Monday, 22 December 2025

'മെസിയുടെ ഇടുപ്പിൽ കയ്യിട്ട് ചിത്രമെടുക്കാൻ ശ്രമിച്ച് വിഐപി', കൊൽക്കത്ത പരിപാടി കുളമാക്കിയത് വിഐപിയെന്ന് സതാദ്രു ദത്ത

'മെസിയുടെ ഇടുപ്പിൽ കയ്യിട്ട് ചിത്രമെടുക്കാൻ ശ്രമിച്ച് വിഐപി', കൊൽക്കത്ത പരിപാടി കുളമാക്കിയത് വിഐപിയെന്ന് സതാദ്രു ദത്ത

കൊൽക്കത്ത: മെസിയുടെ ഇന്ത്യ സന്ദർശനത്തിൽ കൊൽക്കത്തയിലെ പരിപാടി അലങ്കോലമായതിൽ വെളിപ്പെടുത്തലുമായി സതാദ്രു ദത്ത. സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലെത്തിയ മെസി നിമിഷങ്ങൾക്കുള്ളിൽ മടങ്ങിയതിന് പിന്നാലെ ആരാധകർ സ്റ്റേഡിയത്തിന് സാരമായ കേടുപാട് വരുത്തിയിരുന്നു. ഇതിന് പിന്നാലെ പരിപാടിയുടെ സംഘാടകനായ സതാദ്രു ദത്ത അറസ്റ്റിലായിരുന്നു. എന്നാൽ സ്റ്റേഡിയത്തിലുണ്ടായിരുന്ന സുപ്രധാന വ്യക്തിയാണ് മെസി നിമിഷങ്ങൾക്കുള്ളിൽ മടങ്ങാൻ കാരണമെന്നാണ് സതാദ്രു ദത്ത ആരോപിക്കുന്നത്. 150 പാസുകൾ മാത്രമായിരുന്നു ഗ്രൗണ്ടിലെത്തുന്നവർക്കായി നൽകിയത്. എന്നാൽ സ്റ്റേഡിയത്തിലുണ്ടായിരുന്ന വിഐപി മൂന്നിരട്ടി ആളുകളെയാണ് ഗ്രൗണ്ടിലേക്ക് തള്ളിക്കയറ്റിയത്. ആളുകൾ ആലിംഗനം ചെയ്യാൻ ശ്രമിക്കുന്നതും തൊടാൻ ശ്രമിക്കുന്നതും താരത്തിന് താൽപര്യമില്ലെന്ന് മെസിയുടെ അംഗരക്ഷകർ വിശദമാക്കിയിരുന്നുവെന്നും സതാദ്രു ദത്ത വെളിപ്പെടുത്തുന്നത്. 

വിഐപി എത്തും വരെ തിരക്ക് നിയന്ത്രണ വിധേയം ആയിരുന്നുവെന്ന് സതാദ്രു ദത്ത
ഗ്രൗണ്ടിലുണ്ടായിരുന്നവർ തൊടാനും അടുത്ത് വരാനും ശ്രമിച്ചതിൽ മെസിക്ക് അസ്വസ്ഥത തോന്നിയിരുന്നു. താരം ഇത് പ്രകടിപ്പിച്ചതോടെ അത്തരത്തിൽ ചെയ്യരുതെന്ന് മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും സതാദ്രു ദത്ത വിശദമാക്കുന്നത്. ചിത്രമെടുക്കാൻ ആളുകൾ തിരക്കുണ്ടാക്കാൻ തുടങ്ങി. ഗ്രൗണ്ടിലേക്ക് ഒരു വിഐപി എത്തുന്നത് വരെ കാര്യങ്ങൾ നിയന്ത്രണത്തിലായിരുന്നുവെന്നും സതാദ്രു ദത്ത വിശദമാക്കുന്നത്. ഈ വിഐപിയാണ് നിരവധി പേരെ ഗ്രൗണ്ടിലേക്ക് എത്തിച്ചതെന്നാണ് ആരോപണം. ബംഗാള്‍ കായിക മന്ത്രി അരൂപ് ബിശ്വാസ് മെസിക്കൊപ്പം നടന്ന് അദ്ദേഹത്തിന്‍റെ ഇടുപ്പില്‍ കൈയിട്ട് ചിത്രമെടുക്കാന്‍ ശ്രമിക്കുകയും ബന്ധുക്കളെയും അടുപ്പക്കാരെയും ഗ്രൗണ്ടിലേക്ക് എത്തിച്ചുവെന്നുമാണ് ആരോപണം.

സംഘാടന പിഴവുമൂലം കൊല്‍ക്കത്ത സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തിലെ സന്ദര്‍ശനം വെട്ടിച്ചുരുക്കി മെസി മടങ്ങിയതിന് പിന്നാലെ പ്രകോപിതരായ ആരാധകര്‍ സ്റ്റേഡിയത്തില്‍ കലാപന്തരീക്ഷം സൃഷ്ടിച്ചിരുന്നു. കസേരകൾ എടുത്തെറിഞ്ഞും തല്ലിത്തകര്‍ത്തും പ്രതിഷേധിച്ച ആരാധകരെ പിരിച്ചുവിടാന്‍ പൊലീസിന് ലാത്തിച്ചാര്‍ജ് നടത്തേണ്ടി വന്നിരുന്നു. സംഭവത്തെത്തുടര്‍ന്ന് കായിക മന്ത്രിയായ അരൂപ് ബിശ്വാസ് രാജിവെച്ചിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഏരിയപ്പള്ളിയിൽ അര്‍ധരാത്രി കടുവയെ കണ്ടെന്ന് നാട്ടുകാര്‍; പുല്‍പ്പള്ളിയിലെ ആളെക്കൊല്ലി കടുവയെ പിടികൂടാൻ ശ്രമം തുടരുന്നു, കൂട് സ്ഥാപിച്ചു

ഏരിയപ്പള്ളിയിൽ അര്‍ധരാത്രി കടുവയെ കണ്ടെന്ന് നാട്ടുകാര്‍; പുല്‍പ്പള്ളിയിലെ ആളെക്കൊല്ലി കടുവയെ പിടികൂടാൻ ശ്രമം തുടരുന്നു, കൂട് സ്ഥാപിച്ചു

സുൽത്താൻ ബത്തേരി: വയനാട് പുൽപ്പള്ളി ദേവർഗദ്ധയിൽ ആളെ ആക്രമിച്ചു കൊന്ന കടുവയെ പിടികൂടാൻ ശ്രമം തുടരുന്നു. മാരനെ കടുവ ആക്രമിച്ച പ്രദേശത്ത് വനം വകുപ്പ് കൂട് സ്ഥാപിച്ചു. ഇതിനിടെ പുൽപ്പള്ളി നഗരത്തോട് ചേർന്ന ഏരിയപ്പള്ളിയിൽ രാത്രി കടുവയെ കണ്ടതായി നാട്ടുകാർ പറഞ്ഞു. അര്‍ധരാത്രിയിൽ കടുവ റോഡ് മുറിച്ച് കടക്കുന്നതാണ് കണ്ടതെന്നാണ് നാട്ടുകാര്‍ പറയുന്നത്. പുൽപ്പള്ളിയിലെ കാപ്പി സെറ്റ്, ദേവർഗദ്ദ മേഖലയിൽ കടുവയുടെ ആശങ്ക തുടരുകയാണ്. പ്രദേശത്ത് രണ്ടു ദിവസമായി വനംവകുപ്പ്  പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. ദേവർഗദ്ധയിൽ നിന്ന് ഒരു കിലോമീറ്റർ അകലെയുള്ള മാടപ്പള്ളി കുന്നിൽ കാലിനു പരിക്കേറ്റ ഒരു കടുവയെ ഇന്നലെ വൈകിട്ട് കണ്ടെത്തിയിരുന്നു. ഇവിടെയും നിരീക്ഷണം തുടരുകയാണ്. 

കർണാടകയിലെ വനമേഖലയിൽ  ഇന്നലെ ഒരു കടുവയുടെ ചിത്രം ക്യാമറയിൽ പതിഞ്ഞിരുന്നു. എന്നാൽ, മാരനെ ആക്രമിച്ച മേഖലയിലെ കേരള വനംവകുപ്പിന്‍റെ ക്യാമറയിൽ പതിഞ്ഞ കടുവയുമായി ഇതിന് സാമ്യമില്ലെന്ന് അധികൃതർ അറിയിച്ചു.  ഇതിനിടയാണ് പുൽപ്പള്ളി നഗരത്തിന് ഒന്നര കിലോമീറ്റർ അകലെയുള്ള ഏരിയ പള്ളിയിലും കടുവയെത്തിയത്. ദേവർഗദ്ദയിലെ കടുവ തന്നെയാണോ അതോ മറ്റേതെങ്കിലും കടുവയാണോ എന്ന് വ്യക്തമായിട്ടില്ല.കടുവയെ കണ്ട പ്രദേശത്ത് വനം വകുപ്പ് തെരച്ചിൽ നടത്തുന്നുണ്ട്. കുറച്ച് വർഷങ്ങൾക്കു മുൻപ് ഇതിനു സമീപത്ത് കടുവാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. ദേവർഗദ്ദയിൽ ഇറങ്ങിയ കടുവയെ ഉൾക്കാട്ടിലേക്ക് തുരത്തുന്നതും കൂടുവെച്ച് പിടികൂടുന്നതും പരാജയപ്പെട്ടാൽ മയക്കുവെടിവെക്കാൻ ആണ് തീരുമാനം. കടുവ കേരള വനംവകുപ്പിന്‍റെ ലിസ്റ്റിലുള്ളത് അല്ലെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മസ്കിന്‍റെ സാരഥിയായി കിരീടാവകാശി ശൈഖ് ഹംദാൻ, മക്കളുടെ കൈ പിടിച്ച് നടത്തം, അതിസമ്പന്നനെ വരവേറ്റ് ദുബൈ

മസ്കിന്‍റെ സാരഥിയായി കിരീടാവകാശി ശൈഖ് ഹംദാൻ, മക്കളുടെ കൈ പിടിച്ച് നടത്തം, അതിസമ്പന്നനെ വരവേറ്റ് ദുബൈ

ദുബൈ: ലോകത്തെ അതിസമ്പന്നനായ ഇലോൺ മസ്‌ക് സ്വകാര്യ സന്ദർശനത്തിനായി ദുബൈയിലെത്തി. ദുബൈയിലെത്തിയ മസ്കിനെ നേരിട്ടെത്തി സ്വീകരിച്ച് ദുബൈ കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. മസ്‌കിനെ അരികിലിരുത്തി ദുബൈ നഗരത്തിലൂടെ കാറോടിച്ച് കൊണ്ടുപോകുന്ന ശൈഖ് ഹംദാന്‍റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

തന്‍റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ശൈഖ് ഹംദാൻ കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പങ്കുവെച്ചത്. ഷെയ്ഖ് ഹംദാനും മസ്കും സ്വന്തം മക്കളുടെ കൈപിടിച്ച് മജ്ലിസിലേക്ക് നടന്നുപോകുന്ന ഫോട്ടോസും വൈറലായി. ബഹിരാകാശ പര്യവേക്ഷണം, നൂതന സാങ്കേതിക വിദ്യകൾ, നിർമ്മിത ബുദ്ധി എന്നിവയുൾപ്പെടെ മസ്‌കുമായി ചർച്ചകൾ നടത്തിയെന്ന് അദ്ദേഹം കുറിച്ചു. ഒരു സ്വകാര്യ ജെറ്റിനുള്ളിൽ മസ്‌കുമായി സംസാരിച്ചിരിക്കുന്നതും, അദ്ദേഹത്തിന് കൈകൊടുക്കുന്നതും, നേരിട്ട് കാറോടിച്ച് മസ്‌കിനെ നഗരം ചുറ്റിക്കുന്നതും ചിത്രങ്ങളിൽ കാണാം. ആഗോള പുരോഗതിക്കായി നൂതന വിദ്യകൾ സമന്വയിപ്പിക്കേണ്ടതിന്‍റെ ആവശ്യകത ഇരുനേതാക്കളും ചർച്ച ചെയ്തു.

ദുബൈയുടെ ഭാവി വികസനത്തിൽ മസ്‌കിന്‍റെ കമ്പനികളായ സ്‌പേസ് എക്‌സ്, ടെസ്‌ല, ദി ബോറിംഗ് കമ്പനി എന്നിവയ്ക്കുള്ള പ്രാധാന്യമാണ് ഈ കൂടിക്കാഴ്ച വ്യക്തമാക്കുന്നത്. പ്രധാനമായും 'ദുബൈ ലൂപ്പ്' എന്ന വിപ്ലവകരമായ ഭൂഗർഭ ഗതാഗത സംവിധാനമാണ് ഇതിൽ ഏറ്റവും ശ്രദ്ധേയം. 2025 ഫെബ്രുവരിയിൽ വേൾഡ് ഗവൺമെന്‍റെ സമ്മിറ്റിൽ പ്രഖ്യാപിച്ച ഈ പദ്ധതിയുടെ കൂടുതൽ നടപടികൾ ചർച്ചയായി. സാധാരണയായി തന്ത്രപ്രധാനമായ ബന്ധങ്ങൾക്കും വിദേശ പ്രതിനിധികൾക്കും മാത്രം നൽകാറുള്ള സ്വീകരണമാണ് ശൈഖ് ഹംദാൻ നേരിട്ട് മസ്‌കിന് നൽകിയത് എന്നത് ദുബൈ ഈ പങ്കാളിത്തത്തിന് നൽകുന്ന പ്രാധാന്യമാണ് വെളിപ്പെടുത്തുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

രാജ്യത്ത് എത്ര വന്ദേഭാരത് സർവ്വീസുകള്‍ ഉണ്ടെന്ന് അറിയുമോ? അമൃത് ഭാരതിനുമുണ്ട് 15 ട്രെയിനുകള്‍

രാജ്യത്ത് എത്ര വന്ദേഭാരത് സർവ്വീസുകള്‍ ഉണ്ടെന്ന് അറിയുമോ? അമൃത് ഭാരതിനുമുണ്ട് 15 ട്രെയിനുകള്‍

വന്ദേഭാരത് - അമൃത് ഭാരത് സർവീസുകള്‍ ആരംഭിച്ചതോടെ ഇന്ത്യൻ റെയിൽവേയുടെ മുഖം തന്നെ മാറിയിരിക്കുകയാണ്. റെയിൽവേ മന്ത്രാലയം ട്രെയിൻ യാത്രയുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും വലിയ മാറ്റങ്ങൾ നടപ്പാക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഒരു വശത്ത് പരാതികള്‍ ഇപ്പോഴും നിരവധിയുണ്ടെങ്കിലും മറുവശത്ത് മികച്ച ടെക്‌നോളജിയിലൂടെ യാത്രക്കാരുടെ സൗകര്യം വർധിപ്പിച്ചു എന്നതിനൊപ്പം യാത്രാസമയം ചുരുക്കി പെട്ടെന്ന് ലക്ഷ്യങ്ങളിലെത്താമെന്ന മേന്മയും ഇന്ത്യൻ റെയിൽവേ സ്വന്തമാക്കി.
ഇന്ത്യയിൽ നിലവിൽ എത്ര വന്ദേഭാരത ട്രെയിനുകൾ സർവീസ് നടത്തുണ്ടെന്ന് അറിയാമോ? 164 വന്ദേ ഭാരത് സർവീസുകളാണ് ഇപ്പോഴുള്ളത്. അതായത് ഇരുവശത്തേക്കുമായി 82 ട്രെയിനുകൾ കുതിച്ചുപായുന്നുണ്ട്. ഈ വന്ദേഭാരതുകളിലെല്ലാം മികച്ച അത്യാധുനിക ഫീച്ചറുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. KAVACH സംരക്ഷമാണ് അതിൽ പ്രധാനപ്പെട്ടത്. ജെർക്ക് ഫ്രീ സെമി - പെർമനന്റ് കപ്പളേഴ്‌സ്, കോച്ചുകളിലെ സിസിടിവി, എമർജൻസി അലാം പുഷ് ബട്ടനുകൾ, ഓരോ കോച്ചിലും ടോക്ക് ബാക്ക് യൂണിറ്റുകൾ എന്നിവയെല്ലാം വന്ദേഭാരതിലുൾപ്പെടും.മംഗളുരു - തിരുവനന്തപുരം വന്ദേഭാരത്(20631/20632), കാസര്‍ഗോഡ് - തിരുവനന്തപുരം സെന്‍ട്രല്‍(20633/20634), ബെംഗളുരു - എറണാകുളം (26651/26652) എന്നിവയാണ് കേരളത്തില്‍ സര്‍വീസ് നടത്തുന്ന വന്ദേഭാരത് ട്രെയിനുകള്‍.മുഴുവനും നോൺ എസിയായ ആധുനിക ട്രെയിനുകളും ഇന്ത്യൻ റെയിൽവേ യാത്രികർക്കായി സജ്ജമാക്കിയിട്ടുണ്ട്. നിലവിൽ മുപ്പത് അമൃത് ഭാരത് സർവീസുകളാണ് നടക്കുന്നത്. ഓരോ ദിശകളിലുമായി 15 ട്രെയിനുകളാണ് ഓടുന്നത്. പതിനൊന്ന് ജനറൽ കോച്ചുകൾ, എട്ട് സ്ലീപ്പർ ക്ലാസ് കോച്ചുകൾ, ഒരു പാൻട്രി കാർ, രണ്ട് ലഗേജ് കം ദിവ്യാംഗൻ കോച്ചുകളും ഇതിൽ ഉൾപ്പെടും.അതേസമയം മുംബൈയുടെ എസി ലോക്കല്‍ ശൃംഖലയുമായി ബന്ധപ്പെട്ട് വമ്പന്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ. മുംബൈ അര്‍ബന്‍ ട്രാന്‍സ്‌പോര്‍ട്ട് പദ്ധതിയുടെ ഫേസ്3, ഫേസ് 3A എന്നിവയുടെ കീഴില്‍ പുതിയ 238 എസി ലോക്കല്‍ ട്രെയിനുകള്‍ വാങ്ങാനുള്ള അനുമതിയാണ് ലഭിച്ചിരിക്കുന്നത്. മുംബൈയുടെ തിരക്കുനിറഞ്ഞ സബര്‍ബന്‍ യാത്രയിലെ തിരക്കുകള്‍ പരിഗണിച്ച് പ്രത്യേകമായി രൂപകല്‍പന ചെയ്ത ട്രെയിനുകളായിരിക്കും ഇവ. ഒരു കമ്പാര്‍ട്ട്‌മെന്റില്‍ നിന്നും അടുത്തതിലേക്ക് യാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന വെസ്റ്റിബ്യൂള്‍ കോച്ചുകളാണ് പ്രധാന പ്രത്യേകത.
മൃദുവായ സീറ്റുകള്‍, ഡിജിറ്റല്‍ റൂട്ട് ഡിസ്‌പ്ലേ, ഫാസ്റ്റര്‍ ആക്‌സിലറേഷന്‍ എന്നിങ്ങനെ നിരവധി കാര്യങ്ങളാണ് റെയില്‍വേ യാത്രക്കാര്‍ക്ക് ഓഫര്‍ ചെയ്യുന്നത്. എസി ലോക്കല്‍ ട്രെയിനുകളുടെ ഡിമാന്‍ഡ് വര്‍ധിച്ചതോടെയാണ് കൂടുതല്‍ ട്രെയിനുകള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത്. ലോക്കല്‍ ട്രെയിനുകളെ നവീകരിക്കുന്ന നടപടികളുമായി മുന്നോട്ടു പോവുകയാണ് ഇന്ത്യന്‍ റെയില്‍വേ.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

‘ഇന്ത്യൻ കറൻസിയിൽ നിന്ന് ഗാന്ധിയെ നീക്കാനുളള ശ്രമം, പ്രധാനമന്ത്രിക്കൊപ്പം പ്രിയങ്ക ഗാന്ധി ചായ സത്കാരത്തിൽ പങ്കെടുത്തത് ദൗർഭാഗ്യകരം’: ജോൺ ബ്രിട്ടാസ് എം പി

‘ഇന്ത്യൻ കറൻസിയിൽ നിന്ന് ഗാന്ധിയെ നീക്കാനുളള ശ്രമം, പ്രധാനമന്ത്രിക്കൊപ്പം പ്രിയങ്ക ഗാന്ധി ചായ സത്കാരത്തിൽ പങ്കെടുത്തത് ദൗർഭാഗ്യകരം’: ജോൺ ബ്രിട്ടാസ് എം പി

കോൺഗ്രസിനെയും പ്രിയങ്ക ഗാന്ധിയെയും കടന്നാക്രമിച്ച് ജോൺ ബ്രിട്ടാസ് എം.പി. പ്രധാനമന്ത്രിക്കൊപ്പം പ്രിയങ്ക ഗാന്ധിയടക്കം ഇന്ത്യ മുന്നണിയിലെ നേതാക്കൾ ചായ സൽക്കാരത്തിൽ പങ്കെടുത്തത് ഏറ്റവും ദൗർഭാഗ്യകരമായ സംഭവമെന്ന് ജോൺ ബ്രിട്ടാസ്. ജനാധിപത്യത്തിനേറ്റ കനത്ത തിരിച്ചടിയാണിത്. രണ്ടാം ഗാന്ധി വധത്തിന് മണിക്കൂറുകൾക്കകം സൽക്കാരത്തിൽ പങ്കെടുത്തത് അംഗീകരിക്കാനാകില്ല. രാഹുൽ ഗാന്ധിയുണ്ടായിരുന്നെങ്കിൽ ചായ സൽക്കാരത്തിൽ പങ്കെടുക്കില്ലായിരുന്നുവെന്നും ബ്രിട്ടാസ് വ്യക്തമാക്കി.

ഇതിനൊക്കെ അസാമാന്യ രാഷ്ട്രീയ ഉളുപ്പ് വേണം. ഉതക ക്രിയയ്ക്കാണോ പോയതെന്നാണ് സംശയം. ഇന്ത്യൻ കറൻസിയിൽ നിന്ന് ഗാന്ധിയെ നീക്കാനുളള ശ്രമം തുടരുന്നു. അതിന് ശേഷവും ഇവർ ചായ കുടിക്കാൻ പോകുമായിരിക്കും. പാർലമെന്ററി പാർട്ടി നേതാക്കളുടെ സൽക്കാരത്തിൽ പ്രിയങ്ക ഗാന്ധിക്ക് എന്ത് കാര്യം? കനിമൊഴിയും അഖിലേഷും പങ്കെടുക്കാത്ത യോഗത്തിൽ പ്രിയങ്കയ്ക്ക് എന്ത് കാര്യം. ചായ കുടിച്ച് പ്രധാനമന്ത്രിയുടെ വിദേശ യാത്രയെ പുകഴ്ത്തി. വയനാട്ടിൽ എന്ത് സംഭവിക്കുന്നുവെന്ന് ഇവർക്ക് അറിയില്ല.

എൻ.കെ.പ്രേമചന്ദ്രൻ സൽക്കാരത്തിൽ പങ്കെടുത്തത് പ്രശ്നമായി കാണുന്നില്ല. മോദിയിയുടെ കോലായിലെ കഞ്ഞി വീട്ടിലെ നിത്യ സന്ദർശകൻ. അദ്ദേഹം മോദിയുടെ പുകഴ്ത്തലുകൾ ആഗ്രഹിക്കുന്നു. ആർ.എസ്.പിയെ ആർ.എസ്.എസാക്കി മാറ്റാൻ ശ്രമിക്കുന്ന ആളാണ് എൻ.കെ.പ്രേമചന്ദ്രൻ. തനിക്കെതിരായ കോൺഗ്രസ് നേതാക്കളുടെ വ്യക്തിപരമായ വിമർശനത്തിലും ബ്രിട്ടാസ് മറുപടി നൽകി.

രമേശ് ചെന്നിത്തല ക്ഷേക്സ്പിയർ കഥകളിലെ ദുരന്ത കഥാപാത്രം. കെ.സി.വേണുഗോപാലെന്ന ശിഷ്യനെ കാത്ത് നിൽക്കേണ്ട അവസ്ഥയാണ് ചെന്നിത്തലയ്ക്ക്. കോൺഗ്രസ് എം.പി മാരുടെ ഈ സമ്മേളനത്തിലെ പണി പാരയും പാരഡിയും ആയിരുന്നു. കേരളത്തിന് വേണ്ടി എന്ത് പണിയാണ് ഇവരെടുക്കുന്നത് ? സി.പി.ഐ.എമ്മിനെതിരെ പറയാൻ എന്ത് അവകാശം ? ഒറ്റ ഭേദഗതികൾ രാജ്യസഭയിൽ നൽകിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'പാക്കിസ്ഥാനുമായി യുദ്ധം ഉണ്ടായാൽ പോപ്പുലർ ഫ്രണ്ട് ദക്ഷിണേന്ത്യ പിടിച്ചെടുക്കാൻ ലക്ഷ്യമിട്ടു'; എൻഐഎ

'പാക്കിസ്ഥാനുമായി യുദ്ധം ഉണ്ടായാൽ പോപ്പുലർ ഫ്രണ്ട് ദക്ഷിണേന്ത്യ പിടിച്ചെടുക്കാൻ ലക്ഷ്യമിട്ടു'; എൻഐഎ

പാകിസ്ഥാനുമായി ഇന്ത്യ യുദ്ധത്തിലേർപ്പെടുന്ന സാഹചര്യം മുതലെടുത്ത് ദക്ഷിണേന്ത്യ പിടിച്ചെടുക്കാൻ പോപ്പുലർ ഫ്രണ്ട് ലക്ഷ്യമിട്ടിരുന്നതായി എൻഐഎ. ഡൽഹിയിലെ പട്യാല ഹൗസ് കോടതിയിൽ പിഎഫ്ഐക്ക് എതിരായ കേസ് പരിഗണിക്കുന്നതിനിടെയാണ് എൻഐഎയുടെ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ രാഹുൽ ത്യാഗി ഇക്കാര്യങ്ങൾ വ്യക്തമാക്കിയതെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. യുദ്ധസമയത്ത് രാജ്യം വടക്കൻ അതിർത്തിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ തെക്കൻ സംസ്ഥാനങ്ങളിൽ അക്രമം അഴിച്ചുവിട്ട് പ്രദേശം അധീനതയിലാക്കാൻ പിഎഫ്ഐ ക്ലാസുകളിൽ പഠിപ്പിച്ചിരുന്നതായി ഒരു സംരക്ഷിത സാക്ഷി മൊഴി നൽകിയിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ടിപി വധക്കേസ് പ്രതികളായ ഷാഫിക്കും ഷിനോജിനും പരോള്‍: ആർക്കും കിട്ടാത്ത ആനുകൂല്യങ്ങളെന്ന് കെകെ രമ; രൂക്ഷ വിമർശനം

ടിപി വധക്കേസ് പ്രതികളായ ഷാഫിക്കും ഷിനോജിനും പരോള്‍: ആർക്കും കിട്ടാത്ത ആനുകൂല്യങ്ങളെന്ന് കെകെ രമ; രൂക്ഷ വിമർശനം

.കണ്ണൂര്‍: ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് വീണ്ടും പരോള്‍. മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവര്‍ക്കാണ് 15 ദിവസത്തെ പരോള്‍ അനുവദിച്ചത്. രണ്ടുപേരും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങി. വര്‍ഷാവസാനം നല്‍കുന്ന സ്വാഭാവിക പരോള്‍ എന്നാണ് ജയില്‍ അധികൃതരുടെ വിശദീകരണം.എന്നാൽ സർക്കാർ നീക്കത്തിനെതിരെ എംഎൽഎയും ടി പി ചന്ദ്രശേഖറിൻ്റെ ഭാര്യയുമായ കെ കെ രമ രംഗത്തെത്തി. പ്രതികൾക്ക് ഇഷ്ടം പോലെ പരോൾ നൽകുകയാണെന്നും എന്ത് വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ ആണിതെന്നും രമ ചോദിച്ചു. ഈ ഭരണകാലയളവ് അവസാനിക്കാൻ പോകുമ്പോള്‍ തങ്ങൾ സംരക്ഷിക്കുന്നുണ്ട് എന്ന് തെളിയിക്കാൻ ശ്രമിക്കുകയാണ് സർക്കാരെന്നും അവർ പറഞ്ഞു. ആർക്കും കിട്ടാത്ത ആനുകൂല്യങ്ങൾ ആണ് ലഭിക്കുന്നതെന്നും പ്രതികൾക്ക് കൈക്കൂലി വാങ്ങി സഹായം ചെയ്ത ഡിഐജി വിനോദ് കുമാറിനെതിരെ നടപടി എടുക്കുന്നില്ലെന്നും രമ പറഞ്ഞു.
കഴിഞ്ഞദിവസം നാലാം പ്രതിയായ ടി കെ രജീഷിനും പരോള്‍ ലഭിച്ചിരുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ രജീഷിന് രണ്ട് തവണയാണ് പരോള്‍ ലഭിച്ചത്. 30 ദിവസത്തെ പരോളാണ് നേരത്തെ അനുവദിച്ചിരുന്നത്. ആയുര്‍വേദ ചികിത്സയൊക്കെ കഴിഞ്ഞ് ഈ മാസം ഏഴിനാണ് രജീഷ് തിരിച്ചെത്തിയത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ആർ‌ബി‌ഐ വീണ്ടും പലിശ കുറച്ചേക്കാം; റിപ്പോ നിരക്ക് 5 ശതമാനമായേക്കുമെന്ന് യു‌ബി‌ഐ റിപ്പോർട്ട്

ആർ‌ബി‌ഐ വീണ്ടും പലിശ കുറച്ചേക്കാം; റിപ്പോ നിരക്ക് 5 ശതമാനമായേക്കുമെന്ന് യു‌ബി‌ഐ റിപ്പോർട്ട്

ദില്ലി: ഫെബ്രുവരിയിൽ റിസർവ് ബാങ്ക് വീണ്ടും റിപ്പോ നിരക്ക് കുറച്ചേക്കുമെന്ന് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ. 2025 ഫെബ്രുവരി മുതൽ നാല് തവണയായി 125 ബേസിസ് പോയിന്റ് കുറച്ചതിനു ശേഷം വീണ്ടും നിരക്ക് കുറച്ചേക്കുമെന്നാണ് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട്. റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് 5 ശതമാനമാക്കി മാറ്റുമെന്നാണ് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ വ്യക്തമാക്കുന്നത്

ഡിസംബറിൽ നടന്ന എംപിസി യോഗത്തിൽ, റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് 5.25 ശതമാനമാക്കിയിരുന്നു. 2026 ഫെബ്രുവരിയിലോ ഏപ്രിലിലോ 25 ബേസിസ് പോയിന്റ് കുറവ് വരുത്താനുള്ള സാധ്യതയാണ് റിപ്പോർട്ട് മുന്നോട്ട് വെക്കുന്നത്. ആർ‌ബി‌ഐയുടെ അടുത്ത എംപിസി യോഗം 2026 ഫെബ്രുവരി 4–6 തീയതികളിൽ നടക്കും.

ആർബിഐയുടെ പണനയം

രണ്ട് മാസത്തിലൊരിക്കൽ നടക്കുന്ന ആർബിഐയുടെ മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി)യുടെ മൂന്ന് ദിവസത്തെ യോഗത്തിന് ശേഷമാണ് ആർബിഐ ​ഗവർണർ പണനയം പ്രഖ്യാപിക്കുക. പണപ്പെരുപ്പം കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് കഴിഞ്ഞ നാല് തവണകളായി എംപിസി പ്രധാന വായ്പാ നിരക്ക് കുറച്ചിരിക്കുന്നത്. ഭവന, വ്യക്തിഗത, വാഹന വായ്പകളുടെ പലിശ നിരക്കിൽ കുറവ് വരുന്നതിനാൽ സാധാരണക്കാർക്ക് ഗുണം ചെയ്യുന്ന തീരുമാനം കൂടിയാണിത്. റീട്ടെയിൽ വായ്പക്കാർക്ക് റിപ്പോ നിരക്കിൽ കുറവ് വരുത്തുന്നത് വായ്പാ ഇഎംഐകൾ കുറയ്ക്കും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പാലക്കാട് കരോൾ സംഘത്തിന് നേരെ ആക്രമണം; ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

പാലക്കാട് കരോൾ സംഘത്തിന് നേരെ ആക്രമണം; ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

പാലക്കാട് പുതുശ്ശേരിയിൽ കരോൾ സംഘത്തിന് നേരെ ആക്രമണം. ബിജെപി പ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. പുതുശ്ശേരി കാളാണ്ടിത്തറ സ്വദേശി അശ്വിൻ രാജിനെയാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ രാത്രിയാണ് പുതുശ്ശേരിയിൽ വെച്ച് പ്രതി കുട്ടികൾ അടങ്ങുന്ന കരോൾ സംഘത്തെ ആക്രമിച്ചത്.

ഇന്നലെ രാത്രിയായിരുന്നു സംഭവം. കുട്ടികൾ ഉൾപ്പെട്ട കരോൾ സംഘം പുതുശ്ശേരിയിൽ പാടിക്കൊണ്ടിരിക്കെ പ്രതി ഇവരെ തടയുകയും ആക്രമിക്കുകയുമായിരുന്നു. കരോൾ സംഘം ഉപയോഗിച്ചിരുന്ന ബാൻഡിൽ സിപിഐഎം എന്ന് എഴുതിയിരുന്നതിനെ ചോദ്യം ചെയ്ത അശ്വിൻ രാജ്, കുട്ടികളുടെ അടുത്തേക്ക് എത്തി ബാൻഡ് പിടിച്ചെടുക്കാൻ ശ്രമിച്ചതായാണ് പരാതി.

ഇതോടെ ഭയന്ന കുട്ടികൾ സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു. സംഭവത്തെ തുടർന്ന് സിപിഐഎം പ്രവർത്തകർ പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിലാണ് കസബ പൊലീസ് അശ്വിൻ രാജിനെ അറസ്റ്റ് ചെയ്തത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പ്രശസ്ത ശാസ്ത്രജ്ഞന്‍ ഡോ. രഘുനാഥ് മാഷേല്‍കര്‍ റിലയന്‍സിന് പ്രചോദനമായതെങ്ങനെയെന്ന് മുകേഷ് അംബാനി

പ്രശസ്ത ശാസ്ത്രജ്ഞന്‍ ഡോ. രഘുനാഥ് മാഷേല്‍കര്‍ റിലയന്‍സിന് പ്രചോദനമായതെങ്ങനെയെന്ന് മുകേഷ് അംബാനി

പ്രശസ്ത ശാസ്ത്രജ്ഞന്‍ ഡോ. രഘുനാഥ് അനന്ത് മാഷേല്‍കറുടെ (Dr Raghunath Mashelkar) അനുമോദന ചടങ്ങില്‍ അദ്ദേഹത്തെ കുറിച്ച് വികാരഭരിതമായി സംസാരിച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി. മാഷേല്‍കറുടെ പുസ്തക പ്രകാശനവും 54 ഓണററി പിഎച്ച്ഡികള്‍ നേടിയ അദ്ദേഹത്തിന്റെ അപൂര്‍വ നേട്ടവും ചടങ്ങില്‍ ആഘോഷിച്ചു. അന്താരാഷ്ട്ര ഹ്യൂമന്‍ സോളിഡാരിറ്റി ഡേയോടനുബന്ധിച്ച് മുംബൈയിലെ ഹോട്ടല്‍ താജ്മഹല്‍ പാലസിലാണ് ചടങ്ങ് നടന്നത്.

പത്മവിഭൂഷന്‍ അവാര്‍ഡ് ജേതാവ് കൂടിയായ മാഷേല്‍കറും സുശീല്‍ ഹോര്‍ഡെയും ചേര്‍ന്ന് രചിച്ച മോര്‍ ഫ്രം ലെസ് ഫോര്‍ മോര്‍ ഇന്നൊവേഷന്‍സ് ഹോളി ഗ്രെയ്ല്‍ എന്ന പുസ്തകം ചടങ്ങില്‍ പ്രകാശനം ചെയ്തു.
പരിപാടിയില്‍ മാഷേല്‍കര്‍ റിലയന്‍സിന്റെ ജൈത്രയാത്രയില്‍ എങ്ങനെയാണ് സ്വാധീനം ചെലുത്തിയതെന്ന് മുകേഷ് അംബാനി സംസാരിച്ചു. ഡോ. മാഷേല്‍കറുടെ ജീവിതയാത്രയില്‍ ആധുനിക ഇന്ത്യയുടെ യാത്ര താന്‍ കാണുന്നുവെന്നാണ് മുകേഷ് അംബാനി പറഞ്ഞത്. പ്രൊഫസര്‍ എം.എം. ശര്‍മ്മയും മാഷേല്‍കറും തന്റെ വ്യക്തിജീവിതത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ വ്യക്തിത്വങ്ങളാണെന്ന് അംബാനി പറഞ്ഞു. തന്റെ ചിന്തകളെ ഈ രണ്ട് വ്യക്തിത്വങ്ങളും സ്വാധീനിച്ചിട്ടുണ്ടെന്നും റിലയന്‍സിന്റെ ചില നേട്ടങ്ങള്‍ക്ക് ഇരുവരും പ്രചോദനമായിട്ടുണ്ടെന്നും അംബാനി വെളിപ്പെടുത്തി. 

"ഡോ. മാഷേല്‍കറുടെ ജീവിതയാത്രയില്‍ ആധുനിക ഇന്ത്യയുടെ യാത്ര ഞാന്‍ കാണുന്നു. മുംബൈയിലെ തെരുവുവിളക്കുകള്‍ക്ക് കീഴില്‍ പഠിക്കുന്ന ഒരു ആണ്‍കുട്ടി രാജ്യത്തിന്റെ ശാസ്ത്ര ഭാവനയെ മുഴുവന്‍ പ്രകാശിപ്പിക്കുന്ന തരത്തില്‍ വളരുന്നു. അമ്മയുടെ സ്‌നേഹവും ദൃഢനിശ്ചയവുമാണ് കുട്ടിക്കാലത്ത് അദ്ദേഹത്തെ നയിച്ചത്. ദാരിദ്ര്യത്തില്‍ നിന്നും ലോകത്തിന്റെ മുഴുവന്‍ ആദരവും നേടുന്ന വ്യക്തിയായി അദ്ദേഹം വളര്‍ന്നു. തന്റെ പുസ്തകങ്ങളിലും പ്രസംഗങ്ങളിലും ഇന്ത്യന്‍ സമൂഹത്തെ ഒരു മഞ്ഞുമലയായി അദ്ദേഹം പലപ്പോഴും വിശേഷിപ്പിച്ചിട്ടുണ്ട്. അവിടെ മിക്കയാളുകളും കഴിയുന്നത് ദൃശ്യമായ ഉപരിതലത്തിന് താഴെയാണ്", അംബാനി തുടര്‍ന്നു.