Tuesday, 24 March 2026

കൊടുങ്ങല്ലൂരിൽ ദമ്പതികൾ താമസിക്കുന്ന ഫ്ലാറ്റിലെ ഫ്രിഡ്ജിൽ ശിശുവിന്റെ ഭ്രൂണം

കൊടുങ്ങല്ലൂരിൽ ദമ്പതികൾ താമസിക്കുന്ന ഫ്ലാറ്റിലെ ഫ്രിഡ്ജിൽ ശിശുവിന്റെ ഭ്രൂണം

തൃശൂർ: കൊടുങ്ങല്ലൂരിൽ ഒരു ഫ്ലാറ്റിലെ ഫ്രിജിൽ നിന്നും മൂന്ന് മാസം പ്രായമുള്ള ശിശുവിന്റെ ഭ്രൂണം കണ്ടെത്തി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് ഭ്രൂണം ഒരു ബോക്സിലാക്കി സൂക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ഫ്ലാറ്റിലെ താമസക്കാരായ ദമ്പതികളെ പൊലിസ് ചോദ്യം ചെയ്തു.

ഒരു വർഷം മുമ്പ് വിവാഹിതരായ ഇവർ മൂന്ന് മാസം മുമ്പാണ് ഫ്ലാറ്റിൽ താമസമാക്കിയത്. മൂന്ന് മാസമായി ഗർഭിണിയായിരുന്നുവെന്നും കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയിൽ വയറുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ശുചിമുറിയിൽ വച്ച് ഭ്രൂണം പുറത്ത് വരികയുമായിരുന്നുവെന്നും ദമ്പതികൾ പൊലീസിനോട് പറഞ്ഞു.

ഭ്രൂണം സ്വയം വേർപെടുത്തുകയായിരുന്നുവെന്നും നശിപ്പിച്ചു കളയാൻ മാനസികമായി ബുദ്ധിമുട്ട് തോന്നിയതു കൊണ്ട് എന്തു ചെയ്യണമെന്നറിയാതെ ബോക്സിലാക്കി സൂക്ഷിക്കുകയായിരുന്നുവെന്നും യുവതി പറയുന്നു. ഈ സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കൊളംബിയയില്‍ സൈനിക വിമാനം തകര്‍ന്ന് വീണു; 80 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

കൊളംബിയയില്‍ സൈനിക വിമാനം തകര്‍ന്ന് വീണു; 80 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

ബൊഗോട്ട: കൊളംബിയയില്‍ സൈനിക വിമാനം തകര്‍ന്ന് വീണ് നിരവധി പേര്‍ മരിച്ചു. വിമാനം ടേക്ക് ഓഫ് ചെയ്ത ഉടനെയാണ് അപകടം. വിമാനത്തിലുണ്ടായിരുന്ന 80 യാത്രക്കാര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

സി-130 ഹെര്‍ക്കുലസ് ടാക്ടിക്കല്‍ ട്രാന്‍സ്‌പോര്‍ട്ട് എയര്‍ ക്രാഫ്റ്റാണ് തകര്‍ന്ന് വീണത്. വിമാനത്തില്‍ രണ്ട് പ്ലാറ്റൂണുകള്‍ ഉണ്ടെന്നാണ് എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നത്. 110 സൈനികരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.

എക്വഡോറിന് അടുത്തുള്ള പുര്‍ടോ ലെഗുയ്‌സാമോയിലാണ് ടേക്ക് ഓഫിന് തൊട്ടുപിന്നാലെ വിമാനം തകര്‍ന്നുവീണത്. 'സൈനിക യൂണിറ്റുകള്‍ അപടക സ്ഥലത്തെത്തിച്ചേര്‍ന്നിട്ടുണ്ട്. മരിച്ചവരുടെ എണ്ണമോ അപകട കാരണമോ വ്യക്തമല്ല. രാജ്യത്തെ സംബന്ധിച്ച് വളരെ വേദനയുള്ള സംഭവമാണിത്', പ്രതിരോധ മന്ത്രി വ്യക്തമാക്കി. അപകടത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുന്നതേയുള്ളു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇറാനും ട്രംപും ചര്‍ച്ച നടത്തിയിട്ടില്ലെന്ന് ഇറാനിയന്‍ മാധ്യമങ്ങള്‍; ഔദ്യോഗിക അറിയിപ്പ് നല്‍കാതെ ഇറാന്‍

ഇറാനും ട്രംപും ചര്‍ച്ച നടത്തിയിട്ടില്ലെന്ന് ഇറാനിയന്‍ മാധ്യമങ്ങള്‍; ഔദ്യോഗിക അറിയിപ്പ് നല്‍കാതെ ഇറാന്‍

തെഹ്‌റാന്‍: അടുത്ത അഞ്ച് ദിവസത്തേക്ക് ഇറാന്റെ ഊര്‍ജ കേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവനയോട് പ്രതികരിക്കാതെ ഇറാന്‍. ഇതുവരെ ഔദ്യോഗികമായ ഒരു അറിയിപ്പും ഇറാന്റെ ഭാഗത്ത് നിന്ന് വന്നിട്ടില്ല. എന്നാല്‍ ട്രംപ് അവകാശപ്പെട്ടത് പോലെ ഇരു രാജ്യങ്ങളും പരസ്പരം ചര്‍ച്ച ചെയ്തിട്ടില്ലെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രാലയത്തെ മുന്‍നിര്‍ത്തി മെഹ്ര്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഗള്‍ഫ് രാജ്യങ്ങളിലെയും ഇസ്രയേലിലെയും ഊര്‍ജ കേന്ദ്രങ്ങള്‍ ലക്ഷ്യം വെക്കുമെന്ന ഇറാന്റെ മുന്നറിയിപ്പിന് പിന്നാലെ ട്രംപ് ആക്രമണത്തില്‍ നിന്നും പിന്മാറിയതാണെന്നാണ് ഇറാനിലെ ഫാര്‍സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം തെഹ്‌റാനിലേക്കുള്ള അടുത്ത ആക്രമണം ആരംഭിച്ചതായി ഇസ്രയേല്‍ സൈന്യം അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ രണ്ട് ദിവസമായി ഇറാനുമായി തന്റെ ഭരണകൂടം ഫലപ്രദമായ ചര്‍ച്ചകള്‍ നടത്തുകയായിരുന്നുവെന്നും അതിന്റെ ഫലമായി അടുത്ത അഞ്ച് ദിവസത്തേക്ക് ഇറാന്റെ ഊര്‍ജ കേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്നുമായിരുന്നു ട്രംപ് പറഞ്ഞത്. 'ആഴത്തിലുള്ള ഈ ചര്‍ച്ചയ്ക്ക് പിന്നാലെ ഇറാന്റെ ഊര്‍ജോത്പാദന കേന്ദ്രത്തിങ്ങളിലേക്കും ഇറാനിയന്‍ പവര്‍ പ്ലാന്റിലേക്കുമുള്ള എല്ലാ സായുധ ആക്രമണങ്ങളും അടുത്ത അഞ്ച് ദിവസത്തേക്ക് നിര്‍ത്തിവെയ്ക്കാന്‍ യുദ്ധ വകുപ്പിനോട് നിര്‍ദേശിച്ചു', ട്രംപ് ട്രൂത്ത് പോസ്റ്റില്‍ കുറിച്ചു. ഇറാന്റെ കടുത്ത മുന്നറിയിപ്പിന് പിന്നാലെ ട്രംപ് ആക്രമണത്തില്‍ നിന്ന് വിട്ടുനിന്നതായി കാബൂളിലെയും അഫ്ഗാനിസ്ഥാനിലെയും ഇറാനിയന്‍ എംബസി പ്രതികരിച്ചു

അതേസമയം ഇറാനെതിരായ യുഎസ് - ഇസ്രയേല്‍ ആക്രമണത്തിന്റെ ഭാഗമായി വീണ്ടും ഹോര്‍മൂസ് കടലിടുക്കിനുമേല്‍ നിര്‍ണായക നീക്കത്തിനൊരുങ്ങുകയായിരുന്നു ഇറാന്‍. ഇറാന്റെ സംഘര്‍ഷബാധിത പ്രദേശമായ ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകാന്‍ വിദേശ കപ്പലുകള്‍ക്ക് ഇറാന്‍ 2 മില്യണ്‍ ഡോളര്‍( ഏകദേശം 18 കോടി രൂപ) തുക ഇടാക്കുമെന്ന റിപ്പോര്‍ട്ടുണ്ടായിരുന്നു.

ഇറാനിയന്‍ പാര്‍ലമെന്റിന്റെ ദേശീയ സുരക്ഷാ സമിതി അംഗമായ അലാദ്ദീന്‍ ബോറോജെര്‍ഡിയാണ് ഇക്കാര്യം അറിയിച്ചത്. പക്ഷേ ഈ വിഷയത്തില്‍ ഇറാന്റെ ഭാഗത്ത് നിന്ന് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ല. ഇതിനിടെയാണ് ആക്രമണത്തില്‍ അയവ് വരുത്തുന്നതായുള്ള ട്രംപിന്റെ അറിയിപ്പ് വന്നിരിക്കുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പെസഹാ വ്യാഴം, ദുഃഖ ശനി, ഈസ്റ്റർ ദിനങ്ങളിൽ പരീക്ഷ നടത്തുന്നതിനെതിരെ പ്രതിഷേധം

പെസഹാ വ്യാഴം, ദുഃഖ ശനി, ഈസ്റ്റർ ദിനങ്ങളിൽ പരീക്ഷ നടത്തുന്നതിനെതിരെ പ്രതിഷേധം

കോഴിക്കോട്: പെസഹാ വ്യാഴം, ദുഃഖശനി, ഈസ്റ്റർ ദിനങ്ങളിൽ പരീക്ഷകൾ നിശ്ചയിച്ച നടപടിക്കെതിരെ പ്രതിഷേധം. കെഎൽസിഎ കോഴിക്കോട് അതിരൂപത രൂപത സമിതിയാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. വിശ്വാസികൾ ആരാധനയിലും ആത്മീയ പ്രവർത്തനങ്ങളിലും മുഴുകേണ്ട ദിനത്തിൽ പരീക്ഷകൾ നടത്തുന്നത് മതവിശ്വാസങ്ങളെയും അവകാശങ്ങളെയും അവ​ഗണിക്കുന്നതാണെന്ന് സമിതി ആരോപിച്ചു.

വിദ്യാർത്ഥികളെ വിശുദ്ധവാര ദിനത്തിൽ പരീക്ഷയെഴുതാൻ നിർബന്ധിക്കുന്നത് ക്രൈസ്തവ സമൂഹത്തോടുളള അനീതിയാണെന്നും ഈ സാഹചര്യത്തിൽ ബന്ധപ്പെട്ട അധികാരികൾ അടിയന്തരമായി ഇടപെട്ട് പരീക്ഷ തീയതികൾ പിൻവലിച്ച് പുനഃക്രമീകരിക്കണമെന്നും സമിതി ആവശ്യപ്പെട്ടു. തീരുമാനം തിരുത്താത്ത പക്ഷം ശക്തമായ സമര പരിപാടികളിലേക്ക് കടക്കേണ്ടി വരുമെന്ന് കെഎൽസിഎ മുന്നറിയിപ്പ് നൽകി. മതസ്വാതന്ത്ര്യവും വിശ്വാസികളുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും സമിതി പറഞ്ഞു.

ദേശീയ എൻജിനീയറിങ് പ്രവേശനപരീക്ഷ ജെഇഇ–മെയിൻ രണ്ടാംഘട്ട പരീക്ഷ തീയതികൾ കഴിഞ്ഞ ദിവസമാണ് ദേശീയ പരീക്ഷാ ഏജൻസി പ്രസിദ്ധീകരിച്ചത്. പെസഹാ വ്യാഴമായ ഏപ്രിൽ 2, ദുഃഖശനി ദിവസമായ ഏപ്രിൽ 4, ഈസ്റ്റർ ദിവസമായ ഏപ്രിൽ 5 എന്നീ തീയതികളിലും പരീക്ഷ നിശ്ചയിച്ചതാണ് പ്രതിഷേധത്തിന് കാരണം. കഴിഞ്ഞ ദിവസമാണു തീയതികൾ വ്യക്തമാക്കിയുള്ള സർക്കുലർ എൻടിഎ പ്രസിദ്ധീകരിച്ചത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പ്രണയവിവാഹത്തിന് പിന്നാലെ പക; വരനെ കെട്ടിയിട്ടു, നഗ്നനാക്കി റോഡിലൂടെ നടത്തി; ഭാര്യാപിതാവടക്കം അറസ്റ്റിൽ

പ്രണയവിവാഹത്തിന് പിന്നാലെ പക; വരനെ കെട്ടിയിട്ടു, നഗ്നനാക്കി റോഡിലൂടെ നടത്തി; ഭാര്യാപിതാവടക്കം അറസ്റ്റിൽ

മുംബൈ: പ്രണയിച്ച് വിവാഹം കഴിച്ചത് ഇഷ്ടപ്പെടാത്തത് മൂലം വരനെ പരസ്യമായി അപമാനിച്ച് പെൺകുട്ടിയുടെ കുടുംബം. വരനെ കെട്ടിയിടുകയും നഗ്നനാക്കി റോഡിലൂടെ നടത്തിക്കുകയും ചെയ്തു. സംഭവത്തിൽ ഭാര്യാപിതാവ് ഉൾപ്പെടെ 5 പേരെ അറസ്റ്റ് ചെയ്തു.

നാസിക് ജില്ലയിലെ ഭുസാവലിലാണ് സംഭവം. പെൺകുട്ടിയുടെ വീട്ടുകാരുടെ എതിർപ്പ് മറികടന്ന് വിവാഹം കഴിച്ചതിനാണ് വരനെ മർദിക്കുകയും അപമാനിക്കുകയും ചെയ്തത്. 15 അംഗ സംഘമാണ് ആക്രമിച്ചത്. ഒന്നര വർഷത്തോളമായി പ്രണയത്തിലായിരുന്നു യുവാവും യുവതിയും. മാർച്ച് 18നാണ് ഇരുവരും വിവാഹിതരായത്. വീട്ടുകാരുടെ എതിർപ്പ് ഭയന്ന് സ്വന്തം നിലയ്ക്കാണ് ഇവർ വിവാഹം കഴിച്ചത്.

വിവാഹത്തിന് ശേഷം ഭുസാവൽ പൊലീസ് സ്റ്റേഷനിൽ ഇരുവരും ഹാജരായി. പൊലീസ് ഉദ്യോഗസ്ഥരാണ് പിന്നീട് വീട്ടുകാരെ കാര്യം അറിയിച്ചത്. പിന്നാലെ യുവാവിന്റെ ബന്ധുവീട്ടിലേക്ക് പോയ ദമ്പതികളെ പെൺകുട്ടിയുടെ വീട്ടുകാർ പിന്തുടരുകയും അക്രമിക്കുകയുമായിരുന്നു. 15 അംഗ സംഘം പിന്തുടർന്ന ശേഷമാണ് ആക്രമിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്തു. അറസ്റ്റിലായ അഞ്ചുപേരെയും കോടതി കസ്റ്റഡിയിൽ വിട്ടു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വനിതാ സംവരണ ബില്ലില്‍ പുതിയ നീക്കവുമായി കേന്ദ്രം; പാര്‍ലമെന്റ് സീറ്റുകള്‍ വര്‍ധിപ്പിക്കും

വനിതാ സംവരണ ബില്ലില്‍ പുതിയ നീക്കവുമായി കേന്ദ്രം; പാര്‍ലമെന്റ് സീറ്റുകള്‍ വര്‍ധിപ്പിക്കും

ന്യൂഡല്‍ഹി: വനിതാ സംവരണ ബില്ലില്‍ പുതിയ നീക്കവുമായി കേന്ദ്രം. വനിതകള്‍ക്ക് മൂന്നില്‍ ഒന്ന് സീറ്റുകള്‍ സംവരണം ചെയ്യാനാണ് കേന്ദ്രത്തിന്റെ തീരുമാനം. ഓരോ സംസ്ഥാനത്തും നിലവിലുള്ള പാര്‍ലമെന്റ് സീറ്റുകള്‍ 50 ശതമാനം വര്‍ധിപ്പിക്കുവാനാണ് കേന്ദ്ര നീക്കം.

ഇത് പ്രാബല്യത്തില്‍ വന്നാല്‍ ലോക്സഭയില്‍ ഇനി 816 സീറ്റുകള്‍ ഉണ്ടാകും. 273 സീറ്റുകള്‍ വനിതാ എംപിമാര്‍ക്ക് സംവരണം ചെയ്തും. കേരളത്തില്‍ 30 ലോക്‌സഭാ സീറ്റുകളുണ്ടാകും. നിയമസഭാ സീറ്റുകള്‍ 210 ആകും. പുതിയ സെന്‍സസിനും അതിര്‍ത്തി നിര്‍ണയത്തിന് ശേഷമാകും വനിതാ സംവരണ ബില്ല് പ്രാബല്യത്തില്‍ വരുന്നത്.

ബില്‍ ഭേദഗതി ചെയ്താല്‍ ലോക്‌സഭയിലും നിയമസഭകളിലും സീറ്റുകളുടെ എണ്ണം 50 ശതമാനമായി വര്‍ധിക്കും. ബില്ലില്‍ പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളുമായി ചര്‍ച്ച ആരംഭിച്ചിട്ടുണ്ട്.

ശിവസേന ഉദ്ദവ് വിഭാഗം, എന്‍ സി പി ശരദ് പവാര്‍ വിഭാഗം, ബി ജെ ഡി അടക്കമുള്ള പാര്‍ട്ടികളെയാണ് സര്‍ക്കാര്‍ ചര്‍ച്ചക്ക് വിളിച്ചത്.

കോണ്‍ഗ്രസ് അടക്കം പ്രധാന പ്രതിപക്ഷ പാര്‍ട്ടികളെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടില്ല. കേന്ദ്ര നിര്‍ദേശം രാഷ്ട്രീയ പാര്‍ട്ടികള്‍ അംഗീകരിച്ചാല്‍ ബില്ല് പാസാക്കാന്‍ പാര്‍ലമെന്റ് സമ്മേളനം ഒരാഴ്ച കൂടി നീട്ടാമെന്നാണ് സര്‍ക്കാര്‍ പറയുന്നത്

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Monday, 23 March 2026

സന്തോഷ് പുളിക്കൻ ഇത്തവണയും നിയമസഭ തെരെഞ്ഞെടുപ്പിൽ

സന്തോഷ് പുളിക്കൻ ഇത്തവണയും നിയമസഭ തെരെഞ്ഞെടുപ്പിൽ

പാലാ :പാലായിലെ ഓട്ടോ ഡ്രൈവർ  സന്തോഷ് പുളിക്കന് തെരെഞ്ഞെടുപ്പിൽ മത്സരിക്കുക എന്നത് ഹരം  മാത്രമല്ല ;നിലവിലുള്ള വ്യവസ്ഥിതിയോടുള്ള പ്രതിഷേധം കൂടിയാണ് .ഇത്തവണയും സന്തോഷ് പുളിക്കലുണ്ട് നിയമസഭാ  തെരെഞ്ഞെടുപ്പ് മത്സരത്തിന്.കെട്ടി വയ്ക്കാനുള്ള പണമൊക്കെ ഓട്ടോ ഓടിച്ചു കിട്ടുന്ന പണം  സ്വരൂ കൂട്ടിയാണ് നൽകുന്നത്.

മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന പോലുള്ള പ്രചാരണ ശൈലിയാണ് സന്തോഷ് പുളിക്കന്റെയും  .ഇതിനകം തന്നെ തന്റെ പ്രചാരണ ഫ്ളക്സ് ബോർഡുകൾ ഉയർത്തിയ സന്തോഷത്തിലാണ് സന്തോഷ്  പുളിക്കൻ.ലോകസഭാ തിരെഞ്ഞെടുപ്പിൽ വയനാട്ടിൽ പോയി പ്രിയങ്ക ഗാന്ധിക്കെതിരെയും മത്സരിച്ച പാരമ്പര്യമുണ്ട് സന്തോഷിനു സ്വതന്ത്രരിൽ വച്ച് ഏറ്റവും കൂടുതൽ വോട്ടും സന്തോഷ് പുളിക്കല് ലഭിച്ചു .

വയനാട്ടിൽ മത്സരിച്ചപ്പോൾ മാധ്യമങ്ങളിലൂടെ ഏറെ ശ്രദ്ധ പിടിച്ചു പറ്റാനും സഹായിച്ചു.നിലവിലുള്ള അഴിമതിയും സ്വജന പക്ഷ പത്തോടുമുള്ള പ്രതിഷേധം എന്ന നിലയിലാണ് താൻ ഈ തെരെഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്നും ;യാതന അനുഭവിക്കുന്ന ഓട്ടോ തൊഴിലാളികളുടെ ജീവിതത്തെ കുറിച്ച്  പൊതു സമൂഹത്തിൽ ശ്രദ്ധ പതിപ്പിക്കാനുമാണ് ഞാൻ ഈ തെരെഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്ന് സന്തോഷ് പുളിക്കൻ പറയുന്നു .