Wednesday, 18 March 2026

വിമാന യാത്രയിൽ വലിയ മാറ്റങ്ങൾ, ഇനി ഇഷ്ടമുള്ള സീറ്റിൽ ഇരിക്കാം; അധിക ചിലവുകൾ കുറയും, പുതിയ നിർദ്ദേശങ്ങളുമായി ഡിജിസിഎ

വിമാന യാത്രയിൽ വലിയ മാറ്റങ്ങൾ, ഇനി ഇഷ്ടമുള്ള സീറ്റിൽ ഇരിക്കാം; അധിക ചിലവുകൾ കുറയും, പുതിയ നിർദ്ദേശങ്ങളുമായി ഡിജിസിഎ

മുംബൈ: വിമാനങ്ങളിലെ സീറ്റ് ബുക്കിംഗിലും ബാഗേജിലും പുതിയ നിർദ്ദേശങ്ങളുമായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). വിമാനത്തിൽ ഇഷ്ടപ്പെട്ട സീറ്റുകൾ ബുക്ക് ചെയ്യുന്നതിനും സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ഒപ്പമിരുന്ന് യാത്ര ചെയ്യുന്നതിനും ഇനി തടസ്സങ്ങൾ കുറയും. സീറ്റ് തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് വിമാനയാത്രയ്ക്ക് ചെലവ് കൂടുന്നത് തടയാൻ ലക്ഷ്യമിട്ട് ഡിജിസിഎ പുതിയ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.

അധിക തുക ഈടാക്കുന്നതിനായി സേവനങ്ങളെ തരംതിരിക്കുന്ന രീതിയെ ഡിജിസിഎ ലക്ഷ്യം വെച്ചിട്ടുണ്ട്. ഇത് ഭൂരിഭാഗം യാത്രക്കാർക്കും അധിക ചിലവില്ലാതെ സീറ്റുകൾ ഉറപ്പാക്കാൻ സഹായിക്കും. യാത്രക്കാരുടെ താത്പര്യം സംരക്ഷിക്കുന്നതിനുള്ള സുപ്രധാന നീക്കത്തിന്റെ ഭാഗമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

വിമാനത്തിലെ കുറഞ്ഞത് 60% സീറ്റുകളെങ്കിലും സൗജന്യമായി അലോട്ട് ചെയ്യാൻ വിമാനക്കമ്പനികൾ ബാധ്യസ്ഥരാണെന്നാണ് പുതിയ നിർദ്ദേശങ്ങൾ വ്യക്തമാക്കുന്നത്. ഇതോടെ യാത്രക്കാർക്ക് ഇഷ്ടമുള്ള സീറ്റ് ബുക്ക് ചെയ്യുന്നതിന് അധിക പണം നൽകേണ്ടി വരില്ല. ഇത് യാത്രക്കാർക്ക് വലിയ ആശ്വാസമാകും. വിമാനത്തിനുള്ളിലെ ഭൂരിഭാഗം സീറ്റുകളും സൗജന്യമായി തിരഞ്ഞെടുക്കാൻ ലഭ്യമാണെന്ന് ഇതുവഴി ഉറപ്പാക്കാൻ സാധിക്കും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മാട്രിമോണി വഴി ഡോക്ടറിൽ നിന്ന് 37 ലക്ഷം രൂപ തട്ടിയെടുത്തു, അന്താരാഷ്ട്ര സൈബർ ക്രൈം റാക്കറ്റിനെ പിടികൂടി കൊച്ചി സിറ്റി സൈബർ പൊലീസ്

മാട്രിമോണി വഴി ഡോക്ടറിൽ നിന്ന് 37 ലക്ഷം രൂപ തട്ടിയെടുത്തു, അന്താരാഷ്ട്ര സൈബർ ക്രൈം റാക്കറ്റിനെ പിടികൂടി കൊച്ചി സിറ്റി സൈബർ പൊലീസ്

എറണാകുളം: കമ്പോഡിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സൈബർ ക്രൈം റാക്കറ്റിലെ കണ്ണികളെ പിടികൂടി കൊച്ചി സിറ്റി സൈബർ പൊലീസ്. ആലപ്പുഴ സ്വ​ദേശി സൂരജ് കൃഷ്ണ (22), മലപ്പുറം സ്വദേശികളായ ആദിൽ കെ.പി (22), മുഹമ്മദ് ഫൈസൽ (25) എന്നിവരാണ് കൊച്ചി സിറ്റി സൈബർ പൊലീസിന്റെ പിടിയിലായത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറിൽ നിന്നാണ് പ്രതികൾ പണം തട്ടിയെടുത്തത്.

എൻആർഐ യുവതിയെന്ന് വ്യാജേനയാണ് പ്രതികൾ ഡോക്ടറുമായി സൗഹൃദത്തിലായത്. മാട്രിമോണി സൈറ്റിലൂടെയാണ് ഇവർ പരസ്പരം ബന്ധപ്പെട്ടിരുന്നത്. വ്യാജ ട്രേഡിംഗ് പ്ലാറ്റ്‌ഫോമുകൾ വഴി വലിയ ലാഭം വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുകയായിരുന്നു. ഡോക്ടറെ വിശ്വസിപ്പിക്കുന്നതിനായി വ്യാജ ബാങ്ക് സ്റ്റേറ്റ്‌മെന്റുകളും സ്ക്രീൻഷോട്ടുകളും പ്രതികൾ അയച്ചിരുന്നു.

കമ്പോഡിയയിൽ പ്രവർത്തിക്കുന്ന പ്രതികളുടെ ഡിജിറ്റൽ ഫുട്‌പ്രിന്റുകൾ ശേഖരിച്ച് പൊലീസ് നടത്തിയ അന്വേഷണമാണ് നിർണായകമായത്. വിദേശത്ത് നിന്നും പ്രതി ഇന്ത്യയിൽ എത്തിയ ഉടൻ തന്നെ 24 മണിക്കൂറിനുള്ളിൽ പ്രതികളെയും കൂട്ടാളികളെയും പൊലീസ് സംഘം പിടികൂടി. ഡിജിറ്റൽ ഗാഡ്‌ജെറ്റുകളും ബാങ്കിംഗ് രേഖകളും ഇവരിൽ നിന്ന് കണ്ടെടുത്തു. 

വിദേശത്ത് ജോലി വാ​ഗ്ദാനം ചെയ്ത് യുവതീയുവാക്കളെ നിർബന്ധപൂർവ്വം സൈബർ കുറ്റകൃത്യങ്ങളുടെ ഭാഗമാക്കുന്ന രീതി ഇത്തരം സംഘങ്ങൾക്കിടയിലുണ്ട്. ഇൻസ്‌പെക്ടർ ഷമീർഖാന്റെ നേതൃത്വത്തിൽ പി എ, എ.എസ്.ഐ രമേഷ് എസ്, എസ്.സി.പി മാരായ അജിത്ത് രാജ്, അരുൺ. ആർ, അനീഷ്, സി.പി.ഒ നജീബ് എന്നിവരുടെ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പശ്ചിമേഷ്യയിലെ സംഘർഷത്തിനിടെ നിർണായക ഫോൺ കോൾ; യുഎഇ പ്രസിഡന്‍റുമായി സംസാരിച്ച് നരേന്ദ്ര മോദി

പശ്ചിമേഷ്യയിലെ സംഘർഷത്തിനിടെ നിർണായക ഫോൺ കോൾ; യുഎഇ പ്രസിഡന്‍റുമായി സംസാരിച്ച് നരേന്ദ്ര മോദി

അബുദാബി: പശ്ചിമേഷ്യയിൽ വർധിച്ചുവരുന്ന സുരക്ഷാ വെല്ലുവിളികളും മേഖലയിലെ സംഘർഷ സാഹചര്യത്തിലും ആശങ്ക രേഖപ്പെടുത്തി യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും. ഇരു നേതാക്കളും ഫോണിൽ സംസാരിച്ചു. വരാനിരിക്കുന്ന ചെറിയ പെരുന്നാളിന് മുന്നോടിയായി പരസ്പരം പെരുന്നാൾ ആശംസകൾ നേർന്ന നേതാക്കൾ, മേഖലയിലെ സ്ഥിരതയെയും സമുദ്ര സുരക്ഷയെയും കുറിച്ച് വിശദമായ ചർച്ചകൾ നടത്തി.

‘എന്റെ സഹോദരൻ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി സംസാരിക്കുകയും മുൻകൂട്ടി ഈദ് ആശംസകൾ അറിയിക്കുകയും ചെയ്തു,’ എന്ന് മോദി എക്സിൽ കുറിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള ഉഭയകക്ഷി ബന്ധത്തെ പ്രതിഫലിപ്പിക്കുന്നതായിരുന്നു ഈ സംഭാഷണം. യുഎഇയിലെ സിവിലിയൻ കേന്ദ്രങ്ങൾക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങളെ ഇന്ത്യ ശക്തമായി അപലപിച്ചു. നിരപരാധികളുടെ ജീവൻ നഷ്ടപ്പെടുന്നതും അടിസ്ഥാന സൗകര്യങ്ങൾ തകർക്കുന്നതും അംഗീകരിക്കാനാവില്ലെന്ന് മോദി വ്യക്തമാക്കി.

ആഗോള ഊർജ്ജ വിതരണത്തിന്റെ പ്രധാന പാതയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിതവും തടസ്സമില്ലാത്തതുമായ കപ്പൽ ഗതാഗതം ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം ഇരു നേതാക്കളും ഊന്നിപ്പറഞ്ഞു. പശ്ചിമേഷ്യയിൽ എത്രയും വേഗം സമാധാനവും സുരക്ഷയും പുനഃസ്ഥാപിക്കുന്നതിനായി ഇരുരാജ്യങ്ങളും ഒന്നിച്ച് പ്രവർത്തിക്കുമെന്ന് നേതാക്കൾ ആവർത്തിച്ചു. ഊർജ്ജ ഇറക്കുമതിക്കും ലക്ഷക്കണക്കിന് പ്രവാസികളുടെ സുരക്ഷയ്ക്കും ഇന്ത്യ ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്ന മേഖലയാണ് ഗൾഫ്. 2022-ലെ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന് ശേഷം വ്യാപാരം, പ്രതിരോധം, സാങ്കേതികവിദ്യ എന്നീ മേഖലകളിൽ ഇന്ത്യയും യുഎഇയും തമ്മിലുള്ള സഹകരണം വൻതോതിൽ വർധിച്ചിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അമ്മയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് മകൻ, മൃതദേഹം പുറത്തെടുത്ത് പരിശോധിക്കാൻ പൊലീസ്

അമ്മയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് മകൻ, മൃതദേഹം പുറത്തെടുത്ത് പരിശോധിക്കാൻ പൊലീസ്

നാദാപുരം: കോഴിക്കോട് അരൂരിൽ അമ്മയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് മകൻ രംഗത്ത്. അരൂർ കിഴക്കയിൽ പൊയിൽ പൊക്കി (75)യുടെ മരണത്തിലാണ് ദുരൂഹത ആരോപിച്ച് മകൻ കൃഷ്ണൻ നാദാപുരം പൊലീസിൽ പരാതി നൽകിയത്. മൃതദേഹത്തിന്റെ ഇടതു കൈക്ക് പരിക്കുകളുണ്ടെന്നാണ് പരാതിയിൽ പറയുന്നത്.

പരാതി ലഭിച്ചതോടെ, മറവ് ചെയ്ത മൃതദേഹം പുറത്തെടുത്ത് പരിശോധിക്കാനുള്ള നീക്കത്തിലാണ് പൊലീസ്. കൃഷ്ണന്റെ സഹോദരനൊപ്പം ആയിരുന്നു അമ്മ താമസിച്ചിരുന്നത്. മാർച്ച് 12 നാണ് പൊക്കി മരിച്ചത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഉത്പ്പന്നങ്ങൾക്ക് അമിത വില ഈടാക്കരുത്; വ്യാപാര സ്ഥാപനങ്ങൾക്കെതിരെ കടുപ്പിച്ച് കുവൈറ്റ്

ഉത്പ്പന്നങ്ങൾക്ക് അമിത വില ഈടാക്കരുത്; വ്യാപാര സ്ഥാപനങ്ങൾക്കെതിരെ കടുപ്പിച്ച് കുവൈറ്റ്

കുവൈറ്റില്‍ ഉത്പ്പന്നങ്ങള്‍ക്ക് അമിത വില ഈടാക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി കടുപ്പിച്ച് വാണിജ്യ വ്യവസായ മന്ത്രാലയം. കൃത്രിമ വിലക്കയറ്റം സൃഷ്ടിച്ച് ഉപഭോക്താക്കളെ ചൂഷണം ചെയ്ത നിരവധി സ്ഥാപനങ്ങള്‍ക്കെതിരെ കേസ് എടുത്തു. വരും ദിവസങ്ങളില്‍ പരിശോധന കൂടുതല്‍ ശക്തമാക്കുമെന്നും കുറ്റക്കാര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.

നിലവിലെ സംഘര്‍ഷ സാഹചര്യങ്ങള്‍ മുതലെടുത്ത് കുവൈറ്റിലെ ചില വ്യാപാര സ്ഥാപനങ്ങള്‍ കൃത്രിമ വിലക്കറ്റം സൃഷ്ടിക്കുന്നതായുളള പരാതി വിവിധ മേഖലകളില്‍ നിന്ന് ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് വാണിജ്യ വ്യവസായ മന്ത്രാലയം പരിശോധന ശക്തമാക്കിയിരിക്കുന്നത്. ജഹ്റ ഗവര്‍ണറേറ്റിലെ വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ മന്ത്രാലയത്തിലെ ഇന്‍സ്‌പെക്ഷന്‍ ടീം നടത്തിയ മിന്നല്‍ പരിശോധനയില്‍ നിരവധി നിയമ ലംഘനങ്ങള്‍ കണ്ടെത്തി. നിയമ ലംഘനം നടത്തിയ 24 സ്ഥാപനങ്ങള്‍ക്കെതിരെ കേസ് എടുത്തതായി വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു.

ഉത്പ്പന്നങ്ങള്‍ക്ക് അമിത വില ഈടാക്കുകയും ഉപഭോക്തൃ നിയമങ്ങള്‍ ലംഘിക്കുകയും ചെയ്തതിന്റെ പേരിലാണ് നടപടി. ഇത്തരം സ്ഥാപനങ്ങള്‍ വിവവിര പട്ടികയും പ്രദര്‍ശിപ്പിച്ചിരുന്നില്ല. ചിലര്‍ ഗുണനിലവാരമില്ലാത്ത ഉത്പ്പന്നങ്ങള്‍ വിറ്റതായും പരിശോധനയില്‍ കണ്ടെത്തി. നിരവധി സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നോട്ടീസും നല്‍കിയിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധന ശക്തമായി തുടരാനാണ് തീരുമാനം. ഇലക്ടോണിക് മാര്‍ഗങ്ങളിലൂടെയും മന്ത്രാലയം വില നിരന്തരം നിരീക്ഷിക്കുന്നുണ്ട്.

ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. വര്‍ദ്ധനവ് ഉള്‍പ്പെടെയുള്ള ക്രമക്കേടുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അക്കാര്യം റിപ്പോര്‍ട്ട് ചെയ്യണമെന്ന് പൊതുജനങ്ങളോടും ആവശ്യപ്പെട്ടു. ഹോട്ട്ലൈന്‍ നമ്പര്‍ വഴിയോ ഔദ്യോഗിക ആപ്പ് വഴിയോ പരാതികള്‍ കൈമാറാനാകും. റമദാന്‍ കാലത്ത് വിപണിയില്‍ അവശ്യ സാധനങ്ങളുടെ ലഭ്യതയും ഉറപ്പാക്കിയിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ആദായനികുതി നിയമങ്ങളിലെ അഴിച്ചുപണി; ഏപ്രിൽ 1 മുതൽ വരുന്നത് അടിമുടി മാറ്റങ്ങൾ, ശമ്പളക്കാരെ ബാധിക്കുന്ന 10 പ്രധാന മാറ്റങ്ങള്‍

ആദായനികുതി നിയമങ്ങളിലെ അഴിച്ചുപണി; ഏപ്രിൽ 1 മുതൽ വരുന്നത് അടിമുടി മാറ്റങ്ങൾ, ശമ്പളക്കാരെ ബാധിക്കുന്ന 10 പ്രധാന മാറ്റങ്ങള്‍

പതിറ്റാണ്ടുകള്‍ പഴക്കമുള്ള 1961ലെ ആദായനികുതി നിയമത്തിന് പകരമായി 2026 ഏപ്രില്‍ 1 മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരും. ശമ്പളക്കാര്‍ക്കും ഇടത്തരക്കാര്‍ക്കും ബിസിനസ്സ് സ്ഥാപനങ്ങള്‍ക്കും വലിയ തോതില്‍ സ്വാധീനം ചെലുത്തുന്നതാണ് പുതിയ് നിയമം. എല്ലാ നികുതിദായകരും അറിഞ്ഞിരിക്കേണ്ട 10 പ്രധാന മാറ്റങ്ങള്‍ താഴെ പറയുന്നവയാണ്:

1. പുതിയ നിയമം 2026-27 സാമ്പത്തിക വര്‍ഷം മുതല്‍

2026 ലെ പുതിയ ആദായനികുതി നിയമം 2026 ഏപ്രില്‍ 1 മുതല്‍ ആയിരിക്കും പ്രാബല്യത്തില്‍ വരിക. അതായത്, 2026-27 സാമ്പത്തിക വര്‍ഷത്തിലും 2027-28 അസസ്മെന്റ് വര്‍ഷത്തിലുമാണ് ഇത് ബാധകമാകുക.

2. പിഎഫ് വിഹിതം 7.5 ലക്ഷം കടന്നാല്‍ നികുതി

തൊഴിലുടമകള്‍ നല്‍കുന്ന റിട്ടയര്‍മെന്റ് ഫണ്ടുകളിലെ വിഹിതത്തിന് പുതിയ നികുതി വ്യവസ്ഥ വരുന്നു. പ്രൊവിഡന്റ് ഫണ്ട് , നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം , സൂപ്പര്‍ ആനുവേഷന്‍ ഫണ്ട് എന്നിവയിലേക്ക് തൊഴിലുടമ നല്‍കുന്ന വിഹിതം ഒരു വര്‍ഷം 7.5 ലക്ഷം രൂപയില്‍ കൂടിയാല്‍, ആ അധിക തുകയ്ക്ക് നികുതി നല്‍കേണ്ടി വരും. ഈ അധിക തുകയില്‍ നിന്നുള്ള വരുമാനവും നികുതിയുടെ പരിധിയില്‍ വരും.

3. കമ്പനി നല്‍കുന്ന താമസസൗകര്യത്തിന് പുതിയ മാനദണ്ഡം

കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്‍കുന്ന താമസ സൗകര്യത്തിന്മേലുള്ള നികുതി ഇനി നഗരങ്ങളിലെ ജനസംഖ്യ അടിസ്ഥാനമാക്കിയായിരിക്കും തീരുമാനിക്കുക. സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ഇത് താഴെ പറയുന്ന രീതിയിലായിരിക്കും:

40 ലക്ഷത്തിന് മുകളില്‍ ജനസംഖ്യയുള്ള നഗരങ്ങളില്‍: ശമ്പളത്തിന്റെ 10%
15 ലക്ഷത്തിനും 40 ലക്ഷത്തിനും ഇടയില്‍ ജനസംഖ്യയുള്ള നഗരങ്ങളില്‍: ശമ്പളത്തിന്റെ 7.5%
മറ്റ് സ്ഥലങ്ങളില്‍: ശമ്പളത്തിന്റെ 5%
ജീവനക്കാരന്‍ എന്തെങ്കിലും വാടക നല്‍കുന്നുണ്ടെങ്കില്‍ അത് ഈ തുകയില്‍ നിന്ന് കുറയ്ക്കും.

4. കമ്പനി വീട് വാടകയ്ക്ക് എടുത്ത് നല്‍കിയാല്‍

വന്‍നഗരങ്ങളില്‍ കമ്പനികള്‍ ജീവനക്കാര്‍ക്ക് ഫ്ലാറ്റുകളോ വീടുകളോ വാടകയ്ക്ക് എടുത്ത് നല്‍കാറുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍, കമ്പനി നല്‍കുന്ന യഥാര്‍ത്ഥ വാടക അല്ലെങ്കില്‍ ജീവനക്കാരന്റെ ശമ്പളത്തിന്റെ 10% - ഇതില്‍ ഏതാണോ കുറവ്, ആ തുകയായിരിക്കും നികുതി കണക്കാക്കാന്‍ ഉപയോഗിക്കുക.

5. കമ്പനി വണ്ടികള്‍ ഉപയോഗിച്ചാല്‍

കമ്പനി നല്‍കുന്ന കാറുകള്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കും സ്വന്തം ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്ന ജീവനക്കാരുടെ നികുതി ബാധ്യത കണക്കാക്കാന്‍ പുതിയ നിയമത്തില്‍ കൃത്യമായ തുകകള്‍ നിശ്ചയിച്ചിട്ടുണ്ട്:

1.6 ലിറ്റര്‍ എഞ്ചിന്‍ കപ്പാസിറ്റി വരെയുള്ള കാറുകള്‍ക്ക്: പ്രതിമാസം 5,000 രൂപ.
1.6 ലിറ്ററിന് മുകളിലുള്ള കാറുകള്‍ക്ക്: പ്രതിമാസം 7,000 രൂപ.
കമ്പനി ഡ്രൈവറെയും നല്‍കുന്നുണ്ടെങ്കില്‍: പ്രതിമാസം 3,000 രൂപ കൂടി അധികമായി കണക്കാക്കും.
6. സമ്മാനങ്ങള്‍ക്ക് 15,000 രൂപ വരെ മാത്രം ഇളവ്

ഉത്സവ സീസണുകളിലും മറ്റും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്‍കുന്ന സമ്മാനങ്ങള്‍ക്കും ഗിഫ്റ്റ് വൗച്ചറുകള്‍ക്കും ഒരു സാമ്പത്തിക വര്‍ഷം 15,000 രൂപ വരെ മാത്രമേ നികുതി ഇളവ് ലഭിക്കൂ. സമ്മാനങ്ങളുടെ മൂല്യം 15,000 രൂപ കടന്നാല്‍ മുഴുവന്‍ തുകയ്ക്കും നികുതി നല്‍കേണ്ടി വരും.

7. ഓഫീസില്‍ നിന്നുള്ള ഭക്ഷണത്തിന് 200 രൂപ വരെ ഇളവ്

ഓഫീസ് സമയത്ത് കമ്പനി നല്‍കുന്ന സൗജന്യ ഭക്ഷണത്തിന് നികുതി ഇളവ് തുടരും. എന്നാല്‍ ഒരു നേരത്തെ ഭക്ഷണത്തിന്റെ മൂല്യം 200 രൂപയില്‍ കവിയാന്‍ പാടില്ല. ഓഫീസ് കാന്റീന്‍, മീല്‍ വൗച്ചറുകള്‍ എന്നിവയ്‌ക്കെല്ലാം ഇത് ബാധകമാണ്.

8. കമ്പനിയില്‍ നിന്നുള്ള വായ്പകള്‍

തൊഴിലുടമയില്‍ നിന്ന് എടുക്കുന്ന 2 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്കും, പ്രത്യേക ചികിത്സാ ആവശ്യങ്ങള്‍ക്കായുള്ള വായ്പകള്‍ക്കും നികുതി ഈടാക്കില്ല. എന്നാല്‍ ഇതിന് മുകളിലുള്ള വായ്പകള്‍ക്ക്, സമാനമായ വായ്പകള്‍ക്ക് എസ്.ബി.ഐ ഈടാക്കുന്ന പലിശ നിരക്കിനെ അടിസ്ഥാനമാക്കി നികുതി കണക്കാക്കും.

9. നികുതി രഹിത വരുമാനത്തിലെ നിക്ഷേപങ്ങള്‍

നികുതി ഇളവുള്ള ചില നിക്ഷേപങ്ങളില്‍ നിന്നുള്ള വരുമാനവുമായി ബന്ധപ്പെട്ട ചെലവുകള്‍ എങ്ങനെ കണക്കാക്കാമെന്ന് പുതിയ നിയമം വ്യക്തമാക്കുന്നു. ശരാശരി വാര്‍ഷിക നിക്ഷേപ മൂല്യത്തിന്റെ 1 ശതമാനം ഇതിനായുള്ള ചെലവായി കണക്കാക്കും. എന്നാല്‍ നികുതിദായകന്‍ ക്ലെയിം ചെയ്യുന്ന ആകെ ചെലവിനേക്കാള്‍ കൂടുതലാകാന്‍ ഇത് പാടില്ല.

10. വിദേശ ഡിജിറ്റല്‍ കമ്പനികള്‍ക്കും നികുതി

ഇന്ത്യയില്‍ കാര്യമായ സാമ്പത്തിക സാന്നിധ്യമുള്ള വിദേശ ഡിജിറ്റല്‍ ബിസിനസുകളെയും പുതിയ നിയമം നികുതി പരിധിയില്‍ കൊണ്ടുവരുന്നു. ഇന്ത്യന്‍ ഉപഭോക്താക്കളുമായുള്ള ഇടപാടുകള്‍ 2 കോടി രൂപ കടക്കുകയോ, അല്ലെങ്കില്‍ ഇന്ത്യയില്‍ 3 ലക്ഷത്തിലധികം ഉപഭോക്താക്കള്‍ ഉണ്ടാവുകയോ ചെയ്താല്‍ ഈ കമ്പനികള്‍ ഇന്ത്യയില്‍ നികുതി നല്‍കാന്‍ ബാധ്യസ്ഥരാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

13 കാരനായ മകന്‍റെ മുന്നിൽ വെച്ച് കൊടും ക്രൂരത, ഭാര്യയെ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുന്നിൽ തള്ളിയിട്ട് കൊന്നു; ഭ‍ർത്താവ് പിടിയിൽ

13 കാരനായ മകന്‍റെ മുന്നിൽ വെച്ച് കൊടും ക്രൂരത, ഭാര്യയെ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുന്നിൽ തള്ളിയിട്ട് കൊന്നു; ഭ‍ർത്താവ് പിടിയിൽ

മുംബൈ: കുടുംബ വഴക്കിനെ തുടർന്ന് 13 വയസ്സുള്ള മകന്റെ മുന്നിൽവച്ച് ഭാര്യയെ ട്രെയിനിന് മുന്നിലേക്കു തള്ളിയിട്ട് കൊലപ്പെടുത്തി ഭർത്താവ്. മുംബൈയിലെ മുളുണ്ട് റെയിൽവേ സ്റ്റേഷനിലാണ് ക്രൂരത നടന്നത്. യുപി സ്വദേശിനിയായ പുഷ്പ ഗുപ്ത(36)യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവരുടെ ഭ‍ർത്താവായ ഇലക്ട്രീഷൻ രാജ്കുമാർ ഗുപ്ത(42)യെ പൊലീസ് അറസ്റ്റ് ചെയ്തു. മാ‍ച്ച് 14ന് രാവിലെ മുളുണ്ട് റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽവെച്ചാണ് രാജു ഭാര്യയെ മകന്‍റെ മുന്നിൽ വെച്ച് ലോക്കൽ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ടത്. സംഭവത്തിന് പിന്നാലെ ഒളിവിൽപോയ ഭർത്താവ് രാജുവിനെ ഗുജറാത്തിലെ സൂറത്തിൽ നിന്നാണു റെയിൽവേ പൊലീസ് പിടികൂടിയത്. കുടുംബവഴക്കാണു കൊലപാതകത്തിലേക്കു നയിച്ചതെന്നു പൊലീസ് അറിയിച്ചു

ദമ്പതികൾക്കിടയിൽ നിരന്തരം തർക്കങ്ങൾ നിലനിന്നിരുന്നുവെന്ന് പുഷ്പ ഗുപ്തയുടെ സഹോദരനായ കമലേഷ് കുമാർ ഗുപ്ത (30) പൊലീസിനോട് പറഞ്ഞു. മാർച്ച് 14ന് ഇരുവരും തമ്മിൽ തർക്കമുണ്ടായി. പിന്നാലെ ഭർത്താവിനെതിരെ പരാതിയുമായി പുഷ്പ പൊലീസിനെ സമീപിച്ചു. വിവരമറിഞ്ഞ് സഹോദരിയേയും മക്കളേയും നാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാനായാണ് സൈന്യത്തിൽ ജോലി ചെയ്യുന്ന കമലേഷ് മുംബൈയിലെത്തിയത്. തിരിച്ച് പോരാനായി മുളുണ്ട് റെയിൽവേ സ്റ്റേഷനിലെത്തിയപ്പോഴാണ് തന്റെ ആർമി ഐഡി കാർഡ് രാജ്കുമാറിന്റെ വീട്ടിൽ മറന്നുവച്ച കാര്യം കമലേഷ് ഓർത്തത്. അത് എടുക്കാനായി അദ്ദേഹം തിരികെ പോയപ്പോൾ, പ്രകോപിതനായ പ്രതി തന്നെ വീട്ടിനുള്ളിലാക്കി പൂട്ടിയിട്ടെന്ന് കമലേഷ് പറയുന്നു.

തുടർന്ന് പ്രതി രാജ്കുമാർ മുളുണ്ട് സ്റ്റേഷനിലെത്തി. പരാതി നൽകിയത് ചോദ്യം ചെയ്യുകയും ഭാര്യയെ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ നിന്നും ഓടിക്കൊണ്ടിരുന്ന ലോക്കൽ ട്രെയിനിനു മുന്നിലേക്ക് തള്ളിയിടുകയുമായിരുന്നു. 13 വയസുകാരനായ മകൻ നോക്കി നിൽക്കെയായിരുന്നു പിതാവിന്‍റെ ക്രൂരത. സംഭവത്തിന് ശേഷം ഇയാൾ ഇവിടെ നിന്നും ഓടി രക്ഷപ്പെട്ടു. യാത്രക്കാർ സ്റ്റേഷൻ മാസ്റ്ററെ വിവരമറിയിക്കുകയും, റെയിൽവേ ഉദ്യോഗസ്ഥർ പുഷ്പയെ ഉടനെ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സ്റ്റേഷനിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകളിൽ സംഭവത്തിന്റെ മുഴുവൻ ദൃശ്യങ്ങളും പതിഞ്ഞിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഗുജറാത്തിലെ സൂറത്തിൽ നിന്നും റെയിൽവേ പൊലീസ് പ്രതിയെ പിടികൂടിയത്.