Friday, 16 January 2026

തിരുവനന്തപുരം മെഡിക്കൽ കോളേജിന് മുന്നിലെ മരത്തിൽ നിന്ന് ചാടി രോഗി ജീവനൊടുക്കി

തിരുവനന്തപുരം മെഡിക്കൽ കോളേജിന് മുന്നിലെ മരത്തിൽ നിന്ന് ചാടി രോഗി ജീവനൊടുക്കി

തിരുവനന്തപുരം : തിരുവനന്തപുരത്ത് മരത്തിൽ നിന്ന് ചാടി രോഗി ജീവനൊടുക്കി. അമ്പത് വയസ്സ് പ്രായമുള്ള പുരുഷനാണ് ജീവനൊടുക്കിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിക്ക് മുമ്പിലാണ് സംഭവം. രോഗിയെ തിരിച്ചറിഞ്ഞിട്ടില്ല.

മെഡിക്കൽ കോളേജ് ആശുപത്രിയുടെ ഒ പി ബ്ലോക്കിന് മുന്നിലുള്ള മരത്തിൻ്റെ മുകളിൽ കയറി താഴേക്ക് ചാടുകയായിരുന്നു. ഇയാളുടെ ഇടത് കൈ ഒടിഞ്ഞിരുന്നുവെന്നും അതിന് ചികിത്സ തേടിയാണ് ഇയാൾ ആശുപത്രിയിലെത്തിയതെന്നുമാണ് ലഭിക്കുന്ന വിവരം. ഒറ്റയ്ക്കാണ് ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Thursday, 15 January 2026

ഏതു വെല്ലുവിളിയെയും നേരിടാൻ ഇന്ത്യൻ കരസേന സജ്ജം; സേനയുടെ കരുത്ത് തുറന്നുകാട്ടി 78ാംമത് കരസേന ദിനാഘോഷം

ഏതു വെല്ലുവിളിയെയും നേരിടാൻ ഇന്ത്യൻ കരസേന സജ്ജം; സേനയുടെ കരുത്ത് തുറന്നുകാട്ടി 78ാംമത് കരസേന ദിനാഘോഷം

ദില്ലി: ഏത് പരിസ്ഥിതിയിലും രാജ്യം നേരിടുന്ന എല്ലാ വെല്ലുവിളികളെയും മറികടക്കാൻ ഇന്ത്യൻ കരസേന സുശക്തമെന്ന് കരസേന മേധാവി ജനറൽ ഉപേന്ദ്ര ദിവേദി. 78ാംമത് കരസേന ദിനാഘോഷങ്ങളുടെ ഭാഗമായുള്ള പ്രൗഢഗംഭീര പരിപാടികൾ ജയ്പൂരിൽ നടന്നു. ഇതാദ്യമായിട്ടാണ് ആർമി കന്‍റോണ്‍മെന്‍റിന് പുറത്ത് പരേഡ് നടക്കുന്നത്. ഓപ്പറേഷൻ സിന്ദൂരിൽ പാക് ഡ്രോണുകളെ തകർത്ത സംവിധാനം മുതൽ പുതിയതായി സേനയിലേക്ക് എത്തിയ ഭൈരവ് ബറ്റാലിയൻ പരേഡിന്‍റെ ഭാഗമായി. ജയ്പൂരിൽ എത്തിയ കാണികളെ ആവേശത്തിലാഴ്ത്തിയാണ് കരസേന ദിനാഘോഷം നടന്നത്.സേനയുടെ ശക്തി വിളിച്ചോതിയ പരിപാടി കാണികൾക്ക് ഒരേ സമയം ആവേശവും അത്ഭുതവും സമ്മാനിച്ചു. ഇന്ന് രാവിലെ 10 മണിയോടെയാണ് ജഗത്‌പുര  മഹല്‍ റോഡില്‍ പരിപാടികൾ തുടങ്ങിയത്. 

കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി പരേഡിനെ അഭിവാദ്യം ചെയ്തു. ഫൈറ്റര്‍ ജെറ്റുകളുടെയും ഹെലികോപ്‌റ്ററുകളുടെയും ഫ്‌ളൈ പാസ്റ്റുകളോടെയുമാണ് പരിപാടികൾക്ക് തുടക്കുമായത്. മദ്രാസ് റെജിമെന്‍റ് അടക്കം പങ്കെടുത്ത മാര്‍ച്ച്‌ പാസ്റ്റ്‌ സൈന്യത്തിന്‍റെ അച്ചടക്കത്തിന്‍റെ അടയാളമായി. ബ്രഹ്മോസ്, നാഗ് അടക്കം മിസൈൽ സംവിധാനകളും ടാങ്കുകളും തദ്ദേശീയമായി വികസിപ്പിച്ച ഡ്രോണുകളും പരേഡിൽ പ്രദർശിപ്പിച്ചു. ഇതാദ്യമായി സേനയിലേക്ക് എത്തിയ ഭൈരവ് ബറ്റാലിയനും പരേഡിൽ പങ്കാളിയായി. തദേശീയമായി വികസിപ്പിച്ച ആയുധ സംവിധാനങ്ങൾ സേനയ്ക്ക് മുതൽക്കൂട്ടായെന്നും ഏതു വെല്ലുവിളി നേരിടാനും ഇന്ത്യൻ കരസേന തയ്യാറാണെന്നും ജനറൽ ഉപേന്ദ്ര ദ്വിവേദി പറഞ്ഞു. പരേഡിൽ മലയാളി സൈനിക ഉദ്യോഗസ്ഥൻ മേജർ രാജ് പ്രസാദ് വികസിപ്പിച്ച ആളില്ലാ ആയുധം വഹിക്കുന്ന വാഹന സംവിധാനവും ഭാഗമായി. മദ്രാസ് റെജിമെൻ്റിലെ മലയാളി സൈനികർ അവതരിപ്പിച്ച ചെണ്ടമേളവും ജയ്പൂരിലെ കാണികൾക്ക് പുതിയ അനുഭവമായിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഓസ്‌ട്രേലിയയിൽ ഇന്ത്യക്കാരുടെ വിസാ നിയമങ്ങൾ കർശനമാക്കിയതിനു പിന്നിൽ മലപ്പുറത്തെ വ്യാജ ഡിഗ്രി റാക്കറ്റ്

ഓസ്‌ട്രേലിയയിൽ ഇന്ത്യക്കാരുടെ വിസാ നിയമങ്ങൾ കർശനമാക്കിയതിനു പിന്നിൽ മലപ്പുറത്തെ വ്യാജ ഡിഗ്രി റാക്കറ്റ്

ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ വിസ പരിശോധനകള്‍ ഓസ്‌ട്രേലിയ കൂടുതല്‍ കര്‍ശനമാക്കിയിരുന്നു. നേപ്പാള്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍ എന്നീ രാജ്യങ്ങൾക്കൊപ്പം ഇന്ത്യയെയും റിസ്‌ക് കൂടുതലുള്ള വിഭാഗത്തിൽ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. ജനുവരി എട്ട് മുതല്‍ പുതിയ വര്‍ഗ്ഗീകരണം പ്രാബല്യത്തില്‍ വന്നു. പുതിയ വിസ ചട്ടങ്ങള്‍ പ്രകാരം എവിഡന്‍സ് ലെവല്‍ -2 ല്‍ നിന്ന് ഈ രാജ്യങ്ങളെ ഉയര്‍ന്ന റിസ്‌ക് കണക്കാക്കുന്ന എവിഡന്‍സ് ലെവല്‍ 3യിലേക്ക് മാറ്റി.‌ അതായത് വിസ ലഭിക്കാന്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ രേഖകള്‍ സമര്‍പ്പിക്കേണ്ടതായി വരും. മാത്രമല്ല കൂടുതല്‍ പരിശോധനകൾക്കും വിധേയരാകേണ്ടി വരും. ഇന്ത്യൻ വിദ്യാർത്ഥികൾ‌ക്ക് തിരിച്ചടിയായത് കേരളത്തിൽ പിടികൂടിയ വൻ വ്യാജ ബിരുദ മാഫിയയുടെ അനുരണനങ്ങളാണെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്.

ഓസ്ട്രേലയയിൽ രാഷ്ട്രീയ വിവാദം 

‍കേരളത്തിലെ വ്യാജ സര്‍ട്ടിഫിക്കറ്റ് മാഫിയയുടെ പ്രവർത്തനം ഓസ്ട്രേട്രേലിയൻ രാഷ്ട്രീയത്തിലും വൻ വിവാദത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്. ക്വീൻസ്‌ലൻഡ് സെനറ്റർ മാൽക്കം റോബർട്ട്‌സ് ഈ വിഷയം ഉന്നയിച്ച് ആന്റണി ആൽബനീസ് സർക്കാരിനെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തി. വ്യാജ ബിരുദങ്ങൾ ഉപയോഗിച്ച് നിരവധി ഇന്ത്യൻ വിദ്യാർത്ഥികൾ ഓസ്‌ട്രേലിയയിൽ ജോലി ചെയ്യുന്നുണ്ടെന്നും ഇതിനെതിരെ നടപടിയെടുക്കാൻ സർക്കാർ തയ്യാറാകുന്നില്ലെന്നുമാണ് അദ്ദേഹത്തിന്റെ ആരോപണം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

യാത്രക്കാരുടെ എണ്ണം 190, സിങ്കപ്പൂരിലേക്ക് പറന്ന എയർ ഇന്ത്യയുടെ ഡ്രീംലൈനർ വിമാനത്തിൽ യാത്രക്കിടെ തീ മുന്നറിയിപ്പ്; ദില്ലിയിൽ തിരിച്ചറക്കി

യാത്രക്കാരുടെ എണ്ണം 190, സിങ്കപ്പൂരിലേക്ക് പറന്ന എയർ ഇന്ത്യയുടെ ഡ്രീംലൈനർ വിമാനത്തിൽ യാത്രക്കിടെ തീ മുന്നറിയിപ്പ്; ദില്ലിയിൽ തിരിച്ചറക്കി

ദില്ലി: സിങ്കപ്പൂരിലേക്ക് 190 യാത്രക്കാരുമായി പറന്നുയർന്ന എയർ ഇന്ത്യയുടെ ഡ്രീംലൈനർ വിമാനം ദില്ലിയിൽ തിരിച്ചിറക്കി. ഓക്‌സിലറി പവർ യൂണിറ്റിൽ അഗ്നിബാധ മുന്നറിയിപ്പ് വന്നതിനെ തുടർന്നാണ് വിമാനം തിരിച്ചിറക്കിയതെന്നാണ് പിടിഐ റിപ്പോർട്ട് ചെയ്യുന്നത്. പിന്നീട് മറ്റൊരു വിമാനത്തിൽ യാത്രക്കാരെ സിങ്കപ്പൂരിലേക്ക് കൊണ്ടുപോയി.

ദില്ലിയിൽ നിന്ന് സിങ്കപ്പൂരിലേക്കുള്ള എഐ 2380 വിമാനം സാങ്കേതിക തകരാർ കണ്ടതിനെ തുടർന്ന് തിരിച്ചിറക്കിയെന്നാണ് എയർ ഇന്ത്യയുടെ വിശദീകരണം. ദില്ലിയിൽ സുരക്ഷിതമായി വിമാനം തിരിച്ചിറക്കിയെന്നും പിന്നീട് മറ്റൊരു വിമാനം തയ്യാറാക്കി യാത്രക്കാരെയെല്ലാം ഇതിലേക്ക് മാറ്റിയെന്നുമാണ് എയർ ഇന്ത്യ വക്താക്കൾ അറിയിച്ചത്. ദില്ലിയിൽ നിന്ന് പറന്നുയർന്ന ഈ വിമാനം ആകാശത്ത് ഒരു മണിക്കൂറോളം ചിലവഴിച്ചുവെന്നാണ് ഫ്ലൈറ്റ്റഡാർ24 എന്ന വെബ്സൈറ്റ് വ്യക്തമാക്കുന്നത്.

അതിനിടെ ഇന്ന് രാവിലെ ദില്ലിയിൽ, എയർ ഇന്ത്യ വിമാനത്തിന്റെ എഞ്ചിനുകളിൽ ഒന്നിൽ ബാഗേജ് കണ്ടെയ്‌നർ കുടുങ്ങി തകരാർ സംഭവിച്ചു. കനത്ത മൂടൽമഞ്ഞാണ് എയർബസ് എ350 വിമാനം അപകടത്തിൽപ്പെടാൻ കാരണം. ദില്ലിയിൽ നിന്ന് ന്യൂയോർക്കിലേക്ക് പോകേണ്ട എഐ101 വിമാനം ഇറാനിയൻ വ്യോമാതിർത്തി അടച്ചതിനെത്തുടർന്ന് ദില്ലിയിലേക്ക് മടങ്ങിയതായിരുന്നു. ലാൻഡ് ചെയ്തപ്പോഴാണ് ബാഗേജ് കണ്ടെയ്‌നറിൽ തട്ടി എഞ്ചിന് തകരാറുണ്ടായത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പാലക്കാട് ആക്രി ഗോഡൗണിൽ വൻ തീപിടുത്തം

പാലക്കാട് ആക്രി ഗോഡൗണിൽ വൻ തീപിടുത്തം

പാലക്കാട്: പാലക്കാട് പട്ടാമ്പി കുടലൂരിൽ ആക്രി ഗോഡൗൺ വൻ തീപിടുത്തം. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. ഉച്ചയ്ക്ക് തന്നെ ഫയർഫോഴ്സ് എത്തിയെങ്കിലും വലിയ രീതിയിൽ തീയും പുകയും ഉയര്‍ന്നതിലാണ് മുന്നോട്ടുപോകാൻ കഴിയാത്ത അവസ്ഥയായിരുന്നു. ഷൊര്‍ണൂരിൽ നിന്നും പട്ടാമ്പിയയിൽ നിന്നും കൂടുതൽ ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ എത്തിയാണ് തീയണക്കാനുള്ള ശ്രമം ആരംഭിച്ചത്. ടയര്‍ കത്തിയതാണ് തീ പടരാൻ കാരണമെന്നാണ് നിഗമനം. ഉച്ചയ്ക്ക് ജോലിക്കാര്‍ ഭക്ഷണം കഴിക്കാൻ പോയ സമയത്താണ് ഗോഡൗണിൽ നിന്ന് തീ പടര്‍ന്നത്. ജാഫറിന്‍റെ ഉടമസ്ഥതയിലുള്ള ആക്രി സ്ഥാപനമാണ്. 50ലധികം തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്യുന്നത്. തീപിടുത്തത്തിൽ ആളപായമില്ല. സ്ഥലത്ത് ഇപ്പോഴും ഫയര്‍ഫോഴ്സ് തുടരുന്നുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

താലിബാനിൽ തമ്മിലടി, പരമോന്നത നേതാവിന് പുല്ലുവില; ഇന്‍റർനെറ്റ് നിരോധനത്തിൽ ഹിബാത്തുള്ളയോട് ഉടക്കി കാബൂളിലെ നേതാക്കൾ

താലിബാനിൽ തമ്മിലടി, പരമോന്നത നേതാവിന് പുല്ലുവില; ഇന്‍റർനെറ്റ് നിരോധനത്തിൽ ഹിബാത്തുള്ളയോട് ഉടക്കി കാബൂളിലെ നേതാക്കൾ

കാബൂൾ: അഫ്ഗാനിസ്ഥാനിൻ താലിബാൻ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ കടുത്ത ഭിന്നതയെന്ന് ബിബിസിയുടെ റിപ്പോർട്ട്. താലിബാന്റെ പരമോന്നത നേതാവായ ഹിബാത്തുള്ള അഖുന്ദ്‌സാധയും കാബൂൾ കേന്ദ്രീകരിച്ചുള്ള പ്രായോഗികവാദികളും തമ്മിലാണ് രൂക്ഷമായ ഭിന്നതയുള്ളതെന്നാണ് ബിബിസി റിപ്പോർട്ടിൽ പറയുന്നു. ഇക്കഴിഞ്ഞ സെപ്റ്റംബറിൽ അഫ്ഗാനിലെ ഇന്റർനെറ്റ് സേവനം റദ്ദാക്കാൻ ഹിബാത്തുള്ള ഉത്തരവിട്ടിരുന്നു. ഇതോടെ താലിബാനിലെ ഭിന്നത പുതിയതലത്തിലേക്ക് നീങ്ങി. പരമോന്നത നേതാവായ ഹിബാത്തുള്ള ഇന്റർനെറ്റ് സേവനങ്ങൾ വിച്ഛേദിച്ചപ്പോൾ കാബൂൾ വിഭാഗം ഇതിനോട് വിയോജിച്ചു. കാബൂളിലെ മന്ത്രിമാർ ഇടപെട്ട് മൂന്നുദിവസത്തിനുള്ളിൽ ഇന്റർനെറ്റ് സേവനം പുനഃസ്ഥാപിച്ചെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.

ബിബിസി അഫ്ഗാൻ നടത്തിയ ഒരുവർഷത്തോളം നീണ്ട അന്വേഷണത്തിനൊടുവിൽ പുറത്തുവിട്ട റിപ്പോർട്ടിലാണ് താലിബാനിലെ തമ്മിലടിയെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളുള്ളത്. കാണ്ഡഹാറിൽനിന്നുള്ള താലിബാൻ നേതാവാണ് ഹിബാത്തുള്ള. 2025 ജനുവരിയിൽ ഹിബാത്തുള്ള കാണ്ഡഹാറിലെ ഒരു മദ്രസയിൽവെച്ച് താലിബാൻ അംഗങ്ങൾക്കായി നടത്തിയ പ്രസംഗത്തിന്റെ ശബ്ദരേഖ ചോർന്നിരുന്നു. താലിബാനിനുള്ളിലെ ഭിനന്നതകളും അഭിപ്രായവ്യത്യാസങ്ങളും ഹിബാത്തുള്ള തുറന്നുപറയുന്നതാണ് ശബ്ദരേഖയിലുണ്ടായിരുന്നത്. ഹിബാത്തുള്ളയുടെ ശബ്ദരേഖ പുറത്ത് വന്നതോടെയാണ് താലിബാനിൽ വിമത ശബ്ദമുയർന്നതും അഭിപ്രായവ്യത്യാസങ്ങൾ രൂക്ഷമായതെന്നുമാണ് ബിബിസി അറേബ്യയുടെ റിപ്പോർട്ടിന്‍റെ ഉള്ളടക്കം.

കർശനമായ നിയമങ്ങൾ പിന്തുടരുന്ന, മതരാഷ്ട്രമെന്ന ആശയം മുന്നോട്ടുവെയ്ക്കുന്ന വിഭാഗമാണ് ഹിബാത്തുള്ളയെ പിന്തുണക്കുന്ന കാണ്ഡഹാർ വിഭാഗം. ആധുനിക ലോകത്തോട് അകന്ന് ജീവിക്കാനാണ് ഇവർ ആഗ്രഹിക്കുന്നത്. എന്നാൽ അഫ്ഗാനിസ്ഥാന്‍റെ തലസ്ഥാനമായ കാബൂൾ കേന്ദ്രീകരിച്ചുള്ള താലിബാൻ നേതാക്കൾ കൂടുതൽ പ്രായോഗികമായ സമീപനം വേണമെന്ന് ആഗ്രഹിക്കുന്നവരാണ്. മതനിയമങ്ങളും മറ്റും കർശനമായി പിന്തുടരുമ്പോൾത്തന്നെ പുറംലോകവുമായുള്ള സഹകരണം, രാജ്യത്തിന്റെ സാമ്പത്തിക പുരോഗതി, പെൺകുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങിയവയെ കാബൂളിൽ നിന്നുള്ളവർ അനുകൂലിക്കുന്നുണ്ട്. ഈ ഭിന്നതകളുടെ പേരിലാണ് ഇരു വിഭാഗങ്ങളും തമ്മിൽ രൂക്ഷമായ ആഭ്യത്തര കലഹം തുടങ്ങിയതെന്നും ബിബിസി റിപ്പോ‍ർട്ടിൽ പറയുന്നു

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ബലാത്സംഗക്കേസ്; രാഹുൽ മാങ്കൂട്ടത്തിൽ റിമാൻഡിൽ, മാവേലിക്കര സ്‌പെഷ്യൽ സബ് ജയിലിലേക്ക് മാറ്റും

ബലാത്സംഗക്കേസ്; രാഹുൽ മാങ്കൂട്ടത്തിൽ റിമാൻഡിൽ, മാവേലിക്കര സ്‌പെഷ്യൽ സബ് ജയിലിലേക്ക് മാറ്റും

പത്തനംതിട്ട: ബലാത്സംഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ റിമാൻഡിൽ വിട്ടു. മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടർന്ന് പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജഡ്‌ജിയുടെ വസതിയിലാണ് രാഹുലിനെ ഹാജരാക്കിയത്. അന്വേഷണസംഘം വീണ്ടും കസ്റ്റഡി അപേക്ഷ നൽകാത്ത സാഹചര്യത്തിൽ കോടതി രാഹുലിനെ റിമാൻഡ് ചെയ്യുകയായിരുന്നു.

രാഹുലിനെ മാവേലിക്കര സ്‌പെഷ്യൽ സബ് ജയിലിലേക്ക് മാറ്റും. ഇതിന് മുന്നോടിയായി അദ്ദേഹത്തെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്‌ക്ക് എത്തിച്ചിരുന്നു. രാഹുലിന്റെ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട വിശദമായ വാദം നാളെ തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ നടക്കും. പ്രതിഭാഗത്തിന് വേണ്ടി അഡ്വ. ശാസ്‌തമംഗലം അജിത്താണ് കോടതിയിൽ ഹാജരാകുന്നത്.

കെട്ടിച്ചമച്ച കഥയാണ്, കേസിൽ ബലാത്സംഗക്കുറ്റം നിലനിൽക്കില്ല, അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിൽ കൃത്യമായ മാനദണ്ഡം പാലിച്ചിട്ടില്ല തുടങ്ങിയ കാര്യങ്ങളാണ് പ്രതിഭാഗം വാദിക്കുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ബാങ്ക് അക്കൗണ്ടുകൾ വാടകയ്‌ക്കെടുത്ത് 240 കോടിയുടെ തട്ടിപ്പ്; 22കാരനും അമ്മയും അറസ്റ്റിൽ

ബാങ്ക് അക്കൗണ്ടുകൾ വാടകയ്‌ക്കെടുത്ത് 240 കോടിയുടെ തട്ടിപ്പ്; 22കാരനും അമ്മയും അറസ്റ്റിൽ

ബംഗളൂരു: രാജ്യത്തെ നടുക്കിയ വൻകിട സൈബർ തട്ടിപ്പ് ശൃംഖലയെ തകർത്ത് ബംഗളൂരു പൊലീസ്. സാധാരണക്കാരുടെ പേരിൽ വ്യാജ ബാങ്ക് അക്കൗണ്ടുകൾ ആരംഭിച്ച് കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം വെളുപ്പിച്ച സംഭവത്തിൽ 22കാരനായ മുഹമ്മദ് ഉസൈഫ്, മാതാവ് ഷബാന അബ്ദുൽ ബാരി എന്നിവരെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. ഇവരോടൊപ്പം ഉത്തരേന്ത്യക്കാരായ ഒൻപത് പേരും പിടിയിലായിട്ടുണ്ട്.

സർക്കാർ ആശുപത്രികളിലെ ലേബർ വാർഡുകൾ, കേളേജുകൾ എന്നിവിടങ്ങളിൽ എത്തി സാധാരണക്കാരെയും വിദ്യാർത്ഥികളെയും സ്വാധീനിച്ചായിരുന്നു ഇവരുടെ പ്രവർത്തനം. 2,000 മുതൽ 5,000 രൂപ വരെ കമ്മീഷൻ വാഗ്ദാനം ചെയ്ത് ഇവരുടെ പേരിൽ ബാങ്ക് അക്കൗണ്ടുകൾ തുറപ്പിക്കും. തുടർന്ന് അക്കൗണ്ട് ഉടമകളുടെ പാസ്ബുക്ക്, ഡെബിറ്റ് കാർഡ്, ചെക്ക് ബുക്ക്, സിം കാർഡ് എന്നിവ പ്രതികൾ കൈക്കലാക്കും. ഇതുവഴിയാണ് സൈബർ തട്ടിപ്പിലൂടെ ലഭിച്ചിരുന്ന പണം കൈമാറ്റം ചെയ്തിരുന്നത്

ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മുഹമ്മദ് ഉസൈഫാണ് തട്ടിപ്പ് സംഘത്തിന്റെ പ്രധാന ഏജന്റ്. 4,200 ഓളം അക്കൗണ്ടുകളാണ് ഇയാൾ നിയന്ത്രിച്ചിരുന്നത്. വർഷംതോറും 25 ലക്ഷം രൂപയിലധികമാണ് ഇയാൾക്ക് പ്രതിഫലമായി ലഭിച്ചിരുന്നത്. മകനെ അക്കൗണ്ടുകൾ കണ്ടെത്താനും അവ നിയന്ത്രിക്കാനും സഹായിച്ചിരുന്നത് അമ്മയായ ഷബാനയായിരുന്നു.
2013ലെ ഐപിഎൽ ഒത്തുകളി കേസിലെ പ്രതിയും ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വാതുവയ്‌‌പ്പുകാരൻ പ്രേം തനേജയാണ് സംഘത്തിന്റെ ബുദ്ധികേന്ദ്രം. ഇയാൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.

അന്വേഷണത്തിൽ ഏകദേശം 9,000 അക്കൗണ്ടുകൾ വഴിയായി 240 കോടി രൂപയുടെ ഇടപാടുകൾ നടന്നതായി പൊലീസ് കണ്ടെത്തി. നിലവിൽ ഈ തുകയെല്ലാം മരവിപ്പിച്ചിട്ടുണ്ട്. രാജ്യത്തുടനീളം റിപ്പോർട്ട് ചെയ്യപ്പെട്ട 864 സൈബർ ക്രൈം കേസുകളുമായി സംഘത്തിന് ബന്ധമുണ്ടെന്ന് ബംഗളൂരു സിറ്റി പൊലീസ് കമ്മീഷണർ സീമന്ത് കുമാർ സിംഗ് അറിയിച്ചു. 242 ഡെബിറ്റ് കാർഡുകൾ, 58 മൊബൈൽ ഫോണുകൾ, 531 ഗ്രാം സ്വർണാഭരണങ്ങൾ, 4.9 ലക്ഷം രൂപ ക്യാഷ്, 33 ചെക്ക് ബുക്കുകൾ, 21 പാസ്ബുക്കുകൾ, ക്രിപ്‌റ്റോ കറൻസി ഇടപാടുകളുടെ രേഖകൾ എന്നിങ്ങനെ പ്രതികളിൽ നിന്ന് വൻതോതിലുള്ള തൊണ്ടിമുതലുകളാണ് പൊലീസ് പിടിച്ചെടുത്തത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

എൻഐഎ ഡയറക്ടർ ജനറലായി മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ രാകേഷ് അഗർവാളിനെ നിയമിച്ചു

എൻഐഎ ഡയറക്ടർ ജനറലായി മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ രാകേഷ് അഗർവാളിനെ നിയമിച്ചു

ദേശീയ അന്വേഷണ ഏജൻസിയുടെ (NIA) ഡയറക്ടർ ജനറലായി മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ രാകേഷ് അഗർവാളിനെ നിയമിച്ചു.1994 ഐപിഎസ് ബാച്ച് ഹിമാചൽ പ്രദേശ് കേഡർ ഉദ്യോഗസ്ഥനായ അഗർവാൾ നിലവിൽ എൻഐഎയിൽ സ്പെഷ്യൽ ഡയറക്ടർ ജനറലാണ്. എൻഐഎ ഡിജിയുടെ അധിക ചുമതലയും അദ്ദേഹം വഹിച്ചുവരുന്നു. പേഴ്‌സണൽ മന്ത്രാലയത്തിന്റെ നിയമന സമിതി അദ്ദേഹത്തെ എൻഐഎ ഡയറക്ടർ ജനറൽ ആയി നിയമിക്കാൻ അംഗീകാരം നൽകി.2028 ഓഗസ്റ്റ് 31നാണ് രാകേഷ് അഗർവാൾ വിരമിക്കുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'ദിലീപിനെ കണ്ടപ്പോൾ ജഡ്‌ജി എഴുന്നേറ്റു'; നടിയെ ആക്രമിച്ച കേസിൽ ജഡ്‌ജിയെ അധിക്ഷേപിച്ചെന്ന പരാതിയിൽ കേസെടുക്കാൻ ഉത്തരവ്

'ദിലീപിനെ കണ്ടപ്പോൾ ജഡ്‌ജി എഴുന്നേറ്റു'; നടിയെ ആക്രമിച്ച കേസിൽ ജഡ്‌ജിയെ അധിക്ഷേപിച്ചെന്ന പരാതിയിൽ കേസെടുക്കാൻ ഉത്തരവ്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിധി പറഞ്ഞ വിചാരണക്കോടതിയെ അധിക്ഷേപിക്കുന്ന തരത്തിൽ മാധ്യമങ്ങളോട് പ്രതികരിച്ചയാൾക്കെതിരെ കേസെടുക്കാൻ കോടതി നിർദേശം. കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട നടൻ ദിലീപ് കോടതി മുറിയിലേക്ക് വന്നപ്പോൾ ജഡ്ഡി എഴുന്നേറ്റ് നിന്നുവെന്നടക്കം ആരോപണം ഉന്നയിച്ച ചാൾസ് ജോർജിനെതിരെയാണ് കേസെടുക്കാൻ ഉത്തരവിട്ടത്. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടാണ് എറണാകുളം സെൻട്രൽ പൊലീസ് എസ്എച്ച്ഒയോട് കേസെടുക്കാൻ ആവശ്യപ്പെട്ടത്. അഭിഭാഷകരായ രാഹുൽ ശശിധരൻ , ഗിജീഷ് പ്രകാശ് എന്നിവർ മുഖേനേ പി.ജെ പോൾസൺ നൽകിയ പരാതിയിലാണ് ഉത്തരവ്.

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ ഡിസംബർ എട്ടിനാണ് എറണാകുളം സെഷൻസ് കോടതി വിധി പ്രസ്താവിച്ചത്. പിന്നാലെ എറണാകുളം ജില്ലാ കോടതി കോംപ്ലക്‌സിന് മുന്നിൽ വെച്ച് മാധ്യമങ്ങളോട് സംസാരിച്ച ചാൾസ് ജോർജ്ജ് ജഡ്ജിയെയും കോടതിയെയും അധിക്ഷേപിക്കുന്ന തരത്തിൽ സംസാരിച്ചുവെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. വിധിപറഞ്ഞ ദിവസം കോടതിയിൽ ഉണ്ടായിരുന്ന ആളാണ് താനെന്ന അവകാശവാദത്തോടെയായിരുന്നു പ്രതികരണം. വിധി പക്ഷപാതപരമാണെന്നും , പ്രതി കോടതിയിൽ വരുമ്പോൾ ജഡ്ജ് ബഹുമാനപൂർവ്വം എഴുന്നേറ്റ് നിൽകാറുണ്ടെന്നും, വിധി നീചമാണെന്നും യഥാർത്ഥ പ്രതികൾ രക്ഷപെട്ടു എന്നും ചാൾസ് ജോർജ് പ്രതികരിച്ചിരുന്നു. ഈ ആരോപണം ബോധപൂർവ്വം പൊതുജനത്തെ പ്രകോപിപ്പിക്കാനും കോടതിയുടെ അന്തസിനെ തകർക്കാനും ലക്ഷ്യമിട്ടുള്ളതെന്നാണ് പരാതി.

ഭാരതീയ ന്യായ സംഹിതയിലെ (ബിഎൻഎസ്) സെക്ഷൻ 192, കേരള പോലീസ് ആക്ടിലെ സെക്ഷൻ 118(ഡി) എന്നിവ പ്രകാരം ശിക്ഷാർഹമായ കുറ്റങ്ങളാണ് എതിർകക്ഷി ചെയ്തതെന്ന് പരാതിയിൽ പറയുന്നു. ഈ സംഭവത്തിൽ ചാൾസ് ജോർജ്ജിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. ചാൾസ് ജോർജ്ജ് മാധ്യമങ്ങളോട് സംസാരിക്കുന്ന വീഡിയോ അടങ്ങിയ ഒരു യുഎസ്ബി ഫ്ലാഷ് ഡ്രൈവും പരാതിക്കാരൻ കോടതിയിൽ ഹാജരാക്കിയിരുന്നു. കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്കും സെൻട്രൽ പോലീസ് സ്റ്റേഷനിലും പരാതി നൽകിയിട്ടും നടപടിയെടുക്കാത്തതിനാലാണ് കോടതിയെ സമീപിച്ചതെന്ന് പരാതിക്കാരൻ വ്യക്തമാക്കി.