Monday, 23 March 2026

കുവൈത്ത് വ്യോമപരിധിയിലേക്ക് തൊടുത്തത് ഏഴ് ഡ്രോണുകൾ; നാലെണ്ണം തകർത്ത് എയർ ഡിഫൻസ്

കുവൈത്ത് വ്യോമപരിധിയിലേക്ക് തൊടുത്തത് ഏഴ് ഡ്രോണുകൾ; നാലെണ്ണം തകർത്ത് എയർ ഡിഫൻസ്

കുവൈത്ത് സിറ്റി: കഴിഞ്ഞ ദിവസം കുവൈത്തിന്‍റെ വ്യോമപരിധിയിൽ ഏഴ് ശത്രു ഡ്രോണുകൾ കണ്ടെത്തിയതായി പ്രതിരോധ മന്ത്രാലയത്തിന്റെ വക്താവായ കേണൽ സൗദ് അബ്ദുൽഅസീസ് അൽ-അത്‌വാൻ അറിയിച്ചു. പ്രതിരോധ സംവിധാനങ്ങൾ നാല് ഡ്രോണുകൾ വിജയകരമായി തടഞ്ഞ് നശിപ്പിച്ചുവെന്നും മറ്റുള്ള മൂന്ന് ഡ്രോണുകൾ ഭീഷണി മേഖലയ്ക്ക് പുറത്തേക്ക് വീണതിനാൽ അപകടമുണ്ടായില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കേൾക്കുന്ന സ്ഫോടന ശബ്ദങ്ങൾ ശത്രു ഡ്രോണുകളെ നേരിടുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ഉണ്ടാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ പരിശോധനയും സ്ഫോടകവസ്തു നിർവീര്യമാക്കലും നടത്തുന്ന സംഘങ്ങളുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നടപടികളുമാണ് ഇതിന് കാരണം. രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കാൻ കുവൈത്ത് സായുധസേന പൂർണ്ണ സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

അതേസമയം ഇറാൻ നടത്തുന്ന ആക്രമണം ഉയർത്തുന്നത് സ്ഥായിയായ സുരക്ഷാ ആശങ്കയെന്ന് യുഎഇ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷ് പറഞ്ഞു. തങ്ങളുടെ ലക്ഷ്യം കേവലം വെടിനിർത്തലിൽ ഒതുങ്ങില്ലെന്നും ദീർഘകാല പ്രാദേശിക സ്ഥിരത ഉറപ്പാക്കുന്നതാണ് ലക്ഷ്യമെന്നും ഗർഗാഷ് എക്സ് പോസ്റ്റിൽ വ്യക്തമാക്കി. മേഖലയിൽ ആണവ സുരക്ഷ ഉൾപ്പടെ ഉറപ്പാക്കുന്ന ശാശ്വത സമാധാനം ആണ് തങ്ങളുടെ മുന്നിലുള്ളത്. ഇറാന്‍റെ ആക്രമണം ആഴത്തിലുള്ള ജിയോ പൊളിറ്റിക്കൽ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നുണ്ട്. ശാശ്വത സുരക്ഷ ഉറപ്പാക്കുന്ന, ആണവ ഭീഷണി, മിസൈലുകൾ, ഡ്രോണുകൾ എന്നിവയെ പ്രതിരോധിക്കുന്ന, ജലപാതകളുടെ ഭീഷണി അവസാനിപ്പിക്കുന്ന പരിഹാരങ്ങളിലേക്കാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അൻവർ ഗർഗഷ് പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

എൽപിജി പ്രതിസന്ധി പരിഹരിക്കാൻ 10 കിലോ സിലിണ്ടർ വിതരണം പരി​ഗണനയിൽ

എൽപിജി പ്രതിസന്ധി പരിഹരിക്കാൻ 10 കിലോ സിലിണ്ടർ വിതരണം പരി​ഗണനയിൽ

ദില്ലി : എൽപിജി പ്രതിസന്ധി പരിഹരിക്കാനായി 10 കിലോയുടെ സിലിണ്ടർ വിതരണം പരി​ഗണനയിലെന്ന് റിപ്പോർട്ട്. നിലവിലുള്ള 14.2 കിലോ സിലിണ്ടറിൽ തന്നെ 10 കിലോ നിറച്ച് പരമാവധി ആളുകളിലേക്ക് എൽപിജി എത്തിക്കാനാണ് ആലോചിക്കുന്നത്. 14 കിലോ സിലിണ്ടറിൽ 10 കിലോയെന്ന സ്റ്റിക്കർ പതിക്കും, വിലയും കുറയ്ക്കും. നിലവിൽ ​ഗാർഹിക സിലിണ്ടർ വിതരണത്തിന് സമയപരിധിയടക്കം സർക്കാർ നിശ്ചിയിച്ചിട്ടുണ്ട്. ഇറാഖ്-ഇറാൻ സംഘർഷത്തെത്തുടർന്ന് വിതരണ ശൃംഖലയിൽ ഉണ്ടായ തടസ്സങ്ങളും ഇറക്കുമതിയിലെ കുറവുമാണ് ഇത്തരമൊരു നടപടിയിലേക്ക് എണ്ണക്കമ്പനികളെ പ്രേരിപ്പിക്കുന്നത്. 

പരിമിതമായ സ്റ്റോക്ക് ഉപയോഗിച്ച് കൂടുതൽ കുടുംബങ്ങളിലേക്ക് ഗ്യാസ് എത്തിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. സാധാരണ ഗതിയിൽ ഒരു 14.2 കിലോ സിലിണ്ടർ 35-40 ദിവസം വരെ ലഭിക്കാറുണ്ട്. 10 കിലോ സിലിണ്ടർ ഏതാണ്ട് ഒരു മാസം വരെ ഉപയോഗിക്കാൻ സാധിക്കുമെന്ന് കണക്കാക്കുന്നു. സിലിണ്ടറിലെ ഗ്യാസിന്റെ അളവ് കുറയുന്നതിനനുസരിച്ച് അതിന്റെ വിലയിലും ആനുപാതികമായ കുറവ് വരുത്തും. എൽപിജി പ്രതിസന്ധി രൂക്ഷമായതോടെ ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറുകൾ വാണിജ്യ ആവശ്യങ്ങൾക്ക് ഹോട്ടലുകളും, ചായക്കടകളും ഉപയോഗിക്കുന്നത് തടയാൻ പരിശോധനകൾ കർശനമാക്കിയിട്ടുണ്ട്.  

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മലപ്പുറത്ത് കാർ തീപിടിച്ചതിന് റോഡ് ഷോയിൽ പടക്കം പൊട്ടിച്ചതുമായി ബന്ധമില്ലെന്ന് എൽഡിഎഫ്

മലപ്പുറത്ത് കാർ തീപിടിച്ചതിന് റോഡ് ഷോയിൽ പടക്കം പൊട്ടിച്ചതുമായി ബന്ധമില്ലെന്ന് എൽഡിഎഫ്

മലപ്പുറം താനൂർ വൈലത്തൂരിൽ കാർ തീപിടിച്ചതിന് റോഡ് ഷോയിൽ പടക്കം പൊട്ടിച്ചതുമായി ബന്ധമില്ലെന്ന് എൽഡിഎഫ്. റോഡ് ഷോയിൽ പടക്കം പൊട്ടിച്ചതിനെ തുടർന്നാണ് കാറിന് തീപിടിച്ചതെന്ന പ്രചാരണം തീർത്തും വ്യാജമാണെന്ന് എൽഡിഎഫ് നേതാക്കൾ പറഞ്ഞു.

റോഡ് ഷോ വൈലത്തൂർ ടൗണിൽ എത്തിയ സമയത്ത് വാഹനത്തിരക്കിനിടയിൽപ്പെട്ട ഒരു കാറിന് സാങ്കേതിക തകരാർ അനുഭവപ്പെടുകയായിരുന്നു. യാത്ര തുടങ്ങുമ്പോഴേ ചില അസ്വാഭാവികതകൾ പ്രകടിപ്പിച്ചിരുന്ന ഈ വാഹനത്തിന്റെ പിൻഭാഗത്ത് നിന്നും പെട്ടെന്ന് പുക ഉയർന്നു.പുക ശ്രദ്ധയിൽപ്പെട്ട ഉടനെ കാറിലുണ്ടായിരുന്നവരെ സുരക്ഷിതമായി പുറത്തിറക്കാൻ സാധിച്ചു. ജനക്കൂട്ടത്തിനിടയിൽ നിന്നും വാഹനം മാറ്റി നീക്കാൻ ശ്രമിക്കുന്നതിനിടയിലാണ് തീ വലിയ രീതിയിൽ പടർന്നത്. നാട്ടുകാരുടെയും പ്രവർത്തകരുടെയും അവസരോചിതമായ ഇടപെടൽ മൂലമാണ് വലിയൊരു ദുരന്തം ഒഴിവായത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ആറ് സ്റ്റേഷനുകളിൽ ഉയർന്ന അൾട്രാവയലറ്റ് സൂചിക; ഓറഞ്ച് അലർട്ട്

ആറ് സ്റ്റേഷനുകളിൽ ഉയർന്ന അൾട്രാവയലറ്റ് സൂചിക; ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽചൂട് കഠിനമാകുന്നു. വിവിധ സ്റ്റേഷനുകളിൽ അൾട്രാവയലറ്റ് (UV) വികിരണത്തിന്റെ തോത് ക്രമാതീതമായി ഉയർന്നതായി റിപ്പോർട്ട്. സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നതിനാൽ 6 സ്റ്റേഷനുകളിൽ ഓറഞ്ച് അലർട്ടും 5 സ്റ്റേഷനുകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയാണ് ജാഗ്രതാ നിർദ്ദേശം നൽകിയത്.

ഓറഞ്ച് അലർട്ട്: കൊട്ടാരക്കര (കൊല്ലം ), കോന്നി (പത്തനംതിട്ട), ചെങ്ങന്നൂർ (ആലപ്പുഴ), ചങ്ങനാശ്ശേരി (കോട്ടയം), മൂന്നാർ (ഇടുക്കി), തൃത്താല (പാലക്കാട്), പൊന്നാനി (മലപ്പുറം)

യെല്ലോ അലർട്ട്: മൂന്നാർ (ഇടുക്കി), കളമശ്ശേരി (എറണാകുളം) , ഒല്ലൂർ (തൃശൂർ) , ബേപ്പൂർ (കോഴിക്കോട്), മാനന്തവാടി (വയനാട്)

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഭക്ഷണം കഴിച്ച ശേഷം പഠിക്കാനായി മുറിയിലേക്ക് പോയ വിദ്യാർത്ഥിനി കുഴഞ്ഞു വീണ് മരിച്ചു

ഭക്ഷണം കഴിച്ച ശേഷം പഠിക്കാനായി മുറിയിലേക്ക് പോയ വിദ്യാർത്ഥിനി കുഴഞ്ഞു വീണ് മരിച്ചു

കൊല്ലം: കടയ്ക്കലിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ചാറയം ഇരട്ടക്കുളം നെല്ലിക്കാട്ടിൽ വീട്ടിൽ മുഹമ്മദ് റാഫി - ഷൈനിമോൾ ദമ്പതികളുടെ മകൾ ഫാത്തിമ്മ മുബാറിഷ (14) ആണ് മരിച്ചത്. കടയ്ക്കൽ ഗവ. വിഎച്ച്എസ്എസ് വിദ്യാർത്ഥിനിയാണ്.

നാളെ പരീക്ഷയുള്ളതിനാൽ പ്രഭാതഭക്ഷണം കഴിച്ച ശേഷം പഠിക്കാനായി മുറിയിലേക്ക് പോയതായിരുന്നു ഫാത്തിമ്മ. ഏറെ നേരമായിട്ടും കാണാത്തതിനെ തുടർന്ന് വീട്ടുകാർ മുറിയിൽ ചെന്ന് നോക്കിയപ്പോഴാണ് കുട്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ തന്നെ കടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. സാബിത്ത്, മറിയ, മുജിത്തബ എന്നിവർ സഹോദരങ്ങളാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മേലുദ്യോഗസ്ഥന്റെ പീഡനം; വിരമിക്കാൻ 10 ദിവസം ബാക്കി നിൽക്കെ സർക്കാർ ഉദ്യോഗസ്ഥൻ ജീവനൊടുക്കി

മേലുദ്യോഗസ്ഥന്റെ പീഡനം; വിരമിക്കാൻ 10 ദിവസം ബാക്കി നിൽക്കെ സർക്കാർ ഉദ്യോഗസ്ഥൻ ജീവനൊടുക്കി

തുമഗുരു: കർണാടകയിലെ തുമഗുരു ജില്ലയിൽ മേലുദ്യോഗസ്ഥന്റെ പീഡനത്തെ തുടർന്ന് സാമൂഹ്യക്ഷേമ വകുപ്പ് ഉദ്യോഗസ്ഥൻ ജീവനൊടുക്കി. വിരമിക്കാൻ പത്ത് ദിവസം മാത്രം ബാക്കി നിൽക്കെ പാവഗഡ സാമൂഹികക്ഷേമ വകുപ്പ് ഡയറക്ടർ മല്ലികാർജുൻ ആണ് ഓഫീസിനുള്ളിൽ തൂങ്ങി മരിച്ചത്. തന്റെ മരണത്തിന്റെ ഉത്തരവാദിത്തം ജില്ലാ ഡയറക്ടർ കൃഷ്ണപ്പയ്ക്കാണെന്ന് പറയുന്ന വീഡിയോ മരിക്കുന്നതിന് മുമ്പ് മല്ലികാർജുൻ സഹപ്രവർത്തകർക്ക് അയച്ചിരുന്നു. തന്നെ നിരന്തരമായി ഉപദ്രവിച്ചിരുന്ന കൃഷ്ണപ്പയ്ക്ക് നിയമവും ദൈവവും അർഹമായ ശിക്ഷ നൽകുമെന്നും വീഡിയോയിൽ മല്ലികാർജുൻ പറയുന്നുണ്ട്.

തന്റെ അമ്മയും ഭാര്യയും മക്കളും അടങ്ങുന്ന കുടുംബം തന്നെ നല്ല രീതിയിലാണ് നോക്കിയിരുന്നത്. അവർ തന്നെ അത്രയും ബഹുമാനിച്ചിരുന്നു. അവരെ സഹായിക്കേണ്ട ആളാണ് താൻ. സഹായിക്കണമെന്നുണ്ട്. പക്ഷേ അതിന് തനിക്ക് കഴിയില്ലെന്നും മല്ലികാർജുൻ വീഡിയോയിൽ പറയുന്നു. കൃഷ്ണപ്പ കാരണമാണ് ഈ തീരുമാനം എടുക്കേണ്ടി വന്നത്. ദൈവം അയാളെ ശിക്ഷിക്കും. അയാളുടെ കുടുംബം ഇക്കാര്യത്തിൽ നിരപരാധികളാണ്. അവരോട് പ്രതികാരം ചെയ്യരുതെന്നും കുടുംബാംഗങ്ങളോടായി മല്ലികാർജുൻ പറയുന്നുണ്ട്.

അതേസമയം സംഭവത്തിൽ തൻ്റെ ഭാഗത്ത് വീഴ്ചയില്ലെന്ന് ചൂണ്ടിക്കാട്ടി കൃഷ്ണപ്പയും വീഡിയോ പുറത്തുവിട്ടിട്ടുണ്ട്. ബെംഗളൂരു ഹെഡ് ഓഫീസിൽ നിന്നും മല്ലികാർജുന് എതിരെ ചില ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി ജില്ലാ ഡയറക്ടർ നോട്ടീസ് പുറത്തിറക്കിയിരുന്നുവെന്നാണ് കൃഷ്ണപ്പ പറയുന്നത്. രണ്ട് സ്റ്റാഫ് അംഗങ്ങൾ അന്വേഷണം ആരംഭിക്കാൻ ഇരിക്കുകയായിരുന്നുവെന്നും കൃഷ്ണപ്പ വീഡിയോയിൽ പറയുന്നു. വിരമിക്കാൻ പത്ത് ദിവസം മാത്രമുള്ളതിനാൽ അന്വേഷണം മല്ലികാർജുൻ്റെ പെൻഷനെ ബാധിക്കില്ല. അതുമായി ബന്ധപ്പെട്ട ശുപാർശ താൻ നൽകിയിരുന്നു. മല്ലികാർജുനെ സഹായിക്കുകയാണ് ചെയ്തത്. സംഭവത്തിൽ സത്യം പുറത്ത് വരണമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ പാവഗാഡ പൊലീസ് അന്വേഷണം നടത്തിവരികയാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഡിജിറ്റൽ ഇടപാടുകൾ‌ക്ക് ഇനി ഡബിൾ സുരക്ഷ; തട്ടിപ്പുകാരെ പൂട്ടാൻ പുതിയ നീക്കവുമായി ആർബിഐ

ഡിജിറ്റൽ ഇടപാടുകൾ‌ക്ക് ഇനി ഡബിൾ സുരക്ഷ; തട്ടിപ്പുകാരെ പൂട്ടാൻ പുതിയ നീക്കവുമായി ആർബിഐ

ഡിജിറ്റൽ ഇടപാടുകൾ നടത്തുന്ന ഉപയോക്താക്കളുടെ സുരക്ഷ വർധിപ്പിക്കുന്നതിനായി റിസർവ് ബാങ്ക് പുറത്തിറക്കിയ പുതിയ മാർ​ഗനിർദേശങ്ങൾ ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരും. കുറഞ്ഞത് രണ്ട് ഓതന്റിക്കേഷൻ രീതികളെങ്കിലും പേയ്മെന്റുകളുമായി ബന്ധപ്പെട്ട് കർശനമാക്കും. പ്രധാനമായും ഓൺലൈൻ ഇടപാടുകളിലെ തട്ടിപ്പുകൾ തടയാൻ ലക്ഷ്യമിട്ടാണ് പുതിയ മാറ്റങ്ങൾ വരുന്നത്.

നിലവിൽ ഓൺലൈൻ ഇടപാടുകൾ നടത്തുമ്പോൾ വൺ ടൈം പാസ്‌വേഡ് ആണ് പ്രധാന സുരക്ഷാ മാനദണ്ഡമായി ഉപയോഗിക്കുന്നത്. എന്നാൽ പുതിയ നിയമപ്രകാരം, പണം കൈമാറുന്നതിന് മുൻപ് അഡീഷനൽ ഫാക്ടർ ഓഫ് ഓതന്റിക്കേഷൻ നിർബന്ധമാക്കും. അതായത്, കേവലം പാസ്‌വേഡ് അല്ലെങ്കിൽ ഒടിപി കൊണ്ട് മാത്രം ഇനി വലിയ ഇടപാടുകൾ പൂർത്തിയാക്കാൻ സാധിക്കില്ല. ബാങ്കുകൾ, കാർഡ് നെറ്റ്‌വർക്കുകൾ, ഫിൻടെക്കുകൾ തുടങ്ങിയവ ഉപയോക്താക്കൾക്ക് ഒതന്റിക്കേഷൻ ഓപ്ഷനുകളുടെ ചോയിസ് നൽകണമെന്നും റിസർവ് ബാങ്ക് നിർദേശിക്കുന്നു.

പ്രധാന മാറ്റങ്ങൾ

​മൾട്ടി-ഫാക്ടർ ഓതന്റിക്കേഷൻ: ഇടപാടു നടത്തുമ്പോൾ എസ്എംഎസ് വഴിയുള്ള ഒടിപിക്ക് പുറമെ, ബയോമെട്രിക് (വിരലടയാളം അല്ലെങ്കിൽ ഫേസ് ഐഡി), ഡിജിറ്റൽ ടോക്കണുകൾ തുടങ്ങിയ കൂടുതൽ സുരക്ഷാ മാർ​ഗങ്ങൾ ബാങ്കുകൾ ഏർപ്പെടുത്തേണ്ടി വരും.

തത്സമയ അലേർട്ടുകൾ: അസ്വാഭാവിക രീതിയിൽ പണം പിൻവലിക്കപ്പെടുകയോ കൈമാറ്റം ചെയ്യപ്പെടുകയോ ചെയ്താൽ ഉപയോക്താവിന് ഉടൻതന്നെ ബാങ്കിൽനിന്നും അറിയിപ്പ് ലഭിക്കും.

ഡിജിറ്റൽ ടോക്കണൈസേഷൻ: കാർഡ് വിവരങ്ങൾ നേരിട്ട് നൽകുന്നതിന് പകരം ടോക്കണുകൾ ഉപയോഗിച്ചുള്ള ഇടപാടുകൾ കൂടുതൽ പ്രോത്സാഹിപ്പിക്കും. ഇത് വ്യാപാരികളുടെ പക്കൽ നിങ്ങളുടെ കാർഡ് വിവരങ്ങൾ സേവ് ചെയ്യപ്പെടുന്നത് ഒഴിവാക്കുന്നു.

ഇടപാടുകളുടെ പരിധി: വലിയ തുകകൾ കൈമാറുന്നതിന് മുമ്പ് ഉപഭോക്താവിൽനിന്ന് പ്രത്യേക അനുമതി വാങ്ങേണ്ടി വരും. ഇത് തട്ടിപ്പുകാർ വലിയ തുകകൾ അക്കൗണ്ടിൽനിന്ന് മാറ്റുന്നത് തടയാൻ സഹായിക്കും.
ഒക്ടോബർ 1 മുതൽ ക്രോസ് ബോർഡർ വിനിമയങ്ങൾക്കും ഓതന്റിക്കേഷൻ നിർബന്ധമാക്കും. 