Wednesday, 14 January 2026

ജയറാം-കാളിദാസ് ജയറാം ചിത്രം ‘ആശകൾ ആയിര’ത്തിന്റെ ഗ്ലിമ്സ് വീഡിയോ പുറത്ത്: ഫെബ്രുവരി 6ന് തിയറ്ററുകളിലേക്ക്

ജയറാം-കാളിദാസ് ജയറാം ചിത്രം ‘ആശകൾ ആയിര’ത്തിന്റെ ഗ്ലിമ്സ് വീഡിയോ പുറത്ത്: ഫെബ്രുവരി 6ന് തിയറ്ററുകളിലേക്ക്

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ, കൃഷ്ണമൂർത്തി എന്നിവർ നിർമ്മിക്കുന്ന ജയറാം, കാളിദാസ് ജയറാം എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന ആശകൾ ആയിരത്തിന്റെ ഗ്ലിമ്സ് വീഡിയോ റിലീസായി. ജി. പ്രജിത് ആണ് ആശകൾ ആയിരം സംവിധാനം ചെയ്യുന്നത്. ജൂഡ് ആന്റണി ജോസഫ് ആണ് ചിത്രത്തിന്റെ ക്രിയേറ്റിവ് ഡയറക്‌ടർ. അരവിന്ദ് രാജേന്ദ്രനും ജൂഡ് ആന്റണി ജോസഫും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ഫെബ്രുവരി 6ന് ചിത്രം തിയറ്ററുകളിലേക്കെത്തും.

ആശാ ശരത്, ഷറഫുദ്ധീൻ, ഇഷാനി കൃഷ്ണ, ആനന്ദ് മന്മഥൻ, അഖിൽ എൻ ആർ ഡി, രമേശ് പിഷാരടി, ദിലീപ് മേനോൻ, സിൻസ് ഷാൻ, രാജേഷ് അഴിക്കോട്, വൈശാഖ് വിജയൻ, അഭിനന്ദ് അക്കോട്, മുകുന്ദൻ, ആനന്ദ് പദ്മനാഭൻ, രഞ്ജിത് ബാലചന്ദ്രൻ, സുധീർ പരവൂർ, നിഹാരിക, ഭാഗ്യ, കുഞ്ചൻ, ഷാജു ശ്രീധർ, റാഫി, സുരേഷ് കുമാർ മറ്റു യുവപ്രതിഭകളും ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബൈജു ഗോപാലൻ, വി സി പ്രവീൺ എന്നിവരാണ് ആശകൾ ആയിരത്തിന്റെ കോ- പ്രൊഡ്യൂസേഴ്‌സ്. ആശകൾ ആയിരം കേരളത്തിലെ തിയറ്ററുകളിലേക്കെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ഡിസ്ട്രിബൂഷൻ പാർട്ട്നറായ ഡ്രീം ബിഗ് ഫിലിംസും ഓവർസീസ് വിതരണം ഫാർസ് ഫിലിംസുമാണ് നിർവഹിക്കുന്നത്.

ഡി ഓ പി : സ്വരൂപ് ഫിലിപ്പ്, പ്രോജക്റ്റ്ഡിസൈനർ :ബാദുഷാ.എൻ.എം, മ്യൂസിക് ആൻഡ് ഒറിജിനൽ സ്കോർ : സനൽ ദേവ്, എഡിറ്റർ : ഷഫീഖ് പി വി, പ്രൊഡക്ഷൻ ഡിസൈനർ : നിമേഷ് താനൂർ, കോസ്റ്റ്യൂം ഡിസൈനർ : അരുൺ മനോഹർ, കൊറിയോഗ്രാഫി : സ്പ്രിംഗ്, സൗണ്ട് ഡിസൈൻ : സിങ്ക് സിനിമ, സൗണ്ട് മിക്സിങ് : ഫസൽ എ ബക്കർ, ട്രയ്ലർ കട്ട്സ് : ലിന്റോ കുര്യൻ, ഗാനരചന : മനു മഞ്ജിത്, ഹരിനാരായണൻ, പ്രൊഡക്ഷൻ കൺട്രോളർ : സക്കീർ ഹുസൈൻ, മേക്കപ്പ് : ഹസ്സൻ വണ്ടൂർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ : ബേബി പണിക്കർ,വി എഫ് എക്സ് : കോക്കനട്ട് ബഞ്ച്, ഡി ഐ : കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, കളറിസ്റ്റ് : ശ്രീക് വാര്യർ, ,സ്റ്റിൽസ് : ലെബിസൺ ഗോപി,പബ്ലിസിറ്റി ഡിസൈൻ: യെല്ലോ ടൂത്ത്, പി ആർ ഓ : പ്രതീഷ് ശേഖർ.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നാട്ടിക സ്വദേശിനിയുടെ വീടിന് മുന്നിൽ രാത്രി ബൈക്കിലെത്തി, ലൈംഗിക ചുവയോടെ അസഭ്യം പറഞ്ഞ് യുവതിയേയും സുഹൃത്തിനേയും ആക്രമിച്ചു, അറസ്റ്റിൽ

നാട്ടിക സ്വദേശിനിയുടെ വീടിന് മുന്നിൽ രാത്രി ബൈക്കിലെത്തി, ലൈംഗിക ചുവയോടെ അസഭ്യം പറഞ്ഞ് യുവതിയേയും സുഹൃത്തിനേയും ആക്രമിച്ചു, അറസ്റ്റിൽ

തൃശൂര്‍: യുവതിയേയും സുഹൃത്തിനേയും ആക്രമിച്ച് മാനഹാനി വരുത്തിയ കേസില്‍ ഒമ്പത് ക്രിമിനല്‍ കേസുകളിലെ പ്രതിയായ യുവാവ് അറസ്റ്റില്‍. നാട്ടിക എ.കെ.ജി. ഉന്നതിയില്‍ കാമ്പ്രത്ത് വീട്ടില്‍ അഖില്‍ (33) ആണ് അറസ്റ്റിലായത്. കഴിഞ്ഞ 10ന് രാത്രി 9.30ന് നാട്ടിക സ്വദേശിനിയുടെ വീടിനു മുന്നിലെ വഴിയില്‍ വച്ചാണ് സംഭവം. സുഹൃത്തിനൊപ്പം ബൈക്കില്‍ വന്നിറങ്ങിയ അഖില്‍ ഒരു കാരണവും കൂടാതെ സ്ത്രീയുടെ സുഹൃത്തായ അമലിനെ മുഖത്ത് കൈകൊണ്ടടിച്ച് പരിക്കേല്‍പ്പിക്കുകയും, തടയാന്‍ ചെന്ന പരാതിക്കാരിയെ ലൈംഗിക ചുവയോടെ അസഭ്യങ്ങള്‍ പറയുകയുമായിരുന്നു. ഇരുവരേയും കൊന്ന് കളയുമെന്ന് ഭീഷണിപ്പെടുത്തുകയും പരാതിക്കാരിയെ ഷോള്‍ഡറിലും നെഞ്ചിലും പിടിച്ച് തള്ളി മാനഹാനി വരുത്തിയെന്നുമാണ് കേസ്.

അഖില്‍ വലപ്പാട്, കൈപ്പമംഗലം, മലപ്പുറം തിരൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധികളിലായി മൂന്ന് കവര്‍ച്ചക്കേസുകളിലും ഒരു വധശ്രമക്കേസിലും ഒരു മോഷണക്കേസിലും ഒരു അടിപിടിക്കേസിലും പൊതുസ്ഥലത്ത് ലഹരി ഉപയോഗിച്ച കേസിലും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാതിരിക്കാന്‍ അറസ്റ്റ് ചെയ്ത കേസിലും അടക്കം ഒമ്പത് ക്രിമിനല്‍ക്കേസിലെ പ്രതിയാണ്. വലപ്പാട് പൊലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ. അനില്‍കുമാര്‍, ജി.എ.എസ്.ഐ. റംല, സി.പി.ഒ. സൈനുദ്ദീന്‍, സി.പി.ഒ. സിയാദ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്ത അന്വേഷണ സംഘത്തിലുള്ളത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കടിച്ച പാമ്പിനെ പോക്കറ്റിലിട്ട് ആശുപത്രിയിലെത്തി യുവാവ്; കാരണമുണ്ട്, സംശയവും

കടിച്ച പാമ്പിനെ പോക്കറ്റിലിട്ട് ആശുപത്രിയിലെത്തി യുവാവ്; കാരണമുണ്ട്, സംശയവും

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ കടിച്ച പാമ്പിനെ പോക്കറ്റിലിട്ട് ആശുപത്രിയിലെത്തി യുവാവ്. ഇ റിക്ഷാ ഡ്രൈവര്‍ ദീപക്കാണ്(39) പാമ്പിനെ പോക്കറ്റിലിട്ട് ആശുപത്രിയിലെത്തി ചികിത്സ തേടിയത്.

സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമത്തില്‍ പ്രചരിക്കുന്നുണ്ട്. ഉത്തര്‍ പ്രദേശിലെ മഥുരയിലാണ് സംഭവം. ഒന്നരയടി നീളമുള്ള പാമ്പിനെയാണ് ജാക്കറ്റിന്റെ പോക്കറ്റിലിട്ടത്.

തിങ്കളാഴ്ചയാണ് ദീപക്കിന് പാമ്പ് കടിയേറ്റത്. തുടർന്ന് ആന്റി-വെനം ഇൻജക്ഷൻ എടുക്കുന്നതിനായി ഇയാൾ ആശുപത്രിയിലെത്തി. ഏത് പാമ്പാണ് കടിച്ചതെന്ന് ഡോക്ടര്‍ ചോദിച്ചപ്പോള്‍ പോക്കറ്റിൽ നിന്ന് ജീവനുള്ള പാമ്പിനെ പുറത്തെടുത്ത് കാണിച്ച ശേഷം തിരികെ പോക്കറ്റിൽ തന്നെ വെക്കുകയായിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തായ്ലൻഡിൽ ട്രെയ്നിന് മുകളിലേക്ക് ക്രെയ്ൻ തകർന്ന് വീണു: 22 പേർക്ക് ദാരുണാന്ത്യം

തായ്ലൻഡിൽ ട്രെയ്നിന് മുകളിലേക്ക് ക്രെയ്ൻ തകർന്ന് വീണു: 22 പേർക്ക് ദാരുണാന്ത്യം

തായ്ലൻഡിൽ ക്രെയിൻ തകർന്ന് ട്രെയ്ൻ പാളം തെറ്റി 22 കൊല്ലപ്പെട്ടു, മുപ്പതിലധികം പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ബാങ്കോക്കിൽ നിന്ന് 230 കിലോമീറ്റർ വടക്കുകിഴക്കായി സിഖിയോ ജില്ലയിലേക്ക് പോയ ട്രെയ്നാണ് ഇന്ന് രാവിലെ അപകടത്തിൽ പെട്ടത്. നിർമാണത്തിലിരുന്ന ക്രെയ്ൻ വീണ് പാളം തെറ്റിയതാണ് അപകട കാരണം. അപകടത്തിൽ 22 കൊല്ലപ്പെട്ടതായും മുപ്പതിലധികം പേർക്ക് പരിക്കേറ്റതായും ലോക്കൽ പൊലിസ് അറിയിച്ചു.

അതിവേഗ റെയിൽ പദ്ധതിക്കായി നിർമാണത്തിലിരുന്ന ക്രെയ്നാണ് ട്രെയ്നിന് മുകളിലേക്ക് വീണത്. ക്രെയ്ൻ വീണതിനെ തുടർന്ന ട്രെയ്ൻ പാളം തെറ്റി അപകടം സംഭവിക്കുകയായിരുന്നു. അപകടത്തിൽ ട്രെയ്നിൽ തീ പടർന്നത് അപകടത്തിൻ്റെ തീവ്രത കൂട്ടി. നിലവിൽ രക്ഷപ്രവർത്തനങ്ങൾ തുടരുകയാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

64ാമത് കേരള സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ

64ാമത് കേരള സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ

തൃശ്ശൂര്‍: തൃശ്ശൂരില്‍ കൗമാര കലയുടെ മഹാപൂരത്തിന് തിരിതെളിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ 64ാമത് കേരള സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്തു. മന്ത്രി കെ രാജൻ സ്വാഗത പ്രസംഗം നടത്തി. സർവംമായ സിനിമയിലെ നായിക റിയ ഷിബുവും വേദിയിലുണ്ടായിരുന്നു. രാവിലെ പൊതു വിദ്യാഭ്യാസ ഡയറക്ടർ കലോത്സവത്തിന്‍റെ കൊടി ഉയര്‍ത്തി. കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപിയും വേദിയിലെത്തി.

ആനന്ദാനുഭവം സൃഷ്ടിക്കൽ മാത്രമല്ല കലയുടെ ധർമമെന്നും പൊള്ളിക്കുന്ന ജീവിതാനുഭവങ്ങളിലേക്ക് ഞെട്ടിച്ചുണർത്തൽ നടത്തുന്നത് കൂടിയാവണം കലയെന്നും മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറ‍ഞ്ഞു. ഓരോ കാലത്തും മികച്ച കലാകാരന്മാർ ആയിട്ടും ജാതീയത വിലക്കിയ കലാകാരന്മാർ ഉണ്ടായിട്ടുണ്ടെന്നും കഥകളി സംഗീതജ്ഞൻ ഹൈദരാലിക്കുണ്ടായ അനുഭവങ്ങളും മുഖ്യമന്ത്രി പ്രസംഗത്തില്‍ പറഞ്ഞു. തൻ്റേത് അല്ലാത്ത കാരണത്താൽ മറ്റൊരു മതത്തിൽ ജനിച്ചു പോയതുകൊണ്ട് വിലക്ക് ഏർപ്പെടുത്തുന്നത് ജനാധിപത്യ സമൂഹത്തിൽ ഉചിതമല്ല. കലാകാരന്മാരെ മതത്തിൻ്റെ കണ്ണിലൂടെ കാണരുത്. കലയാണ് അവരുടെ മതം. സിനിമയിൽ ഏറ്റവും കൂടുതൽ മാപ്പിളപ്പാട്ട് അവതരിപ്പിച്ചത് പി ഭാസ്കരനും ക്രൈസ്തവ ഭക്തി ഗാനങ്ങൾ അവതരിപ്പിച്ചത് വയലാറുമാണ്. ക്രിസ്മസ് കരോളിന് എതിരെ പോലും ആക്രമണം നടത്തുന്നത് കണ്ടു. ചിലയിടങ്ങളിൽ അവധിയും എടുത്തു കളഞ്ഞു. സിനിമയിൽ കഥാപാത്രങ്ങൾക്ക് രാമനെന്നും സീതയെന്നും പേരിടുന്നത് പോലും പ്രശ്നമായി. ഏത് മതത്തിന്റെ കലാരൂപങ്ങളും ഒരുമിച്ച് അവതരിപ്പിക്കുന്നു എന്ന പ്രത്യേകത ഈ നാടിനുണ്ട്. മനുഷ്യനെ തമ്മിലടിപ്പിക്കുന്ന എല്ലാ ഛിദ്ര ആശയങ്ങളെയും തള്ളിക്കളയാനും എല്ലാവരെയും ഒന്നിപ്പിക്കുന്ന കല ഉയർത്തിപ്പിടിക്കാനും സാധിക്കണമെന്നും കലാമേളകളിൽ പങ്കെടുക്കുക എന്നതാണ് പ്രധാനമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ഒരു മത്സരവും ആരുടെയും ആത്യന്തികമായ ഉരക്കല്ലല്ല. പ്രകടമായ ക്രമക്കേട് എവിടെയെങ്കിലും ഉണ്ടായാൽ അപ്പീൽ വഴി പരിശോധിക്കാം. മത്സരിക്കുന്നത് കുട്ടികളാണ് രക്ഷിതാക്കളല്ല. ജൂറിയുടെ തീരുമാനത്തെ അതേ കണ്ണിൽ കാണണമെന്നും ഒരാൾക്ക് നല്ലതെന്ന് തോന്നുന്നത് മറ്റൊരാൾക്ക് നല്ലതെന്ന് തോന്നാതിരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ബംഗ്ലാദേശിൽ ഓട്ടോറിക്ഷ ഡ്രൈവറായ ഹിന്ദു യുവാവിനെ കൊലപ്പെടുത്തി അക്രമികൾ, മൂന്നാഴ്ച്ചക്കിടെ മരിച്ചത് 8 പേർ

ബംഗ്ലാദേശിൽ ഓട്ടോറിക്ഷ ഡ്രൈവറായ ഹിന്ദു യുവാവിനെ കൊലപ്പെടുത്തി അക്രമികൾ, മൂന്നാഴ്ച്ചക്കിടെ മരിച്ചത് 8 പേർ

ധാക്ക: ബംഗ്ലാദേശിൽ ഒരു ഹിന്ദുയുവാവ് കൂടി കൊല്ലപ്പെട്ടു. ഓട്ടോറിക്ഷ ഡ്രൈവറായ സമീർദാസിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. മൂന്നാഴ്ചക്കിടെ നടന്ന എട്ടാമത്തെ കൊലപാതകമാണിത്. ഞായറാഴ്ച നടന്ന കൊലപാതക വിവരം പൊലീസ് പുറത്ത് വിട്ടത് ഇന്നലെ വൈകിയായിരുന്നു. ഇതിന്റെ പ്രതികൾ ഒളിവിലാണ്. ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങൾ സർക്കാർ മറച്ചുവയ്ക്കുന്നുവെന്ന ആക്ഷേപവും ശക്തമാകുന്നു.

അതിനിടെ, ഇന്ത്യ വേദിയാകുന്ന ട്വന്‍റി 20 ലോകകപ്പിനായി ടീമിനെ അയക്കില്ലെന്ന് ബംഗ്ലാദേശ് അറിയിച്ചു. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ക്രിക്കറ്റ് ബന്ധം ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. രാജ്യാന്തര തലത്തിൽ ശ്രദ്ധിക്കപ്പെട്ട ഈ തർക്കം വരാനിരിക്കുന്ന ടി20 ലോകകപ്പിന്‍റെ നടത്തിപ്പിനെപ്പോലും ബാധിച്ചിരിക്കുകയാണ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് റെക്കോർഡ് തുകയ്ക്ക് (9.2 കോടി രൂപ) സ്വന്തമാക്കിയ ബംഗ്ലാദേശ് പേസർ മുസ്തഫിസുർ റഹ്മാനെ ടീമിൽ നിന്ന് പുറത്താക്കാൻ ബിസിസിഐ നിർദ്ദേശം നൽകിയതാണ് തർക്കങ്ങളുടെ തുടക്കം.

ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന അക്രമങ്ങളിൽ പ്രതിഷേധിച്ചാണ് ഈ നടപടിയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇത് ബംഗ്ലാദേശ് ക്രിക്കറ്റ് പ്രേമികളെയും സർക്കാരിനെയും പ്രകോപിപ്പിച്ചു. ഇതോടെ ഫെബ്രുവരിയിൽ ഇന്ത്യയും ആതിഥേയത്വം വഹിക്കുന്ന ടി20 ലോകകപ്പിൽ ഇന്ത്യയിൽ നടക്കേണ്ട തങ്ങളുടെ മത്സരങ്ങൾ മാറ്റണമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ഐസിസിയോട് ആവശ്യപ്പെട്ടു. എന്നാൽ ഈ ആവശ്യം ഐസിസി തള്ളി. നിലവിലെ ഷെഡ്യൂളിൽ മാറ്റമില്ലെന്നും ഇന്ത്യയിൽ കളിച്ചില്ലെങ്കിൽ പോയിന്‍റുകൾ നഷ്ടപ്പെടുമെന്നും ഐസിസി അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഭിന്നശേഷി അധ്യാപക നിയമനത്തിനും കെ-ടെറ്റ് നിർബന്ധമാക്കി; ഉത്തരവ് പരിഷ്കരിച്ച് വിദ്യാഭ്യാസ വകുപ്പ്

ഭിന്നശേഷി അധ്യാപക നിയമനത്തിനും കെ-ടെറ്റ് നിർബന്ധമാക്കി; ഉത്തരവ് പരിഷ്കരിച്ച് വിദ്യാഭ്യാസ വകുപ്പ്

വിവാദമായ കെ-ടെറ്റ് ഉത്തരവ് പരിഷ്കരിച്ച് വിദ്യാഭ്യാസ വകുപ്പ്. ഉന്നത വിദ്യാഭ്യാസ യോഗ്യത നേടിയവർക്കുള്ള ഇളവ് പുതിയ ഉത്തരവിൽ പരാമർശിക്കുന്നില്ല. ഇനി മുതൽ ഭിന്നശേഷി അധ്യാപക നിയമനത്തിനും കെ-ടെറ്റ് നിർബന്ധമാക്കി. സുപ്രീംകോടതി അന്തിമ വിധി അനുസരിച്ച് മാനദണ്ഡങ്ങളിൽ മാറ്റം ഉണ്ടാകുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

അധ്യാപക സംഘടനകളുടെ എതിർപ്പിനെ തുടർന്ന് ആദ്യ ഉത്തരവ് മരവിപ്പിച്ചിരുന്നു. വിവാദ നിർദേശങ്ങൾ ഒഴിവാക്കിയാണ് പുതിയ ഉത്തരവ്. കെ-ടെറ്റ് സ്ഥാനക്കയറ്റം ഉണ്ടാകില്ലെന്ന പരാമർശവും ഒഴിവാക്കി. കെ-ടെറ്റ് കാറ്റഗറി ഒന്ന്/ രണ്ട് എന്നിവയിൽ ഏതെങ്കിലും ഒന്ന് വിജയിച്ചവരെ LP, UP നിയമനത്തിന് പരിഗണിക്കും. കെ-ടെറ്റ് കാറ്റഗറി മൂന്ന് വിജയിച്ച ഹൈസ്കൂൾ ഭാഷാദ്ധ്യാപകർ കാറ്റഗറി IV വിജയിക്കേണ്ടതില്ല.

സർക്കാർ അനുകൂല അധ്യാപക സംഘടനകളുടെ കൂടി പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ്, കെ – ടെറ്റ് നിർബന്ധമാക്കി ഉത്തരവിറക്കി, രണ്ടാം ദിവസം അത് മരവിപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്. 40000 ത്തിലധികം അധ്യാപകരുടെ ജോലിയെയും പ്രമോഷനേയും ബാധിക്കുന്നതായിരുന്നു ഉത്തരവ്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ലോറിയിലേക്ക് ഇടിച്ചുകയറ്റി പഞ്ച്; ടാറ്റയുടെ ഇടിപരീക്ഷ

ലോറിയിലേക്ക് ഇടിച്ചുകയറ്റി പഞ്ച്; ടാറ്റയുടെ ഇടിപരീക്ഷ

സുരക്ഷയുടെ കാര്യത്തിൽ മുന്നിലാണ് ടാറ്റയുടെ വാഹനങ്ങൾ. ടിയാ​ഗോയും ടി​ഗോറും ഒഴികെ മറ്റ് വാഹനങ്ങളും ഇടി പരീക്ഷയിൽ ഫൈവ് സ്റ്റാർ റേറ്റിങ് നേടിയിട്ടുണ്ട്. ഇപ്പോഴിതാ പുത്തൻ പഞ്ചിന്റെ ഇടി പരീക്ഷ വൈറലായിരിക്കുകയാണ്. ലോറിയിലേക്ക് ഇടിച്ചുകയറ്റിയാണ് ടാറ്റ പരീക്ഷണം നടത്തിയിരിക്കുന്നത്. ഭാരത് എൻക്യാപ്പ് ടെസ്റ്റിൽ‌ ഫൈവ് സ്റ്റാർ നേടിയാണ് വിപണിയിലേക്ക് എത്തിയിരിക്കുന്നത്.

യാത്രക്കാരുടെ സുരക്ഷ തെളിയിക്കാനായി നാല് ഡമ്മിയും വാഹനത്തിനകത്ത് വെച്ചുകൊണ്ട് 50 കിലോമീറ്റർ വേഗതയിൽ എത്തുന്ന പഞ്ച് നിർത്തിയിട്ടിരിക്കുന്ന ട്രക്കിലേക്ക് ഇടിപ്പിച്ചാണ് പരീക്ഷണം നടത്തിയത്. 6 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, എബിഎസ്, ടയർ പ്രഷർ മോണിട്ടറിംഗ് സിസ്റ്റം, 360 ഡിഗ്രി ക്യാമറ, റിവേഴ്‌സ് പാർക്കിംഗ് സെൻസറുകൾ എന്നീ സേഫ്റ്റി ഫീച്ചറുകളെല്ലാം സ്റ്റാൻഡേർഡായി തന്നെ പഞ്ചിൽ ഒരുക്കിയിട്ടുണ്ട്.

2021-ൽ വിപണിയിൽ അവതരിപ്പിച്ച പഞ്ച് ആദ്യമായാണ് മുഖം മിനുക്കി എത്തിക്കുന്നത്. 5.59 ലക്ഷം രൂപ മുതൽ (എക്‌സ്-ഷോറൂം) വിലയുള്ള പുതുക്കിയ പഞ്ച്, ഡിസൈൻ, സവിശേഷതകൾ, സുരക്ഷ, പവർട്രെയിൻ ഓപ്ഷനുകളിൽ ശ്രദ്ധേയമായ മാറ്റങ്ങളുമായാണ് എത്തുന്നത്. ടാറ്റ പഞ്ച് ഫെയ്‌സ്‌ലിഫ്റ്റ് ആറ് വേരിയന്റുകളിലാണ് വിപണിയിലേക്കെത്തുന്നത്. സ്മാർട്ട്, പ്യുവർ, പ്യുവർ പ്ലസ്, അഡ്വഞ്ചർ, അക്കംപ്ലിഷ്ഡ്, അക്കംപ്ലഷ്ഡ് പ്ലസ് എസ് എന്നിവയാണവ. മാനുവൽ അല്ലെങ്കിൽ AMT ഗിയർബോക്സുകളുമായി ജോടിയാക്കിയ പെട്രോൾ, ടർബോ-പെട്രോൾ, CNG ഓപ്ഷനുകൾ തിരഞ്ഞെടുക്കാം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

രാജ്യസഭയിലേക്ക് ഇനി മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ച് ദിഗ്‌വിജയ് സിങ്

രാജ്യസഭയിലേക്ക് ഇനി മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ച് ദിഗ്‌വിജയ് സിങ്

ന്യൂഡല്‍ഹി: പാര്‍ലമെന്ററി രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് പ്രഖ്യാപിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ ദിഗ്‌വിജയ് സിങ്. രാജ്യസഭയിലേക്ക് ഇനി മത്സരിക്കില്ലെന്ന് ദിഗ്‌വിജയ് സിങ് പ്രഖ്യാപിക്കുകയായിരുന്നു. ഏപ്രില്‍ ഒമ്പതിന് ദിഗ്‌വിജയ് സിങിൻ്റെ ആറ് വര്‍ഷത്തെ രാജ്യസഭാ കാലാവധി അവസാനിപ്പിക്കും.

മധ്യപ്രദേശ് കോണ്‍ഗ്രസിലെ പട്ടികജാതി വകുപ്പ് പ്രസിഡന്റ് പ്രദീപ് അതിര്‍വാറിന്റെ അഭ്യര്‍ത്ഥനകള്‍ക്ക് പിന്നാലെയാണ് ദിഗ്‌വിജയ് സിങിൻ്റെ പ്രഖ്യാപനമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എസ്‌സി വിഭാഗങ്ങള്‍ക്ക് പ്രാതിനിധ്യം വേണമെന്നായിരുന്നു പ്രദീപ് അതിര്‍വാറിന്റെ ആവശ്യം.

ഇത്തവണ രാജ്യസഭാ സീറ്റിലേക്ക് എസ്‌സി പ്രാതിനിധ്യം വേണമെന്ന് ആവശ്യപ്പെട്ട് പ്രദീപ് ദിഗ്‌വിജയ് സിങിന് കത്തയച്ചിരുന്നു. ദളിത് വിഭാഗങ്ങളുടെ ആത്മവിശ്വാസവും രാഷ്ട്രീയ പ്രാതിനിധ്യവും ഇതിലൂടെ വര്‍ധിക്കുമെന്നാണ് പ്രദീപ് കത്തില്‍ വ്യക്തമാക്കുന്നത്. 'രാജ്യസഭയിലേക്ക് ഇത്തവണ പട്ടിക ജാതി വിഭാഗങ്ങളുടെ പ്രാതിനിധ്യത്തിന് വേണ്ടി ഞാൻ ആവശ്യമുന്നയിക്കുകയാണ്. മധ്യപ്രദേശിലെ 17 ശതമാനം വരുന്ന പട്ടികജാതി വിഭാഗത്തിന്റെ പ്രതീക്ഷകളാണ് ഞാന്‍ നിങ്ങള്‍ക്ക് മുന്നില്‍ വെക്കുന്നത്', എന്നാണ് കത്തില്‍ പറഞ്ഞത്. എന്നാല്‍ ഇക്കാര്യം തന്റെ കയ്യിലല്ലെന്നും തന്റെ സീറ്റില്‍ നിന്ന് താന്‍ വിരമിക്കുന്നുവെന്നുമായിരുന്നു ദിഗ്‌വിജയ് സിങിന്റെ പ്രതികരണം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ലക്ഷം ദീപങ്ങളുടെ പ്രഭയിൽ ഇന്ന് പൊന്നും ശീവേലി

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ലക്ഷം ദീപങ്ങളുടെ പ്രഭയിൽ ഇന്ന് പൊന്നും ശീവേലി

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ 56 ദിവസം നീണ്ടുനിന്ന മുറജപ ചടങ്ങുകൾക്ക് സമാപനം കുറിച്ചുകൊണ്ട് വിശ്വപ്രസിദ്ധമായ ലക്ഷദീപം ഇന്ന് തെളിയും. ക്ഷേത്ര സന്നിധിയിൽ ലക്ഷം ദീപങ്ങൾ ഒരേസമയം പ്രഭ ചൊരിയുന്ന ഈ മഹാസുദിനത്തിൽ ഭക്തിനിർഭരമായ ചടങ്ങുകളോടെയാണ് നിവേദ്യ സമർപ്പണം നടക്കുന്നത്. ഇന്ന് വൈകിട്ട് 6.30-ഓടെ നിലവിളക്കിൽ ആദ്യ ദീപം തെളിയുന്നതോടെ ചടങ്ങുകൾക്ക് തുടക്കമാകും. തുടർന്ന് ശീവേലിപ്പുരയിലെ സാലഭഞ്ജികകൾ, ശ്രീകോവിലിനുള്ളിലെ വിവിധ മണ്ഡപങ്ങൾ, മതിലകത്തിന് പുറത്തെ ചുമരുകൾ എന്നിവിടങ്ങളിൽ ലക്ഷം ചിരാതുകൾ തെളിയുന്നതോടെ അനന്തപുരി പ്രകാശപൂരിതമാകും.

രാത്രി എട്ടരയോടെയാണ് പ്രസിദ്ധമായ പൊന്നും ശീവേലി ആരംഭിക്കുന്നത്. സ്വർണ്ണ ഗരുഡ വാഹനത്തിൽ ശ്രീപത്മനാഭസ്വാമിയെയും വെള്ളി ഗരുഡ വാഹനങ്ങളിൽ നരസിംഹമൂർത്തി, തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി എന്നിവരെയും എഴുന്നള്ളിക്കും. രാജകുടുംബാംഗങ്ങളും ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം അനുഗമിക്കും. ചടങ്ങുകൾ പ്രമാണിച്ച് ഭക്തർക്കായി കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ നടത്തിയ പരീക്ഷണ ദീപം തെളിക്കൽ മുക്കാൽ മണിക്കൂറിനുള്ളിൽ പൂർത്തിയായി. പത്മതീർഥക്കരയിൽ ഇലുമിനേഷൻ ലൈറ്റുകൾ സജ്ജീകരിച്ചിട്ടുണ്ട്.

1 ആറു വർഷത്തിലൊരിക്കൽ മാത്രം നടക്കുന്ന അപൂർവ കാഴ്ചവിരുന്നിനാണ് ഇന്ന് അനന്തപുരി സാക്ഷ്യം വഹിക്കുന്നത്. കഴിഞ്ഞ നവംബർ 20-ന് ആരംഭിച്ച മുറജപത്തിന് സമാപനം കുറിച്ചാണ് ലക്ഷം ദീപങ്ങൾ തെളിക്കുക.

2 വസ്ത്രധാരണം : ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിന് നിശ്ചിത ഡ്രസ് കോഡ് നിർബന്ധമാണ്. പുരുഷന്മാർ മുണ്ടും നേര്യതും ധരിക്കണം. സ്ത്രീകൾ സാരിയോ പാവാടയോ ധരിക്കണം, ചുരിദാർ ധരിക്കുന്നവർ അതിന് പുറമെ മുണ്ട് ധരിക്കേണ്ടതാണ്.

3 പ്രവേശന സമയം: ഇന്ന് വൈകിട്ട് കിഴക്കേനട വഴി പ്രവേശനം അനുവദിക്കില്ല. മറ്റു നടകൾ വഴി വൈകിട്ട് 4.30 മുതൽ 6.30 വരെ മാത്രമേ ഭക്തർക്ക് പ്രവേശനം ഉണ്ടായിരിക്കൂ.

4 പാസ് വിവരങ്ങൾ: ഓൺലൈൻ ബുക്കിംഗ് വഴി ലഭിച്ച പാസിൽ ഏത് പ്രവേശന കവാടത്തിലൂടെയാണ് അകത്തേക്ക് കടക്കേണ്ടതെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.