Thursday, 15 January 2026

9 വയസുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവം; ചികിത്സാ പിഴവ് സമ്മതിച്ച് പാലക്കാട് ജില്ലാ ആശുപത്രി

ചികിത്സാ പിഴവിനെ തുടർന്ന് ഒൻപത് വയസുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവത്തിൽ പിഴവ് സമ്മതിച്ച് ജില്ലാ ആശുപത്രി. ചികിത്സാ പിഴവുണ്ടായെന്ന് ജില്ലാ ആശുപത്രി അധികൃതർ കത്തിൽ തുറന്നുപറഞ്ഞു.

അതേസമയം പാലക്കാട് ഒമ്പതുവയസുകാരിയുടെ വലതുകൈ മുറിച്ചുമാറ്റിയതിലെ ചികിത്സാപ്പിഴവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് ഹാജരാകാൻ കുടുംബത്തിന് നോട്ടീസ് നൽകി. സർക്കാർ നിയോഗിച്ച വിദഗ്ധസംഘം ഇന്ന് കുടുംബത്തിൻറെ മൊഴി രേഖപ്പെടുത്തും.

സെപ്റ്റംബർ 24ന് ആണ് സഹോദരന് ഒപ്പം കളിക്കുന്നതിനിടെ വിനോദിനിക്ക് വീണ് കൈക്കു പരുക്കു പറ്റുന്നത്. ജില്ലാ ആശുപത്രിയിലെ ചികിത്സയ്ക്കു ശേഷം കയ്യിൽ നീർക്കെട്ട് ഉണ്ടായതോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. അവിടെ നടത്തിയ പരിശോധനയിലാണ് കൈ മുറിച്ചു മാറ്റേണ്ടിവന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വാഹന പരിശോധനക്കിടെ എംവിഡി ഉദ്യോഗസ്ഥനെ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമം

മലപ്പുറം: വാഹന പരിശോധനക്കിടെ എംവിഡി ഉദ്യോഗസ്ഥനെ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമം. മലപ്പുറം തിരൂര്‍ പറവണ്ണയിലാണ് സംഭവം. സ്‌കൂൾ യൂണിഫോമിൽ വിദ്യാർഥികൾ സഞ്ചരിച്ച കാർ തടയുന്നതിനിടെയാണ് സംഭവം. കാര്‍ പരിശോധിക്കുന്നതിനായി ഉദ്യോഗസ്ഥൻ വാഹനത്തിൽ നിന്ന് ഇറങ്ങി കാറിനടുത്തേക്ക് വരുകയായിരുന്നു. ഡ്രൈവര്‍ സീറ്റിന്‍റെ സമീപത്ത് ഉദ്യോഗസ്ഥനെത്തിയ ഉടനെ കാര്‍ മുന്നോട്ട് എടുത്ത് വേഗത്തിൽ പോവുകയായിരുന്നു. റോഡിലൂടെ പോവുകയായിരുന്ന യാത്രക്കാരിലൊരാള്‍ എടുത്ത ദൃശ്യവും പുറത്തുവന്നു. മോഡിഫൈ ചെയ്ത വാഹനത്തിന്‍റെ രജിസ്ട്രേഷൻ കാലാവധി കഴിഞ്ഞതാണ്. തിരിരൂര്‍ കൊടക്കൽ ഭാഗത്ത് വെച്ച് ഉദ്യോഗസ്ഥര്‍ ആദ്യം കൈ കാണിച്ചെങ്കിലും കാര്‍ നിര്‍ത്തിയില്ല. പിന്നീട് തിരൂര്‍ പാറവണ്ണ ഭാഗത്ത് വെച്ച് വീണ്ടും കാര്‍ കണ്ടെത്തി. ഇവിടെ വെച്ചാണ് എംവിഡി ഉദ്യോഗസ്ഥനെ ഇടിക്കാൻ ശ്രമിച്ചത്. വാഹനം കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് എംവിഡി ഉദ്യോഗസ്ഥര്‍ അറിയിച്ചു. എംവിഡി ഉദ്യോഗസ്ഥൻ കാറിന്‍റെ വശത്തായിരുന്നതിനാലാണ് അപകടത്തിൽപെടാതെ രക്ഷപ്പെട്ടത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സുപ്രീം കോടതിയിലും ജന നായകന് തിരിച്ചടി; കേസ് മദ്രാസ് കോടതിയിലേക്ക് തിരിച്ചയച്ചു

ദളപതി വിജയ് നായകനാകുന്ന 'ജന നായകൻ' (Jana Nayagan) എന്ന സിനിമയുടെ നിർമ്മാതാക്കളുടെ ഹർജി നിരസിച്ച് സുപ്രീം കോടതി. പകരം കെവിഎൻ പ്രൊഡക്ഷൻസിനോട് മദ്രാസ് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിനെ സമീപിക്കാൻ സുപ്രീം കോടതി ആവശ്യപ്പെട്ടു. 2026 ജനുവരി 20 ന് ഹർജി പരിഗണിക്കാൻ ഹൈക്കോടതിയോട് നിർദ്ദേശിച്ചു.

സെന്സര് ബോർഡിൽ നിന്ന് അനുമതി ലഭിക്കാൻ ജന നായകൻ ഇപ്പോഴും ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് ഇത്. ഈ ആഴ്ച ആദ്യം, മദ്രാസ് ഹൈക്കോടതി ചിത്രത്തിന് അനുമതി നൽകാനുള്ള സിംഗിൾ ജഡ്ജിയുടെ ഉത്തരവ് സ്റ്റേ ചെയ്തതിനെത്തുടർന്ന്, സിനിമയുടെ നിർമ്മാതാക്കൾ സ്റ്റേയ്‌ക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇറാൻ വ്യോമപാത അടയ്ക്കും മുമ്പ് അവസാനം പറന്നത് ഇന്ത്യൻ വിമാനം; യാത്രക്കാർക്ക് നിർദേശങ്ങളുമായി എയർലൈനുകൾ, ഗുരുതര പ്രതിസന്ധി

ടെഹ്റാൻ: ഇറാനിൽ ആഭ്യന്തര പ്രക്ഷോഭം ആളിപ്പടരുന്നതിനിടെ രാജ്യം തങ്ങളുടെ വ്യോമപാത അപ്രതീക്ഷിതമായി അടച്ചതോടെ വലിയ പ്രതിസന്ധി. ഇതോടെ യൂറോപ്പിലേക്കും പശ്ചിമേഷ്യയിലേക്കുമുള്ള വിമാന സർവീസുകൾ താറുമാറായി. വ്യാഴാഴ്ച പുലർച്ചെയാണ് ഇറാൻ വ്യോമപാത അടച്ചുകൊണ്ടുള്ള നോട്ടീസ് പുറപ്പെടുവിച്ചത്. ഇതോടെ ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സർവീസുകൾ വഴിതിരിച്ചുവിടുകയോ റദ്ദാക്കുകയോ ചെയ്യുകയാണ്.

ജോർജിയയിലെ ടിബിലിസിയിൽ നിന്ന് ഡൽഹിയിലേക്ക് വന്ന ഇൻഡിഗോ വിമാനം ആണ് ഇറാൻ വ്യോമപാത വഴി ഏറ്റവും ഒടുവിൽ കടന്നുപോയ വിദേശ വിമാനമെന്ന് ഫ്ലൈറ്റ് ട്രാക്കിംഗ് വിവരങ്ങൾ സൂചിപ്പിക്കുന്നു. വ്യാഴാഴ്ച പുലർച്ചെ 2:35-നാണ് ഈ വിമാനം ഇറാന് മുകളിലൂടെ പറന്നത്. തൊട്ടുപിന്നാലെ രാജ്യം വ്യോമപാത പൂർണ്ണമായും അടയ്ക്കുകയായിരുന്നു.

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

ഇൻഡിഗോ, എയർ ഇന്ത്യ, സ്പൈസ് ജെറ്റ് വിമാനക്കമ്പനികൾ തങ്ങളുടെ യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. പല വിമാനങ്ങളും വടക്കോ തെക്കോ ദിശകളിലൂടെ വഴിതിരിച്ചുവിടുന്നതിനാൽ യാത്രാസമയം കൂടും. വഴിതിരിച്ചുവിടാൻ സാധിക്കാത്ത വിമാനങ്ങൾ എയർ ഇന്ത്യ റദ്ദാക്കിയിട്ടുണ്ട്. യാത്രക്കാർക്ക് ടിക്കറ്റ് തുക തിരികെ നൽകുകയോ മറ്റൊരു ദിവസത്തേക്ക് മാറ്റുകയോ ചെയ്യുമെന്ന് ഇൻഡിഗോ അറിയിച്ചു. വിമാനത്താവളത്തിലേക്ക് തിരിക്കും മുൻപ് അതത് വിമാനക്കമ്പനികളുടെ വെബ്സൈറ്റ് വഴിയോ ആപ്പ് വഴിയോ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കേണ്ടതാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അമേരിക്കയുടെ നിലപാടിൽ അടിസ്ഥാനപരമായ വിയോജിപ്പുണ്ട് ; ഡെൻമാർക്ക് വിദേശകാര്യമന്ത്രി

വാഷിങ്ടണ്‍: ഗ്രീൻലാൻഡ് വിഷയത്തിൽ അമേരിക്കയുമായി അടിസ്ഥാനപരമായ വിയോജിപ്പ് തുടരുകയാണെന്ന് ഡെൻമാർക്ക് വിദേശകാര്യമന്ത്രി ലാർസ് ലോക്കെ റാസ്മുസൈൻ പ്രതികരിച്ചു. വൈറ്റ് ഹൗസിൽ ഇന്നലെ അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസുമായും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായും നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമാണ് ഡെൻമാർക്ക് വിദേശകാര്യമന്ത്രിയുടെ പ്രതികരണം.

ഗ്രീൻലൻഡിൽ അമേരിക്ക കൂടുതൽ സൈനിക താവളങ്ങൾ നിർമ്മിക്കുന്നത് ചർച്ച ചെയ്യാൻ തയാറാണെന്നും റാസ്മുസൈൻ പറഞ്ഞു. എന്നാൽ ഗ്രീൻലാൻഡ് കീഴടക്കുമെന്ന് അമേരിക്ക പറയുന്നത് അം​ഗീകരിക്കില്ലെന്നും വിദേശകാര്യമന്ത്രി പറഞ്ഞു. ഇതിനിടെ ഗ്രീൻലാൻഡ് അമേരിക്ക ഏറ്റെടുക്കുമെന്ന് പ്രസ്താവന ചർച്ചകൾക്കുശേഷവും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവർത്തിച്ചു. റഷ്യയോ ചൈനയോ ഗ്രീൻലാൻഡ് പിടിച്ചെടുക്കാൻ സമ്മതിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി. ഗ്രീൻലാൻഡ് കൈയ്യേറാൻ റഷ്യയോ ചൈനയോ ശ്രമിച്ചാൽ തിരിച്ചടിക്കാൻ ‍ഡെൻമാർക്കിനാവില്ലെന്നും എന്നാൽ അമേരിക്കയ്ക്ക് കഴിയുമെന്നും ട്രംപ് പ്രതികരിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ട്രെയ്ൻ യാത്രാക്കൂലി നിശ്ചയിക്കുന്നത് വ്യാപര രഹസ്യമാണ്, വെളിപ്പെടുത്താൻ ആവില്ല: ഇന്ത്യൻ റെയിൽവെ മന്ത്രാലയം

ന്യൂഡൽഹി: ട്രെയ്ൻ ടിക്കറ്റ് നിരക്കുകൾ നിശ്ചയിക്കുന്നതിൻ്റെ മാനദണ്ഡം വെളിപ്പെടുത്താനാകില്ലെന്ന വിവാദ മറുപടിയുമായി ഇന്ത്യൻ റെയിൽവെ. ട്രെയിൻ ടിക്കറ്റുകളുടെ അടിസ്ഥാന നിരക്ക് നിർണയിക്കുന്ന മാനദണ്ഡം അന്വേഷിച്ചുള്ള വിവരാവകാശ ചോദ്യത്തിനാണ് ഇന്ത്യൻ റെയിൽവെയുടെ മറുപടി. രാജ്യത്തെ പൊതുമേഖല സ്ഥപനമായ ഇന്ത്യൻ റെയിൽവെയുടെ വിചിത്ര മറുപടി വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്.

ട്രെയ്ൻ ടിക്കറ്റ് നിരക്കുകൾ നിശ്ചയിക്കുന്നത് വ്യാപാര രഹസ്യമാണ് അത് വിവരാവകാശ നിയമ പ്രകാരം വെളിപ്പെടുത്താൻ കഴിയില്ലെന്നു ഇന്ത്യൻ റെയിൽവെ മന്ത്രാലയം വിവരാവകാശ കമ്മീഷനെ അറിയിച്ചു. ആർ ടി ഐ യുടെ 8(1)ഡി പ്രകാരം ടിക്കറ്റ് നിരക്കുകൾ നിശ്ചയിക്കുന്നത് വ്യാപാര രഹസ്യമായി കണക്കാക്കി പൊതുസമൂഹത്തിന് വെളിപ്പെടുത്താൻ കഴിയില്ലെന്നായിരുന്നു റെയിൽവെ മന്ത്രാലയത്തിൻ്റെ വിശദീകരണം.

ട്രെയിൻ ടിക്കറ്റുകളുടെ അടിസ്ഥാന നിരക്ക് വ്യക്തമാക്കൽ,വിലനിർണ്ണയം, തത്കാൽ ബുക്കിംഗുകളുടെ വിലനിർണ്ണയം,പശ്ചിമ് സൂപ്പർഫാസ്റ്റ് എക്സ്പ്രസിനെക്കുറിച്ച് പ്രത്യേകമായി പരാമർശിക്കുന്ന വിവരാവകാശ അപേക്ഷ തള്ളികളഞ്ഞു കൊണ്ടാണ് ഇന്ത്യൻ റെയിൽവെ ഇത് വ്യക്തമാക്കിയത്. 2024 ജനുവരി 25-ന് സമർപ്പിച്ച ഓൺലൈൻ അപേക്ഷയിൽ വിവരാവകാശ അപേക്ഷ തള്ളികളഞ്ഞത്

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഓഫീസിലേക്ക് പോകാൻ കമ്പനി വാഹനം കാത്തു നിൽക്കുന്നതിനിടെ കുഴഞ്ഞു വീണു, പ്രവാസി മലയാളി ദുബൈയിൽ മരിച്ചു

ദുബൈ : പ്രവാസി മലയാളി യുഎഇയിൽ നിര്യാതനായി. കോട്ടയം രാമപുരം ചിറക്കണ്ടം സ്വദേശിയും അൽ തയ്യിബ് ഇന്റർനാഷനലിൽ (ലുലു ഗ്രൂപ്പ്) ലോജിസ്റ്റിക്സ് മാനേജറുമായ ജോജോ ജേക്കബ് (53) ആണ് ദുബൈയിൽ മരിച്ചത്. തിങ്കളാഴ്ച രാവിലെ മുഹൈസിന ലുലു വില്ലേജിലെ താമസ സ്ഥലത്ത് നിന്ന് ഓഫീസിലേക്ക് പോകാൻ കമ്പനി വാഹനം കാത്തുനിൽക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ആംബുലൻസിൽ അൽ നഹ്ദ എൻഎംസി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

26 വർഷമായി ലുലു ഗ്രൂപ്പിൽ
ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത്. 26 വർഷമായി ലുലു ഗ്രൂപ്പിൽ ജോലി ചെയ്ത് വരികയായിരുന്നു. എംജി സർവകലാശാലയുടെയും ബിഎസ്എഫിന്റെയും കെടിസിയുടെയും വോളിബോൾ താരവുമായിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ചു.

സംസ്കാരം 15ന് ഉച്ചയ്ക്ക് 2 മണിക്ക് രാമപുരം സെന്റ് അഗസ്റ്റിൻസ് ഫെറോന പള്ളിയിൽ. രാമപുരം പുത്തൻ പുരക്കൽ പരേതരായ ചാക്കോയുടെയും മരിയക്കുട്ടിയുടെയും മകനാണ്. ഭാര്യ: നടുവറ്റം തക്കുറ്റിമ്യാലിൽ ജെയിൻ. മക്കൾ: ക്രിസിൻ മരിയ (ഓസ്ട്രേലിയ), കാതറിൻ മരിയ, ക്രിസ്റ്റോ ജേക്കബ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സീബ്രാലൈനിലൂടെ റോഡ് മുറിച്ചു കടക്കാൻ വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിനിടെ ഹോം ഗാര്‍ഡിനെ ലോറി ഇടിച്ചുതെറിപ്പിച്ചു, ഗുരുതര പരിക്ക്

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയില്‍ സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചു കടക്കാന്‍ വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിനിടെ ഹോം ഗാര്‍ഡിനെ മിനി ലോറി ഇടിച്ചു തെറിപ്പിച്ചു. കോരങ്ങാട് ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ററി സ്കൂളിന് സമീപത്ത് വെച്ചാണ് അപകടം. പരിക്കേറ്റ താമരശ്ശേരി പzeലീസ് സ്റ്റേഷനിലെ ഹോം ഗാര്‍ഡ് ടി ജെ ഷാജിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക്  സീബ്രാ ലൈനിലൂടെ റോഡ് മുറിച്ച കടക്കാനായി വാഹനങ്ങള്‍ നിയന്ത്രിക്കുന്നതിനിടയിലാണ് ഷാജിയെ മിനി ലോറി ഇടിച്ചത്. മിനി ലോറി  അമിത വേഗത്തിലായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. ലോറി ഡ്രൈവറായ നടുവണ്ണൂര്‍ മന്ദങ്കാവ് സ്വദേശി എന്‍ പി സുജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

45 ലക്ഷത്തിന്റെ സ്വർണ്ണം തിരികെ നൽകി മാതൃകയായി ശുചീകരണ തൊഴിലാളി; ആദരിച്ച് തമിഴ്നാട് മുഖ്യമന്ത്രി

ചെന്നൈ: സത്യസന്ധതയ്ക്ക് സമ്പത്തോ പദവിയോ മാനദണ്ഡമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ചെന്നൈയിലെ ഒരു സാധാരണ ശുചീകരണ തൊഴിലാളി. ജോലി ചെയ്യുന്നതിനിടെ റോഡരികിൽ നിന്ന് ലഭിച്ച 45 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണാഭരണങ്ങൾ ഉടമസ്ഥന് തിരികെ നൽകി ലോകത്തിന് മാതൃകയായിരിക്കുകയാണ് പത്മ എന്ന 45-കാരി.

ഗ്രേറ്റർ ചെന്നൈ കോർപ്പറേഷനിലെ ശുചീകരണ തൊഴിലാളിയായ പത്മ, ജനുവരി 11-ന് ടി. നഗറിലെ മുപ്പത്തമ്മൻ കോവിൽ സ്ട്രീറ്റിൽ ജോലി ചെയ്യുന്നതിനിടെയാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു പ്ലാസ്റ്റിക് ബാഗ് കണ്ടത്. മാലിന്യമാണെന്ന് കരുതി തുറന്നുനോക്കിയ പത്മ അതിനുള്ളിൽ സ്വർണ്ണമാലകളും വളകളും കമ്മലുകളും കണ്ട് ഞെട്ടിപ്പോയി. ഉടൻ തന്നെ അവർ വിവരം മേലുദ്യോഗസ്ഥരെ അറിയിക്കുകയും തുടർന്ന് പോണ്ടി ബസാർ പോലീസ് സ്റ്റേഷനിൽ ബാഗ് ഏൽപ്പിക്കുകയും ചെയ്തു.

"ഈ സ്വർണ്ണം നഷ്ടപ്പെട്ട കുടുംബം അനുഭവിക്കുന്ന വേദനയെക്കുറിച്ചാണ് ഞാൻ ആദ്യം ചിന്തിച്ചത്. അവരുടെ സങ്കടം തീർക്കാൻ അത് പോലീസിനെ ഏൽപ്പിക്കാൻ ഞാൻ തീരുമാനിച്ചു," പത്മ തന്റെ നിലപാടിനെക്കുറിച്ച് പറഞ്ഞു.

പോലീസ് നടത്തിയ പരിശോധനയിൽ 45 പവനിലധികം തൂക്കം വരുന്ന ആഭരണങ്ങളാണ് ബാഗിലുണ്ടായിരുന്നതെന്ന് വ്യക്തമായി. സ്വർണ്ണം നഷ്ടപ്പെട്ട നങ്കനല്ലൂർ സ്വദേശി രമേശ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അദ്ദേഹത്തെ വിളിച്ചുവരുത്തി രേഖകൾ പരിശോധിച്ച ശേഷം സ്വർണ്ണം കൈമാറി. സുഹൃത്തുക്കളുമായി സംസാരിക്കുന്നതിനിടെ അബദ്ധത്തിൽ കൈവണ്ടിയിൽ വെച്ചു മറന്നുപോയതായിരുന്നു ഈ സ്വർണ്ണമെന്ന് രമേശ് പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ബൈക്ക് മറിഞ്ഞ് റോഡിലേക്ക് വീണ കെഎസ്എഫ്ഇ ജീവനക്കാരി ടിപ്പർ ലോറിയിടിച്ച് മരിച്ചു

പാലക്കാട്: ഭർത്താവിനൊപ്പം ബൈക്കിൽ സഞ്ചരിക്കവെ വാഹനാപകടത്തിൽ കെഎസ്എഫ്ഇ ജീവനക്കാരി മരിച്ചു. തൃശൂർ‌ ചെമ്പുക്കാവ് കെഎസ്എഫ്ഇ ഓഫീസിലെ സ്പെഷ്യൽ ഗ്രേഡ് അസിസ്റ്റൻറ് കെ ഷെഹ്നയാണ് മരിച്ചത്. ഇന്ന് വൈകുന്നേരം ചന്ദ്രനഗർ ജംഗ്ഷനിലാണ് അപകടം.

ഓഫീസിൽ നിന്ന് ഇറങ്ങിയ ഷെഹ്ന ഭർത്താവിനോടൊപ്പം ബൈക്കിൽ പിറകിലിരുന്ന് സഞ്ചരിക്കുകയായിരുന്നു. റോഡിലെ ചരലിൽ കയറി ബൈക്കിന്റെ നിയന്ത്രണം തെറ്റിയപ്പോൾ ഷെഹ്ന ബൈക്കിൽ നിന്നും എതിർവശത്തേക്ക് മറിഞ്ഞുവീഴുകയായിരുന്നു. പിന്നാലെ എത്തിയ ടിപ്പർ ലോറിയുടെ ചക്രങ്ങൾക്കിടയിലേക്കായിരുന്നു ഇവർ വീണത്. അപകടത്തിൽപ്പെട്ട ഷെഹ്ന തത്ക്ഷണം മരിച്ചു. ബൈക്ക് ഓടിച്ച ഭർ‌ത്താവ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. 