Friday, 27 March 2026

'പശ്ചിമേഷ്യൻ യുദ്ധം കോവിഡിന് സമാനമായ ആഗോള ആഘാതമുണ്ടാക്കും'; മോദിക്ക് പിന്നാലെ മുന്നറിയിപ്പുമായി പുടിൻ

പശ്ചിമേഷ്യയിൽ രൂക്ഷമാകുന്ന സംഘർഷത്തിന്റെ പ്രത്യാഘാതങ്ങൾ പ്രവചനാതീതമാണെന്നും ഇത് കോവിഡ്-19 മഹാമാരിക്ക് സമാനമായ ആഗോള ആഘാതം സൃഷ്ടിച്ചേക്കാമെന്നും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ മുന്നറിയിപ്പ്. മഹാമാരിയുടെ സമയത്ത് കണ്ടതുപോലെ വിവിധ മേഖലകളിലും സമ്പദ്‌വ്യവസ്ഥകളിലും യുദ്ധം വലിയ തടസ്സങ്ങൾ സൃഷ്ടിക്കുമെന്നും ഇത് ആഗോള വികസനത്തെ മന്ദീഭവിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിൽ ആഗോള ഊർജ്ജ വിതരണ ശൃംഖലയെയും കപ്പൽ ഗതാഗതത്തെയും വിപണിയെയും സംഘർഷം ബാധിച്ചു തുടങ്ങിയിട്ടുണ്ട്. ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി എണ്ണ, വാതക നീക്കത്തിന് വലിയ ഭീഷണിയായി തുടരുകയാണ്.

ഈ യുദ്ധം കേവലം ഒരു പ്രാദേശിക സൈനിക ഏറ്റുമുട്ടൽ മാത്രമല്ല, മറിച്ച് വ്യാപാരം, ഗതാഗതം, വിതരണ ശൃംഖല എന്നിവയെ തകർക്കുന്ന ഒരു ആഗോള വ്യവസ്ഥാപിത ആഘാതമാണെന്നാണ് പുടിൻ നിരീക്ഷിക്കുന്നത്. സമാനമായ ആശങ്ക ഈ ആഴ്ച ആദ്യം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാർലമെന്റിൽ പങ്കുവെച്ചിരുന്നു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മധ്യപ്രദേശിൽ വൻ അപകടം: ബസും പിക്കപ്പ് വാഹനവും കൂട്ടിയിടിച്ച് കുട്ടിയടക്കം 10 പേർ മരിച്ചു, 31 പേർക്ക് പരിക്ക്

ഭോപ്പാൽ: മധ്യപ്രദേശിലെ ഛിന്ദ്‌വാരയിൽ ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ ഒരു കുട്ടിയടക്കം 10 പേർ കൊല്ലപ്പെട്ടു. വ്യാഴാഴ്ച വൈകുന്നേരം നാഗ്പൂർ റോഡിലെ സിമരിയയ്ക്ക് സമീപമാണ് അപകടമുണ്ടായത്. മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് പങ്കെടുത്ത പൊതുപരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്നവരാണ് ബസിലുണ്ടായിരുന്നത്. ആറ് പുരുഷന്മാരും മൂന്ന് സ്ത്രീകളും ഒരു കുട്ടിയുമാണ് മരിച്ചത്. ബസിലുണ്ടായിരുന്ന എട്ടു യാത്രക്കാരും പിക്കപ്പ് വാനിന്റെ ഡ്രൈവറും ക്ലീനറുമാണ് മരിച്ചവരെന്നാണ് റിപ്പോർട്ട്. അപകടത്തിൽ 31 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ നാല് പേരുടെ നില അതീവ ഗുരുതരമാണ്. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിലേക്കും സമീപത്തെ മറ്റ് ആരോഗ്യ കേന്ദ്രങ്ങളിലേക്കും മാറ്റി. 

മുഖ്യമന്ത്രി മോഹൻ യാദവ് അപകടത്തിൽ ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപ വീതം നൽകുമെന്നും പരിക്കേറ്റവരുടെ ചികിത്സാ ചിലവ് പൂർണ്ണമായും സർക്കാർ വഹിക്കുമെന്നും അദ്ദേഹം അറിയിച്ചു. വിദഗ്ധ ചികിത്സയ്ക്കായി ജബൽപൂരിൽ നിന്ന് ഡോക്ടർമാരുടെ സംഘത്തെ അയക്കാൻ അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഛിന്ദ്‌വാര നഗരത്തിലെ പോലീസ് ഗ്രൗണ്ടിൽ 105 പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തിൽപെട്ടത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ യുവതിക്ക് 66,120 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

കൊല്ലം: ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധ ഉണ്ടായ സംഭവത്തിൽ പരാതിക്കാരിക്ക് 66,210 രൂപ നഷ്ടപരിഹാരം നൽകാൻ ഹോട്ടൽ ഉടമയ്ക്ക് ജില്ലാ ഉപഭോക്ത്യ തർക്കപരിഹാര കമ്മീഷൻ ഉത്തരവ്. തിരുവനന്തപുരം മണക്കാട്ടെ ഭക്ഷണശാല ഉടമയ്ക്ക് എതിരെയാണ് വിധി. പട്ടാഴി സ്വദേശിനിയായ തസ്‌ലിമ ആണ് പരാതിക്കാരി.

ഉപഭോക്ത്യ തർക്കപരിഹാര കമ്മീഷൻ പ്രസിഡൻ്റ് എസ് കെ ശ്രീല, അംഗം സ്റ്റാൻലി ഹാരോൾഡ് എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് നൽകിയത്. പരാതിക്കാരിക്കു വേണ്ടി അഡ്വ. അജിൻ ജോൺ മാത്യു 2 തവണ നോട്ടിസ് അയച്ചെങ്കിലും ഹോട്ടൽ ഉടമയിൽ നിന്ന് അനുകൂല നിലപാട് ഉണ്ടായില്ല. തുടർന്നു കഴിഞ്ഞ ഓഗസ്റ്റിൽ കമ്മീഷനിൽ പരാതി നൽകുകയായിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

എട്ടാം ശമ്പള കമ്മീഷൻ: ജീവനക്കാരുടെ ശമ്പളവും അലവൻസുകളും പെൻഷനും മുൻകാല പ്രാബല്യത്തോടെ വർധിപ്പിക്കുമെന്ന് കേന്ദ്രം

ദില്ലി: എട്ടാം ശമ്പള കമ്മീഷൻ സംബന്ധിച്ച പുതിയ വിവരങ്ങൾ പാർലമെൻ്റിൽ വിശദീകരിച്ച് കേന്ദ്ര സർക്കാർ. ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പളം, അലവൻസുകൾ, പെൻഷൻ എന്നിവ പരിഷ്കരിക്കുന്നതിനായി 2025 നവംബർ 3-ന് എട്ടാം ശമ്പള കമ്മീഷൻ രൂപീകരിച്ചതായി ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി വ്യക്തമാക്കി. 18 മാസത്തിനുള്ളിൽ ശുപാർശകൾ സമർപ്പിക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. 2026 ജനുവരി ഒന്ന് മുതൽ മുൻകാല പ്രാബല്യത്തോടെ എട്ടാം ശമ്പള കമ്മീഷൻ നിലവിൽ വരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും 2026 അവസാനമോ 2027 ആദ്യമോ പരിഷ്‌കരിച്ച വേതനം ലഭിക്കുമെന്നും സാമ്പത്തിക വിദഗ്ധർ പറയുന്നു.

ശമ്പള പരിഷ്കരണം സംബന്ധിച്ച് വിവിധ മേഖലകളിൽ നിന്നുള്ളവരുടെ അഭിപ്രായങ്ങൾ തേടിക്കൊണ്ടിരിക്കുകയാണ്. ഇതിനായി 'MyGov' പോർട്ടലിൽ 18 ചോദ്യങ്ങളടങ്ങിയ ചോദ്യാവലി പ്രസിദ്ധീകരിച്ചിട്ടുണ്ട്. മന്ത്രാലയങ്ങൾ, സംസ്ഥാന സർക്കാരുകൾ, ജീവനക്കാരുടെ സംഘടനകൾ, അക്കാദമിക് വിദഗ്ധർ എന്നിവർക്ക് മാർച്ച് 31 വരെ ഓൺലൈനായി തങ്ങളുടെ നിർദ്ദേശങ്ങൾ സമർപ്പിക്കാം. ഏപ്രിൽ 30 വരെ മെമ്മോറാണ്ടങ്ങൾ സമർപ്പിക്കാനും അവസരമുണ്ട്. ശമ്പള വർദ്ധനവിന്റെ തോത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. മുൻപത്തെ കമ്മീഷനുകളുടെ മാതൃക പിന്തുടർന്നാൽ 20% മുതൽ 35% വരെ വർദ്ധനവ് ഉണ്ടായേക്കാമെന്നാണ് സൂചന. 

ഫിറ്റ്‌മെന്റ് ഫാക്ടറിൽ (Fitment Factor) മാറ്റം വരുത്തുന്നതിലൂടെ അടിസ്ഥാന ശമ്പളത്തിൽ വലിയ വർദ്ധനവ് ഉണ്ടാകാൻ സാധ്യതയുണ്ട്. ശുപാർശകൾ സമർപ്പിച്ചു കഴിഞ്ഞാൽ മാത്രമേ ഖജനാവിനുണ്ടാകുന്ന കൃത്യമായ സാമ്പത്തിക ബാധ്യത കണക്കാക്കാൻ സാധിക്കൂ എന്ന് സർക്കാർ വ്യക്തമാക്കി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വിമാന ഇന്ധനത്തിന് അധിക നികുതി ഏർപ്പെടുത്തി കേന്ദ്ര സർക്കാർ; ടിക്കറ്റ് നിരക്ക് കൂടിയേക്കും

ന്യൂഡൽഹി: എവിയേഷൻ ടർബൈൻ ഇന്ധനത്തിന് അധിക എക്സൈസ് തീരുവ ഏർപ്പെടുത്തി കേന്ദ്ര സർക്കാർ.
50 രൂപയാണ് പ്രത്യേക തീരുവ. ഇളവുകൾക്കുശേഷം തീരുവ ലിറ്ററിന് 29.5 രൂപയാകും. ഇതോടെ വിമാന കമ്പനികൾക്ക് ചെലവ്കൂടും. വിമാന ടിക്കറ്റ് ചാർജ് കൂടാനും സാധ്യതയുണ്ട്.

അതേസമയം, പശ്ചിമേഷ്യൻ സംഘർഷം കണക്കിലെടുത്ത് രാജ്യത്തെ ഇന്ധന നികുതി വെട്ടി കുറച്ച് കേന്ദ്ര സർക്കാർ. പെട്രോളിൻ്റെയും ഡീസലിൻ്റെയും എക്സൈസ് നികുതിയാണ് കുറച്ചത്. പെട്രോളിന് ലിറ്ററിന് 13 രൂപയുടെ നികുതിയിൽ നിന്ന് 3 രൂപയായി കുറച്ചു. ഇതോടെ പെട്രോളിൻ്റെ നികുതിയിൽ 10 രൂപയുടെ കുറവുണ്ടാകും.

ഡീസലിന് നിലവിലുണ്ടായിരുന്ന ലിറ്ററിന് 10 രൂപയുടെ നികുതി മുഴുവനായും നീക്കി. പശ്ചിമേഷ്യൻ സംഘർഷത്തിൽ ക്രൂഡോയിൽ വില കുത്തനെ ഉയരുന്ന സാഹചര്യം കണക്കിലെടുത്ത് രാജ്യത്തെ ഇന്ധന വില പിടിച്ചുനിർത്താനാണ് സർക്കാർ ശ്രമം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പാലാ വെള്ളപ്പാട് ശ്രീ വനദുർഗ ഭഗവതി ക്ഷേത്രം : ഒന്നാം ദിവസം 2026 മാർച്ച് 27 വെളളി

പാലാ വെള്ളപ്പാട് ശ്രീ വനദുർഗ ഭഗവതി ക്ഷേത്രം ഒന്നാം ദിവസം 2026 മാർച്ച് 27 വെളളി രാവിലെ 6.00㎡ അഷ്ട‌ദ്രവ്യ സഹിതം ഗണപിതഹോമം തുടർന്ന് പുരാണപാരായണം മുരളി പാലാ (എല്ലാ ദിവസവും) 8.00 ㎡ ലളിത സഹസ്രനാമ പാരായണം ശ്രീവനദുർഗ്ഗാ മാത്യസമിതി വെള്ളാപ്പാട്, 9.00㎡ നാരായണീയ പാരായണം ശ്രീകൃഷ്‌ണ നാരായണീയ പാരായണ സംഘം ഊരാശാല, 9.30㎡ ഉമാ മഹേശ്വരന്മാർക്ക് കലശാഭിഷേകം 10.30 ഭജൻസ് 12.00㎡ അവതരണം - ശ്രുതിലയ,

പാലാ. തിരുവാതിരകളി 1.00㎡ ഗൗരിശങ്കരം തിരുവാതിര സംഘംകരയോഗം പുലിയന്നൂർ, പ്രസാദഊട്ട് വൈകുന്നേരം 6.00ന് തിരുവാതിരകളി ആനന്ദ തിരുവാതിരസംഘം മുരിക്കുംപുഴ വൈകുന്നേരം 6.30ന് ദീപാരാധന ദീപക്കാഴ്‌ച 6.450തിരുവാതിര കളിയും വീരനാട്യവും ശ്രീദുർഗ്ഗാ തിരുവാതിരസംഘം പോണാട്,

7.30- സെമി ക്ലാസിക്കൽ നൃത്തം ശ്രീ പാർവ്വതി ദേവി & തീർത്ഥ എ. നായർ മുരിക്കുംപുഴ, 7.45-സെമി ക്ലാസിക്കൽ നൃത്തം അമ്യത സന്തോഷ് പുത്തൻപുരയ്ക്കൽ 8.00㎡ സെമി ക്‌ളാസിക്കൽ ഫ്യുഷൻ ,മയിൽ‌പീലി നൃത്ത സന്ധ്യ കടപ്പാട്ടൂർ.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വയനാട് പൊൻകുഴിയിൽ വൻ രാസലഹരി വേട്ട; ബസ് യാത്രക്കാരനിൽ നിന്നും 312.513 ഗ്രാം മെത്താഫിറ്റമിൻ പിടികൂടി

വയനാട്: പൊൻകുഴിയിൽ വൻ രാസലഹരി വേട്ട. സ്വകാര്യ ബസ്സിലെ യാത്രക്കാരനിൽ നിന്നും 312.513 ഗ്രാം മെത്താഫിറ്റമിൻ പിടികൂടി. താമരശ്ശേരി തച്ചംമ്പൊയിൽ സ്വദേശി മുഹമ്മദ് ജുസൈമിനെ എക്സൈസ് അറസ്റ്റ് ചെയ്തു. ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവ് പരിശോധനയിലാണ് ലഹരി മരുന്ന് പിടികൂടിയത്.