Thursday, 26 February 2026

ഛത്തീസ്ഗഡിൽ സുരക്ഷാസേനയുമായി ഏറ്റുമുട്ടൽ; 2 മാവോസിസ്റ്റുകൾ കൊല്ലപ്പെട്ടു, ആയുധങ്ങളും സ്ഫോടക വസ്തുക്കളും കണ്ടെടുത്തു

ഛത്തീസ്ഗഡിൽ സുരക്ഷാസേനയുമായി ഏറ്റുമുട്ടൽ; 2 മാവോസിസ്റ്റുകൾ കൊല്ലപ്പെട്ടു, ആയുധങ്ങളും സ്ഫോടക വസ്തുക്കളും കണ്ടെടുത്തു

ദില്ലി: ചത്തീസ്ഗഡിലെ ബിജാപ്പൂർ ജില്ലയിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിനിടെ രണ്ട് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. പ്രദേശത്ത് നിന്ന് നിരവധി ആയുധങ്ങളും സ്ഫോടക വസ്തുക്കളും സേന കണ്ടെടുത്തു. ഇന്ദ്രാവതി നദീതീരത്ത് മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ തിരച്ചിൽ നടത്തുന്നതിനിടയിലാണ് ഏറ്റുമുട്ടലുണ്ടായത്. തിങ്കളാഴ്ച്ച പ്രദേശത്ത് സേന തിരച്ചിൽ നടത്തുന്നതിനിടയിൽ ഐഇഡി പൊട്ടിത്തെറിച്ച് സ്പെഷ്യൽ ടാസ്ക് ഫോഴ്സ് ഉദ്യോഗസ്ഥന് പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെയാണ് സുരക്ഷാ സേന പ്രദേശത്ത് പരിശോധന ശക്തമാക്കിയത്. അതേസമയം ഛത്തീസ്ഗഡ് നോർത്തേൺ ബസ്ത‌ർ കമ്മറ്റിയിലെ മാവോയിസ്റ്റുകൾ പൊലീസിൽ കീഴടങ്ങി. മല്ലേഷ്, റാനു പൊടിയം, മാസേ എന്നിവരാണ് കാങ്കേർ എസ്പിക്ക് മുന്നിൽ കീഴടങ്ങിയത്. എകെ 47 തോക്കുകളടക്കമുള്ള ആയുധങ്ങളുമായിട്ടാണ് ഇവർ കീഴടങ്ങിയത്. പ്രദേശത്ത് നിന്ന് ഇനിയും കൂടുതൽ പേർ കീഴടങ്ങുമെന്നും പൊലീസ് വ്യക്തമാക്കി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കണ്ടെയ്‌നറില്‍ നിന്ന് ഇറക്കുന്നതിനിടെ ജിപ്‌സം ബോര്‍ഡ് ദേഹത്ത് വീണു; അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം

കണ്ടെയ്‌നറില്‍ നിന്ന് ഇറക്കുന്നതിനിടെ ജിപ്‌സം ബോര്‍ഡ് ദേഹത്ത് വീണു; അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: ബൈപ്പാസില്‍ ജിപ്‌സം ബോര്‍ഡ് ദേഹത്ത് വീണ് അതിഥി തൊഴിലാളി മരിച്ചു. പശ്ചിമ ബംഗാൾ സ്വദേശിയാണ് മരിച്ചത്. കണ്ടെയ്‌നറില്‍ നിന്ന് ബോര്‍ഡ് ഇറക്കുന്നതിനിടെയാണ് അപകടം. രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

ദേശീയപാതയില്‍ ലുലുമാളിന് എതിര്‍വശം നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് സമീപമാണ് അപകടം. കണ്ടെയ്‌നറിനുള്ളില്‍ അട്ടിമറിഞ്ഞ ജിപ്‌സത്തിനിടയില്‍ തൊഴിലാളികള്‍ കുടുങ്ങുകയായിരുന്നു.

അഗ്‌നിശമന സേനയും പോലീസും നാട്ടുകാരും ചേര്‍ന്ന് ഏറെ പരിശ്രമിച്ചാണ് തൊഴിലാളികളെ പുറത്തെടുത്തത്. പരിക്കേറ്റവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ബാറുകളുടെ പ്രവര്‍ത്തന സമയം കൂട്ടിയ ഉത്തരവ് റദ്ദാക്കണമെന്ന CITU ഹർജി

ബാറുകളുടെ പ്രവര്‍ത്തന സമയം കൂട്ടിയ ഉത്തരവ് റദ്ദാക്കണമെന്ന CITU ഹർജി

കൊച്ചി: സംസ്ഥാനത്തെ ബാറുകളുടെ പ്രവര്‍ത്തന സമയം കൂട്ടിയത് ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ സര്‍ക്കാര്‍ രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കണമെന്ന് ഹെെക്കോടതി. സര്‍ക്കാര്‍ തീരുമാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഭരണാനുകൂല തൊഴിലാളി സംഘടനയായ സിഐടിയു നല്‍കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റെ നടപടി.

വിദേശമദ്യ ചട്ടം സര്‍ക്കാര്‍ ഏകപക്ഷീയമായി ഭേദഗതി ചെയ്തുവെന്നാണ് സിഐടിയുവിന്റെ വാദം. തൊഴിലാളി സംഘടനകളോട് ആലോചിക്കാതെയാണ് സര്‍ക്കാര്‍ തീരുമാനം. ബാര്‍ തൊഴിലാളികള്‍ തുടര്‍ച്ചയായി 14 മണിക്കൂര്‍ തൊഴിലെടുക്കേണ്ടി വരുന്നുവെന്നുമാണ് ഹര്‍ജിയിലെ വാദം. ഹര്‍ജി മാര്‍ച്ച് 12ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.

ബാര്‍ സമയമാറ്റത്തിലെ നിര്‍ണ്ണായക തീരുമാനം മന്ത്രിസഭ അറിയാതെയാണ് എടുത്തതെന്ന് അടക്കമുള്ള വിവരം നേരത്തെ പുറത്തുവന്നിരുന്നു. മുഖ്യമന്ത്രി നേരിട്ട് വിഷയത്തില്‍ തീരുമാനം എടുക്കുകയായിരുന്നു. എല്‍ഡിഎഫ് യോഗത്തിലും വിഷയം ചര്‍ച്ച ചെയ്തിട്ടില്ല. മുഖ്യമന്ത്രി ഫയല്‍ വിളിച്ച് വരുത്തിയതോടെയാണ് സംസ്ഥാനത്തെ ബാറുടമകളുടെ ഏറെക്കാലത്തെ ആവശ്യമായ പ്രവര്‍ത്തന സമയം നീട്ടാനുള്ള തീരുമാനം വേഗത്തിലായത്.

2025 ഒക്ടോബര്‍ മാസത്തില്‍ ബാറുടമകളുടെ ദീര്‍ഘകാലമായുള്ള ആവശ്യം ഫയലായി നീക്കം തുടങ്ങി. പക്ഷേ ഇഴഞ്ഞു നീങ്ങുകയായിരുന്നു. പിന്നീട് ജനുവരി 29ന് എക്സൈസ് മന്ത്രി എംബി രാജേഷില്‍ നിന്ന് മുഖ്യമന്ത്രി ഫയല്‍ വിളിപ്പിച്ച് വെറും ഒരു ദിവസം കൊണ്ടാണ് തീരുമാനമാക്കിയത്. ഇതോടെ മറ്റ് നടപടികളെല്ലാം ശരവേഗത്തിലാവുകയും ഇന്നലെ ഗസറ്റ് വിജ്ഞാപനമായി സര്‍ക്കാര്‍ തീരുമാനം പുറത്തിറങ്ങുകയും ചെയ്തു. ഫയല്‍ നീക്കത്തിന്റെ രേഖകള്‍ റിപ്പോട്ടര്‍ പുറത്തുവിട്ടിരുന്നു.

പത്രത്തില്‍ വാര്‍ത്ത കണ്ടാണ് ബാര്‍ സമയം മാറ്റിയ തീരുമാനം അറിഞ്ഞതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ പറഞ്ഞു. തീരുമാനത്തില്‍ തെറ്റില്ല. പ്രശ്നങ്ങളുണ്ടെങ്കില്‍ സര്‍ക്കാര്‍ തലത്തില്‍ പരിഹരിക്കും. നയം നേരത്തെ തീരുമാനിച്ചതാണ്. പുതിയ നയത്തിന്റെ ഭാഗമല്ലെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു. ടൂറിസ്റ്റുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇത്തരം മാറ്റങ്ങള്‍ ആവശ്യമാണെന്നും ടി പി രാമകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മലപ്പുറത്ത് കുട്ടികളെ ചട്ടുകം കൊണ്ട് പൊള്ളിച്ച് രണ്ടാനമ്മയുടെ കൊടും ക്രൂരത

മലപ്പുറത്ത് കുട്ടികളെ ചട്ടുകം കൊണ്ട് പൊള്ളിച്ച് രണ്ടാനമ്മയുടെ കൊടും ക്രൂരത

മലപ്പുറത്ത് കുട്ടികളെ ചട്ടുകം കൊണ്ട് പൊള്ളിച്ച് രണ്ടാനമ്മയുടെ കൊടും ക്രൂരത. 5, 6, 11 വയസുള്ള മൂന്ന് പെൺകുട്ടികളെയാണ് ക്രൂരമായി പൊള്ളിച്ച് പരുക്കേൽപ്പിച്ചിരിക്കുന്നത് . കേസിൽ ബിഹാർ സ്വദേശികളായ ഷീല ദേവി, ഭർത്താവ് രാജേഷ് ശർമ എന്നിവർ മഞ്ചേരി സബ് ജയിലിൽ റിമാൻഡിലാണ്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്.

കുടുംബം വാടകയ്ക്ക് താമസിക്കുകയായിരുന്ന സ്ഥലത്തെ തൊട്ടടുത്തുള്ള കടയിൽ ഭക്ഷണം ചോദിച്ച് എത്തിയപ്പോഴാണ് കുഞ്ഞുങ്ങളുടെ കാലിലെ മുറിവ് കണ്ട് നാട്ടുകാർ വിവരങ്ങൾ തേടിയത്.നടുക്കുന്ന ക്രൂരതയുടെ വിവരങ്ങൾ പുറത്തറിഞ്ഞതോടെ നാട്ടുകാർ ഉടൻ തന്നെ അരീക്കോട് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. മൂന്ന് കുട്ടികളുടെയും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി പൊള്ളലേറ്റിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. മുറിവിൽ അണുബാധ വന്നിട്ടുണ്ട്. കുട്ടികളുടെ സംരക്ഷണം CWC ഏറ്റെടുത്തു.

ഇതിന് മുൻപും രണ്ടാനമ്മ ഷീല ദേവി കുട്ടികളെ ഉപദ്രവിച്ചിട്ടുണ്ടെന്ന് അന്വേഷണത്തിൽ പൊലീസ് കണ്ടെത്തി. പല ദിവസങ്ങളിലായി ഇവർ കുട്ടികളെ മാരകമായി പൊള്ളലേൽപ്പിച്ചിട്ടുണ്ട്. ഷീല ദേവിയും ഭർത്താവ് രാജേഷ് ശർമയും മപ്പാലുറത്തുള്ള ഒരു ഫർണീച്ചർ കടയിൽ ജോലി ചെയ്യുകയാണ്. മൂന്ന് വർഷമായി ഇവർ സ്ഥലത്ത് വാടകയ്ക്ക് താമസിച്ചുവരികയാണ്. രാജേഷ് ശർമയുടെ ആദ്യ വിവാഹത്തിലെ കുട്ടികൾക്കാണ് ദുരവസ്ഥ ഉണ്ടായിരിക്കുന്നത്. ഇയാളുടെ അറിവോടുകൂടിയാണ് രണ്ടാനമ്മ കുട്ടികളെ പൊള്ളലേൽപിച്ചതെന്നാണ് വിവരം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വീണ ജോർജിന്റെ തുടർചികിത്സ തിരുവനന്തപുരം മെഡിക്കൽ കോളജിൽ, കഴുത്ത് അനക്കാൻ കഴിയാത്തതിനാൽ ഇന്ന് യാത്ര ചെയ്യാനാവില്ല

വീണ ജോർജിന്റെ തുടർചികിത്സ തിരുവനന്തപുരം മെഡിക്കൽ കോളജിൽ, കഴുത്ത് അനക്കാൻ കഴിയാത്തതിനാൽ ഇന്ന് യാത്ര ചെയ്യാനാവില്ല

ആരോഗ്യമന്ത്രി വീണാ ജോർജിന്റെ തുടർചികിത്സ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ. തിരുവനന്തപുരത്തേക്ക് മാറ്റുന്ന കാര്യത്തിൽ തീരുമാനം നാളെ. കഴുത്ത് അനക്കാൻ കഴിയാത്തതിനാൽ ഇന്ന് യാത്ര ചെയ്യാനാവില്ല. ഇന്ന് പൂർണ്ണമായും വിശ്രമം ഡോക്ടർമാർ നിർദ്ദേശിച്ചു. നാളെ മെഡിക്കൽ ബോർഡ് യോഗം ചേർന്നശേഷം ആശുപത്രി മാറുന്ന കാര്യം തീരുമാനിക്കും.

നിലവിൽ മന്ത്രി പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ തുടരും. മന്ത്രിയുടെ കഴുത്തിലെ വേദനയിൽ മാറ്റമില്ലെന്നും രക്തസമ്മർദ്ദം സാധാരണ നിലയിലെന്നുമാണ് മെഡിക്കൽ റിപ്പോർട്ട്. തിരുവനന്തപുരത്തേക്ക് പോകണമെന്ന് മന്ത്രി ആവശ്യപ്പെട്ടെങ്കിലും ഇന്ന് പരിയാരത്ത് തുടരാൻ ഡോക്ടർമാർ നിർദേശിക്കുകയായിരുന്നു.

കെഎസ്‌യു പ്രതിഷേധത്തിനിടെ കഴുത്തിന് ക്ഷതമേറ്റ ആരോഗ്യ മന്ത്രി വീണ ജോർജ്ജിനെ ഇന്നലെ രാത്രിയാണ് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. പരുക്ക് സാരമുള്ളതാണെന്നാണ് മെഡിക്കൽ റിപ്പോർട്ട്. എംആർഐ സ്കാനിൽ ഗുരുതരമായ പ്രശ്നങ്ങൾ ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

കഴുത്തിലെ വേദന കൈയ്യിലേക്ക് ഇറങ്ങുന്നെന്ന് മന്ത്രി ഡോക്ടർമാരെ അറിയിച്ചു. ഇടത് കൈയ്യിലെ ക്ഷതം സാരമുള്ളതല്ല. ന്യൂറോ സർജൻ ഉൾപ്പെടെയുള്ളവർ മെഡിക്കൽ ബോർഡ് യോഗം ചേർന്ന് ചികിത്സാ പുരോഗതി വിലയിരുത്തി. രാത്രി മുതൽ രക്തസമ്മർദ്ദം ഉയർന്നിരുന്നെങ്കിലും ഉച്ചയോടെ സാധാരണ നിലയിലായി.

കുടുംബത്തോടൊപ്പം കഴിയണമെന്നും തിരുവനന്തപുരത്തേക്ക് ചികിത്സ മാറ്റണമെന്നും മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട് . ഇന്നുകൂടി പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ തുടരാനാണ് ഡോക്ടർമാരുടെ നിർദേശം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

എരുമേലിയിൽ രേഖകളില്ലാത്ത 60 ലക്ഷം രൂപ പിടികൂടി

എരുമേലിയിൽ രേഖകളില്ലാത്ത 60 ലക്ഷം രൂപ പിടികൂടി

എരുമേലിയിൽ രേഖകളില്ലാത്ത 60 ലക്ഷം രൂപ പിടികൂടി; രണ്ട് എരുമേലി സ്വദേശികൾ പിടിയിലായി എന്നാണ് സൂചന. ബാംഗ്ലൂരിൽ നിന്നും എരുമേലിയിലേക്ക് കെഎസ്ആർടിസി വഴി എത്തിക്കാൻ ശ്രമിച്ച പണമാണ് പിടിച്ചെടുത്തിരിക്കുന്നത്...
പോലീസ് നടപടി രഹസ്യ വിവരത്തെ തുടർന്ന്

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അദാനി കാരണം വീണ്ടും താരിഫ്; ഇന്ത്യയിൽ നിന്നുള്ള സോളാർ കയറ്റുമതിക്ക് 126 ശതമാനം തീരുവ ചുമത്തി അമേരിക്ക

അദാനി കാരണം വീണ്ടും താരിഫ്; ഇന്ത്യയിൽ നിന്നുള്ള സോളാർ കയറ്റുമതിക്ക് 126 ശതമാനം തീരുവ ചുമത്തി അമേരിക്ക

വാഷിംഗ്‌ടൺ: ഇന്ത്യയിൽ നിന്നുള്ള സോളാർ ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് 126 ശതമാനം തീരുവ ചുമത്തി അമേരിക്ക. സോളാർ സെല്ലുകൾ, പാനലുകൾ തുടങ്ങിയവയ്ക്കാണ് അമേരിക്ക ഭീമമായ തീരുവ ചുമത്തിയത്. അമേരിക്കൻ വാണിജ്യ വകുപ്പിന്റെ അന്വേഷണ നടപടികളുമായി അദാനി ഗ്രൂപ്പ് സഹകരിക്കാതെ വന്നതോടെയാണ് അമേരിക്ക തീരുവ പ്രയോഗിച്ചത്.

അദാനി ഗ്രൂപ്പിന്റെ മുന്ദ്ര സോളാർ എനർജി, മുന്ദ്ര സോളാർ പി വി എന്ന കമ്പനികളാണ് അമേരിക്കൻ അന്വേഷണവുമായി സഹകരിക്കാതെ വിട്ടുനിൽക്കുന്നത്. ഇരു കമ്പനികളും കുറഞ്ഞ കാലയളവിൽ വലിയ തോതിൽ സോളാർ സെല്ലുകൾ കയറ്റുമതി ചെയ്‌തെന്നും അഡ്വാൻസ് ലൈസൻസ് പ്രോഗ്രാം, ഡ്യൂട്ടി ഫ്രീ ഇംപോർട്ട് ഓതറൈസേഷൻ സ്കീം പ്രോഗ്രാം, ഡ്യൂട്ടി ഡ്രോബാക്ക് പ്രോഗ്രാം തുടങ്ങിയ പദ്ധതികളിൽ നിന്ന് കമ്പനി നേട്ടമുണ്ടാക്കി എന്നുമാണ് വാണിജ്യ വകുപ്പിന്റെ ആന്റി സബ്‌സിസി അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്.അധികൃതർ ആവശ്യപ്പെട്ടപ്പോഴെല്ലാം കമ്പനി തങ്ങളുടെ രേഖകൾ കൈമാറിയില്ല എന്നും, ചോദ്യങ്ങൾക്ക് ഉത്തരം നൽകിയില്ല എന്നും റിപ്പോർട്ടിലുണ്ട്.

ചൈനീസ് ഇറക്കുമതിക്ക് മേലുള്ള ഇന്ത്യയുടെ ആശ്രിതത്വത്തെയും താരിഫ് ചുമത്തുന്ന നടപടിക്കിടെ യുഎസ് വിമർശിച്ചു. ഇന്ത്യൻ സോളാർ മേഖല ചൈനയെയാണ് അമിതമായി ആശ്രയിക്കുന്നത് എന്നും അത്തരം ചൈനീസ് വസ്തുക്കൾ കൊണ്ട് നിർമിക്കുന്ന സോളാർ ഉത്പന്നങ്ങളാണ് ഇന്ത്യ കുറഞ്ഞ വിലയ്ക്ക് അമേരിക്കൻ വിപണിയിൽ വിറ്റഴിക്കുന്നതെന്നും യുഎസ് പറയുന്നു

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വാഹനാപകടങ്ങളില്‍പ്പെടുന്നവരെ ആശുപത്രിയിലെത്തിക്കുന്നവര്‍ക്ക് 25,000 രൂപ; പാരിതോഷികം പ്രഖ്യാപിച്ച് ഡൽഹി പൊലീസ്

വാഹനാപകടങ്ങളില്‍പ്പെടുന്നവരെ ആശുപത്രിയിലെത്തിക്കുന്നവര്‍ക്ക് 25,000 രൂപ; പാരിതോഷികം പ്രഖ്യാപിച്ച് ഡൽഹി പൊലീസ്

ഡല്‍ഹി: വാഹനാപകടങ്ങളില്‍ പെടുന്നവരെ ആശുപത്രിയിലെത്തിക്കുന്നവര്‍ക്ക് 25,000 രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഡല്‍ഹി സര്‍ക്കാര്‍. അപകടത്തില്‍പെട്ടവരെ എത്രയും പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കുന്നവര്‍ക്കാണ് ഈ സമ്മാനത്തുക.

കേന്ദ്രസര്‍ക്കാരിന്റെ 'ഗുഡ് സമ്മരിറ്റന്‍' പദ്ധതിയുടെ മാര്‍ഗ നിര്‍ദേശങ്ങൾ പ്രകാരമാണ് സംസ്ഥാന സര്‍ക്കാര്‍ രാഹ് വീർ പദ്ധതി നടപ്പിലാക്കുന്നത്. ഡല്‍ഹിയില്‍ അപകട സമയത്ത് ആളുകള്‍ നോക്കി നില്‍ക്കുന്നതല്ലാതെ പരിക്കു പറ്റിയവരെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ മിക്കവരും തയ്യാറാകാറില്ല. നിയമത്തിന്റെ ഊരാക്കുടുക്കുകളും ചിലരെ ഇത്തരം കാര്യങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കാറുണ്ട് എന്നതെല്ലാം കണക്കിലെടുത്താണ് സംസ്ഥാന സര്‍ക്കാര്‍ ഇത്തരത്തിലൊരു പദ്ധതിക്ക് തുടക്കമിട്ടത്.

ഓരോ കേസും പരിഗണിക്കുന്നത് ജില്ലാ മജിസ്ട്രേറ്റ്, മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍, ചീഫ് മെഡിക്കല്‍ ഓഫിസര്‍, ആര്‍ടിഒ എന്നിവരടങ്ങിയിട്ടുള്ള സമിതിയാണ്. കേസിന്റെ സുതാര്യത ഉറപ്പുവരുത്താന്‍ വേണ്ടിയാണിത്. സമിതിയുടെ പരിശോധന പൂര്‍ത്തിയായ കേസുകളിലെ ഗുണഭോക്താക്കള്‍ക്ക് പണം ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ സംവിധാനത്തിലൂടെ നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കേരള സ്റ്റോറി 2വിന് സ്റ്റേ; സെൻസർ ബോർഡ് വീണ്ടും സിനിമ കാണണമെന്ന് ഹൈക്കോടതി

കേരള സ്റ്റോറി 2വിന് സ്റ്റേ; സെൻസർ ബോർഡ് വീണ്ടും സിനിമ കാണണമെന്ന് ഹൈക്കോടതി

കൊച്ചി: വിവാദ സിനിമ കേരള സ്റ്റോറി 2ൻ്റെ റിലീസ് 15 ദിവസത്തേക്ക് തടഞ്ഞ് ഹൈക്കോടതി. സിനിമ മതസൗഹാർദ്ദത്തിന് ഭീഷണിയാകുമെന്ന് നിരീക്ഷിച്ചും സെൻസർ ബോർഡ് വീണ്ടും സിനിമ കാണണമെന്നും ആവശ്യപ്പെട്ടാണ് സ്റ്റേ ചെയ്തത്. കേരള സ്‌റ്റോറി കണ്ട് വിലയിരുത്താനായില്ലെന്നും സിനിമ കാണാന്‍ അവസരം ഒരുക്കുന്നതില്‍ നിന്ന് നിര്‍മ്മാതാക്കള്‍ ഒഴിഞ്ഞുമാറി എന്നും ഹൈക്കോടതി വിമർശിച്ചു. സിനിമയ്ക്കെതിരായ രണ്ട് ഹര്‍ജികളും നിലനില്‍ക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.

കഴിഞ്ഞ ദിവസം പ്രദർശനാനുമതി ചോദ്യം ചെയ്തുള്ള ഹർജികളിൽ വാദം തീരുംവരെ കേരള സ്റ്റോറി 2ന്റെ റിലീസ് പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സിനിമ ഹൈക്കോടതി കാണുമെന്നും അറിയിച്ചിരുന്നു. എന്നാൽ സമയപരിമിധി മൂലം കണ്ടിരുന്നില്ല. റിലീസിന് മുൻപ് കോടതിക്ക് കാണുന്നതിന് സിനിമ പ്രദർശിപ്പിക്കാൻ തയ്യാറല്ലെന്നായിരുന്നു നിർമ്മാതാക്കളായ സൺഷൈൻ പിക്ചേഴ്സ് നൽകിയ സത്യവാങ്മൂലം. സെൻസർ ബോർഡാണ് സിനിമ കാണേണ്ടത് എന്നാണ് നിർമാതാക്കൾ പറയുന്നത്. കേരളത്തിന് മാത്രമായി ഒരു അഭിമാനബോധമില്ല, രാജ്യത്തിന്റേതാണ് അഭിമാനബോധമെന്ന് നിർമ്മാതാക്കൾ വാദത്തിനിടെ നിലപാടെടുത്തിരുന്നു

വസ്തുതാവിരുദ്ധമായ ഉള്ളടക്കത്തിന്റെയും വിദ്വേഷ പ്രചാരണം ലക്ഷ്യം വെച്ചുള്ള പ്രമേയത്തിന്റെയും പേരിൽ ഏറെ വിമർശനങ്ങൾ നേരിട്ട ചിത്രമാണ് 2024ൽ പുറത്തിറങ്ങിയ കേരള സ്റ്റോറി. സിനിമയുടെ രണ്ടാം ഭാഗമാണ് ഇപ്പോൾ റിലീസിനായി ഒരുങ്ങിയിരിക്കുന്നത്. കേരള സ്റ്റോറി 2വിന്റെ ട്രെയിലറിലെ ഒരു രംഗമാണ് വ്യാപകമായ വിമർശനങ്ങൾക്ക് വഴിവെച്ചത്.

ഹിന്ദു പെൺകുട്ടിയെ നിർബന്ധിച്ച് ബീഫ് കഴിപ്പിക്കുന്ന മുസ്ലിം കഥാപാത്രങ്ങളെയാണ് ട്രെയിലറിൽ കാണിക്കുന്നത്. ഇന്ത്യ വൈകാതെ ഇസ്ലാമിക് സ്റ്റേറ്റായി മാറുമെന്നാണ് ടീസറിലുണ്ടായിരുന്നത്. സിനിമയ്ക്ക് എതിരെ യുവജന പ്രസ്ഥാനങ്ങളും സർക്കാരും പ്രതിപക്ഷവും തുടങ്ങി മലയാളികളെല്ലാം മുന്നോട്ടുവന്നിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ സാംസ്‌കാരിക മണ്ഡലങ്ങളിൽ നിന്നും ചിത്രത്തിനെതിരെ വിമർശനം ശക്തമാകുന്നുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വിരമിച്ച അങ്കണവാടി ജീവനക്കാരുടെ പെന്‍ഷന് 20 കോടി അനുവദിച്ചു, ക്ഷേമനിധി ബോര്‍ഡിന് ഈ വർഷം നൽകിയത് 61.32 കോടി രൂപ

വിരമിച്ച അങ്കണവാടി ജീവനക്കാരുടെ പെന്‍ഷന് 20 കോടി അനുവദിച്ചു, ക്ഷേമനിധി ബോര്‍ഡിന് ഈ വർഷം നൽകിയത് 61.32 കോടി രൂപ

തിരുവനന്തപുരം: വിരമിച്ച അങ്കണവാടി ജീവനക്കാരുടെ പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും നല്‍കുന്നതിനായി 20 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു. അങ്കണവാടി വര്‍ക്കര്‍മാരുടെയും ഹെല്‍പര്‍മാരുടെയും ക്ഷേമനിധി ബോര്‍ഡിനാണ് സര്‍ക്കാര്‍ സാമ്പത്തിക സഹായം ലഭ്യമാക്കിയത്. ബോര്‍ഡിനായി ഈ വര്‍ഷം 5.44 കോടി രൂപയാണ് സര്‍ക്കാര്‍ സഹായമായി നല്‍കേണ്ടിയിരുന്നത്. എന്നാല്‍, 61.32 കോടി രൂപ ഇതിനകം ലഭ്യമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു

വിരമിച്ച അങ്കണവാടി ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ സാമ്പത്തിക ഞെരുക്കത്തിനിടയിലും വലിയ സഹായമാണ് സര്‍ക്കാര്‍ നല്‍കുന്നതെന്ന് ധനകാര്യ മന്ത്രി വ്യക്തമാക്കി. മൂന്ന് വര്‍ഷത്തിനുള്ളില്‍ ക്ഷേമനിധി ബോര്‍ഡിന് സര്‍ക്കാര്‍ സഹായമായി 96.21 കോടി രൂപ നല്‍കിയിട്ടുണ്ട്. ഇക്കാലയളവിലെ ബജറ്റില്‍ ഇതിനായി നീക്കിവച്ചിരുന്നത് 21 കോടി രൂപയായിരുന്നു. എന്നാല്‍, 75 കോടി രൂപയാണ് അധികമായി നല്‍കിയത്.