Thursday, 26 March 2026

ആന്ധ്രാപ്രദേശില്‍ ബസും ലോറിയും കൂട്ടിയിടിച്ച് തീപിടിച്ചു; 10 മരണം

ആന്ധ്രാപ്രദേശില്‍ ബസും ലോറിയും കൂട്ടിയിടിച്ച് തീപിടിച്ചു; 10 മരണം

ആന്ധ്രാപ്രദേശില്‍ ബസിന് തീപിടിച്ച് പത്ത് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. ഹൈദരാബാദില്‍ നിന്ന് ആന്ധ്രപ്രദേശിലെ മര്‍ക്കാപുരത്തേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. ബസ് ടിപ്പര്‍ ലോറിയുമായി കൂട്ടിയിടിച്ച ശേഷം തീപിടിക്കുകയായിരുന്നു.

ഇന്ന് പുലര്‍ച്ചെയാണ് സംഭവം. സ്ലീപ്പര്‍ ബസാണ് അപകടത്തില്‍പ്പെട്ടത്. 34 പേരാണ് ബസില്‍ ഉണ്ടായിരുന്നത്. ഇതില്‍ ചിലരുടെ നില ഗുരുതരമാണ്. ഹരികൃഷ്ണ ട്രാവല്‍സിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പശ്ചിമേഷ്യൻ സംഘർഷങ്ങൾക്ക് അയവ്; ഖത്തറിൽ പൊതുപരിപാടികൾക്ക് നിയന്ത്രണങ്ങളോടെ അനുമതി

പശ്ചിമേഷ്യൻ സംഘർഷങ്ങൾക്ക് അയവ്; ഖത്തറിൽ പൊതുപരിപാടികൾക്ക് നിയന്ത്രണങ്ങളോടെ അനുമതി

സംഘര്‍ഷങ്ങള്‍ക്ക് നേരിയ അയവ് വന്നതോടെ ഖത്തറില്‍ പൊതുപരിപാടികള്‍ക്ക് കര്‍ശന നിയന്ത്രണങ്ങളോടെ അനുമതി നല്‍കി. നിലവിലെ സുരക്ഷാ സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷമാണ് ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. വിവാഹങ്ങള്‍ക്കും മരണാനന്തര ചടങ്ങുകള്‍ക്കും തുറസ്സായ സ്ഥലങ്ങളില്‍ ഇന്ന് മുതല്‍ അനുമതി നല്‍കി. എന്നാല്‍ എല്ലാ പരിപാടികള്‍ക്കും മുന്‍കൂട്ടി അനുമതി വാങ്ങണമെന്നും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

അയല്‍രാജ്യങ്ങളില്‍ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് മുന്‍ഗണനയെന്ന് മന്ത്രാലയം വ്യക്തമാക്കി. അനാവശ്യ ഒത്തുചേരലുകള്‍ ഒഴിവാക്കണമെന്നും നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പിന്തുടരണമെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശത്തില്‍ പറയുന്നു.

അതിനിടെ ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരെ ആക്രമണം തുടരുകയാണ് ഇറാന്‍. കുവൈറ്റ് വിമാനത്താവളത്തിന് നേരെ ഉണ്ടായ ആക്രമണത്തില്‍ ഇന്ധന ടാങ്കിന് തീപിടിച്ചു. സൗദി അറേബ്യയില്‍ രണ്ട് വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. ഒമ്പത് ഡ്രോണുകള്‍ ഇന്ന് തകര്‍ത്തയായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇറാന്റെ ആക്രമണങ്ങള്‍ക്കെതിരെ അതിശക്തമായ പ്രതിരോധമാണ് ജിസിസി രാജ്യങ്ങള്‍ തീര്‍ക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ആക്രമണങ്ങളുടെ എണ്ണവും നാശനഷ്ടങ്ങളുടെ തോതും കുറഞ്ഞിട്ടുണ്ടെങ്കിലും ഇപ്പോഴും ഗള്‍ഫ് രാജ്യങ്ങളെ ലക്ഷ്യമിടുകയാണ് ഇറാന്‍. ഇന്ന് പുലര്‍ച്ചെ കുവൈറ്റ് വിമാനത്താവളത്തിന് നേരെ തുടര്‍ച്ചയായി ഡ്രോണ്‍ ആക്രണമുണ്ടായി. ശക്തമായി പ്രതിരോധിക്കാന്‍ സുരക്ഷാ സേനക്ക് കഴിഞ്ഞെങ്കിലും ഡ്രോണിന്റെ അവശിഷ്ടങ്ങള്‍ പതിച്ച് ഇന്ധന ടാങ്കിന് തീപിടിച്ചു. തീ നിയന്ത്രണ വിധേയമാക്കിയതായും ആര്‍ക്കും പരിക്കില്ലെന്നും സിവില്‍ ഏവിയേഷന്‍ അതോറിറ്റി വ്യക്തമാക്കി.

മൂന്നാം തവണയാണ് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാന്‍ ആക്രമണം നടത്തുന്നത്. സൗദി അറേബ്യയില്‍ റിയാദ് കിഴക്കന്‍ പ്രവിശ്യകള്‍ എന്നിവ ലക്ഷ്യമാക്കിയായിരുന്നു ഇന്നത്തെ ആക്രമണം. സുരക്ഷാ സേന തകര്‍ത്ത മിസൈലിന്റെ അവശിഷ്ടങ്ങള്‍ വീണ് രണ്ട് വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. എന്നാല്‍ ആര്‍ക്കും പരിക്ക് പറ്റിയതായി റിപ്പോര്‍ട്ടില്ല.

യുഎഇയുടെ പ്രതിരോധ സംവിധാനം ഇന്ന് ഒമ്പത് ഡ്രേണുകളാണ് തകര്‍ത്തത്. ഇറാന്‍ ആക്രമണം തുടങ്ങിയശേഷം ഇതുവരെ 1815 ഡ്രോണുകളും 15 ക്രൂസ് മിസൈലുകളും 357 ബാലിസ്റ്റിക് മിസൈലുകളും പ്രതിരോധ സേന നേരിട്ടു. ഇറാന്റെ ആക്രമണങ്ങളില്‍ യുഎഇയില്‍ ഇതുവരെ ഒമ്പത് പേര്‍ക്കാണ് ജീവന്‍ നശഷ്ടമായത്. പരിക്കേറ്റവരുടെ എണ്ണം 166 ആയി ഉയര്‍ന്നു.

ബഹ്‌റൈനെ ലക്ഷ്യമാക്കിയും ഇന്നും ഇറാന്റെ മിസൈലുകളും ഡ്രോണുകളും എത്തി. ആക്രമണം ആരംഭിച്ച ശേഷം ഇതുവരെ 331 ഡ്രോണുകളും 153 ബാലിസ്റ്റിക് മിസൈലുകളും ബഹ്‌റൈന്റെ പ്രതിരോധ സംവിധാനം തകര്‍ത്തതായി അധികൃതര്‍ അറിയിച്ചു. രാജ്യത്തെ ജനങ്ങള്‍ക്ക് തുടര്‍ച്ചയായി ജാഗ്രതാ നിര്‍ദ്ദേശവും പ്രതിരോധ മന്ത്രാലയം നല്‍കിവരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കൊച്ചിയിലെ വ്യവസായ സ്ഥാപനത്തില്‍ തീപിടിത്തം; ഒരു മരണം

കൊച്ചിയിലെ വ്യവസായ സ്ഥാപനത്തില്‍ തീപിടിത്തം; ഒരു മരണം

കൊച്ചി: എടയാര്‍ വ്യവസായ സ്ഥാപനത്തിലുണ്ടായ തീപിടിത്തത്തില്‍ ഒരു മരണം. പാതാളം പി ജി ലൂബ്രിക്കന്റ്സിലാണ് തീപിടിത്തം ഉണ്ടായത്. ആറ് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തി തീ അണയ്ക്കാന്‍ ശ്രമം തുടരുകയാണ്. സമീപത്തുള്ള സ്ഥാപനങ്ങളിലെ ആളുകളെയും ഒഴിപ്പിക്കുന്നുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പശ്ചിമേഷ്യന്‍ സംഘര്‍ഷം; വെടിനിര്‍ത്തലിനുള്ള ട്രംപിന്റെ നിര്‍ദേശങ്ങള്‍ തള്ളി,5 ഉപാധികള്‍ മുന്നോട്ട് വെച്ച് ഇറാൻ

പശ്ചിമേഷ്യന്‍ സംഘര്‍ഷം; വെടിനിര്‍ത്തലിനുള്ള ട്രംപിന്റെ നിര്‍ദേശങ്ങള്‍ തള്ളി,5 ഉപാധികള്‍ മുന്നോട്ട് വെച്ച് ഇറാൻ

ടെഹ്റാൻ: പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കുന്നതിനായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് നൽകിയ നിർദേശങ്ങള്‍ തള്ളി പകരം ഉപാധികള്‍ വെച്ച് ഇറാൻ. യുദ്ധം അവസാനിപ്പിക്കുന്നതിന് അഞ്ച് നിബന്ധനകൾ ആണ് ഇറാൻ വെച്ചത്. വെടിനിർത്തലിനുള്ള ട്രംപിന്റെ 15 ഉപാധികള്‍ തള്ളിയാണു വെടിനിർത്തലിനുള്ള അഞ്ച് ആവശ്യങ്ങൾ ഇറാൻ മുന്നോട്ടുവെച്ചത്. ഇറാൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പ്രസ് ടിവിയാണു ഇത് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്.

ഹോർമുസിലെ ഇറാന്റെ പരമാധികാരം അംഗീകരിക്കണം, ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണം, വീണ്ടും യുദ്ധം തുടങ്ങില്ലെന്ന് ഉറപ്പു നൽകണം, യുദ്ധത്തെ തുടർന്നുണ്ടായ നഷ്ടങ്ങൾക്കു കൃത്യമായ നഷ്ടപരിഹാരം നൽകണം, പ്രോക്സി ഗ്രൂപ്പുകള്‍ക്ക് നേരെയുള്ള ആക്രമണം നിർത്തണം, സമാധാന ചർച്ച ഈ വാരാന്ത്യം വേണം, എന്നിവയാണ് നിബന്ധനകൾ. അതേസമയം ഇറാൻ്റെ സംഘർഷബാധിത പ്രദേശമായ ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകാൻ വിദേശ കപ്പലുകൾക്ക് ഇറാൻ 2 മില്യൺ ഡോളർ( ഏകദേശം 18 കോടി രൂപ) തുക ഇടാക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. വെടിനിർത്തൽ കരാറിൽ അമേരിക്കയുടെ ആവശ്യങ്ങൾ അറിയിച്ച് ട്രംപ് രം​ഗത്തെത്തിയത് പിന്നാലെയാണ് ഇറാൻ്റെ പുതിയ നീക്കം. 

പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കുന്നതിനായി ഇറാന് 15 നിർദേശങ്ങളുമായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് മുന്നോട്ട് വെച്ചിരുന്നു. ആണവ പദ്ധതിയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക, പ്രോക്സി ഗ്രൂപ്പുകൾക്കുള്ള പിന്തുണ അവസാനിപ്പിക്കുക, ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുക തുടങ്ങിയ 15 വ്യവസ്ഥകളാണ് വെടിനിർത്തലിൻ്റെ ഭാ​ഗമായി ട്രംപ് മുന്നോട്ട് വെച്ചത്. ഇറാൻ അമേരിക്കയുടെ ഈ ആവശ്യങ്ങൾ അം​ഗീകരിച്ചാൽ ഒരു മാസത്തേയ്ക്ക് വെടിനിർത്തൽ പ്രഖ്യാപിച്ചുകൊണ്ട് സാമാധന ചർച്ചകൾ നടത്താമെന്നാണ് ട്രംപ് അറിയിച്ചത്. എന്നാൽ ട്രംപിൻ്റെ ആവശ്യം അവ​ഗണിച്ചുകൊണ്ടാണ് ഇറാൻ്റെ മറുപടി. വെടിനിർത്തൽ വേണമെങ്കിൽ തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കണമെന്നാണ് ഇറാൻ പറയുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തെക്കൻ തെഹ്‌റാനിൽ ഇസ്രയേൽ ആക്രമണം, 12 പേർ കൊല്ലപ്പെട്ടു, സ്‌കൂൾ തകർന്നു; തിരിച്ചടി ശക്തമാക്കി ഇറാനും

തെക്കൻ തെഹ്‌റാനിൽ ഇസ്രയേൽ ആക്രമണം, 12 പേർ കൊല്ലപ്പെട്ടു, സ്‌കൂൾ തകർന്നു; തിരിച്ചടി ശക്തമാക്കി ഇറാനും

തെഹ്‌റാന്‍: തെക്കന്‍ തെഹ്‌റാനില്‍ ഇസ്രയേലി ആക്രമണം. ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു. 28 പേര്‍ക്ക് പരിക്കേറ്റു. ആക്രമണത്തില്‍ വീടുകളും സ്‌കൂളും തകര്‍ന്നെന്ന് അന്താരാഷ്ട്ര മാധ്യമമായ അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണം രൂക്ഷമാകുന്നതിന് ഇടയിലും ഇറാനുമായി ചര്‍ച്ച തുടരുന്നുവെന്ന് ആവര്‍ത്തിക്കുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.

ആണവായുധം സ്വന്തമാക്കില്ലെന്ന് ഇറാന്‍ അറിയിച്ചതായും ട്രംപ് പറഞ്ഞു. എന്നാല്‍ സമ്പൂര്‍ണ വിജയം നേടുന്നത് വരെ യുദ്ധം തുടരുമെന്ന നിലപാടിലാണ് ഇറാന്‍. നിലവില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് റഷ്യയും ചൈനയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ രംഗത്ത് വന്നതോടെ ഇറാന് മേല്‍ സമ്മര്‍ദം ശക്തമാകുകയാണ്.

ഇസ്രയേലിലും ആക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം തുടരുന്നതായി ഇസ്രയേല്‍ പറഞ്ഞു. കുവൈറ്റിലും ഇറാന്റെ ആക്രമണം തുടരുകയാണ്. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ നടന്ന ആക്രമണത്തില്‍ ഇന്ധന ടാങ്കിന് തീപിടിച്ചു. തീ നിയന്ത്രണ വിധേയമെന്നാണ് സിവില്‍ ഡിഫന്‍സ് വ്യക്തമാക്കിയത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

അതേസമയം കഴിഞ്ഞ ദിവസം പശ്ചിമേഷ്യന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചിരുന്നു. പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങളും അന്താരാഷ്ട്ര വ്യാപാരത്തിന് നിര്‍ണായകമായ ഹോര്‍മുസ് കടലിടുക്ക് തുറന്നുകിടക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും ചര്‍ച്ച ചെയ്തതായി മോദി എക്സില്‍ കുറിച്ചു

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നിയന്ത്രണംവിട്ട കാർ ഡിവൈഡറിലിടിച്ച് മറിഞ്ഞു; യുവനടിക്ക് ദാരുണാന്ത്യം

നിയന്ത്രണംവിട്ട കാർ ഡിവൈഡറിലിടിച്ച് മറിഞ്ഞു; യുവനടിക്ക് ദാരുണാന്ത്യം

ജയ്പൂർ: രാജസ്ഥാനിലെ ജയ്പൂരിൽ ഉണ്ടായ കാറപകടത്തിൽ പ്രശസ്ത നടിയും മോഡലുമായ ഹർഷിൽ കാലിയയ്ക്ക് ദാരുണാന്ത്യം. 30 വയസായിരുന്നു. തിങ്കളാഴ്ച രാത്രി ജയ്പൂരിലെ ഷിപ്ര പാത്ത് റോഡിൽ വെച്ചാണ് അപകടം. നിയന്ത്രണം വിട്ട കാർ റോഡിലെ ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. തലയ്‌ക്കേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണം.

ജോലി കഴിഞ്ഞ് രാത്രി 11.30ഓടെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു കാലിയ. ഡിവൈഡറിൽ ഇടിച്ച കാർ ഇടതുവശത്തേക്ക് മറിയുന്നതിന്റെ ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. അപകടസമയത്ത് പ്രദേശത്തുണ്ടായിരുന്നവർ കാറിലുണ്ടായിരുന്ന താരത്തെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. വാഹനം മറ്റേതെങ്കിലും വാഹനത്തെ മറികടക്കുമ്പോഴാണോ, അമിതവേഗതയാണോ അപകട കാരണമെന്ന് വ്യക്തമായിട്ടില്ല. താരത്തിന്റെ പോസ്റ്റ്‌മോർട്ടത്തിന് പിന്നാലെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.

ക്രൈം നെക്സ്റ്റ് ഡോർ എന്ന വെബ്‌സീരീസിലും നിരവധി രാജസ്ഥാനി ആൽബങ്ങളിലും അഭിനയിച്ചിട്ടുള്ള ഹർഷിൽ കാലിയ മോഡലിംഗിലും സജീവമായിരുന്നു. പത്രപ്രവർത്തകന്റെ മകളായ കാലിയ ഒരു വാർത്താ ചാനലിൽ ആങ്കറായും പ്രവർത്തിച്ചിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വർഷങ്ങൾക്ക് ശേഷം ഇറാനിൽ നിന്ന് എൽപിജി വാങ്ങി ഇന്ത്യ; ആദ്യ കപ്പൽ ഉടൻ മംഗളൂരു തുറമുഖത്തെത്തും

വർഷങ്ങൾക്ക് ശേഷം ഇറാനിൽ നിന്ന് എൽപിജി വാങ്ങി ഇന്ത്യ; ആദ്യ കപ്പൽ ഉടൻ മംഗളൂരു തുറമുഖത്തെത്തും

ന്യൂഡല്‍ഹി: ഇറാനില്‍ നിന്ന് എല്‍പിജി വാങ്ങി ഇന്ത്യ. 2019ന് ശേഷം ആദ്യമായാണ് ഇറാനില്‍ നിന്നും ഇന്ത്യ എല്‍പിജി വാങ്ങുന്നത്. ഇറാനില്‍ നിന്നുള്ള എല്‍പിജി വഹിച്ചുകൊണ്ടുള്ള 'അറോറ' എന്ന കപ്പല്‍ ഉടന്‍ തന്നെ മംഗളൂരു തുറമുഖത്തെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2019ല്‍ അമേരിക്കന്‍ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് ഇറാനില്‍ നിന്നുള്ള ഊര്‍ജ ഇറക്കുമതി ഇന്ത്യ നിര്‍ത്തിവെച്ചിരുന്നു.

അമേരിക്ക ഉപരോധനങ്ങളില്‍ താല്‍ക്കാലികമായി ഇളവ് നല്‍കിയതിനെത്തുടര്‍ന്നാണ് വര്‍ഷങ്ങള്‍ ശേഷം ഇറാനില്‍ നിന്ന് ഇന്ത്യ എല്‍പിജി വാങ്ങുന്നത്. ഇറാനില്‍ നിന്നുള്ള ഈ എല്‍പിജി കാര്‍ഗോ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നീ മൂന്ന് പൊതുമേഖലാ കമ്പനികള്‍ പങ്കിട്ടെടുക്കുമെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു വ്യാപാരി വഴിയാണ് ഇത് വാങ്ങിയതെന്നും രൂപയിൽ പണം നൽകാനാണ് തീരുമാനമെന്നും വിവരമുണ്ട്. ഇറാനിൽ നിന്ന് കൂടുതൽ എൽപിജി വാങ്ങാനുള്ള സാധ്യതകളും ഇന്ത്യ പരിശോധിക്കുന്നുണ്ട്

പശ്ചിമേഷ്യയിൽ യുദ്ധം തുടരവേ രാജ്യത്ത് ഊർജസുരക്ഷ സംബന്ധിച്ച് ആശങ്കപ്പെടാനില്ലെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ഊർജ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്നു രാഷ്ട്രീയപാർട്ടികള്‍ക്കായി വിളിച്ചുചേർത്ത സർവകക്ഷിയോഗത്തിൽ കേന്ദ്രം വ്യക്തമാക്കി. അസംസ്കൃത എണ്ണ, എൽപിജി തുടങ്ങിയ അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കിയതായാണു സർക്കാർ വ്യക്തമാക്കിയത്. ഇന്ധനവുമായി കൂടുതൽ കപ്പലുകൾ രാജ്യത്തേക്കു വന്നുകൊണ്ടിരിക്കുകയാണെന്നും ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചു. നാലു കപ്പലുകൾ എത്തിയിട്ടുണ്ടെന്നും കൂടുതൽ എത്തുമെന്നും യോഗത്തിൽ ഉദ്യോഗസ്ഥർ വ്യക്തമാക്കി.