Thursday, 2 April 2026

'ഹോർമൂസ് തുറന്നാൽ ആലോചിക്കാം'; ഇറാൻ വെടിനിർത്തൽ ആവശ്യപ്പെട്ടെന്ന് ട്രംപ്

'ഹോർമൂസ് തുറന്നാൽ ആലോചിക്കാം'; ഇറാൻ വെടിനിർത്തൽ ആവശ്യപ്പെട്ടെന്ന് ട്രംപ്

വാഷിംഗ്ടൺ: ഇറാൻ പ്രസിഡന്റ് വെടിനിർത്തൽ ആവശ്യപ്പെട്ടെന്ന അവകാശവാദവുമായി യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ഹോർമൂസ് കടലിടുക്ക് തുറന്നാൽ വെടിനിർത്തൽ അവസാനിപ്പിക്കുന്ന കാര്യം ആലോചിക്കാമെന്നും ട്രംപ് പറഞ്ഞു. എന്നാൽ ട്രംപിന്റെ ഭീഷണിക്ക് വഴങ്ങി ഹോർമൂസ് തുറക്കില്ലെന്നും വെടിനിർത്തൽ ആവശ്യപ്പെട്ടിട്ടില്ലെന്നും ഇറാൻ പ്രതികരിച്ചു.

സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് അവകാശവാദങ്ങൾ ഉയർത്തിയത്. ഇറാനിൽ അധികാരമേറ്റ പുതിയ നേതൃത്വം മുൻഗാമികളെ അപേക്ഷിച്ച് തീവ്രവാദ നിലപാടുകൾ കുറഞ്ഞവരാണെന്നാണ് ട്രംപ് അഭിപ്രായപ്പെട്ടത്. മാത്രമല്ല പുതിയ പ്രസിഡന്റ് ബുദ്ധിശാലിയാണെന്നും ട്രംപ് പറഞ്ഞു.

എന്നാൽ ഹോർമൂസ് കടലിടുക്ക് തുറക്കുന്നത് വരെ ഇറാനെതിരെ സൈനിക നീക്കം തുടരുമെന്ന ഭീഷണിയും ട്രംപ് ഉയർത്തിയിട്ടുണ്ട്. കടലിടുക്കിലൂടെയുള്ള ഗതാഗതം സുരക്ഷിതവും സ്വതന്ത്രവുമാണെന്ന് ഉറപ്പാക്കുന്നത് വരെ വെടിനിർത്തൽ ചർച്ചകൾക്ക് അമേരിക്ക തയ്യാറാവില്ലെന്നും ട്രംപ് വ്യക്തമാക്കി. അതിനിടയിൽ നാറ്റോ സഖ്യത്തെ കടലാസ് പുലി എന്ന് വിശേഷിപ്പിച്ച ട്രംപിന് മറുപടിയുമായി ഫ്രാൻസും രംഗത്തെത്തി. നാറ്റോ രൂപീകരിച്ചത് ഹോർമൂസ് കടലിടുക്ക് തുറക്കാനല്ലെന്നായിരുന്നു ഫ്രാൻസിന്റെ പ്രതികരണം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കുടുംബവഴക്കിൻ്റെ പേരിൽ ഭർത്താവ് ജീവനൊടുക്കിയാൽ ഭാര്യ കുറ്റക്കാരിയല്ല: ബോംബെ ഹൈക്കോടതി

കുടുംബവഴക്കിൻ്റെ പേരിൽ ഭർത്താവ് ജീവനൊടുക്കിയാൽ ഭാര്യ കുറ്റക്കാരിയല്ല: ബോംബെ ഹൈക്കോടതി

മുംബൈ : കുടുംബവഴക്കുകളുടെയോ ദാമ്പത്യപ്രശ്നങ്ങളുടെയോ പേരില്‍ ഒരു വ്യക്തി ജീവനൊടുക്കുകയാണെങ്കില്‍ ഭാര്യയ്ക്ക് അതില്‍ ഉത്തരവാദിത്വമില്ലെന്ന് ബോംബെ ഹൈക്കോടതി. കുടുംബ കലഹങ്ങളെത്തുടര്‍ന്ന് ഒരു വ്യക്തി ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട വിധിയിലാണ് കോടതി ഇത്തരമൊരു നിരീക്ഷണം നടത്തിയത്. ഒരു വ്യക്തി കുടുംബ വഴക്കുകളുടെയോ ദാമ്പത്യ പ്രശ്‌നങ്ങളുടെയോ പേരില്‍ ആത്മഹത്യ ചെയ്യുകയാണെങ്കില്‍ നിയമപ്രകാരം ഭാര്യയെ ആത്മഹത്യാപ്രേരണ കുറ്റത്തിന് കുറ്റക്കാരിയാക്കാനാവില്ലെന്നാണ് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ച് നിരീക്ഷിച്ചത്.

സാധാരണ ദാമ്പത്യ പ്രശ്നങ്ങളോ വാക്കുതർക്കങ്ങളോ സ്വന്തം വീട്ടിൽ പോകുകയോ ചെയ്യുന്നത് 'ആത്മഹത്യ പ്രേരണ' ആയി കണക്കാക്കാൻ കഴിയില്ല. ഇന്ത്യൻ ശിക്ഷാനിയമത്തിലെ (അല്ലെങ്കിൽ ഭാരതീയ ന്യായ സംഹിത, 2023ലെ സെക്ഷൻ 108, സെക്ഷൻ 306 പ്രകാരമുള്ള കേസ്) പ്രതിയുടെ ഉദ്ദേശ്യം മറ്റൊരാളെ ജീവനൊടുക്കാൻ നിർബന്ധിക്കുക എന്നതാണെന്ന് വ്യക്തമാകുമ്പോൾ മാത്രമേ നിലനിൽക്കൂവെന്നും കോടതി പറഞ്ഞു. ഭാര്യ, ഭർതൃബന്ധത്തിലെ സാധാരണ തർക്കങ്ങളോ അഭിപ്രായവ്യത്യാസങ്ങളോ ആത്മഹത്യ പ്രേരണയുടെ പരിധിയിൽ വരില്ലെന്നും കോടതി വ്യക്തമാക്കി.

2019 നവംബർ 26 ന് മഹാരാഷ്ട്രയിലെ അമരാവതി ജില്ലയിൽ ട്രെയിനിന് മുന്നിൽച്ചാടി ഒരു വ്യക്തി ആത്മഹത്യ ചെയ്തിരുന്നു. മകന്റെ മരണത്തിൽ ദുഃഖിതനായ പിതാവ് മരുമകൾക്കെതിരെ പരാതി നൽകി. നിസ്സാരകാര്യങ്ങളെച്ചൊല്ലി നിരന്തരം വഴക്കിടുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തതായും അറിയിക്കാതെ വീട്ടിൽ പോകുകയും ഭർത്താവിനെ കള്ളക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി അദ്ദേഹം ആരോപിച്ചു. ഈ പീഡനം കാരണമാണ് മകൻ ആത്മഹത്യ ചെയ്തതെന്നും പിതാവ് പറഞ്ഞു. പിതാവിന്റെ പരാതിയിൽ പൊലീസ് മരിച്ചയാളുടെ ഭാര്യക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തു.

ഇതിനെത്തുടർന്ന് കുറ്റാരോപിത ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്യുകയും തനിക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കണമെന്നും തുടർ നടപടികൾ സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെടുകയായിരുന്നു. ഈ വിഷയം പരിഗണിച്ച ഹൈക്കോടതി ആത്മഹത്യാ പ്രേരണക്കുറ്റം ഒരാളെ ജീവനൊടുക്കാൻ പ്രേരിപ്പിക്കാനുള്ള വ്യക്തമായ ഉദ്ദേശ്യത്തോടെയുള്ളപ്പോൾ മാത്രമേ ബാധകമാകൂ എന്ന് പറഞ്ഞ് എല്ലാ ആരോപണങ്ങളും ബോംബെ ഹൈക്കോടതി തള്ളി. ഭാര്യയുടെ ഹർജി അംഗീകരിച്ച കോടതി, അവർക്കെതിരെയുള്ള കേസും വിചാരണയും റദ്ദാക്കി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ലഹരി വാങ്ങാന്‍ പണം നല്‍കാത്തതിന്റെ വൈരാഗ്യം; ദമ്പതികളുടെ വാടകവീടിന് സഹോദരീ പുത്രന്‍ തീയിട്ടെന്ന് പരാതി

ലഹരി വാങ്ങാന്‍ പണം നല്‍കാത്തതിന്റെ വൈരാഗ്യം; ദമ്പതികളുടെ വാടകവീടിന് സഹോദരീ പുത്രന്‍ തീയിട്ടെന്ന് പരാതി

തിരുവനന്തപുരം: കഴക്കൂട്ടം അണ്ടൂര്‍കോണത്ത് പുലര്‍ച്ച വീട് കത്തിയതിന് പിന്നില്‍ ആസൂത്രണമെന്ന് പരാതി. സംഭവത്തില്‍ ഒരാളെ മംഗലപുരം പൊലീസ് കസ്റ്റഡിയിലെടുത്തു. കഞ്ചാവ് വാങ്ങാന്‍ പണം നല്‍കാത്തതിന്റെ വൈരാഗ്യത്തില്‍ സഹോദരീ പുത്രനായ ഫൈസല്‍ വീടിന് തീയിട്ടതെന്നാണ് ദമ്പതികളുടെ പരാതി. കണിയാപുരം അന്‍സി മന്‍സിലില്‍ അമീന - ഷാജഹാന്‍ ദമ്പതികള്‍ വാടകയ്ക്ക് താമസിക്കുന്ന വീടാണ് കത്തിയത്.

തീപ്പിടിത്തം ഉണ്ടായ സമയത്ത് വീട്ടില്‍ ആരും ഇല്ലാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു സംഭവം. ഉഗ്ര ശബ്ദം കേട്ട് നാട്ടുകാര്‍ പുറത്തേക്ക് നോക്കിയപ്പോഴാണ് വീട് കത്തുന്നത് കണ്ടത്.

അമീനയുടെ സഹോദരീ പുത്രനായ ഫൈസല്‍ ഇന്നലെ രാത്രി 7 മണിയോടെ വീട്ടിലെത്തി പണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പണം നല്‍കാതെ വന്നതോടെ വീടിന് മുന്നില്‍ നിന്ന് ബഹളം ഉണ്ടാക്കുകയും കത്തികൊണ്ട് കൈഞരമ്പ് മുറിക്കുകയും ചെയ്തിരുന്നു. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച ഫൈസലിനെ ദമ്പതികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മംഗലപുരം പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കൈക്കൂലി കേസ്; സീനിയർ സിവിൽ പൊലീസ് ഓഫീസർക്ക് ഏഴ് വർഷം കഠിന തടവും 20,000 രൂപ പിഴയും

കൈക്കൂലി കേസ്; സീനിയർ സിവിൽ പൊലീസ് ഓഫീസർക്ക് ഏഴ് വർഷം കഠിന തടവും 20,000 രൂപ പിഴയും

കൊല്ലം: കൈക്കൂലി കേസിൽ സീനിയർ സിവിൽ പൊലീസ് ഓഫീസർക്ക് ഏഴ് വർഷം കഠിന തടവ്. പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ മുൻ സീനിയർ സിവിൽ പൊലീസ് ഓഫീസറും നിലവിൽ തൃശ്ശൂർ മലക്കപ്പാറ പൊലീസ് സ്റ്റേഷനിലെ സീനിയർ പൊലീസ് ഓഫീസറുമായ പത്തനംതിട്ട കോന്നി സ്വദേശി എ താജുദ്ദീനെയാണ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. കൊല്ലം വിജിലൻസ് കോടതിയാണ് തടവും 20,000 രൂപ പിഴയും വിധിച്ചത്.

കേസിന് ആധാരമായ സംഭവം ഇങ്ങനെ,

പത്തനംതിട്ട ചെന്നീർക്കര സ്വദേശിയ്ക്കെതിരെ 2014-ൽ പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. പരാതിക്കാരന് അനുകൂലമായി കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നതിന് 20,000 രൂപ അന്വേഷണ ചുമതലയുണ്ടായിരുന്ന താജുദ്ദീൻ കൈക്കൂലിയായി ആവശ്യപ്പെട്ടിരുന്നു. കൈക്കൂലി തുകയുടെ ആദ്യ ഗഡുവായ 10000 രൂപ പരാതിക്കാരനിൽ നിന്നും കൈപ്പറ്റിയ സമയം പത്തനംതിട്ട വിജിലൻസ് യൂണിറ്റ് ഇയാളെ കയ്യോടെ പിടികൂടി. തുടർന്നുള്ള അന്വേഷണത്തിലാണ് താജുദ്ദീനെ കുറ്റക്കാരനെന്ന് കണ്ടെത്തി കൊല്ലം വിജിലൻസ് കോടതി ശിക്ഷ വിധിച്ചത്.

വിജിലൻസ് കോടതി ജഡ്‌ജി ഡോ. മോഹിത് സി എസ് ആണ് ശിക്ഷ വിധിച്ചത്. വിജിലൻസിന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സിജു രാജൻ ഹാജരായി. പത്തനംതിട്ട വിജിലൻസ് യൂണിറ്റിലെ മുൻ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് പി ഡി രാധാകൃഷ്ണ പിള്ളയ്ക്കായിരുന്നു അന്വേഷണ ചുമതല. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പെട്രോകെമിക്കൽ ഉത്പന്നങ്ങളുടെ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കി കേന്ദ്രം; കാരണം പശ്ചിമേഷ്യയിലെ സംഘർഷം

പെട്രോകെമിക്കൽ ഉത്പന്നങ്ങളുടെ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കി കേന്ദ്രം; കാരണം പശ്ചിമേഷ്യയിലെ സംഘർഷം

ന്യൂഡൽഹി: രാജ്യത്തെ പ്രധാനപ്പെട്ട പെട്രോകെമിക്കൽ ഉത്പന്നങ്ങളുടെ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കാൻ കേന്ദ്രസർക്കാർ തീരുമാനം. പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. ജൂൺ 30 വരെയാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.

പെട്രോകെമിക്കൽ ഉത്പന്നങ്ങളെ ആശ്രയിക്കുന്ന വ്യവസായങ്ങൾക്ക് ഈ നടപടി ആശ്വാസകരമാകുമെന്നാണ് വിലയിരുത്തൽ. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വിതരണ ശൃംഖലയെ ലഘൂകരിക്കാനും ഉയർന്ന വില കുറയ്ക്കാനാണ് തീരുമാനം. ഇറക്കുമതി തീരുവ നീക്കം ചെയ്യുന്നതിലൂടെ, ഇന്ത്യൻ വ്യവസായങ്ങൾക്ക് അവശ്യമായ അസംസ്കൃത വസ്തുക്കൾ തടസ്സമില്ലാതെ ലഭ്യമാക്കാൻ പറ്റുമെന്നാണ് പ്രതീക്ഷ.

പ്ലാസ്റ്റിക്, പാക്കിംഗ്, തുണിത്തരങ്ങൾ, ഫാർമസ്യൂട്ടിക്കൽസ്, കെമിക്കൽ, ഓട്ടോമോട്ടീവ് മേഖലകൾക്ക് ഈ നടപടി ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ. പെട്രോകെമിക്കൽ ഉത്പന്നങ്ങൾ ഈ വ്യവസായങ്ങളുടെ നട്ടെല്ലായതിനാൽ, ഈ നീക്കം ചിലവ് കുറയ്ക്കുകയും ഉത്പാദനം നടക്കുന്നുണ്ടന്ന് ഉറപ്പാക്കുകയും ചെയ്യും. അസംസ്‌കൃത വസ്തുക്കളുടെ വില കുറയുന്നത് ഉത്പന്നങ്ങളുടെ അന്തിമ വിലയിലും പ്രതിഫലിക്കും എന്നാണ് വിലയിരുത്തൽ

സംഘർഷത്തിന്റെ സാഹചര്യത്തിൽ കേന്ദ്രം രാജ്യത്തെ ഇന്ധന നികുതിയും കുറച്ചിരുന്നു. പെട്രോളിൻ്റെയും ഡീസലിൻ്റെയും എക്സൈസ് നികുതിയാണ് കുറച്ചത്. പെട്രോളിന് ലിറ്ററിന് 13 രൂപയുടെ നികുതിയിൽ നിന്ന് 3 രൂപയായാണ് കുറച്ചത്. ഇതോടെ പെട്രോളിൻ്റെ നികുതിയിൽ 10 രൂപയുടെ കുറവുണ്ടാകും.

ഡീസലിന് നിലവിലുണ്ടായിരുന്ന ലിറ്ററിന് 10 രൂപയുടെ നികുതി മുഴുവനായും നീക്കിയിരുന്നു. പശ്ചിമേഷ്യൻ സംഘർഷത്തിൽ ക്രൂഡോയിൽ വില കുത്തനെ ഉയരുന്ന സാഹചര്യം കണക്കിലെടുത്ത് രാജ്യത്തെ ഇന്ധന വില പിടിച്ചുനിർത്താനാണ് സർക്കാർ ശ്രമം. ക്രൂഡോയിലിന് ബാരലിന് 149 രൂപയാണ് ഇപ്പോഴത്തെ വില. ഇന്ധനങ്ങളുടെ എക്സൈസ് തീരുവ കുറയ്ക്കുന്നത് വഴി രാജ്യത്തെ ഇന്ധന വില വർദ്ധനവ് പിടിച്ചുനിർത്താനാണ് കേന്ദ്രസർക്കാരിൻ്റെ പുതിയ നീക്കം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പഞ്ചാബിൽ ബിജെപി ഓഫീസിന് പുറത്ത് സ്‌ഫോടനം

പഞ്ചാബിൽ ബിജെപി ഓഫീസിന് പുറത്ത് സ്‌ഫോടനം

ഛണ്ഡിഗഢ്: പഞ്ചാബിലെ ചണ്ഡിഗഡ് സെക്ടർ 37ലെ ബിജെപി ഓഫീസിന് പുറത്ത് സ്‌ഫോടനം. ഇതോടെ പ്രദേശത്തെ സുരക്ഷ വർധിപ്പിച്ചു. ബുധനാഴ്ച വൈകിട്ട് അഞ്ച് മണിക്കാണ് സംഭവം. ഇരുചക്ര വാഹനത്തിൽ എത്തിയ രണ്ടുപേർ ക്രൂഡ് ബോംബ് വലിച്ചെറിഞ്ഞ ശേഷം കടന്നുകളയുകയായിരുന്നു എന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.

പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പ്രതികളെന്ന് സംശയിക്കുന്നവരെ പിടികൂടാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. സംഭവത്തിന് പിന്നാലെ പ്രദേശത്ത് പൊലീസിനെ വിന്യസിച്ചിരിക്കുകയാണ്. സ്‌ഫോടനാവശിഷ്ടങ്ങളും പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്.

സ്‌ഫോടനത്തിൽ സമീപത്തുണ്ടായിരുന്ന ഒരു കാറിനും രണ്ട് സ്‌കൂട്ടറുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ബിജെപി ഓഫീസിന് നേരെ ഭീഷണിയുണ്ടെന്ന റിപ്പോർട്ടുകളൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു. സെൻട്രൽ ഫോറൻസിക് സയൻസ് ലാബോറട്ടറി സംഘം സംഭവ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. സുരക്ഷയുടെ ഭാഗമായി സിആർപിഎഫിനെയും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

2019ന് ശേഷം ഇറാനില്‍ നിന്ന് ഇന്ത്യയിലേക്ക് എണ്ണ; ഏപ്രില്‍ നാലിന് കപ്പല്‍ ഗുജറാത്തില്‍

2019ന് ശേഷം ഇറാനില്‍ നിന്ന് ഇന്ത്യയിലേക്ക് എണ്ണ; ഏപ്രില്‍ നാലിന് കപ്പല്‍ ഗുജറാത്തില്‍

ന്യൂഡല്‍ഹി: ഏഴ് വര്‍ഷത്തിന് ശേഷം ഇറാനില്‍ നിന്ന് ഇന്ത്യയിലേക്ക് എണ്ണക്കപ്പല്‍ വരുന്നു. ഏപ്രില്‍ നാലിന് കപ്പല്‍ ഗുജറാത്ത് തുറമുഖത്ത് നങ്കൂരമിടും. ആഫ്രിക്കന്‍ രാജ്യമായ എസ്‌വാതിനിയുടെ പതാകയുള്ള കപ്പലില്‍ ഇറാനില്‍ നിന്ന് ആറുലക്ഷം ക്രൂഡോയിലാണ് ഇന്ത്യന്‍ തീരത്ത് എത്തുന്നത്. 2019ന് ശേഷം ഇതാദ്യമായാണ് ഇറാനില്‍ നിന്ന് ഇന്ത്യയിലേക്ക് നേരിട്ട് എണ്ണയെത്തിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

യുഎസ് ഇറാനെതിരെ ഏര്‍പ്പെടുത്തിയ ഉപരോധങ്ങളെ തുടര്‍ന്നാണ് ഇന്ത്യ ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിര്‍ത്തിയത്. എന്നാല്‍ നിലവില്‍ രാജ്യത്തിന്റെ ഊര്‍ജ്ജ സുരക്ഷയ്ക്കാണ് ഇന്ത്യ മുന്‍ഗണന നല്‍കുന്നത്. ഇറാന്‍ യുഎസ് ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് ഹോര്‍മൂസ് കടലിടുക്ക് വഴിയുള്ള കപ്പല്‍ ഗതാഗതത്തെ ബാധിച്ചിരുന്നു. എന്നാല്‍ ഇന്ത്യയടക്കമുള്ള അഞ്ച് സൗഹൃദരാജ്യങ്ങളുടെ കപ്പലുകള്‍ ഹോര്‍മൂസ് വഴി കടത്തിവിടുമെന്ന് ഇറാന്‍ വ്യക്തമാക്കിയിരുന്നു. 2015ലെ ആണവകരാറില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്നാണ് ഇറാനുമേല്‍ യുഎസ് ഉപരോധം ഏര്‍പ്പെടുത്തിയത്.

ഇതോടെയാണ് ഇറാനിയന്‍ എണ്ണ ഉപേക്ഷിക്കാന്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ തീരുമാനിച്ചത്. 2018-2019 കാലഘട്ടത്തില്‍ ഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയുടെ 10 മുതല്‍ 12 ശതമാനം വരെ ഇറാനില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന എണ്ണയായിരുന്നു. ഇത് ഏകദേശം 23-24മില്യണ്‍ ടണ്ണായിരുന്നു. ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി അവസാനിച്ചതോടെ സൗദി അറേബ്യ, ഇറാഖ്, യുഎഇ, യുഎസ് എന്നിവിടങ്ങളില്‍ നിന്നും എണ്ണ വാങ്ങിയ ഇന്ത്യ, യുക്രൈൻ യുദ്ധത്തിന് പിന്നാലെ എണ്ണവിലയില്‍ ഇളവ് ലഭിച്ചതോടെ റഷ്യയില്‍ നിന്നും വന്‍തോതില്‍ എണ്ണ വാങ്ങാന്‍ തുടങ്ങിയിരുന്നു. 