Friday, 27 March 2026

സംസ്ഥാനത്ത് 2,71,42,952 വോട്ടർമാർ; അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

സംസ്ഥാനത്ത് 2,71,42,952 വോട്ടർമാർ; അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ 2,71,42,952 വോട്ടർമാരാണ് ഉള്ളത്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ രത്തൻ യു ഖേൽക്കർ ആണ് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ച കാര്യം പത്രക്കുറിപ്പിലൂടെ അറിയിച്ചത്.

www.ceo.kerala.gov.in എന്ന വെബ്‌സൈറ്റിൽ വോട്ടർ പട്ടിക ലഭ്യമാകും. ഇതിന് പുറമെ സൂക്ഷ്മ പരിശോധനകൾക്കായി താലൂക്ക് ഓഫീസുകളിലും, വില്ലജ് ഓഫീസുകളിലും, ബൂത്ത് ലെവൽ ഓഫീസറുടെ കൈവശവും അന്തിമ പട്ടിക ലഭ്യമാകും.

രാഷ്ട്രീയ പാർട്ടികൾക്ക് താലൂക്ക് ഓഫീസുകളിൽ നിന്ന് വോട്ടർ പട്ടിക കൈപ്പറ്റാമെന്നും സൂക്ഷ്മ പരിശോധന നടത്താമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. നേരത്തെ സ്ഥാനാർത്ഥികളുടെ ചിത്രവും തെളിഞ്ഞിരുന്നു. 890 സ്ഥാനാർത്ഥികളാണ് സംസ്ഥാനത്ത് ജനവിധി തേടുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സ്വകാര്യ ആശുപത്രി നഴ്സുമാർ വീണ്ടും സമരത്തിലേക്ക്

സ്വകാര്യ ആശുപത്രി നഴ്സുമാർ വീണ്ടും സമരത്തിലേക്ക്

കോഴിക്കോട്: സംസ്ഥാനത്ത് സ്വകാര്യ ആശുപത്രി നഴ്സുമാർ വീണ്ടും സമരം തുടങ്ങി. 26 പ്രമുഖ ആശുപത്രികളിലാണ് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ്റെ (യുഎൻഎ) നേതൃത്വത്തിൽ സമരം പുനരാരംഭിച്ചത്. ഹൈക്കോടതി നിർദേശ പ്രകാരം നടത്തിയ മധ്യസ്ഥ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് നഴ്സുമാർ സമരം തുടങ്ങിയത്. നഴ്സുമാരുടെ സമരം കർശനമായി നേരിടുമെന്ന് അറിയിച്ച മാനേജ്മെൻ്റ് അസോസിയേഷൻ ആവശ്യം വന്നാൽ ആശുപത്രികൾ അടച്ചിടുമെന്നും പ്രഖ്യാപിച്ചു. 40,000 രൂപ മിനിമം വേതനം ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് സമരം.

കോഴിക്കോട് കളക്ടറേറ്റിന് മുന്നിലാണ് ഇന്ന് നഴ്സുമാർ സമരം പുനരാരംഭിക്കുക. മിംസ്, ബേബി മെമ്മോറിയൽ, മെയ്ത്ര, മലബാർ ആശുപത്രികളിലെ നഴ്സുമാർ പൂർണമായും പണിമുടക്കും. ഇതോടെ ന​ഗരത്തിലെ പ്രധാന ആശുപത്രികളിലെ പ്രവർത്തനം സ്തംഭിക്കും. അടിസ്ഥാന ശമ്പളം വർധിപ്പിക്കുന്നതോടൊപ്പം ഡ്യൂട്ടി ഷിഫ്റ്റിലെ അപാകത പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം

സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ ശമ്പള പരിഷ്കരണം സംബന്ധിച്ച മധ്യസ്ഥ ചർച്ച പരാജയപ്പെട്ടിരുന്നു. യുഎൻഎ പ്രതിനിധികളും ആശുപത്രി മാനേജ്മെന്റുകളും തമ്മിൽ നടന്ന ചർച്ചയിൽ തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാത്ത ആശുപത്രികളിൽ വീണ്ടും അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് യുഎൻഎ അറിയിച്ചിരുന്നു. ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകന്റെ നേതൃത്വത്തിലായിരുന്നു മധ്യസ്ഥ ചർച്ച നടന്നത്. ശമ്പള വർധനവ്, സേവന വ്യവസ്ഥകളിലെ മാറ്റങ്ങൾ, ജോലിസമയം എന്നിവയിൽ വ്യക്തമായ തീരുമാനത്തിലെത്താൻ സാധിച്ചില്ലെന്നാണ് ആരോപണം. ധാരണയിലെത്താത്ത ആശുപത്രികളിൽ സമ്പൂർണ്ണ പണിമുടക്ക് ആരംഭിക്കുമെന്നും അതിനൊപ്പം പ്രതിഷേധ പരിപാടികൾ ശക്തമാക്കുമെന്നും യൂണിയൻ നേതൃത്വം വ്യക്തമാക്കിയിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കടനാട് ശ്രീധർമ്മശാസ്താവിന്റെയും അഭീഷ്ട വരദായിനിയായ പുന്നിലത്തുകാവിലമ്മയുടെയും തിരുവുത്സവം 2026 മാർച്ച് 28 ശനി മുതൽ ഏപ്രിൽ 1 ബുധൻ വരെ

കടനാട് ശ്രീധർമ്മശാസ്താവിന്റെയും അഭീഷ്ട വരദായിനിയായ പുന്നിലത്തുകാവിലമ്മയുടെയും തിരുവുത്സവം 2026 മാർച്ച് 28 ശനി മുതൽ ഏപ്രിൽ 1 ബുധൻ വരെ

 കലിയുഗവരദനും ആശ്രിതവത്സലനുമായ കടനാട് ശ്രീധർമ്മശാസ്താവിന്റെയും അഭീഷ്ട വരദായിനിയായ പുന്നിലത്തുകാവിലമ്മയുടെയും തിരുവുത്സവം 2026 മാർച്ച് 28 ശനി മുതൽ ഏപ്രിൽ 1 ബുധൻ വരെ (1201 മീനം 14 പൂയം മുതൽ 18 ഉത്രം വരെ) ക്ഷേത്രം തന്ത്രി മനയത്താറ്റ് ഇല്ലത്ത് ബ്രഹ്മശ്രീ ചന്ദ്രശേഖരൻ നമ്പൂതിരിയുടേയും മേൽശാന്തി ഇടമന ഇല്ലത്ത് ഗിരീഷ് നമ്പൂതിരിയുടേയും മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്രാചാരാനുഷ്ടാനങ്ങൾക്കും ക്ഷേത്ര കലകൾക്കും പ്രാധാന്യം നൽകികൊണ്ട് ആഘോഷിക്കുകയാണ്.
ക്ഷേത്രവികസനത്തിനും പുരോഗതിക്കും ഉത്സവാദികാര്യങ്ങൾക്കും അതുവഴി നാടിന്റെ സർവ്വതോന്മുഖമായ ഐശ്വര്യത്തിനും മുൻവർഷങ്ങളിൽ സഹകരിച്ച എല്ലാ സദ്ജ്ജനങ്ങൾക്കും നന്ദി അറിയിച്ചുകൊണ്ട് ഈ വർഷത്തെ തിരുവുത്സവത്തിനും പുനരുദ്ധാരണപ്രവർത്തനങ്ങൾക്കും നിങ്ങൾ ഏവരുടേയും എല്ലാവിധ സാന്നിദ്ധ്യ സഹായ സഹകരണങ്ങളും ഉണ്ടാകണമെന്ന് ഭഗവത് നാമത്തിൽ അഭ്യർത്ഥിക്കുന്നു.

ശ്രീധർമ്മശാസ്താവിന്റെ പ്രതിഷ്ഠയെക്കുറിച്ചുള്ള ഐതിഹ്വം
വർഷങ്ങൾക്ക് മുമ്പ് വടക്കുംകൂർ രാജ്യം ഭരിച്ചിരുന്ന ഒരു രാജാവ് എല്ലാ വർഷവും മകരവിളക്കിന് ശബരിമലയ്ക്ക് പോകാറുണ്ടായിരുന്നു. പ്രായാധിക്യത്തിൽ അവശനായ രാജാവ് ശ്രീകോവിലിന് മുമ്പിൽ നിന്ന് പ്രാർത്ഥിച്ചു. ഭഗവാനെ അടുത്ത വർഷം മുതൽ ഞാൻ എങ്ങനെ ഇവിടെയെത്തും. അന്നു രാത്രി അദ്ദേഹത്തിന് അയ്യപ്പസ്വാമി വന്നു പറയുന്നതായി ഒരു സ്വപ്ന ദർശനമുണ്ടായി. ഒന്നുകൊണ്ടും വിഷമിയ്ക്കുണ്ട്. കൊട്ടാരത്തിന് അടുത്തുള്ള നദിയിൽ ഒരു പാറകെട്ട് ഉണ്ട്. അതിനോട് ചേർന്നു ഒരു ബിംബമുണ്ട്. ആ ബിംബമെടുത്ത് ജലാശയത്തിന് പടിഞ്ഞാറ് മാറി നോക്കിയാൽ കാണുന്ന അകലത്തിൽ പ്രതിഷ്ഠിച്ചുകൊള്ളുക. എന്റെ സാന്നിദ്ധ്യം അവിടെ ഉണ്ടാകും. അങ്ങനെ നാട്ടിൽ തിരിച്ചെത്തിയ രാജാവ് ജലത്തിൽ ഇറങ്ങി നോക്കുമ്പോൾ ബിംബം ലഭിച്ചു. പറഞ്ഞതുപോലെ പ്രതിഷ്ഠിക്കുകയും ചെയ്തു.
ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ അനുസരിച്ചുള്ള നിവേദ്യങ്ങൾ ഇവിടെയും നടത്തിവരുന്നു. മീനമാസത്തിലെ ഉത്രം നാളിൽ അവസാനിക്കുന്ന രീതിയിൽ തിരുവുത്സവവും നടത്തിവരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അരുവിത്തുറ ഫൊറോനാ തീർത്ഥാടന ദൈവാലയത്തിൽ വിപുലമായ വിശുദ്ധ വാരാചരണവും നാല്പതാം വെള്ളി ആചരണവും.

അരുവിത്തുറ ഫൊറോനാ തീർത്ഥാടന ദൈവാലയത്തിൽ വിപുലമായ വിശുദ്ധ വാരാചരണവും നാല്പതാം വെള്ളി ആചരണവും.

അരുവിത്തുറ :ചരിത്രപ്രസിദ്ധമായ അരുവിത്തുറ സെൻ്റ് ജോർജ് ഫൊറോന തീർത്ഥാടന ദൈവാലയത്തിലെ വിശുദ്ധ വാരാചരണങ്ങൾക്ക് നാല്പതാം വെള്ളിയോടെ തുടക്കമാകും.നാല്പതാം വെള്ളിയാഴ്ച രാവിലെ 5.30, 6 . 45, 8.00, 9.15 ,10. 30 എന്നീ സമയങ്ങളിലും വൈകിട്ട് നാലിനും  ദൈവാലയത്തിൽ വിശുദ്ധ കുർബാനകൾ ഉണ്ടായിരിക്കും.അന്നേദിവസം രാവിലെ 9.30, 11 .00, വൈകിട്ട് 5. 15 എന്നീ സമയങ്ങളിൽ  ഫൊറോനാ തീർത്ഥാടന ദൈവാലയത്തിൽ നിന്നും ജപമാല പ്രദക്ഷിണത്തോടുകൂടിയ കുരിശിൻ്റെ വഴി വല്യച്ചൻ മലയിലേക്ക് നടത്തപ്പെടും രാവിലെ എട്ടു മുതൽ വല്യച്ചൻ മലയിൽ എത്തുന്ന തീർത്ഥാടകർക്കായി നേർച്ച കഞ്ഞി വിതരണവും ഒരുക്കിയിട്ടുണ്ട്.നാല്പതാം വെള്ളിയാഴ്ച വൈകുന്നേരത്തെ തിരുകർമ്മങ്ങളോട് അനുബന്ധിച്ച് കിഴക്കിന്റെ കാൽവരി എന്നറിയപ്പെടുന്ന അരുവിത്തുറ വല്യച്ചൻ മലയുടെ രാജശില്പി റവ. ഫാ.തോമസ് ഓലിക്കലിനെ ആദരിക്കും. മോൺ. റവ. ഫാ സെബാസ്റ്റ്യൻ വേത്താനത്ത് വല്യച്ചൻ മലയിൽ സന്ദേശം നൽകും.മാർച്ച് 29ന് വിപുലമായ ഓശാന ഞായറാഴ്ച ആചരണങ്ങൾ ദൈവാലയത്തിൽ നടക്കും.മാർച്ച് 30 തിങ്കളാഴ്ച രാവിലെ 6.30 ന് ദൈവാലയത്തിൽ പാലാ രൂപതാ പ്രോട്ടോസിഞ്ചല്ലൂസ് മോൺ റവ. ഡോ ജോസഫ് തടത്തിൽ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകും.തുടർന്ന് 40 മണി ആരാധന ആരംഭിക്കും.ഏപ്രിൽ 1 ബുധനാഴ്ച ദിവ്യകാരുണ്യപ്രദക്ഷിണത്തോടെ 40 മണി ആരാധന സമാപിക്കും.ഏപ്രിൽ 3 ന് അതി വിപുലമായ ദുഃഖവെള്ളി ആചരണങ്ങൾ വല്യച്ചൻ മലയിൽ നടക്കും. രാവിലെ 11 മുതൽ വല്യച്ചൻ മലയിൽ പാനവായന ഉണ്ടാവും. വെള്ളിയാഴ്ചത്തെ ഔദ്യോഗിക തിരുകർമ്മങ്ങൾ  ഉച്ചകഴിഞ്ഞ് 2. 30ന് അരുവിത്തുറ ഫൊറോന തീർത്ഥാടന ദൈവാലയത്തിൽ ആരംഭിച്ച് നാലിന് കരുണയുടെ ജപമാല പ്രദക്ഷിണത്തോടുകൂടി കുരിശിന്റെ വഴി ചൊല്ലി വല്യച്ചൻ മലകയറും. അരുവിത്തുറ ഫൊറോന തീർത്ഥാടന ദൈവാലയത്തിൽ റവ. ഫാ ഷീൻ പാലയ്ക്കാതടത്തിലും വല്ല്യച്ചൻ മലയിൽ റവ.ഫാ സെബാസ്റ്റ്യൻ കുറ്റിയാനിയ്ക്കലും സന്ദേശം നൽകും. ദുഃഖവെള്ളിയാഴ്ച രാവിലെ 7:00 മുതൽ വല്യച്ചൻ മലയിൽ നേർച്ച കഞ്ഞി വിതരണം ഉണ്ടാവും നാല്പതാം വെള്ളി ദുഃഖവെള്ളി ദിവസങ്ങളിൽ വല്യച്ചൻ മലയിൽ നാല് ഗ്രൗണ്ടുകളിലായി വാഹന പാർക്കിംഗ് ക്രമീകരിക്കും. ഇതോടൊപ്പം മലയടിവാരത്തെ പാർക്കിങ്ങ് ഗ്രൗണ്ടിലും വാഹനങ്ങൾ പാർക്ക് ചെയ്യാം.ദുഃഖവെള്ളിയാഴ്ച അരുവിത്തുറ സ്റ്റേഡിയത്തിലും വാഹന പാർക്കിംങ്ങ് ക്രമീകരിച്ചിട്ടുണ്ട്. ദുഃഖ വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് മൂന്നു മുതൽ പാലാ -ഭരണങ്ങാനം - കൊണ്ടൂർ - കോളേജ് റോഡ് വഴി അരുവിത്തുറയിലേക്ക് വൺവേ ഗതാഗത ക്രമീകരണം ഒരുക്കിയിട്ടുണ്ട് ഇതോടൊപ്പം വല്യച്ചൻ മലയിൽ എത്തുന്ന തീർത്ഥാടകര്‍ക്കായി കുടിവെള്ള മുൾപ്പെടെ എല്ലാവിധ സൗകര്യങ്ങളും ഒരുക്കുമെന്ന് അരുവിത്തുറ ഫൊറോന വികാരി വെരി റവ .ഫാ .മാത്യു ചന്ദ്രൻകുന്നേൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

_കടനാട് എടത്തിൽ ശ്രീധർമ്മ ശാസ്താ ക്ഷേത്രം, പുന്നിലത്ത് കാവ് ഭഗവതി ക്ഷേത്രം തിരുവുത്സവം മാർച്ച്‌ 28 മുതൽ

_കടനാട് എടത്തിൽ ശ്രീധർമ്മ ശാസ്താ ക്ഷേത്രം, പുന്നിലത്ത് കാവ് ഭഗവതി ക്ഷേത്രം തിരുവുത്സവം മാർച്ച്‌ 28 മുതൽ

പാലാ :കലിയുഗവരദനും ആശ്രിതവത്സലനുമായ കടനാട് ശ്രീധർമ്മശാസ്‌താവിന്റെയും അഭീഷ്ട‌ വരദായിനിയായ പുന്നിലത്തുകാവിലമ്മയുടെയും തിരുവുത്സവം 2026 മാർച്ച് 28 ശനി മുതൽ ഏപ്രിൽ 1 ബുധൻ വരെ (1201 മീനം 14 പൂയം മുതൽ 18 ഉത്രം വരെ) ക്ഷേത്രം തന്ത്രി മനയത്താറ്റ് ഇല്ലത്ത് ബ്രഹ്മശ്രീ ചന്ദ്രശേഖരൻ നമ്പൂതിരിയുടേയും മേൽശാന്തി ഇടമന ഇല്ലത്ത് ഗിരീഷ് നമ്പൂതിരിയുടേയും മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്രാചാരാനുഷ്‌ടാനങ്ങൾക്കും ക്ഷേത്ര കലകൾക്കും പ്രാധാന്യം നൽകികൊണ്ട് ആഘോഷിക്കുകയാണ്.

ക്ഷേത്രവികസനത്തിനും പുരോഗതിക്കും ഉത്സവാദികാര്യങ്ങൾക്കും അതുവഴി നാടിൻന്റെ സർവ്വതോന്മുഖമായ ഐശ്വര്യത്തിനും മുൻവർഷങ്ങളിൽ സഹകരിച്ച എല്ലാ സദ്ജ്ജനങ്ങൾക്കും നന്ദി അറിയിച്ചുകൊണ്ട് ഈ വർഷത്തെ തിരുവുത്സവത്തിനും പുനരുദ്ധാരണപ്രവർത്തനങ്ങൾക്കും നിങ്ങൾ ഏവരുടേയും എല്ലാവിധ സാന്നിദ്ധ്യ സഹായ സഹകരണങ്ങളും ഉണ്ടാകണമെന്ന് ഭഗവത് നാമത്തിൽ അഭ്യർത്ഥിക്കുന്നു.വർഷങ്ങൾക്ക് മുമ്പ് വടക്കുംകൂർ രാജ്യം ഭരിച്ചിരുന്ന ഒരു രാജാവ് എല്ലാ വർഷവും മകരവിളക്കിന് ശബരിമലയ്ക്ക് പോകാറുണ്ടായിരുന്നു. പ്രായാധിക്യത്തിൽ അവശനായ രാജാവ് ശ്രീകോവിലിന് മുമ്പിൽ നിന്ന് പ്രാർത്ഥിച്ചു. ഭഗവാനെ അടുത്ത വർഷം മുതൽ ഞാൻ എങ്ങനെ ഇവിടെയെത്തും. അന്നു രാത്രി അദ്ദേഹത്തിന് അയ്യപ്പസ്വാമി വന്നു പറയുന്നതായി ഒരു സ്വപ്‌ന ദർശനമുണ്ടായി. ഒന്നുകൊണ്ടും വിഷമിയ്ക്കണ്ട. കൊട്ടാരത്തിന് അടുത്തുള്ള നദിയിൽ ഒരു പാറകെട്ട് ഉണ്ട്. അതിനോട് ചേർന്നു ഒരു ബിംബമുണ്ട്. ആ ബിംബമെടുത്ത് ജലാശയത്തിന് പടിഞ്ഞാറ് മാറി നോക്കിയാൽ കാണുന്ന അകലത്തിൽ പ്രതിഷ്‌ഠിച്ചുകൊള്ളുക. എന്റെ സാന്നിദ്ധ്യം അവിടെ ഉണ്ടാകും. അങ്ങനെ നാട്ടിൽ തിരിച്ചെത്തിയ രാജാവ് ജലത്തിൽ ഇറങ്ങി നോക്കുമ്പോൾ ബിംബം ലഭിച്ചു. പറഞ്ഞതുപോലെ പ്രതിഷ്‌ഠിക്കുകയും ചെയ്തു.

ശബരിമലയിലെ ആചാരാനുഷ്‌ഠാനങ്ങൾ അനുസരിച്ചുള്ള നിവേദ്യങ്ങൾ ഇവിടെയും നടത്തിവരുന്നു. മീനമാസത്തിലെ ഉത്രം നാളിൽ അവസാനിക്കുന്ന രീതിയിൽ തിരുവുത്സവവും നടത്തിവരുന്നു. മാർച്ച്‌ 28 ന് രാവിലെ 7 മണിക്ക് കലവറ നിറയ്ക്കൽ വൈകിട്ട് 7 മണിക്ക് ഭജനയും കളമെഴുത്തും പാട്ടും, തുടർന്ന് നൃത്ത സന്ധ്യയും തിരുവാതിര കളിയും ഉണ്ടായിരിക്കും.. മൂന്നാം ഉത്സവമായ മാർച്ച്‌ 30 ന് വൈകിട്ട് 8 ന് കടനാട് ശ്രീധർമ്മ ശാസ്താ തിരുവാതിര സംഘം അവതരിപ്പിക്കുന്ന തിരുവാതിരകളി.നാലാം ഉത്സവമായ 31 ന് വൈകിട്ട് 6 മണിക്ക് താലപ്പൊലി, ചെണ്ടമേളം. 8.30 ന് കാലമെഴുത്തും പാട്ടും. ഏപ്രിൽ 1ന് രാവിലെ 6 30 ന് വിശേഷാൽ പൂജ വഴിപാടുകൾ. തുടർന്ന് നാദസ്വര കച്ചേരി. 9.30 ന് പഞ്ചവാദ്യം. ഉച്ചയ്ക്ക് ഒന്നിന്  മഹാ പ്രസാദമൂട്ട്. വൈകിട്ട് ആറിന് സ്പെഷ്യൽ പഞ്ചാവാദ്യം.. നൂറ്റാണ്ടുകൾ പഴക്കമുള്ള ഏടത്തിൽ ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ ശനി ദോഷ നിവാരണ പൂജയും. മറ്റും നടന്നു വരുന്നതായി ക്ഷേത്രം ഭാരവാഹികൾ പാലാ മീഡിയ അക്കാദമിയിൽ സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഏപ്രിൽ ഒന്നിന് രാവിലെ കാഴ്ച്ച ശ്രീബലിയും. വൈകിട്ട് 8 മണിക്ക് ഗായത്രി സുരേഷ് നയിക്കുന്ന ഭക്തി ഗാന നിശയും ഉണ്ടായിരിക്കും.. രാത്രി 10ന് വിളക്ക്. കേളി. കൊമ്പ് പറ്റ്. മേള പ്രമാണി കടനാട് അനന്ദുവിന്റെ പ്രമാണത്തിൽ.. പാലാ മീഡിയ അക്കാദമിയിൽ സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിൽ..ക്ഷേത്രം പ്രസിഡന്റ് ശൈലേന്ദ്ര വർമ്മ, സെക്രട്ടറി നന്ദകുമാർ തമ്പി,ക്ഷേത്രം മാനേജർ ശ്രീ കുമാർ തമ്പി, ട്രഷറർ അമ്മിണികുട്ടൻ കെ കെ തുടങ്ങിയവർ പങ്കെടുത്തു..

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Thursday, 26 March 2026

ക്ലാസ് മുറിയിൽ സഹപാഠികളെ സാക്ഷിയാക്കി എംബിബിഎസ് വിദ്യാർഥിയോട് വിവാഹാഭ്യാർഥന നടത്തി അധ്യാപകൻ, ചെരിപ്പുകൊണ്ടടിച്ച് വിദ്യാർഥി

ക്ലാസ് മുറിയിൽ സഹപാഠികളെ സാക്ഷിയാക്കി എംബിബിഎസ് വിദ്യാർഥിയോട് വിവാഹാഭ്യാർഥന നടത്തി അധ്യാപകൻ, ചെരിപ്പുകൊണ്ടടിച്ച് വിദ്യാർഥി

ബെംഗളൂരു: ബെം​ഗളൂരുവിലെ നെലമം​ഗലയിൽ ക്ലാസ് മുറിയിൽ വിദ്യാർഥിയോട് വിവാഹാഭ്യാർഥന നടത്തിയ മെഡിക്കൽ കോളേജ് അധ്യാപകന് വിദ്യാർഥികളുടെ മർദ്ദനം. നെലമംഗല താലൂക്കിലെ ടി. ബെഗൂരിലെ സിദ്ധാർത്ഥ മെഡിക്കൽ കോളേജിലാണ് സംഭവം. ആഭ്യന്തര മന്ത്രി ഡോ. ജി. പരമേശ്വരയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ കോളേജ്. ക്ലാസ് മുറിയിൽ പഠിച്ചുകൊണ്ടിരുന്ന ഒരു വിദ്യാർത്ഥിനിയോട് മോശമായി പെരുമാറുകയും പ്രണയാഭ്യർത്ഥന നടത്തുകയും ചെയ്തതായി കോളേജ് പ്രൊഫസർ അബ്ദുളിനെതിരെയാണ് ആരോപണമുയർന്നത്. വിദ്യാർഥിക്ക് ചോക്ലേറ്റ് വാഗ്ദാനം ചെയ്ത് തന്റെ പ്രണയം പ്രകടിപ്പിക്കാൻ ശ്രമിച്ചതായും പറയപ്പെടുന്നു. 

പെരുമാറ്റത്തിൽ രോഷാകുലായായ വിദ്യാർത്ഥി ഉടൻ തന്നെ അത് നിരസിക്കുകയും ക്ലാസ് മുറിയിൽ വാക്കുതർക്കമുണ്ടാകുകയും ചെയ്തു. പിന്നീട് പുറത്തുവെച്ച് വിദ്യാർഥികൾ ഇയാളെ മർദ്ദിച്ചു. വിദ്യാർത്ഥി പ്രൊഫസറെ ചെരുപ്പ് കൊണ്ട് അടിച്ചതായും വിവരമുണ്ട്. കോളേജ് ക്യാമ്പസിൽ വെച്ച് മറ്റ് ചില വിദ്യാർത്ഥികൾ അദ്ദേഹത്തെ ചവിട്ടുകയും ആക്രമിക്കുകയും ചെയ്തതായി റിപ്പോർട്ടുണ്ട്. സംഘർഷാവസ്ഥ രൂക്ഷമായതോടെ ആക്രമണത്തിൽ പരിക്കേറ്റ പ്രൊഫസർ അബ്ദുൾ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. നെലമംഗല റൂറൽ പോലീസ് സ്റ്റേഷന്റെ അധികാരപരിധിയിലാണ് സംഭവം നടന്നതെന്നും കേസ് രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും വൃത്തങ്ങൾ അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വേനലവധി ഒരു മാസം വെട്ടിക്കുറച്ചെന്ന വ്യാജപ്രചാരണത്തിനെതിരെ ഡിജിപിക്ക് പരാതി നൽകി വിദ്യാഭ്യാസ വകുപ്പ്

സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വേനലവധി ഒരു മാസം വെട്ടിക്കുറച്ചെന്ന വ്യാജപ്രചാരണത്തിനെതിരെ ഡിജിപിക്ക് പരാതി നൽകി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വേനലവധി ഒരു മാസം വെട്ടിക്കുറച്ചെന്ന വ്യാജപ്രചാരണത്തിനെതിരെ ഡിജിപിക്ക് പരാതി നൽകി വിദ്യാഭ്യാസ വകുപ്പ്. പൊതുവിദ്യാഭ്യാസ സെക്രട്ടറി ഡോ. കെ വാസുകിയാണ് ഡിജിപിക്ക് നേരിട്ട് പരാതി നൽകിയത്. സെക്രട്ടറിയുടെ പേരും വിലാസവും ഉപയോഗിച്ച് വ്യാജ ഉത്തരവുണ്ടാക്കിയായിരുന്നു പ്രചാരണം. വിദ്യാർത്ഥികളിലും അധ്യാപകരിലും പരിഭ്രാന്തിയുണ്ടാക്കാൻ ബോധപൂർവമായ ശ്രമം നടത്തിയവർക്കെതിരെ നടപടിയെടുക്കണമെന്നാണ് ആവശ്യം. അവധി ക്രമീകരണങ്ങളിൽ ഒരു മാറ്റവുമില്ലെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.