Tuesday, 13 January 2026

കാമുകനൊപ്പം കൊച്ചിയിൽ ജീവിക്കാൻ 14കാരിയും കാമുകനും ബന്ധുക്കളും വണ്ടി കയറി,കയ്യോടെ പിടികൂടി ആർപിഎഫ്

കൊച്ചി: കാമുകനുമായി കേരളത്തിൽ ഒന്നിച്ച് ജീവിക്കാൻ തയ്യാറെടുത്താണ് പതിനാലുകാരി അസമിൽ നിന്നും ട്രെയിൻ കയറിയത്. എന്നാൽ ആലുവയിൽ കാൽ കുത്തിയ ഉടനെ യുവാവായ കാമുകനെയും ബന്ധുക്കളെയുമടക്കം റെയിൽവെ പ്രൊട്ടക്ഷൻ ഫോഴ്സ് പിടികൂടി. സദർ പൊലീസ് സ്റ്റേഷൻ പരിധിയിൽ പെടുന്ന പെൺകുട്ടിയെ കാമുകനൊപ്പം ജീവിക്കാമെന്ന് പറഞ്ഞ് പ്രതികൾ തട്ടിക്കൊണ്ട് വരികയായിരുന്നു. പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാർ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് അസം പൊലീസ് കേരളവുമായി ബന്ധപ്പെട്ടത്.

ഡിബ്രഗ്- കന്യാകുമാരി എക്സ്പ്രസിൽ ഞായറാഴ്ച്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഘം ആലുവയിൽ എത്തിയത്. ഉടൻ തന്നെ ഇവരെ പിടികൂടുകയും ചെയ്തു. അസം പോലീസ് അറിയിച്ചതിനെ തുടർന്ന് റെയിൽവെ പ്രൊട്ടക്ഷൻ ഫോഴ്സ് സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് അസം നാഗോൺ റംഗാലു സ്വദേശിയായ പെൺകുട്ടിയുടെ കാമുകൻ സദ്ദാം ഹുസൈൻ, ബന്ധു ഹബീബുൽ റഹ്മാൻ, ഭാര്യ അഫ്സാന ബീഗം എന്നിവർ പിടിയിലായത്. ബന്ധുവിന്റെ കൈക്കുഞ്ഞും ഇവർക്കൊപ്പമുണ്ടായിരുന്നു. എല്ലാവരെയും ആലുവ പോലീസിന് കൈമാറിയെങ്കിലും അസമിൽ കേസ് ഉള്ളതിനാൽ ഇവിടെ കേസെടുത്തിട്ടില്ല.

ചൊവ്വാഴ്ച അസം പൊലീസ് എത്തിയ ശേഷം കോടതിയുടെ അനുമതിയോടെ പെൺകുട്ടിയെയും പ്രതികളെയും കൈമാറും. പ്രതികൾക്കെതിരെ അസം സദർ പൊലീസ് പോക്സോ, തട്ടികൊണ്ടുപോകൽ ഉൾപ്പെടെയുള്ള കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പെൺകുട്ടിയെയും യുവതിയെയും താത്കാലികമായി കുഞ്ഞിനെയും സ്ത്രീകളെ സംരക്ഷിക്കുന്ന കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. മറ്റ് രണ്ട് പ്രതികളും ആലുവ പോലീസിന്റെ കസ്റ്റഡിയിലുണ്ട്. ഇവർ നേരത്തെ പെരുമ്പാവൂർ ഭാഗത്ത് ജോലി ചെയ്തിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

യുഎസ് പിടിച്ചെടുത്ത റഷ്യൻ പതാകയുള്ള എണ്ണക്കപ്പലിലെ ഇന്ത്യക്കാരെ വിട്ടയച്ചു

ഉത്തര അറ്റ്‌ലാന്റിക് സമുദ്രത്തിൽ അമേരിക്ക പിടിച്ചെടുത്ത റഷ്യൻ പതാകയുള്ള മറിനേര എന്ന കപ്പലിലുണ്ടായിരുന്ന മൂന്ന് ഇന്ത്യക്കാരെ വിട്ടയച്ചു. ഇന്ത്യയിലെ അമേരിക്കൻ സ്ഥാനപതിയായി സെർജിയോ ഗോർ സ്ഥാനമേറ്റെടുത്തതിനു പിന്നാലെയാണ് നടപടി. കപ്പലിലെ 28 ജീവനക്കാരിൽ മൂന്ന് ഇന്ത്യക്കാർക്ക് പുറമേ 17 യുക്രെയ്‌നികളും രണ്ട് റഷ്യക്കാരും ആറ് ജോർജിയക്കാരുമാണ് ഉണ്ടായിരുന്നത്.

ഉപരോധം ലംഘിച്ച് ഇറാനുമായി എണ്ണവ്യാപാരം നടത്തിയതിനു യുഎസ് വിലക്കിയിരുന്ന ബെല്ല 1 എന്ന മറിനേര കപ്പലാണു പിടിച്ചത്. ആഴ്ചകളോളം കപ്പലിനെ പിന്തുടർന്ന ശേഷമായിരുന്നു നടപടി. പിന്നാലെ, കരീബിയൻ കടലിലും വെനസ്വേലൻ എണ്ണയുമായി ബന്ധമുണ്ടെന്നാരോപിച്ച് മറ്റൊരു കപ്പലും പിടിച്ചെടുത്തിരുന്നു .ബെല്ല 1 എന്ന പേരിൽ അറിയപ്പെട്ടിരുന്ന കപ്പൽ അടുത്തിടെയാണ് മറിനേര എന്നു പേരു മാറ്റിയത്. ക്രൂഡ് ഓയിൽ കൊണ്ടുപോകുന്ന കപ്പൽ കാലിയായിരുന്നുവെന്നും റിപ്പോർട്ടുണ്ട്.കപ്പൽ പിടിച്ചെടുക്കാൻ യുഎസ് സൈന്യത്തിനു ബ്രിട്ടിഷ് സൈന്യം പിന്തുണ നൽകിയിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

രാഹുലിന്റെ അറസ്റ്റിന് പിന്നാലെ സൈബർ അധിക്ഷേപം; മുഖ്യമന്ത്രിക്ക് പരാതി നൽകി അതിജീവിത

രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിന് പിന്നാലെ നേരിടുന്ന സൈബർ അധിക്ഷേപത്തിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി അതിജീവിത. സൈബർ ഇടങ്ങളിലെ ആക്രമണം വലിയ തോതിൽ ബാധിക്കുന്നുവെന്നും വ്യക്തി ജീവിതത്തെ ഉൾപ്പടെ ബാധിച്ചുവെന്നും അതിജീവിത പരാതിയിൽ പറയുന്നു.
അടിയന്തിര ഇടപെടൽ വേണമെന്ന് ആവശ്യപെട്ട് സംസ്ഥാന പൊലീസ് മേധാവിക്കും അതിജീവിത
പരാതി നൽകി. പത്തനംതിട്ട സ്വദേശിയായ അതിജീവിതയാണ് പരാതി നൽകിയത്.

അതേസമയം ബലാത്സംഗക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കസ്റ്റഡിയില്‍ വാങ്ങാനാണ് പൊലീസ് നീക്കം. പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡി അപേക്ഷ തിരുവല്ല ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. രാഹുലിനെ ഏഴു ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നാണ് എസ്ഐടിയുടെ ആവശ്യം. പൊലീസ് റിപ്പോര്‍ട്ട് കിട്ടിയ ശേഷം രാഹുലിന്റെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കാമെന്നും കോടതി വ്യക്തമാക്കി.

രാഹുലുമായി വിവിധ സ്ഥലങ്ങളില്‍ എത്തി സാഹചര്യ- ശാസ്ത്രീയ തെളിവുകള്‍ അടക്കം അന്വേഷണ സംഘത്തിന് ശേഖരിക്കേണ്ടതായിട്ടുണ്ട്. ഇതിനായി ഏഴുദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് എസ്‌ഐടിയുടെ ആവശ്യം. കൃത്യം നടന്ന ഹോട്ടലിലും രാഹുലിന്റെ ഡിജിറ്റല്‍ ഡിവൈസുകളില്‍ നിന്നും തെളിവുകള്‍ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. കഴിഞ്ഞ ഞായറാഴ്ച ആറുമണിക്കൂറിലധികം ചോദ്യം ചെയ്‌തെങ്കിലും രാഹുല്‍ പൂര്‍ണമായി സഹകരിച്ചിരുന്നില്ല. ജാമ്യം നല്‍കണമെന്ന് പ്രതിഭാഗം കോടതിയില്‍ ആവശ്യപ്പെടുകയെങ്കിലും പൊലീസിന്റെ റിപ്പോര്‍ട്ട് കിട്ടിയതിനുശേഷം ജാമ്യാപേക്ഷയില്‍ വാദം തുടര്‍ന്നാല്‍ മതി എന്നായിരുന്നു കോടതിയുടെ നിരീക്ഷണം. മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്ന് ജാമ്യം നിഷേധിച്ചാല്‍ സെഷന്‍സ് കോടതിയെ സമീപിക്കാനാണ് പ്രതിഭാഗത്തിന്റെ ആലോചന.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അജ്ഞാത നമ്പറില്‍ നിന്നുള്ള വാട്‌സ്ആപ്പ് കോളുകള്‍ക്കെതിരെ ജാ​ഗ്രത പാലിക്കണം; മുന്നറിയിപ്പുമായി യുഎഇ

അജ്ഞാത നമ്പറില്‍ നിന്നുള്ള വാട്‌സ്ആപ്പ് കോളുകള്‍ക്കെതിരെ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി യുഎഇയിലെ പ്രമുഖ ബാങ്ക് ആയ എമിറേറ്റ്സ് എന്‍ ബി ഡി. ഇത്തരം കോളുകളോട് പ്രതികരിക്കരുതെന്നും സ്മാര്‍ട്ട് ഫോണുകള്‍ ഹാക്ക് ചെയ്യപ്പെടാന്‍ ഇത് കാരണമാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

വാട്‌സാപ്പ് കോളിലൂടെ ഫോണ്‍ ഹാക്ക് ചെയ്ത് ബാങ്ക് വിശദാംശങ്ങള്‍ ഉള്‍പ്പെടെ തട്ടിയെടുക്കുന്നതായുള്ള പരാതികള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് എമിറേറ്റ്‌സ് എന്‍ബിഡി ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഒറ്റ വോയ്സ് കോളിലൂടെ സ്മാര്‍ട്ട്ഫോണുകള്‍ ചോര്‍ത്താന്‍ കഴിയുന്ന 'സീറോ-ഡേ' ആണ് സൈബര്‍ കുറ്റവാളികള്‍ പിന്‍തുടരുന്നത്. ഈ സൈബര്‍ അറ്റാക്ക് സാധാരണ ഫിഷിംഗ് തട്ടിപ്പുകളില്‍ നിന്ന് വ്യത്യസ്തമാണ്. വളരെ വേഗത്തില്‍ ഫോണ്‍ ഹാക്ക് ചെയ്യാനും വ്യക്തിഗത ഫോട്ടോകള്‍, സ്വകാര്യ സംഭാഷണങ്ങള്‍, ബാങ്ക് അക്കൗണ്ട് ഡേറ്റ എന്നിവ സ്വന്തമാക്കാനും ഇവര്‍ക്ക് കഴിയും.

ബാങ്ക് ഉദ്യോഗസ്ഥര്‍ എന്ന വ്യാജേനെയാകും തട്ടിപ്പ് സംഘം വാട്‌സാപ്പ് കോളില്‍ പ്രത്യക്ഷപ്പെടുക. സംശയം തോന്നാത്ത വിധത്തിലായിരിക്കും പെരുമാറ്റം. വിശ്വാസ്യത വര്‍ധിപ്പിക്കാനായി ബാങ്കിന്റെ വ്യാജ ഐഡി കാര്‍ഡ് ഉള്‍പ്പെടെ ഇവര്‍ കാണിക്കുകയും ചെയ്യും. അഞ്ജാത നമ്പറുകളില്‍ നിന്ന് വരുന്ന കോളുകളോട് പ്രതികരിക്കരുതെന്നും ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമന്നും എമിറേറ്റ്‌സ് എന്‍ ബി ഡി മുന്നറിയിപ്പ് നല്‍കി.

ഇ-മെയിലില്‍ ഉള്‍പ്പെടെ ലഭിക്കുന്ന അഞ്ജാത ലിങ്കുകളിലും ക്ലിക്ക് ചെയ്യരുത്. ഒരു നിമിഷത്തെ ജാഗ്രത ക്കുറവ് വലിയ സാമ്പത്തിക നഷ്ടത്തിന് ഇടയാക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. അഞ്ജാത കോളുകളോട് പ്രതികരിച്ച നിരവധി ആളുകള്‍ക്ക് പണം നഷ്ടമായതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സന്ദേശങ്ങളിലൂടെയോ ഫോണ്‍ കോളുകളിലൂടെയോ ഒരിക്കലും വ്യക്തിഗത വിവരങ്ങള്‍, പാസ്‍വേഡുകള്‍, എന്നിവ ബാങ്ക് ആവശ്യപ്പെടാറില്ലെന്നും എമിറേറ്റ്‌സ് എന്‍ ബി ഡി വ്യക്തമാക്കി. സംശയാസ്പദമായ കോളുകള്‍ ശ്രദ്ധയില്‍പെട്ടാല്‍ ഔദ്യോഗിക സംവിധാനങ്ങളിലുടെ അക്കാര്യം റിപ്പോര്‍ട്ട് ചെയ്യണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ബോധരഹിതനായി വീണു; മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ ആശുപത്രിയിൽ

ന്യൂഡല്‍ഹി: ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് മുന്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജനുവരി 10ന് രണ്ട് തവണ ബോധരഹിതനായി വീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നുവെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

ജഗ്ദീപ് ധന്‍കറിന് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ വിശദ പരിശോധനയ്ക്ക് വേണ്ടിയാണ് ഇപ്പോള്‍ അഡ്മിറ്റ് ചെയ്തിരിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ജനുവരി 10ന് ശുചിമുറിയില്‍ പോയ സമയത്ത് ധന്‍കര്‍ ബോധരഹിതനായി വീഴുകയായിരുന്നു. പിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

2025 ജൂലൈ 21ന് ജഗ്ദീപ് ധന്‍കര്‍ ഉപരാഷ്ട്രപതി സ്ഥാനം രാജിവെച്ചിരുന്നു. ധന്‍കറിന്റെ രാജി ഏറെ രാഷ്ട്രീയ അഭ്യൂഹങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു. പിന്നാലെ ആരോഗ്യപ്രശ്‌നങ്ങള്‍ കാരണമാണ് രാജിവെച്ചതെന്ന് വ്യക്തമാക്കി ധന്‍കര്‍ രംഗത്തെത്തിയിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കോഴിക്കോട് ബൊലേറോ കീഴ്മേൽ മറിഞ്ഞ് അപകടം; പൂർണ ഗർഭിണിക്കും മൂന്ന് വയസുകാരനും അടക്കം ആറ് പേർക്ക് പരിക്ക്

കോഴിക്കോട്: തിക്കോടി ദേശീയപാതയില്‍ ബൊലേറോ കീഴ്‌മേല്‍ മറിഞ്ഞ് അപകടം. പൂര്‍ണ ഗര്‍ഭിണിക്കും മൂന്ന് വയസുകാരനും അടക്കം വാഹനത്തിലുണ്ടായിരുന്ന ആറ് പേര്‍ക്ക് പരിക്കേറ്റു. മറ്റൊരു വാഹനം എതിരെ വന്നപ്പോള്‍ അതില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചപ്പോളാണ് ബൊലേറോ നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞത്. യുവതിയുടെ പ്രസവവുമായി ബന്ധപ്പെട്ട് കോഴിക്കോട്ടെ ആശുപത്രിയിലേക്ക് പോകവെയായിരുന്നു അപകടമുണ്ടായത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ജനൽ കട്ടള ദേഹത്ത് വീണ് ഒന്നാം ക്ലാസ് വിദ്യർത്ഥിക്ക് ദാരുണാന്ത്യം

പത്തനംതിട്ട: അടൂരില്‍ വീട് പണിക്ക് വേണ്ടി സൂക്ഷിച്ചിരുന്ന ജനല്‍ കട്ടള ദേഹത്ത് വീണ് ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. ഏഴംകുളം അറുകാലിക്കല്‍ വെസ്റ്റ് ചാരുവിള പുത്തന്‍വീട്ടില്‍ തനൂജ് കുമാറിന്റെയും ആര്യയുടെയും മകന്‍ ദ്രുപത് തനൂജ്(7) ആണ് മരിച്ചത്. ഓമല്ലൂര്‍ കെ വി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു ദ്രുപത്.

ഞായറാഴ്ച്ച രാവിലെ 10 മണിക്കാണ് വീടുപണിക്ക് വേണ്ടി സൂക്ഷിച്ചിരുന്ന ജനല്‍ കട്ടള അബദ്ധത്തില്‍ കുട്ടിയുടെ ദേഹത്തേക്ക് വീണത്. അപകടത്തില്‍ കുട്ടിയുടെ തലയ്ക്ക് സാരമായി പരിക്കേറ്റു. തുടര്‍ന്ന് അടൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ബക്കറ്റിലെ വെള്ളത്തിൽ വീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം

തൃശ്ശൂര്‍: കൊടുങ്ങല്ലൂരില്‍ വെള്ളം നിറച്ച ബക്കറ്റില്‍ വീണ് ഒന്നര വയസുകാരന്‍ മരിച്ചു. ശ്രീനാരായണപുരം മൂവപ്പാടം പത്താഴപുരക്കല്‍ ഷാജിയുടെ(അഫ്‌സല്‍) മകന്‍ സിദാന്‍ ആണ് മരിച്ചത്. ബക്കറ്റിലെ വെള്ളത്തിൽ വീണതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് കുട്ടി മരിച്ചത്.

കഴിഞ്ഞ ഞായറാഴ്ചയാണ് ഒരു വയസുകാരൻ വെള്ളം നിറച്ച ബക്കറ്റില്‍ വീണത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് വൈകിട്ടോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

2025ൻ്റെ ആദ്യ പകുതിയിൽ ഗോവ കണ്ടത് ഒരു കോടി വിനോദസഞ്ചാരികൾ

പനാജി: 2025ന്റെ ആദ്യ പകുതിയിൽ ഗോവ സന്ദർശിച്ചത് ഒരു കോടി സഞ്ചാരികൾ. കൊവിഡ് മഹാമാരി ഗോവയിലെ വിനോദസഞ്ചാര മേഖലയെ സാരമായി ബാധിച്ചിരുന്നു. കൊവിഡിന് ശേഷം ഇത്രയധികം വിനോദസഞ്ചാരികൾ വരുന്നത് ഇതാദ്യമാണ്. ഗോവ സർക്കാർ തന്നെയാണ് കണക്ക് പുറത്തുവിട്ടത്.

ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ 54.55 ലക്ഷം വിനോദ സഞ്ചാരികൾ ഗോവ സന്ദർശിച്ചതായി ഗോവ സർക്കാർ പുറത്തുവിട്ട കണക്കിൽ പറയുന്നു. ഇന്ത്യയിൽ നിന്ന് 51.84 ലക്ഷം പേരും വിദേശത്ത് നിന്ന് 2.71 പേരുമാണ് ഗോവ സന്ദർശിച്ചത്. ഏറ്റവും കൂടതൽ സന്ദർശകർ എത്തിയത് ജനുവരിയിലായിരുന്നു. 10.56 ലക്ഷം പേർ രജിസ്റ്റർ ചെയ്തതിൽ 9.86 ലക്ഷം പേർ സ്വദേശികളും 70,000 പേർ വിദേശികളുമായിരുന്നു. ഫെബ്രുവരിയിൽ 9.05 ലക്ഷം, മാർച്ചിൽ 8.89 ലക്ഷം, ഏപ്രിലിൽ 8.42 ലക്ഷം, മെയ് 8.97 ലക്ഷം, ജൂൺ 8.34 ലക്ഷം വിദേശികളുമാണ് ഗോവ സന്ദർശിച്ചത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വാഹനങ്ങളിൽ നിന്ന് മാലിന്യം വലിച്ചെറിഞ്ഞാൽ കനത്ത പിഴ; കർശന നിയമവുമായി സൗദി അറേബ്യ

സൗദി അറേബ്യയില്‍ വാഹനങ്ങളില്‍ നിന്ന് മാലിന്യം വലിച്ചെറിഞ്ഞാല്‍ കനത്ത പിഴ നല്‍കേണ്ടി വരും. ഇത്തരം പ്രവര്‍ത്തികള്‍ ഗതാഗത നിയമങ്ങളുടെ ലംഘനമാണെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. 300 മുതല്‍ 500 റിയാല്‍ വരെ പിഴയാണ് ഇത്തരക്കാരെ കാത്തിരിക്കുന്നത്. നിയമ ലംഘകരെ കണ്ടെത്തുന്നതിനായി പരിശോധനയും ശക്തമാക്കും. അത്യാധുനിക ക്യാമറകളുടെ സഹായത്തോടെയാണ് സൗദിയില്‍ ഇപ്പോള്‍ ട്രാഫിക് പരിശോധന നടക്കുന്നത്.