Monday, 23 February 2026

ശബരിമല സ്വര്‍ണക്കൊള്ള കേസ്; ദേവസ്വം ബോര്‍ഡ് മുൻ അംഗം കെപി ശങ്കരദാസിന്‍റെ ജാമ്യാപേക്ഷയിൽ മാര്‍ച്ച് 2ന് വിധി

ശബരിമല സ്വര്‍ണക്കൊള്ള കേസ്; ദേവസ്വം ബോര്‍ഡ് മുൻ അംഗം കെപി ശങ്കരദാസിന്‍റെ ജാമ്യാപേക്ഷയിൽ മാര്‍ച്ച് 2ന് വിധി

കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ അംഗം കെ.പി.ശങ്കരദാസിന്‍റെ ജാമ്യാപേക്ഷയിൽ മാർച്ച് രണ്ടിന് കൊല്ലം വിജിലൻസ് കോടതി വിധി പറയും. കട്ടിളപ്പാളി ദ്വാരപാലക കേസുകളിൽ പ്രതിയാണ് ശങ്കരദാസ്. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ശങ്കരദാസിന്‍റെ ജാമ്യ നീക്കം.പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. പ്രതിയുടെ മെഡിക്കൽ റിപ്പോർട്ടുകൾ കോടതി പരിശോധിച്ചു. ജനുവരി 14 നാണ് ശങ്കരദാസ് രണ്ട് കേസുകളിലും അറസ്റ്റിലായത്. എ.പത്മകുമാർ പ്രസിഡന്‍റായിരുന്ന ബോർഡിൽ അംഗമായിരുന്നു ശങ്കരദാസ്. മറ്റൊരു ബോർഡ് അംഗമായ എൻ.വിജയകുമാറും റിമാൻഡിൽ തുടരുകയാണ്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഒഎൽഎക്‌സിൽ വിലക്കുറവിൽ ഐഫോൺ; ലക്ഷ്യം തട്ടിപ്പ്; ഒളിവിലായിരുന്ന പ്രതിയെ വർഷങ്ങൾക്ക് ശേഷം പൊക്കി പൊലീ

ഒഎൽഎക്‌സിൽ വിലക്കുറവിൽ ഐഫോൺ; ലക്ഷ്യം തട്ടിപ്പ്; ഒളിവിലായിരുന്ന പ്രതിയെ വർഷങ്ങൾക്ക് ശേഷം പൊക്കി പൊലീ

കല്പറ്റ: ഒഎൽഎക്സ് വഴി മൊബൈൽ ഫോൺ നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് തിരിച്ചറിയൽ രേഖകൾ ദുരുപയോഗം ചെയ്ത കേസിലെ പ്രതി പിടിയിൽ. ബത്തേരി മാടക്കര സ്വദേശി ഫാസിൽ ആണ് പൊലീസിന്റെ പിടിയിലായത്. കോഴിക്കോട് മുക്കത്തുനിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്.

2022ലാണ് ഇയാൾക്കെതിരെ പൊലീസ് കേസെടുത്തത്. പിണങ്ങോട് സ്വദേശിയുടെ പരാതിയിലായിരുന്നു കേസ്. ഒഎൽഎക്സ് വഴി വിലക്കുറവിൽ ഐഫോൺ നൽകാമെന്ന് പറഞ്ഞ് ഫാസിൽ പിണങ്ങോട് സ്വദേശിയിൽ നിന്ന് തിരിച്ചറിയൽ രേഖകൾ വാങ്ങി. എന്നാൽ തട്ടിപ്പ് മനസിലാക്കിയ പിണങ്ങോട് സ്വദേശി പണം നൽകിയില്ല. എന്നാൽ ഇയാൾ തിരിച്ചറിയൽ രേഖകൾ ദുരുപയോഗം ചെയ്തു.

മലപ്പുറം സ്വദേശിയെയാണ് പിണങ്ങോട് സ്വദേശിയുടെ രേഖകൾ ഉപയോഗിച്ച് ഫാസിൽ പറ്റിച്ചത്. പിന്നീട് പറ്റിപ്പിനിരയായ മലപ്പുറം സ്വദേശി പിണങ്ങോട് സ്വദേശിയെ തേടിയെടുത്തിയപ്പോഴാണ് തൻ്റെ രേഖകൾ ദുരുപയോഗം ചെയ്യപ്പെടുന്നതായി പിണങ്ങോട് സ്വദേശി അറിയുന്നത്. തുടർന്ന് സൈബർ പൊലീസിൽ പരാതി നൽകുകയായിരുന്നു.

കേസെടുത്തതിന് പിന്നാലെ പ്രതി ഒളിവിൽ പോയിരുന്നു. വിവിധ സ്ഥലങ്ങളിൽ മാറിമാറിയാണ്‌ ഇയാൾ താമസിച്ചിരുന്നത്. നിലവിൽ മുക്കത്തെ ഒരു വാടകവീട്ടിൽ കഴിയുന്നതിനിടെയാണ് പൊലീസിന്റെ പിടിയിലാകുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

എഐ ഉച്ചകോടിയിലെ ഷർട്ടൂരി പ്രതിഷേധം; അഞ്ചാം പ്രതി ഗ്വാളിയറിൽ പിടിയിൽ; രാഹുൽ ഗാന്ധിക്കൊപ്പമുള്ള ചിത്രവും പുറത്ത്

എഐ ഉച്ചകോടിയിലെ ഷർട്ടൂരി പ്രതിഷേധം; അഞ്ചാം പ്രതി ഗ്വാളിയറിൽ പിടിയിൽ; രാഹുൽ ഗാന്ധിക്കൊപ്പമുള്ള ചിത്രവും പുറത്ത്

ന്യൂഡൽഹി: ഭാരത് മണ്ഡപത്തിൽ നടന്ന എഐ ഇംപാക്ട് ഉച്ചകോടിക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ ഷർട്ടൂരി പ്രതിഷേധവുമായി ബന്ധപ്പെട്ട് ഒരാളെക്കൂടി ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ ഗ്വാളിയറിൽ നിന്നുള്ള ജിതേന്ദ്ര യാദവ് ആണ് പിടിയിലായത്. കേസിൽ ഇതുവരെ അഞ്ച് പേരാണ് അറസ്റ്റിലായത്. ജിതേന്ദ്ര യാദവിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ഇയാൾക്ക് യൂത്ത് കോൺഗ്രസുമായി ബന്ധമുണ്ടെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ടെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു.

നേരത്തെ അറസ്റ്റിലായ നാല് പേരെ അഞ്ച് ദിവസത്തെ കസ്റ്റഡിയിൽ വിട്ടുകൊണ്ട് കോടതി കടുത്ത ഭാഷയിൽ പ്രതികരിച്ചിരുന്നു. ഇത് വെറുമൊരു പ്രതിഷേധമല്ലെന്നും രാജ്യത്തിന്റെ നയതന്ത്ര പ്രതിച്ഛായയെ തകർക്കാനുള്ള ശ്രമമാണെന്നും കോടതി നിരീക്ഷിച്ചു. അന്താരാഷ്ട്ര തലത്തിൽ രാജ്യത്തെ അപമാനിക്കാനുള്ള ഗൂഢാലോചനയാണെന്ന് ഡൽഹി പോലീസ് കോടതിയിൽ വാദിച്ചു.

ഫെബ്രുവരി 16ന് ആരംഭിച്ച ആഗോള എഐ സമ്മിറ്റിനിടെ പത്തോളം യൂത്ത് കോൺഗ്രസ് പ്രവർത്തകർ വേദിക്കുള്ളിൽ കടന്ന് ഷർട്ട് ഊരി പ്രതിഷേധിക്കുകയായിരുന്നു. ഇന്ത്യ-യുഎസ് വ്യാപാര കരാറിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രതിഷേധം.

പ്രധാനമന്ത്രിയുടെ പ്രതികരണം
മീററ്റിൽ നടന്ന ഒരു ചടങ്ങിൽ സംസാരിക്കവെ കോൺഗ്രസിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി രൂക്ഷമായ ഭാഷയിൽ ആഞ്ഞടിച്ചു. ഒരു ആഗോള വേദിയെ കോൺഗ്രസ് തങ്ങളുടെ "വൃത്തികെട്ട രാഷ്ട്രീയത്തിനായി" ഉപയോഗിച്ചുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. "നിങ്ങൾ നേരത്തെ തന്നെ നഗ്നരാണ്, പിന്നെ എന്തിനാണ് വസ്ത്രം ഊരേണ്ടി വന്നത്?" എന്ന് അദ്ദേഹം പരിഹസിച്ചു. ഇന്ത്യയുടെ വിജയങ്ങളെ ദഹിപ്പിക്കാൻ കഴിയാത്തവരാണ് ഇത്തരം പ്രവർത്തികൾക്ക് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കർണാടകയിൽ 16 വയസിൽ താഴെയുള്ളവര്‍ക്ക് മൊബൈൽ ഫോണും സോഷ്യൽ മീഡിയയും നിരോധനം പരിഗണനയില്‍

കർണാടകയിൽ 16 വയസിൽ താഴെയുള്ളവര്‍ക്ക് മൊബൈൽ ഫോണും സോഷ്യൽ മീഡിയയും നിരോധനം പരിഗണനയില്‍

ബെംഗളൂരു: സോഷ്യൽ മീഡിയാ അഡിക്ഷൻ കുട്ടികളെ ദോഷകരമായി ബാധിക്കുന്നത് തടയുന്നതിനായി, 16 വയസ്സിൽ താഴെയുള്ള വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ നിരോധിക്കുന്ന കാര്യം കർണാടക സർക്കാർ പരിഗണിക്കുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ സർവകലാശാലാ വൈസ് ചാൻസലർമാരുമായി ഇതുസംബന്ധിച്ച ചർച്ചകൾ ആരംഭിച്ചു.

കർണാടക ഉന്നത വിദ്യാഭ്യാസ കൗൺസിൽ വിളിച്ചുചേർത്ത യോഗത്തിലാണ് മുഖ്യമന്ത്രി ഈ നിർദേശം മുന്നോട്ടുവെച്ചത്. പ്രായപൂർത്തിയാകാത്ത കുട്ടികൾക്കിടയിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതിനെക്കുറിച്ച് അദ്ദേഹം വിസിമാരുടെ അഭിപ്രായം തേടി. കുട്ടികൾ മയക്കുമരുന്നിന് അടിമകളാകുന്നതും സോഷ്യൽ മീഡിയയുടെ അമിത സ്വാധീനവും അവരുടെ പഠനത്തെയും മാനസികാരോഗ്യത്തെയും ബാധിക്കുന്നതിലുള്ള ആശങ്കയാണ് ഇത്തരമൊരു നീക്കത്തിന് പിന്നിൽ.

ഓസ്‌ട്രേലിയ ഉൾപ്പെടെയുള്ള രാജ്യങ്ങൾ കുട്ടികൾക്ക് സോഷ്യൽ മീഡിയയിൽ നിയന്ത്രണം ഏർപ്പെടുത്തിയത് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഫിൻലൻഡ്, യുകെ തുടങ്ങിയ രാജ്യങ്ങളും സമാനമായ നടപടികൾ ആലോചിക്കുന്നുണ്ട്. മെറ്റയുമായി ചേർന്ന് സംസ്ഥാനത്ത് ഇതിനകം തന്നെ 'ഡിജിറ്റൽ ഡീറ്റോക്സ്' പ്രോഗ്രാം നടപ്പിലാക്കുന്നുണ്ടെന്ന് ഐടി മന്ത്രി പ്രിയങ്ക് ഖാർഗെ അറിയിച്ചു. മൂന്ന് ലക്ഷത്തോളം വിദ്യാർത്ഥികളും ഒരു ലക്ഷത്തോളം അധ്യാപകരും ഇതിന്റെ ഭാഗമാണ്.

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് മാത്രമായിരിക്കും ഈ നിയന്ത്രണം ബാധകമാവുകയെന്നും ക്യാമ്പസിലെ മുതിർന്ന വിദ്യാർത്ഥികളെ ഇത് ബാധിക്കില്ലെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ ചർച്ചകൾ മാത്രമാണ് നടക്കുന്നത്; അന്തിമ തീരുമാനം എടുത്തിട്ടില്ല. കർണാടകയ്ക്ക് പുറമെ ആന്ധ്രാപ്രദേശ്, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളും സമാനമായ നിയന്ത്രണങ്ങളെക്കുറിച്ച് ആലോചിച്ചുവരികയാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കോഴിക്കോട് കെട്ടിടത്തിന്റെ സ്ലാബ് തൊഴിലാളികളുടെ മുകളിലേക്ക് തകർന്നുവീണു; മൂന്ന് മരണം

കോഴിക്കോട് കെട്ടിടത്തിന്റെ സ്ലാബ് തൊഴിലാളികളുടെ മുകളിലേക്ക് തകർന്നുവീണു; മൂന്ന് മരണം

കോഴിക്കോട്: വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ സ്ലാബ് തൊഴിലാളികളുടെ മുകളിലേക്ക് തകർന്നുവീണ് മൂന്ന് തൊഴിലാളികൾ മരിച്ചു. പഴയ പാസ്പോർട്ട് ഓഫീസ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്റെ സ്ലാബാണ് തകർന്നുവീണത്. നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് സ്ലാബിനടിയിൽ കുടുങ്ങിക്കിടന്ന തൊഴിലാളികളെ രക്ഷിച്ചത്. എന്നാൽ ആശുപത്രിയിലെത്തിച്ചതിന് ശേഷം മൂന്ന് തൊഴിലാളികളുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

കിനാശ്ശേരി സ്വദേശി ജബ്ബാർ, അത്തോളി സ്വദേശി അഷ്റഫ്, ബഷീർ എന്ന ചുമട്ടു തൊഴിലാളികളാണ് മരിച്ചത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ഇരുവരും മരിച്ചിരുന്നു. 70 വർഷത്തിലേറെ പഴക്കമുള്ള കെട്ടിടം പൊളിക്കാൻ അനുമതി നൽകിയിരുന്നു. എന്നാൽ പൊളിച്ചുമാറ്റൽ നടന്നിരുന്നില്ല. പലചരക്ക് ഗോഡൗൺ അടക്കം ഇവിടെ പ്രവർത്തിച്ചുവരികയായിരുന്നു

കോർപ്പറേഷൻ കെട്ടിടമാണ് അപകടത്തിൽപെട്ടത്. നിരവധി തൊഴിലാളികൾ വിശ്രമിക്കാനായി എത്തുന്ന കെട്ടിടം കൂടിയാണിത്. അപകടസമയത്ത് അഞ്ച് തൊഴിലാളികളാണ് ഇവിടെ ഉണ്ടായിരുന്നത് എന്നാണ് വിവരം. ഫിറ്റ്നസ് ഇല്ലാത്ത ബിൽഡിങ്ങുകൾക്ക് ലൈസൻസ് നൽകരുതെന്ന് നിരവധി തവണ പറഞ്ഞതാണെന്നും സംഭവം അനാസ്ഥയാണെന്നും കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് എസ് വി സയ്യിദ് ഷമീൽ മുഹമ്മദ് ആരോപിച്ചു. സുരക്ഷാ സംവിധാനങ്ങളിൽ ഒരു അടിസ്ഥാനവുമില്ലെന്നും കൃത്യമായ പരിശോധനകൾ ഇല്ലെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു.

വലിയ അപകടമാണ് നടന്നതെന്നും എവിടെയാണ് കോർപ്പറേഷന് വീഴ്ച പറ്റിയതെന്ന് പരിശോധിക്കുമെന്നും മേയർ ഓ സദാശിവൻ പറഞ്ഞു. കെട്ടിടത്തിന്റെ കാര്യങ്ങളെല്ലാം പരിശോധിച്ച ശേഷം പിന്നീട് പ്രതികരിക്കാമെന്നും മേയർ പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സ്വര്‍ണം ഇന്നും ഉയര്‍ന്നുതന്നെ; പവന് കൂടിയത് ആയിരത്തിലേറെ രൂപ

സ്വര്‍ണം ഇന്നും ഉയര്‍ന്നുതന്നെ; പവന് കൂടിയത് ആയിരത്തിലേറെ രൂപ

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കൂടി. ഒരു ഗ്രാം സ്വര്‍ണത്തിന് 190 രൂപയാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 14,790 രൂപയായി. ഒരു പവന് ഇന്നും ആയിരത്തിലേറെ രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. പവന് 1520 രൂപ വര്‍ധിച്ച് ഇന്നത്തെ വില 1,18,320 രൂപയായി.

അന്താരാഷ്ട്ര തലത്തിലും സ്വര്‍ണവില ഉയരുകയാണ്. ഇതാണ് കേരളത്തിലും പ്രതിഫലിച്ചിരിക്കുന്നത്. ഡോളറിനെതിരെ ഇന്ത്യന്‍ രൂപ ദുര്‍ബലമാകുന്നത് സ്വര്‍ണം ഇറക്കുമതിയുടെ ചെലവ് വര്‍ധിപ്പിക്കുന്നതും സ്വര്‍ണവിലയിലെ വര്‍ധനവിനെ സ്വാധീനിക്കുന്നുണ്ട്.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. പിന്നീടുള്ള ദിവസങ്ങളിലും വില കുതിച്ചുയര്‍ന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വര്‍ണ വില യൂടേണടിക്കുകയായിരുന്നു. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വിവാഹം കഴിഞ്ഞ് വരന്‍റെ വീട്ടിലേക്ക് പോകവെ മുൻ കാമുകൻ തോക്കുമായെത്തി, വധുവിനെ തട്ടിക്കൊണ്ടുപോയി

വിവാഹം കഴിഞ്ഞ് വരന്‍റെ വീട്ടിലേക്ക് പോകവെ മുൻ കാമുകൻ തോക്കുമായെത്തി, വധുവിനെ തട്ടിക്കൊണ്ടുപോയി

ഒഡിഷ : വിവാഹ​ദിവസം ഭർത്താവുമൊത്ത് വീട്ടിലേക്ക് മടങ്ങവെ യുവതിയെ മുൻ കാമുകൻ തട്ടികൊണ്ടുപോയതായി പരാതി. കന്ധമാലിൽ നടന്ന വിവാഹ ചടങ്ങുകൾക്ക് ശേഷം കുടുംബാംഗങ്ങളോടൊപ്പം ദമ്പതികൾ നാട്ടിലേക്ക് മടങ്ങുന്നതിനിടെ ​ സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞാണ് മൂന്നം​ഗ സംഘം യുവതിയെ തട്ടിക്കൊണ്ടുപോയത് എന്നാണ് വിവരം. ഒഡീഷയിലെ ബൊലാം​ഗീർ ജില്ലയിൽ ഞായറാഴ്ചയാണ് സംഭവം.

രണ്ട് കൂട്ടാളികൾക്കൊപ്പം എത്തിയ പ്രതി, കാർ തടഞ്ഞ് വരനെ തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തിയ ശേഷം വധുവിനെ ബലമായി കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. പിന്നാലെ വരൻ തർഭ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തിയശേഷം ഭാര്യയെ തട്ടിക്കൊണ്ടുപോയതായാണ് പരാതിയിൽ പറയുന്നത് . ഞായറാഴ്ച രാവിലെ ബദബന്ദയ്ക്ക് സമീപം തർഭ റോഡിലാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കോഴിക്കോടിന് പിന്നാലെ കൊച്ചിയിലും; കഴിച്ച ഭക്ഷണത്തിന്റെ പണം ചോദിച്ചതിന് കടയുടമയ്ക്കും ജീവനക്കാരനും ക്രൂരമർദനം

കോഴിക്കോടിന് പിന്നാലെ കൊച്ചിയിലും; കഴിച്ച ഭക്ഷണത്തിന്റെ പണം ചോദിച്ചതിന് കടയുടമയ്ക്കും ജീവനക്കാരനും ക്രൂരമർദനം

കൊച്ചി: കഴിച്ച ഭക്ഷണത്തിന്റെ പണം ചോദിച്ചതിന് മൂന്ന് അംഗ സംഘം ഹോട്ടല്‍ ഉടമയെയും ജീവനക്കാരനെയും ക്രൂരമായി മർദിച്ചു. കഴിഞ്ഞ ദിവസം രാത്രി തൃക്കാക്കര മുൻസിപ്പൽ മാർക്കറ്റിന് സമീപമുള്ള ടി കമ്പനി എന്ന ഹോട്ടലിലാണ് സംഭവം നടന്നത്. ചായ കുടിച്ച ശേഷം പണം നൽകാതെ മടങ്ങാൻ യുവാക്കൾ ശ്രമിച്ചിരുന്നു. ഇത് ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണം.

സംഭവത്തിൽ കടയുടമ അത്താണി സ്വദേശി തൻസിൽ, ജീവനക്കാരനായ ആസാം സ്വദേശി അബ്ബാസ് എന്നിവർക്ക് പരിക്കേറ്റു. ഇരുവരെയും പരിക്കുകളോടെ സ്വകാര്യ ആശുപത്രയിൽ പ്രവേശിപ്പിച്ചു. കടയിൽ പതിവായി എത്താറുള്ള മൂന്ന് പേര്‍ ഭക്ഷണം കഴിച്ച ശേഷം പണം നൽകാതെ മടങ്ങാൻ ശ്രമിച്ചത് ജീവനക്കാരൻ തടഞ്ഞു. ഇതിൽ പ്രകോപിതരായ യുവാക്കൾ ആദ്യം ജീവനക്കാരനെയും തടയാൻ എത്തിയ കടയുടമയെയും മർദിക്കുകയായിരുന്നു.

തൻസിലിന്റെ മുഖത്തും മൂക്കിനും ചെവിയ്ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളിൽ ഒരാളെ പോലീസ് കസ്റ്റഡിയിൽ എടുത്തതായും സൂചനയുണ്ട്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ബഹിരാകാശ വിസ്മയങ്ങളുടെ നേർക്കാഴ്ചയുമായി അരുവിത്തുറ കോളേജിൽ വീണ്ടും താരനിശ - കോസ്മിക്ക് വാച്ച്  2.0

ബഹിരാകാശ വിസ്മയങ്ങളുടെ നേർക്കാഴ്ചയുമായി അരുവിത്തുറ കോളേജിൽ വീണ്ടും താരനിശ - കോസ്മിക്ക് വാച്ച് 2.0

അരുവിത്തുറ :അരുവിത്തുറ സെൻ്റ് ജോർജസ് കോളേജ്, ഭൗതിക ശാസ്ത്ര ഗവേഷണ വിഭാഗവും ആസ്ട്രോ കേരള കോട്ടയം ചാപ്റ്ററും സംയുക്തമായി സ്കൂൾ വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും വേണ്ടി ആകാശ കാഴ്ചയുടെ വിസ്മയമൊരുക്കുന്നു. ഈ വരുന്ന ഫെബ്രുവരി ഇരുപത്തിആറാം തീയതി 5.00 മണി മുതൽ 9 മണി വരെയാണ് അത്യാധുനിക ടെലസ്കോപിക്ക് സംവിധാനമുപയോഗിച്ച് ഗ്രഹങ്ങളെയും ചന്ദ്രനെയും അടുത്തുകാണാൻ അവസരം. ഒരു സ്കൂളിൽ നിന്നും 5 മുതൽ 10 വരെ കുട്ടികൾക്കാണ് അവസരം. ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്ന ഗ്രഹങ്ങളുടെ നേർരേഖയിൽ ഉള്ള വരവിനോടനുബന്ധിച്ചാണ് ഈ സ്കൈ വാച്ചിങ്ങ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്.

 പരിപാടിയോടനുബന്ധിച്ച്ആകാശവിസ്മയങ്ങളെക്കുറിച്ചുള്ള മൾട്ടിമീഡിയ പ്രസൻ്റേഷനും  ഫിസിക്സിലെ ആശയങ്ങളെ മനസിലാക്കുവാൻ സഹായിക്കുന്ന ലളിതമായ പരീക്ഷണങ്ങളുടെ പ്രദർശനവും ഉണ്ട്. താൽപര്യമുള്ളവർ ബന്ധപ്പെടുക. Ph.8547104938. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'ഗാന്ധി ദൈവം തമ്പുരാനോ?, സ്വാതന്ത്ര്യം നേടിത്തന്നു എന്ന് പറയുന്നത് മണ്ടത്തരം'; അധിക്ഷേപിച്ച് പി സി ജോർജ്

'ഗാന്ധി ദൈവം തമ്പുരാനോ?, സ്വാതന്ത്ര്യം നേടിത്തന്നു എന്ന് പറയുന്നത് മണ്ടത്തരം'; അധിക്ഷേപിച്ച് പി സി ജോർജ്

കോട്ടയം: ഗാന്ധിജിയെ അധിക്ഷേപിച്ച് ബിജെപി നേതാവ് പി സി ജോര്‍ജ്. ഗാന്ധിജി സമരം ചെയ്ത് സ്വാതന്ത്ര്യം നേടിത്തന്നു എന്ന് പറയുന്നത് മണ്ടത്തരമാണെന്ന് പി സി ജോര്‍ജ് പറഞ്ഞു. ഗാന്ധി ദൈവം തമ്പുരാനാണോയെന്നും പി സി ജോര്‍ജ് പറഞ്ഞു. ഒരു ഓണ്‍ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പി സി ജോര്‍ജ് ഗാന്ധിയെ അധിക്ഷേപിച്ചത്.

ഗാന്ധിയുടെ ഔദാര്യത്തിലല്ല ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത്. ബ്രിട്ടീഷുകാര്‍ നിര്‍ത്തിപ്പോയതാണ്. ഗാന്ധിജി ഒരു ചുക്കും ചെയ്തിട്ടില്ല. രണ്ട് പെണ്‍കുട്ടികളുടെ തോളില്‍ കയ്യിട്ട് നടക്കുക മാത്രമാണ് ചെയ്തത്. ഉപ്പുസത്യാഗ്രഹം നടത്തിയെന്ന് പറയുന്നുണ്ട്. അത് വലിയ സമരമാണോയെന്നും പി സി ജോര്‍ജ് ചോദിച്ചു.

അധിക്ഷേപ പരാമര്‍ശത്തില്‍ പി സി ജോര്‍ജിനെതിരെ യൂത്ത് കോണ്‍ഗ്രസ് ദേശീയ വക്താവ് വസന്ത് തെങ്ങുംപള്ളി സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി. ഗാന്ധിജിയെ പി സി ജോര്‍ജ് അവഹേളിച്ചെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വസന്ത് പരാതി നല്‍കിയത്. സമീപകാലത്ത് നല്‍കിയ അഭിമുഖത്തിലാണ് അവഹേളനം എന്ന് പരാതിയില്‍ പറയുന്നുണ്ട്. പ്രസ്താവന ജനങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നും പരാതിയില്‍ പറയുന്നു.

അതേസമയം നിയമസഭാ തെരഞ്ഞെടുപ്പില്‍ പി സി ജോര്‍ജ് പൂഞ്ഞാറില്‍ നിന്ന് മത്സരിക്കും. മണ്ഡലത്തില്‍ സജീവമാകാന്‍ ബിജെപി പി സി ജോര്‍ജിന് നിര്‍ദേശം നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ പി സി ജോര്‍ജ് മണ്ഡലം കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. കഴിഞ്ഞ തവണ ബിഡിജെഎസ് ആയിരുന്നു മണ്ഡലത്തില്‍ എന്‍ഡിഎയ്ക്കായി മത്സരിച്ചത്. ഇത്തവണ പി സി ജോര്‍ജിനായി മണ്ഡലം ഏറ്റെടുത്ത് ബിഡിജെഎസിന് കടുത്തുരുത്തി മണ്ഡലം നല്‍കാനാണ് ബിജെപിയുടെ നീക്കം.