Monday, 2 March 2026

ഇറാന്‍ വലിയ രാജ്യമാണ്, സംഘര്‍ഷം നാലാഴ്ചയോളം നീളാം: ട്രംപ്

ഇറാന്‍ വലിയ രാജ്യമാണ്, സംഘര്‍ഷം നാലാഴ്ചയോളം നീളാം: ട്രംപ്

സമവായ ചര്‍ച്ചകള്‍ സാധ്യമെന്ന പ്രതീക്ഷകള്‍ക്കിടയിലും ഇറാനെതിരെ നിലപാട് കടുപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ആയുധം താഴെവെച്ചില്ലെങ്കില്‍ മരണമെന്ന് ഇറാന്‍ സൈന്യത്തിനും റെവല്യൂഷണറി ഗാര്‍ഡിനും ട്രംപ് മുന്നറിയിപ്പ് നല്‍കി. ലക്ഷ്യം കാണുന്നതുവരെ ഇറാനെതിരായ ആക്രമണം തുടരുമെന്നും ട്രംപ് പറഞ്ഞു. ആക്രമണം ആഴ്ചകളോളം നീണ്ട് പോയേക്കാമെന്ന് ട്രംപ് ഇന്ന് ഒരു അമേരിക്കന്‍ മാധ്യമത്തിന് അനുവദിച്ച പ്രതികരണത്തില്‍ സൂചിപ്പിച്ചു. ഇറാന്‍ ഒരു വലിയ രാജ്യമാണെന്നും സൈനിക നടപടികള്‍ തീര്‍ക്കാന്‍ സമയമെടുത്തേക്കുമെന്നും സംഘര്‍ഷം നാലാഴ്ച നീണ്ടേക്കാമെന്നുമാണ് ട്രംപ് പ്രതികരിച്ചിരിക്കുന്നത്. 

താന്‍ ഇറാനുമായി സംസാരിക്കാന്‍ തയ്യാറാണെന്ന് ട്രംപ് അറിയിച്ചെങ്കിലും ചര്‍ച്ചകള്‍ എപ്പോള്‍ നടക്കുമെന്ന് ട്രംപ് സൂചിപ്പിച്ചിട്ടില്ല. താനുമായി ചര്‍ച്ച നടത്താന്‍ ഇറാന്‍ ആഗ്രഹിക്കുന്നതായും ട്രംപ് അവകാശപ്പെട്ടു. ഇറാന്‍ സംസാരിക്കേണ്ടിയിരുന്നത് കഴിഞ്ഞ ആഴ്ചയായിരുന്നുവെന്നും ഈ ആഴ്ചയല്ലെന്നും താന്‍ അവരോട് പറഞ്ഞതായും ട്രംപ് പറഞ്ഞു.

അതേസമയം ഇന്നും സംഘര്‍ഷം രൂക്ഷമായി തുടരുകയാണ്. ഗള്‍ഫ് രാജ്യങ്ങള്‍ അശാന്തമാണ്. സംഘര്‍ഷത്തില്‍ ഐക്യരാഷ്ട്രസഭയുടെ അടിയന്തര ഇടപെടല്‍ ഇറാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സുസ്ഥിരവും ഫലപ്രദവുമായ ഇടപെടല്‍ വേണമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരഘ്ചി ആവശ്യപ്പെട്ടു. ഇറാന്റെ ബഹ്‌റൈന്‍ ആക്രമണത്തില്‍ ഒരുമരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മനാമയിലെ സല്‍മാല്‍ തുറമുഖത്തിന് സമീപം മിസൈല്‍ അവശിഷ്ടങ്ങള്‍ വീണുണ്ടായ തീപിടിത്തത്തില്‍ കൊല്ലപ്പെട്ടത് ഏഷ്യന്‍ വംശജനാണ്. രണ്ട് പേര്‍ക്ക് ഗുരുതര പരുക്കേറ്റു. സൈപ്രസിലെ ബ്രിട്ടീഷ് സേനാ ആസ്ഥാനത്തേക്ക് ഡ്രോണ്‍ ആക്രമണം നടത്തി ഇറാന്‍ തയ്യാറെടുക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നാഗ്പൂരില്‍ ഫാക്ടറിയില്‍ സ്‌ഫോടനം; 17 പേര്‍ കൊല്ലപ്പെട്ടു

നാഗ്പൂരില്‍ ഫാക്ടറിയില്‍ സ്‌ഫോടനം; 17 പേര്‍ കൊല്ലപ്പെട്ടു

നാഗ്പൂര്‍: നാഗ്പൂരില്‍ ഫാക്ടറിയില്‍ സ്‌ഫോടനം. 17 പേര്‍ കൊല്ലപ്പെട്ടു. കടോലിലെ റൗള്‍ഗോണിലെ എസ്ബിഎല്‍ എനര്‍ജി ലിമിറ്റഡ് എന്ന ഫാക്ടറിയിലായിരുന്നു സ്ഫോടനം. ഖനനപ്രവര്‍ത്തനങ്ങള്‍ക്കും വ്യാവസായിക ആവശ്യങ്ങള്‍ക്കുമുള്ള സ്‌ഫോടക വസ്തുക്കള്‍ നിര്‍മിക്കുന്ന ഫാക്ടറിയില്‍ ഇന്ന് പുലര്‍ച്ചെയാണ് സ്‌ഫോടനം നടന്നത്.

സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സ്‌ഫോടനത്തിന്റെ യഥാര്‍ത്ഥ കാരണം ഇപ്പോഴും വ്യക്തമല്ല. സ്‌ഫോടക വസ്തു നിര്‍മിക്കുന്നതിനിടയിലാണ് പൊട്ടിത്തെറി നടന്നതെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിലവില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

ഇന്ന് പുലര്‍ച്ചെ ആറിനും ഏഴിനുമിടയിലാണ് സ്‌ഫോടനം നടന്നതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സ്‌ഫോടനം നടക്കുമ്പോള്‍ 25 മുതല്‍ 30 വരെയുള്ള തൊഴിലാളികള്‍ ഫാക്ടറിയിലുണ്ടായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സംവിധായകന്‍ ചിംദംബരത്തിനെതിരെ ലൈംഗികാതിക്രമക്കേസ്

സംവിധായകന്‍ ചിംദംബരത്തിനെതിരെ ലൈംഗികാതിക്രമക്കേസ്

കൊച്ചി: 'മഞ്ഞുമ്മല്‍ ബോയ്‌സ്' സിനിമയുടെ സംവിധായകന്‍ ചിംദംബരത്തിനെതിരെ ലൈംഗികാതിക്രമക്കേസ്. നടിയുടെ പരാതിയില്‍ എറണാകുളം സൗത്ത് പൊലീസാണ് കേസെടുത്തത്. ബിഎന്‍എസ് 74,75 വകുപ്പുകള്‍ ചുമത്തിയാണ് കേസ്. ഞായറാഴ്ചയാണ് കേസെടുത്തത്.

2022 ല്‍ യുവതിയുടെ ഫ്‌ളാറ്റില്‍ അതിക്രമിച്ച് കയറി ലൈംഗീക ഉദ്ദേശത്തോടെ പെരുമാറി എന്നാണ് കേസ്. എളംകുളത്തെ ഫ്‌ളാറ്റില്‍ വെച്ചായിരുന്നു പരാതിക്കാസ്പദമായ സംഭവം നടക്കുന്നത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. വിദേശത്തുള്ള നടിയുടെ മൊഴി ഓൺലൈനായി രേഖപ്പെടുത്തി.

'മഞ്ഞുമ്മല്‍ ബോയ്‌സ്, ജാൻ എ മൻ സിനിമകളുടെ സംവിധായകനാണ് ചിദംബരം. ജാൻ എ മൻ സംവിധാനം ചെയ്യുന്നതിന് മുമ്പ് കമ്മട്ടിപ്പാടം, ഈട തുടങ്ങിയ ചിത്രങ്ങളുടെ സഹസംവിധായകനായിരുന്നു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇറാനിലെ US ആക്രമണത്തോട് താല്പര്യമില്ലാതെ അമേരിക്കക്കാർ; കണക്കുകള്‍ നിരത്തി സർവേ ഫലം

ഇറാനിലെ US ആക്രമണത്തോട് താല്പര്യമില്ലാതെ അമേരിക്കക്കാർ; കണക്കുകള്‍ നിരത്തി സർവേ ഫലം

വാഷിംങ്ടൺ: ഇറാനിലെ അമേരിക്കൻ ആക്രമണത്തോട് യുഎസ് ജനതയ്ക്ക് താല്പര്യമില്ലെന്ന് വ്യക്തമാക്കി സർവേ. അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്‌സ് നടത്തിയ സർവേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ ഉൾപ്പെടെ കൊലപാതകത്തിന് ഇടയാക്കിയ ഇറാനിലെ ഇസ്രയേൽ-യുഎസ് സൈനിക ആക്രമണത്തെ അമേരിക്കക്കാരിൽ നാലിൽ ഒരാൾ മാത്രമേ അംഗീകരിക്കുന്നുള്ളൂവെന്ന് സർവേ ഫലം വ്യക്തമാക്കുന്നു.

സർവെയിൽ പങ്കെടുത്ത 43 ശതമാനം അമേരിക്കക്കാരും പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നീക്കത്തെ വിമർശിക്കുന്നവരും ഇറാനെതിരായ ആക്രമണത്തെ അംഗീകരിക്കുന്നില്ലെന്ന നിലപാട് സ്വീകരിക്കുന്നവരുമാണ്. ബാക്കിയുള്ളതില്‍ 29 ശതമാനം ആളുകൾക്ക് ഇതിൽ വ്യക്തമായ അഭിപ്രായമില്ല.

യുഎസ് നീക്കത്തെ ഡോണൾഡ് ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടി ശക്തമായി പിന്തുണക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ ഉയർന്നിരുന്നതെങ്കിലും അത് ശരിയല്ലെന്ന് വ്യക്തമാക്കുന്നതാണ് സർവേ

ഫലം. 55 ശതമാനം റിപ്പബ്ലിക്കൻ പാർട്ടിക്കാർ യുഎസ് നടത്തിയ ആക്രമണത്തെ പിന്തുണക്കുമ്പോൾ 13 ശതമാനം അതിനെ പിന്തുണക്കുന്നില്ലെന്നും 32 ശതമാനം പേർക്ക് പ്രത്യേകിച്ച് അഭിപ്രായങ്ങളില്ലെന്നും സർവേ ഫലത്തിൽ പറയുന്നു.

മിഡിൽ ഈസ്റ്റിലെ യുഎസ് സൈനികർ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്താൽ, ഏകദേശം 42 ശതമാനം റിപ്പബ്ലിക്കൻന്മാരും ഈ ഓപ്പറേഷനെ പിന്തുണയ്ക്കാനുള്ള സാധ്യത കുറയുമെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. അമേരിക്കയിൽ ഗ്യാസ്, എണ്ണ വില വർധിച്ചാലും ഇറാനെതിരായ നീക്കത്തെ പിന്തുണക്കുന്നതിൽനിന്ന് ജനം പിന്മാറുമെന്ന് സർവെ ഫലം വ്യക്തമാക്കുന്നു. 45 ശതമാനം അമേരിക്കക്കാരും 34 ശതമാനം റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരും ഇത്തരമൊരു സാഹചര്യത്തിൽ ട്രംപിന്റെ തീരുമാനത്തിനെതിരെ തിരിയുമെന്നാണ് ഫലം വ്യക്തമാക്കുന്നത്.

74 ശതമാനം ഡെമോക്രാറ്റുകളും ഇറാനെതിരായ യുഎസ് ആക്രമണത്തെ എതിർക്കുന്നവരാണ്. ഏഴ് ശതമാനം മാത്രമാണ് ഇതിനെ അംഗീകരിക്കുന്നത്, 19 ശതമാനം ഡെമോക്രാറ്റുകൾക്ക് ഇതേ കുറിച്ച് അഭിപ്രായങ്ങളില്ല.

അതേസമയം ഇറാനെതിരായ ആക്രമണത്തിൽ പ്രതിഷേധിച്ച് അമേരിക്കയിൽ ജനം തെരുവിലിറങ്ങിയിരുന്നു. ടൈംസ് സ്‌ക്വയർ, വാഷിംങ്ടൺ, ചിക്കാഗോ, ബോസ്റ്റൺ, ന്യൂയോർക്ക്, ലോസ് അഞ്ചൽസ്, മിയാമി, മിനിയാ പൊളിസ്, അറ്റ്‌ലാന്റ തുടങ്ങി വിവിധ അമേരിക്കൻ നഗരങ്ങളിലാണ് അനേകായിരങ്ങൾ പ്രതിഷേധമുയർത്തിയത്. ആക്രമണങ്ങൾക്ക് പണം ചെലവഴിക്കുന്നതിന് പകരം അമേരിക്ക അത് വിദ്യാഭ്യാസ മേഖലയിലോ ആഭ്യന്തര വളർച്ചയ്‌ക്കോ വിനിയോഗിക്കണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.

ഭരണകൂടത്തിന്റെ അനുമതിയോടെ അല്ല ട്രംപിന്റെ നീക്കമെന്നും അദ്ദേഹം സ്വന്തം നിലയിലാണ് ഇതിനെല്ലാം ഇറങ്ങിപ്പുറപ്പെടുന്നതെന്നും പ്രതിഷേധക്കാർ ആരോപിച്ചിരുന്നു. യുഎസിന്‍റെ സൈനിക ഇടപെടലിനെ വിമർശിച്ച പ്രതിഷേധക്കാർ, രാജ്യത്തെ ഫാസിസ്റ്റ് ഭരണത്തിലേക്ക് നയിക്കാനാണ് ട്രംപിന്‍റെ നീക്കമെന്നും വിമർശിച്ചിരുന്നു. ട്രംപിനെതിരെ മുദ്രാവാക്യം വിളിച്ചും യുദ്ധവെറിക്കെതിരെ പ്ലക്കാര്‍ഡുകള്‍ പിടിച്ചുമായിരുന്നു പ്രതിഷേധം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തൃശ്ശൂരിൽ കാട്ടാന ആക്രമണത്തിൽ വനം വകുപ്പ് വാച്ചർക്ക് ദാരുണാന്ത്യം

തൃശ്ശൂരിൽ കാട്ടാന ആക്രമണത്തിൽ വനം വകുപ്പ് വാച്ചർക്ക് ദാരുണാന്ത്യം

തൃശ്ശൂർ: വാഴച്ചാൽ പുകലപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ വനം വകുപ്പ് വാച്ചർക്ക് ദാരുണാന്ത്യം. സുന്ദരൻ എന്ന 46 കാരനാണ് കൊല്ലപ്പെട്ടത്. പെരിങ്ങൽ കുത്ത് ഡാമിന് സമീപം വന വിഭവങ്ങൾ ശേഖരിക്കാൻ പോയപ്പോഴായിരുന്നു സുന്ദരൻ കാട്ടാനയ്ക്ക് മുന്നിൽ പെട്ടത്. പരിക്കേറ്റ സുന്ദരനെ തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടെ മരിച്ചു.

കഴിഞ്ഞ ദിവസം ആറളം ഫാമില്‍ കാട്ടാനയുടെ ചവിട്ടേറ്റ് യുവാവ് മരിച്ചിരുന്നു. നിരവധി ആദിവാസികളെ പുനരധിവസിപ്പിച്ച പത്താം ബ്ലോക്കിലായിരുന്നു കാട്ടാന ആക്രമണമുണ്ടായത്. ആറളം സ്വദേശി അനീഷാണ് മരിച്ചത്. പുലര്‍ച്ചെ വീടിന് പുറത്തേക്കിറങ്ങിയ അനീഷിനെ കാട്ടാന ആക്രമിക്കുകയായിരുന്നു. അനീഷിന്റെ നെഞ്ചിലടക്കം ചവിട്ടേറ്റിരുന്നു. ആക്രമണത്തിന് പിന്നാലെ അനീഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഒരു വർഷം കൂടി പൊലീസ് തലപ്പത്ത്; റവാഡ ചന്ദ്രശേഖറിന്‍റെ കാലാവധി നീട്ടി ഉത്തരവിറങ്ങി

ഒരു വർഷം കൂടി പൊലീസ് തലപ്പത്ത്; റവാഡ ചന്ദ്രശേഖറിന്‍റെ കാലാവധി നീട്ടി ഉത്തരവിറങ്ങി

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തുള്ള റവാഡ ചന്ദ്രശേഖറിന്‍റെ കാലാവധി നീട്ടി ഉത്തരവിറങ്ങി. 2027 ജൂൺ 30 വരെയാണ് കാലാവധി നീട്ടിയത്. ഡിജിപി സ്ഥാനത്തെ കാലാവധി രണ്ട് വർഷമായിരിക്കണമെന്ന സുപ്രീംകോടതി ഉത്തരവിനെത്തുടർന്നാണ് തീരുമാനം. ഈ വർഷം ജൂൺ 30 ന് റവാഡ വിരമിക്കേണ്ടിയിരുന്നു. ഇതാണ് നീട്ടിയത്.

2025 ജൂലൈ ഒന്നിനാണ് സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ ചുമതലയേറ്റത്. ഷെയ്ഖ് ദര്‍വേഷ് സാഹിബ് വിരമിച്ച ഒഴിവിലേക്കാണ് റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് പുതിയ പൊലീസ് മേധാവിയായി എത്തിയത്. 1991 ഐപിഎസ് ബാച്ച് കേരള കേഡര്‍ ഉദ്യോഗസ്ഥനാണ് റവാഡ ചന്ദ്രശേഖര്‍.

വലിയ വിവാദങ്ങളായിരുന്നു റവാഡ ചന്ദ്രശേഖറിന്റെ നിയമനത്തെ ചുറ്റിപ്പറ്റി ഉണ്ടായത്. കൂത്തുപറമ്പ് വെടിവെപ്പിന് നിര്‍ദേശം നല്‍കിയ ഉദ്യോഗസ്ഥനായിരുന്നു റവാഡ ചന്ദ്രശേഖര്‍. പിന്നാലെ സസ്‌പെന്‍ഷനിലായി. പിന്നീട് കെഎപി കമാന്‍ഡറായാണ് മടങ്ങിയെത്തിയത്. പൊലീസ് മേധാവിയായി നിയമിക്കപ്പെടുന്ന സമയത്ത് റവാഡയെ പൂർണമായും ന്യായീകരിക്കുകയും പിന്തുണയ്ക്കുകയുമാണ് സിപിഐഎം നേതാക്കൾ ചെയ്തത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പാകിസ്താനിലെ വിമാനത്താവളത്തില്‍ കുടുങ്ങി മലയാളികള്‍; ഇന്ത്യയിലെത്തിക്കാന്‍ ശ്രമം

പാകിസ്താനിലെ വിമാനത്താവളത്തില്‍ കുടുങ്ങി മലയാളികള്‍; ഇന്ത്യയിലെത്തിക്കാന്‍ ശ്രമം

കറാച്ചി: പാകിസ്താനിലെ കറാച്ചി വിമാനത്താവളത്തില്‍ കുടുങ്ങി മലയാളികള്‍. പാലക്കാട് ജില്ലയിൽ നിന്നുള്ളവരാണ് വിമാനത്താവളത്തില്‍ കുടുങ്ങിയത്. കൊടുംമ്പ് സ്വദേശി ക്യഷ്ണ ദാസ് നാഗലൂര്‍, ഭാര്യ ഡോ. രശ്മി മേനോന്‍, മകന്‍ സ്മ്യതി മേനോന്‍ എന്നിവരാണ് കുടുങ്ങിയത്.

അസര്‍ബൈജാന്‍ തലസ്ഥാനമായ ബാക്കുവില്‍ നിന്നും ഷാര്‍ജ വഴി കുവൈത്തിലേക്ക് പോവുകയായിരുന്ന എയര്‍ അറേബ്യ വിമാനത്തിലെ യാത്രക്കാരായിരുന്നു ഇവര്‍. സംഘര്‍ഷ സാഹചര്യങ്ങളെത്തുടര്‍ന്ന് വിമാനം പാത മാറ്റുകയും കറാച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കുകയുമായിരുന്നു.

ഇവര്‍ കുവൈറ്റില്‍ നിന്നുള്ള ലോകകേരള സഭാംഗം വഴി നോര്‍ക്ക റൂട്ട്‌സിനെ ബന്ധപ്പെട്ടു. പിന്നാലെ കേന്ദ്ര വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് ഇവരെ ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ ഏകോപിപ്പിക്കുന്നതായി സര്‍ക്കാര്‍ അറിയിച്ചു. ഇവരെ കൊളംബോ വഴി ഇന്ത്യയിലെത്തിക്കുന്നതിന്റെ സാധ്യത വിദേശകാര്യമന്ത്രാലയം പരിശോധിച്ചു വരുന്നുവെന്നും സംസ്ഥാന സര്‍ക്കാര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. മലയാളി കുടുംബം അടക്കം എട്ട് ഇന്ത്യന്‍ പൗരന്മാരാണ് കറാച്ചിയില്‍ കുടുങ്ങിയത്.