Thursday, 26 March 2026

നടനും സംവിധായകനുമായ ഇ എ രാജേന്ദ്രന്‍ അന്തരിച്ചു

നടനും സംവിധായകനുമായ ഇ എ രാജേന്ദ്രന്‍ അന്തരിച്ചു

തിരുവനന്തപുരം: നടനും സംവിധായകനുമായ ഇ എ രാജേന്ദ്രന്‍ അന്തരിച്ചു. കൊല്ലം പട്ടത്താനത്തെ വസതിയിലായിരുന്നു അന്ത്യം. ഏറെ കാലമായി അസുഖ ബാധിതനായിരുന്നു. നടന്‍ മുകേഷിന്റെ സഹോദരി സന്ധ്യയുടെ ഭര്‍ത്താവാണ്. സംസ്‌കാരം നാളെ തൃശൂര്‍ തൃത്തല്ലൂരില്‍ നടക്കും.

കളിയാട്ടം, പട്ടാഭിഷേകം, നരസിംഹം, തച്ചിലേടത്ത് ചുണ്ടന്‍, മീശമാധവന്‍ തുടങ്ങി നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങളില്‍ അഭിനയിച്ചു. നാടക കലാകാരന്‍ കൂടിയായ അദ്ദേഹം കാരക്ടര്‍ റോളുകളിലും വില്ലന്‍ റോളുകളിലും തിളങ്ങി. മകന്‍ ദിവ്യദര്‍ശന്‍ അഭിനേതാവാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഓട്ടോ ഡ്രൈവര്‍ പത്തുലക്ഷം തട്ടിയെന്ന് 60കാരി; റോഡില്‍ കിടന്ന് ബഹളം, ഒടുവില്‍ കള്ളം പൊളിഞ്ഞു

ഓട്ടോ ഡ്രൈവര്‍ പത്തുലക്ഷം തട്ടിയെന്ന് 60കാരി; റോഡില്‍ കിടന്ന് ബഹളം, ഒടുവില്‍ കള്ളം പൊളിഞ്ഞു

തിരുവനന്തപുരം: ട്രഷറിയില്‍ അടയ്ക്കാന്‍ കൊണ്ടുവന്ന പണം തട്ടിയെടുത്തെന്ന് ആധാരമെഴുത്ത് ഓഫീസ് ഉടമയുടെ കള്ളപ്പരാതി. എന്നാല്‍ 60 കാരിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ തുക വീടിന്റെ അടുക്കളയില്‍ നിന്നും ഓഫീസില്‍ നിന്നും പൊലീസ് കണ്ടെടുത്തു.

ആര്യനാട് ആധാരമെഴുത്ത് ഓഫീസ് നടത്തുന്ന വലിയകലുങ്ക് സ്വദേശിനി ഓമനയമ്മയാണ് തന്റെ പണം നഷ്ടമായെന്ന് പറഞ്ഞ് റോഡില്‍ വെച്ച് ബഹളമുണ്ടാക്കിയത്. ബുധനാഴ്ച രാവിലെ 11.30ഓടെയായിരുന്നു സംഭവം. വെള്ളനാട് ട്രഷറിയില്‍ പോകുന്ന വഴി കമ്പനിമുക്ക് കഴിഞ്ഞ് വെള്ളൂപ്പാറ സൊസൈറ്റി റോഡിന് സമീപത്തുവെച്ച് തന്നെ ഓട്ടോഡ്രൈവര്‍ ആക്രമിച്ചെന്നും 10 ലക്ഷം രൂപ തട്ടിയെടുത്തെന്നുമായിരുന്നു ഓമന പറഞ്ഞത്. ഓട്ടോയില്‍നിന്ന് തള്ളിയിട്ടശേഷം ഡ്രൈവര്‍ കടന്നുകളഞ്ഞെന്നും ഇവര്‍ പറഞ്ഞു.

സംഭവം നാട്ടുകാര്‍ ആര്യനാട് പൊലീസില്‍ അറിയിച്ചു. തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് റോഡില്‍ കിടക്കുകയായിരുന്ന ഓമനയമ്മയെ വെള്ളനാട് ആശുപത്രിയിലേക്ക് മാറ്റി. പറണ്ടോട് സ്വദേശിയുടെ വസ്തു ഇടപാടുമായി ബന്ധപ്പെട്ട് വെള്ളനാട് ട്രഷറിയില്‍ അടയ്ക്കാനാണ് പണവുമായെത്തിയതെന്നും ആര്യനാടുനിന്ന് ഓട്ടോയില്‍ വെള്ളനാടിലെ ട്രഷറിയിലേക്ക് പോകുന്ന വഴിക്ക് ഡ്രൈവര്‍ ആക്രമിച്ച് പണം തട്ടിയെടുത്തെന്നും ഇവര്‍ പൊലീസിനോട് പറഞ്ഞു.

എന്നാൽ പൊലീസിന് ഇതിൽ സംശയം തോന്നി. റോഡിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോൾ പരാതിയില്‍ പറയുന്ന തരത്തിലൊന്നും കണ്ടെത്താനായില്ല. തുടര്‍ന്ന് പൊലീസ് ഇവരെ ആര്യനാട് സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തതോടെയാണ് പരാതി വ്യാജമാണെന്ന് തെളിഞ്ഞത്. ചോദ്യം ചെയ്യലില്‍ ആറുലക്ഷം രൂപ വീടിന്റെ അടുക്കളയിലും ബാക്കി തുക തന്റെ ആധാരമെഴുത്ത് ഓഫീസിലും ഒളിപ്പിച്ചുവെച്ചതായി ഇവര്‍ പൊലീസിനോട് സമ്മതിച്ചു. അന്വേഷണത്തിൽ പൊലീസ് ഈ തുക കണ്ടെടുത്തിയിട്ടുണ്ട്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചെന്ന് ആര്യനാട് പൊലീസ് വ്യക്തമാക്കി

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഹെല്‍മറ്റ് ഇല്ലാതെ യാത്ര; സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ പിരിച്ചെടുത്തത് 2.7 കോടി രൂപ

ഹെല്‍മറ്റ് ഇല്ലാതെ യാത്ര; സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ പിരിച്ചെടുത്തത് 2.7 കോടി രൂപ

തിരുവനന്തപുരം: ഹെല്‍മറ്റ് ഇല്ലാതെ ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്തവരില്‍ നിന്ന് സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ പിരിച്ചെടുത്തത് 2.7 കോടി രൂപ. പൊലീസിന്റെ സ്‌പെഷ്യല്‍ ഡ്രൈവായ 'ഹെല്‍മറ്റ് ഓണ്‍ - സേഫ് റൈഡ്' ലൂടെയാണ് ഇത്രയും രൂപ പിടിച്ചെടുത്തത്. 51,604 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഒരാഴ്ച നീണ്ട പരിശോധനയില്‍ 2,70,51,150 രൂപ പിഴയാണ് ഈടാക്കിയത്.

സംസ്ഥാന വ്യാപകമായി 1,13,011 ഇരുചക്ര വാഹനങ്ങളാണ് പരിശോധിച്ചത്. മാര്‍ച്ച് 18 മുതല്‍ 24 വരെയായിരുന്നു പ്രത്യേക പരിശോധന. അപകടമരണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി. വരും ദിവസങ്ങളിലും ഹൈവേ പട്രോളിംഗ് വിഭാഗം പരിശോധന തുടരും. ആവര്‍ത്തിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയാവും സ്വീകരിക്കുക.

ഇരുചക്ര വാഹനയാത്രയിൽ ഹെൽമറ്റ് ധരിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിനും റോഡപകടങ്ങൾ കുറയ്ക്കുന്നതിനുമായാണ് കേരള പൊലീസിന്റെ ട്രാഫിക് ആൻഡ് റോഡ് സേഫ്‌റ്റി മാനേജ്‌മെന്റ് വിഭാഗം 2026 മാർച്ച് 18 മുതൽ 24 വരെ സംസ്ഥാന വ്യാപകമായി സ്‌പെഷ്യൽ ഡ്രൈവ് സംഘടിപ്പിച്ചത്.

ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേജ്‌മെന്റ് ഐജിയുടെ നിർദേശപ്രകാരം ട്രാഫിക് സോണൽ എസ്പിമാരുടെ മേൽനോട്ടത്തിൽ ജില്ലാ ട്രാഫിക് നോഡൽ ഓഫീസർമാരുമായി സഹകരിച്ചാണ് പരിശോധനകൾ നടത്തിയത്. പൊതുജനങ്ങൾ ഇത്തരം ഗതാഗത നിയമലംഘനം ശ്രദ്ധിച്ചാൽ 974700 1099 എന്ന 'ശുഭയാത്ര' വാട്ട്സ്ആപ്പ് നമ്പറിൽ ട്രാഫിക് ആന്റ് റോഡ് സേഫ്‌റ്റി മാനേജ്‌മെന്റ് വിഭാഗത്തെ അറിയിക്കേണ്ടതാണ്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പാലാ വെള്ളാപ്പാട് ശ്രീ വനദുര്‍ഗ്ഗ ഭഗവതി ക്ഷേത്രത്തില്‍ തിരുവുത്സവം

പാലാ വെള്ളാപ്പാട് ശ്രീ വനദുര്‍ഗ്ഗ ഭഗവതി ക്ഷേത്രത്തില്‍ തിരുവുത്സവം

പാലാ വെള്ളാപ്പാട് ശ്രീ വനദുര്‍ഗ്ഗ ഭഗവതി ക്ഷേത്രത്തില്‍ തിരുവുത്സവം മാര്‍ച്ച് 27 മുതല്‍ 31 വരെ തീയതികളില്‍ നടക്കും. തന്ത്രിമുഖ്യന്‍ തൃപ്പൂണിത്തുറ പെരുമ്പിള്ളിയാഴത്ത്മന ബ്രഹ്‌മശ്രീ സുബ്രഹ്‌മണ്യന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തിലും ക്ഷേത്രം മേല്‍ശാന്തി തോട്ടത്തില്‍ ഇല്ലത്ത് ബ്രഹ്‌മശ്രീ ഉല്ലാസ് നമ്പൂതിരിയുടെ സഹകാര്‍മികത്വത്തിലുമാണ്  ചടങ്ങുകള്‍ നടക്കുന്നത്. 27ന് രാവിലെ 9 30ന് ഉമാമഹേശ്വരന്മാര്‍ക്ക് കലശാഭിഷേകം,  ഉമാമഹേശ്വരപൂജ, പ്രസാദമൂട്ട് എന്നിവ നടക്കും. 

തിരുവരങ്ങില്‍ എല്ലാ ദിവസവും വിവിധ കലാപരിപാടികള്‍ അരങ്ങേറും. മാര്‍ച്ച് 28ന് വൈകിട്ട് ഏഴിന് മാളവികയുടെ വയലിന്‍ നാദതരംഗം തിരുവരങ്ങില്‍ നടക്കും. മാര്‍ച്ച് 30ആം തീയതി രാവിലെ 9ന് ഇരട്ട പൊങ്കാല നടക്കും. ദുര്‍ഗ്ഗാ ഭഗവതിക്കും ഭദ്രകാളി ഭഗവതിക്കും രണ്ട് കലങ്ങളിലായി പായസനിവേദ്യം തയ്യാറാക്കി സമര്‍പ്പിക്കും. മാര്‍ച്ച് 31ന് വൈകിട്ട് നാലിന് ജീവത എഴുന്നള്ളത്ത് നടക്കും. വൈകിട്ട് ഏഴിന് എഴുന്നള്ളത്തിന് പാലാ ടൗണ്‍ ബസ്സ്റ്റാന്‍ഡ് ജംഗ്ഷനില്‍ എതിരേല്‍പ്പ് നല്‍കും. 

താലപ്പൊലി, ചെണ്ടമേളം, കെട്ടുകാഴ്ച ,കരകാട്ടം പമ്പമേളം, അര്‍ജുന നൃത്തം തുടങ്ങിയവ എഴുന്നേറ്റിന് അകമ്പടിയാകും. ജീവത എഴുന്നള്ളത്ത് ക്ഷേത്രത്തില്‍ തിരിച്ചെത്തിയതിനുശേഷം വിളക്കന്‍പൊലിയും നടക്കും. മീഡിയ അക്കാഡമിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ ക്ഷേത്ര ഭാരവാഹികളായ  അനീഷ് മഠത്തിനാല്‍, സതീഷ് കുമാർ ,അരവിന്ദാക്ഷൻ നായർ ,മിഥുൻ ചാമക്കാലായിൽ ,ഷാജു നാരകത്തിനാൽ എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Wednesday, 25 March 2026

കടപ്പാട്ടൂർ ദേവസ്വം സെക്രട്ടറിയായി  സതീഷ് കല്ലക്കുളം

കടപ്പാട്ടൂർ ദേവസ്വം സെക്രട്ടറിയായി സതീഷ് കല്ലക്കുളം

 പാലാ : കടപ്പാട്ടൂർ ദേവസ്വം സെക്രട്ടറിയായി  സതീഷ് കല്ലക്കുളം നിയമിതനായി.തൃശ്ശിവപേരൂർ തെക്കേമഠം വക പൂവരണി ശ്രീ മഹാദേവക്ഷേത്ര ഭരണ സമിതിയിൽ  10 വർഷത്തോളം സെക്രട്ടറിയായിയിരുന്നു.ഇപ്പോൾ പൂവരണി മഹാദേവക്ഷേത്ര കമ്മറ്റിയുടെ വൈസ് പ്രസിഡന്റ് കൂടി ആണ്.

ഇന്ന് ബോർഡ് കൂടി ചാർജ്ജ് ഏൽക്കാൻ അനുവാദം നൽകി. എങ്കിലും തിരുവുത്സവം നടക്കുന്നതിനാൽ 28 ന് ആറാട്ടിനു ശേഷം മാർച്ച്‌ 31 ന് ചാർജ് ഏൽക്കുന്നതാണ്.തൃശ്ശിവപേരൂർ തെക്കേമഠം വക പൂവരണി ശ്രീ മഹാദേവക്ഷേത്ര ഭരണ സമിതിയിൽ 10 വർഷത്തോളം സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുള്ള സതീഷ് പൂവരണി കല്ലക്കുളം പരേതനായ ഭാസ്ക്കരൻ നായർ സുമതിക്കുട്ടി ദമ്പതികളുടെ മകനാണ്. ഭാസ്ക്കരൻ നായർ 22 വർഷത്തോളം പൂവരണി എൻ. എസ്. എസ്. കരയോഗം പ്രസിഡന്റ്റ് ആയിരുന്നു.

സതീഷിൻ്റെ ഭാര്യ രശ്മി പൂഞ്ഞാർ എസ് എം വി ഹയർ സെക്കണ്ടറി സ്കൂളിൽ ഇംഗ്ലീഷ് അദ്ധ്യാപികയാണ്. ഏക മകൾ ദേവ പ്രഭ എസ്. കല്പക്കുളം ബാംഗ്ലൂരിൽ ടി.എസ്. എസിൽ പരിശീലനം നടത്തുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

എൽപിജി വിതരണ നിയന്ത്രണം: ഉപഭോക്താക്കൾക്കുള്ള നിർദേശങ്ങൾ

എൽപിജി വിതരണ നിയന്ത്രണം: ഉപഭോക്താക്കൾക്കുള്ള നിർദേശങ്ങൾ

** 

മധ്യപൂർവ ഏഷ്യയിൽ നിലവിലുള്ള യുദ്ധസാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ ദ്രവീകൃത പെട്രോളിയം വാതകം (എൽപിജി) വിതരണത്തിൽ രാജ്യവ്യാപകമായി നിയന്ത്രണങ്ങളും വിതരണവുമായി ബന്ധപ്പെട്ടുള്ള നിർദേശങ്ങളും കേന്ദ്ര സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കേരള സർക്കാർ സംസ്ഥാനത്ത് എൽപിജി വിതരണത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

ഇതുമായി ബന്ധപ്പെട്ട് നടപടികൾ ഏകോപിപ്പിക്കുന്നതിനും നിർദ്ദേശങ്ങൾ നൽകുന്നതിനും ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് സെക്രട്ടറി കൺവീനർ ആയും ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാർ മെമ്പർമാർ ആയും ഒരു സ്റ്റേറ്റ് ക്രൈസിസ് മാനേജ്മെന്റ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.

പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് ഇതുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങളുടെ നോഡൽ വകുപ്പായും പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണറെ സ്റ്റേറ്റ് നോഡൽ ഓഫീസറായും നിയമിച്ചിട്ടുണ്ട്.

 *📌വാണിജ്യ എൽപിജി ഉപഭോക്താക്കൾ ശ്രദ്ധിക്കേണ്ട പ്രധാന നിർദേശങ്ങൾ* 

 *വിതരണ നിയന്ത്രണം:* നിലവിലെ സാഹചര്യത്തിൽ വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വിതരണം നിയന്ത്രിത രീതിയിലായിരിക്കും. സർക്കാർ നിർദേശങ്ങൾ അനുസരിച്ച് നിർദ്ദിഷ്ട മേഖലകൾക്ക് മുൻഗണന നൽകി വിതരണം നടത്തും.

 *മുൻഗണന മേഖലകൾ:* ആശുപത്രികൾ, അംഗണവാടികൾ അടക്കമുള്ള സ്‌കൂളുകൾ, ശ്മശാനങ്ങൾ, ഇൻഡസ്ട്രിയൽ കാന്റീനുകൾ, സ്‌കൂൾ-കോളേജ് ഹോസ്റ്റലുകൾ, കമ്മ്യൂണിറ്റി കിച്ചൺ / സുഭിക്ഷ ഹോട്ടൽ, വൃദ്ധസദനങ്ങൾ / അനാഥാലയങ്ങൾ എന്നിവയുടെ യഥാർത്ഥ ആവശ്യകതയുടെ 100 ശതമാനം ലഭ്യമാക്കും.

 *അർദ്ധ-മുൻഗണനാ മേഖലകൾ:* ഹോട്ടലുകൾ, റെസ്റ്റോറൻറുകൾ, കാന്റീനുകൾ, ഭക്ഷ്യസംസ്‌കരണ യൂണിറ്റുകൾ, സർക്കാർ/തദ്ദേശ സ്ഥാപനങ്ങൾ നടത്തുന്ന കിച്ചണുകൾ, മൈഗ്രന്ററ് തൊഴിലാളികൾക്കുള്ള 5 കിലോ എൽ.പി.ജി തുടങ്ങിയ മേഖലകൾക്ക് പ്രത്യേക ഇളവ് നൽകി അവരുടെ യഥാർത്ഥ ആവശ്യകതയുടെ 40% ലഭ്യമാക്കും.

 *പി.എൻ.ജി (Piped Natural Gas) നടപടി:* എല്ലാ വാണിജ്യ/ഇൻഡസ്ട്രിയൽ എൽപിജി ഉപഭോക്താക്കളും അവരുടെ പ്രദേശത്ത് സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷൻ (CGD) ലഭ്യമാണെങ്കിൽ ടി സ്ഥാപനങ്ങളിൽ നിന്ന് പൈപ്‌ലൈൻ നാചുറൽ ഗ്യാസ് കണക്ഷൻ ലഭ്യമാക്കുന്നതിനായി ഉടൻ അപേക്ഷിക്കേണ്ടതാണ്. പി.എൻ.ജി സൗകര്യം ലഭ്യമാകുന്നിടത്ത് അതിലേക്ക് മാറുന്നതിനുള്ള നടപടികൾ സ്വീകരിക്കാത്ത പക്ഷം ഭാവിയിൽ എൽ.പി.ജി ലഭ്യതയിൽ നിയന്ത്രണങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.

 *SOS അപേക്ഷ സംവിധാനം:* അടിയന്തര ആവശ്യങ്ങൾക്കായി https://www.lpgtrackerkerala.in എന്ന വെബ്പോർട്ടൽ പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്. വാണിജ്യ എൽപിജി ആവശ്യങ്ങൾക്കായി SOS അപേക്ഷകൾ ഇവിടെ സമർപ്പിക്കാം. ജില്ലാ ക്രൈസിസ് മാനേജ്‌മെന്റ് കമ്മിറ്റി അപേക്ഷകൾ പരിശോധിച്ച് ആവശ്യകതയുടെ ആനുപാതികമായി ഗ്യാസ് ലഭ്യമാക്കുവാൻ നടപടി സ്വീകരിക്കും

 *ജില്ലാതല നിയന്ത്രണ സംവിധാനം:* ജില്ലാ കളക്ടർ അധ്യക്ഷതയിൽ ജില്ലാ ക്രൈസിസ് മാനേജെന്റ് കമ്മിറ്റികൾ പ്രവർത്തിക്കുന്നു. വിതരണ നിരീക്ഷണം, ആവശ്യാനുസരണം മുൻഗണനാ വിതരണം എന്നിവ ഉറപ്പാക്കും. പിഎൻജി വിപുലീകരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഏകോപിപ്പിക്കാൻ ജില്ലാ സപ്ലൈ ഓഫീസർ കൺവീനറായി പ്രത്യേക സമിതിയും നിലവിലുണ്ട്

 *കടുത്ത നിരീക്ഷണവും പരിശോധനയും:* ഗ്യാസ് ഏജൻസികൾ, ഹോട്ടലുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ദിവസേന പരിശോധനകൾ നടത്തുന്നു. ഡൊമസ്റ്റിക്, നോൺ ഡൊമസ്റ്റിക് എൽപിജിയുടെ വ്യവസായ ഉപയോഗം, അധിക വില ഈടാക്കൽ, കരിഞ്ചന്ത, അനധികൃത സംഭരണം, പൂഴ്ത്തിവയ്പ്പ്, കുറവുള്ള തൂക്കം തുടങ്ങിയവ കർശനമായി നിരീക്ഷിക്കുകയും ആവശ്യമായ ഇടങ്ങളിൽ കേസെടുത്ത് നടപടി സ്വീകരിക്കുവാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

നിയമലംഘനങ്ങൾക്ക് എസൻഷ്യൽ കൊമോഡിറ്റീസ് ആക്റ്റ് പ്രകാരവും, 2000 ലെ എൽപിജി കൺട്രോൾ ഓർഡർ പ്രകാരവും കടുത്ത നടപടി സ്വീകരിക്കുന്നതിനും നിർദ്ദേശം നൽകിയിട്ടുണ്ട്.

 *സാധാരണ ജനങ്ങൾക്കുള്ള നിർദ്ദേശങ്ങൾ:* 

അനാവശ്യമായി എൽപിജി സിലിണ്ടറുകൾ സംഭരിക്കരുത്. പരിഭ്രാന്തി മൂലമുള്ള (Panic) ബുക്കിംഗ് ഒഴിവാക്കുക. വ്യാജവിപണി/ദുരുപയോഗം, കരിഞ്ചന്ത, അധിക വില ഈടാക്കൽ ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെട്ട അധികാരികളെ അറിയിക്കുക.
 തിരുവനന്തപുരം (dsotvm20@gmail.com, 9188527315), 
കൊല്ലം (kollamdso@gmail.com, 9188527316), 
പത്തനംതിട്ട (dsoptal@gmail.com, 9188527317), 
ആലപ്പുഴ (dsoalappuzha@gmail.com, 9188527318), 
കോട്ടയം  (dsoktm1@gmail.com, 9188527319), 
ഇടുക്കി (dsoidukki@gmail.com, 9188527320), 
എറണാകുളം (dsoernakulam@gmail.com, 9188527321), 
തൃശ്ശൂർ (dsotsr@gmail.com, 9188527322), 
പാലക്കാട് (dsopkd@gmail.com, 9188527323), 
മലപ്പുറം (dsompm@gmail.com, 9188527324), 
കോഴിക്കോട് (dsokozhikode@gmail.com, 9188527325), 
വയനാട് (dsowayanad1@gmail.com,  9188527326), 
കണ്ണൂർ (kannur.dso@gmail.com, 9188527327), 
കാസറഗോഡ് (dsoksd@gmail.com, 9188527328).

നിലവിലെ പ്രതിസന്ധി ഘട്ടത്തിൽ എൽപിജി വിതരണത്തിൽ നിയന്ത്രണങ്ങൾ അനിവാര്യമാണ്. അതിനാൽ എല്ലാ വാണിജ്യ ഉപഭോക്താക്കളും സർക്കാരിന്റെ നിർദേശങ്ങൾ പാലിക്കുകയും പിഎൻജി പോലുള്ള പരിസ്ഥിതി സൗഹൃദവും സ്ഥിരതയുള്ള വഴികളിലേക്ക് മാറുകയും ചെയ്യേണ്ടതാണ്. ടി പ്രതിസന്ധി പൂർണ്ണമായും ഒഴിയുന്നതുവരെ വിറക് അടക്കമുള്ള ബദൽ ഇന്ധന മാർഗ്ഗങ്ങൾ സ്വീകരിക്കാവുന്നതാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വാഗമൺ കുരിശു മലയിൽ 122 മത് നാല്പതാംവെളളി, ദുഃഖ വെള്ളി  ആചരണവും പുതുഞായർ തിരുനാളും

വാഗമൺ കുരിശു മലയിൽ 122 മത് നാല്പതാംവെളളി, ദുഃഖ വെള്ളി ആചരണവും പുതുഞായർ തിരുനാളും

വാഗമൺ കുരിശു മലയിൽ മാർച്ച് 27, ഏപ്രിൽ 3, 12 തിയതികളിൽ നാല്പതാംവെളളി ആചരണവും, ദുഃഖ വെള്ളി ആചരണവും,  പുതുഞായർ തിരുനാളും നടത്തപ്പെടുന്നു. നാല്പതാംവെളളിയാഴ്ചയായ മാർച്ച് 27-ാം തിയതി രാവിലെ 9 മണിക്ക് പാലാ രൂപതയിലെ അടിവാരം, വെള്ളികുളം, മോനിപ്പള്ളി ഇടവകകളുടെ നേതൃത്വത്തിൽ കുരിശിന്റെ വഴിയും  10.30 ന് മലമുകളിലുള്ള ദേവാലയത്തിൽ ആഘോഷമായ വിശുദ്ധ കുർബാനയും തുടർന്ന് നേർച്ചക്കഞ്ഞിയും ഉണ്ടായിരിക്കും.
ഏപ്രിൽ  3-ാം തിയതി  ദുഃഖവെളളിയാഴ്ച  രാവിലെ 9 മണിക്ക് കല്ലില്ലാകവലയിൽ നിന്നും ആഘോഷമായ കുരിശിന്റെ വഴി ആരംഭിക്കും. കുരിശിന്റെ വഴിയ്ക്കുശേഷം മലമുകളിലെ ദേവാലയത്തിൽ  റവ.ഫാ.വിൻസെന്റ്  മൂങ്ങാമാക്കൽ പീഡാനുഭവസന്ദേശം നൽകും. ദുഃഖവെളളിയാഴ്ചയിലെ തിരുകർമ്മങ്ങൾ ഉച്ചക്കഴിഞ്ഞ് 3 മണിക്ക് മലമുകളിലെ ദേവാലയത്തിൽ നടത്തപ്പെടും. ദുഃഖവെളളിയാഴ്ച കുരിശുമലയിൽ എത്തുന്ന തീർത്ഥാടകർക്ക് രാവിലെ 6 മണി മുതൽ നേർച്ചക്കഞ്ഞി വിതരണം ഉണ്ടായിരിക്കും.
  ഏപ്രിൽ 10-ാം തിയതി വെള്ളിയാഴ്ച  പുതുഞായർ തിരുനാളിന് കൊടിയേറും. ഏപ്രിൽ 12-ാം തിയതി പുതുഞായർ ദിനത്തിൽ രാവിലെ 6.30 മുതൽ വൈകിട്ട് 4 മണി വരെ മലമുകളിലെ ദേവാലയത്തിൽ തുടർച്ചയായി വി.കുർബാന ഉണ്ടായിരിക്കും. അന്നേദിവസം കല്ലില്ലാകവലയിൽ രാവിലെ 10 മണിക്ക് പാലാ രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് ആഘോഷമായ വി.കുർബാന അർപ്പിച്ചു വചനസന്ദേശം നൽകും.
വാഗമൺ കുരിശു മലയിൽ എത്തുന്ന  തീർത്ഥാടകർ വോളിന്റേഴ്സിന്റെയും പോലീസ് അധികാരികളുടെയും നിർദേശങ്ങൾ പാലിക്കുവാൻ ശ്രദ്ധിക്കണം. വാഗമൺ സെന്റ് സെബാസ്റ്റ്യൻസ് ഇടവകയിലെയും വാഗമൺ സെന്റ് ആന്റണീസ് ഇടവകയിലെയും വെള്ളികുളം സെന്റ് ആന്റണീസ് ഇടവകയിലെയും സന്നദ്ധ സംഘടനാ പ്രവർത്തകർ തീർത്ഥാടകർക്ക് വേണ്ട നിർദേശങ്ങൾ നൽകുവാനും എല്ലാവിധ സഹായങ്ങൾക്കുമായി വെള്ളികുളം വാഗമൺ റോഡിലും വഴിക്കടവ് കുരിശു മല റോഡിലും ഉണ്ടായിരിക്കും. കുരിശുമല – കൂപ്പ് -  കോലാഹലമേട് റോഡിലും വോളന്റിയേഴ്സ് ഉണ്ടായിരിക്കും. കട്ടപ്പന, പാലാ,  ഈരാറ്റുപേട്ട,  മൂലമറ്റം  ഡിപ്പോകളിൽ നിന്നും KSRTC സ്പെഷ്യൽ സർവീസ് ഈ ദിവസങ്ങളിൽ ഉണ്ടായിരിക്കും
തീർത്ഥാടകർക്ക് വേണ്ട ടോയ്ലറ്റുകൾ, കുടിവെള്ളം, വിശ്രമസ്ഥലങ്ങൾ എന്നിവ വാഗമൺ കുരിശു മലയുടെ മുകളിലും കല്ലില്ലാകവലയിലും ക്രമീകരിച്ചിട്ടുണ്ട്. വിശാലമായ പാർക്കിംഗ് സ്ഥലങ്ങൾ കല്ലില്ലാകവലയിൽ ക്രമീകരിച്ചിട്ടുണ്ട്.  ദുഃഖവെളളിയാഴ്ച സമീപ പ്രദേശങ്ങളിലെ പാർക്കിംഗ് ഗ്രൗണ്ടുകളും ഉപയോഗിക്കപ്പെടുത്താവുന്നതാണ്.
വാഗമൺ കുരിശു മലയിൽ ഏറ്റവും അധികം തിരക്ക് അനുഭവപ്പെടുന്നത് ദുഃഖവെളളിയാഴ്ചയാണ്. ദുഃഖവെളളിയാഴ്ച ദിവസം രാവിലെ 6 മുതൽ ബസ് പോലെയുള്ള വലിയ  വാഹനങ്ങൾ വാഗമൺ കുരിശു മല റോഡിൽ കടത്തി വിടുന്നതല്ല. അന്നേദിവസം ബസുകളിൽ എത്തുന്ന തീർത്ഥാടകർ വഴിക്കടവിൽ നിന്ന് കാൽനടയായോ ചെറുവണ്ടികളിലോ കുരിശു മലയിലേക്ക് എത്തിച്ചേരേണ്ടതാണ്.
വാഹനങ്ങളുടെ തിരക്ക് വർദ്ധിക്കുന്ന സാഹചര്യത്തിൽ മുൻ വർഷങ്ങളിലേതുപോലെ കുരിശു മലയിൽ നിന്നും വാഹനങ്ങൾ കുരിശു മല – കൂപ്പ് -  കോലാഹലമേട് വഴി തിരിച്ചു വിടുന്നതായിരിക്കും. ഇത് വൺവേ സംവിധാനമാണ് .ഈ വിധത്തിൽ കുരിശു മലയിൽ എത്തുന്ന തീർത്ഥാടകർക്കായി എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.    ഫാ. ജോസഫ് ആലാനിക്കൽ, ജോണി വർഗീസ് മരങ്ങാട്ട്, ജോസ്, ജോസ് പണ്ടാരപറമ്പിൽ, സോണി വെളിയത്ത് എന്നിവർ മീഡിയ അക്കാദമിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ  പങ്കെടുത്തു.