Monday, 2 March 2026

ശബരിമല സ്വർണക്കൊള്ള കേസ്: കെ പി ശങ്കരദാസിന് ജാമ്യമില്ല, 2 ജാമ്യ ഹർജികളും തള്ളി കൊല്ലം വിജിലൻസ് കോടതി

ശബരിമല സ്വർണക്കൊള്ള കേസ്: കെ പി ശങ്കരദാസിന് ജാമ്യമില്ല, 2 ജാമ്യ ഹർജികളും തള്ളി കൊല്ലം വിജിലൻസ് കോടതി

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ ദേവസ്വം ബോർഡ് മുൻ അംഗം കെ.പി.ശങ്കരദാസിന് ജാമ്യമില്ല. കെ പി ശങ്കരദാസിന്റെ രണ്ട് ജാമ്യഹർജികളും വിജിലൻസ് കോടതി തള്ളി. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ജാമ്യഹർജി സമർപ്പിച്ചിരുന്നത്. ശങ്കരദാസിന്റെ മെഡിക്കൽ റിപ്പോർട്ടുകൾ അടക്കം കോടതി പരിശോധിച്ചിരുന്നു. തുടർന്നാണ് ജാമ്യം നിഷേധിച്ചത്. കട്ടിളപ്പാളി ദ്വാരപാലക കേസുകളിൽ പ്രതിയാണ് ശങ്കരദാസ്. ജനുവരി 14 നാണ് ശങ്കരദാസ് രണ്ട് കേസുകളിലും അറസ്റ്റിലായത്. എ.പത്മകുമാർ പ്രസിഡൻ്റായിരുന്ന ബോർഡിൽ അംഗമായിരുന്നു ശങ്കരദാസ്. മറ്റൊരു ബോർഡ് അംഗമായ എൻ.വിജയകുമാറും റിമാൻഡിൽ തുടരുകയാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

യുഎഇയിൽ ആമസോൺ ഡേറ്റാ സെന്ററിന് നേരെ ആക്രമണം; പ്രവർത്തനം നിർത്തിവച്ചു

യുഎഇയിൽ ആമസോൺ ഡേറ്റാ സെന്ററിന് നേരെ ആക്രമണം; പ്രവർത്തനം നിർത്തിവച്ചു

അബുദാബി: യുഎഇയിലെ ആമസോൺ ഡേറ്റാ സെന്ററിനുനേരെ ആക്രമണം നടന്നതായി റിപ്പോർട്ട്. ആമസോണിന്റെ ക്ലൗഡ് യൂണിറ്റായ ആമസോൺ വെബ് സർവ്വീസസിൽ (എ ഡബ്ല്യു എസ്) അജ്ഞാതവസ്‌തു പതിച്ചതിനെതുടർന്ന് തീപിടിത്തം ഉണ്ടായതായാണ് റിപ്പോർട്ട്. ഇതേതുടർന്ന് ഡേറ്റാസെന്ററിന്റെ പ്രവർത്തനം നിർത്തിവച്ചതായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. ഇവിടേക്കുള്ള വൈദ്യുതി വിതരണം താൽക്കാലികമായി വിച്ഛേദിച്ചു.

ഇറാനിൽ യുഎസും ഇസ്രായേലും സംയുക്തമായി നടത്തുന്ന ആക്രമണങ്ങൾക്ക് തിരിച്ചടിയായി യുഎഇ ഉൾപ്പടെയുള്ള ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ ആക്രമണങ്ങൾ നടത്തുന്നുണ്ട്. യുഎഇയിൽ പലയിടങ്ങളിലേക്കും ഇറാൻ മിസൈൽ ഡ്രോൺ ആക്രമണങ്ങൾ നടത്തുന്നുണ്ട്. ഇതിനിടെയിൽ ആമസോൺ ഡേറ്റാ സേന്ററിനുനേരെയും ആക്രമണമുണ്ടായതായാണ് കരുതുന്നത്. യുഎഇയിലെയും അയൽരാജ്യങ്ങളിലെയും ജനവാസമേഖലയിൽ ഉൾപ്പടെ ആക്രമണങ്ങൾ നടക്കുന്നതായാണ് വിവരം.

അതേസമയം, ഡേറ്റാസെന്ററിന്റെ പ്രവർത്തനം നിർത്തിവച്ചതിനുപിന്നിൽ ആക്രമണങ്ങൾക്ക് ബന്ധമുണ്ടോയെന്ന് കമ്പനി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഒന്നിലധികം ഡേറ്റാ സെന്ററുകൾ സ്ഥാപിച്ചിട്ടുള്ള അവൈലബിളിറ്റി സോണിൽ പുലർച്ചെ 4.30 യോടെയാണ് ആക്രമണമുണ്ടായതെന്ന് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അജ്ഞാതവസ്‌തു പതിച്ചതിനെ തുടർന്ന് തീയും പുകയും ഉയരുകയായിരുന്നു. ഇത് കെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് വൈദ്യുതി വിച്ഛേദിച്ചത്. മണിക്കൂറുകൾക്ക് ശേഷം മാത്രമേ പ്രവർത്തനം പുനഃസ്ഥാപിക്കാനാകുവെന്നാണ് സൂചന. യുഎഇയിലെ മറ്റ് ഡേറ്റാ സെന്ററുകൾ തടസമില്ലാതെ പ്രവർത്തിക്കുന്നുണ്ടെന്നും സ്ഥിതിഗതികൾ വിലയിരുത്തി വരികയാണെന്നും കമ്പനി അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മകൾക്ക് പുതുപ്പുത്തൻ റൈഫിൾ കൈമാറി കിം ജോങ് ഉൻ, കടുത്ത പ്രതികരണവുമായി ഉത്തര കൊറിയ; അമേരിക്കയ്ക്ക് ശക്തമായ മുന്നറിയിപ്പ്

മകൾക്ക് പുതുപ്പുത്തൻ റൈഫിൾ കൈമാറി കിം ജോങ് ഉൻ, കടുത്ത പ്രതികരണവുമായി ഉത്തര കൊറിയ; അമേരിക്കയ്ക്ക് ശക്തമായ മുന്നറിയിപ്പ്

പ്യോങ്‍യാങ്: ഉത്തരകൊറിയൻ ഭരണകക്ഷിയുടെ ഒരാഴ്ച നീണ്ടുനിന്ന പാർട്ടി കോൺഗ്രസിന് പിന്നാലെ സൈനിക മേധാവികൾക്കും ഉന്നത ഉദ്യോഗസ്ഥർക്കും പുത്തൻ സ്നൈപ്പർ റൈഫിളുകൾ സമ്മാനമായി നൽകി കിം ജോങ് ഉൻ. തന്‍റെ നേതൃത്വത്തെ വാഴ്ത്തിപ്പാടിയ സമ്മേളനത്തിന് ശേഷം നടന്ന ചടങ്ങിൽ, ഉദ്യോഗസ്ഥരോടുള്ള തന്‍റെ 'അചഞ്ചലമായ വിശ്വാസത്തിന്‍റെ' അടയാളമായാണ് അദ്ദേഹം ഈ ആയുധങ്ങൾ കൈമാറിയത്. എന്നാൽ ലോകശ്രദ്ധ ആകർഷിച്ചത് കിമ്മിന്‍റെ കൗമാരക്കാരിയായ മകൾ ഷൂട്ടിംഗ് റേഞ്ചിൽ തോക്കുകൊണ്ട് ലക്ഷ്യം പിടിക്കുന്ന ദൃശ്യങ്ങളാണ്. കിമ്മിന്‍റെ പിൻഗാമിയായി മകൾ കിം ജൂ ആയെ ഉയർത്തിക്കൊണ്ടുവരുന്നതിന്‍റെ വ്യക്തമായ സൂചനയായാണ് രാഷ്ട്രീയ നിരീക്ഷകർ ഇതിനെ വിലയിരുത്തുന്നത്.

ഭരണകൂടത്തിൽ വലിയ അഴിച്ചുപണികൾ നടത്തിയ കിം, തന്‍റെ സഹോദരി കിം യോ ജോങ്ങിനെ പാർട്ടിയുടെ സെൻട്രൽ കമ്മിറ്റി ജനറൽ അഫയേഴ്സ് ഡയറക്ടറായി ഉയർത്തി. അമേരിക്കയ്ക്കും ദക്ഷിണകൊറിയയ്ക്കുമെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിക്കാറുള്ള കിം യോ ജോങ്ങിന് പാർട്ടിയുടെ ആഭ്യന്തര കാര്യങ്ങളിലും ഭരണപരമായ തീരുമാനങ്ങളിലും ഇനി മുതൽ വലിയ സ്വാധീനമുണ്ടാകും. ലതർ കോട്ട് ധരിച്ച് പിതാവിനോടൊപ്പം സൈനിക പരിപാടികളിലും വിദേശ പര്യടനങ്ങളിലും സജീവ സാന്നിധ്യമായ മകൾ ജൂ ആയെ ഭാവിയിലെ ഭരണാധികാരിയായി ജനങ്ങൾക്കിടയിൽ പ്രതിഷ്ഠിക്കാനുള്ള ബോധപൂർവ്വമായ ശ്രമങ്ങളാണ് ഉത്തരകൊറിയൻ മാധ്യമങ്ങൾ ഇപ്പോൾ നടത്തുന്നത്.

അഞ്ചു വർഷത്തിലൊരിക്കൽ നടക്കുന്ന ഈ നിർണ്ണായക പാർട്ടി കോൺഗ്രസിൽ ദക്ഷിണകൊറിയയുമായുള്ള ചർച്ചകൾ കിം പാടെ തള്ളിക്കളഞ്ഞു. അയൽരാജ്യത്തെ പൂർണ്ണമായും തകർക്കാൻ തന്‍റെ സൈന്യത്തിന് ശേഷിയുണ്ടെന്ന് പ്രഖ്യാപിച്ച അദ്ദേഹം, ആണവായുധ ശേഖരം വർദ്ധിപ്പിക്കുമെന്ന നിലപാട് ആവർത്തിച്ചു. അമേരിക്കയുമായുള്ള ചർച്ചകൾ പുനരാരംഭിക്കണമെങ്കിൽ വാഷിംഗ്ടൺ തങ്ങളുടെ ശത്രുതാപരമായ നയങ്ങൾ ഉപേക്ഷിക്കണമെന്നും ഉത്തരകൊറിയയുടെ ആണവ പദവി അംഗീകരിക്കണമെന്നും അദ്ദേഹം കർശനമായ വ്യവസ്ഥ മുന്നോട്ടുവെച്ചു. ഉത്തരകൊറിയയുടെ ഭരണഘടന അനുശാസിക്കുന്ന പദവി അംഗീകരിക്കുകയാണെങ്കിൽ മാത്രം അമേരിക്കയുമായി സഹകരിക്കാമെന്ന കിമ്മിന്‍റെ പ്രഖ്യാപനം വരും ദിവസങ്ങളിൽ വലിയ അന്താരാഷ്ട്ര ചർച്ചകൾക്ക് വഴിതെളിക്കും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കുവൈത്തിൽ പെട്രോളിയം കമ്പനിയുടെ റിഫൈനറിയിൽ ഡ്രോൺ അവശിഷ്ടങ്ങൾ വീണ് അപകടം, രണ്ടു പേർക്ക് പരിക്ക്

കുവൈത്തിൽ പെട്രോളിയം കമ്പനിയുടെ റിഫൈനറിയിൽ ഡ്രോൺ അവശിഷ്ടങ്ങൾ വീണ് അപകടം, രണ്ടു പേർക്ക് പരിക്ക്

കുവൈത്ത് സിറ്റി: ഗൾഫ് മേഖലയിൽ ആക്രമണം തുടർന്ന് ഇറാൻ. കുവൈത്ത് ദേശീയ പെട്രോളിയം കമ്പനിയുടെ അഹ്മദി റിഫൈനറിയിൽ ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ച് രണ്ടു പേർക്ക് പരിക്കേറ്റതായാണ് ഏറ്റവും പുതിയ വിവരം. അതേസമയം റിഫൈനറിയുടെ പ്രവർത്തനത്തെ ബാധിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

എഫ്-15 തകർന്ന് വീണു

കുവൈത്തിൽ അമേരിക്കൻ നിർമിത അത്യാധുനിക യുദ്ധവിമാനം എഫ്-15 തകർന്ന് വീണു. ഇറാന് നേരെ യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണം മൂന്നാം ദിവസത്തിലേക്ക് കടന്നപ്പോഴാണ് യുദ്ധവിമാനം തകർന്നത്. എഫ്-15 യുദ്ധവിമാനം വെടിവെച്ചിട്ടതായി ഇറാൻ അവകാശപ്പെട്ടു. ഓൺലൈനിൽ പങ്കിട്ട ദൃശ്യങ്ങളിൽ എഫ്-15 വിമാനം തകർന്ന് താഴേക്ക് പതിക്കുന്നത് വ്യക്തമായി കാണാം. വിമാനം യുഎസിന്റേതാണോ അതോ ഇസ്രായേലിന്റേതാണോ എന്ന് വ്യക്തമല്ല. പൈലറ്റ് സുരക്ഷിതമായി രക്ഷപ്പെട്ടതായി ഒന്നിലധികം മാധ്യമ റിപ്പോർട്ടുകൾ പറയുന്നു.

കുവൈത്തിൽ ഒരു മരണം, 32 പേർക്ക് പരിക്ക്

ഇറാനിയൻ ഷെല്ലാക്രമണത്തെ തുടർന്ന് കുവൈത്തിലെ ആശുപത്രികളിൽ 32 വിദേശ പൗരന്മാരെ പ്രവേശിപ്പിച്ചതായി ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ഡോ. അബ്ദുല്ല അൽ-സനദ് അറിയിച്ചു, ഒരു മരണവും റിപ്പോർട്ട് ചെയ്തു. അൽ-അദാൻ ആശുപത്രിയിലാണ് തുടക്കത്തിൽ ആളുകളെ പ്രവേശിപ്പിച്ചതെന്നും അവിടെ നിന്ന് 15 പേരെ അടിയന്തര ചികിത്സക്കും തീവ്രപരിചരണത്തിനുമായി ജാബർ ആശുപത്രിയിലേക്ക് മാറ്റിയെന്നും അദ്ദേഹം വിശദീകരിച്ചു. തല, നെഞ്ച്, വയറ്റിലെ പരിക്കുകൾ, ഒന്നിലധികം ഒടിവുകൾ എന്നിവ ഉൾപ്പെടെയാണ് പലരുടെയും പരിക്കുകളെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പരിക്കേറ്റവരിൽ ചിലർക്ക് അടിയന്തര ശസ്ത്രക്രിയ നടത്തിയതായും മറ്റുള്ളവർ ശസ്ത്രക്രിയയ്ക്ക് വിധേയരായതായും ഗുരുതരമായ പരിക്കുകൾ തീവ്രപരിചരണം ലഭിക്കുന്ന കേസുകളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സൗദിയുടെ പ്രതിഷേധം

സൗദി അറേബ്യക്കും മറ്റ് അയൽരാജ്യങ്ങൾക്കും നേരെ ഇറാൻ നടത്തിയ സൈനിക നീക്കങ്ങളിൽ ശക്തമായ പ്രതിഷേധവുമായി സൗദി വിദേശകാര്യ മന്ത്രാലയം. സംഭവുമായി ബന്ധപ്പെട്ട് ഇറാൻ അംബാസഡർ അലി റെസ ഇനായത്തിയെ മന്ത്രാലയം വിളിച്ചുവരുത്തി രാജ്യത്തിെൻറ നിലപാട് വ്യക്തമാക്കി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അമേരിക്കയുമായി ചർച്ചയ്ക്കില്ലെന്ന് ഇറാന്റെ സുരക്ഷാ സമിതി സെക്രട്ടറി

അമേരിക്കയുമായി ചർച്ചയ്ക്കില്ലെന്ന് ഇറാന്റെ സുരക്ഷാ സമിതി സെക്രട്ടറി

അമേരിക്കയുമായി യാതൊരുവിധ ചർച്ചകൾക്കുമില്ലെന്ന് ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലാറിജാനി തിങ്കളാഴ്ച വ്യക്തമാക്കി. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റേത് മിഥ്യാധാരണകൾ മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. ട്രംപിന്റെ വികലമായ ചിന്താഗതികൾ മേഖലയെ വലിയ പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടതെന്നും ഇപ്പോൾ കൂടുതൽ അമേരിക്കൻ സൈനികർ കൊല്ലപ്പെടുമെന്ന് അദ്ദേഹം ഭയപ്പെടുന്നുണ്ടെന്നും ലാറിജാനി എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു. ഇറാനുനേരെ അമേരിക്കയും ഇസ്രായേലും ശക്തമായ വ്യോമാക്രമണം നടത്തുന്ന പശ്ചാത്തലത്തിലാണ് സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറിയുടെ പ്രതികരണം.

അതേസമയം, താൻ ഇറാനിയൻ നേതാക്കളുമായി സംസാരിക്കുമെന്ന് ഞായറാഴ്ച ട്രംപ് പറഞ്ഞിരുന്നു. ഇറാൻ ചർച്ചകൾക്ക് ആഗ്രഹിക്കുന്നുണ്ടെന്നും അതിന് താൻ സമ്മതിച്ചതായും താൻ അവരുമായി സംസാരിക്കുമെന്നും ട്രംപ് ദ അറ്റ്‌ലാന്റിക്കിനോട് പറഞ്ഞു. എന്നാൽ ചർച്ചകൾ എപ്പോൾ നടക്കുമെന്നോ ആരോടാണ് സംസാരിക്കുക എന്നോ വ്യക്തമാക്കാൻ അദ്ദേഹം തയ്യാറായില്ല.

കഴിഞ്ഞ വർഷങ്ങളിൽ അമേരിക്കയുമായും പാശ്ചാത്യ രാജ്യങ്ങളുമായും ചർച്ചകൾ നടത്തിയിരുന്ന ഇറാന്റെ പ്രമുഖ നേതാക്കളിൽ ഭൂരിഭാഗവും ഇപ്പോൾ ഇല്ലെന്ന് ട്രംപ് സൂചിപ്പിച്ചു.  അവർക്ക് നേരത്തെ തന്നെ ഒരു കരാറിൽ ഏർപ്പെടാമായിരുന്നുവെന്നും എന്നാൽ അമിത ബുദ്ധി കാണിച്ച അവർ അവസരം നഷ്ടപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.

ശനിയാഴ്ച അമേരിക്കയും ഇസ്രായേലും സംയുക്തമായി ആരംഭിച്ച യുദ്ധത്തിൽ ഇതുവരെ 48 ഇറാനിയൻ നേതാക്കൾ കൊല്ലപ്പെട്ടതായി മറ്റൊരു അഭിമുഖത്തിൽ ട്രംപ് അവകാശപ്പെട്ടു. തങ്ങൾ കൈവരിച്ചുകൊണ്ടിരിക്കുന്ന വിജയം ആർക്കും വിശ്വസിക്കാനാവില്ലെന്നും ഒറ്റയടിക്ക് 48 നേതാക്കളെ ഇല്ലാതാക്കാൻ സാധിച്ചുവെന്നും വളരെ വേഗത്തിലാണ് കാര്യങ്ങൾ മുന്നോട്ട് പോകുന്നതെന്നും ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മൂന്ന് മാസത്തെ മണ്ണെണ്ണ ഒരുമാസം കൊണ്ട് വിറ്റുതീർക്കും; വൈദ്യുതി ഇല്ലാത്തവർക്ക് 4 ലിറ്റർ, ഉള്ളവർക്ക് ഒരു ലിറ്റർ

മൂന്ന് മാസത്തെ മണ്ണെണ്ണ ഒരുമാസം കൊണ്ട് വിറ്റുതീർക്കും; വൈദ്യുതി ഇല്ലാത്തവർക്ക് 4 ലിറ്റർ, ഉള്ളവർക്ക് ഒരു ലിറ്റർ

തിരുവനന്തപുരം: മൂന്ന് മാസത്തില്‍ ഒരിക്കല്‍ നല്‍കിയിരുന്ന മണ്ണെണ്ണ റേഷന്‍ കടകള്‍ വഴി ഒരുമാസം കൊണ്ട് വിറ്റഴിക്കാന്‍ തീരുമാനം. കേന്ദ്രം അനുവദിച്ച മണ്ണെണ്ണ കെട്ടിക്കിടക്കുന്ന സാഹചര്യത്തിലാണ് ഒരു മാസം കൊണ്ട് മണ്ണെണ്ണ വിറ്റഴിക്കാന്‍ തീരുമാനിച്ചത്. വൈദ്യുതിയുള്ള വീട്ടുകാര്‍ക്ക് റേഷന്‍ കടകള്‍ വഴി ഒരു ലിറ്റര്‍ മണ്ണെണ്ണയും വൈദ്യുതിയില്ലാത്തവര്‍ക്ക് നാല് ലിറ്റര്‍ മണ്ണെണ്ണയുമാണ് ലഭിക്കുക.

2025-26 സാമ്പത്തിക വര്‍ഷത്തിന്റെ നാലാംപാദത്തില്‍ അനുവദിച്ച മണ്ണെണ്ണ ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ വാങ്ങിയവര്‍ക്കും വാങ്ങാത്തവര്‍ക്കും നല്‍കും. ഓരോ താലൂക്കിലും ലഭ്യമായ മണ്ണെണ്ണയുടെ കണക്കിനനുസരിച്ചായിരിക്കും ഇത്. മാര്‍ച്ച് 31ന് മുന്‍പ് കെട്ടിക്കിടക്കുന്ന മണ്ണെണ്ണയുടെ വിതരണം പൂര്‍ത്തിയാക്കാനാണ് ഭക്ഷ്യവകുപ്പ് സപ്ലൈ ഓഫീസര്‍മാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.

പല താലൂക്കുകളിലും മണ്ണെണ്ണയുടെ മൊത്ത വില്‍പ്പനശാലകളില്ല. അതിനാല്‍ ഇവിടങ്ങളിലെ റേഷന്‍കട ഉടമകള്‍ മറ്റ് താലൂക്കുകളില്‍ നിന്ന് മണ്ണെണ്ണ എടുക്കേണ്ട സാഹചര്യമായിരുന്നു. ഇതിനുള്ള വലിയ പണച്ചെലവ് കാരണം പലരും മണ്ണെണ്ണയെടുക്കാന്‍ തയ്യാറാകാറില്ല. അതിനാല്‍ മൂന്ന് മാസത്തില്‍ ഒരിക്കല്‍ അനുവദിക്കുന്ന മണ്ണെണ്ണ പോലും പലര്‍ക്കും ലഭിക്കാറില്ല. ഇതോടെയാണ് മണ്ണെണ്ണ കെട്ടിക്കിടക്കുന്ന സാഹചര്യമുണ്ടായത്.

ഈ മാസത്തെ വിഹിതവും റേഷന്‍കടക്കാര്‍ എല്ലാവരും ഏറ്റെടുക്കാന്‍ തയ്യാറായാല്‍ മാത്രമെ മുഴുവന്‍ കാര്‍ഡ് ഉടമകള്‍ക്കും മണ്ണെണ്ണ കിട്ടൂ. അല്ലെങ്കില്‍ സംസ്ഥാനത്തെ ഏത് റേഷന്‍ കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങാനാകുന്ന സൗകര്യം ആളുകള്‍ ഉപയോഗപ്പെടുത്തണം. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

രമേഷ് പിഷാരടി പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി, മത്സരിക്കാന്‍ താരം സന്നദ്ധത അറിയിച്ചു

രമേഷ് പിഷാരടി പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി, മത്സരിക്കാന്‍ താരം സന്നദ്ധത അറിയിച്ചു

നടനും സംവിധായകനും സ്റ്റാന്‍ഡ് അപ്പ് കൊമേഡിയനും ടെലിവിഷന്‍ താരവുമായ രമേഷ് പിഷാരടി പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചേക്കും. പാലക്കാട് മത്സരിക്കാന്‍ പിഷാരടി സന്നദ്ധത അറിയിച്ചതോടെ താരത്തിന്റെ പേര് സ്‌ക്രീനിംഗ് കമ്മിറ്റിക്ക് കൈമാറി. കെ. മുരളീധരന്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ പേര് പരിഗണിച്ചിരുന്നെങ്കിലും അന്തിമ പട്ടികയില്‍ പിഷാരടിയുടെ പേരാണ് ഇടംപിടിച്ചിരിക്കുന്നത്. സിനിമാ, ടെലിവിഷന്‍ താരമെന്ന നിലയ്ക്കുള്ള രമേഷ് പിഷാരടിയുടെ പ്രശസ്തിയും സ്വീകാര്യതയും വോട്ടായി മാറുമെന്നും അദ്ദേഹത്തിന് ജയസാധ്യത ഏറെയെന്നുമാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തല്‍

ജയസാധ്യത പരിഗണിച്ച് സിറ്റിങ് എംഎല്‍എമാരെയെല്ലാം മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. പാലക്കാട്ടെ സിറ്റിങ് എംഎല്‍എയായ രാഹുല്‍ മാങ്കൂട്ടത്തിലിനെ ബലാത്സംഗക്കേസിന് പിന്നാലെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതോടെയാണ് മണ്ഡലത്തില്‍ യുഡിഎഫ് ജയം ആവര്‍ത്തിക്കാന്‍ നേതൃത്വം കരുത്തനായ ഒരു സ്ഥാനാര്‍ഥിയെ തേടിയിരുന്നത്. തൃപ്പൂണിത്തുറയില്‍ കെ ബാബു ഇത്തവണ മത്സരിക്കാനില്ലെന്ന് അറിയിച്ചതോടെ ആ മണ്ഡലത്തില്‍ വിജയത്തുടര്‍ച്ചയ്ക്കായി രമേഷ് പിഷാരടിയുടെ പേര് പരിഗണിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ പാലക്കാട് മത്സരിക്കാമെന്ന് പിഷാരടി സന്നദ്ധത അറിയിച്ചതോടെ അത്തരം ചര്‍ച്ചകളും അഭ്യൂഹങ്ങളും അവസാനിച്ചിരിക്കുകയാണ്.

നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി ഉള്‍പ്പെടെ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചേക്കുമെന്ന് മുമ്പ് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നുവെങ്കിലും ധര്‍മജന്‍ തന്നെ താന്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി നിര്‍ണയത്തിനായി മൂന്ന് മുന്നണികളും തിരക്കിട്ട ചര്‍ച്ചകള്‍ നടത്തുകയാണ്.