Wednesday, 14 January 2026

വിജയ് ആരാധകർക്ക് വീണ്ടും നിരാശ,'തെരി'യും തിയേറ്ററിൽ എത്തില്ല

വിജയ് ആരാധകർക്ക് വീണ്ടും നിരാശ,'തെരി'യും തിയേറ്ററിൽ എത്തില്ല

വിജയ് ചിത്രം ജനനായകന്റെ റിലീസുമായി ബന്ധപ്പെട്ടു നിരവധി വിവാദങ്ങൾ ആണ് അരങ്ങേറുന്നത്. സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാത്തത് കാരണം നേരത്തെ ജനുവരി 9 ന് റിലീസ് പ്രഖ്യാപിച്ച ചിത്രം മാറ്റിവെക്കുകയായിരുന്നു. എന്നാൽ വിജയ് ആരാധകർക്ക് പൊങ്കൽ ആഘോഷമാക്കാൻ വിജയ്‌യുടെ തെറി റീ റിലീസ് ചെയ്യുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചിരുന്നു. ഇപ്പോഴിതാ സിനിമയുടെ റീലീസ് ഉണ്ടക്കയിലെന്ന അറിയിച്ചിരിക്കുകയാണ് നിർമാതാവ് കലൈപ്പുലി എസ്. താനു.

ഈ മാസം പതിനഞ്ചിനായിരുന്നു ചിത്രത്തിന്റെ റീ റിലീസ് നിശ്ചയിച്ചിരുന്നത്. എന്നാൽ പൊങ്കൽ റിലീസ് നിശ്ചയിച്ച മറ്റ് ചിത്രങ്ങളുടെ നിർമ്മാതാക്കളുടെ അഭ്യർത്ഥന മാനിച്ച് തെരി റീ റിലീസ് മാറ്റി വച്ചിരിക്കുകയാണ്. 2016-ൽ അറ്റ്‌ലീ സംവിധാനം ചെയ്ത ചിത്രത്തിൽ ഇരട്ടവേഷത്തിലായിരുന്നു വിജയ് എത്തിയത്. സാമന്ത റുത്ത് പ്രഭു, എമി ജാക്‌സൺ എന്നിവരായിരുന്നു നായികമാർ.

സിംഹളയിലും അസമീസിലും ചിത്രം റീമേക്ക് ചെയ്തിരുന്നു. ഹിന്ദിയിൽ 'ബേബി ജോൺ' എന്ന പേരിലിറങ്ങിയ ചിത്രത്തിൽ കീർത്തി സുരേഷ് ആയിരുന്നു വരുൺ ധവാന്റെ നായിക. തെലുങ്കിൽ 'ഉസ്താദ് ഭഗത് സിങ്' എന്ന പേരിലും റീമേക്ക് അണിയറയിൽ ഒരുങ്ങുന്നുണ്ട്. റീ റിലീസ് ചെയ്ത വിജയ് ചിത്രങ്ങൾ എല്ലാം തിയേറ്ററിൽ നിന്ന് മികച്ച കളക്ഷൻ നേടിയാണ് ഇറങ്ങിയിട്ടുള്ളത്. തെരിയും വിജയ് ആരാധകർ ആഘോഷിക്കുമെന്നാണ് കരുതിയിരുന്നത്. എന്നാൽ വിജയ് ആരാധകർക്ക് നിരാശയാണ് ഇപ്പോൾ.

അതേസമയം, കഴിഞ്ഞ ദിവസം പ്രദര്‍ശനാനുമതി നല്‍കികൊണ്ട് സിംഗിള്‍ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് തടഞ്ഞിരുന്നു. ഇപ്പോഴിതാ സിനിമയുടെ നിർമാതാക്കൾ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. സെന്‍സര്‍ ബോര്‍ഡ് ആദ്യം നിര്‍ദേശിച്ച മാറ്റങ്ങള്‍ വരുത്തിയ ശേഷവും സര്‍ട്ടിഫിക്കറ്റ് നല്‍കാതെ മനപ്പൂര്‍വം റിലീസ് തടയുന്നുവെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ജനനായകന്റെ നിര്‍മാതാക്കള്‍ കോടതിയെ സമീപിച്ചിരുന്നത്. ഇത് പരിഗണിച്ച ജസ്റ്റിസ് പി ടി ആശ അധ്യക്ഷയായ സിംഗിള്‍ ബെഞ്ച് സെന്‍സര്‍ ബോര്‍ഡ് നടപടികളെ വിമര്‍ശിക്കുകയും പ്രദര്‍ശനാനുമതി നല്‍കുകയുമായിരുന്നു. എന്നാല്‍, ഉടനടി ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിനെ സിബിഎഫ്‌സി സമീപിക്കുകയായിരുന്നു. ഇതില്‍ വാദം കേള്‍ക്കവേയാണ് റിലീസിന് അനുമതി നല്‍കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് സ്‌റ്റേ ചെയ്തത്. ജനുവരി 21നാണ് ഇനി ഹർജി പരിഗണിക്കുക എന്നും കോടതി വ്യക്തമാക്കിമാക്കിയിരുന്നു

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ന്യൂയോർക്ക് സിറ്റിയിൽ ആയിരക്കണക്കിന് നഴ്സുമാരുടെ സമരം; ഐക്യദാർഢ്യം പ്രഖ്യാപിച്ചെത്തി സൊഹ്റാൻ മംദാനി

ന്യൂയോർക്ക് സിറ്റിയിൽ ആയിരക്കണക്കിന് നഴ്സുമാരുടെ സമരം; ഐക്യദാർഢ്യം പ്രഖ്യാപിച്ചെത്തി സൊഹ്റാൻ മംദാനി

ന്യൂയോർക്ക്: ശമ്പളം, തൊഴിൽ സുരക്ഷ എന്നിവ ആവശ്യപ്പെട്ട് ന്യൂയോർക്ക് നഗരത്തിലെ ആയിരക്കണക്കിന് നഴ്സുമാർ പണിമുടക്കി തെരുവിൽ ഇറങ്ങി. മൗണ്ട് സിനായ്, മോണ്ടിഫിയോർ മെഡിക്കൽ സെന്റർ, ന്യൂയോർക്ക് പ്രെസ്ബിറ്റീരിയൻ തുടങ്ങി നഗരത്തിലെ പ്രധാന ആശുപത്രികളെയെല്ലാം സമരം സാരമായി ബാധിച്ചിട്ടുണ്ട്. മലയാളികളടക്കം ഇന്ത്യക്കാരായ നഴ്സുമാരും സമരത്തിന്റെ ഭാഗമാണ്.

ന്യൂയോർക്ക് മേയർ സൊഹ്‌റാൻ മംദാനിയും സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു രം​ഗത്തെത്തി. 15000 നഴ്‌സുമാര്‍ അണി നിരന്ന റാലിയെ അദ്ദേഹം അഭിസംബോധന ചെയ്തു. നമ്മുടെ നഗരത്തിലെ ഏറ്റവും ഇരുണ്ട സമയങ്ങളിലോരോന്നും നഴ്‌സുമാര്‍ ജോലിക്ക് എത്തുന്നുവെന്നും

അവയുടെ മൂല്യം ചർച്ച ചെയ്ത് അളക്കാവുന്നതല്ലെന്നും മംദാനി വ്യക്തമാക്കി. ഇത് വെറുമൊരു തൊഴിൽ സമരമല്ലെന്നും ആരാവണം ഈ ആരോഗ്യ സംവിധാനത്തിന്റെ യഥാർത്ഥ ഗുണഭോക്താക്കൾ എന്നതാണെന്നും അദ്ദേഹം പറഞ്ഞു. നഗരത്തിലെ അതിസമ്പന്ന സ്വകാര്യ ആശുപത്രികളിൽ സാമ്പത്തിക പ്രസിസന്ധിയില്ല എന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി. കരഘോഷങ്ങളോടെയാണ് തൊഴിലാളികൾ മംദാനിയുടെ വാക്കുകൾ സ്വീകരിച്ചത്.

സുരക്ഷിതമായ തൊഴിൽ സാഹചര്യവും അമിത ജോലിഭാരം കുറയ്ക്കാൻ ആവശ്യമായ ജീവനക്കാരെ നിയമിക്കണമെന്നതുമാണ് നഴ്‌സുമാരുടെ പ്രധാന ആവശ്യം.ന്യൂയോർക്ക് സിറ്റിയിലെ പ്രമുഖ സ്വകാര്യ ആശുപത്രികളിലുള്ള പതിനയ്യായിരത്തോളം നഴ്‌സുമാർ നടത്തുന്ന പണിമുടക്ക് രണ്ടാം ദിവസത്തിലേക്ക് കടന്നു. 2023-ൽ നടന്ന സമാനമായ സമരത്തിന് ശേഷം ജീവനക്കാരുടെ എണ്ണത്തിൽ പുരോഗതിയുണ്ടായെന്നും യൂണിയന്റെ ആവശ്യങ്ങൾ വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നതാണെന്നുമാണ് ആശുപത്രി മാനേജ്‌മെന്റുകളുടെ വാദം. എന്നാൽ വൻകിട ആശുപത്രികൾ നഴ്‌സുമാരുടെ ആരോഗ്യകരമായ തൊഴിൽ സാഹചര്യത്തിന് മുൻഗണന നൽകുന്നില്ലെന്നും യൂണിയൻ കുറ്റപ്പെടുത്തി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഹൃദയസ്തംഭന ചികിത്സയ്ക്കുള്ള ഇന്‍പെഫ ഉപയോ​ഗിക്കാൻ യുഎഇ

ഹൃദയസ്തംഭന ചികിത്സയ്ക്കുള്ള ഇന്‍പെഫ ഉപയോ​ഗിക്കാൻ യുഎഇ

ഹൃദ്രോഗികള്‍ക്ക് ആശ്വാസ വാര്‍ത്തയുമായി യുഎഇ ഭരണകൂടം. ഹൃദയസ്തംഭന ചികിത്സയ്ക്കുള്ള നൂതന മരുന്നായ 'ഇന്‍പെഫ' രാജ്യത്ത് ഉപയോഗിക്കാന്‍ എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്മെന്റ് അംഗീകാരം നല്‍കി. അമേരിക്കയ്ക്ക് ശേഷം ഈ അത്യാധുനിക ചികിത്സയ്ക്ക് അനുമതി നല്‍കുന്ന ലോകത്തിലെ രണ്ടാമത്തെ രാജ്യമാണ് യുഎഇ.

ഹൃദയത്തിന്റെയും വൃക്കകളുടെയും സംരക്ഷണത്തിനൊപ്പം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്ന ഗുളികയാണിത്. ടൈപ്പ് 2 പ്രമേഹം, വിട്ടുമാറാത്ത വൃക്കരോഗം എന്നിവയുള്ള ഹൃദ്രോഗികളില്‍ ഹൃദയാഘാതം മൂലമുള്ള മരണസാധ്യത ഗണ്യമായി കുറയ്ക്കാന്‍ ഈ മരുന്ന് സഹായിക്കും.

ഹൃദയസ്തംഭനം മൂലം ഇടയ്ക്കിടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടേണ്ടി വരുന്ന സാഹചര്യം കുറയ്ക്കാനും അടിയന്തര മെഡിക്കല്‍ സഹായം തേടേണ്ടി വരുന്ന അവസ്ഥ ഒഴിവാക്കാനും ഇന്‍പെഫ ഫലപ്രദമാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കരൂര്‍ ദുരന്തം; വിജയ്ക്ക് വീണ്ടും സിബിഐ സമന്‍സ്, ഈ മാസം 19ന് ഹാജരാകണം

കരൂര്‍ ദുരന്തം; വിജയ്ക്ക് വീണ്ടും സിബിഐ സമന്‍സ്, ഈ മാസം 19ന് ഹാജരാകണം

ചെന്നൈ: കരൂര്‍ ദുരന്തത്തില്‍ ടിവികെ അധ്യക്ഷനും നടനുമായ വിജയ്ക്ക് വീണ്ടും സിബിഐ സമന്‍സ് അയച്ചു. ഈ മാസം 19ന് വീണ്ടും സിബിഐക്ക് മുന്നില്‍ ഹാജരാകാനാണ് നിര്‍ദേശം. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ സിബിഐ ആസ്ഥാനത്ത് ഹാജരായി വിജയ് മൊഴി നല്‍കിയിരുന്നു. എന്തുകൊണ്ട് കരൂരില്‍ എത്താന്‍ വൈകി എന്നതടക്കം വിജയ്ക്ക് മുന്നില്‍ സിബിഐ വെച്ചത് 90 ചോദ്യങ്ങളാണ്.

എന്നാല്‍ കൂടുതല്‍ കാര്യങ്ങളില്‍ വ്യക്തത വരുത്തുന്നതിനായി വീണ്ടും ഹാജരാകാന്‍ അന്വേഷണസംഘം ആവശ്യപ്പെടുകയായിരുന്നു. പൊങ്കല്‍ ആഘോഷങ്ങള്‍ക്ക് ശേഷം ഹാജരാകാമെന്ന വിജയ്‌യുടെ അപേക്ഷ പരിഗണിച്ചാണ് 19-ാം തീയതിയിലേക്ക് മാറ്റിയത്.

എന്തുകൊണ്ട് കരൂരിൽ എത്താൻ വൈകി എന്ന നിർണായക ചോദ്യമാണ് കഴിഞ്ഞ ദിവസം സിബിഐ ഉന്നയിച്ചത്. കഴിഞ്ഞ വർഷം സെപ്റ്റംബർ 27ന് ആണ് വിജയ് കരൂരിൽ നയിച്ച രാഷ്ട്രീയ റാലി ഒരു വൻ ദുരന്തത്തിന് വേദിയായത്. റാലിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേർക്കാണ് ജീവൻ നഷ്ടമായത്. തൊട്ട് പുറകെ നിരവധി ആരോപണങ്ങൾ വിജയ്‌ക്കെതിരെ ഉണ്ടായിരുന്നു.

എന്തുകൊണ്ട് കരൂരിൽ എത്താൻ വൈകി, ദുരന്തം ഉണ്ടായ ഉടൻ എന്തുകൊണ്ട് അതിവേഗം ചെന്നൈയിലേക്ക് മടങ്ങി തുടങ്ങിയ ചോദ്യങ്ങളോടെയാണ് സിബിഐ വിജയുടെ മൊഴിയെടുപ്പ് ആരംഭിച്ചത്. ഡൽഹി സിബിഐ ഓഫീസിലേക്ക് വിളിച്ചുവരുത്തിയായിരുന്നു ചോദ്യം ചെയ്യൽ.

ചോദ്യങ്ങൾ രേഖപ്പെടുത്തിയ 90 പേജുള്ള ഒരു ബുക്ക് ലെറ്റാണ് സിബിഐ വിജയ്ക്ക് നൽകിയത്. ഡിഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് വിജയ്‌യുടെ മൊഴി രേഖപ്പെടുത്തിയത്. ഉത്തരം രേഖപ്പെടുത്താൻ സ്റ്റെനോഗ്രാഫറുടെ സഹായവും സിബിഐ വിജയ്ക്ക് നൽകിയിരുന്നു. കരൂർ ദുരന്തം ഉണ്ടായ ദിവസത്തെ കാര്യങ്ങളാണ് ചോദിച്ചറിഞ്ഞത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പശ്ചിമബംഗാളില്‍ നിപ; രണ്ട് നഴ്‌സുമാര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു, നില ഗുരുതരം

പശ്ചിമബംഗാളില്‍ നിപ; രണ്ട് നഴ്‌സുമാര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു, നില ഗുരുതരം

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ നിപ രോഗ സ്ഥിരീകരിച്ചു. ബരാസത് ആശുപത്രിയിലെ രണ്ട് നഴ്‌സുമാര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇരുവരുടെയും നില ഗുരുതരമാണ് എന്ന് റിപ്പോർട്ടുകള്‍ പറയുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ സമ്പര്‍ക്കപ്പട്ടികയില്‍ 120 പേരാണ് ഉളളത്. സര്‍ക്കാര്‍ സംസ്ഥാന തലത്തില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഐസിഎംആറിന്റെ വൈറസ് റിസര്‍ച്ച് ആന്‍ഡ് ഡയഗ്നോസ്റ്റിക് ലബോറട്ടറിയിലാണ് നിപ കേസ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചത്. സ്ഥിതിഗതികള്‍ സൂഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും സമ്പര്‍ക്കമുണ്ടായവരെ കണ്ടെത്താന്‍ നീക്കം സജീവമാണെന്നും കേന്ദ്ര മെഡിക്കല്‍ സംഘം അറിയിച്ചു.

നിപ വൈറസ് ബാധയുളള വവ്വാലുകളില്‍ നിന്നോ പന്നികളില്‍ നിന്നോ ആണ് മനുഷ്യരിലേക്ക് പകരുക. മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് വ്യക്തിഗത സുരക്ഷാമാര്‍ഗങ്ങള്‍ സ്വീകരിക്കാതെ രോഗിയുമായി അടുത്തിടപഴകുന്നതോടെ പകരുന്നു. വൈറസ് ബാധയുളള വവ്വാലുകളുടെ കാഷ്ഠം, ഉമിനീര്‍, മൂത്രം എന്നിവ കലര്‍ന്ന പാനീയങ്ങളും വവ്വാല്‍ കടിച്ച പഴങ്ങളും കഴിക്കുന്നതിലൂടെയും രോഗം പകരാം. പനി, തലവേദന, തലകറക്കം, ബോധക്ഷയം, ചുമ, വയറുവേദന, മനംപിരട്ടല്‍, ഛര്‍ദി, ക്ഷീണം തുടങ്ങിയവാണ് നിപ രോഗലക്ഷണങ്ങള്‍. രോഗാണു ശരീരത്തില്‍ പ്രവേശിച്ച് രോഗലക്ഷണങ്ങള്‍ പ്രകടമാകാന്‍ 4 മുതല്‍ 21 ദിവസം വരെ വേണ്ടിവരും.

2018-ലാണ് കേരളത്തില്‍ ആദ്യമായി നിപ ബാധ സ്ഥിരീകരിച്ചത്. കോഴിക്കോട് ജില്ലയിലായിരുന്നു നിപ സ്ഥിരീകരണം. പതിനേഴുപേരാണ് അന്ന് മരിച്ചത്. 2019 ജൂണില്‍ കൊച്ചിയില്‍ നിപ വൈറസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2021 സെപ്റ്റംബറിര്‍ വീണ്ടും കോഴിക്കോട് രോഗബാധയുണ്ടായി. 2023 ഓഗസ്റ്റിലും സെപ്റ്റംബറിലും മലപ്പുറം ജില്ലയില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ബെംഗളൂരുവില്‍ ഇനി മെട്രോ യാത്രയ്ക്ക് ചെലവേറും: ടിക്കറ്റ് നിരക്കില്‍ വർധന

ബെംഗളൂരുവില്‍ ഇനി മെട്രോ യാത്രയ്ക്ക് ചെലവേറും: ടിക്കറ്റ് നിരക്കില്‍ വർധന

ബെംഗളൂരു: ബെംഗളൂരു മെട്രോ ടിക്കറ്റ് നിരക്ക് 5% വര്‍ദ്ധപ്പിക്കുമെന്ന് നമ്മ മെട്രോ ഫെയേഴ്സ് . ഇതോടെ ബെംഗളൂരു മെട്രോ യാത്രക്കാര്‍ക്ക് തിരിച്ചടിയാകും. പുതിയ ടിക്കറ്റ് നിരക്ക് ഫെബ്രുവരി മുതല്‍ ഇടാക്കാനാണ് നീക്കം. ഫെയർ ഫിക്സേഷൻ കമ്മിറ്റി (എഫ്എഫ്‌സി)യുടെ ശുപാർശയെത്തുടർന്നാണ് ഫെബ്രുവരി മുതൽ നമ്മ മെട്രോ നിരക്കുകൾ വര്‍ധിപ്പിക്കുന്നത്. ടിക്കറ്റിൻ്റെ വില വർധിക്കുന്നതോടെ നമ്മ മെട്രോ ഇന്ത്യയിലെ ഏറ്റവും ചെലവേറിയ മെട്രോയായി മാറും.

ഇടയ്ക്കിടെയുള്ള നിരക്ക് വർദ്ധന ദൈനദിന യാത്രക്കാരെ പ്രതിസന്ധിയിലാക്കുമെന്ന് വിമര്‍ശനമുണ്ട്. മെട്രോ യാത്ര ശരാശരി പൗരന് താങ്ങാനാവില്ലെന്നും നിരവധി യാത്രക്കാർ പ്രതികരിച്ചു. 2025 ഫെബ്രുവരിയിൽ ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) ടിക്കറ്റ് നിരക്ക് വര്‍ദ്ധപ്പിച്ചിരുന്നു. ഇപ്പോൾ ഒരു വർഷത്തിന് ശേഷമാണ് വീണ്ടു ടിക്കറ്റ് നിരക്കിലുള്ള മാറ്റം. ഇതോടെ വില71 ശതമാനം വരെ വർദ്ധിച്ചു എന്നാണ് വിലയിരുത്തൽ.

അതേസമയം, യാത്രക്കാർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വിമാനത്താവള മെട്രോ ലൈൻ 2027-ന്റെ അവസാനത്തോടെ പ്രവർത്തനക്ഷമമാക്കാനുള്ള ലക്ഷ്യം ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. വിമാനത്താവള മെട്രോ പദ്ധതി പൂർത്തിയാകുമ്പോഴേക്കും ബെംഗളൂരുവിന്റെ മെട്രോ നെറ്റ്‌വർക്ക് ആകെ 175 കിലോമീറ്റർ വരെ വ്യാപിക്കും. ഇത് നഗരത്തിന്റെ മെട്രോ ചരിത്രത്തിലെ ഏറ്റവും വലിയ ഒറ്റത്തവണ വികസനവുമായിരിക്കും.

ബാംഗ്ലൂർ ചേംബർ ഓഫ് ഇൻഡസ്ട്രി ആൻഡ് കൊമേഴ്‌സ് (BCIC) യും ടെറി (TERI) യും സംയുക്തമായി സംഘടിപ്പിച്ച 'Sustainability in Action: Bengaluru’s Urban Challenge' എന്ന പാനൽ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്ന ബിഎംആർസിഎല്‍ സിവിൽ അഡ്വൈസർ അഭൈ കുമാർ റായ് ആണ് ആളുകള്‍ ഏറെ നാളായി കാത്തിരിക്കുന്ന പ്രഖ്യാപനം നടത്തിയത്. ആകെ 58.19 കിലോമീറ്റർ നീളമാണ് വിമാനത്താവള മെട്രോയ്ക്കുള്ളത്.

രണ്ട് ഘട്ടമായിട്ടാണ് വിമാനത്താവളത്തിലേക്കുള്ള മെട്രോയുടെ നിർമ്മാണം. ഫേസ് 2A (സെൻട്രൽ സിൽക്ക് ബോർഡ് മുതൽ കെആർ പുരം വരെ 19.75 കി.മീ) 2026 ഡിസംബറോടെ പ്രവർത്തനസജ്ജമാകുമെന്നാണ് പ്രതീക്ഷ. ഫേസ് 2B (കെആർ പുരം മുതൽ കെമ്പഗൗഡ ഇന്റർനാഷണൽ എയർപോർട്ട് വരെ 38.44 കി.മീ) 2027 അവസാനത്തോടെ പൂർത്തിയാകും

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തെരുവുനായകള്‍ക്ക് തീറ്റ കൊടുക്കുന്നവരും ഉത്തരവാദികൾ: കടുപ്പിച്ച് സുപ്രീംകോടതി

തെരുവുനായകള്‍ക്ക് തീറ്റ കൊടുക്കുന്നവരും ഉത്തരവാദികൾ: കടുപ്പിച്ച് സുപ്രീംകോടതി

ന്യൂഡൽഹി: തെരുവ് നായയുടെ കടിയേല്‍ക്കുന്നവര്‍ക്ക് കനത്ത നഷ്ടപരിഹാരം നൽകണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീംകോടതിയുടെ നിര്‍ദേശം. തെരുവ് നായകള്‍ക്ക് ഭക്ഷണം നല്‍കുന്നവരും ഉത്തരവാദികളാണെന്നും കോടതി പറഞ്ഞു. നായകൾക്ക് തെരുവിൽ ഭക്ഷണം നൽകരുതെന്നും വീട്ടിൽ ക്കൊണ്ടുപോയി ഭക്ഷണം കൊടുത്തുകൂടേയെന്നും കോടതി ചോദിച്ചു.

തെരുവുനായ ആക്രമണങ്ങളെ ചെറുക്കാന്‍ സംസ്ഥാനങ്ങള്‍ കര്‍മ്മ പദ്ധതികള്‍ നടത്താൻ തയ്യാറാക്കാത്തതിലും കോടതി അതൃപ്തി അറിയിച്ചു. തെരുവുനായ ആക്രമണങ്ങളിൽ സംസ്ഥാനങ്ങൾ ഒന്നും ചെയ്യാതിരുന്നാല്‍ കനത്തപിഴ നൽകേണ്ടി വരും. മൃ​ഗസ്നേഹികൾ തെരുവ് നായകളെ പരിപാലിച്ചാൽ തെരുവുനായ ആക്രമണങ്ങളിലും ഉത്തരവാദിത്വം ഏറ്റെടുക്കാൻ ബാധ്യസ്തരാണെന്നും കോടതി വ്യക്തമാക്കി.

കുട്ടികൾക്കും പ്രായമായവർക്കും നേരേയുള്ള നായകളുടെ ഓരോ കടിക്കും, മരണത്തിനും, പരിക്കിനും സംസ്ഥാനങ്ങൾ വലിയ നഷ്ടപരിഹാരം നൽകേണ്ടി വരുമെന്ന് തെരുവുനായ വിഷയത്തിൽ വാദം നടത്തിയ ജസ്റ്റിസ് വിക്രംനാഥ്, സന്ദീപ് മേത്ത, എൻ. വി. അഞ്ജാരിയ എന്നിവരുടെ ബെഞ്ച് പറഞ്ഞു. നായപ്രേമികൾക്കായി നീണ്ട അഭിഭാഷക നിര ഹാജരാകുമ്പോൾ മനുഷ്യരുടെ ഭാഗം പറയാൻ ആരുമില്ലെന്ന് കോടതി കുറ്റപ്പെടുത്തി.

ഒൻപതുവയസ്സുള്ള കുട്ടിയെ നായകൾ ആക്രമിക്കുമ്പോൾ ആരെയാണ് ഉത്തരവാദിയാക്കേണ്ടതെന്ന് കോടതി ചോദിച്ചു. അവയ്ക്ക് തീറ്റ നൽകുന്ന സംഘടനയെയാണോ? അതോ പ്രശ്നത്തിൽ കണ്ണടച്ചിരിക്കണമെന്നാണോ പറയുന്നതെന്നും കോടതി ചോദിച്ചു. ഹർജി ജനുവരി 20-ന് വീണ്ടും പരിഗണിക്കും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സ്കൂൾ മേഖലയിലെ ​ഗതാ​ഗത കുരുക്ക് കുറയ്ക്കുക ലക്ഷ്യം; പുതിയ പദ്ധതിയുമായി ദുബായ് ആർടിഎ

സ്കൂൾ മേഖലയിലെ ​ഗതാ​ഗത കുരുക്ക് കുറയ്ക്കുക ലക്ഷ്യം; പുതിയ പദ്ധതിയുമായി ദുബായ് ആർടിഎ

ദുബായിലെ സ്കൂൾ മേഖലകളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും സ്വകാര്യ വാഹനങ്ങളുടെ ഉപയോഗത്തിന് പകരമായി പുതിയൊരു സംവിധാനം ഒരുക്കുന്നതിനുമായി 'സ്കൂൾ ട്രാൻസ്‌പോർട്ട് പൂളിംഗ്' പദ്ധതിയുമായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി. 2026-ന്റെ ആദ്യ പാദത്തിൽ ആരംഭിക്കുന്ന ഈ പദ്ധതിക്കായി യാംഗോ ഗ്രൂപ്പ്, അർബൻ എക്സ്പ്രസ് ട്രാൻസ്‌പോർട്ട് എന്നിവരുമായി ആർടിഎ ധാരണാപത്രത്തിൽ ഒപ്പുവെച്ചു.

ഈ പരീക്ഷണ പദ്ധതി പ്രകാരം, നിശ്ചിത ഭൂമിശാസ്ത്ര പരിധിയിലുള്ള ഒന്നിലധികം സ്കൂളുകളിലെ വിദ്യാർത്ഥികൾക്കായി ഷെയേഡ് ബസ് സൗകര്യം ഒരുക്കും. യാത്രകളുടെ കൃത്യമായ ഏകോപനം, വാഹനങ്ങളുടെ ട്രാക്കിംഗ്, പ്രവർത്തനങ്ങളുടെ നിരീക്ഷണം എന്നിവയ്ക്കായി അത്യാധുനിക സാങ്കേതികവിദ്യയാണ് ഈ പദ്ധതിയിൽ ഉപയോഗിക്കുന്നത്.

ദുബായിലെ സ്കൂൾ ഗതാഗതവുമായി ബന്ധപ്പെട്ട സുരക്ഷ, സുരക്ഷിതത്വം, നിയന്ത്രണങ്ങൾ, നിയമപരമായ ആവശ്യകതകൾ എന്നിവയെല്ലാം പാലിച്ചുകൊണ്ടായിരിക്കും ഈ പദ്ധതിയെന്ന് ആർടിഎ അറിയിച്ചു. ഗതാഗതക്കുരുക്ക് കുറയ്ക്കാനും വിദ്യാർത്ഥികളുടെ ദൈനംദിന യാത്രകൾ കൂടുതൽ സുഗമമാക്കാനും ഈ പദ്ധതി ലക്ഷ്യമിടുന്നു.

സ്കൂളുകളിലേക്ക് കുട്ടികളെ എത്തിക്കാൻ സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കുന്നത് ഗണ്യമായി വർദ്ധിച്ചിട്ടുണ്ടെന്നും ഇത് സ്കൂൾ പരിസരങ്ങളിലെ ഗതാഗതക്കുരുക്കിന് നേരിട്ട് കാരണമാകുന്നുണ്ടെന്നും അധികൃതർ പറഞ്ഞു. ഈ സംരംഭത്തിലൂടെ, കുറഞ്ഞ നിരക്കിൽ ഒരു ബദൽ സ്കൂൾ യാത്രാ സംവിധാനം ഒരുക്കാനാണ് ആർടിഎ ലക്ഷ്യമിടുന്നത്. ഇത് ഗതാഗതം സുഗമമാക്കാനും വിദ്യാർത്ഥികൾക്ക് കൂടുതൽ മെച്ചപ്പെട്ട യാത്രാ അനുഭവം നൽകാനും സഹായിക്കുമെന്നും അധികൃതർ വിലയിരുത്തി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തിരുവനന്തപുരത്ത് പൂജാരി കിണറ്റിൽവീണ് മരിച്ചു; ജീവനൊടുക്കിയതെന്ന് നിഗമനം

തിരുവനന്തപുരത്ത് പൂജാരി കിണറ്റിൽവീണ് മരിച്ചു; ജീവനൊടുക്കിയതെന്ന് നിഗമനം

തിരുവനന്തപുരം: തിരുവനന്തപുരത്ത് പൂജാരി കിണറ്റിൽ വീണ് മരിച്ചു. മുരളീധരൻ പോറ്റി (70) ആണ് മരിച്ചത്. പൂവച്ചൽ പഞ്ചായത്തിൽ വീരണകാവ് ആശുപത്രിക്ക് സമീപമാണ് അപകടം നടന്നത്. പൂജാരി കിണറ്റിൽ ചാടി ജീവനൊടുക്കുകയായിരുന്നു എന്നാണ്‌  പൊലീസിൻ്റെ പ്രാഥമിക നിഗമനം.

അഗ്നിരക്ഷാ സേന എത്തി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. വിവിധ സ്ഥലങ്ങളിൽ പൂജാകർമ്മങ്ങൾ ചെയ്യുന്നതിന് മുരളീധരൻ പോറ്റി പോകുമായിരുന്നു. കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വാക്കുതര്‍ക്കം; പൊഴിയൂരില്‍ യുവാവ് വെട്ടേറ്റ് മരിച്ചു, നിരവധി കേസുകളില്‍ പ്രതി

വാക്കുതര്‍ക്കം; പൊഴിയൂരില്‍ യുവാവ് വെട്ടേറ്റ് മരിച്ചു, നിരവധി കേസുകളില്‍ പ്രതി

തിരുവനന്തപുരം: പാറശ്ശാല പൊഴിയൂരില്‍ യുവാവ് വെട്ടേറ്റ് മരിച്ചു. പാറശ്ശാല സ്വദേശി മനോജാ(40)ണ് മരിച്ചത്. പനകയറ്റ തൊഴിലാളിയായ പൊഴിയൂര്‍ സ്വദേശി ശശിധരനാണ് കൊലപ്പെടുത്തിയത്. ഇയാള്‍ക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. മനോജും ശശിധരനും തമ്മില്‍ ഇന്ന് വാക്കുതര്‍ക്കത്തിലേർപ്പെടുകയും പിന്നാലെയത് കൊലപാതകത്തിലേക്ക് എത്തുകയുമായിരുന്നു. നിരവധി കേസുകളില്‍ പ്രതിയാണ് മരിച്ച മനോജ്. പാറശ്ശാല പൊലീസ് സ്റ്റേഷനിലെ റൗഡി പട്ടികയിലും ഇയാളുടെ പേരുണ്ട്.

മദ്യലഹരിയിലായിരുന്ന മനോജ് തന്റെ കൈവശമുണ്ടായിരുന്ന കത്തി മോഷ്ടിച്ചുവെന്ന് ആരോപിച്ച് പനകയറ്റ തൊഴിലാളിയായ ശശിധരനുമായി വാക്കേറ്റമുണ്ടാവുകയും ശശിധരന്റെ മുഖത്ത് ഇടിക്കുകയും ചെയ്തു. പ്രകോപിതനായ ശശിധരൻ തന്റെ പക്കലുണ്ടായിരുന്ന പനചെത്തു കത്തി ഉപയോഗിച്ച് മനോജിനെ ക്രൂരമായി വെട്ടുകയായിരുന്നു. മനോജിന്റെ കയ്യിലും കാലിലും ഗുരുതരമായി വെട്ടേറ്റു.