Wednesday, 25 February 2026

എപ്സ്റ്റീൻ ഫയൽസ് വിവാദം: ഗേറ്റ്സ് ഫൗണ്ടേഷൻ ജീവനക്കാരോട് മാപ്പ് ചോദിച്ച് ബിൽ ഗേറ്റ്സ്; രണ്ട് റഷ്യൻ സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നുവെന്നും സ്ഥിരീകരണം

എപ്സ്റ്റീൻ ഫയൽസ് വിവാദം: ഗേറ്റ്സ് ഫൗണ്ടേഷൻ ജീവനക്കാരോട് മാപ്പ് ചോദിച്ച് ബിൽ ഗേറ്റ്സ്; രണ്ട് റഷ്യൻ സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നുവെന്നും സ്ഥിരീകരണം

വാഷ്ങ്ടൺ: എപ്സ്റ്റീൻ ഫയൽസ് വിവാദത്തിൽ ഗേറ്റ്സ് ഫൗണ്ടേഷൻ ജീവനക്കാരോട് മാപ്പ് ചോദിച്ച് ബിൽ ഗേറ്റ്സ്. പ്രത്യേക പൊതുയോഗത്തിലാണ് ശതകോടീശ്വരൻ ജീവനക്കാരോട് മാപ്പ് ചോദിച്ചത്. തൻ്റെ തെറ്റ് കാരണം വിവാദത്തിലേക്ക് വലിച്ചിഴക്കപ്പെട്ടവരോട് ക്ഷമ ചോദിച്ച ബിൽ ഗേറ്റ്സ് തനിക്ക് രണ്ട് റഷ്യൻ സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നുവെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.

റഷ്യൻ സ്ത്രീകളുമായുള്ള ബന്ധം എപ്സ്റ്റീൻ കണ്ടുപിടിച്ചെന്നും അതിനെ പറ്റിയാണ് പുറത്തുവിട്ട ഇ മെയിലുകളിലെ പരാമർശമെന്നുമാണ് വിശദീകരണം. എപ്സ്റ്റീന്റെ ഇരകളുമായോ എപ്സ്റ്റീൻ നടത്തിയ നിയമവിരുദ്ധ പ്രവർത്തനങ്ങളുമായോ ഒരു ബന്ധവുമില്ലെന്ന് ഗേറ്റ്സ് ആവർത്തിച്ചു. എപ്സ്റ്റീന്റെ ദ്വീപിലേക്ക് പോയിട്ടില്ലെന്ന് നേരത്തെയും ഗേറ്റ്സ് വ്യക്തമാക്കിയിരുന്നു. താൻ അവിഹിത ബന്ധങ്ങളുടെ ഭാഗമായിരുന്നില്ലെന്നും ‌അത്തരം ഇടപാടുകൾ കണ്ടിട്ടുമില്ലെന്നും മൈക്രോസോഫ്റ്റ് സ്ഥാപകൻ ആവ‍ർത്തിച്ചു. അമേരിക്കൻ മാധ്യമമായ വാൾ സ്ട്രീറ്റ് ജേണലാണ് വാർത്ത പുറത്തുവിട്ടത്. ഗേറ്റ്‍സിന്റെ മാപ്പപേക്ഷ ഫൗണ്ടേഷൻ സ്ഥിരീകരിച്ചിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കാരുണ്യത്തിന്‍റെ പുതു മാതൃക, അനാഥക്കുട്ടികളുടെ സംരക്ഷണത്തിനുള്ള പദ്ധതിക്ക് 371 കോടി രൂപ സഹായം നൽകി യൂസഫലി

കാരുണ്യത്തിന്‍റെ പുതു മാതൃക, അനാഥക്കുട്ടികളുടെ സംരക്ഷണത്തിനുള്ള പദ്ധതിക്ക് 371 കോടി രൂപ സഹായം നൽകി യൂസഫലി

അബുദാബി: യുഎഇയിലെ അനാഥകുട്ടികളുടെ ഉന്നമനത്തിനും സുരക്ഷക്കും പിന്തുണയേകുന്ന ‘മദർ ഓഫ് ദ നേഷൻ എൻഡോവ്‌മെന്റ്’ പദ്ധതിയിലേക്ക് 15 കോടി ദി‍ർഹത്തിന്‍റെ (371 കോടി രൂപ) സഹായം കൈമാറി പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം എ യൂസഫലി. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ പ്രത്യേക താല്പര്യ പ്രകാരം അബുദാബി ഔഖാഫ് നടപ്പിലാക്കുന്ന പദ്ധതിയാണ് ‘മദർ ഓഫ് ദ നേഷൻ എൻഡോവ്‌മെന്റ്’. അനാഥരായ കുരുന്നുകളുടെ വിദ്യാഭ്യാസവും ആരോഗ്യപരിരക്ഷയും സാമൂഹിക ശാക്തീകരണവും ഉറപ്പാക്കി അവരുടെ ഭാവി സുരക്ഷിതമാക്കുന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

അബുദാബി ആസ്ഥാനമായി 52 വർഷമായി പ്രവർത്തിക്കുന്ന തനിക്ക് ഭരണാധികാരികളുടെ കാരുണ്യവഴിയിലുള്ള ഇത്തരം മഹത്തായ സംരംഭങ്ങളുടെ ഭാഗമാകാൻ കഴിഞ്ഞതിൽ വലിയ അഭിമാനമുണ്ടെന്ന് എം.എ. യൂസഫലി പറഞ്ഞു. രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാനും രാഷ്ട്രമാതാവ് ശൈഖാ ഫാത്തിമ ബിൻത് മുബാറക്കും വിഭാവനം ചെയ്ത ജീവകാരുണ്യത്തിന്റെ പാതയാണ് ഈ പദ്ധതിയിലൂടെ പ്രതിഫലിക്കുന്നത്. അനേകം കുരുന്നുകളുടെ ജീവിതത്തിൽ വെളിച്ചം പകരാൻ ഇതിലൂടെ സാധിക്കുമെന്നും യുഎഇയുടെ മാനുഷിക മൂല്യങ്ങളുടെ ഉജ്ജ്വല മാതൃകയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അബുദാബി ഔഖാഫിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ പ്രത്യേക നിക്ഷേപ പദ്ധതിയായാണ് ഇത് നടപ്പാക്കുന്നത്. സഹായം അർഹരായവരിലേക്ക് കൃത്യമായി എത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ ശക്തമായ നിരീക്ഷണ സംവിധാനവും ഇതിനായി പ്രവർത്തിക്കുന്നുണ്ട്. രാജ്യത്തെ എല്ലാ കുട്ടികൾക്കും മികച്ച വിദ്യാഭ്യാസവും അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ദാനധർമങ്ങളിലും സഹിഷ്ണുതയിലും അധിഷ്ഠിതമായ ഒരു സമൂഹത്തെ കെട്ടിപ്പടുക്കുകയാണ് പദ്ധതി വഴി യുഎഇ ലക്ഷ്യമാക്കുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കെഎസ്‍യു കരിങ്കൊടി പ്രതിഷേധത്തിനിടെ മന്ത്രി വീണയുടെ കഴുത്തിനും കൈക്കും പരിക്ക്

കെഎസ്‍യു കരിങ്കൊടി പ്രതിഷേധത്തിനിടെ മന്ത്രി വീണയുടെ കഴുത്തിനും കൈക്കും പരിക്ക്

കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ കെഎസ്‍യു പ്രതിഷേധത്തിനിടെ ആരോ​ഗ്യമന്ത്രി വീണ ജോർജിന്റെ കഴുത്തിന് പരിക്കേറ്റു. കരിങ്കൊടി പ്രതിഷേധത്തിനിടെയാണ് സംഭവം. മന്ത്രിയുടെ കഴുത്തിനും കൈയിലും പരിക്കേറ്റിട്ടുണ്ട്. കണ്ണൂര്‍ ജില്ല ആശുപത്രിയിലേക്ക്  മന്ത്രിയെ മാറ്റിയിരിക്കുകയാണ്. വന്ദേഭാരതിൽ യാത്ര ചെയ്യാനെത്തിയപ്പോള്‍ ടിക്കറ്റ് കൌണ്ടറിന് അടുത്തുവെച്ചാണ് പ്രതിഷേധമുണ്ടായത്. യാത്ര റദ്ദാക്കി. കണ്ണൂരിൽ പലയിടത്തും കഴിഞ്ഞ ദിവസങ്ങളിലായി മന്ത്രിക്കെതിരെ പ്രതിഷേധം നടന്നു കൊണ്ടിരിക്കുകയാണ്. പൊലീസ് വലയം ഭേദിച്ച് മന്ത്രിയെ കയ്യേറ്റം ചെയ്യുകയായിരുന്നു. മന്ത്രിക്കൊപ്പം സ്പീക്കര്‍ എൻ എം ഷംസീറും ഉണ്ടായിരുന്നു

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അഞ്ചുവർഷം മുമ്പ് ശസ്ത്രക്രിയയിൽ കത്രിക കുടുങ്ങി ഒരുവർഷം മുമ്പ് മരിച്ച രോഗിക്ക് തെളിവെടുപ്പിന് ഹാജരാകാൻ ആരോഗ്യവകുപ്പ് നോട്ടീസ്

അഞ്ചുവർഷം മുമ്പ് ശസ്ത്രക്രിയയിൽ കത്രിക കുടുങ്ങി ഒരുവർഷം മുമ്പ് മരിച്ച രോഗിക്ക് തെളിവെടുപ്പിന് ഹാജരാകാൻ ആരോഗ്യവകുപ്പ് നോട്ടീസ്

തൃശൂർ: അഞ്ചുവർഷം മുമ്പ് സർക്കാർ മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയക്കിടെ കത്രിക വയറ്റിൽ കുടുങ്ങുകയും തുടർന്ന് സ്വകാര്യ ആശുപത്രിയിലെ ശസ്ത്രക്രിയയിൽ കത്രിക പുറത്തെടുക്കുകയും ചെയ്ത, ഒരുവർഷം മുൻപ് മരിച്ച രോഗിക്ക് തെളിവെടുപ്പിന് ഹാജരാകാൻ ആരോഗ്യവകുപ്പിന്‍റെ നോട്ടീസ്.  തിരുവനന്തപുരത്ത് നടക്കുന്ന തെളിവെടുപ്പിന് ഹാജരാകാൻ തൃശൂരുള്ളവർക്ക് നോട്ടീസ് നൽകിയത് രണ്ടുദിവസം മുമ്പ്. പുറപ്പെടാനിരിക്കെ ഫോൺ വിളിച്ച് സിറ്റിങ് മാറ്റിയെന്ന അറിയിപ്പും ലഭിച്ചു.

2020 മേയിൽ വയറുവേദനയെ തുടർന്നാണ് തൃശൂർ കൂർക്കഞ്ചേരി സ്വദേശി ജോസഫ് പോൾ (53) തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയത്. ഡോ. പോളി ടി ജോസഫ് ശസ്ത്രക്രിയയും വിധിച്ചു. ഡോക്ടർ ആവശ്യപ്പെട്ട പ്രകാരം അദ്ദേഹം പ്രാക്ടീസ് നടത്തുന്ന സ്വകാര്യ ആശുപത്രിയിലെത്തി പതിനായിരം രൂപ കൈക്കൂലിയും കൊടുത്തു. തുടർന്ന് മേയ് 5ന് ആദ്യ ശസ്ത്രക്രിയ നടത്തി. ദിവസങ്ങൾക്കുശേഷം പരിശോധനയിൽ ശസ്ത്രക്രിയയിലെ അപാകത കണ്ടു. തുടർന്ന് മേയ് 12ന് വീണ്ടും ശസ്ത്രക്രിയ നടത്തി. മേയ് 30 വരെ മെഡിക്കൽ കോളജിൽ ചികിത്സയിലും കഴിഞ്ഞു. ഡിസ്ചാർജായി വീട്ടിൽ പോയ ശേഷം വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് വീണ്ടും മെഡിക്കൽ കോളജിൽ രണ്ടുതവണ എത്തി ശസ്ത്രക്രിയ നടത്തിയ ഡോ. പോളിയെ കണ്ടു. തുടർന്ന് സി ടി സ്കാനെടുക്കാൻ ഡോക്ടർ നിർദേശിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

എൻസിഇആര്‍ടി പാഠപുസ്തകത്തിൽ ജുഡീഷ്യറിയിലെ അഴിമതി പാഠ്യവിഷയം; അതൃപ്തി പരസ്യമാക്കി ചീഫ് ജസ്റ്റീസ്; സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി

എൻസിഇആര്‍ടി പാഠപുസ്തകത്തിൽ ജുഡീഷ്യറിയിലെ അഴിമതി പാഠ്യവിഷയം; അതൃപ്തി പരസ്യമാക്കി ചീഫ് ജസ്റ്റീസ്; സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി

ദില്ലി: എൻസിഇആർടി എട്ടാം ക്ലാസ് പാഠപുസ്തകത്തിൽ ജുഡീഷ്യറിയിലെ അഴിമതി എന്ന ഭാഗം ഉൾപ്പെടുത്തിയ നടപടിയിൽ കടുത്ത അതൃപ്തിയറിയിച്ച് സുപ്രീം കോടതി. ജുഡീഷ്യറിയെ അപകീർത്തിപ്പെടുത്താൻ ആരെയും അനുവദിക്കില്ലെന്ന് പറഞ്ഞ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വിഷയത്തിൽ സ്വമേധയാ കെസടുത്തു. വിവാദ പാഠഭാഗം ഉൾപ്പെടുത്തിയത് കരുതിക്കൂട്ടിയുള്ള നീക്കമാണെന്നും ഇതെങ്ങനെ കൈകാര്യം ചെയ്യണമെന്ന് തനിക്കറിയാമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. എട്ടാം ക്ലാസ് സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിലാണ് സമൂഹത്തിൽ ജുഡീഷ്യറിയുടെ പ്രാധാന്യം എന്ന ഭാ​ഗത്ത് ജുഡീഷ്യറിയിലെ അഴിമതിയെ കുറിച്ചും കോടതികളിൽ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണവും വിവരിച്ചത്. മുതിർന്ന അഭിഭാഷകരായ കപിൽ സിബലും മനു അഭിഷേക് സിങ്വിയുമാണ് ചീഫ് ജസ്റ്റിസിന് മുന്നിൽ പരാമർശിച്ചത്. വിഷയത്തിൽ കോടതി എൻസിഇആർടിയുടെ വിശദീകരണം തേടിയേക്കും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വിമാനത്തിൽവെച്ച് ഹൃദയാഘാതം, പറവൂർ സ്വദേശിയായ 24കാരന് ദാരുണാന്ത്യം; മരണം നാട്ടിൽ അവധിക്കെത്തി സ്ലൊവീനിയയിലേക്ക് മടങ്ങുന്നതിനിടെ

വിമാനത്തിൽവെച്ച് ഹൃദയാഘാതം, പറവൂർ സ്വദേശിയായ 24കാരന് ദാരുണാന്ത്യം; മരണം നാട്ടിൽ അവധിക്കെത്തി സ്ലൊവീനിയയിലേക്ക് മടങ്ങുന്നതിനിടെ

കൊച്ചി: വിമാന യാത്രയ്ക്കിടെ ഹൃദയാഘാതം സംഭവിച്ച് പറവൂർ പുത്തൻവേലിക്കര തുരുത്തൂർ ഒളാട്ട് പുറത്ത് മെബിൻ ടോമി (24) മരിച്ചു. സ്ലൊവീനിയയിൽ ജോലി ചെയ്തിരുന്ന മെബിൻ അവധിക്ക് നാട്ടിലെത്തി തിരികെ മടങ്ങുന്നതിനിടെയാണ് സംഭവം. തിങ്കളാഴ്ച ഒമാൻ എയർപോർട്ടിൽ നിന്ന് വിമാനം ഉയർന്ന് പൊങ്ങുന്നതിനിടെ മെബിന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. തുടർന്ന് വിമാനം അടിയന്തരമായി തിരിച്ചിറക്കി. വേഗം ഒമാനിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

വൈകാതെ കാണാമെന്ന് പറഞ്ഞ് മടങ്ങിയ മെബിന്റെ അപ്രതീക്ഷിത വിയോഗം കുടുംബാംഗങ്ങളെയും നാട്ടുകാരെയും സുഹൃത്തുകളെയും സങ്കടത്തിലാഴ്ത്തി. ടോമി വിൻസെന്റിന്റെയും മേരി നിമ്മിയുടെയും മകനാണ് മെബിൻ. സഹോദരി: മേരി മീനു. മൃതദേഹം ഇന്ന് രാവിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ചു. വൈകുന്നേരം 4.30-ന് തുരുത്തൂർ സെയ്ന്റ് തോമസ് സീനായൗണ്ട് പള്ളി സെമിത്തേരിയിൽ സംസ്കാരം നടക്കും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വിവാഹവേദിയിൽ വധുവിന് നേരെ വെടിയുതിർത്ത് അയൽവാസി

വിവാഹവേദിയിൽ വധുവിന് നേരെ വെടിയുതിർത്ത് അയൽവാസി

ബിഹാറിൽ വിവാഹവേദിയിൽ വരനൊപ്പം നില്‍ക്കുന്നതിനിടെ വധുവിന് വെടിയേറ്റു. ബക്സർ സ്വദേശിനിയായ 18കാരി ആരതിക്കാണ് വെടിയേറ്റത്. ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. പെൺകുട്ടിയുടെ അയൽവാസിയായ ദീൻബന്ധുവാണ് വെടിയുതിർത്തത്.

വിവാഹവേദിയിൽ വരനോടൊപ്പം നിൽക്കുകയായിരുന്ന ആരതിയെ അതിഥികൾക്കിടയിൽ നിന്നെത്തിയ ദീൻബന്ധു വെടിവെക്കുകയായിരുന്നു. ഇയാൾ ആരതിയുടെ മുൻകാമുകനാണെന്നാണ് പ്രാഥമിക വിവരം. പ്രണയനൈരാശ്യം കാരണം വെടിയുതിർത്തതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

വിവാഹചടങ്ങുകൾക്കിടയിൽ ആരതിയുടെ സഹോദരി വരന്റെ നെറ്റിയിൽ സിന്ദൂരം ചാർത്തിയ ശേഷം ആരതിയുടെ അടുത്തേക്ക് നീങ്ങുന്ന സമയത്താണ് അക്രമി വെടിവെച്ചത്. ആരതിയുടെ വയറിലാണ് വെടിയേറ്റത്. ഇതോടെ വിവാഹവേദിയിലുണ്ടായിരുന്നവർ ചിതറിയോടി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

രണ്ടര വയസുകാരിയുടെ മരണത്തിൽ ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്ന് മമ്മൽ ആശുപത്രി; 'ചികിത്സയ്ക്കിടെ കുട്ടിക്ക് ഹൃദയസ്തംഭനം ഉണ്ടായി

രണ്ടര വയസുകാരിയുടെ മരണത്തിൽ ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്ന് മമ്മൽ ആശുപത്രി; 'ചികിത്സയ്ക്കിടെ കുട്ടിക്ക് ഹൃദയസ്തംഭനം ഉണ്ടായി

തിരുവനന്തപുരം: കാട്ടാക്കട മമ്മൽ ആശുപത്രിക്കെതിരായ ചികിത്സ പിഴവ് പരാതിയിൽ പ്രതികരണവുമായി ആശുപത്രി അധികൃതർ. കുട്ടിയുടെ മരണത്തിൽ ചികിത്സ പിഴവ് ഉണ്ടായിട്ടില്ലെന്ന് ആശുപത്രി അധികൃതർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജീവൻ രക്ഷിക്കാനാവശ്യമായ എല്ലാ ചികിത്സയും അടിയന്തരമായി നൽകി. 19ന് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോൾ ന്യൂമോണിയ സൂചിപ്പിക്കുന്ന ലക്ഷണങ്ങൾ ഉണ്ടായിരുന്നു. എസ്എടി ആശുപത്രിയിലേക്ക് കുഞ്ഞിനെ കൊണ്ട് പോകാൻ നിർദ്ദേശിച്ചിരുന്നുവെന്നും ആശുപത്രി അധികൃതർ പറഞ്ഞു.

22 ന് കുഞ്ഞിനെ ഗുരുതര ശ്വാസതടസ്സത്തോടെ വീണ്ടും ആശുപത്രിയിലേക്ക് എത്തിച്ചു. കുഞ്ഞിന് നല്ല കഫക്കെട്ട് ഉണ്ടായിരുന്നു. അന്ന് നടത്തിയത് രക്തസാമ്പിൾ എടുക്കാനുള്ള കുത്തിവയ്പ്പാണ്. നെബുലൈസേഷനും നടത്തി. ചികിത്സയ്ക്കിടെ കുട്ടിക്ക് ഹൃദയസ്തംഭനം ഉണ്ടായി. അടിയന്തര ചികിത്സയ്ക്കായി അഡ്രിനലിൻ കുത്തിവച്ചു. കുട്ടിക്ക് ഹൃദയസ്തംഭനം ഉണ്ടായതായി ബന്ധുക്കളെ അറിയിച്ചിരുന്നു. കുഞ്ഞിനെ നെയ്യാർ മെഡ്സിറ്റിയിൽ എത്തിക്കുമ്പോൾ ജീവൻ ഉണ്ടായിരുന്നുവെന്നും അവിടെ പരിശോധനകൾക്കിടെയാണ് ഹൃദയസ്തംഭനം ഉണ്ടാകുന്നതെന്നും മമ്മൽ ആശുപത്രി സൂപ്രണ്ട് ഡോ. ശിവകുമാരി പറഞ്ഞു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'ഞാൻ ഇടപ്പെട്ടില്ലായിരുന്നെങ്കിൽ പാക് പ്രധാന മന്ത്രി മരിച്ചേനെ': ഓപ്പറേഷൻ സിന്ദൂറിൽ ട്രംപിൻ്റെ പ്രസ്താവന

'ഞാൻ ഇടപ്പെട്ടില്ലായിരുന്നെങ്കിൽ പാക് പ്രധാന മന്ത്രി മരിച്ചേനെ': ഓപ്പറേഷൻ സിന്ദൂറിൽ ട്രംപിൻ്റെ പ്രസ്താവന

വാഷിം​ഗ്ടൺ: ഓപ്പറേഷൻ സിന്ദൂറിൽ ഞാൻ ഇടപ്പെട്ടില്ലായിരുന്നെങ്കിൽ പാകിസ്താൻ പ്രധാനമന്ത്രി മരിച്ചേനെയെന്ന് പരാമർശിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. യുഎസ് കോൺഗ്രസിന്റെ സംയുക്തസഭയെ അഭിസംബോധന ചെയ്തായിരുന്നു ട്രംപിൻ്റെ പ്രസ്താവന. ഇന്ത്യ - പാകിസ്താൻ സംഘർഷം തടയുന്നതിൽ തനിക്ക് നിർണായക പങ്കുണ്ടെന്നും ട്രംപ് പറഞ്ഞു.

പാകിസ്താൻ പ്രധാന മന്ത്രി ഷെഹ്ബാസ് ഷെരീഫ് സംഘർഷം അവസാനിപ്പിച്ചതിൽ ട്രംപിനെ പ്രശംസിച്ചെന്നും പാകിസ്താൻ്റെ 35 ദശലക്ഷം ആളുകളുടെ ജീവൻ രക്ഷിച്ചതിന് പിന്നിൽ ട്രംപിൻ്റെ ഇടപെടലാണെന്ന് പറഞ്ഞെന്നും ഡോണൾഡ് ട്രംപ് പറയുകയുണ്ടായി.താൻ അധികാരത്തിലേറി വെറും പത്ത് മാസത്തിനകം എട്ടോളം യുദ്ധങ്ങൾ അവസാനിപ്പിച്ചെന്നും ട്രംപ് അവകാശപ്പെട്ടു. ഇന്ത്യ-പാകിസ്താൻ സംഘർഷം ആണവയുദ്ധത്തിൻ്റെ വക്കിൽ എത്തിയതാണെന്നും ട്രപിൻ്റെ നിർണായക ഇടപെടലാണ് അത് ഒഴിവാക്കിയതെന്നും ട്രംപ് പറഞ്ഞു. യുഎസ് സമ്മർദത്തെ തുടർന്നാണ് ഇന്ത്യ ആക്രമണം അവസാനിപ്പിച്ചതെന്ന് ട്രംപ് ആവർത്തിച്ച് അവകാശപ്പെടുകയായിരുന്നു.

അതേസമയം ഇറാൻ തീവ്രവാദത്തിൻ്റെ ഒന്നാം നമ്പർ സ്പോൺസറാണെന്നും ട്രംപ് കുറ്റപ്പെടുത്തി. ഡിസംബർ 25ന് ശേഷം ഇറാനിൽ പ്രക്ഷോഭങ്ങൾ ആരംഭിച്ച ശേഷം 32,000 പേരാണ് കൊല്ലപ്പെട്ടത്. ആണവായുധം ഉണ്ടാക്കാൻ ഇറാനെ അനുവദിക്കില്ലെന്നും ട്രംപ് പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ലവ് ജിഹാദ് ഇരകളെന്ന് അവകാശപ്പെടുന്ന 37 സ്ത്രീകളുമായി 'കേരള സ്റ്റോറി 2' പ്രമോഷൻ; കേരളത്തില്‍ നിന്ന് ആരുമില്ല

ലവ് ജിഹാദ് ഇരകളെന്ന് അവകാശപ്പെടുന്ന 37 സ്ത്രീകളുമായി 'കേരള സ്റ്റോറി 2' പ്രമോഷൻ; കേരളത്തില്‍ നിന്ന് ആരുമില്ല

ന്യൂഡൽഹി: വസ്തുതാവിരുദ്ധവും വിദ്വേഷപരവുമായ രംഗങ്ങളുടെ പേരിൽ വിമർശനങ്ങൾ ഏറ്റുവാങ്ങിയ കേരള സ്റ്റോറി 2 സിനിമയുടെ ട്രെയിലറിന് പിന്നാലെ പുതിയ പ്രമോഷൻ പരിപാടിയും വിവാദമാകുന്നു. ന്യൂഡൽഹിയിൽ വെച്ച് നടന്ന പ്രമോഷൻ പ്രോഗ്രാമിൽ ലവ് ജിഹാദ് ഇരകളെന്ന് അവകാശപ്പെടുന്ന സ്ത്രീകളുമായാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ എത്തിയത്.

ഈ 37 സ്ത്രീകളിൽ ആരും കേരളത്തിൽ നിന്നില്ലായിരുന്നു. ഇവരെല്ലാം ഉത്തരേന്ത്യയില്‍ നിന്നുള്ളവരായിരുന്നു. കേരളത്തിൽ നിന്നും ആരുമില്ലല്ലോ എന്ന് മാധ്യമപ്രവർത്തകർ ചൂണ്ടിക്കാണിച്ചപ്പോൾ കൃത്യമായ മറുപടിയില്ലാതെ അണിയറ പ്രവർത്തകർ കുഴങ്ങി.

കേരളത്തിലുള്ളവരുടെ വീഡിയോസ് യൂട്യൂബിലുണ്ടെന്ന് നിർമാതാവ് വിപുത് അമൃത്‌ലാൽ അമർഷത്തോടെ മറുപടി നൽകി. കേരള സ്റ്റോറി എന്ന് പേരിട്ട സിനിമയുടെ പ്രമോഷനിൽ കേരളത്തിൽ നിന്നുള്ളവരില്ലേ എന്ന ചോദ്യം മാധ്യമപ്രവർത്തകർ ആവർത്തിച്ചു. ലവ് ജിഹാദ് നടക്കുന്നില്ലെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിലപാട് കൂടി ചൂണ്ടിക്കാണിച്ചായിരുന്നു ഈ ചോദ്യം.

കേരളത്തിൽ തുടങ്ങി പിന്നീട് മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിച്ച ലവ് ജിഹാദിനെ കുറിച്ചാണ് കേരള സ്റ്റോറിയുടെ രണ്ടാം ഭാഗം പറയുന്നതെന്നാണ് ഇതിന് സംവിധായകൻ കാമാഖ്യ നാരായണൻ നൽകിയ ന്യായീകരണം. നിങ്ങൾ സത്യം അംഗീകരിക്കാൻ തയ്യാറാകുന്നില്ല എന്ന് കൂടി കാമാഖ്യ ദേഷ്യത്തോടെ പറഞ്ഞു.

പിന്നീടും സിനിമയുടെ ആദ്യ ഭാഗത്തിലെയും ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ട്രെയിലറിലെയും വസ്തുതാവിരുദ്ധതയെ കുറിച്ചും കേരളത്തിനെ മോശമായി ചിത്രീകരിക്കാനുള്ള ശ്രമങ്ങളെ കുറിച്ചും മാധ്യമപ്രവർത്തകർ ചോദ്യങ്ങൾ ആവർത്തിച്ചു. ഇതോടെ കലിപൂണ്ട അണിയറ പ്രവർത്തകർ വേദിയിൽ നിന്നും ഇറങ്ങിപ്പോയി. വേദിയിലുണ്ടായിരുന്ന ലവ് ജിഹാദ് ഇരകളോട് ചോദ്യങ്ങൾ ചോദിക്കാന്‍ കേരള സ്‌റ്റോറിയുടെ അണിയറ പ്രവർത്തകർ സമ്മതിച്ചില്ലെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. പ്രമോഷന്‍ പരിപാടിക്കെത്തിയ സ്ത്രീകള്‍ യഥാര്‍ത്ഥ ഇരകളല്ലെന്നും അണിയറ പ്രവര്‍ത്തകര്‍ കെട്ടുകഥകള്‍ ചമയ്ക്കുകയാണെന്നും ആരോപണം ഉയരുന്നുണ്ട്.

അതേസമയം, കേരള സ്റ്റോറി 2വിന്റെ ട്രെയിലറിലെ ഒരു രംഗമാണ് വ്യാപകമായ വിമര്‍ശനങ്ങൾക്ക് വഴിവെച്ചത്. ഹിന്ദു പെൺകുട്ടിയെ നിർബന്ധിച്ച് ബീഫ് കഴിപ്പിക്കുന്ന മുസ്ലിം കഥാപാത്രങ്ങളെയാണ് ട്രെയിലറിൽ കാണിക്കുന്നത്. സിനിമയ്ക്ക് എതിരെ യുവജന പ്രസ്ഥാനങ്ങളും സർക്കാരും പ്രതിപക്ഷവും തുടങ്ങി മലയാളികളെല്ലാം മുന്നോട്ടുവന്നിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ സാംസ്‌കാരിക മണ്ഡലങ്ങളിൽ നിന്നും ചിത്രത്തിനെതിരെ വിമർശനം ശക്തമാകുന്നുണ്ട്.