Tuesday, 17 March 2026

കുരങ്ങുകളെ ഓടിക്കണം; കരടി വേഷം ധരിച്ച് ഉത്തർപ്രദേശിലെ കർഷകർ

കുരങ്ങുകളെ ഓടിക്കണം; കരടി വേഷം ധരിച്ച് ഉത്തർപ്രദേശിലെ കർഷകർ

കൃഷി നശിപ്പിക്കുന്ന കുരങ്ങുകളെ തുരത്താൻ വിചിത്രമായ വഴി തേടി ഉത്തർപ്രദേശിലെ ഒരു കർഷകൻ. സംഭാൽ ജില്ലയിലെ ഫിറോസ്പൂർ ഗ്രാമത്തിലാണ് സംഭവം. തന്‍റെ പാടത്തെ വിളകൾ സംരക്ഷിക്കാൻ കരടിയുടെ വേഷം ധരിച്ചാണ് ധരംബീർ എന്ന കർഷകൻ ഇപ്പോൾ കാവലിരിക്കുന്നത്. ഇതിന്‍റെ വീഡിയോ ദൃശ്യങ്ങൾ വാർത്താ ഏജൻസിയായ എഎൻ ഐ പുറത്തുവിട്ടതോടെ സമൂഹ മാധ്യമങ്ങളിൽ വൈറലായി

കരടി വേഷം

ഗ്രാമത്തിലെ ഉരുളക്കിഴങ്ങ്, സ്ട്രോബെറി പാടങ്ങളിൽ നൂറിലധികം കുരങ്ങുകളാണ് ദിവസവും നാശനഷ്ടങ്ങൾ വരുത്തുന്നത്. അധികൃതരോട് പരാതിപ്പെട്ടിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് ധരംബീറും മറ്റ് ഏതാനും കർഷകരും ചേർന്ന് 4,000 രൂപ മുടക്കി കരടി വേഷം വാങ്ങിയത്. ഈ വേഷം ധരിച്ച് പാടത്തിറങ്ങിയാൽ കുരങ്ങുകൾ പേടിച്ച് ഓടുമെന്ന് കർഷകർ പറയുന്നു. "കുരങ്ങുകൾ വലിയ ശല്യമാണ്. ഈ വേഷത്തിൽ ഞങ്ങളെ കാണുമ്പോൾ അവ പേടിച്ച് ഓടുന്നുണ്ട്. നിലവിൽ രണ്ട് മൂന്ന് പേർ ഇത്തരത്തിൽ കരടി വേഷം ധരിച്ച് കാവൽ നിൽക്കുന്നുണ്ട്. ഇതിനൊരു ശാശ്വത പരിഹാരം വേണം," - ധരംബീർ പറയുന്നു.

ശാശ്വത പരിഹരമല്ല

സംഭവം ശ്രദ്ധയിൽപ്പെട്ടതായി പ്രാദേശിക ഫോറസ്റ്റ് റേഞ്ചർ മനോജ് കുമാർ അറിയിച്ചു. എങ്കിലും കരടി വേഷം ധരിക്കുന്നത് ഒരു ശാശ്വത പരിഹാരമല്ലെന്നാണ് അദ്ദേഹത്തിന്‍റെ പക്ഷം. "ഒരു സ്ഥലത്ത് നിന്ന് ഓടിച്ചാൽ കുരങ്ങുകൾ മറ്റൊരു സ്ഥലത്തേക്ക് പോകും. അവയെ പിടികൂടി കാട്ടിലേക്ക് മാറ്റുകയാണ് ഏക പോംവഴി. ഇതിനായി വനംവകുപ്പ് എല്ലാ ശ്രമങ്ങളും നടത്തും. മുകളിൽ നിന്നുള്ള നിർദ്ദേശങ്ങൾക്കനുസരിച്ച് കുരങ്ങുകളെ പിടികൂടാൻ ശക്തമായ നടപടികൾ സ്വീകരിക്കും," എന്ന് മനോജ് കുമാർ വ്യക്തമാക്കി. സമൂഹ മാധ്യമങ്ങളിൽ ഇതിനോടകം 3.5 ലക്ഷത്തിലധികം ആളുകളാണ് ഈ കർഷകന്‍റെ 'കരടി വേഷം' കണ്ടത്. വന്യമൃഗശല്യം നേരിടാൻ കർഷകർ ഇത്തരം വിചിത്ര മാർഗങ്ങൾ തേടേണ്ടി വരുന്നത് ചർച്ചകൾക്കും വഴിതെളിച്ചിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ ആരുടെയും സഹായം ആവശ്യമില്ലെന്ന് ഡോണള്‍ഡ് ട്രംപ്

ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ ആരുടെയും സഹായം ആവശ്യമില്ലെന്ന് ഡോണള്‍ഡ് ട്രംപ്

ഹോര്‍മൂസ് കടലിടുക്ക് തുറക്കാന്‍ തനിക്കാരുടെയും സഹായം വേണ്ടെന്ന് ഡോണള്‍ഡ് ട്രംപ്. തങ്ങള്‍ക്കാരുടെയും സഹായം ആവശ്യമില്ലെന്നും ലോകത്തെ ഏറ്റവും ശക്തിയുള്ള രാഷ്ട്രമാണ് അമേരിക്കയെന്നും അമേരിക്കയ്ക്കാണ് ഏറ്റവും ശക്തമായ സൈന്യമുള്ളതെന്നും ട്രംപ് പറഞ്ഞു. സഖ്യകക്ഷികള്‍ ഏതു മട്ടില്‍ പ്രതികരിക്കുമെന്നറിയാനാണ് താന്‍ നിര്‍ദ്ദേശം മുന്നോട്ടുവച്ചതെന്നും ട്രംപ് വ്യക്തമാക്കി.

ഹോര്‍മൂസ് കടലിടുക്ക് തുറക്കാന്‍ യുദ്ധക്കപ്പലുകള്‍ അയക്കണമെന്ന ട്രംപിന്റെ നിര്‍ദ്ദേശത്തോട് ലോകരാജ്യങ്ങള്‍ വിമുഖത പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് ട്രംപിന്റെ പ്രതികരണം.അമേരിക്കന്‍ സഖ്യകക്ഷികളായ ജര്‍മനിയും സ്പെയ്നും ഇറ്റലിയും ഫ്രാന്‍സും ബ്രിട്ടനുമടക്കമുള്ള രാജ്യങ്ങള്‍ ട്രംപിന്റെ നിര്‍ദ്ദേശം നിരസിച്ചിരുന്നു.

ഹോര്‍മൂസില്‍ നാവികവിന്യാസത്തിന് സഖ്യകക്ഷികള്‍ സഹായിച്ചില്ലെങ്കില്‍ നാറ്റോയുടെ ഭാവി മോശമായിരിക്കുമെന്ന ട്രംപിന്റെ മുന്നറിയിപ്പ് തള്ളിക്കൊണ്ടായിരുന്നു യൂറോപ്യന്‍ രാജ്യങ്ങളുടെ പ്രതികരണം. തങ്ങളോട് ആലോചിച്ചിട്ടല്ല അമേരിക്ക പശ്ചിമേഷ്യയില്‍ യുദ്ധം ആരംഭിച്ചതെന്ന് ജര്‍മനി പരസ്യമായി നിലപാടെടുത്തു. യുദ്ധക്കപ്പലുകള്‍ ഹോര്‍മൂസിലേക്ക് അയക്കുന്നത് യുദ്ധം വ്യാപിക്കാനെ ഇടയാക്കുകയുള്ളുവെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാമെറും വ്യക്തമാക്കി. തന്റെ അഭ്യര്‍ത്ഥന ലോകനേതാക്കള്‍ പരസ്യമായി തള്ളിയത് ട്രംപിനെ ചൊടിപ്പിച്ചിട്ടുണ്ട്. ഹോര്‍മൂസ് കടലിടുക്ക് തുറക്കാന്‍ തനിക്കാരുടെയും സഹായം വേണ്ടെന്നും സഖ്യകക്ഷികള്‍ ഏതു മട്ടില്‍ പ്രതികരിക്കുമെന്നറിയാനാണ് താന്‍ നിര്‍ദ്ദേശം മുന്നോട്ടുവച്ചതെന്നും ട്രംപ് പത്രസമ്മേളനത്തില്‍ പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തെലങ്കാനയിൽ നൂറോളം തെരുവുനായ്ക്കളെ വിഷംകൊടുത്ത് കൊന്നു; കേസ്

തെലങ്കാനയിൽ നൂറോളം തെരുവുനായ്ക്കളെ വിഷംകൊടുത്ത് കൊന്നു; കേസ്

തെലങ്കാന: തെലങ്കാനയിൽ തെരുവുനായ്ക്കളെ വിഷംകൊടുത്ത് കൊന്നു. നൂറോളം തെരുവുനായ്ക്കളെയാണ് വിഷം കൊടുത്ത് കൊന്നത്.

മഞ്ചേരിയൽ ജില്ലയിലെ കിശ്ത്പുർ ഗ്രാമത്തിലാണ് സംഭവം. ഗ്രാമമുഖ്യനും കൂട്ടാളികളുമാണ് തെരുവുനായ്ക്കളെ കൊന്നത് എന്നാണ് വിവരം. ഇതിനെതിരെ മൃഗസ്നേഹിയായ ഗൗതം എന്നയാൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പരാതിയിന്മേൽ ഗ്രാമത്തിലെ സർപഞ്ചിനും ഗ്രാമപഞ്ചായത്തിനുമെതിരെ കേസെടുത്തു.

ഗ്രാമപഞ്ചായത്ത് സെക്രട്ടറി തന്നെയാണ് തെരുവുനായ്ക്കളെ കൊല്ലാൻ മുൻകൈ എടുത്തത് എന്നാണ് വിവരം. പുറത്തുനിന്ന് രണ്ടുപേരെ കൊണ്ടുവന്ന് നായ്ക്കളെ വിഷംകൊടുത്ത് കൊന്നുവെന്നും നദിക്കരയിൽ കുഴിച്ചുമൂടിയെന്നുമാണ് കണ്ടെത്തൽ.

കഴിഞ്ഞ കുറച്ച് മാസങ്ങളായി തെലങ്കാനയിലെ വിവിധ ഭാഗങ്ങളിലും വ്യാപകമായി തെരുവുനായ്ക്കളെ കൊല്ലുന്നതായി കാണപ്പെടുന്നുണ്ട്. നിരവധി ഗ്രാമപഞ്ചായത്ത് സർപഞ്ചുകൾക്കെതിരെയാണ് കേസ്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി

സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കുറഞ്ഞു കൊണ്ടിരിക്കുകയാണ്. ഇന്നലെ രണ്ട് തവണയാണ് വില കുറഞ്ഞത്. എന്നാലിന്ന്, സ്വർണവില കൂടുകയായിരുന്നു.

തുടർച്ചയായി ഏഴ് തവണത്തെ കുറവിന് ശേഷമാണ് ഇന്ന് വിലയ്ക്ക് വർധനവുണ്ടായത്. രു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 1,16,320 രൂപയാണ് ഇന്നത്തെ വിപണിവില. ഒരു ഗ്രാമിന് 14,540 രൂപയും. കഴിഞ്ഞ ദിവസവുമായി തട്ടിച്ച് നോക്കുമ്പോള്‍ പവന് 880 രൂപയുടെയും ഗ്രാമിന് 110 രൂപയുടെയും വർ‌ധനവാണുണ്ടായത്. ഇന്നലെ 1,15,440 രൂപയിലാണ് ഒടുവില്‍ വ്യാപാരം നടന്നത്.

18 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 11,945 രൂപയും പവന് 95,560 രൂപയുമാണ് ഇന്നത്തെ വില. ഇന്നലത്തെ വിലയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഗ്രാമിന് 90 രൂപയുടെ വ്യത്യാസം ഉണ്ടായിട്ടുണ്ട്. വെള്ളിവിലയിലും കൂടുതല്‍ ഉണ്ടായിട്ടുണ്ട്. ഒരു ഗ്രാമിന് 270 രൂപയും 10 ഗ്രാമിന് 2,700 രൂപയുമായിരുന്ന വെള്ളിവില ഇന്ന് ഗ്രാമിന് 275 രൂപയും 10 ഗ്രാമിന് 2750 രൂപയുമായി ആയി കൂടിയിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നിയമസഭാ തിരഞ്ഞെടുപ്പ്; സോഷ്യൽ മീഡിയ കർശന നിരീക്ഷണത്തിൽ : നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് പോലീസ്

നിയമസഭാ തിരഞ്ഞെടുപ്പ്; സോഷ്യൽ മീഡിയ കർശന നിരീക്ഷണത്തിൽ : നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് പോലീസ്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാനത്ത് പെരുമാറ്റച്ചട്ടം നിലവിൽ വന്നതോടെ, സോഷ്യൽ മീഡിയ ഇടപെടലുകളിൽ കർശന ജാഗ്രത പാലിക്കണമെന്ന് കേരളാ പൊലീസ് നിർദ്ദേശിച്ചു. വ്യാജവാർത്തകൾ ചമയ്ക്കുന്നവർക്കും വിദ്വേഷം പടർത്തുന്നവർക്കും എഐ (AI) സാങ്കേതികവിദ്യ ദുരുപയോഗം ചെയ്യുന്നവർക്കും എതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കും. സൈബർ ഇടങ്ങളിലെ ഓരോ ചലനവും നിരീക്ഷിക്കാൻ പ്രത്യേക സംവിധാനം സജ്ജമാക്കിയതായും പൊലീസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

​2026-ലെ കേരള നിയമസഭാ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റച്ചട്ടം (Model Code of Conduct) നിലവിൽ വന്നിരിക്കുന്ന സാഹചര്യത്തിൽ സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ ജാഗ്രത പുലർത്തണം. സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ വരുന്ന മെസ്സേജുകൾ, ചിത്രങ്ങൾ, വീഡിയോകൾ, ഓഡിയോ ക്ലിപ്പുകൾ എന്നിവ അഡ്മിൻമാർ കൃത്യമായി നിരീക്ഷിക്കേണ്ടതാണ്.

​AI & ഡീപ് ഫേക്കുകൾ (Deepfakes): ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് നിർമ്മിച്ച വ്യാജ വീഡിയോകൾ, ഓഡിയോകൾ എന്നിവ പ്രചരിപ്പിക്കരുത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരമുള്ള 'AI-Generated' എന്ന ലേബൽ ഇല്ലാത്ത സംശയാസ്പദമായ രാഷ്ട്രീയ പ്രചാരണങ്ങൾക്ക് നിയമനടപടികൾ നേരിടേണ്ടതായി വരും. 

ജാതി, മതം, വർഗ്ഗം, കമ്മ്യൂണിറ്റി എന്നിവയുടെ പേരിൽ വിഭാഗീയതയോ ശത്രുതയോ ഉണ്ടാക്കുന്ന തരത്തിലുള്ള സന്ദേശങ്ങൾ നിർമ്മിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുത്. (ഭാരതീയ ന്യായ സംഹിത - BNS 196 പ്രകാരം ഇത് കുറ്റകരമാണ്). വോട്ടെടുപ്പ് തീയതി, സ്ഥാനാർത്ഥികൾ, വർഗീയ സംഭവങ്ങൾ എന്നിവയെക്കുറിച്ചുള്ള സ്ഥിരീകരിക്കാത്ത 'വ്യാജ വാർത്തകൾ' പ്രചരിപ്പിക്കരുത്. വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂർ മുമ്പ് തുടങ്ങുന്ന 'സൈലൻസ് പീരിയഡിൽ' യാതൊരുവിധത്തിലുള്ള തെരഞ്ഞെടുപ്പ് പ്രചാരണങ്ങളും സോഷ്യൽ മീഡിയ വഴി നടത്തരുത്.

​സോഷ്യൽ മീഡിയഗ്രൂപ്പുകളിലെ ഓരോ അംഗത്തിന്റെയും പോസ്റ്റുകൾക്ക് അഡ്മിൻമാർ നേരിട്ട് ഉത്തരവാദികൾ ആയിരിക്കില്ലെന്നു ബഹു. ഹൈക്കോടതി നിരീക്ഷിച്ചിട്ടുണ്ടെങ്കിലും താഴെ പറയുന്ന സാഹചര്യങ്ങളിൽ ക്രിമിനൽ നടപടികൾ നേരിടേണ്ടതായി വരും

​നിയമവിരുദ്ധമായ സന്ദേശങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടും അവ നീക്കം ചെയ്യാതെ കുറ്റകൃത്യത്തിന് പ്രേരണ (Abetment) നൽകുക.

​വ്യാജ വാർത്തകൾ പ്രചരിപ്പിക്കാൻ അഡ്മിൻ കൂട്ടുനിൽക്കുകയോ ഒരേ ലക്ഷ്യത്തോടെ പ്രവർത്തിക്കുകയോ ചെയ്യുക. ​ഐടി ആക്ട് (IT Act) അല്ലെങ്കിൽ ബിഎൻഎസ് (BNS) പ്രകാരം പോലീസ് നൽകുന്ന നോട്ടീസുകളോട് സഹകരിക്കാതിരിക്കുക.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇറാന്റെ ആക്രമണം; യുഎഇയിൽ ആകെ മരണം എട്ടായി

ഇറാന്റെ ആക്രമണം; യുഎഇയിൽ ആകെ മരണം എട്ടായി

പതിനെട്ടാം ദിവസവും ആശങ്കയ്ക്കും ആക്രമണത്തിനും അയവില്ല. ഇറാൻ ആക്രമണത്തിൽ യുഎഇയിൽ ആകെ മരണം എട്ടായി. അബുദാബി ബനിയാസിയിലുണ്ടായ മിസൈൽ ആക്രമണത്തിൽ പാകിസ്താൻ സ്വദേശി കൂടി കൊല്ലപ്പെട്ടതോടെയാണ് മരണസംഖ്യ ഉയർന്നത്. യുഎഇയിൽ സൗദിയിലും കാര്യമായ ആക്രമണമാണ് ഇന്ന് പുലർച്ചെയുണ്ടായത്. മൂന്ന് തവണ ദുബായിയെയും അബുദാബിയെയും കേന്ദ്രീകരിച്ച് ആക്രമണം ഉണ്ടായി. ഇടയ്ക്ക് ഒരു മണിക്കൂർ യുഎഇ വ്യോമാതിർത്തി അടച്ചിട്ടു. അബൂദാബിയിലെ ഷാഹ് ഓയിൽ ഫീൽഡിലും ഫുജൈറ ഓയിൽ ഇൻഡസ്ട്രിയൽ സോണിലും തീപിടിത്തമുണ്ടായി

സൗദിയിൽ വിവിധയിടങ്ങളിലായി 40 ഡ്രോണുകൾ പ്രതിരോധ മന്ത്രാലയം തകർത്തു. കിഴക്കൻ പ്രവിശ്യയിലും സെൻട്രൽ പ്രവിശ്യയിലെ ഖർജിലുമാണ് പ്രധാനമായും ആക്രമണ ശ്രമങ്ങൾ ഉണ്ടായത്. ഖത്തറിലും പുലർച്ചെ ആക്രമണശ്രമം ഉണ്ടായി. കുവൈറ്റിൽ നിന്ന് 16 ഹിസ്ബുള്ള ഭീകരരെ പിടികൂടി. യുഎഇയിൽ ഓൺലൈൻ ക്ലാസ്സ് നീട്ടാൻ തീരുമാനമായിട്ടുണ്ട്. നഴ്സറി മുതൽ യൂണിവേഴ്സിറ്റി തലത്തിലെ വിദ്യാർഥികൾക്ക് വരെ ഏപ്രിൽ ആദ്യവാരം വരെ ഓൺലൈൻ ക്ലാസുകളാകും ഉണ്ടാവുക.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വില കൂടിയ എസ്‌യുവി തകരാറിലായി! കമ്പനി 75 ലക്ഷം രൂപ തിരികെ നൽകാൻ കോടതി ഉത്തരവ്

വില കൂടിയ എസ്‌യുവി തകരാറിലായി! കമ്പനി 75 ലക്ഷം രൂപ തിരികെ നൽകാൻ കോടതി ഉത്തരവ്

ആഡംബര എസ്‌യുവി വാങ്ങിയ ഉപഭോക്താവിന്റെ കേസിൽ ഒരു പ്രധാന തീരുമാനവുമായി ഡൽഹി ഉപഭോക്തൃ കോടതി. അമേരിക്കൻ കാർ കമ്പനിയായ ജീപ്പിനോടും അതിന്റെ മാതൃ കമ്പനിയായ ഫിയറ്റ് ഇന്ത്യ ഓട്ടോമൊബൈൽസിനോടും തകരാറുള്ള എസ്‌യുവിക്ക് പകരം ഉപഭോക്താവിന് പുതിയത് നൽകുകയോ അല്ലെങ്കിൽ ഏകദേശം 75 ലക്ഷം രൂപ തിരികെ നൽകുകയോ ചെയ്യണമെന്ന് ഉത്തരവിട്ടു . ഒരു ജീപ്പ് റാംഗ്ലർ റൂബിക്കോണുമായി ബന്ധപ്പെട്ടതാണ് ഈ കേസ്. അത് വാങ്ങിയതിനുശേഷം ഉപഭോക്താവ് നിരവധി ഗുരുതരമായ സാങ്കേതിക പ്രശ്‌നങ്ങൾ നേരിട്ടു. വിശദാംശങ്ങൾ അറിയാം.

കാർടോക്കിന്റെ റിപ്പോർട്ട് അനുസരിച്ച്, 2021 ൽ ഉപഭോക്താവ് ജീപ്പ് റാംഗ്ലർ റൂബിക്കോൺ വാങ്ങി. ആ സമയത്ത്, എസ്‌യുവിയുടെ എക്‌സ്-ഷോറൂം വില ഏകദേശം 57.9 ലക്ഷം രൂപ ആയിരുന്നു. എന്നാൽ ആക്‌സസറികളും മറ്റ് ചെലവുകളും ചേർത്തപ്പോൾ, മൊത്തം ചെലവ് ഏകദേശം 70 ലക്ഷം രൂപയിൽ എത്തി. കാർ വാങ്ങിയതിന് തൊട്ടുപിന്നാലെ, റൂഫ് ടോപ്പിൽ നിന്ന് വെള്ളം ഒഴുകുന്നത്, തകരാറിലായ എസി സിസ്റ്റം, റിവേഴ്‌സ് ക്യാമറ, ഓട്ടോ സ്റ്റാർട്ട്-സ്റ്റോപ്പ് എന്നിവയിലെ പ്രശ്‌നങ്ങൾ ഉൾപ്പെടെ നിരവധി പ്രശ്‌നങ്ങൾ നേരിടാൻ തുടങ്ങി.

ഇതിനുപുറമെ, എഞ്ചിൻ, ത്രോട്ടിൽ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും, വാഹനമോടിക്കുമ്പോൾ വൈബ്രേഷനുകളും ഉണ്ടായിരുന്നു. ഇത്രയും വിലകൂടിയ എസ്‌യുവിയിൽ ഇത്തരം പ്രശ്‌നങ്ങൾ കാരണം ഉപഭോക്താവ് വളരെ അസ്വസ്ഥനായിരുന്നു. നിരവധി സർവീസ് സെന്ററുകളിൽ പോയെങ്കിലും പരിഹാരം കണ്ടെത്താൻ കഴിഞ്ഞില്ല. പ്രശ്‌നം പരിഹരിക്കാൻ ഉപഭോക്താവ് വിവിധ നഗരങ്ങളിലെ അംഗീകൃത സർവീസ് സെന്ററുകളുടെ സഹായം തേടി. ഡെറാഡൂൺ, ചണ്ഡീഗഢ്, ഡൽഹി, അഹമ്മദാബാദ് എന്നിവിടങ്ങളിലെ സർവീസ് സെന്ററുകളിലേക്ക് കാർ കാണിച്ചതായി പറഞ്ഞെങ്കിലും പ്രശ്‌നം വീണ്ടും വീണ്ടും വന്നുകൊണ്ടിരുന്നു. പലതവണ ഭാഗങ്ങൾ മാറ്റിസ്ഥാപിച്ചു, പക്ഷേ മെച്ചപ്പെടുന്നതിനുപകരം, എസ്‌യുവിയുടെ അവസ്ഥ വഷളാകാൻ തുടങ്ങി.