Wednesday, 25 February 2026

‘എയിംസ് വേണമെന്ന സംസ്ഥാനത്തിന്റെ ആവശ്യത്തെ നിസാരമായി കാണാനാവില്ല’; കേന്ദ്രത്തിന് ഹൈക്കോടതിയുടെ വിമർശനം

‘എയിംസ് വേണമെന്ന സംസ്ഥാനത്തിന്റെ ആവശ്യത്തെ നിസാരമായി കാണാനാവില്ല’; കേന്ദ്രത്തിന് ഹൈക്കോടതിയുടെ വിമർശനം

എയിംസുമായി ബന്ധപ്പെട്ട വിഷയത്തിൽ കേന്ദ്രസർക്കാരിനെതിരെ വീണ്ടും വിമർശനവുമായി ഹൈക്കോടതി. എയിംസ് വേണമെന്ന സംസ്ഥാനത്തിന്റെ ആവശ്യത്തെ നിസാരമായി കാണാനാവില്ല. സാധ്യത പഠനം വൈകുന്നതിൽ കോടതി അതൃപ്തി രേഖപ്പെടുത്തി. സാധ്യത പഠനത്തിന്റെ കാര്യത്തിൽ മറുപടി നൽകാൻ കോടതി നിർദ്ദേശിച്ചിരുന്നു.

കേന്ദ്രം മറുപടി നൽകാൻ 4 ആഴ്ച കൂടി സമയം ചോദിച്ചു. ഇത്രയും സമയം നൽകാനാകില്ലെന്ന് പറഞ്ഞ ഹൈക്കോടതി രണ്ടാഴ്ചയ്ക്കകം മറുപടി നൽകാൻ നിർദേശിച്ചു. എയിംസ് കാസർഗോഡ് ജനകീയ കൂട്ടായ്മയാണ് ഹർജി നൽകിയത്. കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിനോട് സാധ്യത പഠനം നടത്തി സത്യവാങ്മൂലം സമർപ്പിക്കണമെന്നായിരുന്നു ഹൈക്കോടതി നേരത്തെ ഹർജി പരി​ഗണിച്ചപ്പോൾ‌ നിർദേശിച്ചിരുന്നത്. കിനാലൂരിലാണ് സംസ്ഥാനം എയിംസിനായി തിരഞ്ഞെടുത്ത ഭൂമിയുള്ളത്.

കിനാലൂരിലെ സ്ഥലം എയിംസ് സ്ഥാപിക്കാനുള്ള മാർഗനിർദേശങ്ങൾ അനുസരിച്ചിട്ടുള്ളതാണെന്ന് സംസ്ഥാന സർക്കാർ കഴിഞ്ഞവർഷം അറിയിച്ചിരുന്നു. കേന്ദ്ര സർക്കാരാണ് വിഷയത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടതെന്നും സംസ്ഥാന സർക്കാർ വ്യക്തമാക്കിയിരുന്നു. കേരളത്തിന് എയിംസ് എന്ന ആവശ്യം കേന്ദ്ര ബജറ്റിൽ പരിഗണിക്കാതിരുന്നതിൽ വൻ വിമർശനങ്ങൾ ഉയർന്നിരുന്നു. ബജറ്റിൽ കേരളത്തെ തഴഞ്ഞതിലും, കേരളത്തോട് നിരന്തരം കാട്ടുന്ന അവഗണനയിലും ആശങ്ക അറിയിച്ച് ചട്ടം 118 പ്രകാരം നിയമ സഭയിൽ മുഖ്യമന്ത്രി പ്രത്യേക പ്രമേയം അവതരിപ്പിച്ചിരുന്നു. രണ്ടു പതിറ്റാണ്ടായുള്ള കേരളത്തിന്റെ ആവശ്യമായ എയിംസ് അനുവദിക്കണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

രാജ്യതലസ്ഥാനത്ത് അരുംകൊല; യുവതിയെയും മൂന്ന് പെൺമക്കളെയും കഴുത്തറുത്ത് കൊന്നു; ഭർത്താവ് ഒളിവിൽ

രാജ്യതലസ്ഥാനത്ത് അരുംകൊല; യുവതിയെയും മൂന്ന് പെൺമക്കളെയും കഴുത്തറുത്ത് കൊന്നു; ഭർത്താവ് ഒളിവിൽ

ന്യൂഡൽഹി: രാജ്യത്തെ നടുക്കി ദില്ലിയിൽ വീണ്ടും അരുംകൊല. ഡൽഹിയിലെ സമയ്പുർ ബദ്ലിയിൽ യുവതിയെയും മൂന്ന് പെൺമക്കളെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഭർത്താവാണ് ഇവരെ കൊന്നത് എന്നാണ് പൊലീസ് സംശയിക്കുന്നത്.

ചന്ദൻ പാർക്ക് പ്രദേശത്തായിരുന്നു സംഭവം. വീട്ടിൽനിന്ന് തന്നെയാണ് യുവതിയുടെയും പെൺമക്കളുടെയും മൃതദേഹം കണ്ടെടുത്തത്. പെണ്മക്കൾ മൂന്ന് പേരും പ്രായപൂർത്തിയാകാത്തവരാണ്. മൂന്ന് മുതൽ അഞ്ച് വയസ് വരെയാണ് ഇവരുടെ പ്രായം. നാല് പേരെയും കഴുത്തറുത്താണ് കൊലപ്പെടുത്തിയിട്ടുള്ളത്.

യുവതിയുടെ ഭർത്താവായ പട്ന സ്വദേശി മുഞ്ചുൻ കെവാത്ത് ആണ് കൊലപാതകം നടത്തിയത് എന്നാണ് പൊലീസ് സംശയിക്കുന്നത്. നാല് പേരെയും കൊലപ്പെടുത്തിയ ശേഷം ഇയാൾ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. ഇയാളുടെ ഫോണും സ്വിച്ച് ഓഫ് ആണ്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം ചെയ്യാനൊരുങ്ങുകയാണ് പൊലീസ്. സംഭവസ്ഥലത്ത് ഫോറൻസിക് സംഘത്തിന്റെ പരിശോധന നടക്കുകയാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നെറ്റിയിലും താടിയിലും മുറിവ്; കോഴിക്കോട് വിദ്യാർത്ഥിനിയുടെ മരണത്തിൽ ദുരൂഹത

നെറ്റിയിലും താടിയിലും മുറിവ്; കോഴിക്കോട് വിദ്യാർത്ഥിനിയുടെ മരണത്തിൽ ദുരൂഹത

കൊയിലാണ്ടി: കോഴിക്കോട് കൊയിലാണ്ടിയിൽ കോളേജ് വിദ്യാർത്ഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹത. പൊയിൽകാവ് എടക്കുളം ചാലിൽ പറമ്പിൽ അനിൽകുമാറിന്റെയും ലിസിയുടെയും മകൾ 21കാരി ശ്രീനന്ദയെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പെൺകുട്ടിയുടെ നെറ്റിയിലും താടിയിലും കാണപ്പെട്ട മുറിവുകളാണ് ദുരൂഹത ഉയർത്തുന്നത്. ശ്രീനാരായണ ഗുരുദേവ കോളേജിലെ അവസാന വർഷ സൈക്കോളജി ബിരുദ വിദ്യാർത്ഥിനിയാണ് ശ്രീനന്ദ.

ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെ കോളേജിൽ നിന്നും മടങ്ങിവന്ന ശ്രീനന്ദയെ മാതാപിതാക്കൾ സമീപത്തെ ക്ഷേത്രത്തിലെ ഉത്സവ എഴുന്നള്ളത് കാണാൻ വിളിച്ചെങ്കിലും ഒപ്പം ചെല്ലാൻ പെൺകുട്ടി കൂട്ടാക്കിയില്ല. പിന്നീട് വീട്ടിലെത്തിയ പിതാവ് വീട് അകത്തുനിന്നും പൂട്ടിയ നിലയിൽ കണ്ടതോടെ ജനാലയിലൂടെ നോക്കിയപ്പോഴാഅ് മകൾ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടത്. വാതിൽ തകർത്ത് വീട്ടിനുള്ളിൽ കയറിയ ശേഷം കുട്ടിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതശരീരം പോസ്റ്റ്‌മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുനൽകും. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും വെള്ളമില്ല; രോഗികള്‍ ദുരിതത്തില്‍

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും വെള്ളമില്ല; രോഗികള്‍ ദുരിതത്തില്‍

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും വെള്ളമില്ല. കുടിവെള്ളക്ഷാമം രൂക്ഷമായതോടെ ആയിരക്കണക്കിന് രോഗികള്‍ പ്രതിസന്ധിയിലായി. ടാങ്കറിലെത്തിച്ച വെളളം ബക്കറ്റുകളില്‍ ശേഖരിച്ച് വാര്‍ഡിലെത്തിച്ചാണ് രോഗികളുടെ പ്രാഥമിക കാര്യങ്ങള്‍ തന്നെ നിര്‍വഹിച്ചത്

ഇന്നലെ ഉച്ച മുതലാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കുടിവെളള ക്ഷാമം നേരിട്ട് തുടങ്ങിയത്. പൈപ്പ് ലൈന്‍ നവീകരണ പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ വെളളക്ഷാമം നേരിട്ടേക്കുമെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്നലെയടക്കം അറിയിച്ചത് രാവിലെ വെളളപ്രശ്‌നം പരിഹരിക്കുമെന്നാണ്. എന്നാല്‍ രാവിലെയും പൈപ്പില്‍ വെളളമെത്താതായതോടെ ആയിരക്കണക്കിന് രോഗികള്‍ പ്രതിസന്ധിയിലായി.

ടാങ്കറില്‍ വെള്ളം എത്തിച്ചെങ്കിലും രോഗികളുടെ ദുരിതത്തിന് അറുതിയായില്ല. ബക്കറ്റ് വാങ്ങി അതില്‍ വെളളം വാര്‍ഡുകളിലെത്തിച്ചാണ് പലരും പ്രാഥമിക കാര്യങ്ങള്‍ തന്നെ നിര്‍വഹിച്ചത്. പൈപ്പ് ലൈന്‍ പണി നടക്കുന്നതറിഞ്ഞിട്ടും ആയിരക്കണക്കിന് രോഗികള്‍ എത്തുന്ന ആശുപത്രിയില്‍ ബദല്‍ സൗകര്യമൊരുക്കാഞ്ഞതാണ് പ്രതിസന്ധിയായത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

യുവതിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ വിസമ്മതിച്ചു; കൊച്ചിയിൽ ഭിന്നശേഷികാരനായ യുവാവിന് ക്രൂരമർദനം

യുവതിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ വിസമ്മതിച്ചു; കൊച്ചിയിൽ ഭിന്നശേഷികാരനായ യുവാവിന് ക്രൂരമർദനം

കൊച്ചി: ഭിന്നശേഷിക്കാരനായ യുവാവിന് നേരെ ക്രൂര മര്‍ദനം. യുവതി ഉള്‍പ്പെടുന്ന നാലംഗ സംഘം ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചു വരുത്തി യുവാവിനെ ഉപദ്രവിക്കുകയായിരുന്നു. യുവതിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിസമ്മതിച്ചതോടെ കൂട്ട് പ്രതികള്‍ അതിക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്ന് എഫ്‌ഐആറില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഹണി ട്രാപ്പായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നാണ് പൊലീസ് കണ്ടെത്തല്‍.

മര്‍ദനത്തില്‍ യുവാവിന്റെ വാരിയെല്ല് ഒടിഞ്ഞു. ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് അമല്‍ ദേവ്. പ്രതികള്‍ ഇയാളുടെ നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നു. ഒന്നാം പ്രതി സഫ്‌നയാണ് അമലിനെ ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചു വരുത്തിയത്. കേസില്‍ രണ്ട് പ്രതികളെ കടവന്ത്ര പൊലീസ് പിടികൂടി. സംസാര ശേഷിയില്ലാത്ത ആളാണ് കൊല്ലം സ്വദേശിയായ അമൽ ദേവ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'കേരള സ്‌റ്റോറി 2' ടീസർ പിൻവലിക്കുന്നു എന്ന വാർത്തകൾ വ്യാജവും അടിസ്ഥാനരഹിതവും'; നിർമാണ കമ്പനി

'കേരള സ്‌റ്റോറി 2' ടീസർ പിൻവലിക്കുന്നു എന്ന വാർത്തകൾ വ്യാജവും അടിസ്ഥാനരഹിതവും'; നിർമാണ കമ്പനി

കൊച്ചി: 'കേരള സ്‌റ്റോറി 2 ഗോസ് ബിയോണ്ട്' എന്ന സിനിമയുടെ ടീസർ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വ്യാജവും അടിസ്ഥാനരഹിതവുമാണെന്ന് നിര്‍മാണ കമ്പനിയായ സണ്‍ഷൈന്‍ പിക്‌ചേഴ്‌സ്. വിഷയം കോടതിയുടെ പരിഗണനയിലാണെന്നും സിനിമയുടെ ടീസർ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് വിധിയോ ഉത്തരവോ ഉണ്ടായിട്ടില്ലെന്നും നിര്‍മാതാക്കള്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ അവകാശപ്പെട്ടു. ചിത്രത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജി കഴിഞ്ഞ ദിവസം ഹൈക്കോടതി പരിഗണിച്ചിരുന്നു.

സിനിമയുടെ ടീസര്‍ നീക്കം ചെയ്തിട്ടില്ലെന്നും എല്ലാ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണെന്നും നിര്‍മാണ കമ്പനി അറിയിച്ചു. സ്ഥിരീകരിക്കാത്ത വാര്‍ത്തകളും ഊഹാപോഹങ്ങളും പ്രചരിപ്പിക്കരുതെന്നും സണ്‍ഷൈന്‍ പിക്‌ചേഴ്‌സ് പറഞ്ഞു.

അതേസമയം കേരള സ്റ്റോറി സിനിമയുടെ രണ്ടാം ഭാഗം കാണാനൊരുങ്ങുകയാണ് ഹൈക്കോടതി. സിനിമയുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് ചിത്രം കണ്ട് വിലയിരുത്തുമെന്ന കാര്യം ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് വ്യക്തമാക്കിയത്. ഇന്ന് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് തന്നെയാകും സിനിമ കാണുക. കൊച്ചിയില്‍ സിനിമയുടെ പ്രദര്‍ശനം ഒരുക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

ലവ് ജിഹാദിന്റെ ഇരകള്‍ എന്ന പേരില്‍ ഒരുകൂട്ടം യുവതികളെ നിര്‍മാതാക്കള്‍ അവതരിപ്പിച്ചുവെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. ഇതില്‍ കേരളത്തില്‍ നിന്ന് ഇരയാക്കപ്പെട്ട ഒരാള്‍ പോലും ഉണ്ടായിരുന്നില്ല. എന്നിട്ടും സിനിമയ്ക്ക് നല്‍കിയ തലക്കെട്ട് കേരള സ്റ്റോറി എന്നാണ്. കേരള സമൂഹത്തെ മോശമായി ചിത്രീകരിക്കുന്നതാണ് സിനിമയെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. സെന്‍സര്‍ ബോര്‍ഡിന് സെലക്ടീവ് വിവേചനമാണ്. കേരള വിരുദ്ധ ടീസറും ട്രെയിലറും യൂട്യൂബിലൂടെ പ്രചരിക്കുന്നുവെന്നും ഹര്‍ജിക്കാര്‍ പറഞ്ഞു. ഇതോടെ സിനിമയുടെ ഉള്ളടക്കം കേരളത്തിന് എതിരെന്ന് എങ്ങനെ തിരിച്ചറിയുമെന്ന് ഹൈക്കോടതി ചോദിച്ചു. കേരളത്തെ അപകീര്‍ത്തിപ്പെടുത്താനാണോ ഇങ്ങനെ ഒരു സിനിമ എന്നും ഹൈക്കോടതി ആരാഞ്ഞു. ക്രമസമാധാനത്തെ തകര്‍ക്കുന്നതല്ല സിനിമ എന്ന് വ്യക്തത വരുത്തണം. കേരളത്തിലെ ജനങ്ങളുടെ ആശങ്ക അവഗണിക്കാനാവില്ലെന്നും ഹൈക്കോടതി പറഞ്ഞു. ഇതിനിടെ ട്രൂ സ്റ്റോറി എന്ന പേരില്‍ വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ പറയുകയാണെന്ന് ഹര്‍ജിക്കാര്‍ പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഡിവൈഎഫ്ഐ നേതാവിന്റെ വീടിന് നേരെ ആക്രമണം; പിന്നിൽ ആർഎസ്എസ് പ്രവർത്തകരെന്ന് പരാതി, കേസെടുത്തു

ഡിവൈഎഫ്ഐ നേതാവിന്റെ വീടിന് നേരെ ആക്രമണം; പിന്നിൽ ആർഎസ്എസ് പ്രവർത്തകരെന്ന് പരാതി, കേസെടുത്തു

കൊല്ലം: കൊല്ലം തൃക്കടവൂരിൽ ഡിവൈഎഫ്ഐ നേതാവിന്റെ വീടിന് നേരെ ആക്രമണം. തൃക്കടവൂർ ഈസ്റ്റ് മേഖല കമ്മിറ്റി പ്രസിഡൻ്റ് അനന്ദുവിൻ്റെ വീടിന് നേരെയായിരുന്നു ആക്രമണം. പുലർച്ചെ ഒരു മണിയോടെയാണ് ആക്രമണം ഉണ്ടായത്. തൃക്കടവൂർ മഹാദേവ ക്ഷേത്രത്തിൽ ഗാനമേളയിൽ ഗണഗീതം പാടിയതിനെതിരെ ഡിവൈഎഫ്ഐ പരാതി നൽകിയിരുന്നു. ഇതിൻ്റെ വൈരാഗ്യത്തിൽ ആർഎസ്എസ് പ്രവർത്തകർ വീട് ആക്രമിച്ചെന്നാണ് പരാതി.

കല്ലേറിൽ അനന്ദുവിൻ്റെ വീടിൻ്റെ ജനാല തകർന്നു. സിറ്റൗട്ടിൽ കിടന്ന കസേര തകർത്തു. ഇരുചക്ര വാഹനവും ആക്രമിച്ചു. ഗണഗീതം പാടിയതിനെതിരെ ഇന്നലെയാണ് ദേവസ്വം ബോർഡിന് പരാതി നൽകിയത്. ആക്രമണ സമയത്ത് അനന്ദുവും രോഗിയായ അമ്മയും മുത്തശ്ശിയും വീട്ടിൽ ഉണ്ടായിരുന്നു. സംഭവത്തിൽ അഞ്ചലുംമൂട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മോഷ്ടിക്കപ്പെട്ട വാഹനത്തിന് നിരന്തരം നിയമലംഘനവും 17,000 രൂപ പിഴയും;തലയിൽ കൈവച്ച് ഉടമയായ ശുചീകരണ തൊഴിലാളി സുനിത

മോഷ്ടിക്കപ്പെട്ട വാഹനത്തിന് നിരന്തരം നിയമലംഘനവും 17,000 രൂപ പിഴയും;തലയിൽ കൈവച്ച് ഉടമയായ ശുചീകരണ തൊഴിലാളി സുനിത

തൃശൂര്‍: വാഹനം കാണാതായതിന് പിന്നാലെ മോഷ്ടാക്കള്‍ നടത്തുന്ന നിയമലംഘനത്തിന് പിഴ അടയ്‌ക്കേണ്ടി കൂടി വന്നിരിക്കുകയാണ് ശുചീകരണ തൊഴിലാളിയായ സുനിത സുരേഷിന്. ലോണെടുത്ത് വാങ്ങിയ വാഹനം മോഷണം പോയ അരിമ്പൂര്‍ സ്വദേശി സുനിത അനീഷിനാണ് ദുരവസ്ഥ നേരിടേണ്ടി വന്നത്. ജനുവരി മാസം 13ന് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്ന് കാണാതായ സ്‌കൂട്ടര്‍ തിരിച്ചുകിട്ടിയില്ലെന്ന് മാത്രമല്ല 17,000 രൂപയാണ് പിഴ ചുമത്തപ്പെട്ടിരിക്കുന്നത്. പല തവണയായാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ പിഴ നോട്ടീസ് സുനിതയെ തേടിയെത്തിയത്.

റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് നിന്നും തന്റെ സ്‌കൂട്ടര്‍ മോഷണം പോയത് കാണിച്ച് സുനിത വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും കേസെടുക്കാന്‍ പോലും പൊലീസ് തയ്യാറായിരുന്നില്ല. പല തവണ പൊലീസ് സ്റ്റേഷനില്‍ കയറി ഇറങ്ങിയെങ്കിലും വാഹനം കൊണ്ടുപോയത് കുട്ടികളായതിനാല്‍ കേസെടുക്കാന്‍ കഴിയില്ല എന്നായിരുന്നു പൊലീസിന്റെ മറുപടി. മണിക്കൂറുകള്‍ കാത്തുനിന്നിട്ടാണ് സിഐയെ നേരിട്ട് കാണാന്‍ കഴിഞ്ഞതെന്നും സുനിത പറഞ്ഞു.

റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് സ്‌കൂട്ടര്‍ വച്ച് തിടുക്കത്തില്‍ ട്രെയിന്‍ കയറാന്‍ പോയപ്പോള്‍ താക്കോല്‍ എടുക്കാന്‍ സുനിത മറന്നു. യാത്ര കഴിഞ്ഞ് തിരിച്ച് വന്ന് വീട്ടിലേക്ക് പോകാന്‍ നോക്കുമ്പോള്‍ വണ്ടി അവിടെ ഇല്ല. പിന്നാലെ നടത്തിയ അന്വേഷണത്തില്‍ പരിസരത്തുണ്ടായിരുന്ന ചുമട്ടുതൊഴിലാളികള്‍ പകര്‍ത്തിയ ഫോട്ടോ കണ്ടപ്പോളാണ് വണ്ടി മോഷ്ടിക്കപ്പെട്ട വിവരം സുനിത അറിയുന്നത്. മൂന്ന് യുവാക്കള്‍ ചേര്‍ന്ന് വണ്ടി എടുത്തുകൊണ്ട് പോകുന്നതിന്റെ ദൃശ്യമായിരുന്നു ചുമട്ടുതൊഴിലാളികള്‍ പകര്‍ത്തിയത്.

വണ്ടി നമ്പര്‍ ഉള്‍പ്പെടെ കാണാവുന്ന തരത്തിലായിരുന്നു ചിത്രമുണ്ടായിരുന്നത്. എന്നാല്‍ ഇത് കണ്ട പൊലീസ് മോഷണം നടത്തിയത് കുട്ടികളാണെന്നും കേസെടുക്കാനാവില്ലെന്നും പറയുകയായിരുന്നു. എന്നാല്‍ കാര്യങ്ങള്‍ പൊലീസില്‍ അറിയിച്ചിട്ടും മോഷ്ടാക്കള്‍ നടത്തുന്ന നിയമലംഘനത്തിന് പിഴ ചുമത്തപ്പെടുന്നത് സുനിതയ്ക്ക് തന്നെയാണ്. ഏറ്റവും ഒടുവിലായി ഫെബ്രുവരി ഒന്‍പതിന് രാത്രി വലപ്പാട്ട് നിന്നുമുള്ള ദൃശ്യം സഹിതമാണ് സുനിതയ്ക്ക് പിഴ നോട്ടീസ് വന്നത്. രണ്ട് യുവാക്കളും ഒരു യുവതിയും ഹെല്‍മെറ്റ് ധരിക്കാതെ വാഹനത്തില്‍ പോകുന്നതാണ് ദൃശ്യം. എന്തെങ്കിലും കുറ്റതൃത്യത്തിന് ഇവര്‍ ഈ വാഹനം ഉപയോഗിക്കുമോ എന്ന ആശങ്കയും സുനിതയ്ക്കുണ്ട്. സ്വകാര്യ കമ്പനിയില്‍ ശുചീകരണ തൊഴിലാളിയായ ഇവര്‍ ഏറെ ബുദ്ധിമുട്ടിയായിരുന്നു വാഹനം വാങ്ങിയത്. പലിശയടക്കം 1,87,000 രൂപയ്ക്കാണ് വണ്ടി വാങ്ങിയത്. ഇതിന്റെ അടവുകള്‍ പോലും അടച്ച് തീര്‍ത്തില്ല.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കക്കൂസ് നിർമ്മാണത്തിന് 15 ലക്ഷം കൈക്കൂലി വാങ്ങിയ പഞ്ചായത്ത് ഓവർസിയർ പിടിയിൽ

കക്കൂസ് നിർമ്മാണത്തിന് 15 ലക്ഷം കൈക്കൂലി വാങ്ങിയ പഞ്ചായത്ത് ഓവർസിയർ പിടിയിൽ

എറണാകുളം: കക്കൂസ് നിർമ്മാണത്തിന് 15 ലക്ഷം കൈക്കൂലി വാങ്ങിയ പഞ്ചായത്ത് ഓവർസിയർ വിജിലൻസ് പിടിയിൽ. പുത്തൻകുരിശ് ഗ്രാമപഞ്ചായത്തിലെ പഞ്ചായത്ത് ഓവർസിയർ ദീപേഷ് കുമാർ ആണ് അറസ്റ്റിലായത്. പുത്തൻകുരിശിലെ ഒരു ഗോഡൗണിന് സമീപം ടോയ്‌ലറ്റ് നിർമ്മാണത്തിന് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ടാണ് ഉദ്യോഗസ്ഥൻ വൻ തുക കൈക്കൂലി ആവശ്യപ്പെട്ടത്.

പരാതിക്കാരനിൽ നിന്ന് 5 ലക്ഷം രൂപ നേരിട്ട് വാങ്ങുന്നതിനിടെയാണ് വിജിലൻസ് സംഘം ദീപേഷ് കുമാറിനെ വളഞ്ഞത്. പണത്തിന് പുറമെ 10 ലക്ഷം രൂപയുടെ ചെക്കും ഇയാളിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഇത്രയും വലിയ തുക കൈക്കൂലിയായി ആവശ്യപ്പെട്ടത് സംബന്ധിച്ച് വിശദമായി പരിശോധിക്കേണ്ടതുണ്ടെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ അറിയിച്ചു . ഉദ്യോഗസ്ഥനെതിരെ കൂടുതൽ അന്വേഷണം നടത്തുമെന്ന് വിജിലൻസ് സംഘം അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഡാറ്റ ചോര്‍ത്തൽ വിവാദം: മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് തേടിയത് കെ സ്മാര്‍ട്ടിലുള്ളവരുടെ വിവരങ്ങള്‍; ആവശ്യപ്പെട്ടത് പേരും വയസും ഫോൺ നമ്പറും

ഡാറ്റ ചോര്‍ത്തൽ വിവാദം: മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് തേടിയത് കെ സ്മാര്‍ട്ടിലുള്ളവരുടെ വിവരങ്ങള്‍; ആവശ്യപ്പെട്ടത് പേരും വയസും ഫോൺ നമ്പറും

തിരുവനന്തപുരം: ഡാറ്റ ചോർത്തൽ വിവാദത്തിൽ കൂടുതൽ വ്യക്തത നൽകുന്ന വിവരങ്ങൾ പുറത്ത്. കെ-സ്‌മാർട്ടിലുള്ളവരുടെ വിവരങ്ങൾ തേടിയാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഓഫീസർ ഓൺ സ്പെഷൽ ഡ്യൂട്ടി കത്തയച്ചിരിക്കുന്നത്. ഇൻഫർമേഷൻ കേരള മിഷൻ ചീഫ് ഡയറക്ടർക്കാണ് കത്തയച്ചത്. കെ-സ്‌മാർട്ടിൽ രജിസ്റ്റർ ചെയ്തവരുടെ പേര്, വയസ്, വാർഡ്, ഫോൺ നമ്പർ അടക്കം വിവരങ്ങൾ തേടിയാണ് കത്ത് അയച്ചത്. കെ-സ്‌മാർട്ടിന് കീഴിലെ 936 സേവനങ്ങളിലായി രജിസ്റ്റർ ചെയ്‌തവരുടെ വിവരങ്ങളാണ് തേടിയത്. ഐടി വകുപ്പിനും ഇൻഫർമേഷൻ കേരള മിഷനുമാണ് സര്‍ക്കാരിന്‍റെ ഐടി സേവനങ്ങളുടെ മേൽനോട്ടമുള്ളത്.

നേരത്തെ സർക്കാർ ഉദ്യോഗസ്ഥരുടെ വിവരങ്ങളുള്ള സ്‌പാർക് സോഫ്റ്റ്‌വെയറിൽ നിന്നാണ് ഡാറ്റ ചോർത്തിയതെന്നായിരുന്നു പുറത്ത് വന്ന വിവരം. എന്നാൽ ഇതിനേക്കാൾ വളരെയേറെ വ്യാപ്തിയുള്ള അതീവ ഗുരുതരമായ ഡാറ്റ ചോർത്തലാണ് നടന്നതെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. കെ-സ്മാർട്ടിലെ വിവിധ സേവനങ്ങളിലായി രജിസ്റ്റർ ചെയ്ത ഒരു കോടിയോളം പേരുടെ വിവരങ്ങളാണ് ഇൻഫർമേഷൻ കേരള മിഷൻ്റെ പക്കലുള്ളത്. ഈ വിവരങ്ങൾ ചോർത്തിയാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് സന്ദേശങ്ങൾ അയച്ചിരിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സാധൂകരിക്കുന്നത്.

മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് ഈ ഡാറ്റ ചോർത്തൽ നടന്നതെന്നാണ് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചത്. മുഖ്യമന്ത്രി അറിയാതെ ഇത്തരത്തിൽ ചോർത്തൽ നടക്കില്ലെന്ന് പറഞ്ഞ അദ്ദേഹം, മുഖ്യമന്ത്രിയുടെ ഓഫീസിലെ ഓഫീസര്‍ ഓണ്‍ സ്പെഷ്യൽ ഡ്യൂട്ടിയായി നിയോഗിക്കപ്പെട്ട ശ്രീറാം സാംബശിവ റാവുവാണ് കത്തയച്ചതെന്നും വെളിപ്പെടുത്തി.