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ രെജു കുമാർ, രശ്മി രെജു എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ അജു വർഗീസ്, ആർഷ ബൈജു, ദിനേശ് പ്രഭാകർ, വിനീത് തട്ടിൽ, സുബിൻ ടാർസൻ, നിഹാൽ, സഹീർ മുഹമ്മദ്, തുഷാര പിള്ള, സച്ചിൻ ജോസഫ്, നിമ്ന ഫത്തൂമി തുടങ്ങിയവരും അഭിനയിക്കുന്നു. കരിക്ക് വെബ് സീരീസിലൂടെ ശ്രദ്ധേയനായ ആദിത്യൻ ചന്ദ്രശേഖൻ എങ്കിലും ചന്ദ്രികേയ്ക്ക് ശേഷം സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് പ്ലൂട്ടോ. അൽത്താഫ് സലിം ഒരു ഏലിയൻ കഥാപാത്രമാകുന്ന ഈ ചിത്രത്തിൽ മനുഷ്യ ലോകത്തേക്ക് എത്തുന്ന ഒരു ഏലിയനും അതിനെ ചുറ്റിപ്പറ്റിയുള്ള അബദ്ധങ്ങളും തമാശകളുമാണ് ദൃശ്യവത്കരിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ജയകൃഷ്ണൻ ആർ കെ, ഛായാഗ്രാഹണം വിഷ്ണു ശർമ്മ, കഥ, തിരക്കഥ നിയാസ് മുഹമ്മദ്, സംഗീതം അർക്കാഡോ, എഡിറ്റർ സനത് ശിവരാജ്, ക്രിയേറ്റീവ് പ്രൊഡ്യൂസർസ് അനന്തു സുരേഷ്, കിഷോർ ആർ കൃഷ്ണൻ, അസോസിയേറ്റ് ഡയറക്ടർ അർജ്ജുനൻ, നൗഫൽ സലിം, പ്രൊഡക്ഷൻ കൺട്രോളർ ജാവേദ് ചെമ്പ്, പ്രൊഡക്ഷൻ മാനേജർ പക്കു കരിത്തുറ, പ്രൊഡക്ഷൻ ഡിസൈനർ രാഖിൽ, മേക്കപ്പ് റോണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ സ്റ്റെഫി സേവ്യർ, സൗണ്ട് ഡിസൈൻ ശങ്കരൻ എ എസ്, കെ സി സിദ്ധാർത്ഥൻ, സൗണ്ട് മിക്സിംഗ് വിഷ്ണു സുജാതൻ, വിഎഫ്എക്സ് ഫ്ലയിങ് പ്ലൂട്ടോ, സ്റ്റണ്ട് എപിയൻസ്, ഡാൻസ് കോറിയോഗ്രാഫി റിഷ്ദാൻ അബ്ദുൽ റഷീദ്, ഫിനാൻസ് കൺട്രോളർ സണ്ണി താഴുതല, സ്റ്റിൽസ് അമൽ സി സദർ, ഡിസൈൻ ടെൻ പോയ്ന്റ്സ്, പി ആർ ഒ- എ എസ് ദിനേശ്.