Wednesday, 14 January 2026

ഫഹദ് ഫാസിലിനെ നായകനാക്കി ജീത്തു ജോസഫിന്റെ സിനിമ വരുന്നു

ഫഹദ് ഫാസിലിനെ നായകനാക്കി ജീത്തു ജോസഫിന്റെ സിനിമ വരുന്നു

ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും കൂടുതൽ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 3. മലയാളത്തിൽ ആദ്യം പുറത്തിറങ്ങിയ ചിത്രം പിന്നീട് നിരവധി ഭാഷകളിലാണ് റീമേയ്ക്ക് ചെയ്ത് പുറത്തിറങ്ങിയത്. ദൃശ്യം 3 യ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ ഇപ്പോൾ. സിനിമ ഏപ്രിലിൽ തിയേറ്ററിലെത്തുമെന്ന് സംവിധായകൻ ജീത്തു ജോസഫ് പറഞ്ഞിരുന്നു. ഇപ്പോഴിതാ സിനിമയുടെ അപ്ഡേറ്റ് പങ്കുവെക്കുകയാണ് നടി ശാന്തി മായാദേവി. സിനിമയിലെ കോടതി സീനുകൾ മികച്ചതാണെന്ന് നടി പറഞ്ഞു. ഫഹദ് ഫാസിലിനൊപ്പം ഒരു ചിത്രം അണിയറയിൽ ഒരുങ്ങുന്നുണ്ടെന്നും നടി കൂട്ടിച്ചേർത്തു.വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

'കോടതി സീനുകൾ ഉണ്ട് അതു ഷൂട്ട് ചെയ്തത് പുത്തോട്ട എസ്.എൻ ലോ കോളജിൽ സെറ്റിട്ടാണ്. ഞാൻ അവിടെ പഠിച്ചിട്ടില്ലെങ്കിലും എനിക്കു പ്രിയപ്പെട്ട ക്യാംപസാണു അവിടുത്തേത്. കോടതി സീനുകൾ നന്നായിട്ടുണ്ടെന്നു തോന്നി. ആദ്യരണ്ടു ഭാഗങ്ങളിൽ നിന്നു വ്യത്യസ്‌തമായ ട്രാക്കിലാണു മൂന്നാം ഭാഗത്തിൻ്റെ കഥ പുരോഗമിക്കുന്നത്. സംവിധായകൻ ജിത്തു സാർ അദ്ദേഹവുമായി അസോസിയേറ്റ് ചെയ്‌തു നിൽക്കുന്ന പലർക്കും തിരക്കഥ വായിക്കാൻ കൊടുത്തു. അക്കൂട്ടത്തിൽ ഞാനും വായിച്ചു. പക്ഷേ, കഥയെക്കുറിച്ചു കൂടുതലൊന്നും ഇപ്പോൾ പറയാൻ കഴിയില്ല,' ശാന്തി മായാദേവി പറഞ്ഞു.

അഭിഭാഷക ജോലിയിൽ വല്യച്‌ഛൻ നെടുമങ്ങാട് സതീഷ് കുമാറിനോടെന്ന പോലെ സിനിമയിൽ ഞാൻ കടപ്പെട്ടി രിക്കുന്ന ആളാണു ജീത്തുസാർ. അദ്ദേഹത്തോടും കുടുംബത്തോടും അങ്ങേയറ്റത്തെ കടപ്പാടും സ്നേഹവുമുണ്ട് ഫഹദ് ഫാസിൽ നായകനായ സിനിമയാണ് എൻ്റെ പുതിയ പ്രോജക്റ്റ്. ജീത്തുസാറാണ് സംവിധാനം,' ശാന്തി മായാദേവി കൂട്ടിച്ചേർത്തു.

മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത നേര് ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നുടെന്നും ശാന്തി പറഞ്ഞു. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി ആലോചനകൾ നടന്നെങ്കിലും അവ ഫലപ്രദമായില്ലെന്നും അവർ കൂട്ടിച്ചേർത്തു. 'തിരക്കഥാകൃത്തെന്ന നിലയിൽ എനിക്ക് ആത്മവിശ്വാസം തന്ന സിനിമയാണു നേര്. രണ്ടാം ഭാഗത്തിനായി ചില ചർച്ചകൾ നടന്നിരുന്നു. പക്ഷേ, നല്ലൊരു കഥയിൽ എത്തിച്ചേരാൻ കഴിഞ്ഞില്ല. നേര് ഹിന്ദിയിലേക്കു റീമേക്ക് ചെയ്യുന്നുണ്ട്. ജീത്തു സാറാണ് അതും സംവിധാനം ചെയ്യുന്നത്. ആ പ്രൊജക്ട് ഏറെക്കുറെ ആയിട്ടുണ്ട്,' ശാന്തി മായാദേവി പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സംസ്ഥാന ബജറ്റ് ജനുവരി 29ന്, 15ാം നിയമസഭയുടെ അവസാന സമ്മേളനം 20ന് തുടങ്ങും

സംസ്ഥാന ബജറ്റ് ജനുവരി 29ന്, 15ാം നിയമസഭയുടെ അവസാന സമ്മേളനം 20ന് തുടങ്ങും

തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയുടെ അവസാന സമ്മേളനം ജനുവരി 20ന് തുടങ്ങുമെന്ന് സ്പീക്കര്‍ എഎൻ ഷംസീര്‍ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. ഗവര്‍ണറുടെ നയപ്രഖ്യാപനം 20ന് നടക്കും. 32 ദിവസത്തെ നിയമസഭാ സമ്മേളനമാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. സംസ്ഥാന ബജറ്റ് ജനുവരി 29ന് അവതരിപ്പിക്കുമെന്നും സ്പീക്കര്‍ എഎൻ ഷംസീര്‍ പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സ്വകാര്യ പരാതികൾ ലഭിച്ചിട്ടുണ്ടെന്നും എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനക്കണമെങ്കിൽ നിയമസഭാംഗം പരാതി നൽകേണ്ടതുണ്ടെന്നും എഎൻ ഷംസീര്‍ പറഞ്ഞു. 

പ്രിവിലേജസ് ആന്റ് എത്തിക്സ് കമ്മിറ്റിക്ക് പരാതി കൈമാറണമെങ്കിൽ നിയമസഭാംഗങ്ങളിൽ ആരെങ്കിലും ഒരാള്‍ പരാതി നൽകണം. അത്തരത്തിലൊരു പരാതി ഇതുവരെ ലഭിച്ചിട്ടില്ല. രാഹുൽ മാങ്കൂട്ടത്തില്‍ ബലാത്സംഗ കേസിൽ അറസ്റ്റിലായത് സഭയുടെ അന്തസിനെ ബാധിക്കില്ല. സഭയുടെ അന്തസിന് എങ്ങനെയാണ് ഇത് കളങ്കമാകുക?. വ്യക്തികളല്ല സഭയുടെ അന്തസ് തീരുമാനിക്കുക. ഒരു കൊട്ടയിലെ ഒരു മാങ്ങ കെട്ടാൽ എല്ലാം മോശമായി എന്ന് പറയാൻ കഴിയില്ലലോ. സ്ത്രീകളെ ബഹുമാനിക്കാൻ പഠിക്കണം, അല്ലെങ്കിൽ പഠിപ്പിക്കണം. ചില സാമാജികരുടെ ഭാഗത്ത് തെറ്റുണ്ടായാൽ എല്ലാവരെയും മോശമാക്കരുതെന്നും ജനം നല്ല പെരുമാറ്റം പ്രതീക്ഷിക്കുന്നുണ്ടെന്നും എഎൻ ഷംസീര്‍ പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വയനാട് ദുരന്തബാധിതർക്കുള്ള ഭവന നിർമാണം; ഭൂമി വാങ്ങി കോൺഗ്രസ്

വയനാട് ദുരന്തബാധിതർക്കുള്ള ഭവന നിർമാണം; ഭൂമി വാങ്ങി കോൺഗ്രസ്

വായനാട് : മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കുള്ള വീട് നിർമ്മാണത്തിനായി സ്ഥലം വാങ്ങി കോൺഗ്രസ്. മൂന്ന് സ്ഥലങ്ങൾ കണ്ടെത്തിയതിൽ ആദ്യത്തെ സ്ഥലത്തിന്റെ രജിസ്‌ട്രേഷൻ നടപടിയാണ് പൂർത്തിയാക്കിയത്.

മേപ്പാടി പഞ്ചായത്തിലെ കുന്നമ്പറ്റയിലാണ് 3.24 ഏക്കർ ഭൂമി വാങ്ങിയത്. കെപിസിസി പ്രസിന്റിന്റെ പേരിലാണ് ഭൂമി വാങ്ങിയിട്ടുള്ളത്.പഞ്ചായത്തിൽ നിന്ന് അനുമതി കിട്ടുന്നതോടെ തറക്കലിടൽ ഉൾപ്പടെയുള്ളവ നടത്തുമെന്ന് ഡിസിസി പ്രസിഡന്റ് ടി.ജെ ഐസക് പറഞ്ഞു.

‘ഭൂമി വാങ്ങാൻ വൈകിയതിനെ തുടർന്നുണ്ടായ ആരോപണങ്ങളെ രാഷ്ട്രീയമായി മാത്രമാണ് കാണുന്നുള്ളു. ദുരന്ത ബാധിതർക്ക് പ്രഖ്യാപിച്ച ജീവനോപാധി സർക്കാർ ഇപ്പോഴും നൽകിയിട്ടില്ല. ദുരന്തബാധിതരുടെ കടം എഴുതള്ളാൻ സർക്കാറോ ബാങ്കുകളോ തയ്യാറായിട്ടില്ല. ദുരന്ത ബാധിതർ താമസിക്കുന്ന ഇടത്തിന്റെ വാടക കൃത്യമായി കൊടുക്കുന്നില്ലെന്നും ഡിസിസി പ്രസിഡന്റ് ആരോപിച്ചു.

കോൺഗ്രസ് പ്രഖ്യാപിച്ച വീട് നിർമ്മാണം വൈകുന്നുവെന്ന് ആരോപണം ഉന്നയിക്കുന്നവർ ഇത് നോക്കുന്നില്ലെന്നും’ അദ്ദേഹം പറഞ്ഞു. നിയമപരമായ ഭൂമി കിട്ടാനുള്ള കാലതാമസമാണ് ഭവന നിർമ്മാണത്തിൽ ഉണ്ടായത്. തോട്ടഭൂമിയിൽ വീട് വെക്കാനുള്ള ആനുകൂല്യം രാഷ്ട്രീയപാർട്ടികളുടെ ഭവന പദ്ധതികൾക്ക് നൽകണമെന്നും ഡിസിസി പ്രസിഡന്റ് ആവശ്യപ്പെട്ടു

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

രോഗിയുടെ ശരീരത്തിലേക്ക് മേൽക്കൂര പാളി വീണു; സംഭവം കൊല്ലത്തെ ജില്ലാ ആശുപത്രിയിൽ

രോഗിയുടെ ശരീരത്തിലേക്ക് മേൽക്കൂര പാളി വീണു; സംഭവം കൊല്ലത്തെ ജില്ലാ ആശുപത്രിയിൽ

കൊല്ലം: ജില്ലാ ആശുപത്രിയിൽ ശസ്ത്രക്രിയ കഴിഞ്ഞുകിടന്ന രോഗിയുടെ ശരീരത്തിലേക്ക് മേൽക്കൂരയുടെ സിമന്റ് പാളി അടർന്നുവീണു.ശൂരനാട് കാഞ്ഞിരംവിള സ്വദേശി ശ്യാമിന്റെ (39) ശരീരത്തിലാണ് പാളി വീണത്. ഒന്നാം നിലയിൽ ഓപ്പറേഷൻ തിയേറ്ററിനോട് ചേ‌ർന്ന് രോഗികളെ കിടത്തുന്ന വാർഡിലെ മേൽക്കൂരയുടെ പാളിയാണ് വീണത്.

ഇന്നലെ രാത്രി 8.30നായിരുന്നു സംഭവം. ബെെക്കപകടത്തിൽ കാലിന് പരിക്കേറ്റതിനെത്തുടർന്ന് ശസ്ത്രക്രിയയ്ക്ക് ശേഷം വെെകീട്ട് മൂന്നോടെയാണ് ശ്യാമിനെ വാർഡിലേക്ക് മാറ്റിയത്. കിടക്കയിൽ വിശ്രമിക്കവേയാണ് പാളി അടർന്ന് വീണത്. ഒരു വശത്തേക്ക് മാറിക്കിടന്നതിനാൽ അവശിഷ്ടങ്ങൾ മുഖത്ത് വീഴാതെയും പരിക്കേൽക്കാതെയും രക്ഷപ്പെട്ടു.

അടുത്ത കിടക്കയിലും പാളി വീണു. ആശുപത്രി ജീവനക്കാരെത്തിയാണ് പാളികൾ നീക്കം ചെയ്തത്. പിന്നീട് രോഗിയെ മറ്റൊരു കട്ടിലിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തിൽ ബിജെപി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൗൺസിലർമാരടക്കമുള്ളവർ ആശുപത്രിയിലെത്തി പ്രതിഷേധിച്ചു

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

‘പാലാ സീറ്റ് വിട്ടുനൽകില്ല’; മുസ്‌ലിം ലീഗിന്റെ അനുനയ നീക്കം തള്ളി മാണി സി കാപ്പൻ

‘പാലാ സീറ്റ് വിട്ടുനൽകില്ല’; മുസ്‌ലിം ലീഗിന്റെ അനുനയ നീക്കം തള്ളി മാണി സി കാപ്പൻ

കേരള കോൺഗ്രസിനെ യുഡിഎഫിലേക്ക് എത്തിക്കാനുള്ള നീക്കത്തിനിടെ പാലാ സീറ്റ് വിട്ടുനൽകില്ലെന്ന് മാണി സി കാപ്പൻ. മുസ്‌ലിം ലീഗിന്റെ അനുനയ നീക്കം മാണി സി കാപ്പൻ തള്ളി. മലപ്പുറത്ത് പികെ കുഞ്ഞാലിക്കുട്ടിയുടെ വീട്ടിലെത്തിയാണ് മാണി സി കാപ്പൻ നിലപാട് വ്യക്തമാക്കിയത്. വിഡി സതീശനെയും രമേശ് ചെന്നിത്തലയെയും മാണി സി കാപ്പൻ നേരത്തെ നിലപാട് അറിയിച്ചിരുന്നു.

പികെ കുഞ്ഞാലിക്കുട്ടിയുടെ മലപ്പുറത്തെ വീട്ടിലായിരുന്നു കൂടിക്കാഴ്ച്ച. രാവിലെ 9 മണിക്കായിരുന്നു കൂടിക്കാഴ്ച. കേരള കോൺഗ്രസ് യുഡിഎഫിലേക്കെത്തുന്നതിൽ മാണി സി കാപ്പന് എതിർപ്പില്ല. എന്നാൽ പാലാ സീറ്റ് വിട്ട് നൽകികൊണ്ടുള്ള വിട്ടുവീഴ്ചയ്ക്കില്ലെന്ന് മാണി സി കാപ്പൻ വ്യക്തമാക്കുന്നത്.

കേരളാ കോൺഗ്രസ് എം എൽഡിഎഫ് വിടില്ല. എൽഡിഎഫ് ഉറച്ചുനിൽക്കാനാണ് തീരുമാനം. യുഡിഎഫ് പ്രവേശനത്തെ ചൊല്ലി കേരള കോൺഗ്രസ് എമ്മിനകത്ത് രൂക്ഷമായ ഭിന്നത നിലനിൽക്കുന്നുണ്ടായിരുന്നു.അതേസമയം മുന്നണിമാറ്റത്തിൽ എംഎൽഎമാരായ സെബാസ്റ്റ്യൻ കുളത്തുങ്കലും ജോബ് മൈക്കിളും നിലപാട് വ്യക്തമാക്കി. പാർട്ടി ചെയർമാൻ ജോസ് കെ മാണിയെടുക്കുന്ന തീരുമാനത്തിനൊപ്പമെന്നാണ് ഇരുവരുടെയും നിലപാട്. യുഡിഎഫിലേക്കുളള മടങ്ങിപോക്കിനോട് മന്ത്രി റോഷി അഗസ്റ്റിനും പ്രമോദ് നാരായണൻ എംഎൽഎയ്ക്കും യോജിപ്പുണ്ടായിരുന്നില്ല.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സ്വകാര്യ ട്യൂഷൻ അധ്യാപകർക്ക്‌ ഇനി ഔദ്യോഗിക തിരിച്ചറിയൽ കാർഡ് നിർബന്ധം, വിദ്യാഭ്യാസ ഗുണനിലവാരം ഉറപ്പാക്കാൻ ഖത്തർ

സ്വകാര്യ ട്യൂഷൻ അധ്യാപകർക്ക്‌ ഇനി ഔദ്യോഗിക തിരിച്ചറിയൽ കാർഡ് നിർബന്ധം, വിദ്യാഭ്യാസ ഗുണനിലവാരം ഉറപ്പാക്കാൻ ഖത്തർ

ദോഹ: രാജ്യത്തെ സ്വകാര്യ ട്യൂഷൻ മേഖലയിൽ കൂടുതൽ സുതാര്യതയും ഗുണനിലവാരവും ഉറപ്പുവരുത്തുന്നതിനായി നിർണ്ണായക തീരുമാനം നടപ്പിലാക്കിയിരിക്കുകയാണ് ഖത്തർ വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം. രാജ്യത്ത് ലൈസൻസുള്ള സ്വകാര്യ ട്യൂഷൻ അധ്യാപകർക്ക് ഇനിമുതൽ മന്ത്രാലയം നൽകുന്ന ഔദ്യോഗിക തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കി. ഇതിന്റെ ഭാഗമായി ആദ്യ ഔദ്യോഗിക തിരിച്ചറിയൽ കാർഡ് മന്ത്രാലയം പുറത്തിറക്കി. അധ്യാപകർക്ക് ഔദ്യോഗിക ലൈസൻസുണ്ട് എന്നതിന്റെ തെളിവാണ് ഈ തിരിച്ചറിയൽ കാർഡ്. അധ്യാപകരുടെ യോഗ്യതയും നിയമപരമായ അനുമതിയും ഉറപ്പുവരുത്താൻ ലക്ഷ്യമിട്ടുള്ളതാണ് ഈ പുതിയ നീക്കം.

ഐഡി കാര്‍ഡ് 

പുതിയ ഐഡി കാർഡിൽ അധ്യാപകന്റെ പേര്, പഠിപ്പിക്കാൻ അനുമതിയുള്ള വിഷയങ്ങൾ, ഖത്തർ ഐഡി നമ്പർ, ലൈസൻസിന്റെ കാലാവധി തുടങ്ങിയ പ്രധാന വിവരങ്ങൾ രേഖപ്പെടുത്തിയിരിക്കും. ട്യൂഷൻ സെന്ററുകളിലോ വിദ്യാർത്ഥികളുടെ വീടുകളിലോ ക്ലാസുകൾ എടുക്കുമ്പോൾ ഈ കാർഡ് കൈവശം വെക്കണമെന്നും ആവശ്യപ്പെട്ടാൽ രക്ഷിതാക്കൾക്കോ പരിശോധനാ ഉദ്യോഗസ്ഥർക്കോ കാണിച്ചു കൊടുക്കണമെന്നും മന്ത്രാലയം നിർദ്ദേശിക്കുന്നു. അനധികൃതമായി ട്യൂഷൻ എടുക്കുന്നവരെ തടയാനും വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താനും വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും അവകാശങ്ങൾ സംരക്ഷിക്കാനുമാണ് ഈ നടപടി. 

നിലവിൽ ഈ പദ്ധതിയുടെ ഒന്നാം ഘട്ടം പൂർത്തിയായിട്ടുണ്ട്. വിവിധ വിഷയങ്ങളിലായി 272 അധ്യാപകരെ അഭിമുഖം ചെയ്തതിൽ 182 പേർക്ക് മാത്രമാണ് മന്ത്രാലയം ട്യൂഷൻ ലൈസൻസ് അനുവദിച്ചത്. നിലവിലുള്ള ട്യൂഷൻ സെന്ററുകൾക്ക് ബാക്കിയുള്ള അധ്യാപകരുടെ രേഖകൾ ശരിയാക്കാൻ 30 ദിവസത്തെ സമയം മന്ത്രാലയം അനുവദിച്ചിട്ടുണ്ട്. നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കാത്തവർ ട്യൂഷൻ എടുക്കുന്നത് നിയമലംഘനമായി കണക്കാക്കും. ലൈസൻസും കൃത്യമായ ഐഡി കാർഡും ഉള്ള അധ്യാപകരുടെ സേവനം മാത്രമേ രക്ഷിതാക്കൾ തേടാവൂ എന്ന് മന്ത്രാലയത്തിന്റെ കർശന നിർദ്ദേശമുണ്ട്

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അക്രമം പ്രോത്സാഹിപ്പിക്കുന്ന 67 പാട്ടുകള്‍ ഹരിയാന പോലീസ് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് നീക്കം ചെയ്തു

അക്രമം പ്രോത്സാഹിപ്പിക്കുന്ന 67 പാട്ടുകള്‍ ഹരിയാന പോലീസ് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് നീക്കം ചെയ്തു

അക്രമം, ഗുണ്ടാ സംസ്‌കാരം, മാഫിയ ജീവിതശൈലി, ആയുധങ്ങളുടെ മഹത്വവത്കരണം എന്നിവ പ്രോത്സാഹിപ്പിക്കുന്ന 67 പാട്ടുകള്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് നീക്കം ചെയ്തതായി ഹരിയാന പോലീസ് അറിയിച്ചു. ചൊവ്വാഴ്ചയാണ് ഇതുസംബന്ധിച്ച് ഹരിയാന പോലീസ് പ്രസ്താവനയിറക്കിയത്.

ഈ പാട്ടുകള്‍ അക്രമത്തെയും തോക്ക് സംസ്‌കാരത്തെയും പ്രോത്സാഹിപ്പിക്കുന്നവയാണെന്നും പോലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. പാട്ടുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ ഇത് പ്രേരിപ്പിച്ചതായും പോലീസ് വ്യക്തമാക്കി.കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള വിശാലമായ ക്യാമ്പെയിനിന്റെ ഭാഗമായാണ് പാട്ടുകള്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് നീക്കം ചെയ്തതെന്ന് ഹരിയാന ഡിജിപി അജയ് സിംഗാള്‍ പറഞ്ഞു. അക്രമവും ക്രിമിനല്‍ പെരുമാറ്റവും പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കങ്ങള്‍ക്കെതിരെ കര്‍ശന നടപടി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. കൂടുതല്‍ കര്‍ശന നടപടികള്‍ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ജോലി മാറാതെ തന്നെ ഫാമിലി വിസയിലേക്ക് മാറാം; അവസരമൊരുക്കി കുവൈത്ത്

ജോലി മാറാതെ തന്നെ ഫാമിലി വിസയിലേക്ക് മാറാം; അവസരമൊരുക്കി കുവൈത്ത്

കുവൈത്തില്‍ ജോലി മാറാതെ തന്നെ ഫാമിലി വിസയിലേക്ക് മാറാന്‍ അവസരം. ഇത് സംബന്ധിച്ച പുതുക്കിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. ഭാര്യയുടെ വിസ ഫാമിലി വിസയിലേക്ക് മാറ്റുന്നതിനായി പാസ്പോര്‍ട്ട്, സിവില്‍ ഐഡിയുടെ പകര്‍പ്പ്, വിവാഹ സര്‍ട്ടിഫിക്കറ്റ്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോകള്‍ എന്നിവ ഹാജരാക്കണം. സാലറി സര്‍ട്ടിഫിക്കറ്റ്, വര്‍ക്ക് പെര്‍മിറ്റ്, വാടക കരാര്‍ തുടങ്ങി വിവിധ രേഖകള്‍ ഭര്‍ത്താവും ഹാജരാക്കേണ്ടതുണ്ട്.

താമസ പരിധിയിലുള്ള ജവാസാത്ത് ഓഫീസിലാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. നിലവിലെ സ്‌പോണ്‍സര്‍ഷിപ്പിന് കീഴിലുള്ള ബാധ്യതകള്‍ ഒന്നുമില്ലെന്ന് ഉറപ്പാക്കാന്‍ മന്ദൂബ് മുഖേന സിവില്‍ ഇന്‍ഫര്‍മേഷന്‍ അതോറിറ്റിയില്‍ നിന്നും ക്ലിയറന്‍സ് വാങ്ങണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. എല്ലാ രേഖകളും സമര്‍പ്പിച്ചാല്‍ 20 ദിനാര്‍ ഫീസ് അടച്ച് വിസ മാറ്റം പൂര്‍ത്തിയാക്കാം. മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ നടപടിക്രമങ്ങള്‍ കഴിയുന്ന രീതിയിലാണ് ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പതിവ് ജോലിക്കിടെ റോഡില്‍ ഒരുബാഗ്, തുറന്നപ്പോള്‍ 45 ലക്ഷം രൂപയുടെ സ്വര്‍ണം, മനസ്സ് പതറാതെ പത്മ ഉടമസ്ഥരെ ഏല്‍പ്പിച്ചു, മുഖ്യമന്ത്രിയുടെ അഭിനന്ദനം

പതിവ് ജോലിക്കിടെ റോഡില്‍ ഒരുബാഗ്, തുറന്നപ്പോള്‍ 45 ലക്ഷം രൂപയുടെ സ്വര്‍ണം, മനസ്സ് പതറാതെ പത്മ ഉടമസ്ഥരെ ഏല്‍പ്പിച്ചു, മുഖ്യമന്ത്രിയുടെ അഭിനന്ദനം

ചെന്നൈ: റോഡില്‍നിന്ന് 45 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ വീണുകിട്ടിയിട്ടും മനസ്സ് പതറാതെ ഉടമസ്ഥര്‍ക്ക് തിരിച്ചുനല്‍കി ശുചീകരണ തൊഴിലാളി. ചെന്നൈ ടി നഗറിലെ മുപ്പത്മൻ ടെമ്പിൾ സ്ട്രീറ്റിൽ നിന്നുള്ള ശുചീകരണ തൊഴിലാളിയായ പത്മയാണ് നാടിന് മാതൃകയായത്. റോഡരികിൽ കിടന്നിരുന്നതായി കണ്ടെത്തിയ 45 പവൻ ഭാരമുള്ള സ്വർണ്ണാഭരണങ്ങൾ അടങ്ങിയ ബാഗ് തിരികെ നൽകിയതോടെ നാട്ടിലെ ഒരു ഹീറോ ആയി പത്മ മാറി. 

തന്റെ ദൈനംദിന ശുചിത്വ ജോലികൾ ചെയ്യുന്നതിനിടയിൽ, സംശയാസ്പദമായി തോന്നിയ ബാഗ് പത്മയുടെ ശ്രദ്ധയില്‍പ്പെട്ടു.  തുറന്നപ്പോൾ,  സ്വർണ്ണാഭരണങ്ങൾ നിറഞ്ഞിരിക്കുന്നത് കണ്ട് അവൾ സ്തബ്ധനായി. ഒരു മടിയും കൂടാതെ, ബാഗ് നേരെ പോണ്ടി ബസാർ പോലീസ് സ്റ്റേഷനിൽ കൊണ്ടുപോയി അധികാരികൾക്ക് കൈമാറി. പരിശോധനയിൽ, പൊലീസ് ആഭരണത്തിന്റെ ഭാരവും മൂല്യവും സ്ഥിരീകരിച്ചു. ഉടൻ തന്നെ അതിന്റെ ഉടമയെ കണ്ടെത്താൻ അന്വേഷണം തുടങ്ങി. 

നങ്കനല്ലൂർ സ്വദേശിയായ രമേശിന്‍റേതാണ് ബാഗെന്ന് കണ്ടെത്തി. സ്വർണ്ണാഭരണങ്ങൾ അടങ്ങിയ ബാഗ് നഷ്ടപ്പെട്ടതായി അയാൾ നേരത്തെ പരാതി നൽകിയിരുന്നു. കൃത്യമായ പരിശോധനയ്ക്കും അന്വേഷണത്തിനും ശേഷം പോലീസ് ആഭരണങ്ങൾ അയാൾക്ക് തിരികെ നൽകി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കേരളത്തെ ഒഴിവാക്കി; ഒന്‍പത് അമൃത് ഭാരത് ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ

കേരളത്തെ ഒഴിവാക്കി; ഒന്‍പത് അമൃത് ഭാരത് ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ

ന്യൂഡല്‍ഹി: രാജ്യത്ത് ഒന്‍പത് റൂട്ടുകളില്‍ പുതിയ അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവാണ് പ്രഖ്യാപനം നടത്തിയത്. തെരഞ്ഞെടുപ്പ് അടുത്ത പശ്ചിമ ബംഗാളിനാണ് ആദ്യ പരിഗണന നല്‍കിയത്. പശ്ചിമ ബംഗാളിന് ഏഴ് സര്‍വീസുകളാണ് അനുവദിച്ചത്. തമിഴ്നാടിന് മുന്നും അസമിന് രണ്ടും സര്‍വീസുകള്‍ അനുവദിച്ചിട്ടുണ്ട്.

കേരളത്തിന് ഒരു ട്രെയിന്‍ പോലും പ്രഖ്യാപിച്ചിട്ടില്ല. ബംഗാളില്‍ നിന്ന് നാഗര്‍കോവില്‍,തിരുച്ചിറപ്പള്ളി, ബംഗളുരു, മുംബൈ, താംബരം, ബനാറസ്, ഡല്‍ഹി എന്നിവടങ്ങിലേക്കാണ് സര്‍വീസുകള്‍. അസമിലെ ഗുവാഹത്തിയില്‍ നിന്ന് റോഹ്തക്, ലഖ്‌നൗ എന്നിവിടങ്ങിലേക്കാണ് സര്‍വീസ്. അമൃത് ഭാരത് എക്‌സ്പ്രസിലെ എല്ലാ കോച്ചുകളും നോണ്‍ എസിയാണ്.അസം, ബീഹാര്‍, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികളുടെയും ദീര്‍ഘദൂര യാത്രക്കാരുടെയും തിരക്ക് കണക്കിലെടുത്താണ് ഈ പുതിയ റൂട്ടുകള്‍ നിശ്ചയിച്ചിരിക്കുന്നത്.

ന്യൂ ജയ്പായ്ഗുഡി – തിരുച്ചിറപ്പള്ളി, ന്യൂ ജയ്പായ്ഗുഡി – നാഗര്‍ കോവില്‍, അലിപൂര്‍ദ്വാര്‍ – ബെംഗളുരു, അലിപൂര്‍ദ്വാര്‍ – മുംബൈ, കൊല്‍ക്കത്ത – താംബരം, കൊല്‍ക്കത്ത – ഡല്‍ഹി, കൊല്‍ക്കത്ത – വാരാണസി, ഗുവാഹത്തി – രോഹ്തക്, ദിബ്രുഗഡ് – ലക്നൗ റൂട്ടിലാണ് പുതിയ ട്രെയിനുകള്‍