Wednesday, 14 January 2026

നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നടി ഗൗതമിയും: ഏറെ നാളായി മത്സരിക്കാൻ ആഗ്രഹമുണ്ടെന്ന് താരം

നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നടി ഗൗതമിയും: ഏറെ നാളായി മത്സരിക്കാൻ ആഗ്രഹമുണ്ടെന്ന് താരം

ചെന്നൈ: തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ രാജപാളം മണ്ഡലത്തിൽ നിന്ന് മത്സരിക്കാൻ ഒരുങ്ങി നടി ഗൗതമി. ഏറെ നാളായി മത്സരിക്കാൻ ആഗ്രഹമുണ്ടെന്നും ഇക്കാര്യം അണ്ണാ ഡിഎംകെ അറിച്ചിട്ടുണ്ടെന്നും ഗൗതമി മാധ്യമങ്ങളോട് പറഞ്ഞു.

'രാജപാളയത്ത് മത്സരിക്കാൻ താത്പര്യമുള്ള കാര്യം പാർട്ടി നേതൃത്വത്തെ ധരിപ്പിച്ചിട്ടുണ്ട്. കുറേവർഷമായി അവിടെ മത്സരിക്കാൻ മനസ്സുകൊണ്ട് ആഗ്രഹിക്കുകയാണ്. പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമി അത് നിറവേറ്റിത്തരുമെന്ന് ഗൗതമി പറഞ്ഞു. നിലവിൽ അണ്ണാ ഡിഎംകെയുടെ പ്രചാരണവിഭാഗം ഡെപ്യൂട്ടി സെക്രട്ടറിയാണ് ഗൗതമി. ബിജെപിയിലായിരുന്ന ഗൗതമി കഴിഞ്ഞവർഷമാണ് അണ്ണാ ഡിഎംകെയിൽ ചേർന്നത്.

അതേസമയം, ഏതാനും വർഷങ്ങള്‍ക്ക് മുമ്പ് താനും മകളും വധഭീഷണി നേരിടുന്നുവെന്ന പരാതിയുമായി ഗൗതമി രംഗത്ത് വന്നിരുന്നു. ഗൗതമിയും മകൾ സുബ്ബുലക്ഷ്മിയും ചെന്നൈയിലാണ് താമസം. ഗൗതമിയുടെ ഉടമസ്ഥതയിലുള്ള 46 ഏക്കർ വസ്തുവകകൾ വിൽക്കാൻ ഏൽപ്പിച്ച ബിൽഡർ വ്യജരേഖ ചമച്ച് 25 കോടിയുടെ തട്ടിപ്പ് നടത്തിയെന്ന് ഗൗതമി ആരോപിച്ചു. ഇത് ചോദ്യം ചെയ്തപ്പോൾ തന്നെയും മകളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നായിരുന്നു ഗൗതമി പരാതിയിൽ പറഞ്ഞിരുന്നത്.

അളഗപ്പനും ഭാര്യയും തന്റെ സ്വത്തുക്കൾ വിൽക്കാമെന്ന് വാഗ്ദാനം ചെയ്ത് വ്യാജരേഖയുണ്ടാക്കി. 25 കോടിയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് മനസിലാക്കിയപ്പോൾ ഇതേ കുറിച്ച് ചോദിച്ചു. വിവരം പുറത്തറിയിച്ചാൽ തന്റെയും മകളുടെയും ജീവിതം തകർക്കുമെന്ന് ഭീഷണിപ്പെടുത്തി. രാഷ്ട്രീയ ഗുണ്ടകളുടെ സഹായത്തോടെയാണ് അളഗപ്പൻ വധഭീഷണി മുഴക്കിയതെന്നും ഗൗതമി പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

 രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വീട്ടില്‍ പരിശോധന നടത്തി എസ്‌ഐടി

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വീട്ടില്‍ പരിശോധന നടത്തി എസ്‌ഐടി

തിരുവല്ല: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ലാപ്‌ടോപ്പ് അടക്കം കണ്ടെത്താന്‍ വ്യാപക പരിശോധനയുമായി പ്രത്യേക അന്വേഷണ സംഘം. രാഹുലിന്റെ ലാപ്‌ടോപ്പില്‍ നിര്‍ണായ വിവരങ്ങള്‍ ഉണ്ടാകുമെന്നാണ് എസ്‌ഐടിയുടെ നിഗമനം. ലാപ്‌ടോപ്പ് കണ്ടെത്തുന്നതിനായി രാഹുലിന്റെ അടൂര്‍ നെല്ലിമുകളിലെ വീട്ടില്‍ എസ്‌ഐടി പരിശോധന നടത്തി. പത്ത് മിനിറ്റോളം നേരമാണ് സംഘം വീട്ടില്‍ തുടര്‍ന്നത്. പരിശോധനാ സമയത്ത് രാഹുലിനെ കൊണ്ടുപോയിരുന്നില്ല. വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഇലക്ട്രോണിക് അക്യുമെന്റുകള്‍ കണ്ടെത്താനായില്ല എന്നാണ് വിവരം.

രാഹുല്‍ മാങ്കൂട്ടത്തിലിനെ തിരുവല്ലയിലെ ക്ലബ്ബ് സെവന്‍ ഹോട്ടലില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് പ്രത്യേക അന്വേഷണ സംഘം ക്ലബ്ബ് സെവനില്‍ എത്തിയത്. രാഹുല്‍ തങ്ങിയ 408-ാം നമ്പര്‍ മുറിയില്‍ അടക്കം പരിശോധന നടന്നു. ഇവിടെ തെളിവെടുപ്പ് മണിക്കൂറുകള്‍ നീണ്ടു. ആദ്യം അന്വേഷണത്തോട് നിസഹകരണം കാട്ടിയ രാഹുല്‍ പിന്നീട് ഹോട്ടലില്‍ എത്തിയ കാര്യം സമ്മതിച്ചു. യുവതിയുമായി സംസാരിക്കാനാണ് ഹോട്ടലില്‍ എത്തിയതെന്നായിരുന്നു രാഹുല്‍ പറഞ്ഞത്. എന്നാല്‍ പീഡിപ്പിച്ചുവെന്ന അതിജീവിതയുടെ പരാതിയില്‍ രാഹുല്‍ മറുപടി പറഞ്ഞില്ല.

അതേസമയം രാഹുലിനെതിരായ മൂന്നാമത്തെ ബലാത്സംഗക്കേസില്‍ അതിജീവിതയുടെ രഹസ്യമൊഴി എടുക്കാന്‍ പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. കോടതിയില്‍ ഉള്‍പ്പെടെ അതിജീവിതയിടെ മൊഴി രേഖപ്പെടുത്തേണ്ടതുണ്ട്. നിലവില്‍ വിദേശത്തുള്ള അതിജീവിതയുടെ മൊഴി ഇന്ത്യന്‍ എംബസി വഴിയോ വീഡിയോ കോണ്‍ഫറന്‍സിങ് വഴിയോ രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇതിനായി തിങ്കളാഴ്ച ഹൈക്കോടതിയുടെ അനുമതി തേടും. ഇന്നലെ എസ്പി പൂങ്കുഴലി അതിജീവിതയുമായി ഫോണില്‍ സംസാരിച്ചിരുന്നു.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിലേക്ക് നയിച്ചത് വിദേശത്തുള്ള യുവതി നല്‍കിയ പരാതിയായിരുന്നു. രാഹുലില്‍ നിന്നേറ്റ കടുത്ത പീഡനങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു യുവതി പൊലീസിന് പരാതി നല്‍കിയത്. ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ രാഹുല്‍ അതിക്രൂരമായി ബലാത്സംഗം ചെയ്തുവെന്നും സാമ്പത്തികമായി ചൂഷണം നടത്തിയെന്നും അതിജീവിത നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. വിവാഹം കഴിക്കാമെന്ന വ്യാജേനയാണ് താനുമായി ബന്ധത്തിലായതെന്നും ഒരു കുഞ്ഞുണ്ടായാല്‍ വിവാഹം വളരെ വേഗത്തില്‍ നടക്കുമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചുവെന്നും യുവതി പറഞ്ഞിരുന്നു. നേരില്‍ കാണാന്‍ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി. ഹോട്ടലിന്റെ പേര് നിര്‍ദേശിച്ച് റൂം ബുക്ക് ചെയ്യാന്‍ യുവതിയോട് ആവശ്യപ്പെട്ടു. റൂമില്‍ എത്തിയ രാഹുല്‍ സംസാരിക്കാന്‍ പോലും നില്‍ക്കാതെ ശാരീരികമായി കടന്നാക്രമിച്ചു. അതിക്രൂരമായ പീഡനമാണ് നേരിട്ടതെന്നും യുവതി പരാതിയില്‍ പറഞ്ഞിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സാധാരണക്കാരനും ഇനി ഇലക്ട്രിക് കാർ സ്വന്തം; ഇതാ ഏറ്റവും വില കുറഞ്ഞ മോഡൽ, കിയ ഇവി2

സാധാരണക്കാരനും ഇനി ഇലക്ട്രിക് കാർ സ്വന്തം; ഇതാ ഏറ്റവും വില കുറഞ്ഞ മോഡൽ, കിയ ഇവി2

ദക്ഷിണ കൊറിയൻ വാഹന ബ്രാൻഡായ കിയ തങ്ങളുടെ ഏറ്റവും ചെറുതും താങ്ങാനാവുന്ന വിലയുള്ളതുമായ ഇലക്ട്രിക് വാഹനമായ EV2 യൂറോപ്യൻ വിപണിയിൽ ഔദ്യോഗികമായി പുറത്തിറക്കി. ബ്രാൻഡിന്റെ വളർന്നുവരുന്ന ഇവി നിരയിലെ പുതിയ എൻട്രി പോയിന്റാണിത്. EV3 ന് താഴെയായി സ്ഥാപിച്ചിരിക്കുന്ന ഈ പുതിയ B-സെഗ്മെന്റ് എസ്‌യുവി സ്ലൊവാക്യയിലെ കിയയുടെ സിലീന പ്ലാന്റിൽ നിർമ്മിക്കും. സ്റ്റാൻഡേർഡ്-റേഞ്ച്, ലോംഗ്-റേഞ്ച് പതിപ്പുകളിലും പ്രീമിയം GT-ലൈൻ വേരിയന്റിലും ഇത് ലഭ്യമാകും. കമ്പനി നിലവിൽ ഈ കാർ യൂറോപ്പിൽ മാത്രമായി അവതരിപ്പിച്ചിട്ടുണ്ട്. 

അതേസമയം കിയ ഇവി 2വിന്‍റെ ഇന്ത്യയിലെ ലോഞ്ചിനെക്കുറിച്ചുള്ള വിശദാംശങ്ങളൊന്നും ഇതുവരെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല എങ്കിലും കിയ ഇതുവരെ പുറത്തിറക്കിയതിൽ വച്ച് ഏറ്റവും ചെറുതും താങ്ങാനാവുന്ന വിലയുമുള്ള ഈ ഇലക്ട്രിക് എസ്‌യുവിയുടെ ലോഞ്ചിനെക്കുറിച്ചുള്ള ചർച്ചകൾ വാഹനലോകത്ത് സജീവമാണ്. ഈ ബി-സെഗ്മെന്റ് ഇലക്ട്രിക് എസ്‌യുവി കിയയുടെ ആറാമത്തെ ഇലക്ട്രിക് കാർ കൂടിയാണ്. കമ്പനിയുടെ ഇവി ശ്രേണി വികസിപ്പിക്കുകയും കഴിയുന്നത്ര ആളുകൾക്ക് ഇലക്ട്രിക് കാറുകൾ ലഭ്യമാക്കുകയും ചെയ്യുക എന്നതാണ് കിയ ഇവി 2 വികസിപ്പിക്കുന്നതിന് പിന്നിലെ കമ്പനിയുടെ ലക്ഷ്യം. 

അതുകൊണ്ടാണ് കിയ EV2 ഇന്ത്യൻ വിപണിയിലെ ശക്തമായ ഒരു മോഡലായി കണക്കാക്കപ്പെടുന്നത്. ഇന്ത്യയിൽ ഇതിനകം വിൽപ്പനയ്‌ക്കെത്തിയ കിയ സിറോസിനോട് ഇതിന്റെ ഇന്റീരിയർ ഏറെക്കുറെ സമാനമാണ്. കിയയുടെ ഏറ്റവും താങ്ങാനാവുന്ന രണ്ടാമത്തെ കാറാണിത്. കിയ ഇതുവരെ ഇന്ത്യയിൽ ലോഞ്ച് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഇലക്ട്രിക് വാഹനങ്ങൾക്കുള്ള വർദ്ധിച്ചുവരുന്ന ജനപ്രീതിയും ആവശ്യകതയും കണക്കിലെടുക്കുമ്പോൾ 2026 ൽ ഇത് ഇന്ത്യയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പ്രധാനമന്ത്രിയെ കണ്ട് ശിവകാര്‍ത്തികേയന്‍; ജനനായകന്‍ റിലീസിനെക്കുറിച്ചും പ്രതികരണം

പ്രധാനമന്ത്രിയെ കണ്ട് ശിവകാര്‍ത്തികേയന്‍; ജനനായകന്‍ റിലീസിനെക്കുറിച്ചും പ്രതികരണം

ന്യൂഡല്‍ഹി: വിവാദങ്ങള്‍ക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ട് നടന്‍ ശിവകാര്‍ത്തികേയന്‍. ഡല്‍ഹിയില്‍ നടന്ന പൊങ്കല്‍ ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ശിവകാര്‍ത്തികേയന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയത്. കേന്ദ്രമന്ത്രി എല്‍ മുരുകന്റെ വസതിയില്‍വെച്ചാണ് പൊങ്കല്‍ ആഘോഷം നടന്നത്. ആഘോഷത്തില്‍ ശിവകാര്‍ത്തികേയന്റെ കുടുംബവും നടന്‍ രവി മോഹനും പങ്കെടുത്തിരുന്നു.

എല്‍ മുരുകന്റെ വസതിയിലെത്തിയ പ്രധാനമന്ത്രി പൊങ്കല്‍ ആഗോള ആഘോഷമാണെന്നും തമിഴ് ലോകത്തിലെ തന്നെ ഏറ്റവും പുരാതനമായ ഭാഷയാണെന്നും പറഞ്ഞു. തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് നടക്കാന്‍ മാസങ്ങള്‍ ബാക്കിനില്‍ക്കെയാണ് മോദി പൊങ്കല്‍ ആഘോഷത്തിനെത്തിയത്. പൂജകളില്‍ പങ്കെടുക്കുകയും ചെയ്തു.

'എല്ലാവര്‍ക്കും പൊങ്കല്‍ ആശംസകള്‍. പരാശക്തിയ്ക്ക് ലഭിക്കുന്ന പിന്തുണയ്ക്ക് നന്ദി. ഞാന്‍ വളരെ സന്തോഷവാനാണ്. പൊങ്കല്‍ ഡല്‍ഹിയിലാണ് ആഘോഷിക്കുന്നത്. പ്രധാനമന്ത്രിയെ ആദ്യമായാണ് കാണുന്നത്' എന്നാണ് ശിവകാര്‍ത്തികേയന്‍ പറഞ്ഞത്. വിജയ് ചിത്രം ജനനായകന്‍ റിലീസിനെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ജനനായകന്‍ എപ്പോള്‍ റിലീസായാലും അതൊരു ആഘോഷമായിരിക്കും എന്നും താരം പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'ജാനകി'യടക്കം ചൂണ്ടിക്കാട്ടി സുരേഷ് ഗോപിയെ വേദിയിലിരുത്തി മുഖ്യമന്ത്രിയുടെ വിമർശനം, കുട്ടികളുടെ വേദിയിൽ മറുപടിയില്ലെന്ന് സുരേഷ് ഗോപിയുടെ തിരിച്ചടി

'ജാനകി'യടക്കം ചൂണ്ടിക്കാട്ടി സുരേഷ് ഗോപിയെ വേദിയിലിരുത്തി മുഖ്യമന്ത്രിയുടെ വിമർശനം, കുട്ടികളുടെ വേദിയിൽ മറുപടിയില്ലെന്ന് സുരേഷ് ഗോപിയുടെ തിരിച്ചടി

തൃശൂർ: സ്കൂൾ കലോൽസവത്തിന്‍റെ ഉദ്ഘാടന വേദിയിലും രാഷ്ട്രീയ വിവാദം. മനുഷ്യനെ തമ്മിലടിപ്പിക്കുന്ന എല്ലാ ഛിദ്ര ആശയങ്ങളെയും തള്ളിക്കളയാനും എല്ലാവരെയും ഒന്നിപ്പിക്കുന്ന കല ഉയർത്തിപ്പിടിക്കാനും സാധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി പറഞ്ഞു. കലാമേളയുടെ ഉദ്ഘാടന പ്രസംഗത്തിലാകെ ബി ജെ പിയെ പരോക്ഷമായി വിമർശിക്കുന്ന രാഷ്ട്രീയമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. ക്രിസ്മസ് കരോളിനെതിരായ ആക്രമണമടക്കം മുഖ്യമന്ത്രി പരാമർശിച്ചു. സിനിമയിലെ കഥാപാത്രങ്ങൾക്ക് ജാനകി എന്ന് പേരിടാൻ പോലും കഴിയാത്ത സ്ഥിതിയുണ്ടെന്നും സുരേഷ് ഗോപിയെ വേദിയിലിരുത്തി പിണറായി വിജയൻ വിമർശനം ഉന്നയിച്ചു. കേന്ദ്രം ഫണ്ട് തടഞ്ഞുവെച്ചിട്ടും സംസ്ഥാനം ഒരു കുറവും കുട്ടികൾക്ക് വരുത്തിയിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും പറഞ്ഞു.

സുരേഷ് ഗോപിയുടെ മറുപടി

തുടർന്നു സംസാരിച്ച കേന്ദ്ര മന്ത്രി സുരേഷ് ഗോപിയാകട്ടെ ഒന്നിനും നേരിട്ട് മറുപടി പറഞ്ഞില്ല. എന്നാൽ മുഖ്യമന്ത്രിയുടെയും വിദ്യാഭ്യാസ മന്ത്രിയുടെയും പരാമർശങ്ങളിലുള്ള അതൃപ്തി കേന്ദ്ര മന്ത്രിയുടെ വാക്കുകളിൽ പ്രകടവുമായിരുന്നു. അന്തസ് കുറഞ്ഞ രാഷ്ട്രീയ ആരോപണങ്ങൾക്ക് പറയാൻ കുട്ടികളുടെ വേദി ഉപയോഗിക്കുന്നില്ലെന്നായിരുന്നു സുരേഷ് ഗോപിയുടെ തിരിച്ചടി. നിയമസഭ തിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കെ നടക്കുന്ന സംസ്ഥാന സ്കൂൾ കലോൽസവത്തിന്‍റെ ഉദ്ഘാടന വേദി അങ്ങനെ രാഷ്ട്രീയ തർക്കങ്ങളുടെ കൂടി വേദിയായി മാറി.

കലോത്സവത്തിന് ഉജ്വല തുടക്കം

അതേസമയം അറുപത്തിനാലാമത് സംസ്ഥാന സ്കൂൾ കലോൽസവത്തിന് തൃശൂരിൽ ഉജ്വല തുടക്കമായി. മത്സര ബുദ്ധി കലോത്സവത്തിന്റെ ഭംഗി കെടുത്താതെ നോക്കണമെന്ന് ഉദ്ഘാടകനായ മുഖ്യമന്ത്രി വിദ്യാർഥികളെയും രക്ഷിതാക്കളെയും ഓർമിപ്പിച്ചു. കലോൽസവം ഐക്യത്തിൻ്റെ ഉദയമാകണമെന്നായിരുന്നു കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ ആഹ്വാനം. പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ എസ് കെ ഉമേഷ് പതാക ഉയർത്തിയതോടെ കലാമേളയ്ക്ക് തുടക്കമായി. തൃശൂരിൻ്റെ പൂര പെരുമ വിളിച്ചോതുന്ന പാണ്ടിമേളമാണ് കലാ നഗരിയെ ഉണർത്തിയത്. കലാമണ്ഡലത്തിലെ വിദ്യാർഥികൾ ഒരുക്കിയ സ്വാഗത ഗാനത്തിൻ്റെ നൃത്താവിഷ്കാരം കാണാൻ മുഖ്യമന്ത്രിയുൾപ്പെടെയുള്ളവർ സദസിലിരുന്നു. ശേഷം മുഖ്യമന്ത്രി തിരികൊളുത്തി മേളയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. സുരേഷ് ഗോപിയടക്കം കേന്ദ്ര സംസ്ഥാന മന്ത്രിമാർ അണിനിരന്ന വേദിയിൽ കുട്ടികളുടെ കൈയടിയത്രയും സർവം മായ സിനിമയിലൂടെ ശ്രദ്ധേയയായ പുതുമുഖ താരം റിയ ഷിബു നേടി. കലാമണ്ഡലം ഗോപിയും പെരുവനം കുട്ടൻമാരാരും കൗമാര കലാ പ്രതിഭകൾക്ക് പ്രോൽസാഹനവുമായി വേദിയിലെത്തി. പതിവു തെറ്റിക്കാതെ പാട്ടു പാടി മന്ത്രി കടന്നപ്പള്ളിയും കലാവേദിയിലെ സന്തോഷത്തിൻ്റെ ഭാഗമായി

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

രാജ്യങ്ങൾ പ്രതിസന്ധി നേരിടുമ്പോഴും ഇന്ത്യയുടെ മുന്നേറ്റത്തിന് മങ്ങലില്ല;വളർച്ചാ പ്രവചനം 7.2%മാക്കി ലോക ബാങ്ക്‌

രാജ്യങ്ങൾ പ്രതിസന്ധി നേരിടുമ്പോഴും ഇന്ത്യയുടെ മുന്നേറ്റത്തിന് മങ്ങലില്ല;വളർച്ചാ പ്രവചനം 7.2%മാക്കി ലോക ബാങ്ക്‌

2026 സാമ്പത്തിക വര്‍ഷത്തിലെ ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം 7.2 ശതമാനം ആയി ഉയര്‍ത്തി ലോക ബാങ്ക്. 2025 ജൂണില്‍ പ്രവചിച്ച 6.3% ല്‍ നിന്നാണ് വളര്‍ച്ചാ പ്രവചനം ഉയര്‍ത്തിയത്. ശക്തമായ ആഭ്യന്തര ഡിമാന്‍ഡ്, വ്യക്തിഗത ഉപഭോഗം എന്നിവ അടിസ്ഥാനമാക്കിയാണിത്. രാജ്യത്തെ നികുതി പരിഷ്‌കാരങ്ങളും ഗ്രാമപ്രദേശങ്ങളിലെ ഗാര്‍ഹിക വരുമാനം വര്‍ദ്ധിച്ചതും വളര്‍ച്ചയെ പിന്തുണയ്ക്കുന്നു.

ലോക ബാങ്കിന്റെ ഏറ്റവും പുതിയ ഗ്ലോബല്‍ ഇക്കണോമിക് പ്രോസ്പെക്റ്റ്സ് (GEP) റിപ്പോര്‍ട്ട് അനുസരിച്ച്, യുഎസിന്റെ 50 ശതമാനം താരിഫുകള്‍ ഈ കാലയളവില്‍ ഉടനീളം നിലനിന്നേക്കും. അങ്ങനെയെങ്കില്‍ 2027 സാമ്പത്തിക വര്‍ഷത്തില്‍ വളര്‍ച്ച 6.5 ശതമാനം ആയി കുറയുമെന്നും കണക്കാക്കപ്പെടുന്നു. 2028 സാമ്പത്തിക വര്‍ഷത്തില്‍, സ്ഥിരതയുള്ള പ്രവര്‍ത്തനങ്ങളിലൂന്നി കയറ്റുമതി വീണ്ടെടുക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. നിക്ഷേപം വര്‍ദ്ധിക്കുന്നതും വളര്‍ച്ചയെ പിന്താങ്ങും. അതിനാല്‍ 2028 സാമ്പത്തിക വര്‍ഷത്തില്‍ വളര്‍ച്ച 6.6 ശതമാനം ആയി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. യുഎസിലേക്കുള്ള കയറ്റുമതികളില്‍ ഉയര്‍ന്ന താരിഫുകള്‍ ഉണ്ടെങ്കിലും, 2027 സാമ്പത്തിക വര്‍ഷത്തിലെ വളര്‍ച്ചാ പ്രവചനം ജൂണിലേതില്‍ നിന്ന് മാറ്റമില്ലാതെ തുടരുന്നു. കാരണം ഉയര്‍ന്ന താരിഫുകളുടെ നെഗറ്റീവ് ആഘാതം പ്രതീക്ഷിച്ചതിലും ശക്തമായ രീതിയില്‍ ആഭ്യന്തര ഡിമാന്‍ഡ് വഴി നികത്തപ്പെടും.

2026 സാമ്പത്തിക വര്‍ഷത്തിലെ മൊത്ത ആഭ്യന്തര ഉത്പാദന (GDP) വളര്‍ച്ചാ പ്രവചനങ്ങള്‍, ജനുവരി 7 ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് കണക്കാക്കിയ 7.4 ശതമാനത്തേക്കാള്‍ കുറവാണ്. വര്‍ദ്ധിച്ചുവരുന്ന വ്യാപാര പിരിമുറുക്കത്തേയും നയ അനിശ്ചിതത്വത്തേയും മറികടക്കാന്‍ ഇന്ത്യയിലെ ശക്തമായ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് സാധിക്കുമെന്നാണ് കണക്കുകൂട്ടല്‍.

യുഎസ് സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ച 2.1 ശതമാനത്തില്‍ നിന്ന് 2.2 ശതമാനം ആയി ഉയരുമെന്ന് കണക്കാക്കപ്പെടുന്നു. അതേസമയം ചൈനയുടെ സാമ്പത്തിക വളര്‍ച്ച 4.9 ശതമാനത്തില്‍ നിന്ന് 4.4 ശതമാനമായി കുറയുമെന്ന് കണക്കാക്കപ്പെടുന്നു. ഓരോ വര്‍ഷം കഴിയുന്തോറും ആഗോള സമ്പദ്വ്യവസ്ഥ വളര്‍ച്ച സൃഷ്ടിക്കാനുള്ള കഴിവ് കുറഞ്ഞുവരുന്നു… നയപരമായ അനിശ്ചിതത്വത്തെ കൂടുതല്‍ പ്രതിരോധിക്കുന്നതായി തോന്നുന്നുവെന്ന് ലോക ബാങ്ക് ഗ്രൂപ്പിന്റെ മുഖ്യ സാമ്പത്തിക വിദഗ്ദ്ധനായ ഇന്‍ഡെര്‍മിറ്റ് ഗില്‍ പറഞ്ഞു.

എന്നാല്‍ പൊതു ധനകാര്യ, വായ്പാ വിപണികളെ തകര്‍ക്കാതെ സാമ്പത്തിക മാറ്റങ്ങളും പ്രതിരോധ ശേഷിയും വളരെക്കാലം മുന്നോട്ട് കൊണ്ടു പോകാനാവില്ല.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തെരുവുനായ്ക്കളെ ഇല്ലാതാക്കുമെന്ന് തെരഞ്ഞെടുപ്പ് വാഗ്ദാനം; ജയിച്ചതിന് പിന്നാലെ തീർത്തത് 500 എണ്ണത്തിനെ

തെരുവുനായ്ക്കളെ ഇല്ലാതാക്കുമെന്ന് തെരഞ്ഞെടുപ്പ് വാഗ്ദാനം; ജയിച്ചതിന് പിന്നാലെ തീർത്തത് 500 എണ്ണത്തിനെ

ഹൈദരാബാദ്: തെരുവുനായ്ക്കളെ കൂട്ടമായി കൊന്നൊടുക്കി തെലങ്കാനയിലെ കാമറെഡ്ഡി ജില്ലയിലെ ഗ്രാമങ്ങള്‍. 200 തെരുവുനായ്ക്കളെ കൂടി കൊന്നൊടുക്കിയതോടെ കഴിഞ്ഞ ആഴ്ചയില്‍ തെലങ്കാനയില്‍ കൊലപ്പെടുത്തിയ തെരുവുനായ്ക്കളുടെ ആകെ എണ്ണം 500 ആയി ഉയര്‍ന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ സമയത്ത് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളാണ് തെരുവുനായ്ക്കളെ കൊന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

സംഭവത്തില്‍ അഞ്ച് പഞ്ചായത്ത് പ്രതിനിധികള്‍ അടക്കം ആറ് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. നേരത്തെ 300 നായ്ക്കളെ കൊന്ന സംഭവത്തില്‍ ഹനംകൊണ്ട ജില്ലയിലെ ശ്യാംപേട്ട്, അരെപള്ളി ഗ്രാമങ്ങളിലെ ജനപ്രതിനിധികള്‍ അടക്കം ഒമ്പത് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

ഡിസംബര്‍ അവസാനത്തോടെ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ തെരുവുനായ്ക്കളുടെയും കുരങ്ങുകളുടെയും ശല്യം ഇല്ലാതാക്കുമെന്ന് സ്ഥാനാര്‍ത്ഥികളായവര്‍ വാഗ്ദാനം ചെയ്തിരുന്നു. ഇത് പാലിക്കാന്‍ വേണ്ടി നായ്ക്കളെ കൊലപ്പെടുത്തി ഗ്രാമങ്ങളിലെ പ്രാന്ത പ്രദേശങ്ങളില്‍ കുഴിച്ചിടുകയായിരുന്നു. സംഭവം അറിഞ്ഞ് സ്ഥലത്ത് എത്തിയ വെറ്ററിനറി വിദഗ്ധര്‍ മൃതദേഹങ്ങള്‍ തിരിച്ചെടുത്ത് പരിശോധന നടത്തി. മരണത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ സാമ്പിളുകള്‍ ഫോറന്‍സിക് സയന്‍സ് ലാബിലേക്ക് അയച്ചിട്ടുണ്ട്.

200 തെരുവുനായ്ക്കളെ കൊന്നെന്ന വിവരം ലഭിച്ചെന്ന് ആരോപിച്ച് മൃഗക്ഷേമ പ്രവര്‍ത്തകന്‍ അടുലപുരം ഗൗതം മച്ചാറെഡ്ഡി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. ഭവാനിപേട്ട് ഗ്രാമത്തില്‍ താന്‍ അന്വേഷിച്ചപ്പോള്‍ തെരുവുനായ്ക്കളുടെ മൃതശരീരങ്ങള്‍ വലിച്ചെറിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് അദ്ദേഹം പരാതിയില്‍ പറയുന്നു. ഈ പരാതിയിലാണ് പൊലീസ് ഭാരതീയ ന്യായ സംഹിത പ്രകാരം പൊലീസ് ആറ് പേര്‍ക്കെതിരെ കേസെടുത്തത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മനുസ്മൃതി ഉദ്ധരിച്ച് സുപ്രീം കോടതി; വിധവയായ മരുമകള്‍ക്ക് ഭര്‍തൃപിതാവിന്റെ മരണശേഷം ജീവനാംശത്തിന് അര്‍ഹത

മനുസ്മൃതി ഉദ്ധരിച്ച് സുപ്രീം കോടതി; വിധവയായ മരുമകള്‍ക്ക് ഭര്‍തൃപിതാവിന്റെ മരണശേഷം ജീവനാംശത്തിന് അര്‍ഹത

ഭര്‍തൃപിതാവിന്റെ മരണശേഷം വിധവയാകുന്ന മരുമകള്‍ക്ക് 1956ലെ ഹിന്ദു ദത്തെടുക്കല്‍, പരിപാലന നിയമം പ്രകാരം അയാളുടെ സ്വത്തില്‍ നിന്ന് ജീവനാംശം അവകാശപ്പെടാന്‍ അര്‍ഹതയുണ്ടെന്ന് സുപ്രീം കോടതി. അമ്മയോ അച്ഛനോ ഭാര്യയോ മകനോ ഉപേക്ഷിക്കപ്പെടാന്‍ അര്‍ഹരല്ലെന്നും അവരെ ഉപേക്ഷിക്കുന്ന ആള്‍ക്ക് പിഴ ചുമത്തണമെന്നും വ്യക്തമാക്കുന്ന മനുസ്മൃതിയിലെ വാക്യം ഉദ്‌ബോധിപ്പിച്ചുകൊണ്ടാണ് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്. ഭാര്യപിതാവ് ജീവിച്ചിരിക്കുന്ന കാലത്ത് വിധവയാകുന്ന മരുമകള്‍ക്ക് ജീവനാംശത്തിന് അര്‍ഹതയുണ്ടെന്നും എന്നാല്‍ അയാളുടെ മരണശേഷം വിധവയാകുന്ന സ്ത്രീക്ക് അയാളുടെ സ്വത്തില്‍ നിന്ന് ജീവനാംശത്തിന് അര്‍ഹതയില്ലെന്നും വാദമുയര്‍ന്നതോടെ ആശയക്കുഴപ്പം ഉടലെടുത്തിരുന്നു.

ഭര്‍ത്താവിന്റെ മരണസമയത്തെ മാത്രം അടിസ്ഥാനമാക്കി വിധവകളാകുന്ന മരുമക്കള്‍ക്കിടയില്‍ നടത്തിയിരുന്ന വര്‍ഗീകരണം യുക്തിരഹിവും ഏകപക്ഷീയവുമാണെന്നും കോടതി ചൂണ്ടിക്കാട്ടി. അതേസമയം, രണ്ട് സാഹചര്യങ്ങളിലും മരുമകള്‍ക്ക് ജീവനാംശത്തിന് അര്‍ഹതയുണ്ടെന്നും കോടതി കൂട്ടിച്ചേര്‍ത്തു. ജസ്റ്റിസുമാരായ പങ്കജ് മിത്തലും എസ് വി ഭാട്ടിയും അടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ആശ്രിതരുടെ പരിപാലനത്തിനായി നിയമത്തിലെ സെക്ഷന്‍ 22 വ്യവസ്ഥ ചെയ്യുന്നതായും മരിച്ചയാളുടെ പാരമ്പര്യ സ്വത്തില്‍ നിന്ന് എല്ലാ അവകാശികള്‍ക്കും ആശ്രിതരെ പരിപാലിക്കേണ്ട ബാധ്യത വഹിക്കുന്നതായും ബെഞ്ച് ചൂണ്ടിക്കാട്ടി. വിധവയാകുന്ന മരുമകളും ഇതില്‍ ഉള്‍പ്പെടുന്നു. ആശ്രിതരുടെ പരിപാലനം എന്ന വ്യവസ്ഥയില്‍ വിധവയായ മരുമകള്‍ക്ക് അവരുടെ ഭര്‍തൃപിതാവിന്റെ സ്വത്തില്‍ അവകാശമുണ്ടെന്നും അതില്‍ പറയുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ജോസ് കെ മാണി എല്‍ഡിഎഫില്‍ തുടരും..

ജോസ് കെ മാണി എല്‍ഡിഎഫില്‍ തുടരും..

അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് എല്‍ഡിഎഫില്‍ ഉറച്ചുനില്‍ക്കാന്‍ കേരളാ കോണ്‍ഗ്രസ് എമ്മിന്റെ തീരുമാനം. യുഡിഎഫിലേക്ക് പോകുമെന്ന വാര്‍ത്തകള്‍ അധ്യക്ഷന്‍ ജോസ് കെ മാണി തള്ളി. കോട്ടയത്തെ കേരളാ കോണ്‍ഗ്രസ് എം സംസ്ഥാന കമ്മിറ്റി ഓഫീസില്‍ ജോസ് കെ മാണി നിലപാട് വിശദീകരിച്ചു. പലയിടങ്ങളില്‍ നിന്നും ക്ഷണമുണ്ടെന്നും മുന്നണിമാറ്റ ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്നും വിശദീകരണം. എല്‍ഡിഎഫ് മധ്യമേഖലാ ജാഥയുടെ ക്യാപ്റ്റന്‍ താന്‍ തന്നെയെന്നും ജോസ് കെ മാണി പറഞ്ഞു.

ബൈബിള്‍ വചനം ഉദ്ധരിച്ചുകൊണ്ടായിരുന്നു ജോസ് കെ മാണി സംസാരിച്ചു തുടങ്ങിയത്. ആരാണ് ചര്‍ച്ച നടത്തുന്നതെന്ന് അദ്ദേഹം ചോദിച്ചു. ജറുസലേമേ, ജറുസലേമിലെ സഹോദരിമാരെ എന്നെയോര്‍ത്ത കരയണ്ട, നിങ്ങളെയും നിങ്ങളുടെ മക്കളെയും ഓര്‍ത്ത് വിലപിക്കൂ എന്ന് വിശുദ്ധ ഗ്രന്ഥത്തില്‍ ഈശോ മിശിഹാ പറയുന്നുണ്ട്. ഞങ്ങളെയോര്‍ത്ത് ആരും കരയണ്ട. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ജോസ് കെ മാണി എന്ത് നിലപാടെടുക്കുമെന്ന് പറഞ്ഞ് നിരന്തരമായ ചര്‍ച്ചകള്‍ നടക്കുകയാണ് – അദ്ദേഹം പറഞ്ഞു

മുന്നണി പരിപാടിയില്‍ പങ്കെടുക്കാന്‍ പറ്റാതിരുന്ന സാഹചര്യവും അദ്ദേഹം വിശദീകരിച്ചു. പിതാവിന്റെ ഏറ്റവുമടുത്ത സുഹൃത്ത് ക്രിട്ടിക്കലായിട്ട് കിടക്കുന്നു. ഞാന്‍ അദ്ദേഹത്തെ കാണാന്‍ ദുബായില്‍ കുടുംബത്തോടൊപ്പം പോയി. ഇടതുപക്ഷത്തിന്റെ പരിപാടിയില്‍ പങ്കെടുക്കാനായില്ല. ഉത്തരവാദിത്തപ്പെട്ട ആളുകളെ ഞാന്‍ അത് അറിയിക്കുകയും ചെയ്തു. മാത്രമല്ല കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അഞ്ച് എംഎല്‍എമാര്‍ പരിപാടിയില്‍ പങ്കെടുത്തു. എവിടെയെങ്കിലും പോകുമ്പോള്‍ മാധ്യമങ്ങളെയറിയിച്ച് പോകാന്‍ എനിക്ക് സാധിക്കില്ല – ജോസ് കെ മാണി പറഞ്ഞു.

കേരള കോണ്‍ഗ്രസ് എം എവിടെയുണ്ടോ അവിടെ ഭരണമുണ്ടാകുമെന്ന കാര്യം ഈ ചര്‍ച്ചകളില്‍ നിന്ന് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.കേരള കോണ്‍ഗ്രസിന് ഒരു നിലപാടെയുള്ളു. അത് ഇടതുപക്ഷത്തിനൊപ്പമാണെന്ന് ഞാന്‍ കൃത്യമായി പറഞ്ഞിട്ടുണ്ട്. എല്ലാ ദിവസവും ഇത്് പറയാന്‍ പറ്റുമോ – അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടിയില്‍ ഭിന്നതയില്ലെന്നും അദ്ദേഹം പറഞ്ഞു.പാര്‍ട്ടിയൊരു തീരുമാനമെടുത്താല്‍ അഞ്ച് എംഎല്‍എമാരും കൂടെ നില്‍ക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

കേരള കോണ്‍ഗ്രസ് അഞ്ച് വര്‍ഷം മുന്‍പ് എടുത്ത നിലപാടിനെ ഒരു മാറ്റവും വന്നിട്ടില്ല. ഞങ്ങളെ യുഡിഎഫ് പുറത്താക്കുകയാണ് ചെയ്തത്. അതിന് ശേഷം ഞങ്ങള്‍ ഇടതുപക്ഷത്തിനൊപ്പം ചേര്‍ന്ന് നിലപാടെടുത്തു. ആ നിലപാട് ഉറച്ചതാണ്. എല്‍ഡിഎഫില്‍ ഹാപ്പിയാണ്. ഞാന്‍ എവിടെയെങ്കിലും നിലപാടില്‍ വെള്ളം ചേര്‍ത്തതായി കാണാന്‍ കഴിയുമോ – ജോസ് കെ മാണി ചോദിച്ചു. സഭ ഒരു കാരണവശാലും രാഷ്ട്രീയത്തില്‍ ഇടപെടാറില്ലെന്നും അദ്ദേഹം പറഞ്ഞു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കൂട്ടുകാരനൊപ്പം ആറ്റിൽ കുളിക്കാനിറങ്ങിയ 18കാരൻ മുങ്ങിമരിച്ചു

കൂട്ടുകാരനൊപ്പം ആറ്റിൽ കുളിക്കാനിറങ്ങിയ 18കാരൻ മുങ്ങിമരിച്ചു

കൊല്ലം: കുളത്തൂപ്പുഴയാറ്റിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. ഏരൂർ കാഞ്ഞുവയൽ മഹേഷ് ഭവനിൽ മഹേഷ് (18) ആണ് മുങ്ങി മരിച്ചത്. കുളത്തൂപ്പുഴശാസ്താ ക്ഷേത്രത്തിന്റെ കടവിന് സമീപം കന്നാർ കയത്തിലായിരുന്നു അപകടം. കൂട്ടുകാരനൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോഴാണ് ഒഴുക്കിൽപ്പെട്ടത്. കഴിഞ്ഞദിവസം വൈകിട്ട് ആറുമണിയോടെയാണ് മഹേഷും സുഹൃത്തും കുളിക്കാൻ ഇറങ്ങിയത്. കുളത്തൂപ്പുഴയിൽ ലോട്ടറി വില്പന നടത്തുന്ന അമ്മ ഷൈനിയെ സഹായിക്കാൻ എത്തിയതായിരുന്നു മഹേഷ്. 

അമ്മയ്ക്കൊപ്പമുള്ള ലോട്ടറി വിൽപ്പന കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ ആണ് മഹേഷ് കുളത്തൂപ്പുഴയിൽ കുളിക്കാൻ എത്തിയത്. സഹപാഠിയും സമീപവാസിയുമായ ഫാറൂഖും, ഫാറൂഖിന്റെ സഹോദരിയും മഹേഷിനൊപ്പം കടവിൽ എത്തിയിരുന്നു. ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ അയ്യപ്പഭക്തർ ക്ഷേത്രക്കടവിൽ കുളിക്കുന്നതിനാലാണ് കന്നാർ കയത്തിന് സമീപത്തേക്ക് ഇവർ കുളിക്കാനായി മാറിയത്. മഹേഷിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഫാറൂഖും ഒഴുക്കിൽപ്പെടുകയായിരുന്നു. 

ഇതു കണ്ട് സമീപത്ത് ഉണ്ടായിരുന്നവർ നിലവിളിച്ചതോടെ നാട്ടുകാർ ഓടി കൂടി. പുഴയിൽ ചാടിയ നാട്ടുകാരാണ് ഫാറൂഖിനെ രക്ഷപ്പെടുത്തിയത്. ഏറെ നേരത്തെ തെരച്ചിലിന് ഒടുവിൽ മഹേഷിനെ പുഴയുടെ അടിത്തട്ടിൽ നിന്നും കണ്ടെത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തിച്ച് മരണം സ്ഥിരീകരിച്ച് മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.