Thursday, 15 January 2026

എസ്‌കോർട്ട് വേണമെന്ന് എക്‌സൈസ് കമ്മീഷണർ ഉത്തരവിറക്കിയിട്ടില്ല; പ്ലാന്റ് ചെയ്ത വിചിത്രമായ വാർത്തയെന്ന് മന്ത്രി

എസ്‌കോർട്ട് വേണമെന്ന് എക്‌സൈസ് കമ്മീഷണർ ഉത്തരവിറക്കിയിട്ടില്ല; പ്ലാന്റ് ചെയ്ത വിചിത്രമായ വാർത്തയെന്ന് മന്ത്രി

തിരുവനന്തപുരം: മന്ത്രിയ്ക്ക് എസ്‌കോര്‍ട്ട് വേണമെന്ന് എക്‌സൈസ് കമ്മീഷണര്‍ ഉത്തരവിറക്കിയിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി എം ബി രാജേഷ്. പ്ലാന്റ് ചെയ്ത വിചിത്രമായ വാര്‍ത്തയാണിതെന്ന് അദ്ദേഹം പ്രതികരിച്ചു.

എക്‌സൈസ് മന്ത്രിയ്ക്ക് എസ്‌കോര്‍ട്ട് വേണമെന്ന വാര്‍ത്ത വ്യാജമാണ്. മൂന്നര വര്‍ഷമായി ഇല്ലാത്ത എസ്‌കോര്‍ട്ട് ഇപ്പോള്‍ എന്തിനാണെന്നും കമ്മീഷണറെ ലക്ഷ്യം വെച്ചാണെങ്കില്‍ എന്തിന് മന്ത്രിയെ വലിച്ചിടണമെന്നും അദ്ദേഹം ചോദിച്ചു

വാര്‍ത്ത പടച്ചുവിട്ടവരെ കുറിച്ച് അന്വേഷിക്കുന്നുണ്ട്. അസംബന്ധം വാര്‍ത്ത കാര്‍ഡായി ഇറക്കുകയാണ്. എസ്‌കോര്‍ട്ട് വേണമെന്ന ഉത്തരവ് എവിടെയാണുള്ളത്?. എസ്‌കോര്‍ട്ട് വേണമെന്ന് വാക്കാല്‍ നിര്‍ദേശിച്ചിട്ടില്ലെന്നും എം ബി രാജേഷ് പറഞ്ഞു.

എക്‌സൈസ് ഉദ്യോഗസ്ഥര്‍ എക്‌സൈസ് മന്ത്രിക്ക് എസ്‌കോര്‍ട്ട് പോകണമെന്ന് എക്‌സൈസ് കമ്മീഷണര്‍ എം ആര്‍ അജിത് കുമാര്‍ നിര്‍ദേശം നൽകിയെന്നായിരുന്നു വാർത്ത. മന്ത്രിയുടെ പരിപാടി നടക്കുന്ന ജില്ലകളിലെല്ലാം അതത് ജില്ലകളിലെ ഉദ്യോഗസ്ഥര്‍ മന്ത്രിക്ക് എസ്‌കോര്‍ട്ട് പോകണമെന്നായിരുന്നു നിര്‍ദേശമെന്നും വകുപ്പ് മന്ത്രി എം ബി രാജേഷ് പോലുമറിയാതെയാണ് അജിത് കുമാര്‍ ഇത്തരത്തില്‍ ഒരു പരിഷ്‌കരണവുമായി വന്നതെന്നും വാർത്ത വന്നിരുന്നു.

ഇന്നലെ ചേര്‍ന്ന ഡെപ്യൂട്ടി കമ്മീഷണര്‍മാരുടെയും ജോയിന്റ് കമ്മീഷണര്‍മാരുടെയും യോഗത്തിലായിരുന്നു അജിത് കുമാര്‍ ഇത്തരത്തിലൊരു നിര്‍ദേശം മുന്നോട്ടുവെച്ചതെന്നാണ് വിവരം. എക്‌സൈസ് കമ്മീഷണറുടെ നിര്‍ദേശത്തില്‍ മന്ത്രി എം ബി രാജേഷ് കടുത്ത അതൃപ്തി അറിയിച്ചതായും വിവരമുണ്ടായിരുന്നു. സംഭവം വാര്‍ത്തയായതോടെ മന്ത്രി എം ബി രാജേഷിന്റെ ഓഫീസ് അജിത് കുമാറുമായി ബന്ധപ്പെട്ടു. ജില്ലയുടെ മേധാവിയായ ഡെപ്യൂട്ടി കമ്മീഷണര്‍, മന്ത്രി അതാത് ജില്ലയില്‍ എത്തുമ്പോള്‍ ബ്രീഫ് ചെയ്യാറുണ്ടെന്നും അതില്‍ അടുത്തിടെ ചില വീഴ്ചകള്‍ സംഭവിച്ചെന്നുമാണ് എക്‌സൈസ് കമ്മീഷര്‍ ഇത് സംബന്ധിച്ച് നല്‍കിയ വിശദീകരണം. അത് ഓര്‍മ്മിപ്പിക്കുകയാണ് ചെയ്തതെന്നും എക്‌സൈസ് കമ്മീഷണര്‍ വിശദീകരിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അഞ്ച് പേര്‍ക്ക് പുതുജീവനേകി 17കാരി; അവയവങ്ങള്‍ ദാനം ചെയ്തു; നൊമ്പരമായി അയോണ

അഞ്ച് പേര്‍ക്ക് പുതുജീവനേകി 17കാരി; അവയവങ്ങള്‍ ദാനം ചെയ്തു; നൊമ്പരമായി അയോണ

കണ്ണൂര്‍: കണ്ണൂര്‍ പയ്യാവലത്ത് സ്‌കൂള്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടുകയും ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിക്കുകയും ചെയ്ത അയോണ(17)യുടെ അവയവങ്ങള്‍ ദാനം ചെയ്തു. അയോനയുടെ രണ്ട് വൃക്കകള്‍, കരള്‍, രണ്ട് നേത്രപടലങ്ങള്‍ എന്നിവയാണ് ദാനം ചെയ്തത്. പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ അയോണ ഇന്ന് പുലര്‍ച്ചെയാണ് മരണത്തിന് കീഴടങ്ങിയത്.

അയോണയുടെ ഒരു വൃക്ക തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. ഒരു വൃക്ക കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയിലെ രോഗിക്ക് നല്‍കി. കരള്‍ കോഴിക്കോട് മേയ്ത്ര ആശുപത്രിയിലെ രോഗിക്കാണ് നല്‍കിയത്. രണ്ട് നേത്രപടലങ്ങള്‍ തലശ്ശേരി ജില്ലാ ആശുപത്രിയിലെ രോഗികള്‍ക്കും നല്‍കി. കെ-സോട്ടോ വഴിയാണ് അവയവദാനം നടത്തിയത്.

പയ്യാവൂരിലെ സേക്രട്ട് ഹാര്‍ട്ട് സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായിരുന്നു അയോണ. ഇക്കഴിഞ്ഞ പന്ത്രണ്ടാം തീയതിയായിരുന്നു അയോണ സ്‌കൂള്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടിയത്. ഉടന്‍ തന്നെ കുട്ടിയെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ നില ഗുരുതരമായതോടെ മിംസ് ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു. ഇതിന് പിന്നാലെ അയോണയുടെ അവയവങ്ങള്‍ ദാനം ചെയ്യാനുള്ള സന്നദ്ധത ബന്ധുക്കള്‍ ആശുപത്രി അധികൃതരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കെ-സോട്ടോ വഴി അവയവങ്ങള്‍ ദാനം ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കുകയായിരുന്നു.

അയോണയുടെ സംസ്‌കാരം നാളെ കണ്ണൂര്‍ തിരൂര്‍ സെന്റ് ഫ്രാന്‍സിസ് അസീസി പള്ളി സെമിത്തേരിയില്‍ നടക്കും. അമ്മ വിദേശത്തേയ്ക്ക് പോയതിന്റെ മനോവിഷമത്തില്‍ അയോണ ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നുവെന്ന് വിവരമുണ്ട്. പഠനത്തില്‍ അടക്കം അയോണ മികവ് പുലര്‍ത്തിയിരുന്നതായി സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മരട് അനീഷിനെ കസ്റ്റഡിയിൽ എടുക്കാൻ തമിഴ് നാട് പൊലീസ് കൊച്ചിയിൽ

മരട് അനീഷിനെ കസ്റ്റഡിയിൽ എടുക്കാൻ തമിഴ് നാട് പൊലീസ് കൊച്ചിയിൽ

മരട് അനീഷിനെ കസ്റ്റഡിയിൽ എടുക്കാൻ തമിഴ് നാട് പൊലീസ് കൊച്ചിയിൽ എത്തി. സ്വർണ്ണ കവർച്ച കേസിൽ ഒളിവിലാണ് അനീഷ്. തമിഴ് നാട് ചാവടി പൊലീസാണ് സെൻട്രൽ സ്റ്റേഷനിൽ എത്തിയത്. ഇന്ന് രാവിലേയാണ് അനീഷിനെ മുളവുക്കാട് പൊലീസ് കസ്റ്റഡിയിൽ എടുത്ത്. നിലവിൽ അനീഷിന് സെൻട്രൽ പൊലീസ് സ്റ്റേഷനിൽ ഒരു വാറന്റ് ഉണ്ട്.

അനീഷിനെ കോടതിയിൽ ഹാജരാക്കും. അനീഷ് കരുതൽ തടങ്കലിലാണുള്ളതെന്നും ഏതെങ്കിലും കേസിൽ ഇയാൾക്കെതിരേ വാറന്‍റ് ഉണ്ടോ എന്നത് പരിശോധിച്ചുവരികയാണെന്നും വിവരമുണ്ട്.കേരളത്തിൽ മാത്രം അൻപതിലധികം ക്രിമിനൽക്കേസുകളിൽ പ്രതിയാണ് മരട് അനീഷ്. തമിഴ്‌നാട്ടിലും സ്വർണക്കവർച്ച അടക്കമുള്ള കേസുകളുണ്ട്. അടുത്തിടെ തമിഴ്‌നാട് പൊലീസ് അനീഷിനെ അന്വേഷിച്ചെത്തിയിരുന്നു

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പാകിസ്ഥാനെ വിറപ്പിച്ച വജ്രായുധം; ഫ്രാൻസുമായി 3.25 ലക്ഷം കോടിയുടെ ബ്രഹ്മാണ്ഡ ഡീലിനൊരുങ്ങി ഇന്ത്യ

പാകിസ്ഥാനെ വിറപ്പിച്ച വജ്രായുധം; ഫ്രാൻസുമായി 3.25 ലക്ഷം കോടിയുടെ ബ്രഹ്മാണ്ഡ ഡീലിനൊരുങ്ങി ഇന്ത്യ

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് ഇരട്ടിപ്പിക്കാൻ ലക്ഷ്യമിട്ട് ഫ്രാൻസുമായി വമ്പൻ പ്രതിരോധ കരാറിലേക്ക് ഇന്ത്യ. ഏകദേശം 3.25 ലക്ഷം കോടി രൂപ വിലമതിക്കുന്ന പുതിയ റാഫേൽ കരാർ ഇന്ത്യയുടെ പ്രതിരോധ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഇടപാടുകളിൽ ഒന്നായിരിക്കും

പാകിസ്ഥാനെതിരായ ഓപ്പറേഷൻ സിന്ദൂർ അടക്കമുള്ള സമീപകാല സൈനിക നീക്കങ്ങളിൽ റാഫേൽ ജെറ്റുകൾ നിർണായക പങ്ക് വഹിച്ചുവെന്ന വിവരങ്ങൾ പുറത്തുവരുന്നതിനിടെയാണ് പുതിയ കരാറുമായി ബന്ധപ്പെട്ട വാർത്തകളും സജീവമാകുന്നത്. വ്യോമസേനയിലെ യുദ്ധവിമാനങ്ങളുടെ കുറവ് പരിഹരിക്കാൻ രണ്ട് പ്രധാന ഘട്ടങ്ങളിലായാണ് കരാർ വിഭാവനം ചെയ്യുന്നത്.

ഏറ്റവും പുതിയ എഫ് 4 ശ്രേണിയിൽപ്പെട്ട 90 റാഫേൽ ജെറ്റുകളാണ് ഇന്ത്യ വാങ്ങുക. കൂടാതെ, നിലവിൽ സേനയുടെ പക്കലുള്ള 36 റാഫേൽ വിമാനങ്ങളെ എഫ് 4 നിലവാരത്തിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനും ഒന്നാം ഘട്ടത്തിൽ വ്യവസ്ഥയുണ്ട്. 24 അത്യാധുനിക റാഫേൽ എഫ് 5 വിമാനങ്ങളാണ് രണ്ടാം ഘട്ടത്തിൽ സേനയുടെ ഭാഗമാവുക. ഫ്രഞ്ച് കമ്പനിയായ ഡസ്സോൾട്ട് ഏവിയേഷനാകും ഇവ നിർമ്മിച്ചു നൽകുന്നത്.

കരാർ പുരോഗമിക്കുമ്പോഴും റാഫേൽ എഫ് 5 പതിപ്പുമായി ബന്ധപ്പെട്ട് ചില സാങ്കേതിക ചർച്ചകൾ ഇന്ത്യയും ഫ്രാൻസും തമ്മിൽ തുടരുന്നുണ്ട്. നിലവിൽ വാങ്ങുന്ന എഫ് 4 വിമാനങ്ങൾ ഭാവിയിൽ സ്വതന്ത്രമായി എഫ് 5 നിലവാരത്തിലേക്ക് ഉയർത്താൻ ഇന്ത്യയ്ക്ക് അനുമതി ലഭിക്കുമോ എന്നതാണ് പ്രധാന ചർച്ചാവിഷയം. പഴയ എഫ് 3 വിമാനങ്ങളുടെ കാര്യത്തിലും ഇതേ അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വിറ്റാമിന്‍ ഡിയുടെ കുറവ്; അവഗണിക്കാന്‍ പാടില്ലാത്ത ലക്ഷണങ്ങള്‍

വിറ്റാമിന്‍ ഡിയുടെ കുറവ്; അവഗണിക്കാന്‍ പാടില്ലാത്ത ലക്ഷണങ്ങള്‍

വിറ്റാമിന്‍ ഡിയുടെ കുറവ്; അവഗണിക്കാന്‍ പാടില്ലാത്ത ലക്ഷണങ്ങള്‍

വിറ്റാമിൻ ഡി കുറഞ്ഞാല്‍ ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങളെ പരിചയപ്പെടാം.

അസ്ഥി വേദന, പേശികള്‍ക്ക് ബലക്ഷയം

അസ്ഥി വേദന, എല്ലുകളിലും പേശികളിലും വേദന അനുഭവപ്പെടുന്നത്, പേശികള്‍ക്ക് ബലക്ഷയം, കൈ - കാലു വേദന, പല്ലുവേദന, നടുവേദന തുടങ്ങിയവ വിറ്റാമിന്‍ ഡി കുറവിന്‍റെ ലക്ഷണങ്ങളാണ്.

അമിത ക്ഷീണം

ആവശ്യത്തിന് വിശ്രമം എടുത്തതിന് ശേഷവും അനുഭവപ്പെടുന്ന അമിത ക്ഷീണവും തളര്‍ച്ചയും വിറ്റാമിന്‍ ഡിയുടെ കുറവാകാം സൂചിപ്പിക്കുന്നത്.

പ്രതിരോധശേഷി കുറയുക

എപ്പോഴും തുമ്മലും ജലദോഷവും പനിയും പ്രതിരോധശേഷി കുറവിന്‍റെ ലക്ഷണമാണ്. വിറ്റാമിന്‍ ഡിയുടെ കുറവ് മൂലം പ്രതിരോധശേഷി കുറവിവിന് കാരണമാകും.

മുറിവുകള്‍ ഉണങ്ങാന്‍ സമയമെടുക്കുക

മുറിവുകള്‍ ഉണങ്ങാന്‍ സമയമെടുക്കുന്നത് വിറ്റാമിന്‍ ഡിയുടെ കുറവിനെ സൂചിപ്പിക്കുന്ന ഒരു ലക്ഷണമാണ്.

ചര്‍മ്മം ചൊറിയുക

ചര്‍മ്മം ചൊറിയുക, ചര്‍മ്മം കണ്ടാല്‍ കൂടുതല്‍ പ്രായം തോന്നിക്കുക തുടങ്ങിയവയൊക്കെ വിറ്റാമിൻ ഡിയുടെ കുറവ് മൂലമാകാം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സ്വകാര്യ സ്ഥാപനത്തില്‍ അതിക്രമം കാണിക്കുകയും ജീവനക്കാരെ മര്‍ദിക്കുകയും ചെയ്തു; മൂന്ന് പേർ അറസ്റ്റിൽ

സ്വകാര്യ സ്ഥാപനത്തില്‍ അതിക്രമം കാണിക്കുകയും ജീവനക്കാരെ മര്‍ദിക്കുകയും ചെയ്തു; മൂന്ന് പേർ അറസ്റ്റിൽ

മലപ്പുറം: നിലമ്പൂരിൽ സ്വകാര്യ ഗ്രാഫിക് സ്ഥാപനത്തില്‍ അതിക്രമം കാണിക്കുകയും ജീവനക്കാരെ മര്‍ദിക്കുകയും ചെയ്ത സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കരുളായി സ്വദേശി നയ്തക്കോടന്‍ മുഹമ്മദ് റാഷിദ്, മുക്കട്ട സ്വദേശി മഠത്തില്‍ അജ്മല്‍, ചന്തക്കുന്ന് സ്വദേശി മദാലി റയാന്‍സലാം എന്നിവരെയാണ് അറസ്റ്റ്‌ ചെയ്തത്. ശമ്പള വര്‍ധനയുമായി സ്ഥാപന ഉടമയുമായുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് മുഹമ്മദ് റാഷിദ് സുഹൃത്തുക്കളൊപ്പം സ്ഥാപനത്തിലെത്തി സാമഗ്രികള്‍ നശിപ്പിക്കുകയും ജീവനക്കാരനെ ഹെല്‍മറ്റ് കൊണ്ട് അടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ശബരിമല ഭണ്ഡാരത്തില്‍ നിന്ന് കറന്‍സികളും സ്വര്‍ണവും വായ്ക്കുള്ളിലായി അടിച്ചു മാറ്റി; ജീവനക്കാര്‍ അറസ്റ്റില്‍

ശബരിമല ഭണ്ഡാരത്തില്‍ നിന്ന് കറന്‍സികളും സ്വര്‍ണവും വായ്ക്കുള്ളിലായി അടിച്ചു മാറ്റി; ജീവനക്കാര്‍ അറസ്റ്റില്‍

പത്തനംതിട്ട: ക്ഷേത്രഭണ്ഡാരത്തില്‍ നിന്ന് വിദേശകറന്‍സികളും സ്വര്‍ണവും വായ്ക്കുള്ളിലാക്കി കടത്തിയ രണ്ട് താത്കാലിക ദേവസ്വം ജീവനക്കാര്‍ അറസ്റ്റില്‍. ആലപ്പുഴ കൊടുപ്പുന്ന മനയില്‍ വീട്ടില്‍ എം ജി ഗോപകുമാര്‍(51), കൈനകരി നാലുപുരയ്ക്കല്‍ സുനില്‍ ജി നായര്‍(51) എന്നിവരാണ് ദേവസ്വം വിജിലന്‍സിന്റെ പിടിയിലായത്.

സന്നിധാനം പൊലീസിന് ഇരുവരെയും കൈമാറി. ജോലി കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ നടത്തിയ പരിശോധനയില്‍ ഇരുവരുടെയും വായ നിറഞ്ഞിരിക്കുന്നത് കണ്ടപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്.

വിദേശ കറന്‍സികളില്‍ കോട്ടിംഗ് ഉള്ളതിനാല്‍ വായില്‍ ഇട്ടാലും കേടാകില്ല എന്നതാണ് മോഷണത്തിന് ഈ വഴി സ്വീകരിക്കാനുള്ള കാരണം. ഗോപകുമാറില്‍ നിന്ന് മലേഷ്യന്‍ കറന്‍സിയും സുനിലില്‍ നിന്ന് യൂറോ, കനേഡിയന്‍, യുഎഇ കറന്‍സികളുമാണ് കണ്ടെടുത്തത്.

ഇവരുടെ മുറികളില്‍ നടത്തിയ പരിശോധനയില്‍ ഗോപകുമാറിന്റെ ബാഗില്‍ നിന്ന് 500 രൂപയുടെ 27 നോട്ടും 100ന്റെ രണ്ട് നോട്ടും ഇരുപതിന്റെ നാല് നോട്ടും ഉള്‍പ്പെടെ 13,820 രൂപയും രണ്ട് ഗ്രാമിന്റെ സ്വര്‍ണലോക്കറ്റും കണ്ടെടുത്തു. സുനില്‍ ജി നായരുടെ ബാഗില്‍ നിന്ന് 500 രൂപയുടെ 50 നോട്ടും 17 വിദേശ കറന്‍സികളും അടക്കം 25,000 രൂപ കണ്ടെടുത്തതായി വിജിലന്‍സ് എസ്പി വി സുനില്‍കുമാര്‍ അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ദേശീയപാത 66ൽ വെങ്ങളം-രാമനാട്ടുകര റീച്ചിൽ ടോള്‍ പിരിവ് തുടങ്ങി; ആദ്യ ദിവസം തന്നെ വൻ ഗതാഗത കുരുക്ക്, പ്രതിഷേധവുമായി കോണ്‍ഗ്രസ്

ദേശീയപാത 66ൽ വെങ്ങളം-രാമനാട്ടുകര റീച്ചിൽ ടോള്‍ പിരിവ് തുടങ്ങി; ആദ്യ ദിവസം തന്നെ വൻ ഗതാഗത കുരുക്ക്, പ്രതിഷേധവുമായി കോണ്‍ഗ്രസ്

കോഴിക്കോട്: ദേശീയപാത 66ൽ കോഴിക്കോട് വെങ്ങളം - രാമാനാട്ടുകര റീച്ചിൽ ടോൾ പിരിവിന് തുടക്കം. നിർമ്മാണം പൂർത്തിയാകാതെ ടോൾ പിരിവ് നടത്തുന്നതിനെതിരെ പ്രതിഷേധവുമായെത്തിയ കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ആദ്യ ദിവസം തന്നെ ടോൾ ഗേറ്റിൽ വൻ ഗതാഗത കുരുക്കാണ് അനുഭവപ്പെട്ടത്. പരാതികൾ ദേശീയപാതാ അതോറിറ്റിയെ അറിയിക്കുമെന്ന് പൊതുമരാമത്ത് മുഹമ്മദ് റിയാസ് പറഞ്ഞു. കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധത്തോടെയായിരുന്നു ആദ്യ ദിനത്തെ ടോൾ പിരിവ് തുടങ്ങിയത്. രാവിലെ എട്ട് മണിയോടെ ടോൾ ഗേറ്റ് പരിസരത്തെത്തിയ പ്രതിഷേധക്കാർ ജീവനക്കാരെ തടഞ്ഞു. ഗേറ്റ് ബലമായി തുറന്ന് വാഹനങ്ങൾ കടത്തിവിടാൻ തുടങ്ങി. നിർമ്മാണം പൂർത്തിയാകാത്തതും ഉയർന്ന ടോൾ നിരക്കുമാണ് പ്രതിഷേധത്തിന് കാരണം. 

വാഹനത്തിരക്ക് കൂടിയതോടെ സമരക്കാരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. 28 കിലോമീറ്റർ ദൂരത്തിന് കാറിന് ഒരു വശത്തേക്ക് 130 രൂപയാണ് ടോൾ. വലിയ വാഹനങ്ങൾക്ക് ഉയർന്ന തുക നൽകണം. ഇത്ര ചെറിയ ദൂരത്തിന് ഉയർന്ന തുക ടോൾ ഈടാക്കുന്നുവെന്നാണ് പരാതി. പല ഇടങ്ങളിലും റോഡിന് വീതിയില്ല. പാലങ്ങൾ അടക്കമുള്ള നിർമ്മാണങ്ങളും പൂർത്തിയായിട്ടില്ല. പ്രദേശവാസികൾക്ക് ടോളിൽ കൂടുതൽ ഇളവ് അനുവദിക്കമെന്നും ആവശ്യം ഉയരുന്നുണ്ട്. അതേസമയം, ടോൾ പിരിവിനെതിരായ പരാതിയിൽ അന്വേഷണത്തിന് കോടതി അഭിഭാഷക കമ്മിഷനെ നിയോഗിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ നൽകിയ പരാതിയിൽ കോഴിക്കോട് മുൻസിഫ് കോടതിയുടെതാണ് നടപടി. പ്രതിഷേധം വരും ദിവസങ്ങളിലും തുടരാനാണ് കോൺഗ്രസ് നീക്കം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കേരളത്തിലെ എസ്‌ഐആര്‍; കരട് പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് രേഖകള്‍ സമര്‍പ്പിക്കാന്‍ സമയം നീട്ടി നല്‍കണമെന്ന് സുപ്രീംകോടതി

കേരളത്തിലെ എസ്‌ഐആര്‍; കരട് പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് രേഖകള്‍ സമര്‍പ്പിക്കാന്‍ സമയം നീട്ടി നല്‍കണമെന്ന് സുപ്രീംകോടതി

കേരളത്തില്‍ എസ്‌ഐആര്‍ കരട് പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് രേഖകള്‍ സമര്‍പ്പിക്കാന്‍ ഒന്നോ രണ്ടോ ആഴ്ച കൂടി നല്‍കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി. സമയം നീട്ടി നല്‍കുന്നതുമായി ബന്ധപ്പെട്ട തീരുമാനം കമ്മീഷനോട് സ്വീകരിക്കാന്‍ കോടതി നിര്‍ദേശിച്ചു. കരട് പട്ടികയില്‍ നിന്നും പുറത്തായവരുടെ പേര് വിവരം തദ്ദേശസ്ഥാപനങ്ങളില്‍ പ്രദര്‍ശിപ്പിക്കണം എന്നും സുപ്രീംകോടതി വ്യക്തമാക്കി.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. കേരള സര്‍ക്കാരും സിപിഎം, സിപിഐ, കോണ്‍ഗ്രസ് തുടങ്ങിയവരാണ് ഹര്‍ജി നല്‍കിയിട്ടുള്ളത്. 24 ലക്ഷം വോട്ടര്‍മാര്‍ കരട് പട്ടികയ്ക്ക് പുറത്തായെന്ന് കേരള സര്‍ക്കാര്‍ അറിയിച്ചു.

സിപിഎമ്മിനു വേണ്ടി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ സണ്ണി ജോസഫ് എന്നിവരാണ് എസ്ഐആറിനെതിരെ കോടതിയെ സമീപിച്ചിട്ടുള്ളത്. നടപടികള്‍ സ്റ്റേ ചെയ്യണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'സ്വവർഗാനുരാഗം മനോരോഗം, ലെസ്ബിയന്‍സിനെ അംഗീകരിക്കാന്‍ പറ്റില്ല' കെ എം ഷാജി

'സ്വവർഗാനുരാഗം മനോരോഗം, ലെസ്ബിയന്‍സിനെ അംഗീകരിക്കാന്‍ പറ്റില്ല' കെ എം ഷാജി

കോഴിക്കോട്: ‌സ്വവര്‍ഗാനുരാഗം മനോരോഗമാണെന്നും ശരിയായ ചികിത്സയാണ് വേണ്ടതെന്നും മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി. ശാരീരിക ഇച്ഛ നടപ്പാക്കാനുള്ളതല്ല മനുഷ്യ സമൂഹമെന്നും കെ എം ഷാജി പറഞ്ഞു. ലിംഗപ്രശ്‌നവുമായി ജനിക്കുന്ന മനുഷ്യര്‍ക്ക് ശസ്ത്രക്രിയ നടത്തി രക്ഷപ്പെട്ട് വരികയല്ലാതെ മറ്റ് പരിഹാരമില്ലെന്നും അദ്ദേഹം പറഞ്ഞു.

ലിംഗപ്രശ്‌നവുമായി ജനിക്കുന്ന മനുഷ്യര്‍ക്ക് ശസ്ത്രക്രിയ നടത്തി രക്ഷപ്പെട്ട് വരികയല്ലാതെ മറ്റ് പരിഹാരമില്ല. പക്ഷേ, എല്‍ജിബിടിക്യൂ എന്ന് പറഞ്ഞ് എല്ലാവരെയും സമീകരിക്കാന്‍ പറ്റില്ല. ലെസ്ബിയന്‍സിനെ എനിക്ക് അംഗീകരിക്കാന്‍ പറ്റില്ല. ശാരീരിക ഇച്ഛയാണെങ്കില്‍ പീഡോഫീലിയയെയും സ്വവര്‍ഗാനുരാഗത്തെയും എങ്ങനെ ന്യായീകരിക്കാന്‍ പറ്റും. അത് മനോരോഗമാണ്. അതിനെ ചികിത്സിക്കണം. ശാരീരിക ഇച്ഛ നടപ്പാക്കാനുള്ളതല്ല മനുഷ്യ സമൂഹം'- റിപ്പോർ‌ട്ടർ ടിവിക്ക് നൽ‌കിയ അഭിമുഖത്തിൽ‌ കെ എം ഷാജി പറഞ്ഞു

ടി പി ചന്ദ്രശേഖരനെ കൊന്ന് 51ാമത്തെ വെട്ട് വെട്ടുന്ന ഷാഫിക്ക് ചീറ്റിത്തെറിക്കുന്ന രക്തം കാണുമ്പോള്‍ ഭയങ്കര സംതൃപ്തിയാണ്. അത് സൈക്കോളജിക്കല്‍ പ്രശ്‌നമാണ്. അവന്റെ മാനസിക-ശാരീരിക പ്രശ്‌നം പരിഹരിക്കാന്‍ സമൂഹം അനുവദിക്കുമോയെന്നും ഉദാഹരണമെന്ന നിലയില്‍ കെ എം ഷാജി പറഞ്ഞു.