Friday, 16 January 2026

സംസ്ഥാന സ്‌കൂൾ കലോത്സവം; ഇത്തവണ മുഖ്യാതിഥിയായി മോഹൻലാൽ എത്തുമെന്ന് മന്ത്രി

തൃശൂർ: 64ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി നടൻ മോഹൻലാൽ എത്തുമെന്ന് സംഘ‌ാടക സമിതി ചെയർമാൻ കൂടിയായ മന്ത്രി കെ രാജൻ. ജനുവരി 18ന് വൈകുന്നേരം നാല് മണിക്കാണ് സമാപന സമ്മേളനം ആരംഭിക്കുന്നത്. കലോത്സവ വിജയികൾക്കുള്ള സ്വർണ്ണക്കപ്പ് വിതരണവും മികച്ച മാദ്ധ്യമ പ്രവർത്തകർക്കുള്ള അവാർഡുകളും സമാപന വേദിയിൽ നൽകുമെന്ന് സംഘാടകർ അറിയിച്ചു.

എട്ടു വർഷത്തിനുശേഷമാണ് തൃശൂർ സ്‌കൂൾ കലോത്സവത്തിന് വേദിയാകുന്നത്. 25 വേദികളിലായാണ് മത്സരം നടക്കുന്നത്. 249 മത്സര ഇനങ്ങളിലായി 15,000 വിദ്യാർത്ഥികൾ മാറ്റുരയ്ക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിൽ 96 ഇനങ്ങളും ഹയർ സെക്കൻററി വിഭാഗത്തിൽ 105 ഇനങ്ങളും സംസ്കൃതോത്സവത്തിൽ 19 ഇനങ്ങളും അറബിക് കലോത്സവത്തിൽ 19 ഇനങ്ങളുമാണുള്ളത്. മത്സരാർഥികൾക്ക്ബുദ്ധിമുട്ടില്ലാത്ത വിധത്തിലും കാണികൾക്ക് ആസ്വദിക്കാവുന്ന രീതിയിലുമാണ് സമയം ക്രമീകരിച്ചിരിക്കുന്നതെന്ന് സംഘാടകർ പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ശരീരത്തിൽ അമിതഭാരം, താങ്ങാനാവാതെ കണ്ണുതുറന്ന് നോക്കിയത് പാമ്പിന് നേരെ, പുലർച്ചെ ജനലിലൂടെയെത്തിയത് പെരുമ്പാമ്പ്

ബ്രിസ്ബേൻ: രാത്രിയിൽ ഉറങ്ങുമ്പോൾ വലിയ ഭാരം അനുഭവപ്പെട്ട് ഉണർന്ന യുവതി കാണുന്നത് നെഞ്ചിൽ ചുറ്റിവളഞ്ഞിരിക്കുന്ന പെരുമ്പാമ്പിനെ. ഓസ്ട്രേലിയയിലെ ബ്രിസ്ബേനിലാണ് സംഭവം. രണ്ടര മീറ്റർ നീളമുള്ള പെരുമ്പാമ്പാണ് കിടപ്പ് മുറിയിലേക്ക് പുലർച്ചെയെത്തിയത്. റേച്ചൽ ബ്ലോർ എന്ന യുവതിക്കാണ് ഞെട്ടിക്കുന്ന അനുഭവമുണ്ടായത്. തുടക്കത്തിൽ വയറിലാണ് യുവതിക്ക് ഭാരം തോന്നിയത്. വളർത്തുനായ കിടക്കയിൽ കയറിയതാണെന്ന ധാരണയായിരുന്നു ഈ സമയത്ത് യുവതിക്ക് തോന്നിയത്. എന്നാൽ താങ്ങാൻ പറ്റാത്ത ഭാരം പിന്നീട് നെഞ്ചിലും അനുഭവപ്പെട്ട് തുടങ്ങിയതോടെയാണ് യുവതി ഉറക്കത്തിൽ നിന്ന് ഉണരുന്നത്. പുതപ്പ് മാറ്റാൻ ശ്രമിക്കുമ്പോളാണ് യുവതിക്ക് അസാധാരണമായതെന്തോ തട്ടിയത് പോലെ തോന്നിയതും മുറിയിൽ ലൈറ്റ് ഇട്ടതും. പാമ്പിനെ കണ്ടതോടെ റേച്ചൽ ബ്ലോർ ഭർത്താവിനെ സഹായത്തിനായി വിളിക്കുകയായിരുന്നു. തന്റെ വളർത്തുനായ്ക്കളെ പാമ്പ് എന്തെങ്കിലും ചെയ്തുവോയെന്ന ആശങ്കയായിരുന്നു യുവതിക്കുണ്ടായിരുന്നത്. സമനില വീണ്ടെടുത്ത യുവതിയുടെ ഭർത്താവ് നായ്ക്കളെ മുറിയിൽ നിന്ന് പുറത്ത് എത്തിച്ചു. ഇതിന് പിന്നാലെ പുതപ്പിനടിയിൽ നിന്ന് യുവതി ഉരുണ്ട് മാറുകയായിരുന്നു.

ജനാലയിലൂടെ കിടപ്പുമുറിയിലെത്തിയത് വമ്പൻ പാമ്പ് 

മുറിയുടെ വശത്തുള്ള ജനാലയിലൂടെയാണ് പെരുമ്പാമ്പ് മുറിയിലേക്ക് കയറിയത്. കയറിയത് പാമ്പാണല്ലോ തവള ആയിരുന്നേൽ നടന്നത് വേറെ കാര്യങ്ങൾ ആയിരുന്നേനെയെന്നാണ് റേച്ചൽ ബ്ലോർ സംഭവത്തേക്കുറിച്ച് പ്രാദേശിക മാധ്യമങ്ങളോട് വിശദമാക്കിയത്. പിന്നീട് ബ്രിസ്ബേനിൽ നിന്ന് പാമ്പ് പിടുത്തക്കാരെത്തിയാണ് മുറിയിൽ നിന്ന് പെരുമ്പാമ്പിനെ നീക്കിയത്. മേഖലയിൽ പെരുമ്പാമ്പുകളുടെ എണ്ണം കൂടിയതായും വീടുകളിലും പരിസരങ്ങളിലും പാമ്പുകളെ കാണുന്നത് വർധിച്ചതായുമാണ് അധികൃതർ സംഭവത്തേക്കുറിച്ച് പറയുന്നത്. യുവതിയുടെ തന്നെ സ്ഥലത്ത് നിന്ന് ഏതാനും ദിവസങ്ങൾക്ക് മുൻപാണ് 16 പാമ്പിൻ മുട്ടകൾ കണ്ടെത്തിയത്. പാമ്പുകളെ കണ്ടെത്തിയാൽ വൈദഗ്ധ്യമുള്ളവരുടെ സഹായം തേടാൻ മടിക്കരുതെന്നാണ് അധികൃതർ പ്രദേശവാസികളോട് വിശദമാക്കുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അഴിച്ചു വിട്ട വളർത്തുനായ കടിച്ചു വിദ്യാർത്ഥിനിക്ക് പരിക്ക്;  സംഭവം കോഴിക്കോട് മുക്കത്ത്

കോഴിക്കോട്: അഴിച്ചു വിട്ട വളർത്തുനായ കടിച്ചു വിദ്യാർത്ഥിനിക്ക് പരിക്ക്. മുക്കം മണാശ്ശേരി മുതുകുട്ടി ഉള്ളാട്ടിൽ വിനോദ് മണാശ്ശേരിയുടെ മകൾ അഭിഷ(17)നാണ് പരിക്കേറ്റത്. കാലിനും കൈക്കും കടിയേറ്റ അഭിഷയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മറ്റൊരു വിദ്യാർത്ഥിയെയും നായ കടിക്കാൻ ശ്രമിച്ചു. ഈ വിദ്യർത്ഥിനി അടുത്ത വീട്ടിലേക്ക് ഓടിക്കയറി രക്ഷപ്പെടുകയായിരുന്നു. അയൽ വീട്ടിലെ നായയാണ് കുട്ടിയെ കടിച്ചത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അതിജീവിതയെ അധിക്ഷേപിച്ച കേസ്; രഞ്ജിത പുളിയ്ക്കൻ പിടിയിൽ, പൊലീസ് അറസ്റ്റ് ചെയ്തത് കോട്ടയത്തെത്തി

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസിലെ അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ രഞ്ജിത പുളിയ്ക്കൻ അറസ്‌റ്റിൽ. പത്തനംതിട്ടയിലെ കോൺഗ്രസ് പ്രവർത്തകയാണ് രഞ്ജിത പുളിയ്ക്കൻ. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതിക്കാരിയെ അധിക്ഷേപിച്ച് ഫേസ്ബുക്കിൽ ഇവർ പോസ്റ്റിട്ടിരുന്നു. പത്തനംതിട്ട സൈബർ പൊലീസ് കോട്ടയത്തെത്തിയാണ് രഞ്ജിതയെ അറസ്റ്റ് ചെയ്തത്. കോട്ടയത്തെ ഒരു ബന്ധുവീട്ടിലായിരുന്നു ഇവർ. ജാമ്യമില്ലാവകുപ്പ് ചുമത്തി രണ്ട് കേസുകളാണ് പത്തനംതിട്ട സൈബർ പൊലീസ് രഞ്ജിതയ്ക്കെതിരെ രജിസ്റ്റർ ചെയ്തിരുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായി ആദ്യ കേസ് വന്നപ്പോൾ തന്നെ രഞ്ജിത രാഹുലിനെ അനുകൂലിച്ചും പരാതിക്കാരിയെ അധിക്ഷേപിച്ചും രംഗത്തെത്തിയിരുന്നു. അന്ന് തിരുവനന്തപുരം സൈബർ പൊലീസ് ഇവർക്കെതിരെ കേസ് എടുക്കുകയും ചെയ്തിട്ടുണ്ട്. ആ കേസില്‍ ഉപാധികളോടെ കോടതി രഞ്ജിതയ്ക്ക് ജാമ്യം നല്‍കി. എന്നാല്‍ രാഹുലിനെതിരെ മൂന്നാമാതും പരാതി വന്നപ്പോഴും രഞ്ജിത സൈബർ അധിക്ഷേപം നടത്തി. പിന്നാലെയാണ് അറസ്റ്റ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സൈലന്‍സറില്‍ നിന്ന് തീ തുപ്പുന്ന കാറുമായി നിരത്തിലിറങ്ങി മലയാളി വിദ്യാർത്ഥി, പണി കിട്ടി, പിഴ 1,11,500 രൂപ

ബെംഗളൂരു: രൂപമാറ്റം വരുത്തി, സൈലന്‍സറില്‍ നിന്ന് തീ തുപ്പുന്ന രീതിയിലാക്കിയ കാറുമായി നിരത്തിലിറങ്ങിയ മലയാളി വിദ്യാര്‍ഥിക്ക് ഒരു ലക്ഷം രൂപയിലധികം പിഴ ചുമത്തി. കണ്ണൂര്‍ സ്വദേശിയായ എഞ്ചിനീയറിംഗ് വിദ്യാര്‍ഥിക്കാണ് ബെംഗളൂരു യെലഹങ്ക ആർടിഒ 1,11,500 രൂപ പിഴ ചുമത്തിയത്. പുതുവത്സര ആഘോഷങ്ങൾക്കായി ബെംഗളൂരുവിലെത്തിയതായിരുന്നു വിദ്യാര്‍ഥി. തന്റെ 2002 മോഡൽ ഹോണ്ട സിറ്റി കാറിലാണ് ഇയാള്‍ നിയമവിരുദ്ധമായി മാറ്റങ്ങള്‍ വരുത്തിയത്. സൈലന്‍സറില്‍ നിന്ന് തീയും വലിയ ശബ്ദവും പുറത്തുവരുന്ന രീതിയിലുള്ള മാറ്റങ്ങൾ വരുത്തിയിരുന്നു. 

തുപ്പുന്ന കാറിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. ഇത്തരത്തിലുള്ള അഭ്യാസ പ്രകടനങ്ങള്‍ കാല്‍നടയാത്രക്കാര്‍ക്കും മറ്റ് വാഹനയാത്രക്കാര്‍ക്കും വലിയ ഭീഷണിയാണെന്ന് പൊലീസ് ചൂണ്ടിക്കാട്ടി. ജനുവരി 2-ന് ഹെന്നൂർ ട്രാഫിക് പോലീസ് വാഹനം കസ്റ്റഡിയിലെടുക്കുകയും തുടര്‍ന്ന് ആർടിഒയ്ക്ക് കൈമാറി പിഴയടപ്പിക്കുകയായിരുന്നു

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പാഠഭാഗം എഴുതി തീർത്തില്ല ; ട്യൂഷൻ സെന്ററിൽ വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം

കൊല്ലം : ട്യൂഷൻ സെന്ററിൽ പാഠഭാഗം എഴുതിത്തീർത്തില്ലെന്നാരോപിച്ച് പ്രധമാധ്യാപകൻ വിദ്യാർത്ഥിയുടെ കൈ അടിച്ചു പൊട്ടിച്ചു. മയ്യനാട് സ്വദേശിയായ പതിനാറുകാരനെയാണ് പ്രധമാധ്യാപകൻ മർദ്ദിച്ചത്. മേവറത്തെ സ്വകാര്യ ട്യൂഷൻ സെന്ററിൽ ഇന്നലെ വൈകിട്ടാണു സംഭവം.

പ്ലസ് വൺ വിദ്യാർഥിയായ കുട്ടി നാഷണൽ സർവീസ് സ്കീം ക്യാംപിൽ പങ്കെടുക്കുന്നതിനാൽ ടൂഷൻ സെന്ററിൽ എത്തിയിരുന്നില്ല. ഈ ദിവസങ്ങളിലെ പാഠഭാഗമത്രയും 2 ദിവസമായി സ്കൂളിൽ വിടാതെ സെന്ററിൽ ഇരുത്തി എഴുതിച്ചതായ് കുട്ടിയുടെ അച്ഛൻ പറഞ്ഞു. വൈകിട്ടു ക്ലാസിൽ എത്തിയ പ്രിൻസിപ്പൽ നോട്സ് പൂർത്തിയാക്കിയില്ലെന്ന് ആരോപിച്ച് കുട്ടിയെ പൊതിരെ തല്ലുകയും ചൂരൽകൊണ്ട് അടിക്കുകയും ചെയ്തു. വലതുകൈയുടെ കൈപ്പത്തിക്കും കൈമുട്ടിനും ഇടയിലാണു അടിച്ചത്.

എന്നാൽ മർദ്ദനവിവരം ട്യൂഷൻ സെന്റർ ഉടമ തന്നെയാണ് വീട്ടുകാരെ വിളിച്ചറിയിച്ചത്. മകന്റെ കയ്യിൽ ചെറുതായി മുറിവ് പറ്റിയെന്നും അതുകൊണ്ടു വീട്ടിൽ കൊണ്ടുവിടുകയാനിന്നുമാണ് പറഞ്ഞത്.

തുടർന്ന് രാത്രിയിൽ കുട്ടിയുടെ അച്ഛൻ എത്തിയപ്പോഴാണു മുറിവേറ്റതായി കണ്ടത്. ശരീരത്തിന്റെ മറ്റുഭാഗങ്ങളിലും അടി കൊണ്ടു നീലിച്ച പാടുകളുണ്ട്. നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് വീട്ടുകാരുടെ തീരുമാനം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ലോകത്തെ പ്രമുഖ അർബുദ വിദഗ്ധർ തിരുവനന്തപുരത്ത്; ആഗോള ക്യാൻസർ പ്രതിരോധ ഉച്ചകോടി GPOS 2026 ഇന്ന് മുതൽ

തിരുവനന്തപുരം: അർബുദ പ്രതിരോധ രംഗത്തെ ആഗോള മുന്നേറ്റങ്ങളും അത്യാധുനിക ഗവേഷണങ്ങളും ചർച്ച ചെയ്യുന്നതിനായി സംഘടിപ്പിക്കുന്ന ഗ്ലോബൽ പ്രിവന്റീവ് ഓങ്കോ സമിറ്റ് (GPOS 2026) ജനുവരി 16, 17, 18 തീയതികളിൽ തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടക്കും.

ലോകമെമ്പാടുമുള്ള പ്രമുഖ അർബുദ രോഗ വിദഗ്ധർ, ഗവേഷകർ, നയരൂപീകരണ വിദഗ്ധർ എന്നിവർ പങ്കെടുക്കുന്ന ഈ ഉച്ചകോടി, അർബുദ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും രോഗം നേരത്തെ കണ്ടെത്താനുള്ള ശാസ്ത്രീയ രീതികൾ പ്രചരിപ്പിക്കുന്നതിനുമുള്ള വലിയൊരു വേദിയായി മാറും. സ്വസ്തി ഫൗണ്ടേഷനും ഹാൻസ് ഫൗണ്ടേഷന്‍ ലൈഫും ചേർന്നാണ് ഈ ത്രിദിന ഉച്ചകോടി സംഘടിപിപ്പിക്കുന്നതെന്ന് ചീഫ് പ്രോഗ്രാം കോർഡിനേറ്റർ ആയ ഫ്ലമി എബ്രഹാം വാർത്തകുറിപ്പിൽ അറിയിച്ചു

'ക്യാൻസർ സേഫ് കേരള' പദ്ധതിയുടെ വിജയകരമായ മുന്നേറ്റത്തിന്റെ പശ്ചാത്തലത്തിൽ, ജനസംഖ്യാടിസ്ഥാനത്തിലുള്ള സ്ക്രീനിംഗ്, നേരത്തെയുള്ള രോഗനിർണ്ണയം, കമ്മ്യൂണിറ്റി അധിഷ്ഠിത പ്രതിരോധ തന്ത്രങ്ങൾ എന്നിവയ്ക്ക് ഈ വർഷത്തെ ഉച്ചകോടി സവിശേഷ പ്രാധാന്യം നൽകുന്നുണ്ട്. അർബുദ സ്ക്രീനിംഗ് സാങ്കേതികവിദ്യയിലെ പുരോഗതി, പ്രതിരോധ കുത്തിവയ്പ്പുകൾ, ജീവിതശൈലീ മാറ്റങ്ങളിലൂടെയുള്ള രോഗപ്രതിരോധം, ഡിജിറ്റൽ ഹെൽത്ത് ഇന്നൊവേഷനുകൾ തുടങ്ങിയ വിഷയങ്ങളിൽ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയരായ വിദഗ്ധർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'കലോത്സവത്തിൽ സ്വർണക്കപ്പടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്, കപ്പിലെ സ്വർണം നോക്കപ്പാ': പരിഹാസവുമായി മുൻ വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബ്

മലപ്പുറം: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സ്വർണകപ്പ് അടിക്കുന്നവർ, കപ്പ് സ്വർണമാണെന്ന് ഉറപ്പു വരുത്തണമെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ്.  കപ്പിലെ സ്വർണം ചെമ്പാക്കിയോ എന്ന് പരിശോധിക്കണം. കപ്പ് കൊണ്ടു പോകും മുൻപ് നന്നായി പരിശോധിച്ചാൽ നല്ലത് എന്നാണ് അബ്ദുറബ്ബിന്‍റെ പരിഹാസം. 'പോറ്റിയെ കേറ്റിയെ' എന്ന പാരഡി ഗാനത്തിന് സമാനമായ വരികൾ ചേർത്താണ് അബ്ദുറബ്ബിന്‍റെ കുറിപ്പ്.

"സ്വർണ്ണക്കപ്പടിക്കുന്നവരുടെ ശ്രദ്ധക്ക്,

സ്വർണ്ണം ചെമ്പാക്കിയോ,

സ്വർണ്ണപ്പാളികൾ മാറ്റിയോ

കപ്പ് കൊണ്ടു പോകും മുമ്പ് നന്നായി പരിശോധിച്ചാൽ നിങ്ങൾക്ക് നല്ലത്

സ്വർണ്ണം കട്ടവരാണപ്പാ

കപ്പിലെ സ്വർണ്ണം നോക്കപ്പാ!"- എന്നാണ് പി കെ അബ്ദുറബ്ബിന്‍റെ കുറിപ്പ്.

അതിനിടെ ശബരിമല സ്വർണ്ണക്കൊള്ള കേസിൽ യു ഡി എഫ് നിയമിച്ച ബോർഡും കുരുക്കിലാണ്. പ്രയാർ ഗോപാലകൃഷ്ണൻെറ ബോർഡാണ് വാജി വാഹനം തന്ത്രിക്ക് നൽകിയത്. വാജിവാഹനം ഉള്‍പ്പെടെ തന്ത്രിക്ക് അവകാശപ്പെട്ടതല്ലെന്നാണ് ദേവസ്വം കമ്മീഷണറുടെ ഉത്തരവ്.2012ലാണ് ബോർഡ് കമ്മീഷണർ ഈ ഉത്തരവിറക്കിയത്. പുതിയവ സ്ഥാപിക്കുമ്പോള്‍ പഴയ വസ്തുക്കള്‍ പൊതുസ്വത്തായി സൂക്ഷിക്കണമെന്നാണ് ബോ‍ർഡ് തീരുമാനം. ഇതുമറികടന്നാണ് തന്ത്രിക്ക് വാജി വാഹനം കൈമാറിയത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'എന്റെ കലയും എഴുത്തുമെല്ലാം ജനിച്ചത് ഇവിടെ നിന്ന്...'; #L365 സ്ക്രിപ്റ്റ് പൂജയ്ക്ക് വച്ച് തരുൺ മൂർത്തി

'തുടരും' എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം മോഹൻലാൽ- തരുൺ മൂർത്തി കൂട്ടുകെട്ടിലൊരുങ്ങുന്ന പുതിയ ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്. ജനുവരി 23 നാണ് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുന്നത്. ഇപ്പോഴിതാ അതിന് മുന്നോടിയായി വൈക്കം മഹാദേവ ക്ഷേത്രത്തിലെത്തി തിരക്കഥ പൂജയ്ക്ക് വച്ചിരിക്കുകയാണ് തരുൺ മൂർത്തി. തന്റെ കലയും എഴുത്തുമെല്ലാം ജനിച്ചത് വൈക്കം മഹാദേവ ക്ഷേത്രത്തിൽ നിന്നാണെന്നും, അവിടെ നിന്നും ആരംഭിക്കുന്നതിനേക്കാൾ വലിയ സന്തോഷം വേറെയില്ലെന്നും തരുൺ മൂർത്തി കുറിച്ചു.

"എന്റെ എല്ലാ സിനിമകളും ആരംഭിക്കുന്നത് വൈക്കം മഹാദേവ ക്ഷേത്രത്തിൽ നിന്നാണ്. എന്റെ കല, എഴുത്ത് എല്ലാം ജനിച്ചത് ഇവിടെയാണ്. ഈ പുണ്യസ്ഥലത്ത് നിന്ന് വീണ്ടും ആരംഭിക്കുന്നതിനേക്കാൾ വലിയ ആനന്ദം മറ്റൊന്നില്ല." തരുൺ മൂർത്തി കുറിച്ചു.

അതേസമയം ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രമൊരുങ്ങുന്നത്. മോഹൻലാലിനെ നായകനാക്കി നവാഗതനായ ഓസ്റ്റിൻ ഡാൻ തോമസ് സംവിധാനം ചെയ്യാനിരുന്ന ചിത്രം ഡ്രോപ്പ് ആയതിന് ശേഷമാണ് ഇതേ ബാനറിൽ പുതിയ ചിത്രം പ്രഖ്യാപിച്ചത്. ചിത്രത്തിനായുള്ള ലൊക്കേഷന്‍ ഹണ്ടിംഗിനിടെ തരുണ്‍ മൂര്‍ത്തി ഇന്നലെ പങ്കുവച്ച ഇന്‍സ്റ്റഗ്രാം സ്റ്റോറി ഏറെ ചർച്ചയായിരുന്നു. രതീഷ് രവിയാണ് ചിത്രത്തിന്റെ കഥ.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശൈത്യ തരംഗം; സ്കൂളുകൾക്ക് അവധി നീട്ടി നൽകി

ദില്ലി: ദില്ലി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശൈത്യ തരംഗം കഠിനമായി തുടരുന്നു. നോയിഡയിലും ഗാസിയാബാദിലും നാളെ വരെ സ്കൂളുകൾക്ക് അവധി നീട്ടി നൽകി. ഉത്തർപ്രദേശ്, രാജസ്ഥാൻ, ഹരിയാന എന്നിവിടങ്ങളിൽ ഉണ്ടായ കനത്ത പുകമഞ്ഞ് ദൃശ്യപരിധിയെ ബാധിച്ചു. ദില്ലിയിൽ കനത്ത പുകമഞ്ഞ് വ്യോമ റെയിൽ ഗതാഗതത്തെ സാരമായ ബാധിച്ചു.

ദില്ലി വിമാനത്താവളത്തിൽ നിരവധി വിമാന സർവീസുകൾ വൈകിയിട്ടുണ്ട്. 4.3 ഡിഗ്രി സെൽഷ്യസ് ആണ് ഇന്ന് ദില്ലിയിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില. ശൈത്യ തരംഗത്തോടൊപ്പം ദില്ലിയിൽ വായുമലിനീകരണവും രൂക്ഷമായി തുടരുന്നു. വളരെ മോശം വിഭാഗത്തിലാണ് നിലവിൽ ദില്ലിയിലെ വായു ഗുണനിലവാരം. 