Tuesday, 13 January 2026

'കേരള' വേണ്ട സംസ്ഥാനത്തിന്‍റെ പേര് 'കേരളം' എന്നാക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് രാജീവ് ചന്ദ്രശേഖർ

'കേരള' വേണ്ട സംസ്ഥാനത്തിന്‍റെ പേര് 'കേരളം' എന്നാക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: സംസ്‌ഥാനത്തിന്റെ പേര് കേരള മാറ്റി 'കേരളം' എന്നാക്കുന്നതിൽ പ്രധാനമന്ത്രിയുടെ പിന്തുണയും ഇടപെടലും തേടി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ കത്തയച്ചു. സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാക്കുന്നതിനായി 2024 ജൂണിൽ കേരള നിയമസഭ പാസ്സാക്കിയ പ്രമേയത്തെ ബിജെപി അനുകൂലിക്കുന്നതായും രാജീവ് ചന്ദ്രശേഖർ കത്തിൽ പരാമർശിച്ചു. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനെ കത്തിലൂടെ അറിയിച്ചതായും രാജീവ് ചന്ദ്രശേഖർ കത്തിലൂടെ അറിയിച്ചു.

1,000 വർഷത്തെ പാരമ്പര്യവും പൈതൃകയും സംസ്കാരവും ഉൾകൊള്ളുന്ന സംസ്ഥാനമാണ് കേരളം. കേരളത്തിന്റെ പാരമ്പര്യവും ഭാഷാസംസ്കാരവും സംരക്ഷിക്കുന്ന നയമാണ് ബിജെപിക്കുള്ളത്. ഒരു 'വികസിത സുരക്ഷിത കേരളം' നിർമ്മിക്കുന്നതിന് എല്ലാ രാഷ്ട്രീയ പാർട്ടികളൂം സന്നദ്ധരാകും എന്ന് താൻ കരുതുന്നതായും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. മതാടിസ്ഥാനത്തിൽ 'കൂടുതൽ ജില്ലകൾ' വേണമെന്ന് പറയുന്ന പ്രവണതകൾക്കെതിരെ നിന്നുകൊണ്ട് മലയാളികളുടെ ഭാവിയും അഭിവൃദ്ധിയും ഉറപ്പാക്കണമെന്നും രാജീവ് ചന്ദ്രശേഖർ കത്തിലൂടെ ആവശ്യപ്പെട്ടു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പാലക്കാട് ഡിസിസി പ്രസിഡൻ്റിനെതിരെ പോസ്റ്റർ പതിച്ച 2 യൂത്ത് കോൺഗ്രസ് പ്രവർത്തകർ പിടിയിൽ

പാലക്കാട് ഡിസിസി പ്രസിഡൻ്റിനെതിരെ പോസ്റ്റർ പതിച്ച 2 യൂത്ത് കോൺഗ്രസ് പ്രവർത്തകർ പിടിയിൽ

പാലക്കാട്: പാലക്കാട് ഡിസിസി പ്രസിഡന്റ് എ. തങ്കപ്പനെതിരെ അധിക്ഷേപ പോസ്റ്ററുകൾ പതിപ്പിച്ച സംഭവത്തിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. യൂത്ത് കോൺഗ്രസ് കണ്ണാടി മണ്ഡലം വൈസ് പ്രസിഡന്റ് സുജിത്ത്, സെക്രട്ടറി വിഷ്ണു എന്നിവരെയാണ് പാലക്കാട് ടൗൺ സൗത്ത് പോലീസ് കസ്റ്റഡിയിലെടുത്തത്.

വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ എ. തങ്കപ്പൻ സ്ഥാനാർത്ഥിയാകുന്നതിനെ വിമർശിച്ചായിരുന്നു പോസ്റ്ററുകൾ. കഴിഞ്ഞ ദിവസം ഡിസിസി ഓഫീസിന് മുന്നിലും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും ഇത്തരം പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. 'സ്വന്തം ഭാര്യ പോലും വോട്ട് ചെയ്യാത്ത തങ്കപ്പന് സീറ്റ് നൽകരുത്' എന്നതടക്കമുള്ള അധിക്ഷേപ പരാമർശങ്ങളാണ് സാധാരണ വെള്ളപ്പേപ്പറിൽ പേന കൊണ്ട് എഴുതി പതിപ്പിച്ചിരുന്നത്

തങ്കപ്പൻ നേരിട്ട് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. പാർട്ടിയെയും ജില്ലാ പ്രസിഡന്റിനെയും പൊതുമധ്യത്തിൽ വ്യക്തിഹത്യ നടത്താൻ ബോധപൂർവമായ ശ്രമം നടന്നതായി പരാതിയിൽ പറയുന്നു. പാലക്കാട് മണ്ഡലത്തിൽ തങ്കപ്പനെ സ്ഥാനാർത്ഥിയായി പരിഗണിക്കുന്നു എന്ന വാർത്തകൾക്ക് പിന്നാലെ വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങളും ഗ്രൂപ്പ് തർക്കങ്ങളും ജില്ലയിൽ നിലനിൽക്കുന്നുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ലെന്ന് കരസേന മേധാവി; 'പാകിസ്ഥാന്റെ ആണവ ഭീഷണി സൈന്യം തകർത്തു, ശത്രുവിന്റെ ഏത് ശ്രമത്തിനും തിരിച്ചടി നൽകും'

ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ലെന്ന് കരസേന മേധാവി; 'പാകിസ്ഥാന്റെ ആണവ ഭീഷണി സൈന്യം തകർത്തു, ശത്രുവിന്റെ ഏത് ശ്രമത്തിനും തിരിച്ചടി നൽകും'

ദില്ലി: ഓപ്പറേഷൻ സിന്ദൂർ രാജ്യത്തിൻ്റെ കരുത്തും നിശ്ചയദാർഢ്യവും തെളിയിച്ചെന്ന് കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. ഓപ്പറേഷൻ സിന്ദൂറിലൂടെ പാകിസ്ഥാൻ്റെ ആണവ ഭീഷണി തകർത്തുവെന്ന് ഉപേന്ദ്ര ദ്വിവേദി അറിയിച്ചു. മൂന്ന് സേനകൾക്കും സർക്കാർ പൂർണ്ണ സ്വാതന്ത്ര്യം നല്‍കി. മൂന്ന് സേനകളുടെയും സംയുക്ത നീക്കത്തിന് ഉദാഹരണമാണ് ഓപ്പറേഷൻ സിന്ദൂർ. ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ലെന്നും ഏത് ദുസാഹസത്തിനും കനത്ത തിരിച്ചടി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വടക്കൻ അതിർത്തികളിൽ സ്ഥിതി നിയന്ത്രണ വിധേയമാണ്. ജമ്മു കശ്മീരിൽ ഭീകരസംഘടനകളുടെ നെറ്റ്വർക്ക് ഏതാണ്ട് തകർക്കാനായെന്ന് ജനറൽ ഉപേന്ദ്ര ദ്വിവേദി അറിയിച്ചു. ഓപ്പറേഷൻ സിന്ദൂർ സമയത്തെ അധിക സേനാ വിന്യാസം രണ്ട് രാജ്യങ്ങളും പിൻവലിച്ചു. ജാഗ്രത തുടരുകയാണെന്ന് കരസേന മേധാവി അറിയിച്ചു. പാകിസ്ഥാൻ അതിർത്തിക്കടുത്ത് എട്ട് ഭീകരപരിശീലന ക്യാമ്പുകൾ ഉണ്ടെന്നാണ് വിവരം. ഇവ നിരീക്ഷിച്ച് ആവശ്യമെങ്കിൽ നടപടി സ്വീകരിക്കുമെന്നും കരസേന മേധാവി വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂർ ഭീകരരുടെ അടിസ്ഥാന സൗകര്യങ്ങൾ തകർത്തു. എല്ലാ കമാൻഡിലും 5000 ഡ്രോണുകൾ തയ്യാറാക്കാനുള്ള ശേഷി സേനയ്ക്കുണ്ട്. ലക്ഷകണക്കിന് ഡ്രോണുകൾ നിർമ്മിക്കേണ്ടി വന്നേക്കാം. നൂറ് കിലോ മീറ്റർ വരെ പോകാനാകുന്ന ഡ്രോൺ പരീക്ഷിക്കാനായി. അടുത്തിടെ പാകിസ്ഥാൻ അയച്ച ഡ്രോണുകൾ ആക്രമണ സ്വഭാവം ഉള്ളതായിരുന്നില്ലെന്നും ഡ്രോണുകൾ അയക്കരുതെന്ന് പാകിസ്ഥാന് നിർദ്ദേശം നല്‍കിയിട്ടുണ്ടെന്നും കരസേന മേധാവി അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പഠിച്ച സ്കൂളിന് ടൊവിനോയുടെ സമ്മാനം; മനോഹരമായ കവാടം സ്കൂളിന് സമർപ്പിച്ച് താരം

പഠിച്ച സ്കൂളിന് ടൊവിനോയുടെ സമ്മാനം; മനോഹരമായ കവാടം സ്കൂളിന് സമർപ്പിച്ച് താരം

തൃശൂ‍ർ: ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂളിന്റെ രജത ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് നടത്തുന്ന രജത നിറവിന്റെ ഭാഗമായി സ്കൂളിന്റെ മുൻ വശത്ത് സ്ഥാപിച്ചിരിക്കുന്ന ജൂബിലി കവാട സമർപ്പണം പ്രശസ്ത സിനിമാ താരവും പൂർവ വിദ്യാർത്ഥിയുമായ ടൊവിനോ തോമസ് നിർവഹിച്ചു. മനോഹരമായ ജൂബിലി കവാടം ടൊവിനോ തോമസാണ് സ്പോൺസർ ചെയ്തത്. ചടങ്ങിൽ സ്കൂൾ മാനേജർ റവ.ഡോ.ഫാ. ലാസർ കുറ്റിക്കാടൻ അധ്യക്ഷത വഹിച്ചു.

പ്രിൻസിപ്പൽ ആൻസൻ ഡൊമിനിക് പി, പി.ടി.എ.പ്രസിഡന്റ് ഷാജു ജോസ് ചിറയത്ത്, സഹ രക്ഷാധികാരി ആന്റണി ജോൺ കണ്ടംകുളത്തി, കത്തിഡ്രൽ ട്രസ്റ്റി തോമസ് തൊകലത്ത്, പ്രോഗ്രാം കമ്മറ്റി കൺവീനർ ടെൽസൺ കോട്ടോളി, സ്റ്റാഫ് സെക്രട്ടറി എ.ടി. ഷാലി, പൂർവ വിദ്യാർത്ഥി പ്രതിനിധി ജിബിൻ ജോണി കൂനൻ, ഫൈനാൻസ് കൺവീനർ ലിംസൺ ഊക്കൻ എന്നിവർ പ്രസംഗിച്ചു.സർവീസിൽ നിന്ന് വിരമിക്കുന്ന ജിജി ജോർജ്, ജോസഫ് വി.പി, ശ്രേഷ്ടാചാര്യ അവാർഡ് നേടിയ പ്രിൻസിപ്പൽ ആൻസൻ ഡൊമിനിക് പി. മികച്ച പി.ടി.എ.പ്രസിഡന്റായ ഷാജു ജോസ് ചിറയത്ത് എന്നിവരെ മെമെന്റോ നൽകി ആദരിച്ചു.

സൗത്ത് ഇന്ത്യൻ ബാങ്കിന്റെ സി.എസ്.ആർ.ഫണ്ടിൽ നിന്ന് സോളാർ യൂണിറ്റിന് നൽകുന്ന 10 ലക്ഷം രൂപയുടെ ചെക്ക് സൗത്ത് ഇന്ത്യൻ ബാങ്ക് റിജിയണൽ മാനേജർ റാണി സക്കറിയ സ്കൂളിന് നൽകി. കവാട നിർമ്മാണം നിർവഹിച്ച കോൺട്രാക്ടർ ജോജോ വെള്ളാനിക്കാരനെ ചടങ്ങിൽ ടോവിനോ തോമസ് ആദരിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വരാൻ പോകുന്നത് ഇടിമിന്നലോടുകൂടിയ മഴ; ജാഗ്രതാ നിർദേശം

വരാൻ പോകുന്നത് ഇടിമിന്നലോടുകൂടിയ മഴ; ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കാണ് സാദ്ധ്യത. എന്നാൽ ഇതുവരെ ഒരു ജില്ലയ്ക്കും അലർട്ട് പ്രഖ്യാപിച്ചിട്ടില്ല.

ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കരുത്

1   ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാദ്ധ്യത വർധിപ്പിക്കും.

2   ശക്തമായ കാറ്റിനും ഇടിമിന്നലിനും സാദ്ധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.

3   ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക

4   ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല

5   ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്

6   ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങൾ സുരക്ഷിതരായിരിക്കും. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിൽ അഭയം തേടുകയും വേണം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അമ്മ മരിച്ചതറിഞ്ഞ്​ നാട്ടിലേക്ക് പോയ മകൻ നെഞ്ചുവേദനയെ തുടർന്ന് കുഴഞ്ഞുവീണ് മരിച്ചു

അമ്മ മരിച്ചതറിഞ്ഞ്​ നാട്ടിലേക്ക് പോയ മകൻ നെഞ്ചുവേദനയെ തുടർന്ന് കുഴഞ്ഞുവീണ് മരിച്ചു

റിയാദ്: അമ്മ മരിച്ചതറിഞ്ഞ്​ നാട്ടിലേക്ക് പോയ പ്രവാസി മലയാളിയും മരിച്ചു. ദമ്മാം നവോദയ റാക്ക ഏരിയ പ്രസിഡൻറും ഖോബാർ റീജനൽ കമ്മിറ്റി അംഗവും സാംസ്കാരിക കമ്മിറ്റി കൺവീനറുമായ തൃശ്ശൂർ തലക്കോട്ടുക്കര സ്വദേശി അനിൽകുമാറി​െൻറ ആകസ്മിക വിയോഗത്തിൽ ഞെട്ടിയിരിക്കുകയാണ്​ ദമ്മാമിലെയും ഖോബാറിലെയും പ്രവാസി സുഹൃത്തുക്കൾ.

ജനുവരി നാലിന് ഞായറാഴ്ചയാണ് അനിൽകുമാറി​ന്‍റെ അമ്മ കാർത്ത്യായനി വാർദ്ധക്യ സഹജമായ അസുഖം മൂലം മരിച്ചത്. മരണവിവരമറിഞ്ഞ്​ അന്നുതന്നെ അനിൽകുമാർ നാട്ടിലേക്ക് തിരിച്ചിരുന്നു. അമ്മയുടെ മരണാനന്തരം നടന്ന മറ്റ് ചടങ്ങുകൾക്കു ശേഷം ജനുവരി ഒമ്പതിന്​ വൈകിട്ട് ഭാര്യയുമായി പുറത്തുപോയ അനിൽകുമാറിന് അടുത്തുള്ള പെട്രോൾ പമ്പിൽ വെച്ച് വാഹനത്തിൽ ഇന്ധനം നിറയ്ക്കുന്നതിനിടയിൽ നെഞ്ചുവേദന അനുഭവപ്പെടുകയും കുഴഞ്ഞുവീണ് മരിക്കുകയാണ് ഉണ്ടായത്. ദമ്മാമിലെ പ്രധാന സാംസ്കാരിക പ്രവർത്തകൻ എന്ന നിലയിലും എല്ലാവരോടും സൗമ്യമായും സ്നേഹത്തോടെയും പെരുമാറുന്ന വ്യക്തി എന്ന നിലയിലും വളരെ വലിയ സൗഹൃദ വലയത്തിന് ഉടമയായിരുന്നു അനിൽകുമാർ.

ദമ്മാമിലെ ഫോർത്ത് മില്ലിങ് കമ്പനിയിൽ ലൈത്ത് ഓപ്പറേറ്ററായിട്ടാണ് അനിൽകുമാർ ജോലി ചെയ്തിരുന്നത്. ആകസ്മികമായ വിയോഗത്തിൽ ദുഃഖം അടക്കാനാവാതെ വേദനിക്കുകയാണ്​ അനിൽകുമാറി​െൻറ സുഹൃത്തുക്കളും സഹപ്രവർത്തകരും. സൗമ്യമായ പെരുമാറ്റം കൊണ്ടും സാമൂഹിക പ്രതിബദ്ധതയുള്ള ജീവിതം കൊണ്ടും പരിചയപ്പെടുന്നവരെയൊക്കെ ആകർഷിച്ച അനിൽകുമാറി​െൻറ അപ്രതീക്ഷിതവും ആകസ്മികവുമായ അകാലത്തിലുള്ളതുമായ വിടവാങ്ങലിൽ ദമ്മാം നവോദയയും പ്രവാസി സമൂഹവും അനുശോചനം രേഖപ്പെടുത്തി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

216 യാത്രക്കാരുമായി പറന്നുയർന്ന ഇന്‍ഡിഗോ വിമാനത്തിന് ആകാശത്ത് അപ്രതീക്ഷിത അപകടം, പിന്നാലെ എമർജൻസി ലാൻഡിങ്

216 യാത്രക്കാരുമായി പറന്നുയർന്ന ഇന്‍ഡിഗോ വിമാനത്തിന് ആകാശത്ത് അപ്രതീക്ഷിത അപകടം, പിന്നാലെ എമർജൻസി ലാൻഡിങ്

വാരണാസി: 216 യാത്രക്കാരുമായി ബെംഗളൂരുവിലേക്ക് പോയ ഇൻഡിഗോ എയർലൈൻസ് വിമാനം പക്ഷി ഇടിച്ചതിനെ തുടർന്ന് ലാൽ ബഹാദൂർ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. ഞായറാഴ്ച രാത്രിയാണ് സംഭവം. വിമാനത്തിലുണ്ടായിരുന്ന 216 യാത്രക്കാരെയും സുരക്ഷിതമായി മാറ്റിയെന്നും എല്ലാവരും സുരക്ഷിതരാണെന്നും എയർപോർട്ട് ഡയറക്ടർ പുനീത് ഗുപ്ത അറിയിച്ചു. ഗോരഖ്പൂരിൽ നിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന 6E 437 വിമാനത്തിന്റെ മുൻഭാഗത്തിന് പക്ഷി ഇടിച്ചതിനെ തുടർന്ന് കേടുപാടുകൾ സംഭവിച്ചതായി അധികൃതർ അറിയിച്ചു. 

സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് പൈലറ്റ് ഉടൻ തന്നെ വാരണാസി എയർ ട്രാഫിക് കൺട്രോളുമായി ബന്ധപ്പെടുകയും വിമാനം വാരണാസി വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കുകയും ചെയ്തുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. തിങ്കളാഴ്ച ചില യാത്രക്കാരെ അവരുടെ ലക്ഷ്യസ്ഥാനത്തേക്ക് എത്തിച്ചതായും ബാക്കിയുള്ള യാത്രക്കാരെ മറ്റ് വിമാനങ്ങളിൽ അയയ്ക്കാനുള്ള ക്രമീകരണങ്ങൾ ചെയ്തതായും ഗുപ്ത പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

യുദ്ധവിമാനങ്ങളും ഡ്രോണുകളും വിൽക്കാൻ പാകിസ്ഥാൻ, ബം​ഗ്ലാദേശിനും സൗദിക്കും പിന്നാലെ മറ്റൊരു ഏഷ്യൻ രാജ്യവുമായി ചർച്ച

യുദ്ധവിമാനങ്ങളും ഡ്രോണുകളും വിൽക്കാൻ പാകിസ്ഥാൻ, ബം​ഗ്ലാദേശിനും സൗദിക്കും പിന്നാലെ മറ്റൊരു ഏഷ്യൻ രാജ്യവുമായി ചർച്ച

ജക്കാർത്ത: ഇന്തോനേഷ്യക്ക് യുദ്ധവിമാനങ്ങളും ഡ്രോണുകളും വിൽക്കുന്നത് ഉൾപ്പെടെയുള്ളകരാറിനെക്കുറിച്ച് ചർച്ച ചെയ്യാൻ ഇന്തോനേഷ്യൻ പ്രതിരോധ മന്ത്രി ഇസ്ലാമാബാദിൽ പാകിസ്ഥാൻ വ്യോമസേനാ മേധാവിയുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. ലിബിയയുടെ നാഷണൽ ആർമിയുമായും സുഡാൻ സൈന്യവുമായും കരാറുകൾ ഉൾപ്പെടെ നിരവധി പ്രതിരോധ മേഖലയിലെ ​​ചർച്ചകളുമായി പാകിസ്ഥാന്റെ പ്രതിരോധ വ്യവസായം മുന്നോട്ട് പോകുന്നതിനിടെയാണ് പുതിയ ചർച്ച. പ്രതിരോധ മന്ത്രി സ്ജാഫ്രി സ്ജാംസൗദ്ദീനും പാകിസ്ഥാൻ വ്യോമസേനാ മേധാവി മാർഷൽ സഹീർ അഹമ്മദ് ബാബർ സിദ്ദുവും തമ്മിലുള്ള കൂടിക്കാഴ്ച ഇന്തോനേഷ്യൻ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു.

പൊതുവായ പ്രതിരോധ സഹകരണ ബന്ധങ്ങൾ ചർച്ച ചെയ്യുന്നതിലാണ് യോഗം ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് ബ്രിഗേഡിയർ ജനറൽ റിക്കോ റിക്കാർഡോ സിറൈറ്റ് റോയിട്ടേഴ്‌സിനോട് പറഞ്ഞു. ചർച്ചകൾ ഇതുവരെ വ്യക്തമായ തീരുമാനങ്ങളിലേക്ക് നയിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാകിസ്ഥാനും ചൈനയും സംയുക്തമായി വികസിപ്പിച്ചെടുത്ത മൾട്ടി-റോൾ കോംബാറ്റ് എയർക്രാഫ്റ്റായ ജെഎഫ്-17 ജെറ്റുകളുടെയും നിരീക്ഷണത്തിനും ലക്ഷ്യങ്ങൾ ആക്രമിക്കുന്നതിനുമായി രൂപകൽപ്പന ചെയ്ത കില്ലർ ഡ്രോണുകളുടെയും വിൽപ്പനയെ ചുറ്റിപ്പറ്റിയാണ് ചർച്ചകൾ നടന്നതെന്ന് വൃത്തങ്ങൾ പറഞ്ഞു. ചർച്ചകൾ പുരോഗമിക്കുകയാണെന്നും 40-ലധികം ജെഎഫ്-17 ജെറ്റുകൾ ഉൾപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. പാകിസ്ഥാന്റെ ഷാപാർ ഡ്രോണുകളിൽ ഇന്തോനേഷ്യ താൽപര്യം പ്രകടിപ്പിച്ചിരുന്നു.

ഡെലിവറി സമയക്രമങ്ങളെക്കുറിച്ചും ഒരു നിർദ്ദിഷ്ട കരാർ എത്ര വർഷത്തേക്ക് നീണ്ടുനിൽക്കുമെന്നതിനെക്കുറിച്ചും വ്യക്തതയില്ല. പ്രതിരോധം ഉൾപ്പെടെയുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചുള്ള ചർച്ചകൾക്കായി ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്റോ കഴിഞ്ഞ മാസം രണ്ട് ദിവസത്തെ സന്ദർശനത്തിനായി പാകിസ്ഥാനിൽ എത്തിയിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

14 വയസ് ആകാത്ത കുട്ടിയോട് അശ്ലീല ചാറ്റിംഗ്, യുകെ പൊലീസ് പൊക്കിയതോടെ ഇന്ത്യൻ വിദ്യാർഥിയുടെ കരച്ചിൽ

14 വയസ് ആകാത്ത കുട്ടിയോട് അശ്ലീല ചാറ്റിംഗ്, യുകെ പൊലീസ് പൊക്കിയതോടെ ഇന്ത്യൻ വിദ്യാർഥിയുടെ കരച്ചിൽ

കവൻട്രി: യുകെയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് അശ്ലീല ചാറ്റിങ് നടത്തിയതിന് ഇന്ത്യൻ വിദ്യാർഥി അറസ്റ്റിൽ. ഗുരീത് ജീതേഷ് എന്ന ഇന്ത്യക്കാരനാണ് ഓൺലൈനിലൂടെ പെൺകുട്ടിക്ക് അശ്ലീല സന്ദേശം അയച്ചതിന് അറസ്റ്റിലായത്. യുകെയിൽ എത്തി വെറും മൂന്ന് മാസം മാത്രം പിന്നിടുമ്പോഴാണ് ഇന്ത്യൻ യുവാവ് അശ്ലീല ചാറ്റിന്റെ പേരിൽ പൊലീസിന്‍റെ പിടിയിലായത്. ഗുരീതിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നതിന്റെ വിഡിയോ സമൂഹമാധ്യമത്തിൽ പ്രചരിക്കുന്നുണ്ട്. പൊലീസ് കേസെടുത്തതിന് പിന്നാലെ ഗുരീതിനെ സ്റ്റുഡന്റ് ഹൗസിങ്ങിൽ നിന്ന് പുറത്താക്കി.

യുകെയിൽ ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ കുട്ടികളെ ലൈംഗികമായി ചൂഷണം തടയാൻ ശ്രമിക്കുന്നവരാണ് ചൈൽഡ് പ്രൊട്ടക്ഷൻ വിജിലന്റുമാർ ആണ് യുവാവിനെ കുടുക്കിയത്. പൊലീസ് അറസ്റ്റ് ചെയ്യാനെത്തിയപ്പോൾ ഒരു തവണ ക്ഷമിക്കണം, ഇത്തവണ വാണിംഗ് തന്ന് വെറുതെ വിടണമെന്ന് ഇയാൾ അഭ്യർത്ഥിക്കുന്നത് വീഡിയോയിൽ കാണാം. 14 വയസുണ്ടെന്നാണ് പെൺകുട്ടി തന്നോട് പറഞ്ഞതെന്നും, ഇതുവരെ പെൺകുട്ടിയെ താൻ കണ്ടിട്ടില്ലെന്നുമാണ് ഗുരീത് പൊലീസിനോട് പറയുന്നത്. ഇത് നിയമവിരുദ്ധമാണെന്ന് താൻ അറിഞ്ഞിരുന്നില്ലെന്നും, ഒരിക്കലും ഇങ്ങനെ ചെയ്യില്ലായിരുന്നു എന്നും യുവാവ് പറയുന്നു. ഓൺലൈൻ ഗ്രൂമിങ്ങിനെതിരെയുള്ള നടപടിയായാണ് ഇന്ത്യൻ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യാൻ സാധ്യതയുള്ളവരെ കണ്ടെത്താനുള്ള നീക്കത്തിലാണ് ഗുരീത് പിടിയിലാവുന്നത്. വിവിധ പ്ലാറ്റ്ഫോമുകളിലൂടെ കുട്ടികളാണ് ഇത്തരക്കാരെ ആകർഷിച്ച് നേരിട്ട് കാണാൻ ആവശ്യപ്പെടുകയും, തുടർന്ന് ഈ കൂടിക്കാഴ്ചകൾ വിഡിയോയിൽ പകർത്തി പൊലീസിനെ ഏൽപ്പിക്കുകയാണ് ചെയ്യുന്നത്. ഇതും ഇത്തരത്തിലുള്ള നീക്കമായിരുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

എല്ലാ ദിവസവും ഭക്ഷണത്തിൽ പച്ചമുളക് ഉൾപ്പെടുത്തിയാൽ എന്ത് സംഭവിക്കും?

എല്ലാ ദിവസവും ഭക്ഷണത്തിൽ പച്ചമുളക് ഉൾപ്പെടുത്തിയാൽ എന്ത് സംഭവിക്കും?

ഭക്ഷണത്തിൽ എല്ലാത്തരം പച്ചക്കറികളും ഉൾപ്പെടുത്തിയാൽ അത്രയും ഗുണവും ശരീരത്തിനുണ്ടാകുമെന്നാണല്ലോ പറയപ്പെടുന്നത്. ഇത് പച്ചമുളകിന്റെ കാര്യത്തിൽ ശരിയാണോ? ഹോം ഷെഫായ മഞ്ജു മിത്തൽ പറയുന്നത് ഭക്ഷണത്തിൽ ഒരു പച്ചമുളക് ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് നല്ലതാണെന്നാണ്. ഓരോ ഭക്ഷണത്തിനുമൊപ്പം ഒരു പച്ചമുളക് ഉൾപ്പെടുത്തുന്നത് ചർമത്തിന്റെ തിളക്കത്തിനും ശരീരത്തിന്റെ മെറ്റബോളിസം മെച്ചപ്പെടാനും ശരീരഭാരം കുറയ്ക്കാനും നല്ലതാണെന്നാണ് മിത്തൽ പറയുന്നത്.

എല്ലാ ദിവസവും ഒരു പച്ചമുളക് വീതം കഴിക്കാമോ എന്നൊരു സംശയം മനസിലുണ്ടാകും അല്ലേ? വിറ്റമിനുകളും ആന്റിഓക്‌സിഡന്റുകളും നിറഞ്ഞ പച്ചമുളക് ശരീരത്തിന് നല്ലതാണ്. മെറ്റബോളിസത്തിനെ ഇത് സഹായിക്കും. എന്നാൽ ഇത് എല്ലാ ദിവസവും കഴിക്കുന്നതിന് നിയന്ത്രണം വേണമെന്നാണ് മുംബൈ അപ്പോളോ സ്‌പെക്ട്രയിലെ ഡയറ്റീഷ്യനായ ഫൗസിയ അൻസാരി പറയുന്നത്.

പച്ചമുളകിൽ അടങ്ങിയിട്ടുള്ള കാപ്‌സെയ്‌സിന്റെ അളവ് വയറിനുള്ളിൽ പുകച്ചിലുണ്ടാക്കും. മാത്രമല്ല അസിഡിറ്റി, നെഞ്ചെരിച്ചിൽ എന്നീ അവസ്ഥയ്ക്കും കാരണമാകും. സെൻസിറ്റീവായ സ്റ്റൊമക്ക് ഉള്ളവർ, ആസിഡ് റിഫ്‌ളക്‌സ്, അൾസർ എന്നീ അവസ്ഥയിലൂടെ കടന്നുപോകുന്നവർ ദിവസേന പച്ചമുളക് ഉപയോഗിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. ഇത് ഇത്തരക്കാരുടെ അവസ്ഥ കൂടുതൽ മോശമാക്കും. പച്ചമുളകിന്റെ എരിവനെ കുറിച്ച് പ്രത്യേകം വിശദീകരിക്കണ്ടല്ലോ, ഈ എരിവ് വായയിലും തൊണ്ടയിലും നല്ല പുകച്ചിലുണ്ടാക്കും. മുളകിലുള്ള കാപ്‌സെയ്‌സിൻ ഡൈജസ്റ്റീവ് ട്രാക്ടിലെ പെയിൻ റിസപ്‌റ്റേഴ്‌സിനെ പ്രവർത്തന ക്ഷമമാക്കും ഇതോടെ ഭക്ഷണം സഞ്ചരിക്കുന്ന പാതയിൽ തന്നെ പുകച്ചിലുണ്ടാകുകയും ഇതിന്റെ തീവ്രത കൂടുകയും ചെയ്യും.

അതേസമയം പച്ചമുളക് കഴിക്കുന്നത് ചർമത്തിന്റെ തിളക്കത്തിന് നല്ലതാണെന്ന് പറയുന്നത് തെളിവുകളൊന്നുമില്ലെന്നും ഫൗസിയ അൻസാരി പറയുന്നു. ദിവസേന ഒരുപാട് പച്ചമുളകുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ദഹനത്തെ എളുപ്പത്തിലാക്കും. എന്നാൽ വേദനയും വയറിളക്കവും ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും ഫൗസിയ ഓർമിപ്പിക്കുന്നു. പച്ചമുളക്, ചുവന്നമുളക് എന്നിവ ഒഴിവാക്കി, കുറച്ചു കൂടി lighter green variety മുളകുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതാണ് നല്ലതെന്നും അവർ നിർദേശിക്കുന്നുണ്ട്.