Monday, 2 March 2026

ഖമനയിയുടെ മരണം; പ്രതിഷേധങ്ങൾക്ക് പിന്നാലെ ലാൽ ചൗക്ക് അടച്ചു, ഇന്റർനെറ്റ് സർവീസുകൾക്ക് നിയന്ത്രണം

ഖമനയിയുടെ മരണം; പ്രതിഷേധങ്ങൾക്ക് പിന്നാലെ ലാൽ ചൗക്ക് അടച്ചു, ഇന്റർനെറ്റ് സർവീസുകൾക്ക് നിയന്ത്രണം

ശ്രീനഗർ: കശ്മീരിലെ ഏറെ പ്രശസ്തമായ ലാൽ ചൗക്ക് മേഖല അടച്ചു. ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ കൊലപാതകത്തിന് പിന്നാലെയുണ്ടായ പ്രതിഷേധങ്ങൾക്ക് പിന്നാലെയാണ് അടച്ചത്. കഴിഞ്ഞ ദിവസം ഷിയ മുസ്‌ലിങ്ങൾ ലാൽ ചൗക്കിൽ പ്രതിഷേധിച്ചിരുന്നു.

മേഖലയിൽ മൊബൈൽ ഇന്റർനെറ്റ് സർവീസുകൾക്ക് നിയന്ത്രണമുണ്ട്. കശ്‌മീർ താഴ്വരയിലെ മുഴുവൻ സ്‌കൂളുകളും കോളേജുകളും ഒന്നും നാളെയും അടച്ചിടും. നിരവധി മത, സാമൂഹിക നേതൃത്വത്തിൽപ്പെട്ടവർ സമ്പൂർണ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. പിഡിപി നേതാവ് മെഹ്ബൂബ മുഫ്തി ബന്ദിനെ പിന്തുണയ്‌ക്കുന്നുണ്ട്‌.

വ്യാപക പ്രതിഷേധമാണ് ഖമനയിയുടെ കൊലപാതകത്തിന് പിന്നാലെ കശ്മീരിൽ ഉണ്ടായത്. ഐക്യരാഷ്ട്ര സഭയുടെ മിലിട്ടറി ഒബ്സർവേഴ്സ് ഗ്രൂപ്പിന്റെ ഓഫീസിന്റെ മുൻപിലാണ് പ്രതിഷേധക്കാർ ഒത്തുകൂടിയത്. പിന്നാലെ അമേരിക്കയ്ക്കും ഇസ്രയേലിനുമെതിരെ പ്രതിഷേധക്കാർ മുദ്രാവാക്യം വിളിച്ചിരുന്നു. കനത്ത സുരക്ഷയിൽ, തീർത്തും സമാധാനപരമായാണ് പ്രതിഷേധം നടന്നത്. ഖമനയിയുടെ ചിത്രങ്ങൾ ഉയർത്തിപ്പിടിച്ച്, കുട്ടികളും സ്ത്രീകളും അടക്കമുള്ളവരാണ് പ്രതിഷേധത്തിനെത്തിയത്.

പ്രതിഷേധക്കാരോട് ശാന്തരാകാനും സംയമനം പാലിക്കാനും ജമ്മു കശ്‌മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ആവശ്യപ്പെട്ടു. കശ്മീരികളുടെ സുരക്ഷ ഉറപ്പാക്കാൻ താൻ ശ്രമിക്കുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയവുമായി താൻ ബന്ധപ്പെടുന്നുണ്ടെന്നും ഒമർ അബ്ദുള്ള പറഞ്ഞു.

ഇറാനിൽ ഇസ്രയേലും അമേരിക്കയും സംയുക്തമായി നടത്തിയ 'ഓപ്പറേഷൻ എപിക് ഫ്യൂരി' ആക്രമണത്തിൽ ശനിയാഴ്ച പുലർച്ചെ ഓഫീസ് കെട്ടിടത്തിനുള്ളിൽ വെച്ച് ഖമനയി കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ. ഖമനയിയുടെ മരണത്തിൽ ഇറാനിൽ 40 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്. ആക്രമണത്തിൽ ഖമനയിയുടെ മകളും പേരക്കുട്ടിയും മരുമകനും കൊല്ലപ്പെട്ടിരുന്നു. ഇറാൻ പ്രതിരോധ മന്ത്രി അമീർ നാസിർസാദെ, റവല്യൂഷണറി ഗാർഡ് കമാൻഡർ മുഹമ്മദ് പക് പൗർ എന്നിവരും കൊല്ലപ്പെട്ടു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

യുഎഇ ഇറാനുമായുള്ള ബന്ധം വിച്ഛേദിച്ചു; ടെഹ്‌റാനിലെ എംബസി പൂട്ടി

യുഎഇ ഇറാനുമായുള്ള ബന്ധം വിച്ഛേദിച്ചു; ടെഹ്‌റാനിലെ എംബസി പൂട്ടി

അബുദാബി: ഇറാന്റെ തുടർച്ചയായ മിസൈൽ-ഡ്രോൺ ആക്രമണങ്ങളെത്തുടർന്ന് ഇറാനുമായുള്ള നയതന്ത്ര ബന്ധം യുഎഇ അവസാനിപ്പിച്ചു. ടെഹ്‌റാനിലെ യുഎഇ എംബസി അടച്ചുപൂട്ടാനും അംബാസഡറെ അടിയന്തരമായി തിരിച്ചുവിളിക്കാനും യുഎഇ സർക്കാർ തീരുമാനിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി യുഎഇയിലെ ജനവാസ കേന്ദ്രങ്ങളിലും വിമാനത്താവളങ്ങളിലും ഇറാൻ നടത്തിയ ആക്രമണങ്ങളിൽ നാല് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി.

യുഎഇയിലെ ഇറാൻ അംബാസഡർ റെസ അമേരിയെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. അന്താരാഷ്ട്ര നിയമങ്ങളുടെയും യുഎൻ ചാർട്ടറിന്റെയും നഗ്നമായ ലംഘനമാണ് ഇറാൻ നടത്തിയതെന്ന് യുഎഇ വ്യക്തമാക്കി. സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ഇത്തരം നിരുത്തരവാദപരമായ നീക്കങ്ങൾ ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് വിദേശകാര്യ സഹമന്ത്രി ഖലീഫ ഷഹീൻ അൽ മരാർ പറഞ്ഞു.

യുഎഇ പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 165 ബാലിസ്റ്റിക് മിസൈലുകളും 500-ലധികം ഡ്രോണുകളുമാണ് ഇറാൻ വിക്ഷേപിച്ചത്. ഇതിൽ ഭൂരിഭാഗവും യുഎഇയുടെ പ്രതിരോധ സംവിധാനം തകർത്തെങ്കിലും, അവശിഷ്ടങ്ങൾ വീണ് ദുബായ്, അബുദാബി എന്നിവിടങ്ങളിൽ വ്യാപകമായ നാശനഷ്ടങ്ങൾ സംഭവിച്ചു. പാം ജുമൈറ, ബുർജ് അൽ അറബ് തുടങ്ങിയ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ തീപിടുത്തമുണ്ടായി. അബുദാബിയിലെ ഇസ്രായേൽ എംബസി ഉൾപ്പെടുന്ന കെട്ടിട സമുച്ചയത്തിന് നേരെയും ആക്രമണമുണ്ടായി. പാകിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ് സ്വദേശികളായ മൂന്ന് പേർ ഉൾപ്പെടെ ആകെ നാല് പേർ കൊല്ലപ്പെട്ടു.

2022-ൽ ഇറാനുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് യുഎഇ ടെഹ്‌റാനിലെ എംബസി വീണ്ടും തുറന്നത്. എന്നാൽ നിലവിലെ ആക്രമണങ്ങൾ രാഷ്ട്രീയ-സാമ്പത്തിക ബന്ധങ്ങളെ സാരമായി ബാധിക്കുമെന്ന് യുഎഇ മുന്നറിയിപ്പ് നൽകി. അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി തിരിച്ചടി നൽകാനുള്ള അവകാശം തങ്ങൾക്കുണ്ടെന്നും യുഎഇ പ്രസ്താവനയിൽ വ്യക്തമാക്കി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സ്വര്‍ണവിലയിൽ ഇടിവ്, ഇറാൻ-ഇസ്രയേൽ സംഘര്‍ഷങ്ങൾക്കിടയിലും വിസ്മയമായി തളര്‍ച്ച, പവന് 1,24,520 രൂപയായി

സ്വര്‍ണവിലയിൽ ഇടിവ്, ഇറാൻ-ഇസ്രയേൽ സംഘര്‍ഷങ്ങൾക്കിടയിലും വിസ്മയമായി തളര്‍ച്ച, പവന് 1,24,520 രൂപയായി

കൊച്ചി: പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം കടുക്കുമ്പോഴും ആഗോള വിപണിയെ അത്ഭുതപ്പെടുത്തി സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 300 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,24,520 രൂപയായി താഴ്ന്നു. ഇന്ന് ഗ്രാമിന് 300 രൂപ കുറഞ്ഞതോടെ ഒരു ഗ്രാം സ്വർണത്തിന് 15,565 രൂപയായി. പവൻ വില 1,24,520 രൂപയിലെത്തി. സാധാരണ യുദ്ധസാഹചര്യങ്ങളിൽ സ്വർണവില കുതിച്ചുയരാറാണ് പതിവ്. എന്നാൽ അന്താരാഷ്ട്ര വിപണിയിലെ ലാഭമെടുപ്പും ഡോളറിന്റെ മൂല്യത്തിലുണ്ടായ മാറ്റങ്ങളും വില താഴാൻ കാരണമായതായാണ് വിലയിരുത്തൽ. വില കുറഞ്ഞ സാഹചര്യത്തിൽ സ്വർണത്തിലേക്ക് കൂടുതൽ നിക്ഷേപകർ എത്താൻ സാധ്യതയുണ്ട്. അതേസമയം, ആഗോള മാര്‍ക്കറ്റിൽ സ്വര്‍ണവില വര്‍ധിച്ചു. 

 ഇന്നലെ സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ വൻ വ‌ർധനവ് രേഖപ്പെടുത്തിയിരുന്നു. ഗ്രാമിന് 400 രൂപ കൂടി ഒരു പവൻ സ്വർണത്തിന്റെ വില 1, 26, 920 ആവുകയും ചെയ്തു. 24 മണിക്കൂറിനിടെ ഒരു ഗ്രാം സ്വർണത്തിന് കൂടിയത് 1015 രൂപയായിരുന്നു. ഒരു പവൻ സ്വ‌ർണത്തിന് 24 മണിക്കൂറിനിടെ വില 8120 രൂപ വര്‍ധിച്ചിരുന്നു. അതേസമയം, നിലവിലുള്ള സാഹചര്യം ആഗോള തലത്തിൽ പെട്രോൾ, ഡീസൽ വിലകൾ ഉയരാനും കാരണമായേക്കും. ഇന്ത്യയിലടക്കം കുറച്ചു ദിവങ്ങളിലായി പെട്രോൾ, ഡീസൽ വില ഏറിയും കുറഞ്ഞും വരികയായിരുന്നു. ഓഹരി വിപണിയെയും ഈ സാഹചര്യം ബാധിച്ചേക്കും. സ്വർണം, വെള്ളി വില വർധനയേക്കാൾ രാജ്യത്തെ സാധാരണക്കാരെ ബാധിക്കുക ഉയരാനിരിക്കുന്ന പെട്രോൾ, ഡീസൽ വിലകൾ തന്നെയായിരിക്കും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നെയ്യാറ്റിൻകരയിൽ ചിതയൊരുക്കി ആത്മഹത്യക്ക് ശ്രമിച്ച് വയോധിക, ​ഗുരുതരാവസ്ഥയിൽ ആശുപത്രിയി

നെയ്യാറ്റിൻകരയിൽ ചിതയൊരുക്കി ആത്മഹത്യക്ക് ശ്രമിച്ച് വയോധിക, ​ഗുരുതരാവസ്ഥയിൽ ആശുപത്രിയി

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ചിതയൊരുക്കി ആത്മഹത്യ ശ്രമം. നെയ്യാറ്റിൻകര വ്ലാങ്ങാമുറി സ്വദേശി നളിനകുമാരി (67) ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ​ഗുരുതരമായി പൊളളലേറ്റതിനെ തുടർന്ന് നളിനകുമാരിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീടിന് പുറക് വശത്താണ് ചിത ഒരുക്കിയത്. നളിനകുമാരിയുടെ ഭർത്താവ് ഒരു വർഷമായി ആശുപത്രിയിൽ ചികിത്സയിലാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

യുഎഇയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.

യുഎഇയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.

ന്യൂഡല്‍ഹി: യുഎഇയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. യുഎഇ പ്രസിഡന്റും തന്റെ സഹോദരനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്ദ് അല്‍ നഹ്യാനുമായി സംസാരിച്ചെന്ന് മോദി എക്സില്‍ കുറിച്ചു. യുഎഇയില്‍ ഉണ്ടായ ആക്രമണത്തില്‍ ശക്തമായി അപലപിച്ചു. ആക്രമണങ്ങളില്‍ യുഎഇയില്‍ ഉണ്ടായ ജീവഹാനിയിൽ വേദന പങ്കുവച്ചെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.

കൂടാതെ യുഎഇയില്‍ താമസിക്കുന്ന ഇന്ത്യന്‍ സമൂഹത്തിന് സംരക്ഷണം ഒരുക്കിയതിന് യുഎഇ ഭരണകൂടത്തിന് നന്ദി അറിയിച്ചെന്നും ഇന്ത്യ പ്രദേശത്തെ സമാധാനം, സുരക്ഷ, സ്ഥിരത, സംഘര്‍ഷ സാധ്യത ഒഴിവാക്കുക എന്നിവയെ പിന്തുണയ്ക്കുന്നുവെന്നും മോദി എക്‌സില്‍ കുറിച്ചു.

യുഎഇയിലെ ഇറാന്‍ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. പാകിസ്താന്‍, നേപ്പാള്‍, ബംഗ്ലദേശ് സ്വദേശികളാണ് കൊല്ലപ്പെട്ടത്. ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 58 പേര്‍ക്ക് പരിക്കേറ്റു. 20 ബാലിസ്റ്റിക് മിസൈലുകള്‍ പ്രതിരോധിച്ചതായി യുഎഇ അവകാശപ്പെട്ടു. 21 ഡ്രോണുകള്‍ സിവിലിയന്‍ കേന്ദ്രങ്ങളില്‍ പതിച്ചു. രണ്ട് ദിവസത്തിനിടെ നേരിട്ട 541 ഡ്രോണുകളില്‍ 311 എണ്ണത്തെ പ്രതിരോധിച്ചു. 165 ബാലിസ്റ്റിക് മിസൈലുകളെയും രണ്ട് ക്രൂയിസ് മിസൈലുകളെയും നേരിട്ടതായി യുഎഇ പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കീഴില്ലത്തെ ഹോട്ടലിൽ വച്ച് വാക്കുതർക്കം, പിന്നാലെ ഭാര്യയെ ഷാൾ മുറുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി ഭർത്താവ്

കീഴില്ലത്തെ ഹോട്ടലിൽ വച്ച് വാക്കുതർക്കം, പിന്നാലെ ഭാര്യയെ ഷാൾ മുറുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി ഭർത്താവ്

കൊച്ചി: പെരുമ്പാവൂർ കീഴില്ലത്ത് കുടുംബ വഴക്കിനെ തുടർന്നു ഭർത്താവ് ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. കീഴില്ലം സ്വദേശിനിയായ ബിജിമോൾ (40) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ ഭർത്താവ് ലൈജുവിനെ കണ്ടെത്തുന്നതിനായി കുറുപ്പംപടി പൊലീസ് വ്യാപകമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കീഴില്ലത്തെ ഒരു ഹോട്ടലിൽ വെച്ചാണ് സംഭവം നടന്നത്. ദമ്പതികൾക്കിടയിൽ രൂക്ഷമായ വാക്കുതർക്കം ഉണ്ടായി. തർക്കത്തിനിടെ പ്രകോപിതനായ ലൈജു, ബിജിമോൾ കഴുത്തിൽ ധരിച്ചിരുന്ന ഷാൾ ഉപയോഗിച്ച് മുറുക്കിയെന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് ഇയാൾ ഹോട്ടലിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു.

സംഭവ സമയത്ത് ദമ്പതികളുടെ മകൻ കൂടെ ഉണ്ടായിരുന്നില്ല. പുറത്തു പോയിരുന്ന മകൻ തിരിച്ചെത്തിയപ്പോഴാണ് അമ്മ അബോധാവസ്ഥയിൽ കിടക്കുന്നത് കാണുന്നത്. ഉടൻ ഹോട്ടൽ അധികൃതരെ അറിയിക്കുകയും ബിജിമോളെ സമീപത്തെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുറുപ്പംപടി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വടക്കന്‍ ഇസ്രയേലില്‍ ആക്രമണം കടുപ്പിച്ച് ഹിസ്ബുള്ളയും; അമേരിക്കയോടും ഇസ്രയേലിനോടും പകരം വീട്ടുമെന്ന് പ്രസ്താവന

വടക്കന്‍ ഇസ്രയേലില്‍ ആക്രമണം കടുപ്പിച്ച് ഹിസ്ബുള്ളയും; അമേരിക്കയോടും ഇസ്രയേലിനോടും പകരം വീട്ടുമെന്ന് പ്രസ്താവന

ഇസ്രയേലിലേക്കുള്ള ഇറാന്റെ മിസൈല്‍ ആക്രമണം അയവില്ലാതെ തുടരുന്നു. ഇസ്രയേല്‍ നഗരങ്ങളില്‍ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം രൂക്ഷമായി തന്നെ തുടരുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ജെറുസലേമിലും ടെല്‍ അവീവിലും വെസ്റ്റ് ബാങ്കിലും ആക്രമണം തുടരുകയാണ്

ഹിസ്ബുള്ളയും ഇസ്രയേലിലേക്ക് ആക്രമണം നടത്തുന്നുണ്ട്. ലെബനനില്‍ നിന്ന് വടക്കന്‍ ഇസ്രയേലിലേക്ക് ഹിസ്ബുള്ള ആക്രമണം കടുപ്പിക്കുകയാണ്. ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ വധത്തെ അപലപിച്ചുകൊണ്ട് പുറത്തിറക്കിയ പ്രസ്താവനയില്‍ അമേരിക്കയേയും ഇസ്രയേലിനേയും നേരിടാന്‍ തങ്ങള്‍ തയ്യാറെന്നാണ് ഹിസ്ബുള്ള പ്രഖ്യാപിച്ചിരിക്കുന്നത്. നമ്മുടെ രാജ്യത്തിന്റെ നേതാവിനെ ഇല്ലാതാക്കിയ ക്രിമിനല്‍ സയണിസ്റ്റുകളേയും അമേരിക്കയേയും നേരിടുമെന്നാണ് അവരുടെ പ്രഖ്യാപനം. എന്നാല്‍ രാജ്യത്തിന്റെ സുരക്ഷയ്ക്കും ഐക്യത്തിനും ഭീഷണിയാകുന്ന തരം സാഹസികതയ്ക്ക് ആരേയും അനുവദിക്കില്ലെന്ന് ലെബനന്‍ പ്രധാനമന്ത്രി നവാഫ് സലാം പ്രതികരിച്ചു.

അതേസമയം ഇറാനെതിരായ ആക്രമണത്തില്‍ പങ്കാളികളാകാന്‍ സന്നദ്ധത അറിയിച്ച് ബ്രിട്ടണ്‍ രംഗത്തെത്തി. മേഖലയിലെ ബ്രിട്ടീഷ് സൈനിക താവളങ്ങള്‍ ആക്രമണത്തിനായി അമേരിക്കയിക്ക് ഉപയോഗിക്കാമെന്നാണ് ബ്രിട്ടണ്‍ അറിയിച്ചിരിക്കുന്നത്. അതേസമയം ഗള്‍ഫ് മേഖലയില്‍ ഇപ്പോഴും ആശങ്ക തുടരുകയാണ്. വിവിധ ഗള്‍ഫ് മേഖലകളില്‍ ഇറാന്‍ ആക്രമണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ബഹറൈനിലെ മനാമയിലെ മിന സല്‍മാന്‍ തുറമുഖത്തിന് നേരെ ഇന്ന് ഇറാന്റെ ആക്രമണമുണ്ടായെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.