Wednesday, 1 April 2026

അയൽ വീട്ടിൽ സിസിടിവി സ്ഥാപിക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ വീട്ടമ്മ മരിച്ചു

അയൽ വീട്ടിൽ സിസിടിവി സ്ഥാപിക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ വീട്ടമ്മ മരിച്ചു

മണർകാട്: സിസിടിവി ക്യാമറ സ്ഥാപിക്കുന്നതിനെ ചൊല്ലി അയൽവാസികൾ തമ്മിലുള്ള തർക്കത്തിനിടെ വീട്ടമ്മ മരിച്ചു. മണർകാട് കുഴിപ്പുരയിടം കുന്നുംപുറത്ത് മാളിയേക്കൽ ശാന്തകുമാരി (65) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം.

ശാന്തകുമാരിയുടെ അയൽവാസിയായ കുഞ്ഞുമോളുടെ വീട്ടിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നതിനെ ചോദ്യം ചെയ്തതാണ് സംഘർഷത്തിന് കാരണം. ക്യാമറകൾ തങ്ങളുടെ സ്വകാര്യതയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ശാന്തകുമാരിയും മകൾ അനശ്വരയും കൊച്ചുമക്കളും കുഞ്ഞുമോളുടെ വീട്ടിലെത്തിയത്.

തുടർന്ന് കുഞ്ഞുമോളുമായും മകളുടെ ഭർത്താവ് എബിയുമായും രൂക്ഷമായ വാക്കുതർക്കം നടന്നു. തലയ്ക്കേറ്റ ആഴത്തിലുള്ള പരിക്കാണ് മരണകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ മണർകാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മാറ്റി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കൊവിഡ് കാലത്ത് മരുന്നും ഉപകരണങ്ങളും വാങ്ങിയ ഇടപാടുകളില്‍ നഷ്ടം 50 കോടിയോളം; ഓഡിറ്റ് റിപ്പോര്‍ട്ട് പുറത്ത്

കൊവിഡ് കാലത്ത് മരുന്നും ഉപകരണങ്ങളും വാങ്ങിയ ഇടപാടുകളില്‍ നഷ്ടം 50 കോടിയോളം; ഓഡിറ്റ് റിപ്പോര്‍ട്ട് പുറത്ത്

കൊവിഡ് കാലത്ത് മരുന്നും ഉപകരണങ്ങളും വാങ്ങിയ ഇടപാടുകളില്‍ 50 കോടിയോളം രൂപയുടെ നഷ്ടമുണ്ടായെന്ന് കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍. N95 മാസ്‌ക് വാങ്ങിയതില്‍ എട്ട് കോടിയുടേയും പിപിഇ കിറ്റ് വാങ്ങിയതില്‍ അഞ്ച് കോടി രൂപയുടേയും നഷ്ടമുണ്ടായെന്നാണ് ഓഡിറ്റ് റിപ്പോര്‍ട്ടിലുള്ളത്.

മാസ്‌ക്, പിപിഇ കിറ്റുകള്‍ മുതലായവ വാങ്ങിയതില്‍ നഷ്ടമുണ്ടായെന്ന് മുമ്പ് തന്നെ ആരോപണമുണ്ടായിരുന്നു. ഇത് ഒന്നുകൂടി ഉറപ്പിക്കുകയും കോടികളുടെ നഷ്ടമാണ് ഉണ്ടായതെന്ന് കൃത്യമായി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട്. ഇത്തരം ഇടപാടുകളില്‍ ക്രമക്കേടുണ്ടായി എന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. മരുന്നു പിപിഇ കിറ്റുകളും കൂടുതല്‍ വിലയ്ക്ക് വാങ്ങിയത് നഷ്ടമുണ്ടാകാന്‍ കാരണമായെന്നാണ് ഓഡിറ്റ് റിപ്പോര്‍ട്ടിലെ വിലയിരുത്തല്‍. 74 പേജുകളുള്ള ഓഡിറ്റ് റിപ്പോര്‍ട്ടാണ് പുറത്തെത്തിയിരിക്കുന്നത്.

വാങ്ങിയ വിലയേക്കാള്‍ കുറച്ചാണ് ഈ സാധനങ്ങളെല്ലാം വില്‍ക്കേണ്ടി വന്നത്. സ്റ്റോക്ക് പരിഗണിക്കാതെ മരുന്നുകള്‍ വാങ്ങിക്കൂട്ടിയെന്നാണ് ഓഡിറ്റില്‍ കണ്ടെത്തിയ മറ്റൊരു പ്രധാനകാര്യം. ഉപകരണങ്ങള്‍ കൈയില്‍ കിട്ടുന്നതിന് മുമ്പുതന്നെ മുഴുവന്‍ തുകയും കമ്പനികള്‍ക്ക് നല്‍കി. കൊവിഡ് കാലത്തിന് ശേഷവും ഇത്തരം ഇടപാടുകള്‍ നടന്നതായും പരാമര്‍ശമുണ്ട്. മുമ്പ് സമാനമായ ആരോപണം ഉയര്‍ന്നപ്പോള്‍ കൊവിഡിന്റെ സവിശേഷ സാഹചര്യത്തില്‍ ലാഭം നോക്കാന്‍ ആകില്ലെന്നും മനുഷ്യരുടെ ജീവന്‍ രക്ഷിക്കുകയാണ് പ്രധാനമെന്നുമായിരുന്നു മുന്‍ ആരോഗ്യമന്ത്രി ഉള്‍പ്പെടെ വിശദീകരിച്ചിരുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ട്രംപിന് ഇന്ത്യയോട് ഭയങ്കര 'കെയര്‍', ഇന്ത്യ - യുഎസ് ബന്ധത്തിന് പ്രസിഡന്‍റ് വലിയ പ്രാധാന്യം നൽകുന്നുണ്ടെന്ന് അംബാസഡർ സെർജിയോ ഗോർ

ട്രംപിന് ഇന്ത്യയോട് ഭയങ്കര 'കെയര്‍', ഇന്ത്യ - യുഎസ് ബന്ധത്തിന് പ്രസിഡന്‍റ് വലിയ പ്രാധാന്യം നൽകുന്നുണ്ടെന്ന് അംബാസഡർ സെർജിയോ ഗോർ

വാഷിംഗ്ടൺ: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന് അതീവ പ്രാധാന്യമാണ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നൽകുന്നതെന്ന് ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോർ. വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ വെച്ച് പ്രസിഡന്‍റ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം സമൂഹമാധ്യമമായ എക്സിലൂടെയാണ് അദ്ദേഹം ഈ വിവരം പങ്കുവെച്ചത്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തെ പ്രസിഡന്‍റ് എത്രത്തോളം വിലമതിക്കുന്നുവെന്ന് അദ്ദേഹം കുറിപ്പിലൂടെ വ്യക്തമാക്കി.

പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയ്ക്കുമൊപ്പമുള്ള ചിത്രവും സെർജിയോ ഗോർ പുറത്തുവിട്ടിട്ടുണ്ട്. ഏതാനും ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി അമേരിക്കയിൽ എത്തിയ അദ്ദേഹം വൈറ്റ് ഹൗസിലാണ് തന്‍റെ ആദ്യ കൂടിക്കാഴ്ച നിശ്ചയിച്ചത്. ഇന്ത്യയിലെ പുതിയ അമേരിക്കൻ അംബാസഡറായി ഈ വർഷം ജനുവരിയിലാണ് സെർജിയോ ഗോർ ചുമതലയേറ്റത്. വൈറ്റ് ഹൗസ് പ്രസിഡൻഷ്യൽ പേഴ്സണൽ ഓഫീസ് ഡയറക്ടറായി സേവനമനുഷ്ഠിച്ച അദ്ദേഹത്തിന് ഭരണകൂടത്തിനുള്ളിൽ വലിയ സ്വാധീനമുണ്ട്.

അംബാസഡർ എന്നതിലുപരി തെക്ക്-മധ്യേഷ്യൻ കാര്യങ്ങൾക്കായുള്ള യുഎസ് പ്രത്യേക പ്രതിനിധി കൂടിയാണ് ഗോർ. ട്രംപ് ഭരണകൂടം ഇന്ത്യയുമായുള്ള തന്ത്രപരമായ പങ്കാളിത്തത്തിന് വലിയ മുൻഗണന നൽകുന്നു എന്നതിന്‍റെ സൂചനയായാണ് ഈ കൂടിക്കാഴ്ചയെ രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്. വരും നാളുകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാനുള്ള ഊർജ്ജിത ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും ഈ കൂടിക്കാഴ്ച അടിവരയിടുന്നു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇന്ധന ടാങ്കുകൾക്ക് നേരെ വീണ്ടും ഡ്രോൺ ആക്രമണം

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇന്ധന ടാങ്കുകൾക്ക് നേരെ വീണ്ടും ഡ്രോൺ ആക്രമണം

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇന്ധന ടാങ്കുകൾക്ക് നേരെ വീണ്ടും ഇറാന്‍റെ ഡ്രോൺ ആക്രമണം. സിവിൽ ഏവിയേഷൻ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. കുവൈത്ത് ഏവിയേഷൻ ഫ്യൂവലിംഗ് കമ്പനി പ്രവർത്തിപ്പിക്കുന്ന ഇന്ധന ടാങ്കുകളെയാണ് ആക്രമണം ലക്ഷ്യമിട്ടത്. ഇതോടെ വലിയ തീപിടിത്തമുണ്ടായി. ടാങ്കുകൾക്ക് നാശനഷ്ടവും സംഭവിച്ചതായി ഡിജിസിഎ വക്താവ് അബ്ദുല്ല അൽ-റജ്ഹി വ്യക്തമാക്കി. അടിയന്തര സംഘങ്ങൾ ഉടൻ സ്ഥലത്തെത്തി സാഹചര്യം നിയന്ത്രണ വിധേയമാക്കി. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം ആളപായമൊന്നുമില്ലെന്നും വസ്തു നാശനഷ്ടങ്ങൾ മാത്രമാണുണ്ടായതെന്നും അധികൃതർ അറിയിച്ചു.

കഴിഞ്ഞ ദിവസം ദുബായ് തീരത്ത് കുവൈത്തിന്റെ ഓയിൽ ടാങ്കർ ആക്രമിച്ചിരുന്നു. കപ്പലിൽ ഉണ്ടായിരുന്ന 24 ജീവനക്കാരും സുരക്ഷിതരാണ്. ആക്രമിക്കപ്പെട്ടത് കുവൈത്തിന്റെ കൂറ്റൻ ടാങ്കർ അൽ സാൽമി എന്ന ക്രൂഡ് ഓയിൽ കപ്പലാണ്. കപ്പൽ തീരത്ത് കിടക്കുകയായിരുന്നു. കപ്പലിന്റെ ഹാൾ പൂർണമായും തകർത്തു. കപ്പലിൽ നിറയെ ക്രൂഡ് ഓയിൽ ഉണ്ടായിരുന്നു. കുവൈത്ത് പെട്രോളിയം കോർപറേഷന്റേതാണ് കപ്പൽ. തീരത്ത് എണ്ണ ചോർച്ചയ്ക്ക് സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു. വിഎൽസിസി ഗണത്തിൽപ്പെട്ട കപ്പലിൽ 8 ലക്ഷം ബാരൽ എണ്ണയാണ് ഉണ്ടായിരുന്നത്.

ആക്രമണത്തിന് പിന്നാലെ എണ്ണച്ചോർച്ചയോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ദുബായ് അധികൃതർ വ്യക്തമാക്കി. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയെന്നും ദുബായ് അധികൃതർ സ്ഥിരീകരിച്ചു. തിങ്കളാഴ്ച രാത്രിയുണ്ടായ ആക്രമണത്തിൽ കപ്പലിന് തീപിടിക്കുകയും നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു. എന്നാൽ ചൊവ്വാഴ്ച പുലർച്ചയോടെ തീ പൂർണ്ണമായും അണച്ചതായും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും ദുബായ് ഗവൺമെന്റ് മീഡിയ ഓഫീസ് അറിയിച്ചു

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'ഞങ്ങൾ അവരെ തകർത്തെറിഞ്ഞു, രണ്ട് ആഴ്ചയ്ക്കുള്ളിൽ പിന്മാറും'; ഇറാനിലെ അമേരിക്കൻ സൈനിക നീക്കം ഉടൻ അവസാനിപ്പിക്കുമെന്ന് ട്രംപ്

'ഞങ്ങൾ അവരെ തകർത്തെറിഞ്ഞു, രണ്ട് ആഴ്ചയ്ക്കുള്ളിൽ പിന്മാറും'; ഇറാനിലെ അമേരിക്കൻ സൈനിക നീക്കം ഉടൻ അവസാനിപ്പിക്കുമെന്ന് ട്രംപ്

വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധത്തിൽ അമേരിക്ക ഇനി അധികകാലം നേരിട്ട് ഇടപെടില്ലെന്നും അടുത്ത രണ്ട് മൂന്ന് ആഴ്ചയ്ക്കുള്ളിൽ പിന്മാറ്റമുണ്ടാകുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നിലവിൽ സൈനിക നീക്കങ്ങളും നയതന്ത്ര ചർച്ചകളും തുടരുകയാണെങ്കിലും വൈകാതെ തന്നെ ദൗത്യം അവസാനിപ്പിക്കുമെന്നാണ് ഓവൽ ഓഫീസിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി. തനിക്ക് ഇറാനിൽ നിന്ന് ഉടൻ മടങ്ങണമെന്നും ഏകദേശം രണ്ടാഴ്ചയ്ക്കുള്ളിൽ ഈ ദൗത്യം പൂർത്തിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാന്റെ ആണവ ശേഷി പൂർണ്ണമായും തകർന്നു എന്ന് ബോധ്യപ്പെട്ടാൽ ഉടൻ അമേരിക്ക പിന്മാറുമെന്നാണ് ട്രംപിന്റെ നിലപാട്.

ഇറാനുമായി ഒരു കരാറിൽ എത്തുന്നത് പിന്മാറ്റത്തിന് മാനദണ്ഡമല്ലെന്ന് ട്രംപ് ആവർത്തിച്ചു. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതിനെ പരാമർശിച്ച അദ്ദേഹം, താനുമായി കരാർ ഉണ്ടാക്കിയാലും ഇല്ലെങ്കിലും അമേരിക്കയുടെ തീരുമാനത്തിൽ മാറ്റമുണ്ടാകില്ലെന്ന് അറിയിച്ചു. ഇറാന്റെ ആക്രമണ ശേഷി ഇല്ലാതാക്കുന്നതിനായി നിലവിൽ കടുത്ത സൈനിക നടപടിയാണ് യുഎസ് സ്വീകരിക്കുന്നതെന്ന് ന്യൂയോർക്ക് പോസ്റ്റിന് നൽകിയ അഭിമുഖത്തിലും അദ്ദേഹം വ്യക്തമാക്കി. ഞങ്ങൾ അവരെ പൂർണ്ണമായും തകർത്തെറിഞ്ഞുകൊണ്ടിരിക്കുകയാണെന്നും ഇനി അധികം ജോലികൾ ബാക്കിയില്ലെന്നുമാണ് അദ്ദേഹത്തിന്റെ വാക്കുകൾ.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'മൈക്രോസോഫ്റ്റ്, ഗൂഗിൾ, ആപ്പിൾ...', അമേരിക്കൻ ബഹുരാഷ്ട്ര കമ്പനികൾ ആക്രമിക്കും'; മുന്നറിയിപ്പുമായി ഇറാൻ

'മൈക്രോസോഫ്റ്റ്, ഗൂഗിൾ, ആപ്പിൾ...', അമേരിക്കൻ ബഹുരാഷ്ട്ര കമ്പനികൾ ആക്രമിക്കും'; മുന്നറിയിപ്പുമായി ഇറാൻ

തെഹ്റാൻ: അമേരിക്കയുടെ ബഹുരാഷ്ട്ര കമ്പനികൾ കേന്ദ്രീകരിച്ച് ആക്രമണം നടത്തുമെന്ന് മുന്നറിയിപ്പ് നൽകി ഇറാൻ. മൈക്രോസോഫ്റ്റ്, ഗൂഗിൾ, മെറ്റ, ആപ്പിൾ, ഇന്റൽ, ഐബിഎം, ടെസ്‌ല, ബോയിങ് തുടങ്ങി പതിനഞ്ചോളം സ്ഥാപനങ്ങൾക്കെതിരെ ആക്രമണം നടത്തുമെന്നാണ് റെവല്യൂഷണറി ഗാർഡിൻ്റെ മുന്നറിയിപ്പ്.

അമേരിക്ക ഇറാനിൽ നടത്തുന്ന ആക്രമങ്ങൾക്ക് മറുപടിയായി ഏപ്രിൽ ഒന്ന് മുതൽ യുഎസ് ടെക് സ്ഥാപനങ്ങളെ ഇറാൻ ലക്ഷ്യമിടുമെന്ന് ഐആർജിസി പറഞ്ഞു. യുഎസ് ടെക് കമ്പനികളിലെ ജീവനക്കാരോടും സമീപവാസികളോടും മേഖലയിൽ നിന്ന് ഒഴിഞ്ഞു പോകണമെന്നും ഐആർജിസി ആവശ്യപ്പെട്ടു

ഐടി കമ്പനികളുടെ സഹായത്തോടെയാണ് അമേരിക്ക ചാര പ്രവർത്തനങ്ങളും ആക്രമണങ്ങളും നടത്തുന്നതെന്നാണ് ഇറാൻ്റെ ആരോപണം. അമേരിക്കയുടെ ആക്രമണത്തിന് കൂട്ട് നിൽക്കുന്ന യുഎസ് സ്ഥാപനങ്ങളാണ് ഇറാൻ്റെ അടുത്ത ലക്ഷ്യമെന്നും ഐആർജിസി പറഞ്ഞു. ഇറാനിയൻ വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇറാനിൽ നടക്കുന്ന ഓരോ ഭീകരാക്രമണത്തിനും പകരമായി ഏപ്രിൽ 1 ബുധനാഴ്ച ടെഹ്‌റാൻ സമയം രാത്രി 8 മണി മുതൽ ഈ കമ്പനികളുടെ യുണിറ്റുകൾക്കെതിരെ ആക്രമണം നടത്തുമെന്നാണ് ഐആർജിസി അറിയിച്ചിരിക്കുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പ്രീമിയം പെട്രോളിന് ഒറ്റയടിക്ക് കൂട്ടിയത് 11 രൂപ; പ്രീമിയം ഡീസലിന് വില 92.99 രൂപ

പ്രീമിയം പെട്രോളിന് ഒറ്റയടിക്ക് കൂട്ടിയത് 11 രൂപ; പ്രീമിയം ഡീസലിന് വില 92.99 രൂപ

ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പ്രീമിയം പെട്രോള്‍ വില വര്‍ദ്ധിപ്പിച്ചു. ഡല്‍ഹിയില്‍ പ്രീമിയം പെട്രോളിന്റെ വില 149 രൂപയില്‍ നിന്ന് 160 രൂപയായി മാറി. 11 രൂപയാണ് കൂട്ടിയത്. എക്‌സ്ട്രാ ഗ്രീന്‍ പ്രീമിയം ഡീസലിന്റെ വില ലിറ്ററിന് 91.49 രൂപയില്‍ നിന്ന് 92.99 രൂപയായും ഐഒസി വര്‍ധിപ്പിച്ചു.

വിമാന ഇന്ധനവിലയും ഇരട്ടിയിലേറെ വര്‍ധിപ്പിച്ചിട്ടുണ്ട്. ഇത് നിരക്കുകളില്‍ പ്രതിഫലിക്കാനുള്ള സാധ്യതയേറെയാണ്. ഇന്ധനവില കിലോലിറ്ററിന് രണ്ട് ലക്ഷം രൂപ മറികടന്നു. 2.07ലക്ഷം രൂപയാണ് ഇന്നത്തെ വില. ഡല്‍ഹിയില്‍ കിലോലിറ്ററിന് 96,638 രൂപയായിരുന്ന വില ഇപ്പോള്‍ 2,07,342 രൂപയാണ്.

അതേ സമയം രാജ്യത്ത് വീണ്ടും പാചക വാതക വില വര്‍ദ്ധിച്ചു. വാണിജ്യ സിലിണ്ടറിനാണ് വില വര്‍ദ്ധിച്ചത്. 19 കിലോഗ്രാം വരുന്ന വാണിജ്യ സിലിണ്ടറിന് ഡല്‍ഹിയില്‍ 195.50 രൂപയാണ് കൂട്ടിയത്. ഇതോടെ ഇന്ന് മുതല്‍ 19 കിലോയുടെ ഒരു എല്‍പിജി വാണിജ്യ ഗ്യാസിന്റെ വില 2,078 ആയി. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് രാജ്യത്ത് എല്‍പിജി ക്ഷാമം രൂക്ഷമാകുന്നതിനിടയിലാണ് ഇപ്പോഴത്തെ വില വര്‍ദ്ധന. കഴിഞ്ഞ മാര്‍ച്ചില്‍ 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് 114.5 രൂപ കൂട്ടിയിരുന്നു. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളിലാണ് വീണ്ടും വില വര്‍ദ്ധിച്ചത്. അതേ സമയം ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന എല്‍പിജിയില്‍ വില വര്‍ദ്ധനവില്ല.