Thursday, 22 January 2026

'ഭീകരതയെക്കുറിച്ച് സമാനമായ നിലപാട്'; പാകിസ്ഥാനെതിരേ വീട്ടുവീഴ്ചയ്ക്ക് തയ്യാറാകില്ലെന്ന ജയശങ്കറുടെ സന്ദേശത്തിന് മറുപടിയുമായി പോളണ്ട്‌

'ഭീകരതയെക്കുറിച്ച് സമാനമായ നിലപാട്'; പാകിസ്ഥാനെതിരേ വീട്ടുവീഴ്ചയ്ക്ക് തയ്യാറാകില്ലെന്ന ജയശങ്കറുടെ സന്ദേശത്തിന് മറുപടിയുമായി പോളണ്ട്‌

ഭീകരതയെക്കുറിച്ചുള്ള കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറിന്റെ ശക്തമായ പരാമർശങ്ങൾക്ക് മറുപടിയുമായി പോളണ്ട്. ചില പ്രാദേശിക വിഷയങ്ങളിൽ വ്യത്യസ്മായ നിലപാട് സ്വീകരിച്ചിട്ടുണ്ടെങ്കിലും അതിർത്തി കടന്നുള്ള ഭീകരതയെയും അന്താരാഷ്ട്ര നിയമലംഘനങ്ങളെയും അപലപിക്കുന്നതിൽ ഇന്ത്യയ്ക്കും പോളണ്ടിനും തുല്യമായ നിലപാടാണെന്നും പോളിഷ് ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ റഡോസ്ലാവ് സിക്കോർസ്‌കി വ്യക്തമാക്കി.

ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരുരാജ്യങ്ങളും അന്തർദേശീയ ഭീകരതയുടെ ഇരകളാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനായി എത്തിയതാണ് സിക്കോർസ്‌കി.

കഴിഞ്ഞ ഒക്ടോബറിൽ പോളിഷ് ഉപപ്രധാനമന്ത്രി പാകിസ്ഥാൻ സന്ദർശിച്ചിരുന്നു. ഈ സന്ദർശനവേളയിൽ പോളണ്ട്-പാകിസ്ഥാൻ സംയുക്ത പ്രസ്താവനയിൽ കശ്മീരിനെ ഉൾപ്പെടുത്തിയതിനെക്കുറിച്ച് ജയ്ശങ്കർ പരാമർശിച്ചതിനെക്കുറിച്ചുമുള്ള ചോദ്യങ്ങൾക്ക് മറുപടിയായി ഇന്ത്യയുമായി നടത്തിയ ചർച്ചകൾ സത്യസന്ധവുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

''നമുക്കെല്ലാവർക്കും പ്രാദേശികമായുള്ള ആശങ്കകളുണ്ട്. നമുക്കെല്ലാവർക്കും നമ്മുടെ അയൽക്കാരുണ്ട്. അയൽക്കാരുമായി നിങ്ങൾക്ക് അവസരങ്ങൾക്കും വെല്ലുവിളികള്‍ക്കുമുള്ള സാധ്യത ഉണ്ടാകും. അതേ, ഞങ്ങൾ ഭീകരവാദത്തെക്കുറിച്ച് ചർച്ച ചെയ്തു. ഞങ്ങൾ ഒരേ പാതയിലാണ്,'' അദ്ദേഹം പറഞ്ഞു. ഇന്ത്യ റഷ്യയ്‌ക്കൊപ്പം സൈനികാഭ്യാസത്തിൽ പങ്കെടുക്കുന്നത് സംബന്ധിച്ച് പോളണ്ട് ആശങ്കകൾ ഉന്നയിച്ചിട്ടുണ്ടെന്നും അത് ഭീഷണിയായി കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പോളണ്ടും ഇന്ത്യയും അന്താരാഷ്ട്ര നിയമത്തോടുള്ള പ്രതിബദ്ധത പങ്കിടുന്നതായും സിക്കോർസ്‌കി അടിവരയിട്ടു പറഞ്ഞു. ''പോളണ്ടും ഇന്ത്യയും അന്താരാഷ്ട്ര നിയമങ്ങൾ ഉയർത്തിപ്പിടിക്കുന്നതിൽ താത്പര്യമുള്ള രാജ്യങ്ങളാണ്. ഇരുരാജ്യങ്ങളും അന്താരാഷ്ട്ര തീവ്രവാദത്തിന്റെ ഇരകളാണ്. അതിനാൽ ടാങ്കറുകളോ തീവ്രവാദികളോ അന്താരാഷ്ട്ര അതിർത്തികൾ കടക്കുന്നതിനെ ഞങ്ങൾ ശക്തമായ വാക്കുകളിൽ അപലപിക്കുന്നു,'' അദ്ദേഹം പറഞ്ഞു.

തീവ്രവാദത്തോട് യാതൊരു വീട്ടുവീഴ്ചയും ചെയ്യരുതെന്നും പാകിസ്ഥാന്റെ തീവ്രവാദ അടിസ്ഥാന സൗകര്യങ്ങൾക്ക് 'ഇന്ധനം' നൽകാൻ സഹായിക്കരുതെന്നും ജയശങ്കർ പോളണ്ടിനോട് കഴിഞ്ഞ ദിവസം തുറന്നടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിക്കോർസ്‌കിയുടെ പ്രതികരണം പുറത്തുവന്നത്. റഷ്യയുമായുള്ള ബന്ധത്തിന്റെ പേരിൽ ഇന്ത്യയെ പാശ്ചാത്യ രാജ്യങ്ങൾ തിരിഞ്ഞുപിടിച്ച് ലക്ഷ്യം വയ്ക്കുന്നതിൽ ജയശങ്കർ വേദന പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ജമ്മുവിലെ ദോഡയിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; 4 സൈനികർക്ക് വീരമൃത്യു 9 പേർക്ക് പരിക്ക്

ജമ്മുവിലെ ദോഡയിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; 4 സൈനികർക്ക് വീരമൃത്യു 9 പേർക്ക് പരിക്ക്

ദില്ലി: ജമ്മുവിലെ ദോഡയിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ നാല് സൈനികർക്ക് വീരമൃത്യു. 9 സൈനികർക്ക് പരിക്കേറ്റു. 200 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് സൈനികർ സഞ്ചരിച്ച വാഹനം വീണത്. ദോഡയിലെ ഖനി എന്ന സ്ഥലത്താണ് അപകടമുണ്ടായത്. പത്തിലേറെ സൈനികർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽ പെട്ടത്. ഉയർന്ന പ്രദേശങ്ങളിലേക്ക് ഡ്യൂട്ടിക്ക് പോകുകയായിരുന്നു സൈനികർ. ഇതിനിടെ വാഹനത്തിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ട് കൊക്കയിലേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും നാലു സൈനികർ വീരമൃത്യു വരിച്ചു. പരിക്കേറ്റവരെ ഉദ്ദം പൂരിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അസ്വാഭാവികമായി ഒന്നും സംഭവിച്ചില്ല,ദീപക്കിനെ ഉൾപ്പെടുത്തി ഏഴോളം വീഡിയോകൾ ഷിംജിത പകർത്തി; റിമാൻഡ് റിപ്പോർട്ട്

അസ്വാഭാവികമായി ഒന്നും സംഭവിച്ചില്ല,ദീപക്കിനെ ഉൾപ്പെടുത്തി ഏഴോളം വീഡിയോകൾ ഷിംജിത പകർത്തി; റിമാൻഡ് റിപ്പോർട്ട്

കോഴിക്കോട്: ബസിൽവെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് സമൂഹമാധ്യമത്തിലൂടെ ദൃശ്യം പ്രചരിച്ചതിൽ മനംനൊന്ത് കോഴിക്കോട് സ്വദേശി ജീവനൊടുക്കിയതിൽ പ്രതി ഷിംജിത മുസ്തഫക്കെതിരായ പൊലീസ് റിമാൻഡ് റിപ്പോർട്ട് പുറത്ത്. ബസിൽവെച്ച് ലൈംഗികാതിക്രമം നേരിട്ടുവെന്ന ഷിംജിതയുടെ ആരോപണത്തെ തള്ളുന്ന വിവരങ്ങളാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്. ബസിൽവെച്ച് അസ്വാഭാവികമായി ഒന്നും സംഭവിച്ചിട്ടില്ലെന്നും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

ബസിൽവെച്ച് ദീപക്കിനെ ഉൾപ്പെടുത്തിയുള്ള ഏഴോളം വീഡിയോകളാണ് ഷിംജിത മൊബൈലിൽ ചിത്രീകരിച്ചത്. ഇവ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമുകളിൽ പങ്കുവെച്ചതായും കണ്ടെത്തി. പോസ്റ്റ് ഗ്രാജ്വേറ്റും അസിസ്റ്റന്റ് പ്രൊഫസർ ക്വാളിഫൈഡുമായ ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ള പ്രതി മലപ്പുറം അരീക്കോട് പഞ്ചായത്തിലെ മുൻ വാർഡ് മെമ്പർ ആയിരുന്നു. നിയമത്തെകുറിച്ച് മതിയായ അവബോധം ഉള്ള ആളാണ്. എന്തെങ്കിലും ദുരനുഭവം ഉണ്ടായാൽ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ നിയമധാരികളെയോ വിവരം അറിയിക്കാതെ ഇത്തരത്തിലുള്ള വീഡിയോകൾ ചിത്രീകരിച്ച് സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ചാൽ കുറ്റാരോപിതൻ പ്രസ്തുത വീഡിയോ കണ്ട് മാനഹാനി നേരിട്ട് മനം നൊന്ത് ആത്മഹത്യ ചെയ്യാമെന്ന്‌ വ്യക്തമായ അറിവും ബോധവും പ്രതിക്കുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

ദുരനുഭവം നേരിട്ടെന്ന് പറയുന്ന പ്രതി താമസിക്കുന്ന വടകരയിലോ സംഭവം നടന്നുവെന്ന് പറയുന്ന പയ്യന്നൂർ പൊലീസ് സ്റ്റേഷനിലോ അധികാരപ്പെട്ട നിയമകേന്ദ്രങ്ങളിലോ ഇതുമായി ബന്ധപ്പെട്ട് പരാതി നൽകിയിട്ടില്ല. സംഭവം നടന്നുവെന്ന് പറയുന്ന ബസിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. ദീപക്കും പ്രതിയും ബസിൽ കയറിയതായും അസ്വാഭാവികമായി യാതൊന്നും നടന്നിട്ടില്ലെന്നും ഇതിൽ വ്യക്തമാണ്. ശേഷം പ്രതിയും ദീപക്കും സ്വാഭാവികമായാണ് ബസിൽനിന്ന് ഇറങ്ങി നടന്നു പോകുന്നതെന്നും സിസിടിവി ദൃശ്യത്തിലൂടെ വ്യക്തമായെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇത് സ്ഥിരീകരിക്കുന്നതാണ് ബസ് ജീവനക്കാരുടെ മൊഴിയെന്നും റിപ്പോർട്ടിലുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നടൻ കൃഷ്ണപ്രസാദും സുഹൃത്തും മർദ്ധിച്ചെന്ന് ഡോക്ടർ: ആരോപണം സ്ഥാനാർഥിത്വ അഭ്യൂഹം കാരണമെന്ന് നടൻ

നടൻ കൃഷ്ണപ്രസാദും സുഹൃത്തും മർദ്ധിച്ചെന്ന് ഡോക്ടർ: ആരോപണം സ്ഥാനാർഥിത്വ അഭ്യൂഹം കാരണമെന്ന് നടൻ

കോട്ടയം: സിനിമാതാരം കൃഷ്‌ണപ്രസാദ് മർദ്ദിച്ചെന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്‌ടർ. കോട്ടയം ശ്രീനിലയം വീട്ടിൽ ഡോ ബി ശ്രീകുമാറാണ് (67) കൃഷ്‌ണപ്രസാദും സഹായി കൃഷ്ണ‌കുമാറും ചേർന്നു തന്നെ മർദിച്ചെന്നു ചങ്ങനാശേരി പൊലീസിൽ പരാതി നൽകിയത്.

കോട്ടയം നഗരത്തിൽ താമസിക്കുന്ന ഡോക്‌ടർ ചങ്ങനാശേരി പെരുന്ന സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിനടുത്ത് ഭാര്യയുടെ പേരിലുള്ള പുരയിടത്തിലെത്തിയപ്പോഴാണ് സംഭവമെന്നു പരാതിയിൽ പറയുന്നു. അവിടെ ശ്രീകുമാർ പുതിയ വീട് നിർമിക്കുന്നുണ്ട്. ഇതിൻ്റെ ഭാഗമായി തൊഴിലാളികൾ കല്ലുകെട്ടിയപ്പോൾ കൃഷ്‌ണപ്രസാദ് തടയുകയും കല്ലുകെട്ടിയാൽ പൊളിക്കുമെന്ന് മുന്നറിയിപ്പു നൽകുകയും ചെയ്തു. ഇതിനു പിന്നാലെ ഡോക്‌ടർ സ്‌ഥലത്തെത്തിയപ്പോൾ കല്ലിട്ട സ്‌ഥലത്ത് വില്ലേജ് ഓഫിസറുമായി കൃഷ്ണപ്രസാദും എത്തി. അതു മൊബൈലിൽ പകർത്തുന്നതിനിടെയാണ് മർദനമേറ്റതെന്നാണ് പരാതി. ഡോക്ട‌ർ ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ജനനായകൻ വാങ്ങിയത് 120 കോടിയ്ക്ക്, റിലീസ് അനിശ്ചിതത്വം, നിയമ നടപടിയിലേക്ക് കടക്കാൻ ആമസോൺ; റിപ്പോർട്ട്

ജനനായകൻ വാങ്ങിയത് 120 കോടിയ്ക്ക്, റിലീസ് അനിശ്ചിതത്വം, നിയമ നടപടിയിലേക്ക് കടക്കാൻ ആമസോൺ; റിപ്പോർട്ട്

മദ്രാസ് ഹൈക്കോടതിയുടെ വിധി കാത്തിരിക്കുകയാണ് വിജയ് നായകനാകുന്ന ‘ജനനായകൻ’ എന്ന ചിത്രം. പൊങ്കലിന് തിയേറ്ററുകളിലെത്തേണ്ടിയിരുന്ന ജനനായകന് സെൻസർ സർട്ടിഫിക്കറ്റ് നൽകാതിരുന്നതോടെയാണ് കോടതി കയറേണ്ടിവന്നത്. സിനിമയുടെ റീലീസ് എന്നായിരിക്കുമെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടുമില്ല. സിനിമയുടെ റീലീസ് തിയതി മാറ്റിവെക്കുന്ന സാഹചര്യത്തിൽ സിനിമയുടെ അവകാശങ്ങൾ വാങ്ങിയ ഒടിടി പ്ലാറ്റ്‌ഫോം നിർമ്മാതാക്കൾക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകളിൽ പറയുന്നു.

സിനിമയുടെ റീലീസ് വൈകുന്നതിന് അനുസരിച്ച് ഒടിടി റിലീസും വൈകും, ചിത്രത്തിന്റെ ഷെഡ്യൂൾ ചെയ്ത സ്ട്രീമിംഗ് വിൻഡോയെ ഇത് ബാധിക്കുമെന്ന് കാണിച്ചാണ് ഒടിടി പ്ലാറ്റ്‌ഫോം നിർമ്മാതാക്കൾക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. ജനനായകൻ നിർമാതാക്കളോ ഒ ടി ടി പ്ലാറ്റ്ഫോമോ ഈ വാർത്തകളിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. ജനനായകന് യു/എ സർട്ടിഫിക്കറ്റ് നൽകാൻ നേരത്തേ മദ്രാസ് ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് വിധിച്ചിരുന്നു. പിന്നീട് ഡിവിഷൻ ബെഞ്ച് ഈ ഉത്തരവ് സ്റ്റേ ചെയ്യുകയും റിലീസ് താത്കാലികമായി തടയുകയുമായിരുന്നു.

പലയിടത്തും സിനിമയുടെ ബുക്കിംഗ് ഉൾപ്പടെ ആരംഭിച്ചിരുന്നു. തുടർന്ന് ഈ ടിക്കറ്റുകൾ എല്ലാം റീഫണ്ട് ചെയ്യുകയായിരുന്നു. ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലെ ഡബ്ബ് ചെയ്ത പതിപ്പുകൾക്ക് അനുമതി നൽകുന്നതിനുമുമ്പ് ചിത്രത്തിന്റെ തമിഴ് പതിപ്പിന്റെ സർട്ടിഫിക്കേഷൻ ആവശ്യമാണ്. ഈ കാലതാമസം ആണ് ജനനായകൻന്റെ റിലീസ് പ്രതിസന്ധിയിലാക്കിയത്. വിജയ്‌യുടെ വെറും ഒരു ചിത്രം മാത്രമല്ല ജനനായകൻ, രാഷ്ട്രീയ പ്രവേശത്തിലേക്ക് കടക്കുന്ന നടന്റെ അവസാന ചിത്രമാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മലപ്പുറത്ത് വാഹനാപകടത്തിൽ പ്രവാസി മലയാളികൾക്ക് ദാരുണാന്ത്യം

മലപ്പുറത്ത് വാഹനാപകടത്തിൽ പ്രവാസി മലയാളികൾക്ക് ദാരുണാന്ത്യം

മലപ്പുറം: പെരുവള്ളൂര്‍ പറമ്പില്‍ പീടികയില്‍ ബൈക്കില്‍ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി. വേങ്ങര പാക്കടപ്പുറായ മാടംചിന കൊട്ടേക്കാട്ട് പരേതനായ മമ്മിതുവിന്റെ മകന്‍ നിസാറാണ് (32) മ രിച്ചത്. ഇതോടെ ഈ അപകടത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. ഇക്കഴിഞ്ഞ ജനുവരി 11-ന് ഞായറാഴ്ചയായിരുന്നു അപകടം നടന്നത്. പടിക്കല്‍ - കരുവാങ്കല്ല് റോഡില്‍ പെരുവള്ളൂര്‍ പറമ്പില്‍ പീടിക പെട്രോള്‍ പമ്പിന് മുന്നില്‍ വെച്ചാണ് അപകടം നടന്നത്. അപകടം നടന്ന സമയത്തുതന്നെ നിസാറിന്റെ സുഹൃത്തും പാക്കടപ്പുറം മാടന്‍ചീന സ്വദേശിയുമായ സി.പി (ചക്കിപ്പറമ്പന്‍) ഉസ്മാന്റെ മകന്‍ മുനീര്‍ (24) മരിച്ചിരുന്നു. പടിക്കല്‍ കരുവാങ്കല്ല് റോഡി ല്‍ പെരുവള്ളൂര്‍ പറമ്പി പീടിക എച്ച്.പി പെട്രോള്‍. പമ്പിന് മുന്നില്‍ വെച്ചായിരുന്നു അപകടം. പെട്രോ ള്‍ പമ്പിലേക്ക് കയറുന്ന തിനിടെ എതിരെ വന്ന കാര്‍ ഇടിച്ചായിരുന്നു അപകടം സംഭവിച്ചത്. ഗുരുതരമായി പരിക്കേ ഇരുവരെയും കോഴി ക്കോട് മെഡിക്കല്‍ കോളജില്‍ കൊണ്ടുപോയെങ്കിലും മുനീര്‍ മരിച്ചു. നിസാറിന്റെ മാതാവ്: ഉമ്മു ജമീല. ഭാര്യ: ഷബാന. മക്കള്‍:മുഹമ്മദ് അഫ്സാന്‍, ഹിനാറ. പോസ്റ്റ്‌മോര്‍ട്ടം ന ടപടികള്‍ക്കുശേഷം മാടംചിന ജുമാ മസ്ജിദില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഗള്‍ഫിലായിരുന്ന നിസാര്‍ ഏതാനും ആഴ്ചകള്‍ക്ക് മുന്‍പാണ് നാട്ടിലെത്തിയത്. പ്രവാസ ജീവിതത്തില്‍ നിന്ന് അവധിക്ക് എത്തിയ ഇരുവരുടെയും അപ്രതീക്ഷിത വിയോഗം നാടിനെ ഒന്നടങ്കം ദുഖത്തിലാഴ്ത്തി. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ആർട്ടിക് സമുദ്രത്തിന്‍റെ വലിപ്പം! ചൊവ്വയിൽ ഒരു പുരാതന സമുദ്രമുണ്ടായിരുന്നെന്ന് പുതിയ തെളിവുകൾ

ആർട്ടിക് സമുദ്രത്തിന്‍റെ വലിപ്പം! ചൊവ്വയിൽ ഒരു പുരാതന സമുദ്രമുണ്ടായിരുന്നെന്ന് പുതിയ തെളിവുകൾ

ബേണ്‍: ഭൂമിയിലെ ആർട്ടിക് സമുദ്രത്തോളം വലിപ്പമുള്ള ഒരു സമുദ്രം ചൊവ്വയിൽ ഒരിക്കൽ ഉണ്ടായിരുന്നിരിക്കാമെന്ന് പുതിയ പഠനം. സ്വിസ് ശാസ്ത്രജ്ഞർ നടത്തിയ ഈ ഗവേഷണം ചൊവ്വ ഒരുകാലത്ത് ഭൂമിയെപ്പോലെ ഒരു നീല ഗ്രഹം ആയിരുന്നുവെന്ന സൂചനകളിലേക്കാണ് നയിക്കുന്നത്. ഏറ്റവും പുതിയ പഠനത്തിൽ ഗവേഷകർ ചൊവ്വയിൽ ഭൂമിയിലെ ആർട്ടിക് സമുദ്രത്തിന് സമാനമായ വലിപ്പമുള്ള ഒരു വിശാലമായ സമുദ്രത്തിന്‍റെ തെളിവുകൾ തിരിച്ചറിഞ്ഞു. ചുവന്ന ഗ്രഹത്തിൽ ഒരിക്കൽ വലിയ നദികളും ഒരുപക്ഷേ സമുദ്രങ്ങളും ഉണ്ടായിരുന്നുവെന്ന് മുൻ നിരീക്ഷണങ്ങളുമുണ്ട്.

ചൊവ്വയിലെ സമുദ്രം, ആ വിശ്വാസം കൂടുതല്‍ ഊട്ടിയുറപ്പിക്കപ്പെടുന്നു
സ്വിറ്റ്സർലൻഡിലെ ബേൺ സർവകലാശാലയിലെ ഗവേഷകരായ ഇഗ്നേഷ്യസ് ഇൻഡി, ഫ്രിറ്റ്സ് ഷ്ലുനെഗർ എന്നിവരടങ്ങുന്ന ഗവേഷണ സംഘമാണ് ചൊവ്വയെ കുറിച്ച് പുതിയ സൂചനകള്‍ കണ്ടെത്തിയിരിക്കുന്നത്. നാസയുടെ മാർസ് റെക്കണിസൻസ്, യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ മാർസ് എക്‌സ്‌പ്രസ്, എക്സോമാർസ് ട്രേസ് ഗ്യാസ് ഓർബിറ്റർ തുടങ്ങിയവ ഉൾപ്പെടെ ചൊവ്വയെ ചുറ്റുന്ന വിവിധ ബഹിരാകാശ പേടകങ്ങളിൽ നിന്ന് ശേഖരിച്ച ഡാറ്റ വിശകലനം ചെയ്‌തുകൊണ്ടാണ് ഗവേഷകർ ഈ പുതിയ നിഗമനത്തിലെത്തിയത്. എക്സോമാർസ് ട്രേസ് ഗ്യാസ് ഓർബിറ്ററിൽ ഉയർന്ന റെസല്യൂഷനുള്ള വർണ്ണ ചിത്രങ്ങൾ എടുക്കാൻ കഴിയുന്ന ബെർണീസ് മാർസ് എന്ന പ്രത്യേക ക്യാമറയും സജ്ജീകരിച്ചിരുന്നു. ബേൺ സർവകലാശാലയിലെ ശാസ്‌ത്രജ്ഞരുടെ പുതിയ ഗവേഷണത്തില്‍ ഈ ക്യാമറകളില്‍ നിന്നുള്ള ചിത്രങ്ങള്‍ നിർണായക പങ്കുവഹിച്ചു. ഉപഗ്രഹങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ചൊവ്വ ഗ്രഹത്തിന്‍റെ ഭൂതകാലത്തെ തിരിച്ചറിയാന്‍ നമ്മെ സഹായിക്കുന്നുവെന്ന് പഠനത്തിന് നേതൃത്വം നൽകിയ ബേൺ സർവകലാശാലയിലെ ഗവേഷകനായ ഇഗ്നേഷ്യസ് അർഗഡെസ്റ്റ്യ സ്പേസ് ഡോട്ട് കോമിനോട് പറഞ്ഞു.

കോപ്രേറ്റ്സ് കാസ്‍മ ചൊവ്വയുടെ ചരിത്രം തിരുത്തുമോ? 

ചൊവ്വ ഗ്രഹത്തിലെ കോപ്രേറ്റ്സ് കാസ്‍മ എന്നറിയപ്പെടുന്ന 620 മൈൽ (1,000 കിലോമീറ്റർ) നീളമുള്ള ഒരു മലയിടുക്കിന്‍റെ തെക്കുകിഴക്കൻ ഭാഗത്ത് നിന്ന് പകര്‍ത്തിയ ഉപഗ്രഹ ചിത്രങ്ങളിലാണ് ഗവേഷകര്‍ കൂടുതല്‍ പഠനം നടത്തിയത്. ചൊവ്വയിലെ ഏറ്റവും വലിയ മലയിടുക്ക് ശൃംഖലയായ വാലെസ് മറൈനറിസിന്‍റെ ഭാഗമാണ് ഈ ഭാഗം. ചുവന്ന ഗ്രഹത്തിന്‍റെ ഭൂമധ്യരേഖയിൽ 2,485 മൈലിലധികം (4,000 കിലോമീറ്റർ) നീളത്തിൽ വാലെസ് മറൈനറിസ് വ്യാപിച്ചുകിടക്കുന്നു. കോപ്രേറ്റ്സ് കാസ്‍മയില്‍ നിന്നുള്ള ഉപഗ്രഹ ചിത്രങ്ങളില്‍ ഫാൻ ആകൃതിയിലുള്ള നിക്ഷേപങ്ങൾ തെളിഞ്ഞ് കാണാം. അവ നമ്മുടെ ഗ്രഹത്തിൽ ഒഴുകുന്ന വെള്ളം ഒരു നിശ്ചല വസ്തുവുമായി ചേരുമ്പോൾ രൂപം കൊള്ളുന്ന തരത്തിലുള്ള നദി ഡെൽറ്റകളെപ്പോലെ കാണപ്പെടുന്നുവെന്നാണ് ഗവേഷകരുടെ അനുമാനം. ഈ നിക്ഷേപങ്ങൾ ഒരു പുരാതന തീരത്തിന്‍റെ തെളിവാണെന്നും ബേൺ സർവകലാശാലയിലെ ഗവേഷകർ അഭിപ്രായപ്പെട്ടു. ചൊവ്വയുടെ വടക്കൻ അർദ്ധഗോളത്തിൽ ഒരിക്കൽ ഭൂമിയിലെ ആർട്ടിക് സമുദ്രത്തിന്‍റെ വലിപ്പമുള്ള ഒരു സമുദ്രം ഉണ്ടായിരുന്നുവെന്നും ഗവേഷകർ വാദിക്കുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ശബരിമല സ്വർണക്കൊള്ള: യൂത്ത് കോൺഗ്രസിന്റെ നിയമസഭാ മാർച്ചിൽ സംഘർഷം; പ്രവർത്തകരോട് പിരിഞ്ഞുപോകാൻ പൊലീസ് നിർദേശം

ശബരിമല സ്വർണക്കൊള്ള: യൂത്ത് കോൺഗ്രസിന്റെ നിയമസഭാ മാർച്ചിൽ സംഘർഷം; പ്രവർത്തകരോട് പിരിഞ്ഞുപോകാൻ പൊലീസ് നിർദേശം

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ പ്രതിഷേധിച്ച് നിയമസഭയ്ക്ക് മുന്നിൽ നടത്തിയ യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം. ബാരിക്കേഡ് മറികടക്കാനാണ് പ്രവർത്തകരുടെ ശ്രമം. യൂത്ത് കോൺ​ഗ്രസ് പ്രസിഡൻ്റ് ഒ ജെ ജനീഷ്, അബിൻ വർക്കി എന്നിവരുടെ നേതൃത്വത്തിലാണ് മാർച്ച് നടത്തുന്നത്. നിരവധി തവണ പ്രവർത്തകർക്ക് നേരെ പൊലീസ് ജല പീരങ്കി പ്രയോ​ഗിച്ചു. പൊലീസ് വാഹനത്തിന് നേരെ കല്ലേറ് ഉണ്ടായി. പൊലീസ് കണ്ണീർ വാതക മുന്നറിയിപ്പ് നൽകുകയും പ്രവർത്തകരോട് പിരിഞ്ഞുപോകാൻ നിർദേശിക്കുകയും ചെയ്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ടോൾ കുടിശികയുടെ പേരിൽ വ്യാജ സന്ദേശങ്ങൾ; യുഎഇയിൽ പണം തട്ടാൻ ശ്രമം നടക്കുന്നതായി അധികൃതർ

ടോൾ കുടിശികയുടെ പേരിൽ വ്യാജ സന്ദേശങ്ങൾ; യുഎഇയിൽ പണം തട്ടാൻ ശ്രമം നടക്കുന്നതായി അധികൃതർ

യുഎഇയില്‍ ടോള്‍ കുടിശികയുടെ പേരില്‍ വ്യാജ സന്ദേശങ്ങള്‍ അയച്ച് പണം തട്ടാന്‍ ശ്രമം നടക്കുന്നതായി കണ്ടെത്തല്‍. അബുദബിയിലെ നിരവധി വാഹന ഉടമകള്‍ക്കാണ് ഇത്തരത്തില്‍ വ്യാജ സന്ദേശങ്ങള്‍ ലഭിച്ചത്. സൈബര്‍ തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും അഞ്ജാത സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നും അബുദബി മൊബിലിറ്റി പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

അബുദബിയിലെ ടോള്‍ സംവിധാനമായ 'ദര്‍ബിന്റെ പേരിലാണ് വാഹന ഉടമകള്‍ക്ക് വ്യാജ സന്ദേശങ്ങള്‍ ലഭിക്കുന്നത്. ടോള്‍ കുടിശികയുണ്ടെന്നും ഈ മാസം 20-നുള്ളിൽ തുക അടച്ചില്ലെങ്കില്‍ വലിയ തുക പിഴ ചുമത്തുമെന്നാണ് മുന്നറിയിപ്പ്. ഇതിന് പുറമെ ലൈസന്‍സില്‍ ബ്ലാക്ക് പോയിന്റുകള്‍ ചമത്തുമെന്നും സന്ദേശങ്ങളില്‍ പറയുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ലൈസൻസ് ലഭിച്ചെന്ന് കരുതി ആശ്വസിക്കണ്ട, പണി വരുന്നുണ്ട്;വിളിച്ച് വരുത്തി വാഹനം ഓടിപ്പിക്കുമെന്ന് KB ഗണേഷ് കുമാർ

ലൈസൻസ് ലഭിച്ചെന്ന് കരുതി ആശ്വസിക്കണ്ട, പണി വരുന്നുണ്ട്;വിളിച്ച് വരുത്തി വാഹനം ഓടിപ്പിക്കുമെന്ന് KB ഗണേഷ് കുമാർ

തിരുവനന്തപുരം: ഡ്രൈവിങ് ലൈസന്‍സ് എടുത്ത ആളുകള്‍ക്ക് മിന്നല്‍ പരിശോധന നടത്തുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. പഠിച്ച് ഇറങ്ങി ലൈസന്‍സ് നേടിയവരെ വിളിച്ച് വരുത്തി വാഹനം ഓടിപ്പിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ലൈസന്‍സ് നേടിയ പലര്‍ക്കും വാഹനം ഓടിക്കാന്‍ അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

സൂപ്പര്‍ ചെക്കില്‍ പരാജയപ്പെട്ടാല്‍ ഡ്രൈവിംഗ് സ്‌കൂള്‍ അധികൃതരെ വിളിച്ചു വരുത്തും. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക് സൂപ്പര്‍ ചെക്ക് പരിശോധനയ്ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. റോഡ് അപകടങ്ങള്‍ തടയാന്‍ സെമിനാര്‍ അല്ല ട്രെയിനിങ് വേണമെന്നും കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എംവിഡി ഉദ്യോഗസ്ഥര്‍ക്ക് ട്രെയിനിങ് നല്‍കണമെന്നും കെ ബി ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുത്ത ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കണമെന്നും കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു.

അതേസമയം മദ്യപിച്ച് വാഹനമോടിച്ചതിനെ തുടര്‍ന്ന് നടപടി നേരിട്ട കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരില്‍ ഗുരുതര വീഴ്ച വരുത്താത്തവരെ തിരിച്ചെടുക്കുമെന്ന് ഗണേഷ് കുമാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 650ഓളം പേരാണ് നടപടി നേരിട്ട് പുറത്തായത്. ഇതില്‍ 500 ഓളം പേരെ തിരിച്ചെടുക്കാനാണ് മന്ത്രി നിര്‍ദേശം നല്‍കിയത്. ഒരു തവണത്തേക്ക് ഡ്രൈവര്‍മാരോട് ക്ഷമിക്കുന്നുവെന്നായിരുന്നു മന്ത്രി പറഞ്ഞത്. തിരിച്ചെടുക്കുന്നവരില്‍ നിന്നും 5000 രൂപ ഫൈന്‍ ഈടാക്കാനും നിര്‍ദേശമുണ്ട്.