Friday, 27 February 2026

ഉത്സവത്തിനിടെ വെളിച്ചപ്പാട് കുഴഞ്ഞുവീണ് മരിച്ചു

ഉത്സവത്തിനിടെ വെളിച്ചപ്പാട് കുഴഞ്ഞുവീണ് മരിച്ചു

കോഴിക്കോട്: ഉത്സവത്തിനിടെ വെളിച്ചപ്പാട് കുഴഞ്ഞ് വീണ് മരിച്ചു. കൊടുവള്ളി സ്വദേശി സുരേന്ദ്രന്‍(53) ആണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം. കോവൂര്‍ നെന്മേനി കാളികുളങ്ങര ഭഗവതി കാവിലെ ഉത്സവത്തിനിടെ സുരേന്ദ്രന്‍ കുഴഞ്ഞുവീഴുകയായിരുന്നു. വെളിച്ചപ്പാട് വേഷത്തില്‍ നില്‍ക്കുമ്പോഴാണ് കുഴഞ്ഞ് വീണത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വാഹനപരിശോധനയ്ക്കിടെ നിർത്താൻ സിഗ്നൽ നല്കി, ആദ്യം വേഗം കുറച്ചു, പിന്നീട് കാറിന്‍റെ വേഗം കൂട്ടി എഎസ്ഐയെ ഇടിച്ചു; പ്രതികൾ പിടിയിൽ

വാഹനപരിശോധനയ്ക്കിടെ നിർത്താൻ സിഗ്നൽ നല്കി, ആദ്യം വേഗം കുറച്ചു, പിന്നീട് കാറിന്‍റെ വേഗം കൂട്ടി എഎസ്ഐയെ ഇടിച്ചു; പ്രതികൾ പിടിയിൽ

കൊച്ചി: നഗരത്തിലെ വാഹന പരിശോധനയ്ക്കിടെ എഎസ്ഐയെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ചവറ സ്വദേശി ഇർഷാദ് (27), കൊല്ലം പൻമന സ്വദേശി ഷംനാദ് (28) എന്നിവരാണ് പിടിയിലായത്. ഇടിപ്പിക്കാനായി ഉപയോഗിച്ച കാർ കൊല്ലത്ത് നിന്ന് കസ്റ്റഡിയിലെടുത്തു. പരിശോധനയിൽ നിന്ന് രക്ഷപ്പെടാൻ പൊലീസിനെ വെട്ടിച്ച് കടന്ന് കളയാൻ ശ്രമിച്ചതാണെന്ന് പ്രതികൾ മൊഴി നൽകിയെങ്കിലും അത് പൊലീസ് വിശ്വസിച്ചിട്ടില്ല. ലഹരിക്കടത്ത് അടക്കമുള്ള സാധ്യതകൾ പരിശോധിച്ച് അന്വേഷണം തുടരുകയാണ്.

ബുധനാഴ്ച പുലർച്ചെ 2.30-ഓടെയായിരുന്നു സംഭവം. ലഹരി വ്യാപനം തടയുന്നതിന്‍റെ ഭാഗമായി കൊച്ചിയിൽ രാത്രികാല പരിശോധന ശക്തമാക്കിയിരുന്നു. നോർത്ത് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ കലൂർ ശാസ്താ ടെംമ്പിൾ റോഡിൽ വാഹനപരിശോധന നടത്തുന്നതിനിടെയാണ് സംഭവം. എൽഎഫ്‌സി റോഡിന്‍റെ തെക്ക് ഭാഗത്ത് നിന്ന് വേഗത്തിലെത്തിയ കാർ നിർത്താൻ ഇലക്ട്രിക് ലാമ്പ് ഉപയോഗിച്ച് സിഗ്നൽ നൽകിയപ്പോൾ ആദ്യം വാഹനം വേഗം കുറച്ചു. തുടർന്ന് പെട്ടെന്ന് വേഗം കൂട്ടിയ കാർ എഎസ്ഐ സന്തോഷിനെ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സന്തോഷ് കാറിന്‍റെ ബോണറ്റിലേക്ക് വീണു. ഏകദേശം 20 മീറ്റർ വാഹനം മുന്നോട്ട് പോയതിന് ശേഷം ബ്രേക്ക് ഇടുകയും വാഹനം വെട്ടിക്കുകയും ചെയ്തതോടെ സന്തോഷ് റോഡിലേക്ക് തെറിച്ച് വീണു. കൊലപാതകശ്രമം, അലക്ഷ്യമായി വാഹനമോടിക്കൽ, പൊലീസുകാരന്‍റെ കൃത്യനിർവഹണം തടസ്സപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സ്കൂൾ കെട്ടിടത്തിന്‍റെ സൺഷൈഡ് അടർന്ന് വീണു; അധ്യാപികയ്ക്ക് പരിക്ക്

സ്കൂൾ കെട്ടിടത്തിന്‍റെ സൺഷൈഡ് അടർന്ന് വീണു; അധ്യാപികയ്ക്ക് പരിക്ക്

കോഴിക്കോട്: സ്‌കൂള്‍ കെട്ടിടത്തിന്റെ സണ്‍ഷെയ്ഡിലെ കോണ്‍ക്രീറ്റ് അടര്‍ന്ന് വീണ് അധ്യാപികയ്ക്ക് പരിക്ക്. കോഴിക്കോട് മുക്കം മുത്തേരി ജിഎല്‍പി സ്‌കൂളില്‍ ചൊവ്വാഴ്ചയായിരുന്നു സംഭവം. മുത്തേരി സ്വദേശി വിദ്യയ്ക്കാണ് പരിക്കേറ്റത്. കെട്ടിടത്തിന്റെ ഒന്നാം നിലയിലെ സണ്‍ഷെയ്ഡിലെ കോണ്‍ക്രീറ്റ് അടര്‍ന്ന് വീഴുകയായിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ശബരിമല കൊടിമര പുനഃപ്രതിഷ്ഠ ; 2 പവൻ സ്വർണം സംഭാവനയായി നൽകി, മോഹൻലാലിന്റെ മൊഴി

ശബരിമല കൊടിമര പുനഃപ്രതിഷ്ഠ ; 2 പവൻ സ്വർണം സംഭാവനയായി നൽകി, മോഹൻലാലിന്റെ മൊഴി

ശബരിമലയിലെ കൊടിമര പുനഃ പ്രതിഷ്ഠയ്ക്കായി രണ്ടു പവൻ സ്വർണ്ണം സംഭാവന നൽകിയെന്ന് നടൻ മോഹൻ ലാലിന്റെ മൊഴി. സുഹൃത്ത്‌ സ്വർണം ശബരിമലയിൽ എത്തിച്ചെന്നും മോഹൻലാൽ മൊഴി നൽകി. മോഹൻലാൽ, ദിലീപ് എന്നിവരുടെ മൊഴി വിജിലൻസ് രേഖപ്പെടുത്തി.

തിരുവനന്തപുരത്തെ ജ്വല്ലറിയിൽ നിന്നും വാങ്ങിയ സ്വർണം സുഹൃത്ത് വഴിയാണ് ശബരിമലയിൽ എത്തിച്ചത്. സുരേഷ്‌ഗോപി പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് താൻ സംഭാവന നൽകിയതെന്നും മോഹൻലാൽ മൊഴിയിൽ പറയുന്നു. നിലവിൽ മോഹൻലാലിൻറെ മൊഴിയുടെ വിവരങ്ങൾ മാത്രമാണ് പുറത്ത് വന്നിരിക്കുന്നത്. ദിലീപിന്റെ മൊഴിയുടെ വിശദാംശങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല.

27 പേരാണ് ശബരിമല കൊടിമര പുനഃ പ്രതിഷ്ഠയ്ക്കായി സ്വർണം സംഭാവന ചെയ്തിരിക്കുന്നതെന്നാണ് വിജിലൻസിന്റെ പ്രാഥമിക കണ്ടെത്തൽ. എന്നാൽ ഓരോരുത്തരും എത്രത്തോളം സ്വർണം നൽകിയിട്ടുണ്ടെന്ന കാര്യത്തിൽ ഇതുവരെ കൃത്യത വന്നിട്ടില്ല. അത് പൂർണമായി കണക്കെടുത്താൽ മാത്രമേ ഏതെങ്കിലും രീതിയിലുള്ള തിരിമറി നടന്നിട്ടുണ്ടോ എന്നകാര്യത്തിൽ വ്യക്തത ലഭിക്കൂ.

അതേസമയം, സുരേഷ്‌ഗോപിയുടെ മൊഴിയും വിജിലൻസ് ഇതുമായി ബന്ധപ്പെട്ട് രേഖപ്പെടുത്തിയിരുന്നു. ചില താരങ്ങളോട് സ്വർണം സംഭാവന ചെയ്യണമെന്ന നിർദേശം താൻ നല്കിയിരുന്നുവെന്ന് സുരേഷ് ഗോപി മൊഴി നൽകി. അങ്ങിനെ താൻ ആവശ്യപ്പെട്ടപോലെ ചിലർ സ്വർണം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കോടതി വിധിയോട് അനാദരവ്; കേരള സ്റ്റോറി 2ൻ്റെ ബുക്കിങ് ആരംഭിച്ച് അണിയറ പ്രവർത്തകർ

കോടതി വിധിയോട് അനാദരവ്; കേരള സ്റ്റോറി 2ൻ്റെ ബുക്കിങ് ആരംഭിച്ച് അണിയറ പ്രവർത്തകർ

മുംബൈ: വൻ വിവാ​ദങ്ങൾക്ക് വഴിവച്ച കേരള സ്റ്റോറി 2ൻ്റെ ബുക്കിങ് ആരംഭിച്ച് അണിയറ പ്രവർത്തകർ. വെസ്റ്റ് ബംഗാളിലെ തീയറ്ററിലാണ് ബുക്കിങ് ആരംഭിച്ചിരിക്കുന്നത്. ബുക്ക് മൈ ഷോ വഴിയാണ് ബുക്കിങ്. കഴിഞ്ഞ ദിവസം സിനിമയുടെ റിലീസ് തടഞ്ഞുള്ള ഹൈക്കോടതിയുടെ സ്റ്റേ നിലനിൽക്കവെയാണ് ബുക്കിംഗ് തുടങ്ങിയിരിക്കുന്നത്. ഇക്കാര്യം ഹൈക്കോടതിയിലുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരാനുള്ള നീക്കത്തിലാണ് ഹര്‍ജിക്കാരിപ്പോള്‍. 

ഉച്ചയ്ക്ക് 12 മണിക്ക് ശേഷമുള്ള കേരള സ്റ്റോറി 2ന്‍റെ ഷോകള്‍ക്കാണ് ബുക്കിംഗ് ആരംഭിച്ചിരിക്കുന്നത്. ഈ നടപടി കോടതി വിധിയോടുള്ള അനാദരവെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ ദിവസമാണ് കേരള സ്റ്റോറി 2ന്‍റെ റിലീസ് തടഞ്ഞുള്ള ഉത്തരവ് കോടതി പുറപ്പെടുവിപ്പിച്ചത്. കേരള സ്റ്റോറി ടുവിന് പ്രദര്‍ശനാനുമതി നല്‍കരുതെന്നും സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹർജിയിലായിരുന്നു ഹൈക്കോടതിയുടെ നടപടി. 15 ദിവസത്തെക്കായിരുന്നു ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ.

സിനിമ പ്രഥമ ദൃഷ്ട്യ മതസൗഹാർദത്തിന് ഭീഷണിയെന്ന് കഴിഞ്ഞ ദിവസം കോടതി ചൂണ്ടിക്കാട്ടിയിരുന്നു. സെൻസർ തീരുമാനം പുനഃപരിശോധിക്കണമെന്നും കോടതി അറിയിച്ചു.  മതഭ്രാന്തിന്‍റെയും വര്‍ഗീയതയുടെയും നാടായി കേരളത്തെ ചിത്രീകരിക്കുന്ന സിനിമയ്ക്ക് പ്രദർശന അനുമതി നൽകിയ സെൻസർ ബോർഡ് നടപടിയെയും കോടതി വിമർശിച്ചിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വിമാനയാത്രക്കാർക്ക് ഡിജിസിഎയുടെ ലോട്ടറി; ടിക്കറ്റ് മാറ്റാൻ ഇനി കാശ് വേണ്ട

വിമാനയാത്രക്കാർക്ക് ഡിജിസിഎയുടെ ലോട്ടറി; ടിക്കറ്റ് മാറ്റാൻ ഇനി കാശ് വേണ്ട

യാത്രക്കാർക്ക് ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം തീരുമാനങ്ങൾ മാറ്റാൻ കൂടുതൽ സമയം നൽകുന്ന 'ലുക്ക്-ഇൻ ഓപ്ഷൻ' വിമാനക്കമ്പനികൾ നിർബന്ധമായും നൽകണമെന്ന് ഡിജിസിഎ ഉത്തരവിട്ടു. 2026 ഫെബ്രുവരി 24-ന് പുറത്തിറങ്ങിയ പുതിയ സിവിൽ ഏവിയേഷൻ നയത്തിനനുസരിച്ചാണ് ഈ മാറ്റം.

പ്രധാന മാറ്റങ്ങൾ ഒറ്റനോട്ടത്തിൽ

ടിക്കറ്റ് ബുക്ക് ചെയ്ത് കഴിഞ്ഞാൽ അടുത്ത 48 മണിക്കൂർ നേരത്തേക്ക് യാത്രക്കാർക്ക് ടിക്കറ്റിൽ മാറ്റങ്ങൾ വരുത്താനോ അല്ലെങ്കിൽ അത് റദ്ദാക്കാനോ സാധിക്കും. ഈ 48 മണിക്കൂറിനുള്ളിൽ ടിക്കറ്റ് റദ്ദാക്കുകയോ മാറ്റം വരുത്തുകയോ ചെയ്താൽ വിമാനക്കമ്പനികൾ യാതൊരുവിധ അധിക നിരക്കുകളും ഈടാക്കാൻ പാടില്ല. ടിക്കറ്റ് റദ്ദാക്കുകയാണെങ്കിൽ നൽകിയ തുക പൂർണ്ണമായും യാത്രക്കാരന് തിരികെ ലഭിക്കുമെന്ന് ഈ നിയമം ഉറപ്പാക്കുന്നു.

യാത്രക്കാർക്ക് നേട്ടം

നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം പെട്ടെന്ന് യാത്ര മാറ്റിവെക്കേണ്ടി വന്നാൽ വലിയൊരു തുക 'ക്യാൻസലേഷൻ' ചാർജ് ആയി നൽകേണ്ടി വരുമായിരുന്നു. എന്നാൽ പുതിയ നിയമം വരുന്നതോടെ, ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ സംഭവിക്കുന്ന തെറ്റുകൾ (പേര്, തീയതി തുടങ്ങിയവ) സൗജന്യമായി തിരുത്താം.യാത്ര പ്ലാനുകളിൽ അവസാന നിമിഷം മാറ്റം വന്നാൽ പണം നഷ്ടപ്പെടുമെന്ന പേടി വേണ്ട.വിമാനക്കമ്പനികളുടെ അനാവശ്യ സർവീസ് ചാർജുകളിൽ നിന്ന് രക്ഷപ്പെടാം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ചന്ദ്രനും താരങ്ങളും നേർക്കാഴ്ചയായി . ബഹിരാകാശ കാഴ്ചകൾ വിദ്യാർത്ഥികൾക്ക് സമ്മാനിച്ച് അരുവിത്തുറ കോളേജിൽ കോസ്മിക്ക് വാച്ച്  2.0 താരനിശ .

ചന്ദ്രനും താരങ്ങളും നേർക്കാഴ്ചയായി . ബഹിരാകാശ കാഴ്ചകൾ വിദ്യാർത്ഥികൾക്ക് സമ്മാനിച്ച് അരുവിത്തുറ കോളേജിൽ കോസ്മിക്ക് വാച്ച് 2.0 താരനിശ .

അരുവിത്തുറ :അരുവിത്തുറയുടെ ആകാശത്തു തെളിഞ്ഞ ചന്ദ്രനെയും താരങ്ങളെയും അടുത്തു കണ്ട് വിദ്യാർത്ഥികളും പൊതുജനങ്ങളുമടക്കം മുന്നൂറോളം പേരാണ് ആവേശത്തിലായത്. അരുവിത്തുറ സെൻ്റ് ജോർജസ് കോളേജ്, ഭൗതിക ശാസ്ത്ര ഗവേഷണ വിഭാഗവും ആസ്ട്രോ കേരള കോട്ടയം ചാപ്റ്ററും സംയുക്തമായി സ്കൂൾ വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും വേണ്ടി ഒരുക്കിയ ആകാശ കാഴ്ചകൾ വിദ്യാർത്ഥികൾക്ക് നവ്യാനുഭൂതി പകർന്നു.  അത്യാധുനിക ടെലസ്കോപിക്ക് സംവിധാനമുപയോഗിച്ച്  ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്ന കുറച്ചു  ഗ്രഹങ്ങളുടെ നേർരേഖയിൽ ഉള്ള വരവിനോടനുബന്ധിച്ചാണ്  സ്കൈ വാച്ചിങ്ങ് പ്രോഗ്രാം സംഘടിപ്പിച്ചത്.കുണ്ടുകളും കുഴികളും നിറഞ്ഞ ചന്ദ്രോപരിതലവും വ്യാഴവും കാലിസ്റ്റോ ഉൾപ്പെടെയുള്ള മൂന്ന് ഉപഗ്രഹങ്ങളും സിറിയസ് എന്ന 9 പ്രകാശവർഷങ്ങൾ അകലെയുള്ള കൂറ്റൻ നക്ഷത്രവുംഓറിയോൺ എന്ന മനോഹരമായ നെബുലയും വിദ്യാർത്ഥികൾ ടെലസ്കോപ്പിലൂടെ കണ്ടു. പരിപാടിയുടെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ . പ്രൊഫ. ഡോ സിബി ജോസഫ് നിർവഹിച്ചു.കോളേജ് ബർസാർ റവ.ഫാ ബിജു കുന്നയ്ക്കാട്ട് വൈസ് പ്രിൻസിപ്പൽ ഡോ.ജിലു ആനി ജോൺ,ഫിസിക്സ് വിഭാഗം മേധാവി ഡോ സന്തോഷ് കുമാറിനൊപ്പം ഫിസിക്സിലെ വിഭാഗത്തിലെ മറ്റ് അധ്യാപകരും അനധ്യാപകരും ചടങ്ങിൽ സംബന്ധിച്ചു. പരിപാടിയോടനുബന്ധിച്ച്ആകാശവിസ്മയങ്ങളെക്കുറിച്ചുള്ള മൾട്ടിമീഡിയ പ്രസൻ്റേഷനും  ഫിസിക്സിലെ ആശയങ്ങളെ മനസിലാക്കുവാൻ സഹായിക്കുന്ന ലളിതമായ പരീക്ഷണങ്ങളുടെ പ്രദർശനംഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ചിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കൊച്ചിയിൽ ഭിന്നശേഷിക്കാരനെ ഹണി ട്രാപ്പിൽ കുടുക്കിയ സംഭവം; പ്രതികൾക്കെതിരെ കാപ്പ ചുമത്തും

കൊച്ചിയിൽ ഭിന്നശേഷിക്കാരനെ ഹണി ട്രാപ്പിൽ കുടുക്കിയ സംഭവം; പ്രതികൾക്കെതിരെ കാപ്പ ചുമത്തും

കൊച്ചിയിൽ ഭിന്നശേഷിക്കാരനെ ഹണി ട്രാപ്പിൽപ്പെടുത്തി ക്രൂരമായി മർദിച്ച സംഭവത്തിൽ അറസ്റ്റിലായ പ്രതികൾക്കെതിരെ കാപ്പ ചുമത്തും. അമൽ, അനന്തു എന്നിവർ കൊലപാതകം, ലഹരി അടക്കമുള്ള കേസുകളിൽ പ്രതികളാണ്. പറവൂർ സ്വദേശിനിയായ ഒന്നാംപ്രതി സഫാനയുടെ പങ്കിൽ കൂടുതൽ അന്വേഷണം നടത്തുകയാണ് പൊലീസ്.സഫാന ഉൾപ്പെടുന്ന സംഘം മുൻപും സമാന കുറ്റകൃത്യത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നും പൊലീസ് സംശയിക്കുന്നുണ്ട്. പ്രതികളെ ഉടൻ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് അടുത്ത നീക്കം.

അമൽ ദേവെന്ന യുവാവിനെ വശീകരിച്ച് ഹോട്ടലിൽ എത്തിച്ച സംഘം, യുവാവ് എതിർത്തപ്പോൾ ബലപ്രയോഗത്തിലൂടെ വിവസ്ത്രനാക്കി ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. ബാങ്ക് അക്കൗണ്ടിൽനിന്ന് പണം തട്ടാൻ ശ്രമം പരാജയപ്പെട്ടതിനെത്തുടർന്ന് യുവാവിനെ ക്രൂരമായി മർദിക്കുകയും നട്ടെല്ലിന് പരുക്കേൽപ്പിക്കുകയും ചെയ്തു.ആംഗ്യഭാഷാ വിദഗ്ധന്റെ സഹായത്തോടെയാണ് പൊലീസ് യുവാവിന്റെ മൊഴി രേഖപ്പെടുത്തിയത്.

കൊച്ചിയിൽ, യുവതിയുടെ സഹായത്തോടെ അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയതും എതിർത്ത ഭിന്നശേഷിക്കാരനെ മർദിച്ചതും ഒരു ഹണിട്രാപ്പ് സംഘമാണെന്ന് പൊലീസ് കണ്ടെത്തി.കേസിൽ അഞ്ച് പ്രതികളാണ് ഉള്ളത് ഇതിൽ നാല് പേരെ കടവന്ത്ര പൊലീസിന് അറസ്റ്റ് ചെയ്യാൻ സാധിച്ചു. കൂട്ടത്തിലെ മറ്റൊരാൾ ഇപ്പോഴും ഒളിവിലാണ്. ഇയാൾക്കായുള്ള അന്വേഷണവും സംഘം ഊര്ജിതമാക്കിയിരിക്കുകയാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സർക്കാർ ഉത്തരവുകളെ ധിക്കരിച്ചു; കോന്നിയിൽ ഫോറസ്റ്റ് റേഞ്ച് ഓഫീസർക്ക് സസ്പെൻഷൻ

സർക്കാർ ഉത്തരവുകളെ ധിക്കരിച്ചു; കോന്നിയിൽ ഫോറസ്റ്റ് റേഞ്ച് ഓഫീസർക്ക് സസ്പെൻഷൻ

പത്തനംതിട്ട കോന്നി റേഞ്ച് ഫോറസ്റ്റ് ഓഫീസർ എസ് ശശീന്ദ്രകുമാറിന് സസ്പെൻഷൻ. സർക്കാർ നയത്തിനും ഉത്തരവുകൾക്കും വിരുദ്ധമായി പ്രവർത്തിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ലൈസൻസ് ഉള്ള പാലാ സ്വദേശികളായ മൂന്ന് പേർ ഇക്കഴിഞ്ഞ ജനുവരി 11 ന് മലയാലപ്പുഴ പഞ്ചായത്തിൻ്റെ കീഴിലുള്ള സ്ഥലത്തെത്തി കാട്ടുപന്നിയെ വെടിവെച്ചുകൊല്ലുകയുണ്ടായി. എന്നാൽ ഇവർ കാട്ടുപന്നിയെ വെടിവെച്ചുകൊന്നത് മാനദണ്ഡങ്ങൾ പാലിക്കാതെയാണെന്ന് പറഞ്ഞുകൊണ്ട് പഞ്ചായത്തിന്റെ ആക്ഷേപത്തെ തുടർന്ന് ഇവർക്കെതിരെ കേസെടുക്കുകയാണ് ഉണ്ടായത്. കേസിൽ പെട്ടയാൾ ഇതിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ടുകൊണ്ട് വനംവകുപ്പിൽ പരാതിപ്പെടുകയും തുടർന്ന് സമിതിയെയും വനംവകുപ്പ് നിയോഗിക്കുകയും ചെയ്തു.കേസിനാസ്പദമായ റിപ്പോർട്ട് നൽകാതെ വന്നതോടുകൂടിയാണ് ഫോറസ്റ്റ് ഓഫീസർക്കെതിരെ നടപടി ഉണ്ടായിരിക്കുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കേരള സ്റ്റോറി2 റിലീസ് തടഞ്ഞ ഹൈക്കോടതി ഉത്തരവ് സ്വാഗതാർഹം,ഹർജിക്കാരുടെ സമയോചിത ഇടപെടലിന് അഭിനന്ദനം;മുഖ്യമന്ത്രി

കേരള സ്റ്റോറി2 റിലീസ് തടഞ്ഞ ഹൈക്കോടതി ഉത്തരവ് സ്വാഗതാർഹം,ഹർജിക്കാരുടെ സമയോചിത ഇടപെടലിന് അഭിനന്ദനം;മുഖ്യമന്ത്രി

തിരുവനന്തപുരം: വിവാദ ചിത്രം 'കേരള സ്റ്റോറി 2' വിന്റെ' റിലീസ് തടഞ്ഞുകൊണ്ടുള്ള കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്വാഗതാർഹമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നമ്മുടെ നാടിനെ അപകീർത്തിപ്പെടുത്തുന്ന ഇത്തരം വ്യാജപ്രചരണങ്ങൾക്കെതിരെ നിയമപോരാട്ടം നടത്തിയ ഹർജിക്കാരെ, അവരുടെ സമയോചിതമായ ഇടപെടലിന് പ്രത്യേകം അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ ഒരു സംസ്ഥാനത്തെയാകെ അവഹേളിക്കാനും ധ്രുവീകരണം സൃഷ്ടിക്കാനുള്ള നീക്കങ്ങൾ ജനാധിപത്യ സമൂഹത്തിന് അംഗീകരിക്കാനാവില്ല. കേരളം തീവ്രവാദികളുടെ നാടാണെന്ന് വരുത്തിത്തീർക്കാൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്ന ഈ കാലത്ത്, വിവേകബുദ്ധിയോടെ സത്യം ഉയർത്തിപ്പിടിക്കാൻ ഓരോ വ്യക്തിയും ബാധ്യസ്ഥനാണ്. വിദ്വേഷം പടർത്തുന്ന ഇത്തരം വ്യാജ നിർമ്മിതികളെ പ്രതിരോധിക്കാൻ നിയമവഴികൾ തേടിയത് മാതൃകാപരമായ പ്രവർത്തനമാണ്. മതേതരത്വത്തിന്റെയും സാഹോദര്യത്തിന്റെയും കേരള മാതൃകയെ തകർക്കാൻ ശ്രമിക്കുന്ന പ്രതിലോമ ശക്തികളെ നമുക്ക് ഒറ്റക്കെട്ടായി ചെറുക്കാമെന്നും കുറിപ്പിൽ പറയുന്നു.

സിനിമക്കെതിരെ നേരത്തെയും മുഖ്യമന്ത്രി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. കേരളത്തിനെതിരെ വിദ്വേഷം വിതയ്ക്കാനും നമ്മുടെ മതനിരപേക്ഷ പാരമ്പര്യത്തെ അവഹേളിക്കാനും ലക്ഷ്യമിട്ട് നിർമ്മിക്കപ്പെട്ട കേരളാ സ്റ്റോറി എന്ന ചിത്രത്തിന്റെ രണ്ടാംഭാഗം പുറത്തിറങ്ങുന്നു എന്ന വാർത്ത ഗൗരവത്തോടെ കാണേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. സാഹോദര്യവും മതേതരത്വവും ഉയർത്തിപ്പിടിക്കുന്ന കേരളത്തിന്റെ മാതൃകയെ ഭയപ്പെടുന്നവരാണ് തുടർച്ചയായ വിദ്വേഷ പ്രചാരണങ്ങളുടെ അണിയറക്കാരെന്നും നമ്മുടെ നാടിന്റെ ശാന്തിയിലും സമാധാനത്തിലും വിഷം കലക്കാൻ ശ്രമിക്കുന്ന ശക്തികളാണ് നമ്മുടെ നാടിന്റെ ശത്രുക്കൾ. ബീഫ് എന്ന പേരിട്ടത് കൊണ്ട് ചലച്ചിത്ര മേളയിലെ ഒരു ചിത്രത്തിന് പ്രദർശനാനുമതി പോലും നിഷേധിച്ച കാലത്ത് സമൂഹത്തിൽ ഭിന്നതയും വിദ്വേഷവും പടർത്തുക എന്ന ലക്ഷ്യത്തിൽ ഉൽപ്പാദിപ്പിക്കുന്ന വിഷസൃഷ്ടികൾക്ക് പ്രദർശനാനുമതി ലഭിക്കുന്നത് ആശ്ചര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

സിനിമയുടെ റിലീസ് തടഞ്ഞ് കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി ഉത്തവിറക്കിയത്. കേരള സ്റ്റോറി 2വിന് പ്രദർശനാനുമതി നൽകരുതെന്നും ചിത്രത്തിന്റെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹർജിയിലായിരുന്നു ഹൈക്കോടതി നടപടി. 15 ദിവസത്തേക്കാണ് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ. സിനിമ ഇന്ന് റിലീസ് ചെയ്യാനിരിക്കെയായിരുന്നു കോടതിയുടെ ഇടപെടൽ. ജസ്റ്റിസ് ബെച്ചു കുര്യനാണ് ഇടക്കാല ഉത്തരവിട്ടത്. കണ്ണൂർ സ്വദേശിയായ ശ്രീദേവ് നമ്പൂതിരിയും എറണാകുളം സ്വദേശിയായ ഫ്രെഡി ഫ്രാൻസിസുമാണ് സിനിമക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്.

അതേസമയം സിനിമ സ്റ്റേ ചെയ്തതിനെതിരെ നൽകിയ അപ്പീൽ പരിഗണിക്കാൻ ഹൈക്കോടതിയിൽ ഇന്നലെ രാത്രിയിൽ പ്രത്യേക സിറ്റിങ് നടത്തിയിരുന്നു. വാദം പൂർത്തിയാക്കിയ ഡിവിഷൻ ബെഞ്ച് വിധിപറയാൻ മാറ്റിയിരിക്കയാണ്. സിനിമയുടെ റിലീസ് സ്റ്റേ ചെയ്തതിനെതിരെ നിർമാതാവ് വിപുൽ ഷാ നൽകിയ അപ്പിലാണ് രാത്രിതന്നെ പ്രത്യേക സിറ്റിങ്ങിൽ ജസ്റ്റിസ് സുശ്രുത് അരവിന്ദ് ധർമാധികാരി, ജസ്റ്റിസ് പി വി ബാലകൃഷ്ണൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. രാത്രി 7.30ന് ആരംഭിച്ച പ്രത്യേക സിറ്റിങ് 9.45നാണ് അവസാനിച്ചത്.