Wednesday, 25 February 2026

പ്രധാനമന്ത്രി മോദി ഇസ്രയേലിൽ സംസാരിക്കുമ്പോൾ ഗാസയിലെ വംശഹത്യയെ പരാമർശിക്കുമെന്ന് പ്രതീക്ഷിക്കുന്നു; പ്രിയങ്ക

പ്രധാനമന്ത്രി മോദി ഇസ്രയേലിൽ സംസാരിക്കുമ്പോൾ ഗാസയിലെ വംശഹത്യയെ പരാമർശിക്കുമെന്ന് പ്രതീക്ഷിക്കുന്നു; പ്രിയങ്ക

ന്യൂഡൽഹി: ഇസ്രയേലുമായി ച‍ർച്ച നടത്തുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ​ഗാസയിലെ വംശഹത്യയെ കുറിച്ച് ചോദിക്കുമെന്നും അവർക്ക് നീതി ആവശ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കോൺ​ഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ​ഗാന്ധി പറഞ്ഞു. ഇന്ത്യ ലോകത്തിന് സത്യത്തിൻ്റെയും സമാധാനത്തിൻ്റെയും വെളിച്ചം തുടർന്നും നൽകണമെന്ന് പ്രിയങ്ക ​ഗാന്ധി പറഞ്ഞു.

രണ്ട് ദിവസത്തെ ഇസ്രയേൽ സന്ദർശനത്തിന് പ്രധാനമന്ത്രി ഇസ്രയേലിലേക്ക് പോയ സാഹചര്യത്തിലാണ് പ്രിയങ്ക ​ഗാന്ധിയുടെ പ്രതികരണം. ഇസ്രായേൽ പാർലമെന്റായ നെസ്സെറ്റിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാന മന്ത്രി ​ഗാസയുടെ സാമധാനത്തിന് വേണ്ടി സംസാരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നാണ് പ്രിയങ്ക ​ഗാന്ധി തൻ്റെ എക്സിൽ കുറിച്ചത്.

​'ബഹുമാനപ്പെട്ട പ്രധാന മന്ത്രി ഇസ്രായേൽ സന്ദർശന യാത്രയിൽ നെസ്സെറ്റിനെ അഭിസംബോധന ചെയ്യുന്നതിനിടെ ഗസ്സയിലെ ആയിരക്കണക്കിന് നിരപരാധികളായ പുരുഷന്മാരുടെയും സ്ത്രീകളുടെയും കുട്ടികളുടെയും വംശഹത്യയെക്കുറിച്ച് പരാമർശിക്കുമെന്നും അവർക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെടുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു. ഒരു സ്വതന്ത്ര രാഷ്ട്രമെന്ന നിലയിൽ നമ്മുടെ ചരിത്രത്തിലുടനീളം ഇന്ത്യ ശരിയായ കാര്യങ്ങൾക്കുവേണ്ടി നിലകൊണ്ടിട്ടുണ്ട്, സത്യത്തിന്റെയും സമാധാനത്തിന്റെയും നീതിയുടെയും വെളിച്ചം ലോകത്തിന് കാണിച്ചുകൊടുക്കുന്നത് നാം തുടരണം'. എന്ന് പ്രിയങ്ക ​ഗാന്ധി എക്സ് പോസ്റ്റിൽ പറഞ്ഞു

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ദ്രാവിഡ മണ്ണിലെ കമ്മ്യൂണിസ്റ്റ് വീര്യം; ആര്‍ നല്ലകണ്ണ് അന്തരിച്ചു

ദ്രാവിഡ മണ്ണിലെ കമ്മ്യൂണിസ്റ്റ് വീര്യം; ആര്‍ നല്ലകണ്ണ് അന്തരിച്ചു

ചെന്നൈ: മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് ആര്‍ നല്ലകണ്ണ്(101) അന്തരിച്ചു. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്നു. ഉച്ചയ്ക്ക് 1.55ന് ചെന്നൈയിലെ രാജീവ് ഗാന്ധി ആശുപത്രിയിലായിരുന്നു അന്ത്യം. രാജ്യത്തെ മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാക്കളിലൊരാളും സിപിഐ മുന്‍ സംസ്ഥാന സെക്രട്ടറിയുമായിരുന്നു ആര്‍ നല്ലകണ്ണ്. കര്‍ഷക പ്രക്ഷോഭങ്ങളിലൂടെ ജനകീയനായ നേതാവ് കൂടിയായിരുന്നു ആര്‍ നല്ലകണ്ണ്.

1925 ഡിസംബര്‍ 26ന് ശ്രീവൈകുണ്ഡത്തില്‍ ജനിച്ച നല്ലകണ്ണ് സ്‌കൂള്‍ വിദ്യാഭ്യാസത്തിനിടെ തന്നെ സ്വാതന്ത്രസമരത്തില്‍ അണിചേര്‍ന്നിരുന്നു. 1944-ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തനം ചെന്നൈയിലേക്ക് വ്യാപിപിച്ചു. 13 വര്‍ഷം സിപിഐയുടെ സംസ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. 2022-ല്‍ തമിഴ്‌നാട് സര്‍ക്കാര്‍ അദ്ദേഹത്തിന് തഗൈസല്‍ തമിഴര്‍ പുരസ്‌കാരം നല്‍കി ആദരിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണം; വിലയിൽ വർധനവ്

മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണം; വിലയിൽ വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ (Kerala Gold Rate) ഇന്ന് വർധനവ്. പവന് 80 രൂപ ഉയർന്ന് 1,18,720 രൂപയിലെത്തി. ഗ്രാം വില 10 രൂപ ഉയർന്ന് 14,840 രൂപയിലെത്തി. രാജ്യാന്തര വില ഔൺസിന് 5,200 ഡോളർ നിലവാരത്തിൽ തുടരുന്നു. ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 16,189 രൂപയും, പവന് 1,29,512 രൂപയുമാണ് നിരക്ക്. 18 കാരറ്റിന് ഒരു ഗ്രാമിന് 12,142 രൂപയും പവന് 97,136 രൂപയുമാണ് വില. വെള്ളി വില ഗ്രാമിന് 295 രൂപയും കിലോഗ്രാമിന് 2,95,000 രൂപയുമാണ് ഇന്നത്തെ നിരക്ക്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പെരിയാറിൽ പെരുമ്പാമ്പുകൾ ചത്ത് പൊങ്ങി; വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു

പെരിയാറിൽ പെരുമ്പാമ്പുകൾ ചത്ത് പൊങ്ങി; വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു

കുമളി: പെരിയാറില്‍ നാല് പെരുമ്പാമ്പുകള്‍ ചത്തുപൊങ്ങി. നഞ്ച് കലക്കി മീന്‍പിടിക്കാന്‍ ശ്രമിച്ചതിന് പിന്നാലെയാണ് പാമ്പുകള്‍ കൂട്ടത്തോടെ ചത്തത് എന്നാണ് അനുമാനം. തടിയമ്പാടിന് സമീപമാണ് പെരുമ്പാമ്പുകൾ ചത്ത് പൊങ്ങിയത്. പെരിയാറിൽ മത്സ്യബന്ധനത്തിനായി ഇട്ട വലയിലാണ് നാല് പെരുമ്പാമ്പുകൾ ചത്തനിലയിൽ കണ്ടെത്തിയത്. ഇതിൽ രണ്ട് പെരുമ്പാമ്പുകൾ മത്സ്യബന്ധന വലയിൽ കുടുങ്ങിക്കിടക്കുകയും മറ്റ് രണ്ടെണ്ണം ജലോപരിതലത്തിൽ പൊങ്ങിക്കിടക്കുകയും ചെയ്യുന്നതാണ് കണ്ടത്. ഈ സംഭവം പ്രദേശവാസികളെയും മത്സ്യബന്ധനക്കാരെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്.

പെരിയാറിൽ വെള്ളം ഗണ്യമായി കുറഞ്ഞതോടെ നഞ്ചുകലക്കി മത്സ്യബന്ധനം വർദ്ധിച്ചിരിക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തിൽ ജലത്തിലെ വിഷാംശം വർധിച്ചതായിരിക്കാം പാമ്പുകൾ കൂട്ടത്തോടെ ഇല്ലാതാവാൻ കാരണമായത് എന്നാണ് പ്രാഥമിക നിഗമനം. പെരുമ്പാമ്പുകളെ കൂടാതെ സമീപത്ത് മത്സ്യങ്ങളും ചത്ത് പൊങ്ങിയിട്ടുണ്ട്.

ഫിഷറീസ് വകുപ്പിന്റെ മറ്റ് ബന്ധപ്പെട്ട വകുപ്പുകളുടെ ഭാഗത്ത് നിന്ന് കാര്യമായ ഇടപെടൽ ഉണ്ടായിട്ടില്ലെന്ന വിമർശനവും ശക്തമാണ്. സംഭവവിവരം ലഭിച്ചതിനെ തുടർന്ന് ഇടുക്കി വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. പെരിയാറിലെ ജലത്തിന്റെ ഗുണനിലവാരവും പാമ്പുകളുടെ മരണകാരണം കണ്ടെത്തുന്നതിനുമായി വിശദമായ അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തിരുവനന്തപുരത്ത് അച്ഛനും മകനും സഞ്ചരിച്ച സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച് അപകടം; പിതാവിന് ദാരുണാന്ത്യം

തിരുവനന്തപുരത്ത് അച്ഛനും മകനും സഞ്ചരിച്ച സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച് അപകടം; പിതാവിന് ദാരുണാന്ത്യം

തിരുവനന്തപുരം: പോത്തന്‍കോട് ഞാണ്ടൂര്‍ക്കോണത്ത് അച്ഛനും മകനും സഞ്ചരിച്ച സ്‌കൂട്ടര്‍ ഗുഡ്‌സ് ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അച്ഛന് ദാരുണാന്ത്യം. വട്ടിയൂര്‍ക്കാവ് സ്വദേശിയായ മാത്യു ജോണ്‍(50) ആണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മകന്‍ സിബിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ശ്രീകാര്യം ഭാഗത്തേക്ക് ഇലക്ട്രിക് സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്നു ഇരുവരും. എതിരേ വന്ന ഗുഡ്‌സ് ലോറി ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റമാത്യു ജോണിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വൈറ്റില റെയില്‍വേ ട്രാക്കില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

വൈറ്റില റെയില്‍വേ ട്രാക്കില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കൊച്ചി: വൈറ്റില റെയില്‍വേ ട്രാക്കില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ആസൂത്രിതമായ ഒരു കൊലപാതകമല്ല ഇതെന്നാണ് പോലിസ് പറയുന്നത്. തന്റെ കുടുംബം തകര്‍ക്കുമെന്ന യുവതിയുടെ ഭീഷണിയായിരുന്നു പ്രതിയെ കൊലയ്ക്ക് പ്രേരിപ്പിച്ചത്. ഇരുവരും തമ്മില്‍ തര്‍ക്കം നടന്നിരുന്നു. പിന്നാലെയുണ്ടായ കയ്യാങ്കളിക്കിടെ ഷാജി യുവതിയുടെ വായും മൂക്കും അമര്‍ത്തിപ്പിടിച്ചു. ഇത്തരത്തില്‍ മുഖത്തിടിയേറ്റ് കരിങ്കലില്ലേക്ക് തെറിച്ചുവീണാണ് സുധ മരിച്ചതെന്ന് പ്രതി ഷാജിയുടെ മൊഴിയില്‍ പറയുന്നതെന്ന് പോലിസ്.

ഷാജിയും സുധയും ഏറെനാള്‍ സൗഹൃദത്തിലായിരുന്നുവെന്ന് പോലിസ് പറഞ്ഞു. ഇരുവരും കുടുംബസുഹൃത്തുക്കള്‍ കൂടിയായിരുന്നു. ഭാര്യയും രണ്ട് മക്കളുമുള്ളയാളാണ് ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ഷാജി. ഇയാള്‍ക്ക് സുധയുടെ കുടുംബവുമായി ഏറെക്കാലമായി അടുത്ത ബന്ധമുണ്ടായിരുന്നു. വിവാഹമോചിതയായ സുധയും ഷാജിയും ഇടയ്ക്കിടെ കാണാറുണ്ടായിരുന്നുവെന്നും പോലിസ് പറയുന്നു. അത്തരത്തില്‍ ഒരു കണ്ടുമുട്ടലാണ് പിന്നീട് കൊലപാതകത്തില്‍ കലാശിച്ചത്. സംഭവസ്ഥലത്തുവെച്ച് ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനിടെയുണ്ടായ അടിപിടിയില്‍ ഷാജി സുധയെ ശ്വാസംമുട്ടിച്ചുകൊന്നശേഷം ട്രാക്കില്‍ തള്ളുകയായിരുന്നുവെന്നാണ് കേസ്. മരണം ട്രെയിനിടിച്ചാണെന്ന് വരുത്താനായാണ് പ്രതി മൃതദേഹം റെയില്‍വേ ട്രാക്കില്‍ കൊണ്ടുവെച്ചത്. എന്നാല്‍ ട്രെയിന്‍ വരാത്ത ട്രാക്കാണ് ഇതെന്ന് ഇയാള്‍ക്ക് അറിയില്ലായിരുന്നു. പിന്നാലെ ഷാജി ഫോണ്‍ ഓഫ് ചെയ്ത് ഒളിവില്‍ പോകാന്‍ ശ്രമിക്കുമ്പോഴാണ് കാക്കനാട് നിന്ന് പിടിയിലാകുന്നത്.

കോട്ടയം പനച്ചിക്കാട് മൂലേടം പൂവന്‍തുരുത്ത് നാട്ടകം മൂലക്കളത്തില്‍ വീട്ടില്‍ ബേബിയുടേയും അശ്വതിയുടേയും മകളാണ് സുധാ ബേബി(46). കടുത്തുരുത്തി ആപ്പാഞ്ചിറയിലാണ് സുധ കുറെക്കാലം താമസിച്ചിരുന്നത്. മൂലേടത്ത് ഇടയ്ക്കുവന്ന് താമസിക്കാറുണ്ടായിരുന്നുവെന്ന് പോലിസ് പറഞ്ഞു. സംഭവത്തില്‍ ഹൈക്കോടതി മുന്‍ ജീവനക്കാരന്‍ വൈറ്റില പൊന്നുരുന്നി പി സി റോഡില്‍ പൊന്നുരുന്നി ഈസ്റ്റ് ഗ്രാമീണ വായനശാലയ്ക്കുസമീപം കണ്ടത്തില്‍ വീട്ടില്‍ കെ വി ഷാജി(63)പിടിയിലായി. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. മൃതദേഹം മൂലേടത്തെ വീട്ടില്‍ എത്തിച്ചു. സംസ്‌കാരം ബുധനാഴ്ച 11.30ന് പാക്കില്‍ കത്തോലിക്കാ പള്ളി സെമിത്തേരിയില്‍. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി.

ഫെബ്രുവരി 23 രാത്രിയാണ് കൊലപാതകം നടന്നത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്നുമണിയോടെയാണ് യുവതിയുടെ മൃതദേഹം കണ്ടത്. ഇതുവഴി കടന്നുപോയ അമൃത എക്‌സ്പ്രസിലെ ലോക്കോ പൈലറ്റാണ് വൈറ്റില റെയില്‍വേ മേല്‍പ്പാലത്തിനുസമീപം ട്രെയിന്‍ ഓടാത്ത പാളത്തില്‍ മൃതദേഹം കണ്ടത്. ഉടന്‍ റെയില്‍വേ അധികൃതരെ വിവരം അറിയിച്ചു. തുടര്‍ന്ന് പോലിസിലും വിവരമറിയിച്ചു. തുടര്‍ന്ന് സ്ഥലത്തെത്തിയ മരട് പോലിസ് നടത്തിയ പരിശോധനയിലാണ് മൃതദേഹത്തില്‍ മുറിവുകള്‍ കണ്ടെത്തിയത്. ഇതോടെ മരണം സംഭവിച്ചത് ട്രെയിന്‍ തട്ടിയല്ലെന്നും കൊലപാതകമാണെന്ന നിഗമനത്തിലും പോലിസ് എത്തുകയായിരുന്നു.

മൃതശരീരത്തിന്റെ തല ട്രാക്കിനോട് ചേര്‍ന്നും ശരീരഭാഗങ്ങള്‍ പുറത്തുമായുമാണ് കണ്ടെത്തിയത്. സ്ത്രീയുടെ മുഖത്തടക്കം പാടുകള്‍ ഉണ്ടെങ്കിലും ട്രെയിനിടിച്ച രീതിയിലുള്ള പരിക്കുകളൊന്നും ഉണ്ടായിരുന്നില്ല. ഇതായിരുന്നു കൊലപാതകമാണെന്ന് പോലിസ് സംശയിക്കാനിടയായ കാരണം. കൂടാതെ, പിടിവലി നടന്നതിന്റെ ലക്ഷണങ്ങളും സമീപം രക്തക്കറ കണ്ടെത്തിയതും മൃതദേഹത്തിന് സമീപത്തുനിന്ന് മൊബൈല്‍ ഫോണ്‍ ലഭിച്ചതും നിര്‍ണായകമായി. ഇവ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മണിക്കൂറുകള്‍ക്കുള്ളില്‍ യുവതിയെ തിരിച്ചറിഞ്ഞ് പ്രതിയിലേക്കെത്തിയത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി മണിക്കൂറുകള്‍ക്കുള്ളില്‍ പിടിയിലായത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'കേരള' ഇനി 'കേരളം'; പേര് മാറ്റത്തിന് സർക്കാർ എത്ര കോടി ചെലവാക്കേണ്ടി വരും? പേര് മാറുമ്പോൾ കീശ ചോരുമോ?

'കേരള' ഇനി 'കേരളം'; പേര് മാറ്റത്തിന് സർക്കാർ എത്ര കോടി ചെലവാക്കേണ്ടി വരും? പേര് മാറുമ്പോൾ കീശ ചോരുമോ?

മലയാളത്തിന്റെ തനിമ കാത്തുസൂക്ഷിക്കാൻ സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്ന് മാറ്റാൻ ഒരുങ്ങുന്നു.കേൾക്കുമ്പോൾ ഒരു 'അം' എന്ന അക്ഷരം കൂട്ടിച്ചേർക്കുന്നത് വളരെ ലളിതമായി തോന്നാമെങ്കിലും, ഭരണപരമായും സാമ്പത്തികമായും ഇതൊരു ഭീമൻ പ്രക്രിയയാണ്.സംസ്ഥാനത്തിന്റെ പേര് മാറ്റുന്നത് കേവലം ഒരു അക്ഷരം ചേർക്കുന്നതുപോലെ ലളിതമല്ല. ഇതിന് പിന്നിൽ വലിയ സാമ്പത്തിക ചെലവുണ്ട്

ഒരു ചെറിയ കടയുടെ പേര് മാറ്റുമ്പോൾ പോലും ബോർഡ് മാറ്റുന്നതിനും ലൈസൻസ് പുതുക്കുന്നതിനും നാം പണം ചെലവാക്കാറുണ്ട്. അങ്ങനെയെങ്കിൽ, കോടിക്കണക്കിന് ആളുകൾ വസിക്കുന്ന, ലോകമെമ്പാടും ബ്രാൻഡ് ചെയ്യപ്പെട്ട ഒരു സംസ്ഥാനത്തിന്റെ പേര് മാറ്റുമ്പോൾ അത് ഖജനാവിനെയും വിപണിയെയും എങ്ങനെയൊക്കെ ബാധിക്കും?

നമ്മുടെ ഔദ്യോഗിക രേഖകൾ മുതൽ ആഗോള വിനോദസഞ്ചാര ഭൂപടം വരെ ഈ മാറ്റം പ്രതിഫലിക്കും. ഈ പേര് മാറ്റത്തിന് പിന്നിലെ രസകരവും എന്നാൽ ഗൗരവകരവുമായ ചില സാമ്പത്തിക വശങ്ങൾ നമുക്ക് പരിശോധിക്കാം.

സർക്കാർ രേഖകളിലെ മാറ്റം

സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകളിലെയും ബോർഡുകൾ, സീലുകൾ, ലെറ്റർ ഹെഡുകൾ എന്നിവ മാറ്റണം. ഗസറ്റ് വിജ്ഞാപനങ്ങൾ മുതൽ റേഷൻ കാർഡിലും ആധാർ കാർഡിലും വരെ ഈ മാറ്റം പ്രതിഫലിക്കണം. ഇത് പ്രിന്റ് ചെയ്യുന്നതിനും വിതരണം ചെയ്യുന്നതിനുമായി വലിയൊരു തുക സർക്കാർ ഖജനാവിൽ നിന്ന് ചെലവാക്കേണ്ടി വരും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

യുഎഇയിൽ അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള സ്‌കൂൾ കലണ്ടര്‍ പ്രഖ്യാപിച്ചു

യുഎഇയിൽ അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള സ്‌കൂൾ കലണ്ടര്‍ പ്രഖ്യാപിച്ചു

യുഎഇയില്‍ അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള സ്‌കൂള്‍ കലണ്ടര്‍ പ്രഖ്യാപിച്ചു. യുഎഇയിലെ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍ക്കുള്ള അടുത്ത മൂന്ന് അധ്യയന വര്‍ഷങ്ങളിലെ കലണ്ടര്‍ ആണ് വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്. യാത്രകളും അവധി ആഘോഷങ്ങളും പ്ലാന്‍ ചെയ്യുന്നവര്‍ക്ക് ഗുണകരമാകുന്നതാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പ്രഖ്യാപനം.

2026-2027 അധ്യയന വര്‍ഷത്തില്‍ ഓഗസ്റ്റ് 31 ന് ക്ലാസുകള്‍ ആരംഭിക്കും. ഒക്ടോബര്‍ 12 നും ഒക്ടോബര്‍ 18നും ഇടയിലായിരിക്കും മിഡ് ടേം ബ്രേക്ക് വരിക. ഡിസംബര്‍ 14 മുതല്‍ 2027 ജനുവരി 3 വരെ ശൈത്യകാല അവധിയായിരിക്കും. 2027 ഏപ്രില്‍ 5നും ഏപ്രില്‍ 11 നും ഇടയിലായിരിക്കും വസന്തകാല അവധി. 2027 ജൂലൈ 2ന് അധ്യയന വര്‍ഷം അവസാനിക്കുമെന്നും കലണ്ടര്‍ വ്യക്തമാക്കുന്നു.

2027- 2028 അധ്യയന വര്‍ഷത്തിലെ ക്ലാസുകള്‍ 2027 ഓഗസ്റ്റ് 30 ന് ആരംഭിക്കും. ഒക്ടോബര്‍ 11 നും ഒക്ടോബര്‍ 17നും ഇടയിലായിരിക്കും മിഡ്ടേം ബ്രേക്ക് വരിക. 2027 ഡിസംബര്‍ 13 നും 2028 ജനുവരി 2 നും ഇടയില്‍ ശൈത്യകാല അവധിയായിരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. 2028 മാര്‍ച്ച് 27 നും ഏപ്രില്‍ 2നും ഇടയിലായിരിക്കും വസന്തകാല അവധി. 2028 ജൂണ്‍ 30 ന് അധ്യയന വര്‍ഷം അവസാനിക്കും.

2028-2029 അധ്യയന വര്‍ഷത്തില്‍ ഓഗസ്റ്റ് 28 ന് ക്ലാസുകള്‍ ആരംഭിക്കും. മിഡ്ടേം ബ്രേക്ക് ഒക്ടോബര്‍ 16 നും ഒക്ടോബര്‍ 22നും ഇടയിലായിരിക്കും. 2008 ഡിസംബര്‍ 11 നും 2029 ജനുവരി 1നും ഇടയില്‍ ശൈത്യകാല അവധിയും മാര്‍ച്ച് 29 മുതല്‍ ഏപ്രില്‍ 1 വരെയുള്ള കാലയളവില്‍ വസന്തകാല അവധിയും നല്‍കും. 2029 ജൂണ്‍ 29ന് അധ്യയന വര്‍ഷം അവസാനിക്കും. എല്ലാ സ്‌കൂളുകളും ഒന്നാം സെമസ്റ്ററിലെ മിഡ്ടേം ബ്രേക്ക് നിര്‍ബന്ധമായും പാലിക്കണമെന്ന് ഉത്തരവില്‍ പറയുന്നു.

എന്നാല്‍ ഷാര്‍ജയിലെ സ്വകാര്യ സ്‌കൂളുകള്‍ക്ക് അവിടുത്തെ പ്രത്യേക നിയമങ്ങള്‍ ബാധകമായിരിക്കും. ഓരോ ടേമിന്റെയും അവസാന ആഴ്ച വരെ വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ ഹാജരാകുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ഈ ആഴ്ചകളില്‍ ഫൈനല്‍ അസസ്മെന്റുകളും പാഠഭാഗങ്ങളും പൂര്‍ത്തിയാക്കുകയും വേണം. ഇന്ത്യന്‍, പാകിസ്ഥാനി, ബംഗ്ലാദേശി സിലബസുകള്‍ പിന്തുടരുന്ന സ്വകാര്യ സ്‌കൂളുകള്‍ക്ക് ഈ പുതിയ അക്കാദമിക് കലണ്ടര്‍ ബാധകമല്ലെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അമിതവേഗത്തിൽ പാഞ്ഞ ടിപ്പർ ലോറി ഇടിച്ച് തെറിപ്പിച്ചു; പത്തനാപുരത്ത് സ്‌കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം

അമിതവേഗത്തിൽ പാഞ്ഞ ടിപ്പർ ലോറി ഇടിച്ച് തെറിപ്പിച്ചു; പത്തനാപുരത്ത് സ്‌കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം

കൊല്ലം: ടിപ്പർ ലോറി ഇടിച്ച് സ്‌കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം. സിനിമാപറമ്പ് ഇടക്കാട് സ്വദേശി ജെസ്സി സണ്ണി (55) ആണ് മരിച്ചത്. കൊല്ലം ജില്ലയിലെ പത്തനാപുരം-അടൂർ റൂട്ടിൽ ശാലേംപുരത്താണ് അപകടം നടന്നത്. പത്തനാപുരത്തുള്ള ബന്ധുവീട്ടിലേക്ക് സ്കൂട്ടറിൽ പോവുകയായിരുന്നു ജെസ്സി. ഇവർ ഓടിച്ചിരുന്ന ഇരുചക്ര വാഹനത്തിന് പിന്നിൽ ടിപ്പർ ലോറിയിടിച്ചാണ് അപകടമുണ്ടായത്. 

ടിപ്പർ ലോറിയുടെ അമിതവേഗമാണ് അപകടത്തിന് കാരണമെന്നാണ് ദൃക്സാക്ഷികൾ ആരോപിച്ചത്. ടിപ്പറിടിച്ച് നിയന്ത്രണം വിട്ട സ്‌കൂട്ടറിൽ നിന്ന് ജെസ്സി റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. അപകടം നടന്ന ഉടൻ ഓടിക്കൂടിയ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി. പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ജെസ്സിയെ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് ആശുപത്രിയിലെത്തിയ പത്തനാപുരം പോലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. പോസ്റ്റ്മോർട്ടം അടക്കം നിയമപരമായ നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്. സംസ്കാരം പിന്നീട് നടക്കും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ജിജിന്‍ ജീവിക്കും അഞ്ചുപേരിലൂടെ; കിളിമാനൂര്‍ സ്വദേശിയുടെ അഞ്ച് അവയവങ്ങള്‍ ദാനം ചെയ്തു

ജിജിന്‍ ജീവിക്കും അഞ്ചുപേരിലൂടെ; കിളിമാനൂര്‍ സ്വദേശിയുടെ അഞ്ച് അവയവങ്ങള്‍ ദാനം ചെയ്തു

സംസ്ഥാനത്ത് വീണ്ടും മരണാനന്തര അവയവദാനം. വാഹനാപകടത്തില്‍ മരിച്ച കിളിമാനൂര്‍ സ്വദേശി ജിജിന്റെ അഞ്ച് അവയവങ്ങള്‍ ദാനം ചെയ്തു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഇന്നലെയാണ് ജിജിന് മസ്തിഷ്‌ക മരണം സംഭവിച്ചതായി സ്ഥിരീകരിച്ചത്. ഹൃദയം, കരള്‍, വൃക്കകള്‍, കോര്‍ണിയ എന്നിവയാണ് ദാനം ചെയ്തത്

ജിജിനും സുഹൃത്തും കഴിഞ്ഞ ദിവസം ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ പിന്നില്‍ കാര്‍ വന്നിടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ ജിജിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുകയായിരുന്നു. അഞ്ച് പേര്‍ക്കാണ് ജിജിന്റെ അവയവങ്ങള്‍ പുതുജീവനേകുക. ഹൃദയം, കരള്‍, രണ്ട് വൃക്കകള്‍, കോര്‍ണിയ എന്നിവ ദാനം ചെയ്തു.

ഹൃദയം, കരള്‍, ഒരു വൃക്ക എന്നിവ കിംസ് ആശുപത്രിയിലേക്കും മറ്റൊരു വൃക്ക തിരുവനന്തപുരം മെഡിക്കല്‍ കോളജിലും കോര്‍ണിയ കണ്ണാശുപത്രിയിലേക്കും കൊണ്ടുപോകും. ശസ്ത്രക്രിയകള്‍ പുരോഗമിക്കുകയാണ്. ജിജിന് മുമ്പ് തന്നെ അവയവദാനത്തിന് താത്പര്യമുണ്ടായിരുന്നു. കെ- സോട്ടോ അധികൃതര്‍ ജിജിന്റെ ബന്ധുക്കളെ ബന്ധപ്പെട്ടതോടെ അവര്‍ അവയവദാനത്തിന് സമ്മതം മൂളുകയായിരുന്നു.