Tuesday, 13 January 2026

പശ്ചിമ ബംഗാളിൽ രണ്ട് പേർക്ക് നിപ വൈറസ് ബാധ

പശ്ചിമ ബംഗാളിൽ നിപ രോഗബാധ പടരുന്നതായി റിപ്പോർട്ടുകൾ. നിലവിൽ രണ്ട് പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. കൂടുതൽ പേർക്ക് രോഗബാധ ഉണ്ടായേക്കാം എന്നാണ് സൂചന. സർക്കാർ സംസ്ഥാനതലത്തിൽ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു.

ജനുവരി 11 ന് കല്യാണി എയിംസിലെ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ വൈറസ് റിസർച്ച് ആൻഡ് ഡയഗ്നോസ്റ്റിക് ലബോറട്ടറിയിൽ സംശയാസ്പദമായ കേസുകൾ കണ്ടെത്തി. നിലവിൽ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ആരോ​ഗ്യ വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന ടോറസ് ലോറിയുടെ ടയർ ഊരിത്തെറിച്ച് കടകളിലേക്ക് പാഞ്ഞ് കയറി അപകടം

തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന ടോറസ് ലോറിയുടെ ടയർ ഊരിത്തെറിച്ച് കടകളിലേക്ക് കയറി അപകടം. കരമന-കളിയിക്കാവിള പാതയില്‍ ഇന്നലെ രാവിലെയായിരുന്നു സംഭവം. ടാർ കയറ്റിവന്ന ലോറിയുടെ മുൻവശത്തെ ടയർ ഊരിത്തെറിച്ച് സമീപത്തെ കടകളിലേക്ക് പാഞ്ഞുകയറിയാണ് അപകടമുണ്ടായത്. കടയിലെ ജീവനക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. തമിഴ്നാട്ടിൽ നിന്ന് ടാർ കയറ്റി പേരൂര്‍ക്കട വഴയില ഭാഗത്തേക്കു പോവുകയായിരുന്ന ലോറിയുടെ മുന്നിലെ ഇടതുവശത്തെ ടയറാണ് വൻ ശബ്ദത്തോടെ ഊരിത്തെറിച്ച് സമീപത്തെ കടകളിലേക്ക് പാഞ്ഞുകയറിയത്. ആദ്യം ഷോപ്പിലേക്ക് പാഞ്ഞുകയറിയ ടയർ ഉള്ളിൽ തട്ടി വീണ്ടും പുറത്തുവന്ന് സമീപത്തെ കടയിലേക്ക് കയറുകയായിരുന്നു. സമീപത്തെ സ്റ്റുഡിയോയ്ക്കും ഫൈനാൻസ് സ്ഥാപനത്തിനും നാശനഷ്ടമുണ്ടായി. കടകളുടെ മുൻവശത്തെ ഗ്ലാസ് ഡോറുകൾ തകർത്താണ് ടയർ കടകൾക്കുള്ളിലേക്ക്‌ കയറിയത്. 

സ്റ്റുഡിയോയിലെ വിലപിടിപ്പുള്ള ക്യാമറകൾ, പ്രിന്‍ററുകൾ എന്നിവ ഉൾപ്പെടെ നശിച്ചെന്നാണ് വിവരം. എട്ട് ലക്ഷത്തോളം രൂപയുടെ നഷ്ടം പറയപ്പെടുന്നു. സ്റ്റുഡിയോ ജീവനക്കാരി ശ്രീലക്ഷ്മിക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് നേമം താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകി. സമീപം വഴി നടന്ന വയോധികന്‍റെ കാലിനും നിസാരപരുക്കേറ്റു. കടയുടെ മുന്നിൽ നിർത്തിയിരുന്ന ഫിനാൻസ് സ്ഥാപനത്തിലെ ജീവനക്കാരിയുടെ സ്കൂട്ടറും തകർന്നു. ഇവിടെ മുൻവശത്തെ ബോർഡും ഗ്ലാസും തകർന്നിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ദേവസ്വം മാന്വല്‍ കൊണ്ട് കാര്യമില്ല; ക്ഷേത്രസ്വത്തുക്കൾ സംരക്ഷിക്കാൻ പുതിയ നിയമം വേണമെന്ന് ഹൈക്കോടതി

കൊച്ചി: നിലവിലുള്ള ദേവസ്വം മാന്വല്‍കൊണ്ട് കാര്യമില്ലെന്നും ക്ഷേത്രസ്വത്തുക്കൾ സംരക്ഷിക്കാൻ പ്രത്യേകനിയമം വേണമെന്നും കേരള ഹൈക്കോടതി. വിഷയം സംസ്ഥാനസർക്കാർ ഗൗരവമായി ചിന്തിക്കണമെന്നും കടുത്ത ശിക്ഷ നിയമത്തിൽ കൊണ്ടുവരണമെന്നും ഹൈക്കോടതി പറഞ്ഞു. ശബരിമല സ്വർണക്കൊള്ളക്കേസിലെ പ്രതികളുടെ ജാമ്യഹർജികൾ പരിഗണിക്കവെയായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.

ദേവസ്വം മാന്വൽ പ്രകാരമുള്ള തെറ്റ് ചെയ്തുവെന്നു പറഞ്ഞാൽ അത് ക്രിമിനൽ കുറ്റമായി കണക്കാക്കാനാകില്ല എന്നുള്ള എ. പത്മകുമാറിന്റെ ജാമ്യഹർജിയിലുള്ള വാദത്തിലായിരുന്നു കോടതി പുതിയനിയമത്തിന്റെ ആവശ്യം മുന്നോട്ടുവെച്ചത്. മാന്വലിൽ ലംഘനമുണ്ടായാൽ അത് ക്രിമിനൽ കുറ്റമല്ല പക്ഷെ മാന്വൽ ലംഘിച്ച് അതുവഴി ഒരു ക്രിമിനൽകുറ്റത്തിന് കൂട്ടുനിന്നാൽ അത് ക്രിമിനൽ കുറ്റമായി മാറും എന്ന് കോടതി പറഞ്ഞു. ഇതിനോട് ബന്ധപ്പടുത്തിയാണ് പുതിയ നിയമത്തെ കുറിച്ച് കോടതി അഭിപ്രായം വ്യക്തമാക്കിയത്.

ശബരിമലയിലെ മാത്രമല്ല സംസ്ഥാനത്തെ ഒട്ടേറെ ക്ഷേത്രങ്ങളുടെ സ്വത്തുക്കൾ അന്യാധീനപ്പെട്ടു പോകുകയോ തട്ടിയെടുക്കപ്പെടുകയോ ചെയ്യുന്നുണ്ടെന്നും അതിനാൽ ക്ഷേത്രസ്വത്തുക്കളുടെ സംരക്ഷണത്തിനായി പുതിയനിയമം കൊണ്ടുവരണമെന്നുള്ള ആവശ്യം കോടതി മുന്നോട്ടുവെച്ചത്. സർക്കാരിന് വേണ്ടി ഹാജരായ പ്രോസിക്യൂഷൻ അഡിഷണൽ ജനറലിനോട് ഇക്കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. കടുത്ത ശിക്ഷാവ്യവസ്ഥകളോടെ നിയമം കൊണ്ടുവരണമെന്നും കോടതി കൂട്ടിച്ചേർത്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കൊച്ചി വിടാന്‍ ബ്ലാസ്റ്റേഴ്സ് ? ഹോം ഗ്രൗണ്ടായി കോഴിക്കോടും മലപ്പുറവും പരിഗണനയില്‍

കേരള ബ്ലാസ്റ്റേഴ്‌സ് കൊച്ചി വിട്ടേക്കും. കലൂര്‍ സ്റ്റേഡിയത്തിന് പകരം ഹോം ഗ്രൗണ്ടായി കോഴിക്കോടോ, മലപ്പുറമോ തിരഞ്ഞെടുക്കാനാണ് ആലോചന.

അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഫെബ്രുവരി 14ന് സീസണ്‍ ആരംഭിക്കുമെങ്കിലും ഒറ്റ ലെഗ് ആയാണ് ടൂര്‍ണമെന്റ്. ഇതോടെ ബ്ലാസ്റ്റേഴ്‌സിന് കൂടിപ്പോയാല്‍ കിട്ടുക ആറോ ഏഴോ ഹോം മത്സരങ്ങള്‍ മാത്രമാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നില്‍ക്കെ വന്‍ തുക വാടകയായി കൊടുത്ത് കലൂര്‍ സ്റ്റേഡിയത്തില്‍ കളിക്കണമോയെന്ന ചിന്തയിലാണ് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ്. പകരം കോഴിക്കോട് കോര്‍പ്പറേഷന്‍ ഇഎംഎസ് സ്റ്റേഡിയമോ, മലപ്പുറം പയ്യനാട് സ്റ്റേഡിയമോ ഹോം ഗ്രൗണ്ടായി തിരഞ്ഞെടുക്കാനാണ് ആലോചന.

ഇത്തവണ ഐഎസ്എല്‍ മത്സരങ്ങള്‍ സംപ്രേഷണം ചെയ്യുന്നത് ദൂരദര്‍ശനില്‍ ആയതിനാല്‍ എഎഫ്‌സി നിലവാരമുള്ള മികച്ച സ്റ്റേഡിയം വേണമെന്ന പിടിവാശിയൊന്നുമില്ല അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്. സ്‌പോണ്‍സര്‍ഷിപ്പ് പ്രതിസന്ധിയും ടിക്കറ്റ് വരുമാനത്തില്‍ നിന്ന് കാര്യമായ വരുമാനം കിട്ടുമോ എന്ന ആശങ്കയും കൂടിയാകുമ്പോള്‍ കൊമ്പന്മാര്‍ കലൂരിനെ കൈവിടാന്‍ തന്നെയാണ് സാധ്യത.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വീണ്ടും കേന്ദ്ര കേന്ദ്ര സർക്കാർ സ്തുതിയുമായി ശശി തരൂർ; മോദി സര്‍ക്കാരിന്‍റെ മാവോയിസ്റ്റ് വേട്ടയെ പ്രകീർത്തിച്ച് ലേഖനം

ദില്ലി: ഇടവേളയ്ക്ക് ശേഷം വീണ്ടും കേന്ദ്ര സർക്കാർ സ്തുതിയുമായി ശശി തരൂർ എം പി. മോദി സര്‍ക്കാരിന്‍റെ മാവോയിസ്റ്റ് വേട്ടയെ പ്രകീർത്തിച്ചാണ് ശശി തരൂരിന്‍റെ ലേഖനം. മാവോയിസ്റ്റ് വെല്ലുവിളിയെ നേരിടാൻ കെൽപുണ്ടെന്ന് തെളിയിച്ചിരിക്കുന്നു. മോദി സർക്കാരിൻ്റേത് സുരക്ഷയും വികസനവും സമന്വയിപ്പിച്ചുള്ള നടപടിയാണെന്ന് ലേഖനത്തില്‍ പറയുന്നു. യുപിഎ സര്‍ക്കാര്‍ക്കാരിന്‍റെ ആശയം മോദി നടപ്പാക്കി. സർക്കാരിൻ്റെ ഇരുമ്പ് മുഷ്‌ടി പ്രയോഗത്തിനൊപ്പം വികസനത്തിൻ്റെ സാന്ത്വനസ്പർശം കൂടിയായപ്പോൾ ദൗത്യം വിജയിച്ചെന്നും തുടരണമെന്നും ശശി തരൂർ ലേഖനത്തില്‍ പറയുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഐ പാക്കിലെ റെയ്ഡ് തടസപ്പെടുത്തി, തെളിവുകൾ നശിപ്പിച്ചു; മമത ബാനർജിക്കെതിരെ ഇ ഡി

പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കൺസൾട്ടൻസി സ്ഥാപനമായ ഐ പാക്കിലെ റെയ്ഡ് തടസ്സപ്പെടുത്തിയതിന് മമതയ്ക്കെതിരെ 17 കേസുകളുണ്ടെന്ന് ഇഡി കോടതിയിൽ നൽകിയ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഈ കേസുകൾ സിബിഐ അന്വേഷിക്കണമെന്നാണ് ആവശ്യം.

ജനുവരി 8 ന് പ്രതീക് ജെയിനിൻ്റെ ഐ-പാകിലെ ഇഡി റെയ്ഡ് മമത തടസ്സപ്പെടുത്തി, തെളിവുകൾ നശിപ്പിച്ചു, ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി എന്നിവയടക്കം മമതയ്ക്ക് എതിരെ 17 കേസുകളുണ്ട്. മമത ബാനർജി, ഡിജിപി, കൊൽക്കത്ത പോലീസ് കമ്മീഷണർ എന്നിവർ അന്വേഷണ പരിധിയിൽ വരണമെന്നും ഇ ഡി ആവശ്യപ്പെടുന്നു.

അതേസമയം പ്രതിപക്ഷ സംസ്ഥാനങ്ങളിലെ ഇഡി നടപടിക്കെതിരെ വിമർശനങ്ങളും ശക്തമാവുകയാണ്. മോദി സർക്കാരിൻ്റെ ദൈവമാണ് ഇഡിയെന്ന് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ കുറ്റപ്പെടുത്തി. ടിഎംസിയുടെ അഴിമതികൾ പുറത്തുവരുന്ന ഭയത്തിലാണ് ഇഡി അന്വേഷണത്തെ തടസ്സപ്പെടുത്തിയത് എന്നാണ് ബിജെപിയുടെ വിമർശനം. വിഷയത്തിൽ ഇഡിയും ഐപാക്കും ടിഎംസിയും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ബുധനാഴ്ചയാണ് കേസ് പരിഗണിക്കുക.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കോട്ടയത്തു വാഹന അപകടം; 3 പേർ മരിച്ചു

കോട്ടയത്തു വാഹന അപകടം; 3 പേർ മരിച്ചു

കോട്ടയം കുറവിലങ്ങാട് മോനിപ്പള്ളിക്ക് സമീപം എംസി റോഡിൽ വാഹനാപകടത്തിൽ കുട്ടി ഉൾപ്പെടെ 3 പേരാണ് മരിച്ചത്. മോനിപ്പള്ളിക്കും കൂത്താട്ടുകുളത്തിനുമിടയിൽ ആറ്റിക്കലിലായിരുന്നു അപകടം. കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് കാറിലുണ്ടായിരുന്ന 3 പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. അപകടത്തിൽ മൂന്നു പേ‍ർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. രാവിലെ 11മണിയോടെയായിരുന്നു അപകടം. ഏറ്റുമാനൂർ നീണ്ടൂർ ഓണംതുരുത്ത് കുറുപ്പൻ പറമ്പിൽ സുരേഷ് കുമാർ ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന സ്ത്രീയും കുട്ടിയും മരിച്ചിട്ടുണ്ട്. ഇവരുടെ പേര് വിവരങ്ങൾ ലഭ്യമല്ല. മരിച്ചവർ മൂവാറ്റുപുഴ ഭാഗത്തുനിന്ന് ഏറ്റുമാനൂരിലേക്ക് വരികയായിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കരമനയിൽ നിന്ന് കാണാതായ 14കാരിയെ ഹൈദരാബാദിൽ കണ്ടെത്തി

തിരുവനന്തപുരം: കരമനയിൽ നിന്ന് കാണാതായ 14കാരിയെ കണ്ടെത്തി. കരമന കരിമുകൾ സ്വദേശി ലക്ഷ്മിയെയാണ് ഹൈദരാബാദിൽ നിന്ന് കണ്ടെത്തിയത്. കരമന പൊലീസ് ബന്ധുക്കളെ വിവരം അറിയിച്ചു. കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേയ്ക്ക് മാറ്റിയിരിക്കുകയാണ്

വെള്ളിയാഴ്ച പുലർച്ചെയാണ് ലക്ഷ്മി വീട്ടിൽ നിന്നിറങ്ങിയത്. കുട്ടി തനിയെ വീട് വീട്ടിറങ്ങുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. സിസി ടിവി ദൃശ്യങ്ങളിൽ കുട്ടി തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയതായി പൊലീസ് കണ്ടെത്തിയിരുന്നു. കുട്ടിയുടെ പക്കൽ മൊബൈൽ ഫോൺ ഇല്ലാത്തതും പൊലീസിന് അന്വേഷണത്തിന് വെല്ലുവിളി ഉയർത്തിയിരുന്നു. സിസി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും മറ്റ് റെയിൽവേ സ്റ്റേഷനുകളിലെ വിവരങ്ങൾ ശേഖരിച്ചും നടത്തിയ അന്വേഷണത്തിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍

സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. ഇന്ന് പവന് 280 രൂപ വര്‍ധിച്ച് 1,04,520 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. ഗ്രാമിന് 35 രൂപയാണ് വര്‍ധിച്ചത്. 13,065 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഡിസംബര്‍ 27ന് രേഖപ്പെടുത്തിയ 1,04,440 രൂപ എന്ന റെക്കോര്‍ഡാണ് ഇന്ന് പഴങ്കഥയായത്. വെള്ളി വില 5 രൂപ വര്‍ധിച്ച് ഗ്രാമിന് 275 രൂപയിലെത്തി.

ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. പിന്നീടുള്ള ദിവസങ്ങളിലും വില ഉയരുന്നതാണ് ദൃശ്യമായത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്.

ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മസ്കത്തിൽ ബം​ഗ്ലാദേശി കുടുംബം സഞ്ചരിച്ചിരുന്ന വാഹനം ഒട്ടകത്തെ ഇടിച്ചു; മുന്ന് മരണം

മസ്‌കത്ത് സലാല റോഡിൽ തുംറൈത്തിന് സമീപം ബം​ഗ്ലാദേശി കുടുംബം സഞ്ചരിച്ചിരുന്ന വാഹനം ഒട്ടകത്തെ ഇടിച്ച്‌ മുന്ന് പേർ മരിച്ചു. ബൾക്കീസ്‌ അക്തർ, മുഹമ്മദ്‌ സാകിബുൽ ഹസൻ സോബുജ്‌, മുഹമ്മദ്‌ ദിറാറുൽ ആലം എന്നിവരാണ് മരിച്ചത്‌.

ബംഗ്ലാദേശ് ചിറ്റഗോംഗ്‌ ഫാത്തിക്‌ചാരി സ്വദേശികളാണ് അപകടത്തിൽ പെട്ടത്‌. വെള്ളിയാഴ്‌ച രാത്രിയിലായിരുന്നു അപകടം. ആറ് പേരാണ് വാഹനത്തിലുണ്ടായിരുന്നത്‌.