Friday, 16 January 2026

'ഇത്തവണ ബുള്ളറ്റിന് ലക്ഷ്യം പിഴക്കില്ല'; ട്രംപിന് തുറന്ന വധഭീഷണിയുമായി ഇറാൻ

'ഇത്തവണ ബുള്ളറ്റിന് ലക്ഷ്യം പിഴക്കില്ല'; ട്രംപിന് തുറന്ന വധഭീഷണിയുമായി ഇറാൻ

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് വധഭീഷണിയുമായി ഇറാൻ. ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ ഒരു ചിത്രവും അതിന് താഴെ ഒരു അടിക്കുറിപ്പും സംപ്രേക്ഷണം ചെയ്തുകൊണ്ടാണ് വധഭീഷണി മുഴക്കിയിരിക്കുന്നത്‌.

2024ലെ അമേരിക്കൻ ഇലക്ഷൻ പ്രചരണത്തിനിടെ പെൻസിൽവാനിയയിലെ ബട്‌ലറിൽ വെച്ച് ഡൊണാൾഡ് ട്രംപിന് വെടിയേറ്റ ചിത്രവും അതിന് താഴെ 'ഇത്തവണ ബുള്ളറ്റിന് ലക്ഷ്യം പിഴക്കില്ല' എന്ന അടിക്കുറിപ്പുമാണ് സ്റ്റേറ്റ് ടെലിവിഷൻ സംപ്രേക്ഷണം ചെയ്തത്.

ഒരു വശത്ത് ഇറാനിൽ വർധിച്ചുവരുന്ന പ്രതിഷേധങ്ങൾ മറുവശത്ത് പ്രക്ഷോഭകർക്ക് പിന്തുണയും സഹായവും പ്രഖ്യാപിക്കുന്ന ട്രംപിന്റെ ഇടപെടൽ. ഇതെല്ലാം ചില്ലറയൊന്നുമല്ല ഇറാൻ ഭരണകൂടത്തെ ചൊടിപ്പിക്കുന്നത്. കഴിഞ്ഞ ദിവസവും ട്രംപ് ഇറാൻ ഭരണകൂടത്തിന് കർശന മുന്നറിയിപ്പ് നൽകിയിരുന്നു. പ്രക്ഷോഭകരെ വധശിക്ഷക്ക് വിധിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് ട്രംപ് പറഞ്ഞിരുന്നു. എന്നാൽ ആവശ്യമെങ്കിൽ അമേരിക്ക, ഇസ്രയേൽ രാജ്യങ്ങൾക്കെതിരെ ആക്രമണം നടത്താനും തങ്ങൾ തയ്യാറാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും തിരിച്ചടിച്ചിരുന്നു.

രാജ്യത്ത് അരക്ഷിതാവസ്ഥ തുടരുമ്പോൾ അതിനിടയിൽ ട്രംപ് നടത്തുന്ന ഇടപെടലുകൾ എത്രത്തോളം ഇറാനെ അസ്വസ്ഥപ്പെടുത്തുന്നുണ്ട് എന്നതിന്റെ വ്യക്തമായ തെളിവാണ് സ്റ്റേറ്റ് ടെലിവിഷനിൽ പ്രദർശിപ്പിച്ച ചിത്രവും അടിക്കുറിപ്പും. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഇറാൻ ഭരണകൂടം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അജ്ഞാത ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്; ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരെ മുന്നറിയിപ്പുമായി അബുദാബി പൊലീസ്

അജ്ഞാത ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്; ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരെ മുന്നറിയിപ്പുമായി അബുദാബി പൊലീസ്

ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരെ മുന്നറിയിപ്പുമായി വീണ്ടും അബുദാബി പൊലീസ്. അജ്ഞാത ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്നും വ്യാജ സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നും അത് ബങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഉള്‍പ്പെടെ നഷ്ടമാകാന്‍ കാരണമാകുമെന്നും പൊലീസ് വ്യക്തമാക്കി. രാജ്യത്ത് ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വ്യാപകമാകുന്ന സാഹചര്യത്തിലാണ് അബുദാബി പൊലീസിൻ്റെ മുന്നറിയിപ്പ്.

പല രീതിയിലാണ് തട്ടിപ്പ് സംഘം പൊതുജനങ്ങളെ സമീപിക്കുന്നത്. കുറഞ്ഞ വിലയില്‍ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുമെന്ന വാഗദാനം മുതല്‍ ഉയര്‍ന്ന ശമ്പളമുളള ജോലി വരെ ഇതില്‍ ഉള്‍പ്പെടുന്നു. ഇതിനായി ആകര്‍ഷകമായ പരസ്യങ്ങളും സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യും. സെര്‍ച്ച് എന്‍ജിനുകള്‍, തൊഴില്‍ പോര്‍ട്ടലുകള്‍, റിയല്‍ എസ്റ്റേറ്റ് വെബ്സൈറ്റുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് തട്ടിപ്പുകാര്‍ വ്യാജ ലിങ്കുകള്‍ പ്രചരിപ്പിക്കുന്നത്. ഔദ്യോഗിക വെബ്സൈറ്റുകളുടെ അതേ മാതൃകയില്‍ വ്യാജ വെബ്‌സൈറ്റുകള്‍ നിര്‍മ്മിച്ചും തട്ടിപ്പ് സംഘം ഇരകളെ കെണിയില്‍ വീഴ്ത്തുന്നു. ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നാണ് അബുദാബി പൊലീസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്.

അജ്ഞാത ലിങ്കുകള്‍ ക്ലിക്ക് ചെയ്യുകയോ വ്യാജ സന്ദേശങ്ങളോട് പ്രതികരിക്കുകയോ ചെയ്യരുത്. സ്വകാര്യ വിവരങ്ങളും ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും ഉള്‍പ്പെടെ നഷ്ടമാകാന്‍ ഇത് കാരണമാകും. ആകര്‍ഷകമായ ഓഫറുകളിലും ജോലിവാഗ്ദാനങ്ങളിലും വിശ്വസിച്ച് ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ഉള്‍പ്പെടെ നല്‍കിയ പലര്‍ക്കും അക്കൗണ്ടില്‍ നിന്ന് പണം നഷ്ടമായതായും അന്വേഷണത്തില്‍ വ്യക്തമായി. ഓണ്‍ലൈന്‍ വഴി സാധനങ്ങള്‍ വാങ്ങുന്നതിനും വിവിധ സേവനങ്ങള്‍ക്കുമായി ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട ആപ്പുകളും വെബ്സൈറ്റുകളും മാത്രം ഉപയോഗിക്കണമെന്ന് പൊലീസ് നിര്‍ദേശിച്ചു.

ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ഓണ്‍ലൈന്‍ ബാങ്കിങ് പാസ് വേഡുകള്‍, എടിഎം പിന്‍ നമ്പറുകള്‍, സെക്യൂരിറ്റി കോഡുകള്‍ എന്നിവ ഒരു കാരണവശാലും പങ്കുവെയ്ക്കരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു. സംശയാസ്പദമായ ലിങ്കുകളോ ഇടപാടുകളോ ശ്രദ്ധയില്‍പെട്ടാല്‍ അക്കാര്യം പൊലീസിനെ അറിയിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. അബുദാബി പൊലീസിന്റെ സാമാര്‍ട്ട് ആപ്പിന് പുറമെ ടോള്‍ ഫ്രീ നമ്പര്‍, എസ്എംഎസ് ,ഇ മെയില്‍ എന്നിവ വഴിയും വിവരങ്ങള്‍ കൈമാറാനാകും. ഓണ്‍ലൈന്‍ തട്ടിപ്പുകളെക്കുറിച്ച് ജനങ്ങളില്‍ അവബോധം വളര്‍ത്തുന്നതിനായി ബോധവത്ക്കരണ ക്യാമ്പയിനും അബുദാബി പൊലീസിന്റെ നേതൃത്വത്തില്‍ നടന്നു വരുകയാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനികള്‍ ജീവനൊടുക്കിയ സംഭവം: കുറിപ്പുകൾ കണ്ടെത്തി; പൊലീസ് അന്വേഷണം ആരംഭിച്ചു

ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനികള്‍ ജീവനൊടുക്കിയ സംഭവം: കുറിപ്പുകൾ കണ്ടെത്തി; പൊലീസ് അന്വേഷണം ആരംഭിച്ചു

കൊല്ലം: സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (സായ്) കൊല്ലം ഹോസ്റ്റലില്‍ 2 വിദ്യാര്‍ഥിനികളെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആത്മഹത്യ കുറിപ്പുകള്‍ കണ്ടെടുത്തു. കോഴിക്കോട് സ്വദേശിനി സാന്ദ്ര (18), തിരുവനന്തപുരം സ്വദേശിനി വൈഷ്ണവി (15) എന്നിവരാണ് മരിച്ചത്.

വൈഷ്ണവി കബഡി താരവും സാന്ദ്ര സ്പ്രിന്റ് താരവും ആണ്. സാന്ദ്ര നാല് വര്‍ഷം മുന്‍പും വൈഷ്ണവി ഒന്നര വര്‍ഷം മുന്‍പും ആണ് സായ് ഹോസ്റ്റലിലെത്തിയത്. ഇരുവരുടെയും പോക്കറ്റില്‍ നിന്നാണ് ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെത്തിയത്. വിദ്യാര്‍ത്ഥിനികളുടെ മരണത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

വൈഷ്ണവിയുടെ മുറി താഴത്തെ നിലയിലും സാന്ദ്രയുടെ മുറി മൂന്നാം നിലയിലുമാണ്. പുലര്‍ച്ചെ 5നു പരിശീലനം ആരംഭിച്ചപ്പോള്‍ ഇരുവരും എത്തിയിരുന്നില്ല. തുടര്‍ന്ന് സെക്യൂരിറ്റിയും പരിശീലകരും അന്വേഷിച്ച് സാന്ദ്രയുടെ മുറിയില്‍ എത്തിയപ്പോള്‍ മുറി ഉള്ളില്‍ നിന്ന് കുട്ടിയിട്ടിരുന്നതായി കണ്ടെത്തി. വാതില്‍ പൊളിച്ച് അകത്തു കടന്നപ്പോള്‍ ആണ് ഇരുവരെയും 2 ഫാനുകളിലായി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

കൊല്ലം ഈസ്റ്റ് സിഐയുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. കൊല്ലം തഹസില്‍ദാര്‍ സ്ഥലത്തെത്തി പൊലീസിന്റെയും സയന്റിഫിക് അസിസ്റ്റന്റിന്റെയും സാന്നിധ്യത്തിലാണ് ഇന്‍ക്വസ്റ്റ് തയ്യാറാക്കിയത്. ഇന്‍ക്വസ്റ്റിനിടയിലാണ് ഇരു കുട്ടികളുടെയും പോക്കറ്റുകളില്‍ നിന്ന് ആത്മഹത്യ കുറിപ്പുകള്‍ കണ്ടെടുത്തത്. വൈഷ്ണവിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടു നല്‍കി. സാന്ദ്രയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്നു പൂര്‍ത്തിയാക്കി വൈകിട്ടു സംസ്‌കാരം നടത്തും.

കല്ലുവാതുക്കലില്‍ നടന്ന കബഡി ടൂര്‍ണമെന്റില്‍ വൈഷ്ണവി പങ്കാളിയായ ടീം വിജയിച്ചിരുന്നു. അതിന്റെ ആവേശത്തിലായിരുന്നു വൈഷ്ണവി എന്നാണ് പരിശീലകര്‍ പറയുന്നത്. സാന്ദ്രയും വൈഷ്ണവിയും കായിക രംഗത്ത് മാത്രമല്ല പഠനത്തിലും മുന്നിലായിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇഡിക്കെതിരെയുള്ള എഫ്ഐആർ സുപ്രീം കോടതി മരവിപ്പിച്ചു

ഇഡിക്കെതിരെയുള്ള എഫ്ഐആർ സുപ്രീം കോടതി മരവിപ്പിച്ചു

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കും കൊൽക്കത്ത പോലീസിനും സുപ്രീം കോടതിയിൽ തിരിച്ചടി. ഐ-പാക് റെയ്ഡിൽ ഇഡിക്കെതിരെ കൊൽക്കത്ത പോലീസ് റജിസ്റ്റർ ചെയ്ത എഫ്ഐആർ സുപ്രീം കോടതി മരവിപ്പിച്ചു.

ഐ-പാക് റെയ്ഡ് നടക്കുന്നതിനിടെ മമത ബാനർജിയും കൊൽക്കത്ത പോലീസ് ഉദ്യോഗസ്ഥരും നേരിട്ടെത്തി രേഖകളും മറ്റ് വിവരങ്ങളും തട്ടിയെടുത്തു എന്നാരോപിച്ചുകൊണ്ട് ഇഡി സുപ്രീം കോടതിയിൽ നൽകിയ ഹർജി പരിഗണിക്കവെ ആയിരുന്നു സുപ്രീം കോടതിയുടെ നടപടി. ജസ്റ്റിസ് പ്രശാന്ത് മിശ്ര, ജസ്റ്റിസ് വിപുല പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്

പ്രമുഖ രാഷ്ട്രീയ കൺസൾട്ടൻസിയായ ഐ-പാക്കിന്റെ മേധാവി പ്രതീക് ജെയിനിന്റെ വസതിയിലും ഓഫീസിലും ഇഡി ജനുവരി 8ന് നടത്തിയ റെയ്ഡിനിടെയാണ് മുഖ്യമന്ത്രി മമത ബാനർജിയുടെ അസ്വാഭാവിക ഇടപെടൽ നടന്നത്. സംഭവത്തിൽ ബംഗാൾ ഡിജിപി രാജീവ് കുമാർ, കൊൽക്കത്ത പോലീസ് കമ്മീഷണർ മനോജ് കുമാർ വർമ്മ എന്നിവരെ സസ്‌പെൻഡ് ചെയ്യണമെന്ന് ഇഡി സുപ്രീം കോടതിയിൽ ആവശ്യം ഉന്നയിച്ചിരുന്നു.

സംഭവത്തിൽ കൊൽക്കത്ത ആഭ്യന്തര വകുപ്പ്, പേർസണൽ ആൻഡ് ട്രെയിനിങ് വകുപ്പ്, മമത ബാനർജി, തൃണമൂൽ കോൺഗ്രസ് തുടങ്ങിയവരോട് സുപ്രീം കോടതി മറുപടി ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ പ്രസ്തുത കേസിൽ ഒരു സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിലും സുപ്രീം കോടതി മറുപടി തേടിയിട്ടുണ്ട്.

ഇഡി നൽകിയ ഹർജി പ്രഥമ ദൃഷ്ട്യാ ഏറെ ഗൗരവമേറിയതാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. സംസ്ഥാന ഏജൻസിയുടെ ഇടപെടൽ അന്വേഷണത്തിന് വിധേയമാക്കേണ്ടതാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഈ സംഭവത്തിൽ നിരവധി ചോദ്യങ്ങൾ ഉയരുന്നുണ്ടെന്നും ഇതിന് ഉത്തരം ലഭിച്ചില്ലെങ്കിൽ ഏറെ അരാജകത്വത്തിലേക്ക് കാര്യങ്ങൾ നീങ്ങുമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. പ്രഥമ ദൃഷ്ട്യാ ഉള്ള നീക്ഷണം മാത്രമാണെന്ന് എടുത്ത് പറഞ്ഞ സുപ്രീം കോടതി കേന്ദ്ര ഏജൻസി ഉന്നയിച്ച ആരോപണങ്ങൾ സത്യസന്ധമായാണെങ്കിൽ ഉയരുന്ന ചോദ്യം 'ഒരു കേന്ദ്ര ഏജൻസിയുടെ അന്വേഷണം തടസപ്പെടുത്താൻ രാഷ്ട്രീയ പാർട്ടികൾക്ക് കഴിയുമോ?' എന്നതാണെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

ഇഡിക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഐ-പാക് മേധാവി പ്രതീക് ജെയിനിന്റെ വസതിയിൽ നിന്ന് രേഖകൾ എടുത്തുകൊണ്ടുപോയ മമതയുടെ ഇടപെടലിനെ 'മോഷണം' എന്നാണ് വിശേഷിപ്പിച്ചത്. ഇങ്ങനെ മന്ത്രിയും പോലീസുകാരും ഒരു പരിധിയുമില്ലാതെ ഇത്തരം കേസിൽ ഇടപെട്ടാൽ ഭാവിയിൽ സമാന സംഭവങ്ങൾ ഉണ്ടായാൽ പോലീസിന് ഇപ്പോൾ ചെയ്തത് പോലെ ചെയ്യാനുള്ള പ്രവണത ഉണ്ടാകുമെന്നും അതിനാൽ കൊൽക്കത്ത പൊലീസിലെ ഉന്നതരെ കുറ്റക്കാരെന്ന് കണ്ട് സസ്‌പെൻഡ് ചെയ്യണമെന്നും തുഷാർ മേത്ത സുപ്രീം കോടതിയിൽ വാദിച്ചു. കൂടാതെ ജനുവരി 9ന് കൽക്കട്ട ഹൈക്കോടതിയിൽ നടന്നത് അരാജകത്വമാണെന്നും തുഷാർ മേത്ത വാദിച്ചു. ഒരു പ്രത്യേക സമയത്ത് ഹൈക്കോടതിയിൽ എത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അഭിഭാഷകർക്ക് വാട്സാപ്പ് സന്ദേശം ലഭിച്ചതായും ഇതനുസരിച്ച്‌ കേസുമായി യാതൊരു ബന്ധവുമില്ലാത്ത കുറെ അഭിഭാഷകർ ഹൈക്കോടതിയിലെത്തി കോടതി വ്യവഹാരങ്ങളെ തടസ്സപ്പെടുത്തിയെന്നും തെളിവ് സഹിതം തുഷാർ മേത്ത സുപ്രീം കോടതിയെ ധരിപ്പിച്ചു. വാദം കേട്ട സുപ്രീം കോടതി ബെഞ്ച് 'ഹൈക്കോടതി ജന്തർ മന്തർ ആയി മാറിയോ' എന്ന ചോദ്യമാണ് ഉയർത്തിയത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപണം; ഉത്തര്‍പ്രദേശില്‍ മലയാളി പാസ്റ്റര്‍ അറസ്റ്റില്‍

മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപണം; ഉത്തര്‍പ്രദേശില്‍ മലയാളി പാസ്റ്റര്‍ അറസ്റ്റില്‍

കാണ്‍പൂര്‍: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ മലയാളി പാസ്റ്റര്‍ അറസ്റ്റില്‍. മതപരിവര്‍ത്തനം ആരോപിച്ചാണ് തിരുവനന്തപുരം സ്വദേശിയായ പാസ്റ്റര്‍ ആല്‍ബിനെ അറസ്റ്റ് ചെയ്തത്. പൊലീസ് ആല്‍ബിനെ കോടതിയില്‍ ഹാജരാക്കുന്നില്ല എന്നാണ് ഉയരുന്ന ആക്ഷേപം.

നേരത്തെ അറസ്റ്റ് ചെയ്ത് വിട്ടയച്ചതിനുശേഷം വീണ്ടും മതപരിവര്‍ത്തനം നടത്തിയെന്നാണ് പൊലീസിന്റെ ആരോപണം. ബജ്റംഗ്ദൾ പ്രവർത്തകർ നൽകിയ പരാതിയിൽ കഴിഞ്ഞ 13ന് ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നു. ആൽബിന്റെ ഭാര്യയെ കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചിരുന്നു.

മതപരിവര്‍ത്തനം ചൂണ്ടിക്കാട്ടി കന്യാസ്ത്രീകളെയും പാസ്റ്റർമാരെയും തടയുന്ന സംഭവങ്ങൾ രാജ്യത്ത് വർദ്ധിച്ചുവരികയാണ്. കഴിഞ്ഞ വർഷം ജൂൺ 25-ന് ഛത്തീസ്ഗഡിൽ മലയാളികളായ കന്യാസ്ത്രീകളെ മതപരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്തത് വലിയ വിവാദമായിരുന്നു. ബംജ്റംഗ്ദൾ പ്രവർത്തകരുടെ പരാതിയിലായിരുന്നു പ്രീതി മേരിയേയും വന്ദന ഫ്രാൻസിസിനേയും റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തത്. ആദിവാസി വിഭാഗത്തിൽപ്പെട്ട യുവതികളെ കടത്തിക്കൊണ്ടുപോകാനും നിർബന്ധിതമായി മതപരിവർത്തനം നടത്താനും ശ്രമിച്ചു എന്നായിരുന്നു ആരോപണം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പട്ടത്തിന്റെ ചരട് കുടുങ്ങി ബൈക്ക് 70 അടി താഴ്ചയിലേക്ക് മറിഞ്ഞു; ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം

പട്ടത്തിന്റെ ചരട് കുടുങ്ങി ബൈക്ക് 70 അടി താഴ്ചയിലേക്ക് മറിഞ്ഞു; ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം

സൂറത്ത്: പട്ടത്തിന്റെ ചരട് കുടുങ്ങി നിയന്ത്രണം വിട്ട ഇരുചക്രവാഹനം മറിഞ്ഞ് ഒരുകുടുംബത്തിലെ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം. ഗുജറാത്തിലെ സൂറത്തില്‍ ബുധനാഴ്ച വൈകുന്നേരമായിരുന്നു സംഭവം. സൂറത്തിലെ സായിദ്പുര സ്വദേശിയായ റെഹാന്‍ ഷെയ്ഖ് (35) ഭാര്യ റെഹന (30), മകള്‍ അലീഷ എന്നിവരാണ് മരിച്ചത്.

പട്ടത്തിന്റെ ചരടില്‍ കുടുങ്ങിയ വാഹനം ഫ്‌ളൈ ഓവറില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നു. മൊറാഭാഗലിലെ സുഭാഷ് ഗാര്‍ഡനിലേക്ക് സഞ്ചരിക്കവെ ചന്ദ്രശേഖര്‍ ആസാദ് പാല(ജിലാനി പാലം)ത്തിലായിരുന്നു സംഭവമെന്ന് പൊലീസ് പറഞ്ഞു. നഗരം ചുറ്റാനായി ഇറങ്ങിയതായിരുന്നു റെഹാനും കുടുംബവും. മേല്‍പ്പാലത്തിലൂടെ യാത്ര ചെയ്യുമ്പോള്‍ പെട്ടെന്ന് പട്ടത്തിന്റെ നൂല്‍ റഹാനെ ചുറ്റുകയായിരുന്നു.

റെഹാന്‍ ഒരു കൈ ഉപയോഗിച്ച് ചരട് ഊരിമാറ്റുകയും മറുകൈ ഉപയോഗിച്ച് ബൈക്ക് നിയന്ത്രിക്കുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു. ഇതിനിടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. തുടര്‍ന്ന് 70 അടി താഴ്ചയിലേക്ക് മറിഞ്ഞു. റെഹാനും അലീഷയും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയില്‍ വീണ റെഹനയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അഞ്ച് സംസ്ഥാനങ്ങളിൽ എസ്ഐആർ സമയപരിധി നീട്ടി

അഞ്ച് സംസ്ഥാനങ്ങളിൽ എസ്ഐആർ സമയപരിധി നീട്ടി

ഡൽഹി: അഞ്ച് സംസ്ഥാനങ്ങളിൽ എസ്ഐആർ സമയപരിധി നീട്ടി ഇലക്ഷൻ കമ്മീഷൻ. ഗോവ, രാജസ്ഥാൻ, പശ്ചിമ ബംഗാൾ,പുതുച്ചേരി, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ എസ് ഐ ആർ നടപടികളാണ് ഇലക്ഷൻ കമ്മീഷൻ നീട്ടിയിരിക്കുന്നത്.

ജനുവരി 15ന് നടപടികൾ അവസാനിക്കാനിരിക്കെയാണ് ഇലക്ഷൻ കമ്മീഷന്റെ നടപടി. നാല് ദിവസത്തേക്കാണ് എസ് ഐ ആർ നടപടികൾ നീട്ടിയിരിക്കുന്നത്. ജനുവരി 19ന് സമയപരിധി അവസാനിക്കും. മൂന്ന് സംസ്ഥാനങ്ങളിലെയും 2 കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർമാർക്ക് ഇത് സംബന്ധിച്ച ഉത്തരവ് ഇലക്ഷൻ കമ്മീഷൻ ലഭ്യമാക്കിയിട്ടുണ്ട്. മാധ്യമങ്ങൾ വഴിയും സാധ്യമായ മറ്റെല്ലാ പ്ലാറ്റുഫോമുകൾ വഴിയും ഇക്കാര്യം ബിഎൽഒമാരെയും വോട്ടർമാരെയും അറിയിക്കണമെന്നും ഇലക്ഷൻ കമ്മീഷൻ, മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർമാർക്ക് നിർദ്ദേശം നൽകി.

സമയ പരിധി നീട്ടിയത് കൊണ്ടുതന്നെ വോട്ടർമാർക്ക് തങ്ങളുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പരിശോധിക്കാനും, തിരുത്തലുകൾക്കും എന്യുമറേഷൻ ഫോമുകൾ പൂരിപ്പിക്കുന്നതിനും കൂടുതൽ സമയം ലഭിച്ചിരിക്കുകയാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഒ​ന്നേ​കാ​ൽ കി​ലോ​ ക​ഞ്ചാ​വു​മാ​യി യു​വ​തി​യു​ൾ​പ്പെ​ടെ മൂ​ന്ന് പേർ പിടിയിൽ

ഒ​ന്നേ​കാ​ൽ കി​ലോ​ ക​ഞ്ചാ​വു​മാ​യി യു​വ​തി​യു​ൾ​പ്പെ​ടെ മൂ​ന്ന് പേർ പിടിയിൽ

കൊച്ചി: ഒ​ന്നേ​കാ​ൽ കി​ലോ​യോ​ളം ക​ഞ്ചാ​വു​മാ​യി യു​വ​തി​യു​ൾ​പ്പെ​ടെ മൂ​ന്നു​പേ​രെ പോ​ലീ​സ് പി​ടി​കൂ​ടി. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഹി​ൽ​പാ​ല​സ് പോ​ലീസാണ് പ്രതികളെ പിടികൂടിയത്.

ത​ല​ശേ​രി ന്യൂ​മാ​ഹി കു​റി​ച്ചി​യി​ൽ വ​ര​ശ്രീ വീ​ട്ടി​ൽ നി​വേ​ദ് ഷൈ​നി​ത്ത് (22), ന്യൂ​മാ​ഹി ടെ​മ്പി​ൾ ഗേ​റ്റ് പൂ​വ​ള​പ്പ് സ്ട്രീ​റ്റ് പു​തു​ശേ​രി വീ​ട്ടി​ൽ ദേ​വാ സ​തീ​ഷ് (21), അ​മ്പ​ല​പ്പു​ഴ കോ​മ​ന മു​ല്ല​ക്കേ​രി​ൽ വീ​ട്ടി​ൽ എം ​ദേ​വി​ക(22) എന്നി​വ​രെ​യാ​ണ് ഹി​ൽ​പാ​ല​സ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ബു​ധ​നാ​ഴ്ച്ച രാ​ത്രി 7.30 ഓ​ടെ പ്ര​തി​ക​ൾ താ​മ​സി​ച്ചി​രു​ന്ന ചാ​ത്താ​രി സ്റ്റാ​ർ ഹോം​സ് അ​ന​ക്സി​ലെ ഫ്ലാ​റ്റി​നു​ള്ളി​ൽ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഞ്ചാ​വ് ക​ണ്ടെ​ത്തിയത്. സ്വ​ന്ത​മാ​യ ഉ​പ​യോ​ഗ​ത്തി​നും വി​ല്പ​ന​യ്ക്കു​മാ​യി സൂ​ക്ഷി​ച്ച 1.270 കി​ലോ ക​ഞ്ചാ​വാണ് പോലീസ് കണ്ടെടുത്തത്. ഫ്ലാറ്റിലെ ദി​വാ​ൻ​കോ​ട്ടി​ന​ടി​യി​ൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. കൂ​ട്ടി​യി​ട്ടി​രു​ന്ന തു​ണി​ക​ൾ​ക്കി​ട​യി​ൽ ഒ​രു ക​വ​റി​ലാ​യും, മാ​സ്കിം​ഗ് ടേ​പ്പ് കൊ​ണ്ട് ചു​റ്റി​വ​രി​ഞ്ഞ നി​ല​യി​ലുമായി ര​ണ്ടു ഭാ​ഗ​ങ്ങ​ളാ​യി കഞ്ചാവ് സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു.

ഹി​ൽ​പാ​ല​സ് സി​ഐ എം ​റി​ജി​ൻ തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലുള്ള അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മകളുമായുള്ള ബന്ധം ചോദ്യം ചെയ്ത പിതാവിനെ വെട്ടിക്കൊന്ന് അയൽവാസിയായ യുവാവ്; സംഭവം പാലക്കാട്

മകളുമായുള്ള ബന്ധം ചോദ്യം ചെയ്ത പിതാവിനെ വെട്ടിക്കൊന്ന് അയൽവാസിയായ യുവാവ്; സംഭവം പാലക്കാട്

പാലക്കാട്: മംഗലംഡാം തളികകല്ല് ആദിവാസി ഉന്നതിയിൽ അയൽവാസിയുടെ വെട്ടേറ്റ് കുടുംബനാഥൻ കൊല്ലപ്പെട്ടു. തളികക്കല്ല് ഉന്നതിയിലെ രാജാമണി (47) യാണ് മരിച്ചത്. അയൽവാസിയായ രാഹുലെന്ന യുവാവാണ് കൊലപ്പെടുത്തിയത്. ഇന്നലെ രാത്രി ഒൻപത് മണിയോടെ ആയിരുന്നു സംഭവം.

തളികല്ലിലെ വീടിനു സമീപം വെച്ച് രാജാമണിയെ കൊടുവാൾ കൊണ്ട് യുവാവ് വെട്ടി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് വിവരം. രാജാമണിയുടെ മകളും രാഹുലും തമ്മിലുള്ള ബന്ധം ചോദ്യം ചെയ്തതാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് മംഗലംഡാം പൊലീസ് പറഞ്ഞു.

സംഭവത്തിന് ശേഷം കടന്നുകളഞ്ഞ പ്രതിക്കായുള്ള തിരച്ചിൽ തുടരുകയാണ്. രാജാമണിയുടെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പിരിവ് കുറഞ്ഞു,സ്ഥാപന ഉടമയ്ക്ക് മർദ്ദനം,10 ലക്ഷം രൂപയുടെ നഷ്ടം;മൂന്ന് പ്രാദേശിക സിപിഐഎം പ്രവർത്തകർ അറസ്റ്റില്‍

പിരിവ് കുറഞ്ഞു,സ്ഥാപന ഉടമയ്ക്ക് മർദ്ദനം,10 ലക്ഷം രൂപയുടെ നഷ്ടം;മൂന്ന് പ്രാദേശിക സിപിഐഎം പ്രവർത്തകർ അറസ്റ്റില്‍

പത്തനംതിട്ട: ഇളമണ്ണൂരില്‍ പിരിവ് കുറഞ്ഞതിന് സ്ഥാപന ഉടമയെ മര്‍ദ്ദിച്ചു. കെ എം വുഡ് പ്രൊഡക്ട്‌സ് എന്ന സ്ഥാപനത്തിന്റെ ഉടമയ്ക്കാണ് മര്‍ദ്ദനമേറ്റത്. ക്ലബിന്റെ പിരിവിന് വേണ്ടി എത്തിയവര്‍ കൂടുതല്‍ തുക ആവശ്യപ്പെടുകയായിരുന്നു. ക്ഷേത്രത്തിലെ കെട്ടുരുപ്പടികള്‍ കൊണ്ടുപോകാന്‍ എന്ന പേരിലായിരുന്നു പണപ്പിരിവ്.

എന്നാല്‍ ഇത് നല്‍കാത്തത് മൂലം സ്ഥാപന ഉടമയെ ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് എഫ്‌ഐആര്‍. ഇന്നലെ ഉച്ചയ്ക്ക് മൂന്നരയോടു കൂടിയായിരുന്നു സംഭവം. സ്ഥാപന ഉടമയ്ക്ക് 10 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി പൊലീസ് അറിയിച്ചു.

സംഭവത്തില്‍ മൂന്നുപേരെ അറസ്റ്റ് ചെയ്തു. പ്രാദേശിക സിപിഐഎം പ്രവര്‍ത്തകരെയാണ് അറസ്റ്റ് ചെയ്തത്. കണ്ടാലറിയാവുന്ന ഏഴ് പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.