Thursday, 22 January 2026

ഉറങ്ങുകയാണെന്ന് കരുതി; പരിശോധിച്ചപ്പോൾ‌ ട്രെയിനിൽ മരിച്ച നിലയിൽ യുവതി

ഉറങ്ങുകയാണെന്ന് കരുതി; പരിശോധിച്ചപ്പോൾ‌ ട്രെയിനിൽ മരിച്ച നിലയിൽ യുവതി

എറണാകുളം: തമിഴ്നാട്ടിലെ കാരയ്ക്കലിൽ നിന്നെത്തിയ എക്സ്പ്രസ് ട്രെയിനിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ഏകദേശം 40 വയസ്സ് തോന്നിക്കുന്ന തമിഴ്നാട് സ്വദേശിനിയാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. ഇവരെക്കുറിച്ചുള്ള കൂടുതൽ പേരുവിവരങ്ങൾ നിലവിൽ ലഭ്യമായിട്ടില്ല.

ഇന്ന് രാവിലെ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ എത്തിയ 16187 കാരയ്ക്കൽ–എറണാകുളം എക്സ്പ്രസിലെ എസ്4 (S4) കോച്ചിലാണ് മൃതദേഹം കണ്ടെത്തിയത്.

രാവിലെ 6.45-ന് സൗത്തിൽ എത്തിയ ഈ ട്രെയിൻ പിന്നീട് 7.45-ന് എറണാകുളം–കോട്ടയം പാസഞ്ചറായി സർവീസ് നടത്തേണ്ടതായിരുന്നു. കോട്ടയം ഭാഗത്തേക്ക് പോകാനായി ട്രെയിനിൽ കയറിയ യാത്രക്കാരാണ് യുവതിയെ കണ്ടത്. ആദ്യം ഉറങ്ങുകയാണെന്ന് കരുതിയെങ്കിലും പിന്നീട് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് മരണം സംഭവിച്ചതായി തിരിച്ചറിഞ്ഞത്.

വിവരമറിഞ്ഞ് പോലീസ് ഉദ്യോഗസ്ഥരെത്തി മൃതദേഹം മാറ്റുന്ന നടപടികൾ പൂർത്തിയാക്കി. ഇതുമൂലം ട്രെയിൻ യാത്ര പുറപ്പെടാൻ ഒരു മണിക്കൂറോളം വൈകി. ഇതിനെത്തുടർന്ന് തിരുവനന്തപുരം ഭാഗത്തേക്കുള്ള മറ്റ് ട്രെയിനുകളും വിവിധ സ്റ്റേഷനുകളിൽ പിടിച്ചിടേണ്ടി വന്നു.

സംഭവത്തിൽ റെയിൽവേ പോലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരിച്ച യുവതിയുടെ വിവരങ്ങൾ ശേഖരിക്കാനുള്ള ശ്രമങ്ങൾ നടന്നു വരികയാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സ്വർണക്കൊള്ളയിൽ ഉന്നതർ നിരീക്ഷണത്തിൽ; പോറ്റിയുടെ ഫോൺ വിളികളിൽ പരിശോധന

സ്വർണക്കൊള്ളയിൽ ഉന്നതർ നിരീക്ഷണത്തിൽ; പോറ്റിയുടെ ഫോൺ വിളികളിൽ പരിശോധന

ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രത്യേക സംഘത്തിന്റെ അന്വേഷണ റഡാറിലേക്ക് കൂടുതൽ ഉന്നതർ. രാഷ്ട്രീയ നേതാക്കൾക്കും പൊലീസ് ഉന്നതർക്കും ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള അടുപ്പം വ്യക്തമാകുന്ന ഫോൺരേഖകൾ എസ്ഐടിക്ക് ലഭിച്ചു. പണമിടപാട് രേഖകളും യാത്രാവിവരങ്ങളും പോറ്റി സൂക്ഷിച്ചിരുന്നത് ഫോണിലാണ്. കൊടിമര പുനപ്രതിഷ്ഠ ദേവപ്രശ്ന വിധി പ്രകാരമെന്ന് രേഖകൾ.

കൊടിമരം മാറ്റാന്‍ കാരണമായത് അനധികൃതമായി പെയിന്‍റടിച്ചതും ജീര്‍ണതയും കാരണമെന്ന് വ്യക്തമാക്കുന്ന ദേവപ്രശ്ന ചാർത്ത് ട്വന്റിഫോറിന് ലഭിച്ചു. പുനപ്രതിഷ്ഠയ്ക്ക് നിർദേശിച്ചത് യുഡിഎഫ് സർക്കാർ നിയോഗിച്ചത് എം വി ഗോവിന്ദൻ നായർ പ്രസിഡന്റായുള്ള ബോർഡാണ്. പ്രയാർ ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള ബോർഡാണ് തീരുമാനം നടപ്പാക്കിയതെന്നും രേഖകൾ വ്യക്തമാകുന്നു.

അതേസമയം ശബരിമല സ്വർണക്കൊള്ളയിലെ വ്യാപക റെയ്ഡിന് പിന്നാലെ മുൻമന്ത്രി കടകംപള്ളി സുരേന്ദ്രനും മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള സാമ്പത്തിക ഇടപാടുകൾ പരിശോധിക്കാൻ ഇഡി. ഉണ്ണികൃഷ്ണൻ പോറ്റിയെ ഇഡി ഉടൻ ചോദ്യം ചെയ്യും. കേസിൽ അറസ്റ്റിലായ ബി മുരാരി ബാബുവിന്റെ ജാമ്യാപേക്ഷ ഇന്ന് കൊല്ലം വിജിലൻസ് കോടതി പരിഗണിക്കും.

അതിനിടെ ശബരിമല സ്വര്‍ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് നിയമസഭയില്‍ പാരഡിപ്പോരും രൂക്ഷമായ വാദപ്രതിവാദങ്ങളും. തദ്ദേശ തിരഞ്ഞെടുപ്പ് സമയത്ത് ഏറെ വിവാദമായ പോറ്റിയേ കേറ്റിയേ എന്ന പാരഡി പാട്ട് പാടിക്കൊണ്ടും ഈ വരികളെഴുതിയ ബാനറുകള്‍ പിടിച്ചുമായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം. ‘സ്വര്‍ണം കട്ടവരാരപ്പാ, കോണ്‍ഗ്രസാണേ അയ്യപ്പാ’ എന്ന് മറുപാട്ട് പാടിക്കൊണ്ടാണ് മന്ത്രി വി ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ളവര്‍ ഇതിനെ പ്രതിരോധിച്ചത്. ഉണ്ണികൃഷ്ണന്‍ പോറ്റിയ്‌ക്കൊപ്പം സോണിയാ ഗാന്ധി നില്‍ക്കുന്ന ചിത്രത്തെക്കുറിച്ച് പറഞ്ഞുകൊണ്ടായിരുന്നു സഭയില്‍ ഭരണപക്ഷത്തിന്റെ പ്രതിരോധം. പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് സഭ പിരിഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു..

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു..

സംസ്ഥാനത്ത് ഓരോ ദിവസവുമെന്നോണം കുതിച്ചുകയറിക്കൊണ്ടിരുന്ന സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 5480 രൂപ വര്‍ധിച്ച സ്വര്‍ണത്തിന് ഇന്ന് പവന് 1680 രൂപ ഇടിഞ്ഞു. ഗ്രാമിന് 210 രൂപയുടെ കുറവാണ് ഇന്നുണ്ടായിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 14,145 രൂപയായി. 1,13,160 രൂപയാണ് സംസ്ഥാനത്ത് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില്‍പ്പന വില. 

യുഎസ് ഡോളര്‍ ശക്തി പ്രാപിക്കുന്നത് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഇടിവുണ്ടാക്കിയതാണ് സംസ്ഥാനത്തും പൊന്നിന്റെ വിലയില്‍ ആശ്വാസമേകിയിരിക്കുന്നത്. ഗ്രീന്‍ലാന്‍ഡിന്റെ പേരില്‍ ചില യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് മേല്‍ താരിഫ് ഏര്‍പ്പെടുത്തുമെന്ന ഭീഷണിയില്‍ നിന്ന് ട്രംപ് പിന്മാറുന്നുവെന്ന സൂചനയും ഇന്ന് പുറത്തുവന്നിരുന്നു. ഇത് കഴിഞ്ഞ ദിവസങ്ങളില്‍ നിലനിന്നിരുന്ന ആശങ്കകളെ ലഘൂകരിക്കുകയും ഇതും സ്വര്‍ണവില കുറയുന്നതിന് കാരണമാകുകയും ചെയ്തതായാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

ലാഭമെടുപ്പിന്റേതായ തിരുത്തല്‍ വന്നാലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ സ്വര്‍ണവില ഉയരാനാണ് സാധ്യതയെന്ന് വിദഗ്ധര്‍ പറയുന്നു. പണിക്കൂലിയും ജി എസ് ടിയും ചേര്‍ത്ത് ഒരു പവന്റെ ആഭരണം വാങ്ങാന്‍ ഇന്ന് 1,21,000 രൂപയിലേറെ നല്‍കണം. വിവാഹ സീസണിലെ വിലക്കയറ്റം ഉപഭോക്താക്കള്‍ക്ക് തിരിച്ചടിയാവുകയാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ക്ഷേത്രോത്സവത്തിനിടെ ആനയുടെ ചവിട്ടേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു

ക്ഷേത്രോത്സവത്തിനിടെ ആനയുടെ ചവിട്ടേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു

കൊച്ചി: എറണാകുളം നെടുമ്പാശ്ശേരി തിരുനായത്തോട് ക്ഷേത്രോത്സവത്തിനിടെ ആനയുടെ ചവിട്ടേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ആലുവ ചൊവ്വര സ്വദേശി സൂരജാണ് മരിച്ചത്. ആന ഇടഞ്ഞതിനെ തുടര്‍ന്നാണ് സൂരജിനെ ചവിട്ടിയത്. 18 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ഇന്നലെ രാവിലെയായിരുന്നു സംഭവം. അഞ്ച് ആനകള്‍ പങ്കെടുത്ത ശീവേലിയില്‍ തിടമ്പേറ്റിയ ചിറയ്ക്കല്‍ ശബരിനാഥന്‍ എന്ന ആനയായിരുന്നു ഇടഞ്ഞത്. ആനപ്പുറത്തുണ്ടായ മൂന്ന് പേരില്‍ ഒരാള്‍ താഴെ വീണു. ആന വിരണ്ടതോടെ മറ്റൊരു ആന കൂടി ഓടി. ഇതുകണ്ട് പരിഭ്രാന്തരായ ആളുകള്‍ ചിറിയോടുകയായിരുന്നു.

ഈ ഓട്ടത്തിനിടയിലാണ് പലര്‍ക്കും പരിക്കേറ്റത്. എന്നാല്‍ ആനകളുടെ മുന്‍ഭാഗത്ത് നിന്ന് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയായിരുന്ന സൂരജിനെ ആന തട്ടിവീഴ്ത്തുകയായിരുന്നു. ഉടന്‍ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. സംഭവത്തില്‍ നെടുമ്പാശേരി പൊലീസ് കേസെടുത്തിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സ്വർണ വിപണിയിൽ റെക്കോർഡ് കുതിപ്പ്; യുഎഇയിൽ വില വർധിച്ചു

സ്വർണ വിപണിയിൽ റെക്കോർഡ് കുതിപ്പ്; യുഎഇയിൽ വില വർധിച്ചു

യുഎഇ വിപണിയിൽ സ്വർണവിലയിൽ റെക്കോർഡ് കുതിപ്പ്. ഇന്ന് രാവിലെ സ്വർണവില ഗ്രാമിന് 15 ദിർഹത്തിലധികം വർധനവ് രേഖപ്പെടുത്തി. വൈകുന്നേരമായപ്പോൾ ഇന്നലെത്തെ വിലയേക്കാൾ 10 ദിർഹത്തോളം വർധവ് സ്വർണവിലയിലുണ്ട്.

അന്താരാഷ്ട്ര തലത്തിലുള്ള രാഷ്ട്രീയ സംഘർഷങ്ങളും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച താരിഫിലുള്ള ആശങ്കകളുമാണ് വില ഇത്രയധികം ഉയരാൻ കാരണമായത്. ഇത് തുടർച്ചയായ മൂന്നാം ദിവസമാണ് യുഎഇയിൽ സ്വർണവില പുതിയ റെക്കോർഡുകൾ കുറിക്കുന്നത്.

യുഎഇയിൽ സ്വർണത്തിന്റെ ​ഗ്രാമിന്റെ വില ഇപ്രകാരമാണ്;

24 കാരറ്റ് - ഇന്നലെ വൈകുന്നേരം 573.82 ദിർഹം, ഇന്ന് രാവിലെ 584.44 ദിർഹം, ഇന്ന് ഉച്ചയ്ക്ക് 586.24 ദിർഹം, വൈകുന്നേരം 581.39 ദിർഹം.

22 കാരറ്റ് - ഇന്നലെ വൈകുന്നേരം 526.00 ദിർഹം, ഇന്ന് രാവിലെ 535.74 ദിർഹം, ഇന്ന് ഉച്ചയ്ക്ക് 537.39 ദിർഹം, വൈകുന്നേരം 532.94 ദിർഹം.

21 കാരറ്റ് - ഇന്നലെ വൈകുന്നേരം 502.09 ദിർഹം, ഇന്ന് രാവിലെ 511.38 ദിർഹം, ഇന്ന് ഉച്ചയ്ക്ക് 512.96 ദിർഹം, വൈകുന്നേരം 508.72 ദിർഹം.

18 കാരറ്റ് - ഇന്നലെ വൈകുന്നേരം 430.36 ദിർഹം, ഇന്ന് രാവിലെ 439.68 ദിർഹം, ഇന്ന് ഉച്ചയ്ക്ക് 436.78 ദിർഹം, വൈകുന്നേരം 430.36 ദിർഹം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ആവശ്യപ്പെടുന്നത് ഒരു ചെറിയ ഐസ് കഷണം: ഗ്രീൻലാൻഡ് വിഷയത്തിൽ ലോക സാമ്പത്തിക ഫോറത്തിൽ നാറ്റോയെ വിമർശിച്ച് ട്രംപ്

ആവശ്യപ്പെടുന്നത് ഒരു ചെറിയ ഐസ് കഷണം: ഗ്രീൻലാൻഡ് വിഷയത്തിൽ ലോക സാമ്പത്തിക ഫോറത്തിൽ നാറ്റോയെ വിമർശിച്ച് ട്രംപ്

ദാവോസ്: ഗ്രീൻലാൻഡിന് മേലുള്ള അവകാശവാദം ലോക സാമ്പത്തിക ഫോറത്തിലും ആവർത്തിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ​മറ്റൊരു രാജ്യത്തിനും അമേരിക്കയെപ്പോലെ ​ഗ്രീൻലാൻഡിനെ സംരക്ഷിക്കാൻ കഴിയില്ലെന്ന് പ്രഖ്യാപിച്ച ട്രംപ് ​ഗ്രീൻലാൻഡിനെ ഏറ്റെടുക്കാൻ സൈനിക ശക്തി ഉപയോ​ഗിക്കില്ലെന്നും വ്യക്തമാക്കി. ​ഗ്രീൻലാൻഡിന് അമേരിക്കയുടെ സംരക്ഷണം ആവശ്യമാണെന്നും ട്രംപ് കൂട്ടിച്ചേർത്തു. സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിൽ സംസാരിക്കുകയായിരുന്നു ട്രംപ്. ആർട്ടിക് പ്രദേശം തന്ത്രപരമായി നിർണ്ണായകമാണെന്നും ട്രംപ് അഭിപ്രായപ്പെട്ടു. ​ഗ്രീൻലാൻഡ് യഥാ‍ർത്ഥത്തിൽ വടക്കേ അമേരിക്കയുടെ പ്രദേശമാണെന്നും ട്രംപ് അവകാശപ്പെട്ടു. ​ഗ്രീൻലാൻഡ് കൈമാറുന്നതിനായി ഡെൻമാർക്ക് ഉടൻ തന്നെ ചർച്ചകൾ നടത്തണമെന്നും ട്രംപ് ആവശ്യപ്പെട്ടു.

ഈ വലിയ, സുരക്ഷിതമല്ലാത്ത ദ്വീപ് യഥാർത്ഥത്തിൽ വടക്കേ അമേരിക്കയുടെ ഭാഗമാണ്. അത് ഞങ്ങളുടെ പ്രദേശമാണ്'. എന്നാൽ, ആ കാരണംകൊണ്ടല്ല ഗ്രീൻലൻഡിനെ ഏറ്റെടുക്കുമെന്ന് പറയുന്നത്, ദേശീയ സുരക്ഷയ്ക്ക് അനിവാര്യമായതുകൊണ്ടാണ്. ഇതായിരുന്നു ട്രംപിൻ്റെ പ്രസ്താവന. രണ്ടാം ലോകമഹായുദ്ധസമയത്ത് അമേരിക്ക ആർട്ടിക് ദ്വീപിന് നൽകിയ സംരക്ഷണത്തിന് ഡെൻമാർക്ക് നന്ദികാട്ടുന്നില്ലെന്നും ട്രംപ് ആരോപിച്ചു. അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്കായി ​ഗ്രീൻലാൻഡ് കൈവശം വെക്കെണ്ടതിൻ്റെ ആവശ്യവും ട്രംപ് ആവർത്തിച്ചു. ഗ്രീൻലാൻഡ് വിട്ടുകിട്ടാനുള്ള തന്റെ ശ്രമത്തിനോട് ഇല്ലായെന്ന് പറയുന്നവരെ താൻ മറക്കില്ലെന്നും ട്രംപ് ലോക സാമ്പത്തിക ഫോറത്തിൽ ചൂണ്ടിക്കാണിച്ചു.

ഗ്രീൻലാൻഡിനെ 'ഒരു ഐസ് കഷണം' എന്ന് വിശേഷിപ്പിച്ച ട്രംപ് ദ്വീപിൻ്റെ തന്ത്രപരമായ പ്രാധാന്യവുമായി താരതമ്യം ചെയ്യുമ്പോൾ പ്രദേശത്തിന്റെ മേൽ നിയന്ത്രണത്തിനുള്ള അമേരിക്കയുടെ ആവശ്യം പതിറ്റാണ്ടുകളായി നമ്മൾ അവർക്ക് നൽകിയതിനേക്കാൾ വളരെ ചെറിയ ഒരു അഭ്യർത്ഥനയാണെന്നും ചൂണ്ടിക്കാണിച്ചു.

അതേസമയം ​ഗ്രീൻലാൻഡ് ഏറ്റെടുക്കുന്നത് നാറ്റോയ്ക്ക് തിരിച്ചടിയാകുമെന്ന വാദവും ട്രംപ് തള്ളിക്കളഞ്ഞു. യൂറോപ്പിനും നാറ്റോയ്ക്കും സംഭാവനകൾ നൽകിയിട്ടും അമേരിക്കയ്ക്ക് വേണ്ട പരി​ഗണന തരുന്നില്ലെന്നും ട്രംപ് കുറ്റപ്പെടുത്തി. ട്രംപ് ഇടപെട്ടില്ലായിരുന്നെങ്കിൽ നാറ്റോ ഉണ്ടാകുമായിരുന്നില്ലെന്നും പ്രസ്താവന നടത്തി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'സ്ത്രീകളുടെ അടിവസ്ത്രങ്ങൾ മോഷ്ടിക്കും, അവ ധരിച്ച് വീഡിയോ എടുക്കും'; ബെംഗളൂരുവിൽ മലയാളി യുവാവ് അറസ്റ്റിൽ

'സ്ത്രീകളുടെ അടിവസ്ത്രങ്ങൾ മോഷ്ടിക്കും, അവ ധരിച്ച് വീഡിയോ എടുക്കും'; ബെംഗളൂരുവിൽ മലയാളി യുവാവ് അറസ്റ്റിൽ

ബെംഗളൂരു: സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ മോഷ്ടിച്ച് അവ ധരിച്ച് വീഡിയോ ചിത്രീകരിക്കുന്നത് പതിവാക്കിയ മലയാളി യുവാവ് ബെംഗളൂരുവില്‍ അറസ്റ്റില്‍. ബെംഗളൂരു ഹെബ്ബഗൊഡിയില്‍ താമസിക്കുന്ന അമല്‍ എന്‍ അജികുമാര്‍ എന്ന ഇരുപത്തിമൂന്നുകാരനെയാണ് ഹെബ്ബഗൊഡി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ താമസസ്ഥലത്തുനിന്നും സ്ത്രീകളുടെ അടിവസ്ത്രത്തിന്റെ വലിയ ശേഖരമാണ് പൊലീസ് കണ്ടെത്തിയത്. നഗരത്തിലെ റസിഡന്‍ഷ്യല്‍ ലെയ്‌നുകളില്‍ വീടുകളുടെ പുറത്തും ബാല്‍ക്കണിയിലും ഉണക്കാനിട്ടിരിക്കുന്ന അടിവസ്ത്രങ്ങള്‍ അമല്‍ മോഷ്ടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു.

വീടുകളും വസ്ത്രങ്ങള്‍ ഉണക്കാനിടുന്ന ബാല്‍ക്കണികളുമാണ് അമല്‍ ലക്ഷ്യമിട്ടത്. ചുറ്റുപാടുകള്‍ നിരീക്ഷിച്ച് ആരും കാണുന്നില്ലെന്ന് ഉറപ്പാക്കിയ ശേഷം സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ മോഷ്ടിക്കുന്നതായിരുന്നു അമലിന്റെ രീതി. ഇയാളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ ഈ അടിവസ്ത്രങ്ങള്‍ ധരിച്ച ഒന്നിലധികം വീഡിയോകളും പൊലീസ് കണ്ടെത്തി. സ്ത്രീകളുടെ അടിവസ്ത്രം ധരിക്കുമ്പോള്‍ തനിക്ക് മദ്യപിക്കുന്നതിന് സമാനമായ അനുഭവം തോന്നിയതായി അമല്‍ പൊലീസിനോട് പറഞ്ഞു.

മലയാളിയായ അമല്‍ ആറുമാസം മുന്‍പാണ് ബെംഗളൂരുവില്‍ എത്തിയത്. ഡിപ്ലോമ കോഴ്‌സ് പൂര്‍ത്തിയാക്കിയ അമലിന് ജോലി ലഭിച്ചിരുന്നില്ല. ഹെബ്ബഗൊഡിയില്‍ വാടകവീട്ടില്‍ സുഹൃത്തിനൊപ്പം താമസിച്ചുവരികയായിരുന്നു. ഭാരതീയ ന്യായ സംഹിത സെഷന്‍ 303 (2) മോഷണം, 329 (4) അനധികൃതമായി കടന്നുകയറ്റം, 79 സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് പൊലീസ് കേസെടുത്തത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കോഴിക്കോട് വീട് മാറി കൂടോത്രം ചെയ്യാന്‍ കയറി; ഒരാള്‍ പിടിയില്‍

കോഴിക്കോട് വീട് മാറി കൂടോത്രം ചെയ്യാന്‍ കയറി; ഒരാള്‍ പിടിയില്‍

കോഴിക്കോട്: വീട് മാറി കൂടോത്രം നടത്താനെത്തിയയാള്‍ പിടിയില്‍. ഈങ്ങാപ്പുഴ കരികുളം സ്വദേശി സുനിലാണ് പിടിയിലായത്. സുനിലിനെ നാട്ടുകാര്‍ പൊലീസിലേല്‍പ്പിച്ചു. ഇയാളെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു.

ചോദ്യം ചെയ്യലില്‍ മറ്റൊരു വീടായിരുന്നു ലക്ഷ്യമെന്ന് സുനില്‍ പറഞ്ഞു. മറ്റൊരു വീടിന്റെ മുറ്റത്ത് നിക്ഷേപിക്കാന്‍ കൊടുത്തുവിട്ട സാധനമാണെന്നും വീട് മാറിയതാണെന്നും ഇയാള്‍ സമ്മതിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അധികാരത്തിലെത്തിയാൽ കമിതാക്കൾക്ക് ബസുകളിൽ സൗജന്യ യാത്ര: തിരഞ്ഞെടുപ്പ് വാ​ഗ്ദാനവുമായി മുൻ മന്ത്രി

അധികാരത്തിലെത്തിയാൽ കമിതാക്കൾക്ക് ബസുകളിൽ സൗജന്യ യാത്ര: തിരഞ്ഞെടുപ്പ് വാ​ഗ്ദാനവുമായി മുൻ മന്ത്രി

ചെന്നൈ: അണ്ണാഡിഎംകെ അധികാരത്തിലെത്തിയാൽ കമിതാക്കൾക്ക് സർക്കാർ ബസുകളിൽ സൗജന്യയാത്രയെന്ന് മുൻ മന്ത്രി കെ ടി രാജേന്ദ്ര ബാലാജി. ബസുകളിൽ പുരുഷന്മാർക്കും സൗജന്യ യാത്രയെന്ന അണ്ണാഡിഎംകെയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം പരാമർശിച്ചാണ് രാജേന്ദ്ര ബാലാജിയുടെ പ്രസ്താവന.

പുരുഷന്മാർക്ക് സർക്കാർ ബസുകളിൽ സൗജന്യ യാത്ര നിലവിൽ വരുന്നതോടെ ഭർത്താക്കന്മാർക്ക് ഭാര്യമാരോടൊത്തും യുവാക്കൾക്ക് തങ്ങളുടെ കമിതാക്കൾക്കൊപ്പവും ചെലവില്ലാതെ യാത്ര ചെയ്യാൻ അവസരം ലഭിക്കുമെന്നാണ് വിശദീകരണം.സ്ത്രീകൾക്ക് മാത്രം യാത്ര സൗജന്യമാക്കിയതിലൂടെ ഡിഎംകെ കുടുംബങ്ങളെ വിഭജിച്ചെന്ന് രാജേന്ദ്ര ബാലാജി ആരോപിച്ചു. സ്ത്രീകൾ സൗജന്യമായി ബസുകളിൽ യാത്ര ചെയ്യുമ്പോൾ പുരുഷന്മാർ പണം കൊടുത്ത് മറ്റു ബസുകളിൽ പോകേണ്ട അവസ്ഥയാണെന്നും മുൻ മന്ത്രി പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കണ്ണൂരിൽ കുഞ്ഞിനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ കേസ്; അമ്മ ശരണ്യക്ക് ജീവപര്യന്തം ശിക്ഷ

കണ്ണൂരിൽ കുഞ്ഞിനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ കേസ്; അമ്മ ശരണ്യക്ക് ജീവപര്യന്തം ശിക്ഷ

കണ്ണൂർ: തയ്യിലിൽ ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ശരണ്യക്ക് ജിവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ഒരു ലക്ഷം രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. കേസിൽ ശരണ്യ കുറ്റക്കാരിയാണെന്ന് കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു.

കൃത്യമായ ആസൂത്രണത്തോടെയാണ് ശരണ്യ കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നും ശേഷം കൊലപാതകക്കുറ്റം ഭർത്താവ് പ്രണവിന്റെ തലയിൽ കെട്ടി വെക്കാനായിരുന്നു പദ്ധതി എന്നായിരുന്നു കണ്ടെത്തൽ.

2020 ഫെബ്രുവരിയിലാണ് ശരണ്യ തന്റെ ഒന്നര വയസുള്ള കുഞ്ഞിനെ കടല്‍ത്തീരത്തെ ഭിത്തിയില്‍ എറിഞ്ഞ് കൊന്നത്. കാമുകനൊപ്പം ജീവിക്കുന്നതിന് വേണ്ടി ശരണ്യ ഒന്നരവയസുകാരനായ സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. കുഞ്ഞിനെ കാണാതായതോടെ അച്ഛന്‍ പ്രണവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

2020 ഫെബ്രുവരി 17-ന് പുലർച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം. സംഭവദിവസം രാത്രി രണ്ടുമണി കഴിഞ്ഞപ്പോഴാണ് ഭർത്താവിനൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ ശരണ്യ സാവധാനം എടുത്തത്. ഉടനെ കുഞ്ഞും ഭർത്താവും ഉണർന്നു. ആസൂത്രണം പാളാതിരിക്കാൻ പാൽ കൊടുക്കാനെന്ന വ്യാജേന ശരണ്യ കസേരയിൽ കുറേനേരമിരുന്നു. ഭർത്താവ് ഉറങ്ങിയെന്ന് മനസിലാക്കി പിൻവാതിൽ തുറന്ന് കുട്ടിയുമായി ഇടുങ്ങിയ വഴിയിലൂടെ മൊബൈൽ ഫോൺ വെളിച്ചത്തിൽ കടൽത്തീരത്തേക്ക് നടന്നു. തുടർന്ന് കുട്ടിയെ കടലിലേക്കിട്ടു. കുഞ്ഞ് കരഞ്ഞതോടെ വീണ്ടും എടുത്തു. പിന്നീട് വീണ്ടും കുഞ്ഞിനെ പാറക്കൂട്ടത്തിലേക്ക് വലിച്ചെറിഞ്ഞു. കല്ലിൽ ശക്തിയായി തലയിടിച്ചുണ്ടായ പരിക്കാണ് കുഞ്ഞിന്റെ മരണകാരണമെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായിരുന്നു.

കുഞ്ഞിനെ കാണാതായപ്പോൾ ശരണ്യ ധരിച്ച വസ്ത്രത്തിൽ ഉപ്പുവെള്ളത്തിന്റെ സാന്നിധ്യമുണ്ടായതാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. കുറ്റം പ്രണവിൽ ചുമത്തിയ ശേഷം, കാമുകൻ നിധിനൊപ്പം ജീവിക്കാനായിരുന്നു ശരണ്യയുടെ പദ്ധതി. ഫോൺ കോളുകൾ പരിശോധിച്ചപ്പോഴാണ് ഫേസ്ബുക്ക് വഴി പരിചയപ്പെട്ട കാമുകനെക്കുറിച്ച് വിവരം ലഭിച്ചത്. കേസിൽ പ്രതി ശരണ്യ കുറ്റക്കാരിയാണെന്ന് തളിപ്പറമ്പ് അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് വിധിച്ചിരിക്കുന്നത്. ശരണ്യയുടെ ആൺസുഹൃത്തും കേസിലെ രണ്ടാം പ്രതിയുമായ നിധിനെ വെറുതെവിട്ടിരുന്നു.